Contents
Displaying 14391-14400 of 25133 results.
Content:
14744
Category: 10
Sub Category:
Heading: മുന്‍പ് 18%, ഇപ്പോള്‍ 63%: കോവിഡ് യൂറോപ്യന്‍ ക്രൈസ്തവരുടെ ബൈബിള്‍ സ്വാധീനത്തെ മാറ്റിമറിച്ചു
Content: ലണ്ടന്‍: മഹാമാരിയുടെ വ്യാപനകാലത്തു ക്രൈസ്തവരുടെ ജീവിതത്തിൽ പ്രതീക്ഷയും പ്രത്യാശയും പകര്‍ന്നത് വിശുദ്ധ ബൈബിളാണെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനഫലം പുറത്ത്. ബൈബിൾ പഠന ആപ്പ് ആയ വേഡ്ഗോ നിയോഗിച്ച പ്രകാരം, സാവന്ത കോംറസ് നടത്തിയ പഠനത്തിലാണ് ആദ്യത്തെ കോവിഡ് ലോക്ക് ഡൌൺ മുതൽ ജീവിതത്തിലുണ്ടായ വിവിധ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിൽ വിശുദ്ധ ഗ്രന്ഥത്തിന് സുപ്രധാന പങ്കുണ്ടെന്നു യുകെയിലെയും അയർലണ്ടിലെയും 63 ശതമാനം ക്രൈസ്തവരും വ്യക്തമാക്കിയതായി പറയുന്നത്. ദൈവവുമായി വ്യക്തിബന്ധം പുലർത്തുന്നതിന് ബൈബിളിനുള്ള പങ്കു വളരെ പ്രധാനപ്പെട്ടതാണെന്ന് 74 ശതമാനം ക്രൈസ്തവരും വിശ്വസിക്കുന്നുവെന്നു പഠനം വെളിപ്പെടുത്തുന്നു. 1905 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, ദേവാലയത്തില്‍ പോകുന്ന വിശ്വാസികളിൽ 60 ശതമാനത്തിലധികം പേർക്ക് പകർച്ചവ്യാധി സമയത്ത് ബൈബിൾ ആശ്വാസവും, പ്രത്യാശയും പകര്‍ന്നെന്ന് കണ്ടെത്തി. കൊറോണ കാലത്തിനു മുൻപ് കഴിഞ്ഞ നവംബറിൽ ഒരു ബൈബിൾ സൊസൈറ്റി നടത്തിയ സർവേയിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും 18 ശതമാനം ആളുകൾ മാത്രമാണ് ബൈബിൾ അവരുടെ വ്യക്തിപരമായ ജീവിതത്തിൽ അത്യാവശ്യമാണെന്ന് രേഖപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ 63 ശതമാനം ആളുകളും ബൈബിളിന് തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ സമയങ്ങളിൽ ബൈബിളിലൂടെ ആളുകൾ ആശ്വാസം കണ്ടെത്തുന്നത് പ്രതീക്ഷ പകരുന്നുവെന്നും ഇത് നമ്മുടെ ജീവിതത്തിൽ ബൈബിളിനുള്ള വലിയ സ്വാധീനം എടുത്തു കാണിക്കുന്നുവെന്നും ഇതുപോലുള്ള അനിശ്ചിതത്വത്തിന്റെ സമയങ്ങളിൽ യഥാർത്ഥ സമാധാനവും, കാലത്തിനതീതമായ ജ്ഞാനവും ദൈവവചനത്തിന് മാത്രമേ നൽകാൻ കഴിയൂവെന്നും വേഡ്ഗോ ഡയറക്ടർ സൈമൺ ലെനോക്സ് പറഞ്ഞു. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ ദൈവവുമായുള്ള സംഭാഷണത്തിലും, പ്രാർത്ഥനയിലും, തിരുവചനത്തിലും ആശ്രയംവെയ്ക്കുക എന്നതാണ് മാനസികവും ആത്മീയവുമായ ആരോഗ്യത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-07-06:55:28.jpg
Keywords: ബൈബി,കോവി

14745
Category: 10
Sub Category:
Heading: പാപികളുടെ മാനസാന്തരത്തിന് വ്യാകുല മാതാവിനോടുള്ള മാധ്യസ്ഥം ഫലദായകമെന്ന് അമേരിക്കന്‍ ഭൂതോച്ചാടകന്‍
