Contents

Displaying 14411-14420 of 25133 results.
Content: 14764
Category: 24
Sub Category:
Heading: റോമിലെ നാലു വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍
Content: നവംബർ മാസം ഒമ്പതാം തീയതി ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും “മാതൃ ദൈവാലയം” എന്ന റോമിലെ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാൾ ആണ്. ആ ദിനത്തിൽ റോമിലുള്ള കത്തോലിക്കാ സഭയിലെ നാലു പേപ്പല്‍ ബസിലിക്കകൾ നമുക്കു പരിചയപ്പെട്ടാലോ? #{black->none->b->വിശുദ്ധ ജോൺ ലാറ്ററൻ ആർച്ച് ബസിലിക്ക (Archbasilica of Saint John Lateran) ‍}# മാർപാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രലാണ്, വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക. വിശുദ്ധ യോഹന്നാൻ്റെ നാമത്തിലുള്ള ലാറ്ററൻ ആർച്ച് ബസിലിക്ക നമ്മുടെ രക്ഷകൻ്റെയും സ്നാപക യോഹന്നാൻ്റെയും സുവിശേഷകനായ യോഹന്നാൻ്റെയും നാമത്തിലാണ് .ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും മാതാവ് എന്നാണ് ലാറ്ററാൻ ബസിലിക്ക അറിയപ്പെടുന്നത്. റോമിലെ മെത്രാൻ്റെ ഭദ്രാസന ദൈവാലയമായിരുന്നു ലാറ്ററാൻ ബസിലിക്ക. പൊതുജനങ്ങൾക്കായുള്ള റോമിലെ ഏറ്റവും പഴക്കം ചെന്ന ദൈവാലയമായ ലാറ്ററാൻ ബസിലിക്ക പശ്ചാത്യ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ബസിലിക്കായുമാണ്. പാശ്ചാത്യ ലോകത്ത് ആർച്ചുബസിലിക്കാ പദവിയുള്ള ഈ ദൈവാലയം AD 324ലാണ് കൂദാശ ചെയ്തത്. #{black->none->b->വിശുദ്ധ പത്രോസിൻ്റെ ബസിലിക്കാ (Saint Peter's Basilica) ‍}# റോമിലെ വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയെ റോമാ രൂപതയുടെ കത്തീഡ്രലും മാർപാപ്പയുടെ ഔദ്യോഗിക സിംഹാസനമാണ് എന്നാണ് സാധാരണ എല്ലാവരും കരുതുന്നത്. പക്ഷെ അതു ശരിയല്ല. ആദ്യ മാർപാപ്പയായ പത്രോസിൻ്റെ കബറിടത്തിനു മുകളിലാണ് ഈ ബസിലിക്കാ സ്ഥിതി ചെയ്യുന്നത്. 1626 നവംബർ പതിനെട്ടാം തീയതിയാണ് ബസിലക്കയുടെ കൂദാശ കർമ്മം നിർവ്വഹിച്ചത്. മാർപാപ്പയുടെ ആരാധനക്രമ കർമ്മങ്ങൾ നടക്കുന്നത് സാധാരണയായി വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ദൈവാലയങ്ങളിൽ ഒന്നായാണ് ഈ ബസിലിക്കായെ കണകാക്കുന്നത്. #{black->none->b->റോമിന്‍റെ മതിലുകള്‍ക്കു പുറത്തുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്ക (Basilica of Saint Paul Outside the Walls) ‍}# വിശുദ്ധ പൗലോസിന്‍റെ കബറിടത്തിൻ്റെ മുകളിലാണ് വിശുദ്ധ പൗലോസിന്‍റെ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. റോമൻ ചക്രവർത്തിയായ കോൺസ്റ്റൻ്റയിൻ ഒന്നാമനാണ് ഈ ദൈവാലയത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. നാലാം നൂറ്റാണ്ടിൽ കൂദാശ ചെയ്ത ഈ ദൈവാലയത്തിൻ്റെ പണി പൂർത്തിയായത് 1840 ലാണ്. വത്തിക്കാൻ രാജ്യത്തിൻ്റെ പുറത്താണ് ഈ ബസിലിക്കാ സ്ഥിതി ചെയ്യുന്നതെങ്കിലും പരിശുദ്ധ സിംഹാസനത്തിനാണ് ഈ ദൈവാലയത്തിൻ്റെ ഉടമസ്ഥാവകാശം. ഇറ്റാലിയൻ ഭരണകൂടം നിയമപരമായി വത്തിക്കാനു ഈ ദൈവാലയത്തിനുള്ള അവകാശം പൂർണ്ണമായി അംഗീകരിക്കുന്നു. #{black->none->b->പരിശുദ്ധ മറിയത്തിന്‍റെ വലിയ ബസിലിക്ക ( Basilica of Saint Mary Major) ‍}# ഇറ്റലിയിലെ ഏറ്റവും വലിയ മരിയൻ ദൈവാലയമാണ് സെന്‍റ് മേരീസ് മേജര്‍ ബസിലിക്ക. പരിശുദ്ധ കന്യകാമറിയത്തിൻ്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ഏക മേജര്‍ ബസിലിക്കയാണിത്. വി.ലുക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന Salus Populi Romani ( the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി.ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St. Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമാവുകയും ചെയ്തു. 1838, ഗ്രിഗറി പതിനാറാമൻ മാർപാപ്പ ( Pope Gregory XVI (1830-1846) റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ ശിരസ്സിൽ കിരീടം അണിയിക്കുകയും ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-11-10-12:32:37.jpg
Keywords: ബസിലിക്ക, കത്തീഡ്ര
Content: 14765
Category: 1
Sub Category:
Heading: ഭരണഘടന പരിഷ്കാരം: ആശങ്കയില്‍ അൾജീരിയന്‍ ക്രൈസ്തവര്‍
Content: അൾജീരിയ: പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി അൾജീരിയയിൽ വോട്ടെടുപ്പു നടത്തിയതിന് പിന്നാലേ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ കാര്യമായ നടപടി ഒന്നും ഉണ്ടാകില്ലെന്ന ആശങ്ക ശക്തിപ്പെടുന്നു. അൾജീരിയൻ അധികൃതർ ഇതിനോടകം സ്വീകരിച്ച നടപടികൾ പൊതു ആരാധനയ്ക്കുള്ള ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിയമപരമായി ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് അസോസിയേഷനുമായി (ഇപിഎ) ബന്ധപ്പെട്ടാണ് ദേവാലയങ്ങള്‍ പ്രവർത്തിക്കുന്നതെങ്കിലും 2017 മുതൽ അൾജീരിയയിലെ നിരവധി പള്ളികൾക്ക് അടച്ചുപൂട്ടലുകൾ നേരിടേണ്ടി വന്നു. അൾജീരിയൻ മതന്യൂനപക്ഷങ്ങൾ പതിറ്റാണ്ടുകളായി നേരിടുന്ന വിവേചനത്തിന്റെ ഭാഗമാണ് ഇതും. കോവിഡ് മഹാമാരിയെ തുടർന്ന് എല്ലാ മതസ്ഥാപനങ്ങളും അടയ്ക്കാൻ ഉത്തരവുണ്ടായതോടെ ഈ തീരുമാനം ത്വരിതഗതിയിലാക്കി. സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ അനുസരിച്ചു മുസ്ലിം പള്ളികൾ വീണ്ടും തുറക്കാൻ തുടങ്ങിയെങ്കിലും ക്രിസ്ത്യൻ ദേവാലയങ്ങൾ തുറക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സമീപകാല സംഭവങ്ങൾ ഇത് പൂര്‍ണ്ണമായും തള്ളികളയുകയാണ്. അധികാരികൾ വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് പുറത്തുവിട്ടിരിക്കുന്ന ലിസ്റ്റിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഏകദേശം രണ്ട് ലക്ഷത്തോളം ക്രിസ്ത്യാനികൾ രാജ്യത്ത് താമസിക്കുന്നുണ്ട്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയയിലെ ആകെ ജനസംഖ്യയുടെ 0.2% മാത്രമാണ് ക്രൈസ്തവര്‍. പതിറ്റാണ്ടുകളായി പലവിധ മത പീഡനങ്ങൾക്കു ഇവർ വിധേയരാകുന്നുണ്ടെങ്കിലും, ധൈര്യത്തോടെ ക്രിസ്തുവിന് സാക്ഷ്യം നല്‍കിയാണ് ഇവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
Image: /content_image/News/News-2020-11-10-14:20:30.jpg
Keywords: അൾജീരിയ
Content: 14766
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈബിളും വത്തിക്കാന്റെ അമൂല്യ ശേഖരങ്ങളും ലക്ഷ്യമിട്ട് ഹാക്കർമാർ
Content: റോം: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈബിളിന്റെയും വത്തിക്കാന്റെ അമൂല്യ ശേഖരങ്ങളുടെയും ഡിജിറ്റൽ കോപ്പികളെ ഹാക്കർമാർ ലക്ഷ്യംവെയ്ക്കുന്നതായി റിപ്പോർട്ട്. അപ്പസ്തോലിക് ലൈബ്രറിയുടെ ഭാഗമായുള്ള ബൈബിൾ ശേഖരങ്ങളും അമൂല്യ പ്രതികളും ഹാക്കർമാർ ലക്ഷ്യംവെച്ചിട്ടുണ്ടെന്ന് ഒബ്സർവർ എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് ശക്തമായ സുരക്ഷാ മുൻകരുതലുകൾ വത്തിക്കാൻ സ്വീകരിച്ചുവരികയാണ്. വത്തിക്കാൻ ശേഖരങ്ങൾ 2012 ഡിജിറ്റൽവൽക്കരിക്കാൻ തുടങ്ങിയതിൽപ്പിന്നെ നൂറോളം ഭീഷണികളാണ് ഒരു മാസം ലഭിക്കുന്നതെന്ന് അപ്പസ്തോലിക് ലൈബ്രറിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ പദവി വഹിക്കുന്ന മാൻലിയോ മിസേലി വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈബിൾ കയ്യെഴുത്ത് പ്രതിയായ കോഡസ് വത്തിക്കാനസ് ഉൾപ്പെടെ എൺപതിനായിരത്തോളം അമൂല്യ ശേഖരങ്ങളാണ് 1451ൽ തുടക്കം കുറിച്ച അപ്പസ്തോലിക് ലൈബ്രറിയിലുള്ളത്. നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ടുവെന്ന് കരുതപ്പെടുന്ന കോഡസ് വത്തിക്കാനസ് പതിനഞ്ചാം നൂറ്റാണ്ടുമുതൽ അപ്പസ്തോലിക് ലൈബ്രറിയുടെ അമൂല്യ സൂക്ഷിപ്പുകളുടെ ഭാഗമാണ്. സാദ്രോ ബോട്ടിസെല്ലി എന്ന കലാകാരന്റെ ഡിവൈൻ കോമഡി എന്ന പ്രശസ്ത കവിതയുടെ ചിത്രീകരണവും, വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻട്രി എട്ടാമൻ മാർപാപ്പയ്ക്ക് നൽകിയ നിവേദനവും ഇതിൽ ഉൾപ്പെടുന്നു. അപ്പസ്തോലിക് ലൈബ്രറിയിലെ നാലു കോടി 10 ലക്ഷം പേജുകളിൽ 25% ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്. ഹാക്കർമാർ നടത്തുന്ന സൈബർ ആക്രമണങ്ങളിൽ ഏതെങ്കിലും വിജയിച്ചാൽ പുസ്തക ശേഖരങ്ങളുടെ ഡിജിറ്റൽ കോപ്പികൾ മോഷണം പോകാനോ, നശിപ്പിക്കപ്പെടാനോ സാധ്യതയുണ്ടെന്ന് മാൻലിയോ മിസേലി വിശദീകരിച്ചു. സൈബർ ആക്രമണങ്ങൾ തടയുന്നതിൽ വിദഗ്ധരായ ഡാർക്ക്ട്രൈസ് എന്ന കമ്പനിയെയാണ് അപ്പസ്തോലിക് ലൈബ്രറിയുടെ ഡിജിറ്റൽ ശേഖരങ്ങളുടെ സുരക്ഷാ ചുമതല വത്തിക്കാൻ ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്നത്. അമേരിക്കയുടേയും, ബ്രിട്ടന്റെയും മുൻ രഹസ്യാന്വേഷണ വിഭാഗം തലവൻമാരുടെ പിന്തുണയോട് കൂടിയാണ് 2013ൽ ഡാർക്ക്ട്രൈസ് സ്ഥാപിതമാകുന്നത്. ഡിജിറ്റൽ ശേഖരങ്ങൾക്കു വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-10-15:55:45.jpg
Keywords: അമൂല്യ, ചരിത്ര
Content: 14767
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദത്തിനു ചങ്ങലയിട്ട് ക്രൈസ്തവ വിശ്വാസത്തെ തിരികെ പിടിക്കാന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍
Content: പാരീസ്/വിയന്ന: ഇസ്ലാമിക തീവ്രവാദം വേരു മുറുക്കിയ യൂറോപ്പില്‍ കടുത്ത നടപടികളുമായി ഭരണകൂടങ്ങള്‍. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചെലും, ഫ്രാന്‍സിന്റെ യൂറോപ്യന്‍ അഫയേഴ്സ് മിനിസ്റ്റര്‍ ക്ലമന്റ് ബ്യൂണെയും പരസ്പര സഹകരണത്തോടെ തീവ്രവാദം തടയുന്നതിനെക്കുറിച്ച് ഓസ്ട്രിയന്‍ ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കുര്‍ട്സുമായി ചര്‍ച്ചചെയ്യുവാന്‍ വിയന്ന സന്ദര്‍ശിക്കുവാനിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനൊപ്പമുള്ള വീഡിയോ ചര്‍ച്ചയിലും കുര്‍ട്സ് പങ്കെടുക്കുന്നുണ്ട്. യൂറോപ്പിന്റെ ക്രിസ്ത്യന്‍ ചാന്‍സലര്‍ എന്ന വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ കുര്‍ട്സ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്. രാജ്യത്തു വേരുറപ്പിക്കുന്ന ഇസ്ളാമിക ഭീകരതയെ തുടച്ചുനീക്കുവാന്‍ ശക്തമായ ഇടപെടലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രിയന്‍ ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇസ്ലാമിക മതമൗലീകവാദികളുമായി ബന്ധപ്പെട്ട അറുപതു കേന്ദ്രങ്ങളിലാണ് റെയിഡ് നടന്നത്. മതമൗലീകവാദികളെന്ന്‍ സംശയിക്കപ്പെടുന്ന മുപ്പതുപേരെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവുമായിട്ടായിരുന്നു റെയിഡ്. ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പുലര്‍ത്തുന്ന ജിഹാദി വിയന്നായില്‍ 4 പേരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ റെയിഡും ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഈ അന്വേഷണം മുസ്ലീം സമൂഹത്തിനോ മതത്തിനോ എതിരല്ലെന്നും മറിച്ച് മുസ്ലീങ്ങളുടെ സുരക്ഷക്ക് വേണ്ടി കൂടിയാണെന്നുമാണ് പ്രോസിക്യൂട്ടേഴ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സ്റ്റിറിയ, കരിന്തിയ, ലോവര്‍ ഓസ്ട്രിയ, വിയന്നാ എന്നീ മേഖലകളിലായിരുന്നു പ്രധാനമായും റെയിഡ് നടന്നത്. കൊലപാതകം നടത്തിയ വ്യക്തി നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരുന്ന വിയന്നയിലെ 2 മുസ്ലീം പള്ളികളും ഓസ്ട്രിയന്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അടച്ചുപൂട്ടിയിരുന്നു. തീവ്ര ഇസ്ലാമിക വേരുകള്‍ നശിപ്പിക്കുകയാണ് റെയിഡിന്റെ ലക്ഷ്യമെന്നു ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി കാള്‍ നെഹാമ്മെര്‍ പ്രതികരിച്ചു. മുസ്ലിംസ് ബ്രദര്‍ഹുഡ്, ഹമാസ് എന്നീ തീവ്രവാദി സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എഴുപതിലധികം വ്യക്തികളെക്കുറിച്ചും അസോസിയേഷനുകളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണെന്നാണ് സ്റ്റിറിയ മേഖലയിലെ പ്രോസെക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു. ഒരു വര്‍ഷത്തിലധികമായി നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമാണ് റെയിഡെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കി. തീവ്രവാദത്തിനുള്ള സാമ്പത്തിക സഹായവും, കള്ളപ്പണം വെളുപ്പിക്കലും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. നവംബര്‍ 2നു വിയന്നയില്‍ നടന്ന ആക്രമണം ഓസ്ട്രിയയില്‍ നടക്കുന്ന ആദ്യത്തെ ജിഹാദി സ്വഭാവത്തോടുകൂടിയ ആക്രമണമായിരുന്നു. കുജ്ടിം ഫെജ്സുലൈ എന്ന ഇരുപതുകാരനാണ് ആക്രമണത്തിനു പിന്നില്‍. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ സിറിയയിലേക്ക് പോകുവാന്‍ ശ്രമിച്ചിരുന്ന വ്യക്തികൂടിയാണ് ഇയാള്‍. ജര്‍മ്മനിയിലും, സ്ലോവാക്യയിലും ഇയാള്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വ്യവസ്ഥാപിത താത്പര്യങ്ങളോട് കൂടിയ ഇസ്ളാമിക അഭയാര്‍ത്ഥി അധിനിവേശത്തിന് തടയിട്ട് ക്രൈസ്തവ വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന രാജ്യങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളായ പോളണ്ടും ഹംഗറിയും. ഈ നിലപാടിലേക്ക് ഓസ്ട്രിയയും ഫ്രാന്‍സും കടന്നുവരുന്നുവെന്നതിന്റെ സൂചനയായാണ് ഇസ്ലാമിക തീവ്രവാദത്തിന് തടയിടാന്‍ എടുത്തിരിക്കുന്ന ശക്തമായ തീരുമാനങ്ങള്‍. യൂറോപ്പിന്റെ സമാധാനപരമായ ജീവിതത്തിന് വിലങ്ങുതടിയായ ഇസ്ളാമിക തീവ്രവാദം പടരുന്നതിന്റെ പാഠം ഉള്‍ക്കൊണ്ട് നഷ്ട്ടമായ ക്രിസ്തീയ മൂല്യങ്ങള്‍ ചേര്‍ത്തു പിടിക്കാന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും വരും നാളുകളില്‍ മുന്നിട്ടിറങ്ങുമെന്നാണ് പൊതുവേയുള്ള നിരീക്ഷണം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-10-18:22:26.jpg
Keywords: യൂറോപ്പ, ഇസ്ലാ
Content: 14768
Category: 1
Sub Category:
