Contents

Displaying 14431-14440 of 25133 results.
Content: 14784
Category: 14
Sub Category:
Heading: പരിശുദ്ധ കന്യകാമറിയം ലോകത്തിന് നല്കിയ അത്ഭുതകാശുരൂപത്തിന്റെ ചിത്രം പാപ്പ ആശീര്‍വദിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിലെ പാരീസിലെ റ്യൂ ഡു ബാക്ക് ചാപ്പലില്‍വെച്ച് വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫ്രഞ്ച് കന്യാസ്ത്രീ വിശുദ്ധ കാതറിന്‍ ലബോറെക്ക് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ 190-മത് വാര്‍ഷികാഘോഷത്തിന് ആരംഭംകുറിച്ചുകൊണ്ട് വിശുദ്ധയിലൂടെ കന്യകാമാതാവ് ലോകത്തിന് സംഭാവന ചെയ്ത അത്ഭുത കാശുരൂപത്തിന്റെ ചിത്രം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹം സംഘടിപ്പിക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ‘കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷന്‍ ആന്‍ഡ്‌ കമ്പനി ഓഫ് ദി ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ വിന്‍സന്റ് ഡി പോള്‍’ സഭയുടെ സുപ്പീരിയര്‍ ജനറലായ ഫാ. ടോമാസ് മാവ്രിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഫ്രാന്‍സിസ് പാപ്പയുമായി നവംബര്‍ 11ന് നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് പരിശുദ്ധ പിതാവ് കാശുരൂപം ആശീര്‍വദിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനം വിന്‍സെന്‍ഷ്യന്‍ സഭയുടെ ഇറ്റലിയിലെ വിവിധ എക്ലേസ്യല്‍ സമൂഹങ്ങള്‍ സന്ദര്‍ശിച്ച് അടുത്ത വര്‍ഷം നവംബറിലാണ് അവസാനിക്കുക. ലോകം പകര്‍ച്ചവ്യാധിയിലൂടേയും, കടുത്ത ആശയകുഴപ്പത്തിലൂടേയും കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെ പ്രഘോഷണ യാത്ര നടത്തുവാന്‍ വിശുദ്ധ വിന്‍സെന്റ്‌ ഡി പോളിന്റെ ആത്മീയ മക്കള്‍ ആഗ്രഹിക്കുന്നുവെന്ന് സഭ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 1830 ജൂലൈ 18നും 19നും ഇടയിലാണ് ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ വിൻസന്റ് ഡി പോള്‍’ സന്യാസിനീ സഭാംഗമായിരുന്ന വിശുദ്ധ കാതറിന്‍ ലബോറേക്ക് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 1830 നവംബര്‍ 27നു ദൈവമാതാവ് വിശുദ്ധക്ക് രണ്ടാമത് പ്രത്യക്ഷപ്പെടുന്നതും കാശുരൂപത്തിന്റെ രൂപകല്‍പ്പന വെളിപ്പെടുത്തുന്നതും. പിറ്റേ മാസം ഡിസംബറിലാണ് മാതാവ് വിശുദ്ധക്ക് അവസാനമായി ദര്‍ശനം നല്‍കിയത്. പരിശുദ്ധ കന്യകാമാതാവ് രൂപകല്‍പ്പന ചെയ്ത കാശുരൂപം ധരിക്കുന്നവര്‍ക്ക് പ്രത്യേക അഭിഷേകവും അനുഗ്രഹവും ഉണ്ടാകുമെന്ന് കന്യകാമാതാവ് തന്നെ വിശുദ്ധയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ‘യേശുക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് വിശ്വാസികള്‍ക്ക് ഓര്‍മ്മിക്കുവാനും, ദൈവമാതാവിന്റെ സഹായത്തില്‍ വിശ്വാസമുണ്ടാകുവാനും മാതാവ് വിശുദ്ധയിലൂടെ ലോകത്തിനു നല്‍കിയ അത്ഭുത കാശുരൂപം സഹായിക്കും’ എന്ന് ‘ചാപ്പല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദി മിറാക്കുലാസ് മെഡല്‍’ ചാപ്പലിന്റെ വെബ്സൈറ്റില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-13-06:01:19.jpg
Keywords: അത്ഭുത, ഉസൈന്‍
Content: 14785
Category: 1
Sub Category:
Heading: പലായനം ചെയ്ത ഇരുനൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പുതുജീവിതം ആഗ്രഹിച്ച് മൊസൂളിലേക്ക് മടങ്ങുന്നു
