Contents

Displaying 14381-14390 of 25133 results.
Content: 14734
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റും കുട്ടികളിൽനിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ മാതാപിതാക്കൾക്കായി പങ്കുവയ്ക്കുന്ന ഏകദിന ധ്യാനം നാളെ
Content: ബർമിങ്ഹാം: കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന തിരുവചനത്തിന്റെ അഭിഷേകം കുടുംബങ്ങളിൽ നിറയുകയെന്ന ലക്ഷ്യത്തോടെ, ആയിരക്കണക്കിന് കുട്ടികൾക്ക് ജീവിത വളർച്ചയ്ക്കാവശ്യമായ ആത്മീയ ശുശ്രൂഷകൾ ഒരുക്കിയതിലൂടെ അവരിൽനിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ, അഭിഷേകാഗ്നി കാത്തലിക് ഗ്ലോബൽ മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഏകദിന ധ്യാനം നാളെ ഓൺലൈനിൽ നടക്കുന്നു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും . യു കെ സമയം രാവിലെ 10.30നും ഇന്ത്യൻ സമയം വൈകിട്ട് 4നും ആസ്ട്രേലിയൻ സമയം രാത്രി 9.30 മണിക്കും ആയിരിക്കും ധ്യാനം. 89119789362 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത്. >>> കൂടുതൽ വിവരങ്ങൾക്ക്: >>> യുകെ .തോമസ് 07877 508926 ആസ്‌ട്രേലിയ സിബി: 0061401960134 അയർലൻഡ് ഷിബു: 00353877740812.
Image: /content_image/Events/Events-2020-11-07-01:57:41.png
Keywords: ഏകദിന ധ്യാന
Content: 14735
Category: 10
Sub Category:
Heading: ദൈവഹിതം നിറവേറുവാന്‍ പ്രാര്‍ത്ഥിക്കണം: അമേരിക്കയ്ക്കു വേണ്ടി പ്രാര്‍ത്ഥനാസഹായം തേടി ഫ്രാങ്ക്‌ളിന്‍ ഗ്രഹാം
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയും ലോകവും കടന്നുപോയിക്കൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടെ ദൈവഹിതം നിറവേറുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി പ്രസിദ്ധ സുവിശേഷ പ്രഘോഷകന്‍ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം. സമൂഹ മാധ്യമങ്ങളിലൂടെയാണ് അന്തരിച്ച ലോക പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. “ചിലര്‍ രഥങ്ങളിലും മറ്റു ചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു. ഞങ്ങളാകട്ടെ, ഞങ്ങളുടെ കര്‍ത്താവായ ദൈവത്തിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു” (സങ്കീര്‍ത്തനങ്ങള്‍ 20:7) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആഹ്വാനം. “നമ്മുടെ രാഷ്ട്രവും ലോകവും ആശയകുഴപ്പത്തിലും, കലാപത്തിലും അകപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രതിസന്ധിയും പകര്‍ച്ചവ്യാധിയും ദശലക്ഷകണക്കിന് ജനങ്ങളെ പ്രത്യാശയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. വളരെയധികം അപകടങ്ങള്‍ ഇനിയും സംഭവിക്കാനിരിക്കുന്നു. ദൈവഹിതം നിറവേറുവാന്‍ പ്രാര്‍ത്ഥിക്കുക എന്നതാണ് ഏറ്റവും പരമപ്രധാനമായ കാര്യം”. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റ്‌ പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ നാലു ലക്ഷത്തിലധികം പേരാണ് പോസ്റ്റ്‌ ലൈക്ക് ചെയ്തിരിക്കുന്നത്. 71,000 പേര്‍ കമന്റ് രേഖപ്പെടുത്തി പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ടുണ്ട്. അന്താരാഷ്‌ട്ര ചാരിറ്റി സംഘടനായ സമരിറ്റന്‍ പഴ്സിന്റെ തലവന്‍ കൂടിയാണ് ഫ്രാങ്ക്ലിന്‍ ഗ്രഹാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-06-05:44:10.jpg