Heading: തീവ്രവാദികളുടെ തടവില്‍ നിന്ന് മോചിതനായ വൈദികന്റെ കരം ചുംബിച്ച് സ്വീകരിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നീണ്ട രണ്ടുവര്‍ഷക്കാലം നൈജറിലും, മാലിയിലുമായി ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസം മോചിതനായ ഇറ്റാലിയന്‍ മിഷ്ണറി വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാല്ലിയുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി. ഇന്നലെ തിങ്കളാഴ്ച വത്തിക്കാനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പാപ്പ അഭിവാന്ദ്യം ചെയ്തപ്പോള്‍ തന്റെ കരം പിടിച്ച് ചുംബിക്കുക കൂടി ചെയ്തുവെന്ന് ഫാ. മക്കാല്ലി വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. താന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും രണ്ടു വര്‍ഷത്തിലധികം കാലം താന്‍ ഒഴുക്കിയ കണ്ണുനീരായിരുന്നു തന്റെ ഭക്ഷണവും പ്രാര്‍ത്ഥനയുമെന്നും ഫാ. മക്കാല്ലി പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികം കാലം ഒരു വൈദികനോ മിഷ്ണറിയോ ഇല്ലാതെ കഴിഞ്ഞ തന്റെ ഇടവകയേയും, തന്റെ ജീവിതത്തേയും പാപ്പയുടെ പ്രാര്‍ത്ഥനയ്ക്കു സമര്‍പ്പിച്ചുകൊണ്ട് ജീവിച്ചതിനെക്കുറിച്ച് പാപ്പയോട് വിവരിക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൈജറിലെ കത്തോലിക്ക സഭയെ തന്റെ പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കണമെന്ന് പാപ്പയോട് അപേക്ഷിച്ചതായും തന്റെ അഭ്യര്‍ത്ഥന വളരെ ശ്രദ്ധാപൂര്‍വ്വം പാപ്പ കേട്ടതായും അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് വെളിപ്പെടുത്തി. തന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതിന് ഫാ. മക്കാല്ലി ഫ്രാന്‍സിസ് പാപ്പയെ നന്ദി അറിയിച്ചു. 2018 സെപ്റ്റംബര്‍ 17നാണ് ‘സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ അംഗമായ ഫാ. മക്കാല്ലിയെ സൗത്ത് - വെസ്റ്റ്‌ നൈജറിലെ തന്റെ ഇടവകയില്‍ നിന്നും അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ജിഹാദികള്‍ കടത്തിക്കൊണ്ടുപോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 8നു അദ്ദേഹവും ഇറ്റലി സ്വദേശി തന്നെയായ നിക്കോള ചിയാസ്സിയോയും ഉള്‍പ്പെടെ നാലുപേര്‍ വടക്കന്‍ മാലിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയായിരിന്നു. ഫാ. മക്കാല്ലി തന്റെ സ്വദേശമായ ഇറ്റലിയിലെ ക്രീമായിലെ സഹോദരിയുടെ അടുത്തും സന്ദര്‍ശനം നടത്തി. സമാധാനത്തിനും സാഹോദര്യത്തിനും സഹനത്തിനും സാക്ഷ്യം വഹിക്കണമെന്ന് തന്നെയാണ് ഒരു മിഷ്ണറി എന്ന നിലയില്‍ ഇപ്പോഴും തന്റെ ആഗ്രഹമെന്നു ഫാ. മക്കാല്ലി പിന്നീട് വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-10-21:30:55.jpg
Keywords: മിഷ്ണ, വൈദിക
Content: 14769
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകുന്നതില്‍ സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ പ്രതിഷേധം രേഖപ്പെടുത്തി
Content: ചങ്ങനാശേരി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകുന്നതില്‍ സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്‍ഡ് ഡെസ്‌ക് ഫോര്‍ എക്യുമെനിസം ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വളരെ മോശമാണെന്നും വയോധികനായ ഈ വൈദികനോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എത്രയും വേഗം ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മാര്‍ ജോസഫ് പെരുന്തോട്ടം രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഇ മെയില്‍ സന്ദേശം അയച്ചു. അധസ്ഥിതരായവര്‍ക്കുവേണ്ടി വൈദികര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്ക്കുത തടയിടാനുള്ള ഇത്തരം സമീപനങ്ങള്‍ സാമൂഹിക ഉന്നമനത്തിനായുള്ള സഭയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള മാര്‍ഗങ്ങളായി കരുതുന്നതായി ഡയലോഗ് കമ്മീഷന്‍ അംഗങ്ങളായ റവ.ഡോ. തോമസ് ദാബ്രെ, റവ.ഡോ. റാഫി മഞ്ഞളി, റവ.ഡോ. ചെറിയാന്‍ കറുകപ്പറന്പില്‍ എന്നിവര്‍ പറഞ്ഞു.