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മതപീഡനത്തെ തുടര്‍ന്ന്‍ ഇറാഖിലെ മൊസൂളില്‍ നിന്നും നിനവേ മേഖലയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും പലായനം ചെയ്ത ഇരുനൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സ്വദേശത്തേക്ക് മടങ്ങിവരുന്നെന്നു റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നവംബര്‍ 11ന് മൊസൂള്‍ മേയറായ സുഹൈര്‍ മുഹ്സിന്‍ അല്‍ അരാജിയാണ് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വലിയതോതിലുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. നിനവേ പ്രവിശ്യാ ഗവര്‍ണര്‍ നജിം അല്‍ ജബൗരി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞാല്‍ പുരാതന നഗരഭാഗത്തുനിന്നും, മൊസൂളിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള 90 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉടന്‍തന്നെ തിരിച്ചു വരുമെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014 ജൂണിനും ഓഗസ്റ്റിനും ഇടയിലാണ് ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തെത്തുടര്‍ന്ന്‍ നിനവേ മേഖലയിലെ ക്രൈസ്തവരുടെ വന്‍തോതിലുള്ള പലായനം ഉണ്ടായത്. പലായനം ചെയ്തവരില്‍ ഭൂരിഭാഗവും സ്വയംഭരണാവകാശമുള്ള കുര്‍ദ്ദിസ്ഥാന്റെ തലസ്ഥാന നഗരമായ ഇര്‍ബിലിലും പരിസരങ്ങളിലുമായി അഭയാര്‍ത്ഥികളായി കഴിഞ്ഞു വരികയായിരിന്നു. 2017 സെപ്റ്റംബറില്‍ ജിഹാദി അധിനിവേശത്തില്‍ നിന്നും മൊസൂള്‍ പൂര്‍ണ്ണമായും മോചിപ്പിക്കപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിനവേ മേഖലയിലെ ആയിരത്തിനാനൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തിരിച്ചുവന്നതായി പ്രാദേശിക അധികാരികള്‍ അറിയിച്ചിരുന്നു. എന്നാല്‍ പാലായനം ചെയ്തവരുടെ തോത് കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറവാണ്. വടക്കന്‍ ഇറാഖില്‍ നിന്നും ഇര്‍ബില്‍, ദോഹുക് എന്നിവിടങ്ങളിലേക്ക് പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ജിഹാദി അധിനിവേശം അവസാനിച്ചുവെങ്കിലും തിരിച്ചുവരുവാന്‍ തയ്യാറാകുന്നില്ല. തങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍, തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, രാഷ്ട്രീയ തലത്തിലുള്ള അഴിമതി തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങളെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന നിനവേ മേഖലയിലേക്കുള്ള ക്രൈസ്തവരുടെ തിരിച്ചുവരവ് സംബന്ധിച്ച ഈ വാര്‍ത്ത ക്രൈസ്തവലോകത്തെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) അടക്കമുള്ള അന്താരാഷ്‌ട്ര കത്തോലിക്കാ സന്നദ്ധ സംഘടനകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവരുടെ തിരിച്ചുവരവില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-13-16:06:50.jpg
Keywords: ഇറാഖ
Content: 14786
Category: 1
Sub Category:
Heading: ആധുനിക സ്വതന്ത്രചിന്താഗതി കുടുംബത്തിന് ഭീഷണി: ക്രിസ്തീയ മൂല്യങ്ങള്‍ക്കായി ഭരണഘടനാ ഭേദഗതിയുമായി ഹംഗറി സര്‍ക്കാര്‍
