category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്ന് പാവങ്ങള്‍ക്കായുള്ള ആഗോള ദിനം: ഇടവകകളിലേക്ക് അയ്യായിരത്തിലധികം ഭക്ഷ്യ കിറ്റുകൾ എത്തിച്ച് വത്തിക്കാന്‍
Contentവത്തിക്കാന്‍ സിറ്റി: ഇന്ന് പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിന ആചരണത്തിന്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ വിവിധ ഇടവകകളിലേക്ക് അയ്യായിരത്തിലധികം ഭക്ഷ്യ കിറ്റുകൾ എത്തിച്ചു. പാസ്ത, അരി, തക്കാളി സോസ്, ഭക്ഷ്യയോഗ്യ എണ്ണ, ഉപ്പ്, പഞ്ചസാര, കാപ്പി പൊടി, ധാന്യ പൊടികൾ, ബിസ്കറ്റ്, ചോക്ലേറ്റ്, ജാം എന്നിവയാണ് ഭക്ഷ്യ കിറ്റിലുള്ളത്. കൂടാതെ കൊറോണ സാഹചര്യത്തിൽ അണിയാൻ ഉള്ള മാസ്കുകളും, പാപ്പയുടെ ഒരു പ്രാർത്ഥന കാർഡും കൂടി ഇതോടൊപ്പമുണ്ട്. നവസുവിശേഷവൽകരണത്തിൻ്റെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും, കൊറോണ വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ കൊറോണ വ്യാപനത്തിന് നേരെ നാം കൈകഴുകുന്നത് പോലെ പാവങ്ങളുടെ നേരെ നമ്മൾ കൈകഴുകരുതെന്നും റോമിലെ ഫിനോക്കിയോ എന്ന സ്ഥലത്തെ മലയാളി വികാരി ഫാ. ജോളി പറഞ്ഞു. പാവങ്ങള്‍ക്കായുള്ള ദിനാചരണത്തിന്റെ ഭാഗമായി ഇന്നു വത്തിക്കാനിലെ വി. പത്രോസിൻ്റെ ബസിലിക്കയിൽ റോമിലെ സമയം 10 മണിക്ക് പാപ്പ വിശുദ്ധ ബലി അർപ്പിക്കും. കഴിഞ്ഞ വർഷം വിശുദ്ധ കുർബാനക്ക് ശേഷം ആയിരത്തിയഞ്ഞൂറോളം പാവങ്ങളോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാൽ ഈ വർഷം കൊറോണ സാഹചര്യത്തിൽ കൂടുതൽ പേര് ഒരുമിച്ച് കൂടുന്ന സാഹചര്യം ഒഴിവാക്കാനായി പാപ്പയുടെ ഒപ്പമുള്ള ഭക്ഷണം ഒഴിവാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-15 12:53:00
Keywordsപാവ
Created Date2020-11-15 06:51:44