Keywords: അമേരിക്ക,ഗ്രഹാ
Content: 14736
Category: 13
Sub Category:
Heading: ഗോനി ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സ് ജനതയ്ക്കു ആശ്രയവും അഭയവുമായി കത്തോലിക്കാ ദേവാലയങ്ങള്‍
Content: മനില: ഫിലിപ്പീന്‍സിലെ ലുസോണിന്റെ തെക്ക് ഭാഗത്തുള്ള ബിക്കോളില്‍ ദുരന്തം വിതച്ചുകൊണ്ട് ആഞ്ഞടിച്ച ഗോനി ചുഴലിക്കാറ്റിനെ തുടര്‍ന്നു പെരുവഴിയിലായ ആയിരങ്ങള്‍ക്ക് കത്തോലിക്ക ദേവാലയങ്ങള്‍ അഭയകേന്ദ്രമാകുന്നു. പുതപ്പ്, ഭക്ഷണം, മരുന്ന്‍, തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണവുമായി വിവിധ കത്തോലിക്കാ ഇടവകകള്‍ സജീവമാണ്. കാരിത്താസ് ഇന്റര്‍നാഷ്ണല്‍ ശൃംഖലയുടെ ഭാഗമായ സി.ആര്‍.എസ് സര്‍ക്കാര്‍ അനുവാദത്തോടെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി അത്മായ കത്തോലിക്കാ സംഘടനയും സജീവമാണ്. സോര്‍സൊഗോണ്‍ രൂപതാ ദേവാലയം ദുരന്തബാധിതര്‍ക്കുള്ള ദുരിതാശ്വാസകേന്ദ്രമാക്കി മാറ്റിയതിന്റെ ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി നേരത്തെ ട്വീറ്റ് ചെയ്തിരിന്നു. പ്രമുഖ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസും പതിനായിരങ്ങള്‍ക്ക് സാന്ത്വനവും സഹായവുമായി സജീവമായി രംഗത്തുണ്ട്. ‘കാരിത്താസ് ഫിലിപ്പീന്‍സ്’ സംഘടനയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിച്ച് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തുവരികയാണെന്ന്‍ സംഘടനയുടെ തലവനായ ബിഷപ്പ് ജോസ് ബാഗാഫോറോ പറഞ്ഞു. സാമ്പത്തിക സഹായം ആവശ്യമുള്ള രൂപതകള്‍ക്ക് വേണ്ട ധനസഹായം നല്‍കുവാനും കാരിത്താസ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ചുഴലിക്കാറ്റ് കാരണം ഭവനരഹിതരായവര്‍ക്കായി തന്റെ ഇടവക ഒരു സൂപ്പ് കിച്ചന്‍ യ്യാറാക്കിയിട്ടുണ്ടെന്ന്‍ സോര്‍സൊഗോണ്‍ രൂപതയിലെ പുരോഹിതനായ ഫാ. ട്രെബ് ഫുടോള്‍ പറഞ്ഞു. കാറ്റന്‍ഡുവാനെസ്, ആല്‍ബെ പ്രവിശ്യകളിലെ ചിലഭാഗങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിച്ചുവെന്നാണ് ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള കത്തോലിക്കാ റിലീഫ് സര്‍വീസസിന്റെ പ്രോഗ്രാമിംഗ് ഓഫീസറായ കാരെന്‍ ജാനെസ് പറയുന്നത്. ഭക്ഷണവും, വെള്ളവും, കിടപ്പാടവുമില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ ഏറെയാണെന്നും ഒരു പട്ടണത്തില്‍ മാത്രം 180നു അടുത്ത് കുടുംബങ്ങളാണ് ഉരുള്‍പ്പൊട്ടലില്‍ കിടപ്പാടമില്ലാതായതെന്നും ജാനെസ് കൂട്ടിച്ചേര്‍ത്തു. കൊറോണ നിയന്ത്രണങ്ങള്‍ കാരണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ടെങ്കിലും, തങ്ങളുടെ പ്രാദേശിക പങ്കാളികള്‍ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണെന്നും