Content: ബുഡാപെസ്റ്റ്: കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് സംബന്ധിച്ച നിലവിലെ ഭരണഘടനാ വ്യവസ്ഥകള്‍ ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസൃതമായി പൊളിച്ചെഴുതുന്നതിനുള്ള പദ്ധതിയുമായി ഹംഗറി സര്‍ക്കാര്‍. സ്വവര്‍ഗ്ഗാനുരാഗികളായി ഒരുമിച്ചു ജീവിക്കുന്നവര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് തടഞ്ഞും കുട്ടികളെ ദത്തെടുക്കുന്നതു ദമ്പതികളില്‍ മാതാവ് സ്ത്രീയായിരിക്കണമെന്നും പിതാവ് പുരുഷനായിരിക്കണമെന്നും വിവാഹിതരായവര്‍ക്ക് മാത്രമേ കുട്ടികളെ ദത്തെടുക്കുവാന്‍ അനുവാദമുള്ളൂവെന്നും പുതിയ ഭേദഗതി അനുശാസിക്കുന്നുണ്ട്. നിലവില്‍ ഹംഗറിയിലെ സ്വവര്‍ഗ്ഗവിവാഹം നിയമവിരുദ്ധമാണെങ്കിലും സ്വവര്‍ഗ്ഗാനുരാഗികളായി ജീവിക്കുന്ന പങ്കാളികളില്‍ ഒരാള്‍ അപേക്ഷിച്ചാല്‍ കുട്ടികളെ ദത്തെടുക്കല്‍ സാധ്യമായിരുന്നു. ആധുനിക സ്വതന്ത്രചിന്താഗതികള്‍ പരമ്പരാഗത കുടുംബവ്യവസ്ഥക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പുതിയ ഭരണഘടനാ ഭേദഗതിയെന്നു ഹംഗറി സര്‍ക്കാര്‍ പ്രതികരിച്ചു. ഭരണഘടനാ ഭേദഗതിയുടെ കരടുരൂപം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭരണകക്ഷിയായ ഫിദെസ് പാര്‍ട്ടി പാര്‍ലമെന്റിലേക്കയച്ചത്. പുതിയ ഭേദഗതി അടുത്തമാസം ആരംഭത്തില്‍ വോട്ടിംഗിനിടുമെന്നും, ഫിദെസ് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ പാസ്സാക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബം സംബന്ധിച്ച ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കനുസരിച്ച് വേണം കുട്ടികള്‍ വളരുവാനെന്നു പുതിയ ഭരണഘടനാ ഭേദഗതിയില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഹംഗറിയുടെ ഭരണഘടനാപരമായ വ്യക്തിത്വത്തിനും, ക്രിസ്തീയ സംസ്കാരത്തിനുമനുസരിച്ചായിരിക്കും വിദ്യാഭ്യാസമെന്നതും ഭേദഗതി ഉറപ്പുനല്‍കുന്നു. വിവാഹമെന്ന വ്യവസ്ഥ സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്നും, കുടുംബത്തിന്റേയും, ദേശീയതയുടേയും നിലനില്‍പ്പ്‌ തന്നെ ഇതിലാണെന്നും കരടുരൂപത്തില്‍ പറയുന്നുണ്ട്. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനില്‍പ്പില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച നേതാവാണ് വിക്ടര്‍ ഓര്‍ബാന്‍. മധ്യപൂര്‍വ്വേഷ്യയില്‍ കനത്ത ഭീഷണി നേരിടുന്ന പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ദശലക്ഷകണക്കിന് ഡോളറാണ് ഭരണകൂടം ചെലവിട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-13-19:59:05.jpg
Keywords: ഹംഗറി, ഹംഗേ
Content: 14787
Category: 1
Sub Category:
Heading: ജോ ബൈഡനുമായി ടെലിഫോണില്‍ സംസാരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വാഷിംഗ്ടണ്‍ ഡി‌സി/ റോം: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയിയായി അനൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ജോ ബൈഡന് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ അഭിനന്ദനം അറിയിച്ചു. ജോ ബൈഡന്റെ ട്രാന്‍സിഷന്‍ ടീം പുറത്തുവിട്ട പ്രസ്താവനയിലാണ് പാപ്പ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായി പ്രസ്താവിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ അഭിനന്ദനത്തിനും ആശീര്‍വാദത്തിനും സമാധാന പ്രചാരണത്തിനും, അനുരഞ്ജനത്തിനും, ആഗോള മനുഷ്യരാശിയുടെ കെട്ടുറപ്പിനും പാപ്പ നടത്തുന്ന ശ്രമങ്ങള്‍ക്കും ജോ ബൈഡന്‍ നന്ദി അറിയിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ വ്യാഴാഴ്ച ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ച കാര്യം വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി സ്ഥിരീകരിച്ചതായി വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും, പാവപ്പെട്ടവരുടേയും പരിപാലനം, കാലാവസ്ഥാവ്യതിയാനം, കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും സ്വാഗതവും പുനരധിവാസവും തുടങ്ങിയ പ്രശ്നങ്ങളില്‍ പരസ്പര വിശ്വാസത്തിന്റേയും, അന്തസ്സിന്റേയും, മനുഷ്യരാശിയുടെ സമത്വത്തിന്റേയും അടിസ്ഥാനത്തില്‍ വത്തിക്കാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധത ജോ ബൈഡന്‍ പാപ്പയെ അറിയിക്കുകയുണ്ടായെന്ന്‍ പ്രസ്താവനയില്‍ പറയുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തില്‍ ‘ജനാധിപത്യ വിരുദ്ധത’യെക്കുറിച്ച് പറഞ്ഞിട്ടുള്ള ഭാഗം ജോ ബൈഡന്‍ പരാമര്‍ശിച്ചിരിന്നു. അതേസമയം അമേരിക്കന്‍ മെത്രാന്‍സമിതി ജോ ബൈഡനെ അഭിനന്ദിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിസ് പാപ്പയും അഭിനന്ദനം അറിയിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-13-21:23:41.jpg
Keywords: ജോ ബൈഡ, അമേരി
Content: 14788
Category: 18
Sub Category:
Heading: മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്റെ സ്ഥാനാഭിഷേക ശുശ്രൂഷ ഇന്ന്
Content: തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാഭിഷേക ശുശ്രൂഷ ഇന്നു നടക്കും. രാവിലെ 7.45ന് സഭ ആസ്ഥാനമായ തിരുവല്ല പുലാത്തീനില്‍ നിന്ന് നിയുക്ത മെത്രാപ്പോലീത്തയെ സ്ഥാനാരോഹണ വേദിയിലേക്ക് ആനയിക്കും. ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ താത്കാലിക മദ്ബഹായില്‍ എട്ടിന് വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ കാര്‍മികനാകും. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തും. 11നു ചേരുന്ന അനുമോദന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, എന്‍സിസിഐ പ്രസിഡന്റ് ബിഷപ്പ് ഡോ.പി.സി. സിംഗ്, സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ഡോ.ധര്‍മരാജ് റസാലം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ്, യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ക്‌നാനായ സഭാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഓര്‍ത്തഡോക്‌സ് സഭയിലെ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത തുടങ്ങിയവരും പ്രസംഗിക്കും
Image: /content_image/News/News-2020-11-14-06:36:31.jpg
Keywords: മാര്‍ത്തോമ്മ
Content: 14789
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
Content: കോട്ടയം: കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 2020 യുടെ ലോഗോ പ്രകാശനം ചെയ്തു. സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോളാണ് ലോഗോ പ്രകാശനം ചെയ്തത്. 32 രൂപതകളിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചു നാളെ മുതല്‍ ഡിസംബര്‍ 15 വരെയാണ് കലാസാഹിത്യ മത്സരങ്ങള്‍ നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ആയിരിക്കും മത്സരങ്ങള്‍ നടത്തുന്നത്. ഇരിഞ്ഞാലക്കുട രൂപതാംഗം സെന്റോയാണ് ലോഗോ രൂപകല്പന ചെയ്തത്. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടര്‍ സ്റ്റീഫന്‍ തോമസ് ചാലക്കര, സെക്രട്ടറി അനൂപ് പുന്നപ്പുഴ, അഖില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന് സംസ്ഥാന ഭാരവാഹികളായ ക്രിസ്റ്റി ചക്കാലക്കല്‍, ലിമിന ജോര്‍ജ്, ജെയ്‌സണ്‍ ചക്കേടത്ത്, ഡെനിയ സിസി ജയന്‍, സിബിന്‍ സാമുവല്‍, അബിനി പോള്‍, ലിജീഷ് മാര്‍ട്ടിന്‍, സിസ്റ്റര്‍ റോസ്‌മെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2020-11-14-07:08:14.jpg
