Contents

Displaying 14441-14450 of 25133 results.
Content: 14794
Category: 18
Sub Category:
Heading: 22ാമത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് അഭിഷിക്തനായി
Content: തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാചാര്യ പദത്തിലേക്ക് 22ാമത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് അഭിഷിക്തനായി. സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേര്‍ന്ന ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ താത്കാലിക ബലിപീഠത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്ന പേരില്‍ അഭിഷിക്തനായത്. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. സ്ഥാനാരോഹണ ശുശ്രൂഷയില്‍ മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തീമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, ഡോ.ഏബ്രഹാം മാര്‍ പൗലോസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ.ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ.തോമസ് മാര്‍ തീത്തോസ് എന്നിവരും ഇതര സഭകളിലെ മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നിവരും സഹകാര്‍മികരായിരുന്നു. തുടര്‍ന്നു അനുമോദന സമ്മേളനം നടന്നു.
Image: /content_image/India/India-2020-11-15-06:02:48.jpg
Keywords: മാര്‍ത്തോമ്മ
Content: 14795
Category: 18
Sub Category:
Heading: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഗീവര്‍ഗീസ് മാര്‍ അപ്രേം അഭിഷിക്തനായി
Content: കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഗീവര്‍ഗീസ് മാര്‍ അപ്രേം അഭിഷിക്തനായി. ചായല്‍ രൂപതയുടെ സ്ഥാനിക മെത്രാന്‍ പദവിയും അലങ്കരിക്കും. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച മെത്രാഭിഷേക ചടങ്ങില്‍ തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കത്തീഡ്രലിന്റെ പ്രധാന കവാടത്തില്‍നിന്നും നിയുക്ത മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിനെ ദേവാലയത്തിലേക്ക് ആനയിച്ചാണു മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്. മലങ്കര ആരാധനാക്രമത്തില്‍ ഒരുക്കശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് നേതൃത്വം നല്കിയപ്പോള്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സ്വാഗതം ആശംസിച്ചു. ഒരുക്കശുശ്രൂഷയുടെ അവസാനം സഹകാര്‍മികരോടൊപ്പം നിയുക്ത മെത്രാന്‍ മദ്ബഹായില്‍ പ്രവേശിച്ചു. വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ മാതാവിനോടും വിശുദ്ധരോടുമുള്ള പ്രാര്‍ഥനയ്ക്കുശേഷം മെത്രാഭിഷേക ശുശ്രൂഷാ ചടങ്ങുകള്‍ ആരംഭിച്ചു. ബൈബിള്‍ വായനയ്ക്കുശേഷം നിയുക്ത മെത്രാന്‍ സഭയുടെ വിശ്വാസപ്രമാണവും സത്യപ്രതിജ്ഞയും വിശ്വാസികളെ സാക്ഷിനിര്‍ത്തി ഏറ്റുപറഞ്ഞു. നിയുക്ത മെത്രാനു ഗീവര്‍ഗീസ് മാര്‍ അപ്രേം എന്ന നാമം നല്കി എപ്പിസ്‌കോപ്പയായി ഉയര്‍ത്തി. എപ്പിസ്‌കോപ്പയുടെ സ്ഥാനവസ്ത്രങ്ങളും കുരിശുമാലയും അണിയിച്ച് അജപാലനത്തിന്റെ അധികാരചിഹ്നമായ സ്ലീവാ നല്‍കുകയും ചെയ്തു. സിംഹാസനത്തില്‍ ഇരുത്തി ഇവന്‍ യോഗ്യനാകുന്നു എന്ന അര്‍ഥമുള്ള 'ഓക്‌സിയോസ്' മൂന്നുപ്രാവശ്യം ചൊല്ലി മേല്‌പോട്ടു ഉയര്‍ത്തി. അഭിഷിക്തനായ മെത്രാന്‍ കൈക്കുരിശ് ഉയര്‍ത്തി വിശ്വാസികളെ ആശീര്‍വദിച്ചു. പ്രധാന കാര്‍മികന്‍ മെത്രാന് അംശവടി നല്കുകയും മെത്രാനടുത്ത ദൗത്യത്തെക്കുറിച്ചു രഹസ്യഉപദേശം നല്കുകയും ചെയ്തു. മെത്രാന്മാര്‍ നിയുക്തമെത്രാനു സ്‌നേഹചുംബനം നല്‍കിയതോടെ മെത്രാഭിഷേക ചടങ്ങുകള്‍ അവസാനിച്ചു. ഗീവര്‍ഗീസ് മാര്‍ അപ്രേമിനെ മെത്രാനായി നിയമിച്ചുള്ള മാര്‍പാപ്പയുടെ കല്പന അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോണ്‍ ചേന്നാക്കുഴിയും മലയാള പരിഭാഷ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും വായിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കി. ചരിത്രവും പാരന്പര്യവുമാണ് സഭയിലെ ഏറ്റവും വലിയ പ്രബോധകരെന്നും ക്‌നാനായസമുദായം ഈ ചരിത്രത്തെയും പാരന്പര്യങ്ങളെയും എക്കാലവും കാത്തുസൂക്ഷിക്കുന്നവരാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അനുമോദന സന്ദേശം നല്‍കി.ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഏബ്രഹാം മാര്‍ ജൂലിയോസ്, , കുര്യാക്കോസ് മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് തുടങ്ങിയവരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. തോമസ് ചാഴികാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവരും രാഷ്ട്രീയ, സാമൂഹിക, സമുദായ നേതാക്കന്മാരും കോട്ടയം അതിരൂപതയിലെ വൈദിക സമര്‍പ്പിത അല്‍മായ പ്രതിനിധികളും പങ്കെടുത്തു.
Image: /content_image/India/India-2020-11-15-06:11:37.jpg
Keywords: ക്നാ
Content: 14796
Category: 18
Sub Category:
Heading: സമുദായീക ശക്തീകരണം അനിവാര്യം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: കത്തോലിക്കാ സമുദായം സാമൂഹിക, സാമ്പത്തിക, മാധ്യമ രംഗങ്ങളില്‍ ശക്തീകരിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം വെബിനാറിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഇക്കാര്യത്തില്‍ സഭാംഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ സന്ദേശം നല്‍കി. സാമുദായിക മുന്നേറ്റത്തിന് യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ടിലെ ആദിവാസികള്‍ക്കിടയില്‍ സേവനമനുഷ്ഠിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍മാണെന്നും ഉപാധികളില്ലാതെ അദ്ദേഹത്തെ ജയില്മോഷചിതനാക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാവരും സഹോദരര്‍ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനത്തെക്കുറിച്ച് റവ.ഡോ. ജോബി മൂലയിലും, അതിരൂപതാ മഹായോഗത്തെക്കുറിച്ച് റവ.ഡോ.ക്രിസ്‌റ്റോ നേര്യംപറന്പിലും വിശദീകരണം നടത്തി. സാമുദായിക ശക്തീകരണത്തിനായി സഭയുടെ ജിഹ്വയായ ദീപികയെ ശക്തിപ്പെടുത്താന്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് സണ്ണി തോമസ് പുളിങ്കാല, ട്രഷറര്‍ ആന്‍സി മാത്യു ചേന്നോത്ത്, അതിരൂപതാ പ്രസിഡന്റ് ആന്റണി തോമസ് മലയില്‍ എന്നിവരെ യോഗം അനുമോദിച്ചു. എബിന്‍ അലക്‌സാണ്ടര്‍, ബീനാ സെബാസ്റ്റ്യന്‍ എന്നിവര്‍ കെസിബിസി പാസ്റ്ററല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി ആര്‍ച്ച്ബിഷപ് മാര്‍ പെരുന്തോട്ടം പ്രഖ്യാപിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. തോമസ് പാടിയത്ത്, ചാന്‍സിലര്‍ റവ.