ജാനെസ് പറഞ്ഞു. റോളി എന്ന് ഫിലിപ്പീന്‍സില്‍ അറിയപ്പെടുന്ന ഗോനി ചുഴലിക്കാറ്റ് ഇക്കൊല്ലം ഫിലിപ്പീന്‍സില്‍ വീശിയടിച്ച ചുഴലിക്കാറ്റുകളില്‍ ഏറ്റവും ശക്തമായ ഒന്നായിരിന്നു. മണിക്കൂറില്‍ 140 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഇതുവരെ 20 പേരാണ് മരണമടഞ്ഞത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ശക്തമായ ഉരുള്‍പ്പൊട്ടലിനും ചുഴലിക്കാറ്റ് കാരണമായി. മൂന്ന്‍ പട്ടണങ്ങളുടെ 50-90 ശതമാനംവരെയാണ് ചുഴലിക്കാറ്റ് കാരണം തുടച്ചുനീക്കപ്പെട്ടത്. അതേസമയം മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മണ്ണിനടിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Image: /content_image/News/News-2020-11-06-06:18:32.jpg
Keywords: ഫിലിപ്പീ
Content: 14737
Category: 13
Sub Category:
Heading: വിയറ്റ്നാം വെള്ളപ്പൊക്കം: കനത്ത കാറ്റിനെയും മഴയെയും വകവയ്ക്കാതെ സഹായവുമായി ക്രൈസ്തവ സന്യാസിനികൾ
Content: ഹനോയ്: ദശാബ്ദങ്ങൾക്ക് ശേഷം വിയറ്റ്നാമിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമെത്തിക്കുവാൻ കനത്ത കാറ്റിനെയും മഴയെയും വകവയ്ക്കാതെ ക്രൈസ്തവ സന്യാസിനികൾ. ഒക്ടോബർ 6 മുതൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളും പേമാരിയും കനത്ത മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമായിരിക്കുകയാണ്. ഇതിനോടകം 130 പേർക്ക് മരണം സംഭവിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതീവ ദയനീയമായ ഈ സാഹചര്യത്തില്‍ പ്രതികൂലമായ എല്ലാ അവസ്ഥകളെയും മറികടന്ന് കത്തോലിക്ക സന്യാസിനികള്‍ ആയിരങ്ങളുടെ കണ്ണീരൊപ്പുകയാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിലുണ്ടായ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റാണെങ്കിലും പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുവാൻ കൈസ്തവ സന്യാസിനികൾ മുന്നിലുണ്ട്. കനത്തമഴയിൽ റോഡുകൾ ഒലിച്ചു പോയതിനാൽ ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ സന്യാസിനികൾ ഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്തതായി ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് വിസിറ്റേഷൻ സിസ്റ്റർ ആൻ ഞ്യൂയെൻ തി ഡുവോങ് പറഞ്ഞു. ഗ്രാമവാസികളിൽ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളും മറ്റ് മതസ്ഥരുമാണ്. " ഒക്ടോബർ 10 മുതൽ മൂന്നു ദിവസം കൂടുമ്പോൾ ബോട്ടുകളിൽ അവരെ സന്ദർശിക്കുകയും സഹായങ്ങള്‍ കൈമാറുകയും അവരോടൊപ്പം ജപമാല ചെല്ലി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്ന് സിസ്റ്റർ ആൻ പറഞ്ഞു. വെള്ളം ഇറങ്ങിയ സമയത്ത് അടുത്തുള്ള പ്രൈമറി സ്കൂളിൽവെച്ച് ദുരിത ബാധിതർക്ക് അരിയും കുടിവെള്ളവും ടിന്നിലാക്കിയ മീനും പണവും വിതരണം ചെയ്തതായി സിസ്റ്റർ ആൻ അറിയിച്ചു. 