Content: വ്യാകുല മാതാവിനോടുള്ള ഭക്തി പാപികളെ മാനസാന്തരപ്പെടുത്തുന്നതിനും രഹസ്യങ്ങൾ വെളിപ്പെട്ടു കിട്ടാനും സഹായകരമാണെന്ന് ഭൂതോച്ചാടകനായ ഫാ. ചാഡ് റിപ്പേർഗർ. ഏതാനും നാളുകൾക്കു മുമ്പ് നൽകിയ ഒരു സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രഹസ്യങ്ങൾ അറിയാൻ വേണ്ടി നമ്മൾ സമീപിക്കേണ്ടയാൾ പരിശുദ്ധ കന്യകാമറിയമാണെന്ന് കർത്താവ് നമുക്ക് വെളിപ്പെടുത്തി തരുന്നുവെന്നും എന്തെങ്കിലും മറഞ്ഞിരിക്കുന്ന രഹസ്യം അറിയാൻ വേണ്ടി വ്യാകുല മാതാവിന്റെ നാമത്തിൽ മാധ്യസ്ഥം തേടിയാൽ മതിയെന്ന് കർത്താവ് ശിമയോന് വെളിപ്പെടുത്തി നൽകിയതായും താൻ മാതാവിന്റെ മാധ്യസ്ഥം നിരന്തരം തേടാറുണ്ടെന്നും ഫാ. ചാഡ് റിപ്പേർഗർ പറഞ്ഞു. മക്കളുടെ ജീവിതത്തെ പറ്റി എന്തെങ്കിലും, ആശങ്ക ഉണ്ടെങ്കിൽ, എന്താണ് അവരുടെ യഥാർത്ഥ പ്രശ്നമെന്ന് നമുക്ക് വ്യാകുലമാതാവിനോട് ചോദിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ജീവിതത്തിൽ നാം പോലും കാണാത്ത പ്രശ്നങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി തരാൻ മാതാവിനോട് ആവശ്യപ്പെടാൻ സാധിക്കും. നമ്മൾ മാനസാന്തരപ്പെടുന്ന സമയത്തോ, അല്ലെങ്കിൽ മറ്റുള്ളവരെ നമ്മൾ മാനസാന്തരപ്പെടുത്തുന്ന സമയത്തോ വ്യാകുല മാതാവിനോടുള്ള ഭക്തി വളരെയധികം സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് വിവിധ വശങ്ങളുണ്ട്. അവരുടെ ജീവിതത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചിക ശക്തികളെ പുറത്താക്കാൻ സാധിക്കണമെന്നും നല്ലൊരു ജീവിതം നയിക്കാനുള്ള കൃപ അവർക്ക് ലഭിക്കാൻ വേണ്ടിയും നാം പ്രാർത്ഥിക്കണമെന്നും ഇങ്ങനെയുള്ള കൃപകൾ കിട്ടാൻ വ്യാകുല മാതാവിനോട് മാധ്യസ്ഥം അപേക്ഷിക്കുന്നതു ഏറെ ഫലദായകമാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2020-11-07-14:34:32.jpg
Keywords: വ്യാകുല

14746
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത അവഗണന: വെളിപ്പെടുത്തൽ മനുഷ്യാവകാശ കമ്മീഷന്റേത്
Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത മത പീഡനവും അവഗണനയുമെന്ന് കോംനാസ് ഹാം എന്ന് വിളിക്കപ്പെടുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 23 ന്യൂനപക്ഷ ആരാധനാലയങ്ങൾ എങ്കിലും നശിപ്പിക്കപ്പെടുകയോ, അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത നിരവധി അതിക്രമങ്ങളും ന്യൂനപക്ഷങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്ന് കോംനാസ് ഹാമിന്റെ അധ്യക്ഷൻ അഹമ്മദ് തൗഫൻ പറഞ്ഞു. 21 കേസുകൾ മാത്രമേ കഴിഞ്ഞ മൂന്നുവർഷത്തിനിടെ കമ്മീഷനു പരാതിയായി ലഭിച്ചിട്ടുള്ളൂ. എന്നാല്‍ അതിലും പതിമടങ്ങ് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവയില്‍ കൂടുതല്‍ അതിക്രമങ്ങളും ഉണ്ടായിരിക്കുന്നത് രാജ്യതലസ്ഥാനമായ ജക്കാർത്തയിലും, സമീപപ്രദേശങ്ങളിലുമാണ്. 2017ൽ ജക്കാർത്തയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന അഹമ്മദിയ മോസ്ക് അടച്ചുപൂട്ടിയ സംഭവം ഉദാഹരണമായി അഹമ്മദ് തൗഫൻ ചൂണ്ടിക്കാട്ടി. 2019-ല്‍ ഒരു പെന്തക്കോസ്ത് ദേവാലയത്തിന് അനുവാദം നൽകാൻ സാധിക്കില്ലെന്ന് യോഗ്യകർത്തയിലെ പ്രാദേശിക സർക്കാര്‍ വിധിച്ചിരിന്നു. മതസൗഹാർദ്ദത്തെ സംബന്ധിച്ചും ആരാധനാലയങ്ങളെ സംബന്ധിച്ചും 2006ൽ ആഭ്യന്തര മന്ത്രാലയവും, മതകാര്യങ്ങൾക്കു വേണ്ടിയുള്ള മന്ത്രാലയവും ഇറക്കിയ ഉത്തരവാണ് ഇങ്ങനെയുള്ള വിവേചനങ്ങൾക്ക് കാരണമാകുന്നതെന്ന് അഹമ്മദ് തൗഫൻ ആരോപണമുന്നയിച്ചു. 