ഡോ.ഐസക് ആലഞ്ചേരി, ഡോ.സിസ്റ്റര്‍ പ്രസന്ന സിഎംസി, ഡോ.ഡൊമനിക് ജോസഫ്, ഡോ. രേഖാ മാത്യൂസ്, ആന്റണി തോമസ് മലയില്‍, അഡ്വ. സണ്ണി ചാത്തുകുളം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-11-15-06:31:36.jpg
Keywords: പെരുന്തോ
Content: 14797
Category: 1
Sub Category:
Heading: ഇന്ന് പാവങ്ങള്‍ക്കായുള്ള ആഗോള ദിനം: ഇടവകകളിലേക്ക് അയ്യായിരത്തിലധികം ഭക്ഷ്യ കിറ്റുകൾ എത്തിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഇന്ന് പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിന ആചരണത്തിന്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ വിവിധ ഇടവകകളിലേക്ക് അയ്യായിരത്തിലധികം ഭക്ഷ്യ കിറ്റുകൾ എത്തിച്ചു. പാസ്ത, അരി, തക്കാളി സോസ്, ഭക്ഷ്യയോഗ്യ എണ്ണ, ഉപ്പ്, പഞ്ചസാര, കാപ്പി പൊടി, ധാന്യ പൊടികൾ, ബിസ്കറ്റ്, ചോക്ലേറ്റ്, ജാം എന്നിവയാണ് ഭക്ഷ്യ കിറ്റിലുള്ളത്. കൂടാതെ കൊറോണ സാഹചര്യത്തിൽ അണിയാൻ ഉള്ള മാസ്കുകളും, പാപ്പയുടെ ഒരു പ്രാർത്ഥന കാർഡും കൂടി ഇതോടൊപ്പമുണ്ട്. നവസുവിശേഷവൽകരണത്തിൻ്റെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും, കൊറോണ വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ കൊറോണ വ്യാപനത്തിന് നേരെ നാം കൈകഴുകുന്നത് പോലെ പാവങ്ങളുടെ നേരെ നമ്മൾ കൈകഴുകരുതെന്നും റോമിലെ ഫിനോക്കിയോ എന്ന സ്ഥലത്തെ മലയാളി വികാരി ഫാ. ജോളി പറഞ്ഞു. പാവങ്ങള്‍ക്കായുള്ള ദിനാചരണത്തിന്റെ ഭാഗമായി ഇന്നു വത്തിക്കാനിലെ വി. പത്രോസിൻ്റെ ബസിലിക്കയിൽ റോമിലെ സമയം 10 മണിക്ക് പാപ്പ വിശുദ്ധ ബലി അർപ്പിക്കും. കഴിഞ്ഞ വർഷം വിശുദ്ധ കുർബാനക്ക് ശേഷം ആയിരത്തിയഞ്ഞൂറോളം പാവങ്ങളോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാൽ ഈ വർഷം കൊറോണ സാഹചര്യത്തിൽ കൂടുതൽ പേര് ഒരുമിച്ച് കൂടുന്ന സാഹചര്യം ഒഴിവാക്കാനായി പാപ്പയുടെ ഒപ്പമുള്ള ഭക്ഷണം ഒഴിവാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-15-06:51:44.jpg
Keywords: പാവ
Content: 14798
Category: 1
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ പെൺകുട്ടിയുടെ നിര്‍ബന്ധിത വിവാഹം നടത്തിയ ഇസ്ലാമിക മതപുരോഹിതനു അറസ്റ്റ് വാറണ്ട്
Content: ലാഹോര്‍: പ്രായപൂർത്തിയാകാത്ത ആർസൂ രാജ എന്ന ക്രൈസ്തവ പെൺകുട്ടിയുടെ വിവാഹം നടത്തി കൊടുത്ത ഇസ്ലാമിക മതപുരോഹിതനെതിരെ കറാച്ചിയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതുകൂടാതെ നേഹ പെർവേഴ്സ് എന്ന ക്രൈസ്തവ ബാലികയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ സഹായം ചെയ്ത അഹമ്മദ് ജാൻ റെഹീമി എന്ന മത പുരോഹിതനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ഏപ്രിൽ മാസം വിവാഹത്തിനു