250 കുടുംബങ്ങൾക്ക് നെൽവിത്തും കോഴിക്കുഞ്ഞുങ്ങളും പന്നിക്കുഞ്ഞുങ്ങളും വാങ്ങുന്നതിനായി ധനസമാഹരണത്തിനായി ഇടപെടല്‍ ആരംഭിച്ചുവെന്നും കൃഷിയിൽ നിന്നും ആദായമെടുക്കാൻ കഴിയുന്നതുവരെ വരുന്ന അഞ്ച് മാസത്തേക്ക് സഹായം തുടരുന്നതാണെന്നും സിസ്റ്റർ ആൻ പറഞ്ഞു. സമാനമായ സഹായങ്ങളുമായി ഡോട്ടേഴ്സ് ഓഫ് മേരി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസപ്ഷൻ , സെയിന്റ് പോൾ ദെ ചാർട്ടേഴ്സ്, ലവേഴ്സ് ഓഫ് ദ ഹോളി ക്രോസ് തുടങ്ങിയ സന്യസ്ത സഭകളിലെ സന്യാസിനികളും പ്രളയ മേഖലകളിൽ പ്രവർത്തനനിരതരാണ്. നീണ്ട തീര പ്രദേശമുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമില്‍ പന്ത്രണ്ടോളം കൊടുങ്കാറ്റുകൾ പ്രതിവർഷം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷത്തെ കൊടുങ്കാറ്റിൽ 133 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു. 183 പേർക്കാണ് പരിക്കു പറ്റിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-06-06:40:24.jpg
Keywords: സന്യാ
Content: 14738
Category: 1
Sub Category:
Heading: 13 പുതിയ പ്രോലൈഫ് വനിതകള്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജീവന്റെ സംരക്ഷകര്‍ വര്‍ദ്ധിക്കുന്നു
Content: വാഷിംഗ്ടണ്‍ ഡി‌സി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രോലൈഫ് അനുകൂലികളായ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. അടുത്ത അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രോലൈഫ് അനുകൂലികളായ 13 പുതിയ റിപ്പബ്ലിക്കന്‍ പ്രോലൈഫ് വനിതകള്‍ ഉണ്ടാകുമെന്നാണ് ‘ദി സൂസന്‍ ബി. അന്തോണി ലിസ്റ്റ്’ എന്ന മുന്‍നിര പ്രോലൈഫ് സംഘടന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രോലൈഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് ഏതാണ്ട് 5.2 കോടി ഡോളര്‍ നിക്ഷേപിച്ച പ്രോലൈഫ് സംഘടന ഇതിനോടകം തന്നെ തങ്ങളുടെ വിജയം ആഘോഷിച്ചു തുടങ്ങി. ഗര്‍ഭഛിദ്ര അനുകൂലിയായ നാന്‍സി പെലോസിക്കും അവരുടെ ഭ്രൂണഹത്യ അജണ്ടക്കുമേറ്റ കനത്ത തിരിച്ചടിയാണെന്നു സംഘടനയുടെ പ്രസിഡന്റ് മാര്‍ജോരി ഡാന്നെഫെല്‍സര്‍ പ്രതികരിച്ചു. ഇതുവരെയുള്ള ഫലങ്ങള്‍ വെച്ചുനോക്കുമ്പോള്‍ യു.എസ് കോണ്‍ഗ്രസ്സിന്റെ അധോസഭയായ ജനപ്രതിനിധി സഭയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ എണ്ണം ഇരട്ടിയായി കഴിഞ്ഞുവെന്നും ഗര്‍ഭഛിദ്ര അനുകൂലികള്‍ കയ്യടക്കിവെച്ചുകൊണ്ടിരുന്ന ഏഴു സീറ്റുകളില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് അട്ടിമറി വിജയം നേടാനായെന്നും ഡാന്നെഫെല്‍സര്‍ പറഞ്ഞു. ലോവയില്‍ നിന്നും ജോനി ഏര്‍ണസ്റ്റ്, വെസ്റ്റ്‌ വിര്‍ജീനിയയില്‍ നിന്നും ഷെല്ലി മൂര്‍ കാപിറ്റോ, മിസ്സിസ്സിപ്പിയില്‍ നിന്നും സിന്‍ഡി ഹൈഡ് സ്മിത്ത് എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വ്യോമിംഗില്‍ നിന്നും സിന്തിയ ലുമ്മിറ്റ്സ് തിളക്കമാര്‍ന്ന വിജയത്തിലൂടെ ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഫ്ലോറിഡയില്‍ നിന്നും മരിയ സാലസാറും, ന്യൂമെക്സിക്കോയില്‍ നിന്നും വെറ്റെ ഹെറെല്‍, മിന്നസോട്ടയില്‍ മിഷേല്‍ ഫിഷ്‌ബാച്ച്, സൗത്ത് കരോളിനയില്‍ നിന്നും നാന്‍സി മെയ്സ്, ഒക്ലഹോമയില്‍ നിന്നും സ്റ്റെഫാനി ബൈസ്, ലോവയില്‍ നിന്നും ആഷ്ലി ഹിന്‍സണ്‍, ന്യൂയോര്‍ക്കില്‍ നിന്നും നിക്കോള്‍ മല്ലിയോടാകിസ് എന്നിവരാണ് ജനപ്രതിനിധി സഭയില്‍ അട്ടിമറി വിജയം കൈവരിച്ച ജീവന്റെ സംരക്ഷകര്‍. ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്കും അമ്മമാര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ പ്രോലൈഫ് വനിതകളുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും, ഇവരുടെ സംഖ്യ ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടന പറയുന്നു. യു.എസ് ഹൗസ് അബോര്‍ഷന്‍ അനുകൂലികളുടെ നിയന്ത്രണത്തിലാണെങ്കിലും അവരുടെ ഭൂരിപക്ഷം കുറയുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2020-11-06-19:34:13.jpg
Keywords: പ്രോലൈ, അമേരി
Content: 14739
Category: 13
Sub Category:
Heading: 13 പുതിയ പ്രോലൈഫ് വനിതകള്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജീവന്റെ സംരക്ഷകര്‍ വര്‍ദ്ധിക്കുന്നു
Content: വാഷിംഗ്ടണ്‍ ഡി‌സി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രോലൈഫ് അനുകൂലികളായ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. അടുത്ത അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രോലൈഫ് അനുകൂലികളായ 13 പുതിയ റിപ്പബ്ലിക്കന്‍ പ്രോലൈഫ് വനിതകള്‍ ഉണ്ടാകുമെന്നാണ് ‘ദി സൂസന്‍ ബി. അന്തോണി ലിസ്റ്റ്’ എന്ന മുന്‍നിര പ്രോലൈഫ് സംഘടന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രോലൈഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് ഏതാണ്ട് 5.2 കോടി ഡോളര്‍ നിക്ഷേപിച്ച പ്രോലൈഫ് സംഘടന ഇതിനോടകം തന്നെ തങ്ങളുടെ വിജയം ആഘോഷിച്ചു തുടങ്ങി. ഗര്‍ഭഛിദ്ര അനുകൂലിയായ നാന്‍സി പെലോസിക്കും അവരുടെ ഭ്രൂണഹത്യ അജണ്ടക്കുമേറ്റ കനത്ത തിരിച്ചടിയാണെന്നു സംഘടനയുടെ പ്രസിഡന്റ് മാര്‍ജോരി ഡാന്നെഫെല്‍സര്‍ പ്രതികരിച്ചു. ഇതുവരെയുള്ള ഫലങ്ങള്‍ വെച്ചുനോക്കുമ്പോള്‍ യു.എസ് കോണ്‍ഗ്രസ്സിന്റെ അധോസഭയായ ജനപ്രതിനിധി സഭയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ എണ്ണം ഇരട്ടിയായി കഴിഞ്ഞുവെന്നും ഗര്‍ഭഛിദ്ര അനുകൂലികള്‍ കയ്യടക്കിവെച്ചുകൊണ്ടിരുന്ന ഏഴു സീറ്റുകളില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് അട്ടിമറി വിജയം നേടാനായെന്നും ഡാന്നെഫെല്‍സര്‍ പറഞ്ഞു. ലോവയില്‍ നിന്നും ജോനി ഏര്‍ണസ്റ്റ്, വെസ്റ്റ്‌ വിര്‍ജീനിയയില്‍ നിന്നും ഷെല്ലി മൂര്‍ കാപിറ്റോ, മിസ്സിസ്സിപ്പിയില്‍ നിന്നും സിന്‍ഡി ഹൈഡ് സ്മിത്ത് എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വ്യോമിംഗില്‍ നിന്നും സിന്തിയ ലുമ്മിറ്റ്സ് തിളക്കമാര്‍ന്ന വിജയത്തിലൂടെ ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഫ്ലോറിഡയില്‍ നിന്നും മരിയ സാലസാറും, ന്യൂമെക്സിക്കോയില്‍ നിന്നും വെറ്റെ ഹെറെല്‍, മിന്നസോട്ടയില്‍ മിഷേല്‍ ഫിഷ്‌ബാച്ച്, സൗത്ത് കരോളിനയില്‍ നിന്നും നാന്‍സി മെയ്സ്, ഒക്ലഹോമയില്‍ നിന്നും സ്റ്റെഫാനി ബൈസ്, ലോവയില്‍ നിന്നും ആഷ്ലി ഹിന്‍സണ്‍, ന്യൂയോര്‍ക്കില്‍ നിന്നും നിക്കോള്‍ മല്ലിയോടാകിസ് എന്നിവരാണ് ജനപ്രതിനിധി സഭയില്‍ അട്ടിമറി വിജയം കൈവരിച്ച ജീവന്റെ സംരക്ഷകര്‍. ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്കും അമ്മമാര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ പ്രോലൈഫ് വനിതകളുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും, ഇവരുടെ സംഖ്യ ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടന പറയുന്നു. യു.എസ് ഹൗസ് അബോര്‍ഷന്‍ അനുകൂലികളുടെ നിയന്ത്രണത്തിലാണെങ്കിലും അവരുടെ ഭൂരിപക്ഷം കുറയുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2020-11-06-19:43:00.jpg
Keywords: അമേരിക്ക, കോണ്‍
Content: 14740
Category: 1
Sub Category:
Heading: കാമറൂണില്‍ വിമത പോരാളികള്‍ തട്ടിക്കൊണ്ടുപോയ കര്‍ദ്ദിനാള്‍ ടുമി മോചിതനായി
Content: യോണ്ടേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ വിമത പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഡൌവാല അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയും തൊണ്ണൂറുകാരനായ കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യന്‍ ടുമി മോചിതനായി. ഇന്ന് നവംബര്‍ 6ന് ഉച്ചകഴിഞ്ഞ് കുമ്പോ രൂപതാ മെത്രാനായ ജോര്‍ജ്ജ് ന്‍കുവോയാണ് കര്‍ദ്ദിനാള്‍ മോചിപ്പിക്കപ്പെട്ട വിവരം പുറത്തുവിട്ടത്. കര്‍ദ്ദിനാള്‍ ടുമി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും സഭാനേതൃത്വം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ നവംബര്‍ 5ന് ബാമുണ്ടായിലെ എന്‍സോ ജനവിഭാഗത്തിന്റെ നേതാവായ ഫോന്‍ സേം മ്പിന്‍ഗ്ലോവുള്‍പ്പെടെ 12 പേര്‍ക്കൊപ്പം ബാമെണ്ടായില്‍ നിന്നും കുമ്പോയിലേക്ക് യാത്രചെയ്യവേയാണ് തോക്കുധാരികളായ വിമത പോരാളികള്‍ കര്‍ദ്ദിനാളിനേയും മ്പിന്‍ഗ്ലോവിനേയും തട്ടിക്കൊണ്ടുപോകുന്നത്. ഇരുവരേയും വിവിധ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയതെന്നും കാമറൂണിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ബാമുങ്കാ ഗ്രാമത്തിലേക്ക് കൊണ്ടുപോയ കര്‍ദ്ദിനാള്‍ മോചിപ്പിക്കപ്പെട്ടുവെങ്കിലും മ്പിന്‍ഗ്ലോവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് റിപ്പോര്‍ട്ട്. താന്‍ വിമതപോരാളികളുടെ കസ്റ്റഡിയിലാണെന്നും തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ ടുമി ഫോണില്‍ വിളിച്ച് പറഞ്ഞതായി ഡൌവാല മെത്രാപ്പോലീത്ത സാമുവല്‍ ക്ലേഡ ‘ലാ ക്രോയിക്സ് ആഫ്രിക്ക'യോട് വെളിപ്പെടുത്തിയിരുന്നു. കാമറൂണിന്റെ വടക്ക്-പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ ആങ്ക്ലോഫോണ്‍ മേഖലയില്‍ സര്‍ക്കാര്‍ സൈന്യവും, വിമത പോരാളികളും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുന്നതിനിടയിലാണ് കര്‍ദ്ദിനാളിനെ തട്ടിക്കൊണ്ടുപോകുന്നത്. മെത്രാപ്പോലീത്ത പദവിയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ ആങ്ക്ലോഫോണ്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ഏറെ പരിശ്രമം