Contents

Displaying 14421-14430 of 25133 results.
Content: 14774
Category: 1
Sub Category:
Heading: അര്‍മേനിയന്‍ ജനതയ്ക്കു ക്രിസ്ത്യന്‍ സംഘടനയുടെ കൈത്താങ്ങ്‌: ഒരു വിമാനം നിറയെ ശൈത്യകാല വസ്ത്രങ്ങള്‍ അയച്ചു
Content: വാഷിംഗ്ടണ്‍ ഡി‌സി: അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള യുദ്ധം മൂലം അഭയാര്‍ത്ഥികളായ അര്‍മേനിയക്കാര്‍ക്ക് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റെ കീഴിലുള്ള അന്താരാഷ്‌ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സിന്റെ ശൈത്യകാല സഹായം. ഒരു വിമാനം നിറയെ ശൈത്യകാല വസ്ത്രങ്ങള്‍ അര്‍മേനിയന്‍ തലസ്ഥാനമായ യെരെവാനിലേക്ക് അയച്ചു കഴിഞ്ഞുവെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു. അഞ്ഞൂറു കുടുംബങ്ങള്‍ക്ക് വേണ്ട ബൂട്ട്, കോട്ട്, തൊപ്പി, കയ്യുറകള്‍, കാലുറകള്‍, അടിവസ്ത്രങ്ങള്‍, പുതപ്പുകള്‍ തുടങ്ങി 11 ടണ്‍ ശൈത്യകാല വസ്ത്രങ്ങളാണ് അയച്ചിരിക്കുന്നത്. യുദ്ധം മൂലം ഏതാണ്ട് എണ്‍പതിനായിരത്തോളം ആളുകള്‍ യെരെവാനില്‍ തങ്ങളുടെ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിയുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് അര്‍മേനിയ. അന്തരിച്ച സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനും അറിയപ്പെടുന്ന ഇവാഞ്ചലിസ്റ്റുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമാണ് സമരിറ്റന്‍ പഴ്സിന് നേതൃത്വം നല്‍കുന്നത്. തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും ദൈവം തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും അഭയാര്‍ത്ഥികളായി കഴിയുന്ന കുടുംബങ്ങളെ ബോധ്യപ്പെടുത്തുവാനാണ് ഈ സഹായം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന്‍ സമരിറ്റന്‍ പഴ്സിന്റെ പ്രസിഡന്റായ ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു. അര്‍മേനിയന്‍ ഭൂരിപക്ഷ നാഗോര്‍ണോ-കാരബാക്ക് മേഖലയെ ചൊല്ലി സെപ്റ്റംബര്‍ 27ന് അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ യുദ്ധം ആരംഭിച്ച ശേഷം കോക്കാക്കസ് മലനിരകളിലെ ഗ്രാമങ്ങളില്‍ നിന്നും ആയിരക്കണക്കിന് കുടുംബങ്ങളാണ് തങ്ങളുടെ വീടുപേക്ഷിച്ച് പലായനം ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഹൃദയഭേദകമാണെന്നു സമരിറ്റന്‍ പഴ്സ് പ്രതികരിച്ചു. യെരെവാനിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം ഭക്ഷണത്തിന്റേയും മറ്റ് അവശ്യ വസ്തുക്കളുടേയും ദൗര്‍ലഭ്യത്തിന് കാരണമായേക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. യെരെവാനിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതിനായി ശ്രമിച്ചു വരികയാണെന്നും അര്‍മേനിയയിലെ കുടുംബങ്ങള്‍ക്ക് പുറമേ അസര്‍ബൈജാനിലെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനെക്കുറിച്ച് അവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണെന്നും സമരിറ്റന്‍ പഴ്സ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ‘നാഗോര്‍ണോ-കരാബാക്ക്’ മേഖലയില്‍ അസര്‍ബൈജാന്‍ നടത്തുന്ന സൈനീക നീക്കത്തിലൂടെ തുര്‍ക്കി വീണ്ടും അര്‍മേനിയന്‍ ക്രിസ്ത്യന്‍ വംശഹത്യക്ക് കോപ്പുകൂട്ടുന്നുവെന്ന മുന്നറിയിപ്പുമായി അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭാ തലവന്‍ പാത്രിയാര്‍ക്ക് കാതോലിക്കോസ് കാരിക്കിന്‍ രണ്ടാമന്‍ നേരത്തെ രംഗത്ത് വന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-11-19:22:36.jpg
Keywords: അര്‍മേ, ഗ്രഹാ
Content: 14775
Category: 4
Sub Category:
Heading: കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന | ലേഖന പരമ്പര- ഭാഗം 12
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍}# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍}# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍}# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍}# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍}# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍}# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍}# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍}# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍}# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14724}} വിശ്വാസത്തിനുവേണ്ടി ക്രൂശിക്കപ്പെടാൻ തയ്യാറാണെന്ന് തെളിയിച്ചവരുടെ കൂട്ടത്തിൽ, പുരുഷസംരക്ഷണമില്ലാത്ത വിധവകളെപ്പോലെ, അരക്ഷിതരായ കത്തോലിക്കാ സന്യാസിനിമാരുമുണ്ട്. ഡസൻ കണക്കിന് ക്രൈസ്തവരോട് കൊടുംക്രൂരത കാട്ടി അതിൽ മൃഗീയ സന്തോഷം കണ്ടെത്തിയ മതഭ്രാന്തന്മാർ അനവധി ബീഭത്സ പ്രവൃത്തികളിലൂടെ കന്ധമാലിനെ കളങ്കപ്പെടുത്തി. അത്തരത്തിലുള്ള ഒരു നികൃഷ്ട കൃത്യമാണ്. യുവകത്തോലിക്കാ സന്യാസിനിയെ പരസ്യമായി ബലാത്സംഗം ചെയ്‌തത്‌. ഒരു സ്ത്രീയ്ക്ക് സംഭവിക്കാവുന്ന മാനഹാനിയുടെ മൂർദ്ധന്യമായ ബലാത്സംഗത്തിന് പ്രായഭേദമെന്യേ ഒരു ഡസനിലേറെ സ്ത്രീകൾ കന്ധമാലിൽ വിധേയരായി. ക്രൈസ്തവവിരുദ്ധ കലാപങ്ങൾക്കിടയിൽ യുവതികളും അമ്മമാരും വിധവകളും ഒരു കന്യാസ്ത്രീയുമുൾപ്പെടെ കുറഞ്ഞത് 19 ഹതഭാഗ്യർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ഇവിടെ പരാമർശിക്കുന്ന കന്യാസ്ത്രീയുടെ ബലാത്സംഗം കേവലം കാമാസക്തിയുടെ പ്രകടനം എന്നതിനേക്കാളുപരി, കന്യാത്വവ്രതമെടുത്ത്‌ പ്രാർത്ഥനയ്ക്കും സേവനത്തിനുമായി ജീവിതം പൂർണമായി സമർപ്പിച്ച, ധന്യജീവിതത്തെ അവഹേളിക്കാൻ ചെയ്‌ത, പൈശാചിക പ്രവൃത്തിയായിരുന്നു. ആഗസ്റ്റ് 25നു അരങ്ങേറിയ ഈ ഹീനകൃത്യം ആഴ്ച്ചകൾക്കുശേഷം മാത്രമാണ് പരസ്യമായതും ദേശീയതലത്തിൽ പത്രമാധ്യമങ്ങളിൽ വാർത്തയായി സ്ഥാനംപിടിച്ചതും. "തിരിഞ്ഞുനോക്കുമ്പോൾ യേശു കുരിശിൽ മരിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. അവിടുന്ന് കുരിശിൽ സജീവനായി, ഇപ്പോഴും സഹിക്കുകയാണ്," ബലാത്സംഗത്തിനിരയായ സിസ്റ്റർ മീന ഒരു വർഷം കഴിഞ്ഞു നടത്തിയ അഭിമുഖത്തിൽ എന്നോട് പറഞ്ഞു. മാനഭംഗത്തിനിരയായ കന്യാസ്ത്രീയുടെ പേര് പരസ്യപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് അനുവാചകർ ആശ്ചര്യപ്പെട്ടേക്കാം. 'മാതാവിന്റെ ദാസികൾ' (ഹാൻഡ് മെയ്‌ഡ്‌സ് ഓഫ് മേരി) എന്ന തന്റെ കോൺഗ്രിഗേഷന്റെ പേരുതന്നെ അന്വർത്ഥമാക്കിക്കൊണ്ട്, ഈ അവഹേളനം വിശ്വാസത്തിനുവേണ്ടി ക്രൂശിക്കപ്പെട്ട അനുഭവമായിട്ടാണ് സിസ്റ്റർ മീന കണ്ടത്. ബലാത്സംഗം ചെയ്യപ്പെട്ട സിസ്റ്റർ വാർത്തസമ്മേളനം അഭിസംബോധന ചെയ്‌ത്‌ കന്ധമാലിലെ അരാജകത്വത്തിലേക്ക് ദേശീയശ്രദ്ധ തിരിച്ചു കൊണ്ടുവന്നു. ഒക്ടോബർ 25-ന് ന്യൂഡൽഹിയിൽ സിസ്റ്റർ മീന നടത്തിയ വാർത്താസമ്മേളനം ധീരോദാത്തമായ പ്രവൃത്തിയായിരുന്നു. ഒരു സ്ത്രീയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ മാനഹാനിയായ ബലാത്സംഗത്തിന് ജനവികാസ് കേന്ദ്രത്തിൽ വെച്ച് താൻ ഇരയായിത്തീർന്നതിന്റെ വിശദാംശങ്ങൾ ഡസൻകണക്കിന് ക്യാമറകളുടെയും മാധ്യമപ്രവർത്തകരുടെയും മുൻപിൽനിന്ന്, വികാരവായ്‌പോടെ സിസ്റ്റർ അവതരിപ്പിച്ചു. "ഒരാൾ എന്റെ ബ്ളൗസും മറ്റുള്ളവർ അടിവസ്ത്രങ്ങളും വലിച്ചുകീറി. തടുക്കാൻ ഉദ്യമിച്ച ചെല്ലനച്ചനെ അവർ തള്ളി പുറത്തേക്ക് പിടിച്ചുകൊണ്ടുപോയി. ഒട്ടും മടിക്കാതെ ആ നരാധമന്മാർ എന്റെ സാരിയും വലിച്ചൂരി. ഒരാൾ എന്റെ വലതുകൈയിലും മറ്റൊരാൾ എന്റെ ഇടതു കയ്യിലും കയറി നിന്ന് മൂന്നാമതൊരാൾ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു," ഈ രംഗം വിവരിക്കുമ്പോൾ സിസ്റ്റർ മീനയുടെ മാത്രമല്ല അതുകേട്ടുനിന്ന മുതിർന്ന പത്രപ്രവർത്തകരുടെ കണ്ണുകളും ഈറനണിഞ്ഞു. ഇരുമ്പാണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന രംഗമായിരുന്നു അത്. യേശുവിന്റെ കൈകളിൽ തറച്ച ഇരുമ്പാണികളെ അനുസ്മരിച്ചുകൊണ്ട്, രണ്ടു മല്ലന്മാർ, സിസ്റ്ററുടെ ഇരുകൈകളിലും ബലമായി ചവിട്ടിനിന്നു. യേശുവിന്റെ ഇരുകാലുകളും ചേർത്തുവച്ച് ആണിയടിച്ചു കയറ്റിയ കൊടുക്രൂരതയെ പോലെ മൂന്നാമൻ സിസ്റ്ററുടെ കുരിശിൽ തറയ്ക്കൽ പൂർത്തിയാക്കി. "ഒരു പക്ഷേ, ഞങ്ങളുടെ ജനങ്ങളോടൊത്ത് ഞാൻ സഹിക്കണമെന്നും കന്ധമാലിലെ ശബ്ദമില്ലാത്തവർക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ഉപകരണമാകണമെന്നും ആകാം ദൈവഹിതം". ന്യൂഡൽഹിയിൽ മാധ്യമങ്ങളുടെ മുമ്പാകെ എല്ലാം തുറന്നുപറയുന്നതിനും ബലാത്സംഗ കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ പോകാനും എനിക്ക് കരുത്ത് പകർന്നത് ഈ വിശാസമായിരുന്നു." സിസ്റ്റർ മീന എന്നോട് പറഞ്ഞു. "ആരംഭത്തിൽ ദിവസങ്ങളോളം ഞാൻ കരഞ്ഞുകൂട്ടി. എനിക്ക് ഉറങ്ങാൻപോലും സാധിച്ചിരുന്നില്ല. സംഭവിച്ചത് അംഗീകരിക്കുക എന്നത് വളരെ ദുഷ്കരമായിരുന്നു. നിരന്തരമായ കൗൺസലിംഗും സാന്ത്വനസഹായങ്ങളും കിട്ടിയതിനാൽ ഞാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഇപ്പോൾ എനിക്ക് കൂടുതൽ ആത്മധൈര്യം തോന്നുന്നുണ്ട്." സിസ്റ്റർ തുറന്നുപറഞ്ഞു. തന്റെ സഹനം കടുത്തതും ഭയാനകവുമായിരുന്നെങ്കിലും അതോർത്ത് ദൈവത്തിനു നന്ദി പറയുകയായിരുന്നു ആ കന്യാസ്ത്രീ: "ഈ മാനഹാനി നേരിടാൻ എന്നെ ദൈവം തെരഞ്ഞെടുത്തു, അതുമൂലം കന്ധമാലിലെ ജനങ്ങൾക്കുവേണ്ടി സഹിക്കാൻ എനിക്ക് അവസരം ഉണ്ടായി. യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ട അനുഭവം എനിക്ക് നല്കപ്പെട്ടതിൽ ഞാൻ സന്തോഷിക്കുന്നു". 2008 ജൂൺ ഒന്നാം തീയതി നിത്യവ്രത വാഗ്ദാനം കഴിഞ്ഞ്, മൂന്നാം മാസമാണ് ആ സന്യാസിനിക്ക് ഈ ദുര്യോഗം ഉണ്ടായത്. ബലാത്സംഗത്തിന് ഇരയായി എന്ന പരാതി രേഖപ്പെടുത്തണമെന്ന് സിസ്റ്റർ നിർബന്ധിച്ചപ്പോൾ പോലീസ് അധികാരികൾ പിന്തിരിപ്പിക്കാൻ പരമാവധി പരിശ്രമിച്ചു. പരാതി നൽകുന്നതിനെതിരെ സിസ്റ്ററെ ഭീഷണിപ്പെടുത്തുക പോലും ചെയ്‌തു. സംഭവം നടന്ന അതേ രാത്രിയിൽ നടത്തിയ വൈദ്യപരിശോധന ബലാൽസംഗം സ്ഥിരീകരിച്ചതിനുശേഷവും പോലീസ് മേധാവികൾ ഇത്തരത്തിൽ കണ്ണിൽച്ചോരയില്ലാതെ പ്രതികരിച്ചത് കന്യാസ്ത്രീയെ വല്ലാതെ വേദനിപ്പിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ അന്നത്തെ സുപ്പീരിയർ ജനറലും മദർ തെരേസയുടെ പിൻഗാമിയുമായ സിസ്റ്റർ നിർമ്മല, ബലാത്സംഗം കഴിഞ്ഞ് മൂന്നാംദിവസം,ഒഡീഷാ മുഖ്യമന്ത്രി നവീൻ പട് നായികിനെ സന്ദർശിക്കുകയും ക്രൈസ്തവർക്കെതിരെ നടമാടുന്ന ആക്രണങ്ങളിലുള്ള ഉൽക്കണ്ഠ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തു. ചെറുപ്പക്കാരിയായ കന്യാസ്ത്രീ ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് വേട്ടയാടപ്പെടുകയും ജനക്കൂട്ടത്താൽ വിവസ്ത്രയാക്കപ്പെടുകയും അവരുടെ കന്യാത്വം ക്രൂരമായും പരസ്യമായും കളങ്കപ്പെടുകയും ചെയ്തതിനെക്കുറിച്ചും, സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെ സഹായനിഷേധത്തെക്കുറിച്ചും സിസ്റ്റർ നിർമ്മല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പരാതിപ്പെട്ടിരുന്നു. സിസ്റ്റർ നിർമ്മലവും മുഖ്യമന്ത്രി പട് നായിക്കും തമ്മിലുള്ള കൂടിക്കാഴ്ച്ച പത്രമാധ്യമങ്ങളെ വിളിച്ചറിയിച്ച് ഒഡീഷാ സർക്കാർ ആ സന്ദർശനം സർക്കാറിന് അനുകൂലമായ വാർത്തയാക്കുവാനാണ് ശ്രമിച്ചത്. കന്ധമാൽ അക്ഷരാർത്ഥത്തിൽ കത്തിയെരിയുന്ന നേരത്ത് അവിടത്തെ ക്രൈസ്തവർക്ക് 'സുരക്ഷിതത്വവും സംരക്ഷണവും' നൽകാമെന്ന പൊള്ളയായ വാഗ്‌ദാനത്തിന്റെ തെളിവായി ഈ ചിത്രം തെറ്റിദ്ധരിക്കപ്പെടുകയുണ്ടായി. സിസ്റ്റർ നിർമ്മല തന്റെ കത്തിൽ എടുത്തുപറഞ്ഞിരുന്ന സിസ്റ്റർ മീനയുടെ കാര്യത്തിൽപോലും സർക്കാർ യാതൊന്നും ചെയ്‌തില്ല. സിസ്റ്റർ ബലാത്സംഗത്തിന് ഇരയായി ഒരുമാസം കഴിഞ്ഞിട്ടും പോലീസ് കുറ്റവാളികൾക്കെതിരെ നടപടിയൊന്നും കൈക്കൊണ്ടില്ല. ഒടുവിൽ 'ദി ഹിന്ദു' എന്ന ദേശീയ ഇംഗ്ലീഷ് പത്രത്തിൽ ഈ വാർത്ത ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുകയും മറ്റു മാധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുകയും ചെയ്‌തതിനുശേഷം മാത്രമാണ് പോലീസ് ഇക്കാര്യത്തിൽ വിരലനക്കിയത്. രാജ്യമെമ്പാടും തന്റെ പേര് മാധ്യമങ്ങളിലൂടെ പരസ്യമായതോടെ സിസ്റ്റർ മീനയ്ക്ക് തന്റെ വ്യക്തിത്വം മറച്ചുവയ്ക്കാൻ ഒരു പുതിയ പേര് തന്നെ സ്വീകരിക്കേണ്ടിവന്നു. താനുമായി സമ്പർക്കം പുലർത്തുന്ന ജനങ്ങളുടെ അമ്പരപ്പ് അകറ്റുന്നതിനും ഇത് അത്യാവശ്യമായി. രണ്ടര വർഷത്തിനുശേഷവും ആ സന്യാസിനിയുടെ സഹനം തുടരുകയായിരുന്നു. സിസ്റ്റർ മീനയുടെ അമ്മാവൻ - റൂർക്കല രൂപതാധ്യക്ഷനായ ബിഷപ്പ് ജോൺ ബർവ, ചീനാത്ത് മെത്രാപ്പോലീത്തായ്‌ക്കു പകരം കട്ടക്ക്-ഭുവനേശ്വർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അവരോധിതനായി. 2011 ഏപ്രിൽ രണ്ടിന് കട്ടക്കിലെ പരിശുദ്ധ ജപമാലയുടെ കത്തീഡ്രലിൽ ആയിരുന്നു സ്ഥാനാരോഹണം. തന്റെ ജീവിതത്തിലെ ഏറെ ആഹ്ദളാദഭരിതമായ ആ ചടങ്ങിൽനിന്ന് സിസ്റ്റർ മീന വിട്ടുനിൽക്കുകയാണ് ചെയ്‌തത്‌. സംഘർഷഭരിതമായ കന്ധമാൽ ഉൾപ്പെടുന്ന ആ അതിരൂപതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാർപാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സൽവാത്തോരെ പെന്നാക്കിയോ, സി.ബി.സി.ഐ. അധ്യക്ഷൻ കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് രണ്ട് ഡസനോളം മെത്രാന്മാർ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ബർവ മെത്രാപ്പോലീത്തായ്‌ക്ക് ആശംസ അർപ്പിക്കാൻ അടുത്ത കുടുബാംഗങ്ങളോടൊപ്പം അകന്ന ബന്ധുക്കൾപോലും അണിനിരന്ന നീണ്ട നിരയിൽ സിസ്റ്റർ മീന മാത്രം ഉണ്ടായിരുന്നില്ല. 'പൊതുജനത്തിന് മുമ്പിൽ പ്രത്യക്ഷപ്പെടാൻ സിസ്റ്റർ ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ചെയ്‌താൽ എല്ലാവരും അവളെത്തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് ചടങ്ങിന് വരേണ്ട എന്ന് സിസ്റ്റർ തീരുമാനിച്ചു." തന്റെ അനന്തരവളായ സിസ്റ്റർ മീനയുടെ അസാന്നിധ്യത്തെക്കുറിച്ച് ആർച്ച് ബിഷപ്പ് ബർവ വിശദീകരിച്ചു. വിശ്വാസം ത്യാഗം ആവശ്യപ്പെടുന്നു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: സിസ്റ്റർ മീനയ്ക്കു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത്? ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-11-11-21:06:15.jpg