മുമ്പ് നേഹയെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തിരുന്നു. സിന്ധ് ചൈൽഡ് മാര്യേജ് റീസ്ട്രെയിൻഡ് ആക്ട് 2013 പ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സാണെന്ന് കോടതി വിധി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്തത് നിയമത്തിലെ പല വകുപ്പുകളുടേയും ലംഘനമാണെന്നും കോടതി പറഞ്ഞു. രണ്ടു വർഷം തടവോ, ഒരു ലക്ഷം രൂപ പിഴയോ, അതല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാൻ തക്ക കുറ്റമാണിത്. മതപരിവർത്തനം നടത്തി, നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്ത കുറ്റവാളികൾക്ക് സഹായം ചെയ്തു കൊടുത്ത മത പുരോഹിതരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ക്രൈസ്തവ നേതാവും, മനുഷ്യാവകാശ പ്രവർത്തകനുമായ സാബിർ മൈക്കിൾ പ്രതികരിച്ചു. നിയമവിരുദ്ധമായ വിവാഹങ്ങൾ സമൂഹത്തിൽ നടക്കുന്നതിന് തടയിടാൻ പ്രതികൾക്ക് തക്കതായ ശിക്ഷ നൽകുന്നത് കാണാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മത പരിവർത്തനം നടത്തി വിവാഹം ചെയ്യുന്നതിന് തടയിടാൻ ഇപ്പോഴുള്ള നിയമം കൂടുതൽ ശക്തമായി നടപ്പാക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണെന്ന് 'പീസ് വെൽഫെയർ ആൻഡ് ഡെവലപ്മെൻറ് അസോസിയേഷൻ' എന്ന സർക്കാരിതര സംഘടനയുടെ അധ്യക്ഷൻ മൈക്കിൾ പറഞ്ഞു. ആര്‍സൂ രാജയുടെ വിവാഹത്തിന് കാർമികത്വം വഹിച്ച മതപുരോഹിതൻ, ഇങ്ങനെ പല നിയമവിരുദ്ധ വിവാഹങ്ങളും നടത്തി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ സമാധാനം അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന മത പുരോഹിതർക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ വിവാഹിതനായ അലി അസ്ഹര്‍ എന്ന നാല്‍പ്പതുകാരന്‍ തട്ടിക്കൊണ്ടുപോയത്. ആര്‍സൂവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും, പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികഞ്ഞെന്നും, അവള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അധികാരികളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഈ വാഗ്വാദങ്ങള്‍ക്കെതിരെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി കുടുംബം രംഗത്തുവന്നെങ്കിലും ഇത് ചെവികൊള്ളാന്‍ കോടതി തയാറായിരിന്നില്ല. പിന്നീട് വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു ആര്‍സൂവിനെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-15-15:01:03.jpg
Keywords: ആര്‍സൂ
Content: 14799
Category: 18
Sub Category:
Heading: സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് ചെയര്‍പേഴ്സണ്‍
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്റെ ചെയര്‍പേഴ്‌സണും ഡിപ്പാര്‍ട്‌മെന്റിന്റെ ഡയറക്ടറുമായി പ്രശസ്ത വചന പ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ചിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രോവിന്‍സ് അംഗവുമായ സിസ്റ്റര്‍ ഫാര്‍മസിയില്‍ ഗവേഷണം നടത്തുന്നു. നിലവില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് ഓഫ് ഫാര്‍മസിയില്‍ അസി. പ്രഫസറായി ജോലി ചെയ്യുകയാണ്.