Keywords: കെ‌സി‌വൈ‌എം
Content: 14790
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ നേരിടുന്ന വിവേചനം പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ച് ബംഗ്ലാദേശി മെത്രാന്മാര്‍
Content: ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാ മെത്രാന്മാരുടെ നാലംഗ പ്രതിനിധിസംഘം പ്രധാനമന്ത്രി ഷെയിഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച തലസ്ഥാന നഗരമായ ധാക്കയിലെ ഗണഭബനില്‍വെച്ച് നടന്ന കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടു. ബംഗ്ലാദേശി ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്ക മെത്രാന്‍മാര്‍ പ്രധാനമന്ത്രിയെ അറിയിക്കുകയുണ്ടായി. ബംഗ്ലാബന്ധു ആശയങ്ങള്‍ക്കനുസൃതമായി മാനുഷികതക്ക് താന്‍ മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി കത്തോലിക്കാ മെത്രാന്മാര്‍ക്ക് ഉറപ്പ് നല്‍കിയതായി പ്രസ്സ് സെക്രട്ടറി ഇഹ്സാനുള്‍ കരീമിന്റെ പ്രസ്താവനയില്‍ പറയുന്നു. ധാക്ക അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത ബിജോയ്‌ നിസെഫോറസ് ഡി’ക്രൂസ്, കര്‍ദ്ദിനാള്‍ പാട്രിക് ഡി’റൊസാരിയോ, വത്തിക്കാന്‍ പ്രതിനിധിയും മലയാളിയുമായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് കോച്ചേരി, ധാക്ക സഹായ മെത്രാന്‍ ഷോറോട്ട് ഫ്രാന്‍സിസ് ഗോമസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരിന്നത്. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളേയും, പാവപ്പെട്ടവരേയും സഹായിക്കുവാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കത്തോലിക്കാ മെത്രാന്‍മാര്‍ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് പ്രസ്സ് സെക്രട്ടറി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ നടപടിയെ അഭിനന്ദിച്ച മെത്രാന്‍മാര്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് അവരെ സഹായിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അറിയിച്ചു. കോവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് മെത്രാന്മാര്‍ 50 ലക്ഷം ടാക്ക (60,000 യു.എസ് ഡോളര്‍ ) സംഭാവന ചെയ്തു. പ്രതികൂല സാഹചര്യങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം പ്രധാനമന്ത്രിയുടെ സഹായത്തിനുണ്ടാകുമെന്ന് മെത്രാന്മാര്‍ ഉറപ്പ് നല്‍കിയതായും ഏഷ്യാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-14-07:47:58.jpg
Keywords: ധാക്ക, ബംഗ്ലാ
Content: 14791
Category: 10
Sub Category:
Heading: കോവിഡില്‍ നിന്നുള്ള മുക്തിയ്ക്കായി വത്തിക്കാനിൽ വീണ്ടും ജപമാലയജ്ഞം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് 19 മഹാമാരി വിതച്ച യാതനകളിൽ നിന്ന് ലോകത്തിന് മുക്തി ലഭിക്കുന്നതിന് വത്തിക്കാനിൽ വീണ്ടും ജപമാലയജ്ഞം ആരംഭിച്ചു. വത്തിക്കാൻ നഗരത്തിനുവേണ്ടിയുള്ള പാപ്പയുടെ വികാരിയായ കർദ്ദിനാൾ ആഞ്ചലോ കോമാസ്ത്രിയാണ് ഞായാറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യയിലെ സമയം വൈകുന്നേരം 4.30) വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ജപമാല പ്രാർത്ഥന നയിക്കുക. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വത്തിക്കാനിൽ മാർച്ച് 11 മുതൽ മെയ് 29 വരെ എല്ലാ ദിവസവും പ്രത്യേക കൊന്തനമസ്ക്കാരം നടത്തിയിരിന്നു. പരീക്ഷണത്തിന്റെതായ ഈ വേളയിൽ പ്രാർത്ഥന നന്മയുടെയും ഉപവിയുടെയും പ്രവർത്തനങ്ങളാക്കി ഫലദായകമാക്കിത്തീർക്കുന്നതിന് ദൈവത്തിൻറെ കാരുണ്യം യാചിക്കുന്നതിനു വേണ്ടിയാണ് കൊന്ത നമസ്ക്കാരമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