Keywords: കന്ധമാ
Content: 14776
Category: 1
Sub Category:
Heading: യു‌എസ് ഗര്‍ഭസ്ഥ ശിശുക്കളുടെ കുരുതിക്കളമാകും? പ്രോലൈഫ് നയങ്ങൾക്ക് അന്ത്യം കുറിക്കാന്‍ ജോ ബൈഡൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍ ഡി‌.സി: അടുത്ത വര്‍ഷം ജനുവരി മാസം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ ഉടനെ ഡൊണാള്‍ഡ് ട്രംപ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പ്രോലൈഫ് നയങ്ങൾക്ക് അന്ത്യം കുറിക്കുവാന്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പദ്ധതികൾ തയ്യാറാക്കുമെന്ന് സൂചന. ഇപ്പോഴും തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് അവ്യക്തത തുടരുന്നുണ്ടെങ്കിലും മാധ്യമങ്ങൾ ബൈഡനെ വിജയിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ ടീം പുറത്തുവിട്ട 'ബൈഡൻ അഡ്മിനിസ്ട്രേഷൻ അജണ്ട'യിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഉടനെ അദ്ദേഹമെടുക്കാൻ പോകുന്ന ഭരണപരമായ തീരുമാനങ്ങളെ പറ്റി വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അജണ്ടയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ആദ്യ ദിവസങ്ങളിൽ തന്നെ ട്രംപ് എടുത്തിരുന്ന നിലപാടുകളിൽനിന്ന് വിഭിന്നമായി പ്ലാൻഡ് പാരന്‍റ്ഹുഡ് എന്ന കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയ്ക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാനുളള ഉത്തരവിറക്കും. ഇതുകൂടാതെ അമേരിക്കയ്ക്ക് പുറത്തുള്ള ഭ്രൂണഹത്യ നടത്തുന്ന പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ് കൊണ്ടുവന്ന 'മെക്സിക്കോ സിറ്റി പോളിസി'യിലടക്കം മാറ്റം കൊണ്ടുവരുമെന്ന് സൂചനകളുണ്ട്. റൊണാൾഡ് റീഗന്റെ ഭരണകാലയളവിലാണ് 'മെക്സിക്കോ സിറ്റി പോളിസി' ആദ്യമായി രൂപമെടുക്കുന്നത്. റീഗനു ശേഷം വന്ന രണ്ട് ഡെമോക്രാറ്റിക് പ്രസിഡന്റുമാരും സ്ഥാനം ഏറ്റെടുത്ത ഉടനെ 'മെക്സിക്കോ സിറ്റി പോളിസി'ക്ക് വിലക്കേർപ്പെടുത്തി. ഒബാമയുടെ കാലയളവിലും ഇതായിരുന്നു അവസ്ഥ. എന്നാൽ ട്രംപ് 2016ൽ പ്രസിഡന്റായ ഉടനെ വീണ്ടും 'മെക്സിക്കോ സിറ്റി പോളിസി' ഭരണതലത്തിൽ നടപ്പിലാക്കുകയായിരുന്നു. ഇതുകൂടാതെ 2019ൽ കുടുംബാസൂത്രണത്തിനുവേണ്ടി നൽകിവരുന്ന ടൈറ്റിൽ- എക്സ് സാമ്പത്തിക സഹായം ഭ്രൂണഹത്യ നടത്തി നൽകുന്ന ക്ലിനിക്കുകൾക്കും, ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന ക്ലിനിക്കുകൾക്കും നൽകില്ല എന്ന തീരുമാനവും ട്രംപ് ഭരണകൂടം 'പ്രൊട്ടക്ട് ലൈഫ്' എന്ന നയപരിപാടിയിലൂടെ കൈക്കൊണ്ടിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് പ്ലാൻഡ് പാരന്‍റ്ഹുഡ് ടൈറ്റിൽ- എക്സ് സാമ്പത്തിക