2006ലെ ഉത്തരവിൽ മാറ്റം വരുത്താനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മത നിയമങ്ങൾക്ക് വിരുദ്ധമായി നിരവധി അതിക്രമങ്ങൾ രാജ്യത്ത് നടന്നതിനാൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക നിരീക്ഷണ പട്ടികയിൽ ഇന്തോനേഷ്യയെ ഉൾപ്പെടുത്തണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്രത്തിനു വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ തങ്ങളുടെ 2020ലെ റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-07-18:45:26.jpg
Keywords: ഇന്തോനേ

14747

Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത മത പീഡനവും അവഗണനയുമെന്ന് കോംനാസ് ഹാം എന്ന് വിളിക്കപ്പെടുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 23 ന്യൂനപക്ഷ ആരാധനാലയങ്ങൾ എങ്കിലും നശിപ്പിക്കപ്പെടുകയോ, അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത നിരവധി അതിക്രമങ്ങളും ന്യൂനപക്ഷങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്ന് കോംനാസ് ഹാമിന്റെ അധ്യക്ഷൻ അഹമ്മദ് തൗഫൻ പറഞ്ഞു. 21 കേസുകൾ മാത്രമേ കഴിഞ്ഞ മൂന്നുവർഷത്തിനിടെ കമ്മീഷനു പരാതിയായി ലഭിച്ചിട്ടുള്ളൂ. എന്നാല്‍ അതിലും പതിമടങ്ങ് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവയില്‍ കൂടുതല്‍ അതിക്രമങ്ങളും ഉണ്ടായിരിക്കുന്നത് രാജ്യതലസ്ഥാനമായ ജക്കാർത്തയിലും, സമീപപ്രദേശങ്ങളിലുമാണ്. 2017ൽ ജക്കാർത്തയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന അഹമ്മദിയ മോസ്ക് അടച്ചുപൂട്ടിയ സംഭവം ഉദാഹരണമായി അഹമ്മദ് തൗഫൻ ചൂണ്ടിക്കാട്ടി. 2019-ല്‍ ഒരു പെന്തക്കോസ്ത് ദേവാലയത്തിന് അനുവാദം നൽകാൻ സാധിക്കില്ലെന്ന് യോഗ്യകർത്തയിലെ പ്രാദേശിക സർക്കാര്‍ വിധിച്ചിരിന്നു. മതസൗഹാർദ്ദത്തെ സംബന്ധിച്ചും ആരാധനാലയങ്ങളെ സംബന്ധിച്ചും 2006ൽ ആഭ്യന്തര മന്ത്രാലയവും, മതകാര്യങ്ങൾക്കു വേണ്ടിയുള്ള മന്ത്രാലയവും ഇറക്കിയ ഉത്തരവാണ് ഇങ്ങനെയുള്ള വിവേചനങ്ങൾക്ക് കാരണമാകുന്നതെന്ന് അഹമ്മദ് തൗഫൻ ആരോപണമുന്നയിച്ചു. 2006ലെ ഉത്തരവിൽ മാറ്റം വരുത്താനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മത നിയമങ്ങൾക്ക് വിരുദ്ധമായി നിരവധി അതിക്രമങ്ങൾ രാജ്യത്ത് നടന്നതിനാൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക നിരീക്ഷണ പട്ടികയിൽ ഇന്തോനേഷ്യയെ ഉൾപ്പെടുത്തണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്രത്തിനു വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ തങ്ങളുടെ 2020ലെ റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-07-19:18:23.jpg

14748
Category: 1
Sub Category:
Heading: നൈജീരിയയില്‍ ബൊക്കോഹറാം 12 ക്രൈസ്തവരെ കൊലപ്പെടുത്തി: പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി
