category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവഹിതം നിറവേറുവാന്‍ പ്രാര്‍ത്ഥിക്കണം: അമേരിക്കയ്ക്കു വേണ്ടി പ്രാര്‍ത്ഥനാസഹായം തേടി ഫ്രാങ്ക്‌ളിന്‍ ഗ്രഹാം
Contentവാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയും ലോകവും കടന്നുപോയിക്കൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടെ ദൈവഹിതം നിറവേറുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി പ്രസിദ്ധ സുവിശേഷ പ്രഘോഷകന്‍ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം. സമൂഹ മാധ്യമങ്ങളിലൂടെയാണ് അന്തരിച്ച ലോക പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. “ചിലര്‍ രഥങ്ങളിലും മറ്റു ചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു. ഞങ്ങളാകട്ടെ, ഞങ്ങളുടെ കര്‍ത്താവായ ദൈവത്തിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു” (സങ്കീര്‍ത്തനങ്ങള്‍ 20:7) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആഹ്വാനം. “നമ്മുടെ രാഷ്ട്രവും ലോകവും ആശയകുഴപ്പത്തിലും, കലാപത്തിലും അകപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രതിസന്ധിയും പകര്‍ച്ചവ്യാധിയും ദശലക്ഷകണക്കിന് ജനങ്ങളെ പ്രത്യാശയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. വളരെയധികം അപകടങ്ങള്‍ ഇനിയും സംഭവിക്കാനിരിക്കുന്നു. ദൈവഹിതം നിറവേറുവാന്‍ പ്രാര്‍ത്ഥിക്കുക എന്നതാണ് ഏറ്റവും പരമപ്രധാനമായ കാര്യം”. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റ്‌ പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ നാലു ലക്ഷത്തിലധികം പേരാണ് പോസ്റ്റ്‌ ലൈക്ക് ചെയ്തിരിക്കുന്നത്. 71,000 പേര്‍ കമന്റ് രേഖപ്പെടുത്തി പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ടുണ്ട്. അന്താരാഷ്‌ട്ര ചാരിറ്റി സംഘടനായ സമരിറ്റന്‍ പഴ്സിന്റെ തലവന്‍ കൂടിയാണ് ഫ്രാങ്ക്ലിന്‍ ഗ്രഹാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-06 05:43:00
Keywordsഅമേരിക്ക,ഗ്രഹാ
Created Date2020-11-06 05:44:10