നടത്തിയിട്ടുള്ള ആളാണ്‌ കര്‍ദ്ദിനാള്‍ ടുമി. ആങ്ക്ലോഫോണ്‍ ജെനറല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതിലും കര്‍ദ്ദിനാള്‍ ടുമി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 1985 മുതല്‍ 1991 വരെ കാമറൂണ്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നയാളാണ് കര്‍ദ്ദിനാള്‍ ടുമി. ഒക്ടോബര്‍ 28ന് നടത്തിയ പൊതു അഭിസംബോധനക്കിടയില്‍ കാമറൂണിലെ അക്രമങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്ന് ഫ്രാന്‍സിസ് പാപ്പയും ആവശ്യപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-06-22:40:36.jpg
Keywords: കാമറൂ
Content: 14741
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. ദളിത് കാത്തലിക് മഹാജന സഭ (ഡിസിഎംഎസ്) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത് ക്രൈസ്തവര്‍ക്ക് നാലു ശതമാനം സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും ഒരു ശതമാനം സംവരണം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുനഃക്രമീകരണത്തിലൂടെ കൂടുതല്‍ സംവരണം ലഭിക്കുന്നതിനുള്ള അവസരമുണ്ടാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും നീതിയും സമത്വവും നിലനിര്‍ത്തുന്നതിനു സര്‍ക്കാരിനു സാധിക്കണമെന്നും കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രകടന പത്രികയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ എത്രയും വേഗം നടപ്പാക്കണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ശിപാര്‍ശ ചെയ്യുക, ഭരണഘടനയുടെ സംവരണ തത്വം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ധര്‍ണയില്‍ ഡിസിഎംഎസ് ഡയറക്ടര്‍ ഫാ.ഷാജ്കുമാര്‍, പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, ജനറല്‍സെക്രട്ടറി എന്‍.ദേവദാസ്, വൈസ് പ്രസിഡന്റ് തോമസ് രാജന്‍, ട്രഷറര്‍ ജോര്‍ജ് എസ്. പള്ളിത്തറ, സിഡിസി ചെയര്‍മാന്‍ വി.ജെ.ജോര്‍ജ്, ഡിസിഎംഎസ് മുന്‍ ഡയറക്ടര്‍മാരായ ഫാ.ജോണ്‍ അരീക്കല്‍, ഫാ. ജോസ് വടക്കേക്കൂറ്റ്, സിഎസ്‌ഐ പ്രതിനിധി ഫാ. ജോസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ദളിത് ക്രൈസ്തവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഡിസിഎംഎസ് മുഖ്യമന്ത്രിക്കു നിവേദനവും സമര്‍പ്പിച്ചു.
Image: /content_image/India/India-2020-11-07-05:34:58.jpg
Keywords: ദളിത
Content: 14742
Category: 18
Sub Category:
Heading: ഫാ. ജയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറി
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്ന പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജയിംസ് കൊക്കാവയലില്‍ നിയമിതനായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആണ് കമ്മീഷന്‍ ചെയര്‍മാന്‍. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ അംഗങ്ങളാണ്. സീറോ മലബാര്‍ സഭയുടെ പിആര്‍ഓ കൂടിയായ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടം ആണ് കമ്മീഷന്‍ സെക്രട്ടറി.