Image: /content_image/India/India-2020-11-16-06:13:06.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 14800
Category: 1
Sub Category:
Heading: ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക മിഷ്ണറി വൈദികന്‍ മോചിതനായി
Content: പോര്‍ട്ട്‌ അവു പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയിലെ ഡെല്‍മാസിലെ ഗ്രേറ്റ് റാവിന്‍ മേഖലയില്‍ നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഷിയൂട്ട് മിഷണറി (സി.ഐ.സി.എം) വൈദികനായ ഫാ. സില്‍വൈന്‍ റൊണാള്‍ഡ് മോചിതനായി. നവംബര്‍ 13ന് രാത്രി 10 മണിയോടെയാണ് വൈദികന്‍ മോചിക്കപ്പെട്ടതെന്ന് ഹെയ്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. സില്‍വൈന്റെ മോചനത്തിനായി 50,00,000 ഗോര്‍ഡ്സ് ആവശ്യപ്പെട്ടിരുന്നു. മോചനത്തിന് ഹെയ്തി റിലീജിയസ് കോണ്‍ഫറന്‍സ് സമിതി ശക്തമായ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. “ദയവായി ഫാ. സില്‍വൈനെ മോചിപ്പിക്കൂ” എന്ന തലക്കെട്ടോടെ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍, അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം നല്‍കിയിരിന്നു. തട്ടിക്കൊണ്ടുപോയവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസസഭയുടെ ഭവനത്തില്‍ താമസിച്ചു വരികയായിരുന്നു ഫാ. സില്‍വൈനെ നവംബര്‍ 10നാണ് തട്ടിക്കൊണ്ടു പോയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-16-06:32:56.jpg
Keywords: ആഫ്രി, തട്ടി
Content: 14801
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കുമെന്ന് അസർബൈജാൻ പ്രസിഡന്‍റിന്റെ ഉറപ്പ്
Content: യെരെവാന്‍: അർമേനിയ-അസർബൈജാൻ സമാധാന കരാറിന്റെ ഭാഗമായി അർമേനിയക്കാർ വസിക്കുന്ന തർക്ക പ്രദേശം അസർബൈജാനു വിട്ടു നൽകുമ്പോൾ അവിടെയുള്ള ക്രൈസ്തവ ദേവാലയങ്ങൾ തങ്ങൾ സംരക്ഷിക്കുമെന്ന് അസർബൈജാൻ പ്രസിഡന്റിന്റെ ഉറപ്പ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. നാഗാര്‍ണോ കരാബാക് എന്ന പ്രദേശത്തെ ചൊല്ലി അർമേനിയയും, അസർബൈജാനും തമ്മിൽ ആറാഴ്ച നീണ്ടുനിന്ന സംഘർഷത്തിന് ഒടുവിലാണ് സമാധാന കരാർ രൂപം കൊണ്ടിരിക്കുന്നത്. വിവാദ സ്ഥലവും സമീപ സ്ഥലങ്ങളും, 1994ൽ നടന്ന ഒരു യുദ്ധത്തിൽ അർമേനിയൻ സേന കീഴടക്കിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തില്‍ ഇത് പിടിച്ചെടുക്കാൻ അസർബൈജാൻ ശക്തമായ സൈനിക ആക്രമണം നടത്തി. സമാധാന കരാർ പ്രകാരം നാഗാർനോ- കാരബാക്കിന്റെ ഒരു ഭാഗവും, പ്രാന്തപ്രദേശങ്ങളും അസർബൈജാനു ലഭിക്കും. അർമേനിയൻ അപ്പസ്തോലിക്ക് ചർച്ചിന്റെ ഡാഡിവാങ്ക് എന്ന പ്രശസ്ത സന്യാസ ആശ്രമം സ്ഥിതി ചെയ്യുന്ന കൽബജാർ എന്ന പ്രദേശം ഞായറാഴ്ച അർമേനിയ അസർബൈജാനു കൈമാറി. കഴിഞ്ഞദിവസം സന്യാസ ആശ്രമത്തിലെ ജീവനക്കാർ ഇവിടെ നിന്നും അനവധി വിശുദ്ധ വസ്തുക്കൾ നീക്കം ചെയ്തിരുന്നു. 