Content: ലാഗോസ്: നൈജീരിയയുടെ പ്രശ്നബാധിതമായ വടക്ക് കിഴക്കന്‍ മേഖലയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ ഒരു സുവിശേഷപ്രഘോഷകന്‍ ഉള്‍പ്പെടെ 12 ക്രൈസ്തവരെ കൊലപ്പെടുത്തുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി റിപ്പോര്‍ട്ട്. നവംബര്‍ 1 ഞായറാഴ്ച രാവിലെ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിലെ ചിബോക്കില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെയുള്ള ടാകുലാഷി ഗ്രാമത്തിലാണ് കൂട്ടക്കൊല അരങ്ങേറിയതെന്ന്‍ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുപതോളം ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ ബൊക്കോഹറാമാണെന്നാണ് പുറത്തുവരുന്ന വിവരം. ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് ചര്‍ച്ച് സുവിശേഷപ്രഘോഷകനാണ് കൊല്ലപ്പെട്ട പാസ്റ്റര്‍. 2014-ല്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ 276 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതും ചിബോക്കില്‍ നിന്നു തന്നെയാണ്. അബുബക്കര്‍ ഷെഹാവുവിന്റെ നേതൃത്വത്തിലുള്ള ബൊക്കോഹറാം തീവ്രവാദികളാണ് അക്രമത്തിന്റെ പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തോക്ക് ഘടിപ്പിച്ച ആറ് ട്രക്കുകളിലും, മൂന്നു ഹെവി വാഹനങ്ങളിലും എത്തിയ തീവ്രവാദികള്‍ നിരപരാധികളായ ഗ്രാമവാസികള്‍ക്ക് നേര്‍ക്ക് നിഷ്കരുണം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഇഷാകു മൂസ വെളിപ്പെടുത്തി. വീടുകള്‍ അഗ്നിക്കിരയാക്കിയതിന് പുറമേ ഭക്ഷ്യവസ്തുക്കള്‍ കൊള്ളയടിച്ച തീവ്രവാദികള്‍ മൂന്നു സ്ത്രീകളേയും, നാലു പെണ്‍കുട്ടികളേയും കടത്തിക്കൊണ്ടുപോയതായും മൂസ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട 12 പേരില്‍ 9 പേര്‍ തങ്ങളുടെ സഭാംഗങ്ങളായിരുന്നുവെന്ന് നൈജീരിയയിലെ ബ്രദറന് സഭയിലെ റവ. സക്കറിയ മൂസ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക സര്‍ക്കാര്‍ സഹായത്തോടെ തീവ്രവാദികള്‍ക്കെതിരെ പോരാടിക്കൊണ്ടിരുന്ന സംഘടനയില്‍ അംഗങ്ങളായിരുന്ന ക്രിസ്ത്യന്‍ യുവാക്കളാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. സംഘടനയുടെ നേതാവായ അബ്വാകു കാബു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും അപകടകാരികളായ തീവ്രവാദി സംഘടനകളിലൊന്നാണ് ബൊക്കോഹറാം. ആയിരകണക്കിന് പേരെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നൈജീരിയയില്‍ ഏതാണ്ട് 34 ലക്ഷത്തോളം ആളുകള്‍ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ കാരണം ഭവനരഹിതരായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. ഓപ്പണ്‍ഡോഴ്സ് യു.എസ്.എയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാമതാണ് നൈജീരിയയുടെ സ്ഥാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-07-21:38:19.jpg
Keywords: നൈജീ

14749
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി: പരിഗണന നല്‍കാതെ കോടതിയും