സഹായം വേണ്ടെന്ന് വെച്ചു. എന്നാൽ ബൈഡൻ പാരന്‍റ്ഹുഡിന് നൽകുന്ന സാമ്പത്തിക സഹായം വർദ്ധിപ്പിച്ചാൽ പ്രൊട്ടക്ട് ലൈഫ് എന്ന ട്രംപ് ഭരണകൂട നയം ദുർബലമാകും. മതസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ വേണ്ടിയുള്ള ഇൻഷുറൻസ് പരിരക്ഷ നൽകാൻ സ്ഥാപന അധികാരികളെ പ്രേരിപ്പിക്കുന്ന നിയമവും ബൈഡൻ നടപ്പിലാക്കുമെന്നും കരുതപ്പെടുന്നു. ഇതെല്ലാം കൂടാതെ ഭ്രൂണഹത്യ രാജ്യമൊട്ടാകെ നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ 1973ലെ റോ- വേഡ് വിധി ഭരണഘടന നിയമമാക്കാനും ബൈഡന് പദ്ധതിയുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തെത്തിയാൽ മുൻ ഭരണകൂടത്തിൽ നിന്ന് വിഭിന്നമായി ഭ്രൂണഹത്യ അനുകൂല നിലപാടുകള്‍ സ്വീകരിക്കുമെന്ന് നിരവധി പ്രോലൈഫ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-11-22:10:59.jpg
Keywords: അമേരിക്ക, ഗര്‍ഭഛി
Content: 14777
Category: 18
Sub Category:
Heading: ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14ന്
Content: തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14ന് തിരുവല്ലയില്‍ നടക്കും. സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേര്‍ന്ന ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ താത്കാലിക മദ്ബഹായില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ. ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാരും തൊഴിയൂര്‍ സഭാധ്യക്ഷനും സ്ഥാനാരോഹണ ശുശ്രൂഷയില്‍ കാര്‍മികരാകും. 11നു നടക്കുന്ന അനുമോദന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, സിഎന്‍ഐ മോഡറേറ്റര്‍ റവ.ഡോ.പി.സി. സിംഗ്, സിഎസ്‌ഐ മോഡറേറ്റര്‍ റവ.ഡോ. ധര്‍മരാജ് റസാലം, തൊഴിയൂര്‍ സഭാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ക്‌നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2020-11-12-08:30:31.jpg
Keywords: മെത്രാപ്പോലീത്ത
Content: 14778
Category: 10
Sub Category:
Heading: പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ല: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ലായെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ നവംബര്‍ 11 ബുധനാഴ്ച ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. “പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ല. യഥാര്‍ത്ഥത്തില്‍ അവിടുത്തോടുകൂടെയും അവിടുന്നിലൂടെയും പ്രാര്‍ത്ഥിക്കുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്. സുവിശേഷം നമ്മെ ക്ഷണിക്കുന്നതും യേശുവിന്‍റെ നാമത്തില്‍ പിതാവിനോടു പ്രാര്‍ത്ഥിക്കുവാനുമാണ്”. പാപ്പ ട്വീറ്റ് ചെയ്തു. പ്രാര്‍ത്ഥന, പൊതുകൂടിക്കാഴ്ച എന്നീ ഹാഷ് ടാഗോട് കൂടി ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-12-08:53:36.jpg