Image: /content_image/India/India-2020-11-11-07:24:24.jpg
Keywords: സി‌ബി‌സി‌ഐ
Content: 14770
Category: 18
Sub Category:
Heading: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു
Content: കൊച്ചി: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠനാവശ്യത്തിനു ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേകുറ്റ് എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-11-08:14:09.jpg
Keywords: ഇന്‍റര്‍ ചര്‍ച്ച്
Content: 14771
Category: 1
Sub Category:
Heading: നീതിയ്ക്കരികെ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ: പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ നാല്‍പ്പത്തിനാലുകാരന്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടി ആർസൂ രാജയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലായെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ആർസൂ രാജയുടെ കേസ് പരിഗണിക്കുന്ന സിന്ധ് ഹൈക്കോടതിയിൽ നവംബര്‍ 9നാണ് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ആർസൂവിന് ഏകദേശം പതിനാലു വയസ്സ് പ്രായമേയുള്ളുയെന്നു മെഡിക്കല്‍ ടെസ്റ്റില്‍ വ്യക്തമായെന്നും പെണ്‍കുട്ടിയ്ക്കു പതിമൂന്നു വയസെന്ന് രേഖപ്പെടുത്തിയ എന്‍‌എ‌ഡി‌ആര്‍‌എ ഡോക്യുമെന്റ്സ് വ്യാജമല്ലെന്നു കോടതി അംഗീകരിച്ചുവെന്നും ആർസൂവിന്റെ മാതാപിതാക്കൾക്കു വേണ്ടി ഹാജരായ ജിബ്രാൻ നസീർ മാധ്യമങ്ങളോട് പറഞ്ഞു. "പ്രഥമദൃഷ്ട്യ ഇത് ശൈശവ വിവാഹമാണെന്ന് കോടതി പ്രഖ്യാപിക്കുകയും അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ അഭയ കേന്ദ്രത്തിൽ കുട്ടിയെ പാർപ്പിക്കാനും ഉത്തരവിട്ടു. കോടതി ഈ പരാതി മേൽ തീർപ്പ് കല്പിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേസ് പരിഗണനയ്ക്കെടുക്കും". അദ്ദേഹം വ്യക്തമാക്കി. ഇതോടെ ആര്‍സൂവിന് 18 വയസ്സു പ്രായമായെന്നും സ്വന്തം ഇഷ്ട്ട പ്രകാരമാണ് മതം മാറി വിവാഹം ചെയ്തതെന്നുമുള്ള പ്രതിയുടെ ആരോപണം പൊളിഞ്ഞിരിക്കുകയാണ്. സ്വതന്ത്ര മനസ്സോടെ ആർസൂവിന് ഇസ്ലാമിലേക്ക് മതം മാറാൻ പതിമൂന്നാം വയസ്സിൽ സാധ്യമാണോ എന്ന കാര്യം കോടതി വിശകലനം ചെയ്തിട്ടില്ലായെന്നും ഈ ഘട്ടത്തിൽ ശൈശവ വിവാഹം എന്ന പരാതി മാത്രമേ കോടതി പരിഗണിക്കുന്നുള്ളുവെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആർസുവിന്റെ പിതാവ് രാജാ മസീഹ് പ്രതികരിച്ചു. "കോടതി ഉചിതമായ തീരുമാനമെടുത്തതിന് ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങളുടെ മോൾ തിരിച്ച് വരണമെന്ന് മാത്രമേ ഞങ്ങൾക്ക് ആഗഹമുള്ളു. വേറോന്നും വേണ്ട". അദ്ദേഹം പറഞ്ഞു. ജഡ്ജിമാരെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആർസുവിന്റെ അമ്മ റീത്ത പറഞ്ഞു. വിഷയത്തില്‍ ഗവൺമെന്റും കോടതിയും സമയോചിതമായി ഇടപെട്ടുവെന്ന് സുവിശേഷ പ്രഘോഷകനായ ഗസാല ഷഫീക്ക് അഭിപ്രായപ്പെട്ടു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പെൺകുട്ടിയുടെ പ്രായം പതിനാല് ആണെന്ന് സ്ഥിരീകരിച്ചു. വ്യാജ രേഖകളുണ്ടാക്കി അലി അസ്ഹറുമായി വിവാഹം നടത്താൻ കൂട്ടുനിന്ന എല്ലാവർക്കുമെതിരെ നടപടിയെടുക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാസ്റ്റർ പറഞ്ഞു. ജാമ്യം കിട്ടിയാലും ആർസൂവിനെ സന്ദർശിക്കുന്നതിൽ നിന്നും അലി അസ്ഹറിനെ വിലക്കിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികളെ തട്ടിയെടുത്ത് നിർബന്ധിത മതപരിവർത്തനവും വിവാഹവും നടത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിനെ നവംബര്‍ 8ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ കര്‍ദ്ദിനാള്‍ ജോസഫ് കോട്സ് വിമർശിച്ചിരുന്നു. കറാച്ചിയിലെ നിയമം, നീതി, നിയമനിർവഹണം, ഭരണഘടനാപരവും അടിസ്ഥാനപരവുമായ അവകാശങ്ങൾ എന്നിവയ്ക്കായുള്ള ഏകോപന സമിതിയുടെ തലവനാണ് അദ്ദേഹം. ആർസൂവിന്റെ തട്ടിക്കൊണ്ടു പോകലിനെയും നിർബന്ധിത മതപരിവർത്തനത്തെയും തന്റെ മൂന്നിരട്ടി പ്രായമുള്ളയാളുമായുള്ള നിർബന്ധിത വിവാഹത്തെയും കമ്മറ്റി അപലപിച്ചു. കത്തോലിക്ക സഭ, ആംഗ്ലിക്കൻ സഭ, പെന്തക്കോസ്തല്‍ ബാപ്റ്റിസ്റ്റ് സഭകളും മറ്റെല്ലാ സഭകളും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ വർദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങളിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തി. അതേസമയം 2016ൽ അവതരിപ്പിച്ചിട്ടും ഇതുവരെ പാസാകാത്ത നിർബന്ധിത മതപരിവർത്തനത്തിനെതിരെയുളള ബില്ല് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-11-12:38:44.jpg
Keywords: ആർസൂ, പാക്ക
Content: 14772
Category: 24
Sub Category:
Heading: ടാൻസാനിയായിലെ ആദ്യ പ്രസിഡൻ്റ് വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തില്‍
Content: ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന ടാൻസാനിയ. ടാങ്കായിനിക (Tanganyika), സാൻസിബാർ(Zanzibar) എന്നീ പ്രദേശങ്ങൾ ചേർന്ന് 1964 ലാണ് ടാൻസാനിയ എന്ന പേരിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക് രൂപം കൊള്ളുന്നത്. ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ നെയ്റേര (1922 – 1999 ) വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്. 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാങ്കായിനികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി സമയത്തും 1985-ൽ വിരമിക്കുംവരെ ജൂലിയസ് നെയ്റേര ആയിരുന്നു രാഷ്ട്രത്തലവൻ. ദൈവദാസ പദവിയിലേക്കു ഉയർത്തപ്പെട്ട ജൂലിയസ് നെയ്റേര രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പ് പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനായിരുന്നു. തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയ ജൂലിയസ് നെയ്റേര ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. സനാക്കി ഗോത്ര തലവൻ്റെ മകനായി ജനിച്ച ജൂലിയസ് ഉഗാണ്ടയിലും സ്കോട്ടണ്ടിലുമായി പഠനം നടത്തിയ ശേഷമാണ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായുള്ള സ്വാതന്ത്ര്യ സമരം നടത്തിയത്. 1961 ൽ ബ്രിട്ടീഷുകാരിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് കോളോണിയൽ ഗവൺമെൻ്റിൽ പങ്കാളി ആയിരുന്നു. പിന്നീട് ജൂലിയസ് ടാൻസാനിയയുടെ പ്രധാനമന്ത്രിയും പ്രസിഡൻ്റുമായി. ഇരുപതാം വയസ്സിൽ കത്തോലിക്കാ സഭയിൽ അംഗമായ ജൂലിയസ് വിവാഹിതനും ഏഴു കുട്ടികളുടെ പിതാവുമായിരുന്നു. അനുദിന ദിവ്യകാരുണ്യ സ്വീകരണമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ വിജയരഹസ്യം. നിരവധി കവിതകൾ രചിച്ച ജൂലിയസ് ഷേക്സ്പിയറിൻ്റെ കൃതികൾ സ്വാഹിലി ഭാഷയിലേക്കു വിവർത്തനം ചെയ്തു. കോളോണിയനന്തര ടാൻസാനിയായിൽ ഒരു സോഷ്യലിസ്റ്റ് സമൂഹം തീർക്കാൻ മുൻപന്തിയിൽ നിന്ന വ്യക്തിയായിരുന്നു ജൂലിയസ്‌. മാർക്സിൻ്റെ സോഷ്യലിസമായിരുന്നില്ല ജൂലിയസ് വിഭാവനം ചെയ്ത സോഷ്യലിസം. അതു ആഫ്രിക്കൻ സമൂഹ ജീവിതത്തിലടിസ്ഥാനമായിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള നിരവധി കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളെ ജൂലിയസ് പിന്തുണച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ഏകകക്ഷി ഭരണകൂടം അഴിമതിയിൽ പെട്ടുപോയതിനെത്തുടർന്ന് അദ്ദേഹം ഔദ്യോഗിക സ്ഥാനം ഉപേക്ഷിച്ച് ഒരു ബഹു-പാർട്ടി സർക്കാർ രൂപീകരിക്കുന്നതിന് മുൻകൈയെടുത്തു. തിരക്കുപിടിച്ച രാഷ്ടീയ ജീവിതത്തിൽ നിന്നു വിരമിച്ച ജൂലിയസ് അനുദിനം വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു കൊണ്ടു ഒരു ചെറു ഗ്രാമത്തിലാണ് ശിഷ്ടകാലം ജിവിച്ചത്. സ്വന്തം പാർട്ടി അഴിമതി ഭരണം നടത്തുന്നതറിഞ്ഞ് രാഷ്ട്രീയം ഉപക്ഷിച്ച ഈ മഹാനായ മനുഷ്യനു ടാൻസാനിയയിലെ ജനങ്ങളുടെ സമഗ്ര പുരോഗതി മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ഏക ലക്ഷ്യം. പാർട്ടികളുടെയും സമ്മർദ്ദ ഗ്രൂപ്പുകളുടെയും പ്രലോഭനങ്ങൾക്കു വഴങ്ങാതെ സത്യത്തിനും നീതിക്കും ധാർമ്മികതയ്ക്കും വേണ്ടി നില കൊണ്ടാൽ രാഷ്ടീയവും വിശുദ്ധനാകാനുള്ള വിശുദ്ധയാകാനുള്ള വഴിയാണന്നു ജൂലിയസ് നെയ്റേരയുടെ ജീവിതം പഠിപ്പിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-11-11-13:53:46.jpg