Content: മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി, 26ന് അപേക്ഷയില്‍ വാദം കേള്‍ക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടര ആഴ്ചയിലധികം വരുന്ന ഈ കാലയളവ് അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുമെന്നാണ് സൂചന. ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. പിറ്റേദിവസം ചോദ്യം ചെയ്യലിനായി മുംബൈയില്‍ എത്തിക്കുകയായിരുന്നു. സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ 22നു പ്രത്യേക കോടതി ജഡ്ജി ദിനേശ് ഇ. കൊതാലിക്കര്‍ തള്ളിക്കളഞ്ഞു.ആരോപണം ഗുരുതരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗിയായതിനാല്‍ ജയിലില്‍ പലതവണ വീണുവെന്നും രണ്ടുതവണ ഹെര്‍ണിയയ്ക്കു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നുവെന്നും സ്റ്റാന്‍ സ്വാമി നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. വയോധികനായ അദ്ദേഹത്തിന്റെ മോചനത്തിനായുള്ള മുറവിളി ആഗോളതലത്തില്‍ വ്യാപിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-08-06:55:33.jpg
Keywords: സ്റ്റാന്‍

14750
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി
Content: ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹത്തിലെ അടക്കമുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയത്. പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കാണ് ന്യൂനപക്ഷ സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നത്. എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ വഴിയാണു അപേക്ഷിക്കേണ്ടത്. ക്രൈസ്തവ, ജൈന്‍, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്‌സി, മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. മെറിറ്റ് വിഭാഗത്തില്‍ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥി ഇന്ത്യയിലെ സര്‍ക്കാര്‍, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. ഏതെങ്കിലും ഒരു കോഴ്‌സില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ തൊട്ടു മുന്‍പ് നടന്ന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിരിക്കണം. അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, മെയിന്റനന്‍സ് അലവന്‍സ് എന്നിവയ്ക്കുള്ള തുകയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് പതിനൊന്നാം ക്ലാസ് മുതല്‍ പിഎച്ച്ഡി വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. തൊട്ടുമുന്പുള്ള പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര ന്യൂനക്ഷ കാര്യ മന്ത്രാലയമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, മെയിന്റനന്‍സ് അലവന്‍സ് എന്നിവയ്ക്കുള്ള തുകയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഇവരും തൊട്ടു മുന്‍പത്തെ വര്‍ഷാവസാന പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ ഗ്രേഡോ നേടിയിരിക്കണം.