95 ശതമാനം ഇസ്ലാംമത വിശ്വാസികൾ പൗരന്മാരായുള്ള അസർബൈജാൻ തങ്ങളുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ കൈവശപ്പെടുത്തുമ്പോൾ ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കപ്പെടാനോ, തകർക്കപ്പെടാനോ സാധ്യതയുണ്ടെന്ന് അർമീനിയക്കാർ ഭയപ്പെടുന്നു. എന്നാൽ ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയായി കരുതുന്നുവെന്നാണ് ഇൽഹാം അലിയേവിന്റ് ഓഫീസ് പറയുന്നത്. ദേവാലയങ്ങൾ സന്ദർശിക്കാനും ക്രൈസ്തവ വിശ്വാസികൾക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബറിൽ ആരംഭിച്ച സംഘർഷത്തിൽ, ഇരുരാജ്യങ്ങളുടെയും നൂറുകണക്കിന് പട്ടാളക്കാരും, പൗരന്മാരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2020-11-16-06:44:51.jpg
Keywords: അർമേനിയ
Content: 14802
Category: 1
Sub Category:
Heading: കിഴക്കൻ ആഫ്രിക്കയിൽ ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിക്കുന്നു: വെളിപ്പെടുത്തലുമായി ഓപ്പൺ ഡോർസ്
Content: ലണ്ടന്‍: മുൻകാലങ്ങളിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ കിഴക്കൻ ആഫ്രിക്കയിൽ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായെന്ന് അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ്. ക്രക്സ് എന്ന കത്തോലിക്കാ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ആഫ്രിക്കയില്‍ ക്രൈസ്തവർ നേരിടുന്ന ഭീഷണിയെ പറ്റി ഓപ്പൺ ഡോർസ് യുഎസ്എയുടെ അധ്യക്ഷൻ ഡേവിഡ് കറിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്നും തുരത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അക്രമികൾ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പല കാര്യങ്ങൾക്കും സമൂഹത്തെ ആശ്രയിച്ച് ജീവിക്കുന്ന ക്രൈസ്തവ വിശ്വാസികളെ ഒറ്റപ്പെടുത്തുന്ന നയമാണ് അക്രമികൾ സ്വീകരിക്കുന്നതെന്ന് കിഴക്കൻ ആഫ്രിക്കയിൽ ഓപ്പൺ ഡോർസ് സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന യാസിൻ എന്നൊരാൾ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങൾ ജനിച്ചുവളർന്ന സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയല്ലാതെ മറ്റൊരു വഴി ക്രൈസ്തവരുടെ മുമ്പിൽ പലപ്പോഴും കാണാറില്ലെന്നും യാസിൻ ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസത്തെ പറ്റി ആഴമായി മനസ്സിലാക്കി മാമോദിസ സ്വീകരിക്കുന്ന മുസ്ലിം മതവിശ്വാസികളും കടുത്ത പീഡനങ്ങളും എതിർപ്പുകളും ഏറ്റുവാങ്ങുന്നു. മതം മാറുന്നവരുടെ കുടുംബങ്ങളിൽ നിന്ന് ആരംഭിക്കുന്ന പ്രശ്നങ്ങൾ സമുദായം ഒന്നടങ്കം ഏറ്റെടുക്കുമ്പോൾ പ്രശ്നം സങ്കീർണമാകുന്നു. ക്രൈസ്തവ വിശ്വാസികളുടെ സംരഭങ്ങള്‍ ബഹിഷ്കരിക്കപ്പെടുന്നു. സ്ത്രീകൾ നിർബന്ധിത വിവാഹത്തിന് വിധേയരാകുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ പണംപോലും നൽകുന്ന സംഭവങ്ങൾ അനവധിയുണ്ട്. എത്യോപ്യ, സോമാലിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലായി 30 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ പീഡനമേൽക്കുന്നുണ്ടെന്ന് ഡേവിഡ് കറി വിശദീകരിച്ചു. കൗൺസിലിംഗും ആത്മീയ സഹായങ്ങളും, മെഡിക്കൽ കിറ്റുകൾ അടക്കമുള്ളവയും നൽകി തങ്ങളുടെ സംഘടന ക്രൈസ്തവ വിശ്വാസികൾക്ക് പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിനേക്കാളെല്ലാം ഉപരിയായി അവർക്ക് ജീവിക്കാൻ അനുയോജ്യമായ ഒരു സാഹചര്യം ഉണ്ടാക്കി നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കറി പറഞ്ഞു. ഇസ്ലാമിക തീവ്രവാദമാണ് ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മുഖ്യകാരണമെന്നും അദ്ദേഹം വിശദീകരിച്ചു. ആഫ്രിക്കയിലെ ക്രൈസ്തവർക്ക് വേണ്ടി പാശ്ചാത്യ രാജ്യങ്ങളിലെ വിശ്വാസികൾ ശബ്ദമുയർത്തുകയും, പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് ഡേവിഡ് കറിയുടെ അഭിമുഖം അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-16-15:38:26.jpg
Keywords: ആഫ്രി
Content: 14803
Category: 24
Sub Category:
Heading: ഈ തിരുന്നാളാഘോഷം ശ്രദ്ധേയം: ഇടവകാംഗങ്ങള്‍ കവര്‍ തുറന്നപ്പോള്‍ 501 രൂപയും വികാരിയച്ചന്‍റെ പേരുപോലും വയ്ക്കാത്തൊരു കത്തും
Content: പള്ളിയിലെ പെരുന്നാൾ നടത്തിപ്പിന്, കവർ അങ്ങോട്ടു കൊടുക്കുന്ന പതിവേ ഞങ്ങൾ തൃശ്ശൂരുകാർക്കുള്ളൂ. കാരണം തിരുനാൾ സംഘാടനത്തിനാവശ്യമായ സംഖ്യ, ഇടവക ജനങ്ങളിൽ നിന്നു തന്നെ സമാഹരിക്കുന്ന ശൈലിയാണ്, കാലങ്ങളായി ഇവിടെ പിന്തുടർന്നു പോരുന്നത്. ഈ ദിവസങ്ങളിലാചരിച്ച കോലഴി സെൻ്റ് ബെനഡിക്ട് പളളിയിലെ പെരുന്നാളാഘോഷം പക്ഷേ, വേറിട്ടതായി.