Keywords: ആഫ്രി
Content: 14773
Category: 11
Sub Category:
Heading: ഓസ്‌ട്രേലിയയിലെ ബ്ലാക്ക് മാസിന് മറുപടിയായി പ്രാര്‍ത്ഥന ക്യാപെയിൻ: ചുക്കാൻ പിടിച്ചത് 22 വയസുള്ള യുവതികള്‍
Content: ക്വീന്‍സ്‌ലാന്‍ഡ്‌: സാത്താൻ സേവകരുടെ കറുത്ത കുര്‍ബാനയ്ക്കെതിരെ ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലെ രണ്ടു കത്തോലിക്കാ യുവതികള്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനായത്നം അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നു. പ്രാര്‍ത്ഥനായത്നത്തിന്റെ ഭാഗമായി അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനകള്‍ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും ജാഗരണ പ്രാര്‍ത്ഥനകള്‍ക്കും പ്രധാന ദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രത്യേക നൊവേനയ്ക്കും നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തമാണ് ലഭിച്ചത്. 22 വയസ്സ് വീതം പ്രായമുള്ള ബെഥനി മാര്‍ഷ്, സോഫിയ ഷോഗ്രെന്‍ എന്നീ സുഹൃത്തുക്കളാണ് പ്രാര്‍ത്ഥനാ യത്നം സംഘടിപ്പിച്ചത്. സാത്താനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നവനാൾ നൊവേനയായിരുന്നു പ്രാര്‍ത്ഥനായത്നത്തിന്റെ മുഖ്യ ഭാഗം. സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷറും നൊവേനയില്‍ പങ്കെടുത്തു. തിന്മ യാഥാര്‍ത്ഥ്യമാണെന്നും, അതിനെ കളിയായി കാണേണ്ടതോ, തള്ളികളയേണ്ടതോ അല്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഓസ്ട്രേലിയയിലെ മതസ്വാതന്ത്ര്യ നിയമത്തിന്റെ മറവിൽ സ്വയം പ്രഖ്യാപിത സാത്താന്‍ ആരാധക സംഘടന നടത്തിയ കറുത്ത കുര്‍ബാനയോടുള്ള പ്രതികരണമെന്നനിലയില്‍ സംഘടിപ്പിച്ച ഈ ആത്മീയ പ്രചാരണത്തിന് ലഭിച്ച പിന്തുണ തങ്ങളെ അതിശയിപ്പിച്ചുകളഞ്ഞുവെന്ന് ബെഥനിയും, സോഫിയയും പറയുന്നു. ബ്രിസ്ബേണിന് വടക്കുഭാഗത്തുള്ള നൂസയിലെ കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഒക്ടോബര്‍ 30നായിരുന്നു സാത്താന്‍ ആരാധന നടന്നത്. സാത്താന്‍ ആരാധനയെക്കുറിച്ച് അറിഞ്ഞ ഉടന്‍തന്നെ തങ്ങള്‍ പ്രാര്‍ത്ഥന തുടങ്ങിയെന്നും, അതിനായി ഉണ്ടാക്കിയ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വളരെപെട്ടെന്നാണ് ആയിരത്തിലധികം പേര്‍ അംഗങ്ങളായതെന്നും ഇരുവരും അറിയിച്ചു. തിരുവോസ്തി സാത്താന്‍ ആരാധനക്ക് ഉപയോഗിക്കുവാന്‍ പദ്ധതിയില്ലെന്ന് ബ്ലാക്ക് മാസിനു മുൻപ് മൂന്നാഴ്ച മുന്‍പ് തന്നെ സാത്താൻ സേവകർ അറിയിച്ചിരുന്നുവെന്ന് ബെഥനി 'കാത്തലിക് വീക്കിലി'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പൈശാചിക ആരാധനയ്ക്കെതിരെ സംഘടിപ്പിച്ച പ്രാര്‍ത്ഥനായത്നത്തിന്റെ വാര്‍ത്ത വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഓസ്ട്രേലിയക്കകത്തും പുറത്തുമുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും, ഇടവകകളിലും, മെത്രാന്‍മാര്‍ക്കിടയിലും പ്രചരിച്ചത്. സാത്താന്‍ ആരാധന റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട അപേക്ഷ കൗണ്‍സിലിന് സമര്‍പ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഏതാണ്ട് 20 പേരാണ് പൈശാചിക ആരാധനയില്‍ പങ്കെടുത്തത്. കറുത്ത കുര്‍ബാനയ്ക്കുള്ള പരിഹാരമായി വിവിധ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരിഹാര പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-11-16:35:19.jpg
Keywords: സാത്താ, ബ്ലാക്ക്