Image: /content_image/India/India-2020-11-08-07:17:32.jpg
Keywords: സ്കോള

14751
Category: 1
Sub Category:
Heading: മതനിന്ദ ആരോപണം: ക്രിസ്ത്യാനിയെ കൊലപ്പെടുത്തുന്നവർക്ക് ഒരു കോടി തുക പ്രഖ്യാപിച്ച് പാക്ക് ഇസ്ലാമിക സംഘടന
Content: ലാഹോര്‍: ഇസ്ലാം വിരുദ്ധ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിലിട്ടു എന്ന ഇനിയും തെളിയിക്കപ്പെടാത്ത ആരോപണം നേരിടുന്ന മാലൂൺ ഫറാസ് പർവേസ് എന്ന ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തുന്നവർക്ക് പാക്കിസ്ഥാനിലെ തീവ്ര ഇസ്ലാമികവാദികൾ 63000 ഡോളർ (1 കോടി പാക്കിസ്ഥാൻ റുപ്പീ) പാരിതോഷികം പ്രഖ്യാപിച്ചു. പ്രവാചകനെ നിന്ദിക്കുന്നവർക്ക് ലഭിക്കേണ്ട ഏക ശിക്ഷ ശിരച്ഛേദമാണെന്ന അടിക്കുറിപ്പോടു കൂടിയ മാലൂൺ ഫറാസ് പർവേസിന്റെ ചിത്രം ജമാഅത്ത് ആലേ സുന്നത്ത് എന്ന ഇസ്ലാമിക സംഘടന കറാച്ചി നഗരത്തിലെ ചുവരുകളിൽ പതിപ്പിച്ചിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിമൂലം രാജ്യം വിട്ട മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ മാലൂൺ ഫറാസ് പർവേസ് ഇപ്പോൾ തായ്‌ലൻഡിലാണ് ജീവിക്കുന്നത്. കറാച്ചി നഗരത്തിൽ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററിന്റെ ചിത്രമാണ് അദ്ദേഹം ഇപ്പോൾ തന്റെ ട്വിറ്റർ പേജിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നത്. 2013ൽ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ലാഹോറിലെ സെന്റ് ജോസഫ് കോളനിയിൽ ഏതാനും ആളുകൾ നടത്തിയ അതിക്രമത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചത് മുതൽ പർവേസിന് വധഭീഷണി ലഭിക്കുന്നുണ്ട്. അന്നത്തെ കൊള്ളയിലും, അതിക്രമത്തിലും 116 ഭവനങ്ങളും, രണ്ട് ക്രൈസ്തവ ദേവാലയങ്ങളും തകർക്കപ്പെട്ടിരിന്നു. നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടുകൊണ്ട് മാലൂൺ ഫറാസ് പർവേസ് ഒരു ബ്ലോഗ് തന്നെ ആരംഭിച്ചിരിന്നു. തന്റെ ബ്ലോഗിലൂടെ ഇസ്ലാമിക രാഷ്ട്രീയത്തെ അടക്കം ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചിരിന്നു. പർവേസും രാഷ്ട്രീയ പ്രവർത്തകനായിരുന്ന പിതാവും സാമൂഹ്യ മാധ്യമങ്ങളിലടക്കം തുടർച്ചയായി പോസ്റ്റ് ചെയ്ത കാര്യങ്ങൾ ഇസ്ലാമിക വാദികളെ ചൊടിപ്പിച്ചു. പിന്നാലെ അവരുടെ ഭീഷണി മൂലം പർവേസ് രാജ്യംവിട്ട് തായ്‌ലൻഡിൽ അഭയം പ്രാപിച്ചു. തെഹരിക്ക്- ഇ- ലബ്ബൈക്ക് എന്ന രാഷ്ട്രീയ പാർട്ടിയാണ് ആദ്യമായി 2015ൽ പർവേസിനെ വധിക്കുന്നവർക്ക് പാരിതോഷികം നൽകാമെന്ന് വാഗ്ദാനം ചെയ്തത്. 62000 ഡോളറായിരുന്നു അന്ന് അവർ വാഗ്ദാനം നൽകിയ തുക. 2016ൽ പർവേസിനെ കൊലപ്പെടുത്തുന്ന വർക്ക് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ഡോളർ നൽകാമെന്ന് മറ്റൊരു മതപണ്ഡിതനും വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദയുടെ പേരിൽ ക്രൈസ്തവ വിശ്വാസികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കുന്നതും ഇവര്‍ക്ക് നീതി നിഷേധിക്കുന്നതും പാക്കിസ്ഥാനിൽ പതിവാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-08-08:01:49.jpg
Keywords: പാക്കി

14752
Category: 14
Sub Category:
Heading: വത്തിക്കാന്‍ മ്യൂസിയവും പൊന്തിഫിക്കല്‍ സന്ദര്‍ശന കേന്ദ്രങ്ങളും വീണ്ടും അടച്ചു
Content: റോം: കോവിഡ് ഒരിടവേളയ്ക്കു ശേഷം വീണ്ടും പടരുന്ന സാഹചര്യത്തില്‍ വത്തിക്കാന്‍ മ്യൂസിയവും പൊന്തിഫിക്കല്‍ സന്ദര്‍ശന കേന്ദ്രങ്ങളും വീണ്ടും അടച്ചു. നവംബര്‍ 3നു ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പപെടുത്തിയ കൊറോണ വൈറസ് പ്രതിരോധ നടപടിക്രമങ്ങളോടു സഹകരിച്ചുകൊണ്ടാണ് വത്തിക്കാന്‍ തീരുമാനം എടുത്തതെന്ന് പരിശുദ്ധ സിംഹാസനം പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 5 മുതല്‍ ഡിംസംബര്‍ 3 വരെയാണ് വത്തിക്കാന്‍ മ്യൂസിയവും മറ്റു പൊന്തിഫിക്കല്‍ സന്ദര്‍ശന കേന്ദ്രങ്ങളും അടച്ചിടാനാണ് നിലവിലെ തീരുമാനം. കോവിഡിനെ തുടര്‍ന്നു ആദ്യമായി വത്തിക്കാന്‍ മ്യൂസിയം അടച്ചപ്പോള്‍ സന്ദര്‍ശനത്തിന് ഡിജിറ്റല്‍ സാധ്യത ഓര്‍മ്മിപ്പിച്ച് മ്യൂസിയം ഡയറക്ടര്‍ ബാര്‍ബര യത്തെ പ്രസ്താവന ഇറക്കിയിരിന്നു. മൈക്കിളാഞ്ചലോയുടെ വിശ്വോത്തര സൃഷ്ടികളുള്ള സിസ്റ്റൈന്‍ കപ്പേളയും, നവോത്ഥനകാലത്തെ വിസ്മയമായ റാഫേലിന്‍റെ നിറക്കൂട്ടുകളുടെ ഹാളും, ക്ലെമന്‍റൈന്‍ മ്യൂസിയവും, നിക്കൊളീനയുടെ കപ്പേള മുതല്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കവരെ എത്തുന്ന വിശ്വോത്തര കലാശില്പങ്ങളുടെയും, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഓണ്‍ലൈന്‍ ശേഖരം സൗജന്യമായി വത്തിക്കാന്‍ വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ➤➤➤ {{വിര്‍ച്വല്‍ റിയാലിറ്റിയില്‍ മ്യൂസിയം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.museivaticani.va/content/museivaticani/en/collezioni/musei/tour-virtuali-elenco.html }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-08-07:53:27.jpg
Keywords: വത്തി

14753
Category: 18
Sub Category:
Heading: സന്യാസ സമൂഹാംഗങ്ങള്‍ക്കു വ്യക്തിഗത റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നടപടി പാതിവഴിയില്‍