പെരുന്നാൾ നടത്തിപ്പു സംഖ്യ അങ്ങോട്ടു കൊടുക്കുന്നതിനു പകരം ഇടവക കുടുംബങ്ങൾക്ക് ഇങ്ങോട്ടു നൽകി ഇന്നിൻ്റെ പ്രതിസന്ധിയ്ക്ക് ഒരു കൈത്താങ്ങേകുകയായിരുന്നു, കോലഴിയിലെ വികാരിയച്ചനും തിരുന്നാളാഘോഷ കമ്മിറ്റിയും. പെരുന്നാളിനോടനുബന്ധിച്ച് കുടുംബ കൂട്ടായ്മ ഭാരവാഹികൾ പതിവുപോലെ വീടുകളിലെയ്ക്കെത്തിച്ച പെരുന്നാൾ സപ്ലിമെൻ്റിനോടൊപ്പം ഒരു കവറും കൂടി വെച്ചിരുന്നു. നേരത്തെ നൽകാറുള്ള കവറിൽ നിന്നും ഒരൊറ്റ വ്യത്യാസം മാത്രം. നേരത്തെ തിരുനാൾ നടത്തിപ്പിനാവശ്യമായ സംഖ്യയിടാനുള്ള ഒട്ടിക്കാത്ത കവറായിരുന്നെങ്കിൽ ഇപ്പോൾ നൽകിയ കവറുകൾ ഒട്ടിച്ചതാണ്. ഇടവകാംഗങ്ങൾ ആകാംക്ഷയോടെ തുറന്നു നോക്കിയപ്പോൾ ഉള്ളിൽ 501രൂപയും വികാരിയച്ചൻ്റെ പേരുപോലും വയ്ക്കാത്തൊരു കത്തും. വികാരിയച്ചനായ ബാസ്റ്റ്യൻ പുന്നോലിപ്പറമ്പിലച്ചൻ 2020 ഫെബ്രുവരിയിലാണ് കോലഴി സെൻ്റ് ബെനഡിക്ട് പള്ളിയിൽ പുതുതായി ചുമതലയേറ്റത്. മാർച്ചിൽ നമ്മുടെ നാട്ടിലും വ്യാപിച്ച കോവിഡ് പ്രതിസന്ധിയിൽ, ചെറിയ ഇടവകയായിരുന്നീട്ടും കുടുംബാംഗങ്ങളെ കാണാനോ പരിചയപ്പെടാനോ അച്ചന് സാധിച്ചിരുന്നില്ല. എങ്കിലും അവരെയോർത്ത് പ്രാർഥിക്കുന്നുണ്ടെന്ന്‌, അച്ചനവർക്കെഴുതിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.തങ്ങൾ ഒറ്റപ്പെട്ടിട്ടില്ലെന്നും താങ്ങായും കരുത്തായും പ്രാർത്ഥനയിലും ഒരു വലിയ സമൂഹം തങ്ങളോട് കൂടെയുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയായി, ഇടവക കുടുംബങ്ങൾക്കുളള വികാരിയച്ചൻ്റെ കത്ത്. സർവ്വസാധാരണക്കാരായ ആളുകളുൾപ്പെടുന്ന ഇടവകയിൽ, കുറെയധികം പേരെയെങ്കിലും കോവിഡ് പ്രതിസന്ധി, സാമ്പത്തിക ക്ലേശത്തിലാക്കിയിട്ടുണ്ട്. അവർക്ക് എറെ ആത്മവിശ്വാസം പ്രദാനം ചെയ്യുന്ന ഒരു സന്ദേശവും ഈ കത്തിലുണ്ട്.ഒപ്പം ഒരു തിരുനാൾ സന്തോഷവും. 501/-രൂപ കൊണ്ട്, ഒരു കുടുംബത്തിൻ്റെ മുഴുവൻ ആവശ്യങ്ങളും നിർവ്വഹിക്കാൻ പര്യാപ്തമായിട്ടല്ല; എങ്കിലും ഇതൊരു നേർസാക്ഷ്യമാണ്. ഇടവകയുടെ വളർച്ചയ്ക്ക് എന്നും കൂടെ നിന്നിട്ടുള്ള ഇടവക സമൂഹത്തിന്, ഒരു ബുദ്ധിമുട്ട് വന്നപ്പോൾ കൈത്താങ്ങേകാൻ അതേ ഇടവക കൂടെയുണ്ടായി എന്നതിൻ്റെ നേർസാക്ഷ്യം. കൂരാകൂരിരുട്ടിൽ മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം ഇനിയും അവശേഷിക്കുന്നുണ്ടെന്നതിൻ്റെ ഓർമ്മപ്പെടുത്തൽ. മലയാളിയ്ക്ക് ഇത് പുതുമയുള്ള കാര്യമൊന്നുമല്ല; കാരണം ഈ കോവിഡ് കാലത്ത്, സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ ഇടവകകളുടേയും പ്രസ്ഥാനങ്ങളുടെയും സർവോപരി സർക്കാരിൻ്റേയും നേതൃത്വത്തിൽ ആ നുറുങ്ങുവെട്ടം നാം കണ്ടതാണ്. ഇനിയും നന്മകളുണ്ടാകട്ടെ.
Image:
Keywords: സഹായ