category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോവിഡില്‍ നിന്നുള്ള മുക്തിയ്ക്കായി വത്തിക്കാനിൽ വീണ്ടും ജപമാലയജ്ഞം ആരംഭിച്ചു
Contentവത്തിക്കാന്‍ സിറ്റി: കോവിഡ് 19 മഹാമാരി വിതച്ച യാതനകളിൽ നിന്ന് ലോകത്തിന് മുക്തി ലഭിക്കുന്നതിന് വത്തിക്കാനിൽ വീണ്ടും ജപമാലയജ്ഞം ആരംഭിച്ചു. വത്തിക്കാൻ നഗരത്തിനുവേണ്ടിയുള്ള പാപ്പയുടെ വികാരിയായ കർദ്ദിനാൾ ആഞ്ചലോ കോമാസ്ത്രിയാണ് ഞായാറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യയിലെ സമയം വൈകുന്നേരം 4.30) വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ജപമാല പ്രാർത്ഥന നയിക്കുക. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വത്തിക്കാനിൽ മാർച്ച് 11 മുതൽ മെയ് 29 വരെ എല്ലാ ദിവസവും പ്രത്യേക കൊന്തനമസ്ക്കാരം നടത്തിയിരിന്നു. പരീക്ഷണത്തിന്റെതായ ഈ വേളയിൽ പ്രാർത്ഥന നന്മയുടെയും ഉപവിയുടെയും പ്രവർത്തനങ്ങളാക്കി ഫലദായകമാക്കിത്തീർക്കുന്നതിന് ദൈവത്തിൻറെ കാരുണ്യം യാചിക്കുന്നതിനു വേണ്ടിയാണ് കൊന്ത നമസ്ക്കാരമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2020-11-14 11:26:00
Keywordsവത്തിക്കാ
Created Date2020-11-14 11:27:07