Content: കൊച്ചി: സംസ്ഥാനത്തെ വിവിധ സന്യാസ സമൂഹാംഗങ്ങള്‍ക്കു വ്യക്തിഗത റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നടപടികള്‍ പാതിവഴിയില്‍. കേരള കത്തോലിക്കാസഭാ നേതൃത്വത്തിന്റെയും സന്യാസമൂഹങ്ങളുടെയും കാലങ്ങളായുള്ള ആവശ്യത്തോടു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനുകൂല നിലപാടെടുത്തെങ്കിലും മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതാണു തുടര്‍നടപടികള്‍ ഇഴയാന്‍ കാരണം. നിലവില്‍ സന്യാസ സ്ഥാപനങ്ങളില്‍ മദര്‍ സുപ്പീരിയറുടെയോ ആശ്രമാധിപന്റെയോ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നുണ്ടെങ്കിലും അവിടുത്തെ താമസക്കാരായ സന്യസ്തരുടെ പേരുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ, അവര്‍ക്ക് റേഷന്‍ കാര്‍ഡ് ആധാരമാക്കിയുള്ള ആനുകൂല്യങ്ങളോ സേവനങ്ങളോ ലഭിക്കില്ല. രൂപതകളിലെ വൈദികരുടെ സ്ഥിതിയും വ്യത്യസ്തമല്ല. സന്യാസ ജീവിതത്തിലേക്കു പ്രവേശിച്ചവരെന്ന നിലയില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും പേരുകള്‍ തങ്ങളുടെ വീടുകളിലെ റേഷന്‍ കാര്‍ഡുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി റേഷന്‍ കാര്‍ഡ് പരിഗണിക്കപ്പെടുന്ന പല സര്‍ക്കാര്‍ ആവശ്യങ്ങളിലും സന്യസ്തര്‍ ബുദ്ധിമുട്ട് നേരിടുന്നതു പതിവാണെന്ന് എസ്ഡി സന്യാസിനിയായ സിസ്റ്റര്‍ കിരണ്‍ പറഞ്ഞു. ഒരു വിഭാഗം സന്യാസമഠങ്ങളിലെ റേഷന്‍ പെര്‍മിറ്റ് അകാരണമായി റദ്ദാക്കിയതായും ആരോപണമുണ്ട്. വിവിധ കോണ്‍ഗ്രിഗേഷനുകളിലായി 239 ബ്രദര്‍മാരും സേവനം ചെയ്യുന്നുണ്ട്. റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനൊപ്പം, വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനവും സന്യസ്തര്‍ക്കു കിട്ടുന്നില്ല. കേരള കത്തോലിക്കാസഭയില്‍ 277 സന്യാസ സമൂഹങ്ങളിലായി 5,642 സന്യാസിമാരും 42,256 സന്യാസിനിമാരുമാണു സേവനം ചെയ്യുന്നത്. സഭാ ശുശ്രൂഷകള്‍ക്കു പുറമേ, സമൂഹത്തിനായി വിവിധ തലങ്ങളില്‍ സേവനം ചെയ്യുന്നവരാണ് ഇവരിലേറെയും. പൗരന്‍ എന്ന നിലയില്‍ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ സേവനപദ്ധതികളില്‍ നിന്നു സന്യസ്തരെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. സന്യസ്തര്‍ക്കു റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്സിസി, എസ്ഡി സന്യാസിനി സമൂഹങ്ങളുടെ മദര്‍ സുപ്പീരിയര്‍മാര്‍ ഭക്ഷ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ചു തീരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടപടി നീളുമെന്നാണ് ആശങ്ക.
Image: /content_image/India/India-2020-11-09-06:21:41.jpg
Keywords: സന്യാസ