Image:
Keywords: വത്തിക്കാ
Content: 14792
Category: 1
Sub Category:
Heading: മതങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ സൂചിക ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
Content: കാലിഫോര്‍ണിയ: കടുത്ത നിയമങ്ങളും നയങ്ങളും വഴി മതവിശ്വാസങ്ങളുടെ മേല്‍ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ആഗോള ശരാശരി സൂചിക (ഗവണ്‍മെന്റ് റെസ്ട്രിക്ഷന്‍ ഇന്‍ഡെക്സ് - ജി.ആര്‍.ഐ) 2018ല്‍ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. 2007 മുതല്‍ മതങ്ങളുടെ മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘പ്യൂ റിസര്‍ച്ച് സെന്റര്‍’ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏകാധിപത്യ പ്രവണതയോടു കൂടിയ സര്‍ക്കാരുകളിലാണ് മതങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവണത കൂടുതല്‍ കണ്ടുവരുന്നത്. 2017 മുതല്‍ 2018 വരെയുള്ള വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് മിതമാണെങ്കിലും ഒരു ദശകത്തിനു മുന്‍പുണ്ടായിരുന്ന കണക്കുവെച്ചു നോക്കുമ്പോള്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ പഠനത്തിന്റെ പതിനൊന്നാമത്തെ റിപ്പോര്‍ട്ടാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 20 സൂചകങ്ങള്‍ വിശകലനം ചെയ്ത ശേഷം 10 പോയിന്റ് വീതം രേഖപ്പെടുത്തുന്ന സൂചികയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഇതിനായി ഉപയോഗിച്ചത്. പഠനം തുടങ്ങിയ ആദ്യവര്‍ഷം 2007-ല്‍ മതങ്ങളുടെ മേല്‍ ഭരണകൂടങ്ങളുടെ നിയന്ത്രണത്തിന്റെ സൂചിക ശരാശരി 1.8 ആയിരുന്നു. 2011ല്‍ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുകയും 2018 ആയപ്പോഴേക്കും പോയിന്റ് സൂചിക 2.9 ആയി മാറി. ജി.ആര്‍.ഐ ‘ഉയര്‍ന്നത്’, ‘വളരെ ഉയര്‍ന്നത്’ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന രാഷ്ട്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പഠനവിധേയമായ 198 രാഷ്ട്രങ്ങളില്‍ 52 രാഷ്ട്രങ്ങളായിരുന്നു 2017-ല്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ 2018 ആയപ്പോഴേക്കും അത് 56 രാഷ്ട്രങ്ങളായി ഉയര്‍ന്നു. ഏഷ്യാ പസഫിക് മേഖലയിലേയും, മധ്യപൗരസ്ത്യ മേഖലയിലേയും രാഷ്ട്രങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പത്തില്‍ 9.3 പോയന്റുമായി ചൈനയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 7.9 പോയന്റുമായി താജിക്കിസ്ഥാനും തൊട്ടുപിന്നിലുണ്ട്. ഏഷ്യാ പസഫിക് മേഖലയില്‍ ‘ഉയര്‍ന്ന’ വിഭാഗത്തില്‍പ്പെട്ട രാഷ്ട്രങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. 2018-ല്‍ ഇന്ത്യയുടെ നില ഏറ്റവും ഉയര്‍ന്ന 5.9 സൂചികയിലെത്തി. തായ്വാനിലും ജി.ആര്‍.ഐ എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തുകയുണ്ടായി (5.4). ഏഷ്യാ പസഫിക്കിന് പുറമേ മധ്യപൂര്‍വ്വേഷ്യയിലേയും, വടക്കേ ആഫ്രിക്കയിലേയും പോയന്റു നിലവാരത്തില്‍ വളരെയേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ 2017-ല്‍ 6.0 ഉണ്ടായിരുന്നത് 2018-ല്‍ 6.2 ലെത്തി. ആഗോള ശരാശരിയുടെ ഇരട്ടിയാണിത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-14-15:18:45.jpg
Keywords: മത
Content: 14793
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണം, അന്താരാഷ്ട്ര സമൂഹം രാജ്യത്തെ മറന്നു: വേദന പങ്കുവെച്ച് കല്‍ദായ മെത്രാന്‍
Content: ആലപ്പോ: ലോകത്തെ ഏറ്റവും പുരാതന ക്രൈസ്തവ സമൂഹങ്ങളിലൊന്നായ സിറിയന്‍ ക്രൈസ്തവരുടെ ജീവിതം, തീവ്രവാദവും ആഭ്യന്തരയുദ്ധവും മൂലം വളരെ ശോചനീയവസ്ഥയിലാണെന്ന് ആലപ്പോയിലെ കല്‍ദായ മെത്രാന്‍ അന്റോയിന്‍ ഓഡോ. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍)നു നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് അന്റോയിന്‍ സിറിയന്‍ ക്രൈസ്തവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ച് വിവരിച്ചത്. ഇഡ്ലിബ് പോലുള്ള ചില ഭാഗങ്ങളില്‍ യുദ്ധം ഇപ്പോഴും തുടരുന്നതിനാല്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയാകെ താറുമാറായ അവസ്ഥയിലാണെന്നും യുദ്ധം സിറിയയെ ദോഷകരമായി ബാധിച്ചുവെന്നും ബിഷപ്പ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹം സിറിയയെ മറന്നുകഴിഞ്ഞുവെന്നു അദ്ദേഹം പറഞ്ഞു. സിറിയയെ ദുര്‍ബ്ബലപ്പെടുത്തല്‍, ജസീറ മേഖലകളിലെ പെട്രോളിയം ചൂഷണം ചെയ്യല്‍, ഇദ്ലിബിലും, ജസീറക്ക് ചുറ്റും തുര്‍ക്കികളുടെ ആധിപത്യം ഉറപ്പിക്കല്‍ തുടങ്ങി വന്‍ ശക്തികള്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ സാധിച്ചതും, സിറിയന്‍ ജനത കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതുമാണ് അന്താരാഷ്ട്ര സമൂഹം സിറിയയെ മറന്നതിന് പിന്നിലെ കാരണമായി മെത്രാന്‍ ചൂണ്ടിക്കാട്ടിയത്. പുനര്‍നിര്‍മ്മാണം സാധ്യമായ മേഖലകളില്‍ അത് നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നീണ്ടതും താല്‍ക്കാലികവുമായ നടപടിയാണെന്നും, ആലപ്പോയിലെ പഴയ നഗരഭാഗത്തെ അങ്ങാടികളിലും കടകളിലും ഇത് പ്രകടമാണെന്നുമായിരുന്നു മെത്രാന്റെ മറുപടി. വൈദ്യുതിയുടേയും, പെട്രോളിന്റേയും അഭാവം പുനര്‍നിര്‍മ്മാണത്തിനും, സാമ്പത്തിക മേഖലയുടെ പുനര്‍ജ്ജന്‍മത്തിനും കടുത്ത വിഘാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.സി.എന്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് മെത്രാന്‍ നന്ദി പറഞ്ഞു. ആശുപത്രികളില്‍ ഓപ്പറേഷന് വേണ്ട ചിലവിന്റെ 70% എ.സി.എന്നിന്റെ സഹായം കൊണ്ടാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ കുടുംബങ്ങളുടെ തിരിച്ചു വരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്തേയും അവിടത്തെ സാമ്പത്തിക സാഹചര്യങ്ങളേയും ആശ്രയിച്ചായിരിക്കും ക്രിസ്ത്യന്‍ കുടുംബങ്ങളുടെ മടങ്ങിവരവെന്ന്‍ മെത്രാന്‍ പറഞ്ഞു. ലെബനോനില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ തിരിച്ചുവന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ക്രൈസ്തവരുടെ സാന്നിധ്യം നിലനിറുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും, മാമ്മോദീസയിലൂടെ നമ്മുക്ക് ലഭിച്ച അനുഗ്രഹത്തോട് വിശ്വസ്തത പുലര്‍ത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവിയുള്ളതെന്നും പറഞ്ഞുകൊണ്ടാണ് മെത്രാന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-14-22:35:17.jpg
Keywords: സിറിയ