Image: /content_image/India/India-2020-11-07-05:39:55.jpg
Keywords: ചങ്ങനാ, സീറോ
Content: 14743
Category: 10
Sub Category:
Heading: “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു”: പുതിയ മിസിസ്സിപ്പി സംസ്ഥാന പതാകയ്ക്കു വോട്ടെടുപ്പിലൂടെ അംഗീകാരം
Content: മിസിസ്സിപ്പി: “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” (ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാക്യത്തോടുകൂടിയ പുതിയ പതാകയ്ക്കു തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ മിസിസ്സിപ്പി ജനത വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കി. നീണ്ട വിവാദങ്ങള്‍ക്കും സാംസ്കാരിക ചര്‍ച്ചകള്‍ക്കും ശേഷമാണ് 1894 മുതല്‍ പ്രാബല്യത്തിലിരുന്ന സഖ്യസൈന്യ യുദ്ധ ചിഹ്നത്തോട് കൂടിയ പഴയ കോണ്‍ഫെഡറേറ്റ് പതാക മാറ്റുവാന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലൂടെ തീരുമാനമായത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 78 ശതമാനവും പതാക മാറ്റണമെന്നു ആവശ്യപ്പെട്ടപ്പോള്‍ 22 ശതമാനമാണ് പഴയ പതാക നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടത്. പുതിയ പതാകയുടെ ചിത്രത്തോട് കൂടിയ ബാലറ്റാണ് വോട്ടെടുപ്പിന് ഉപയോഗിച്ചത്. ഇരുവശങ്ങളിലും സുവര്‍ണ്ണ നിറത്തിലുള്ള വരകള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട ചുവപ്പ് നിറവും കടും നീലനിറത്തിലുള്ള നടുഭാഗത്ത് മിസിസ്സിപ്പി സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ മാഗ്നോളിയയുടെ മുകളിലും ഇരുവശങ്ങളിലും നക്ഷത്രങ്ങളും താഴെ “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന വാക്യത്തോടു കൂടിയ രൂപകല്‍പ്പനയാണ് വോട്ടെടുപ്പിലൂടെ അംഗീകരിക്കപ്പെട്ടത്. വംശീയ അനീതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തിലാണ് പുതിയ പതാകയ്ക്കു വേണ്ടിയുള്ള ആവശ്യം ശക്തമായത്. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള നിയമ സഭ അംഗീകരിച്ച ബില്ലില്‍ മിസിസ്സിപ്പി ഗവര്‍ണര്‍ റ്റേറ്റ് റീവ്സ് ഒപ്പുവെച്ച് പതാകയില്‍ “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന വാക്യം ആലേഖനം ചെയ്യണമോ എന്നതിനെക്കുറിച്ച് വോട്ടെടുപ്പിലൂടെ തീരുമാനിക്കുവാന്‍ കമ്മീഷനെ നിയമിക്കുകയായിരിന്നു. തന്റെ ക്രിസ്തീയ വിശ്വാസമാണ് പതാക മാറ്റുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു റീവ്സ് വ്യക്തമാക്കി. പരസ്പരം മനസ്സിലാക്കാത്ത ആളുകളാണ് ഇരുപക്ഷവും നിന്നുകൊണ്ട് പതാകയെ ചൊല്ലി വിവാദമുണ്ടാക്കുന്നതെന്ന്‍ അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ ലോകത്തിന്റെ ഭൗതീക പ്രബോധനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് യേശുവിന്റെ ധാര്‍മ്മിക പ്രബോധനമെന്നും, അതിനാല്‍ പതാക മാറ്റണമെന്ന ആവശ്യം യേശുക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഓരോ ക്രൈസ്തവനേയും ബാധിക്കുന്ന കാര്യമാണെന്നും മിസിസ്സിപ്പി ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ബോര്‍ഡ് അടുത്ത നാളില്‍ വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-07-05:54:04.jpg
Keywords: യേശു, ദൈവ