Keywords: പാപ്പ, പ്രാര്‍ത്ഥന
Content: 14779
Category: 1
Sub Category:
Heading: മലയാളി വൈദികന്‍ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെ ജനറല്‍ സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: റോമിലെ തെരേസിയാനും പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെയും ആത്മീയ വിദ്യാപീഠത്തിന്‍റെയും സെക്രട്ടറി ജനറലായി മലയാളി വൈദികന്‍ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം ഓ.സി.ഡി നിയമിതനായി. തെരേസിയാനും ദൈവശാസ്ത്ര ആത്മീയ സ്ഥാപനങ്ങളുടെ അക്കാഡമിക് കൗണ്‍സിലിന്‍റെ തിരഞ്ഞെടുപ്പ് ആഗോള കര്‍മ്മലീത്ത സഭയുടെ സുപ്പീരിയര്‍ ജനറലും ഫാക്കല്‍റ്റിയുടെ ഗ്രാന്‍റ് കൗണ്‍സിലറുമായ ഫാ. സേവ്യര്‍ കനീസ്ട്രോ അംഗീകരിച്ചതോടെയാണ് നവംബര്‍ 5ന് നിയമനം നടന്നത്. ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം കര്‍മ്മലീത്ത സന്ന്യാസ സമൂഹത്തിന്‍റെ കേരളത്തിലെ മലബാര്‍ പ്രോവിന്‍സ് അംഗവും തൊടുപുഴ നെയ്യാശ്ശേരി സ്വദേശിയുമാണ്. ഗ്രീക്ക്, സുറിയാനി, ലാറ്റിന്‍, ഹീബ്രൂ, അറമായ, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാണ്ഡിത്യമുള്ള ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം ഭാരതത്തിലെ വിവിധ ദൈവശാസ്ത്ര കേന്ദ്രങ്ങളിലും സെമിനാരികളിലും അധ്യാപകനാണ്. കേരളം കേന്ദ്രീകരിച്ചുള്ള അല്‍മായ യുവപ്രസ്ഥാനമായ 'ജീസസ് യൂത്ത്'മായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാ. ഇഗ്നേഷ്യസ് മലയാളം, ഇംഗ്ലിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ യുവജനങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും സന്ന്യസ്തര്‍ക്കുമായി ധ്യാനങ്ങള്‍ക്കും നേതൃത്വം നല്കിയിട്ടുണ്ട്. തെരേസിയാനും പൊന്തിഫിക്കല്‍ ഫാക്കല്‍റ്റിയുടെ ബൈബിള്‍ വിജ്ഞാനീയ വിഭാഗത്തില്‍ അധ്യാപകനായി പ്രവര്‍ത്തിക്കവേയാണ് സെക്രട്ടറി ജനറലായുള്ള നിയമനമുണ്ടായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-12-09:08:53.jpg
Keywords: പൊന്തിഫിക്കല്‍
Content: 14780
Category: 1
Sub Category:
Heading: തീവ്രവാദികൾ 50 പേരെ തലയറുത്തു കൊന്ന മൊസാംബിക്കിന് ധനസഹായവുമായി കത്തോലിക്ക സംഘടന
Content: ലണ്ടന്‍: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികൾ അന്‍പതു പേരെ തലയറുത്ത് കൊന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെ കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഒരു ലക്ഷം യൂറോയുടെ സഹായം മൊസാംബിക്കിനു വേണ്ടി പ്രഖ്യാപിച്ചു. പുതപ്പ്, ഭക്ഷണം, മരുന്നുകൾ തുടങ്ങിയവ സംഘടന നൽകുന്ന സഹായത്തിൽ ഉൾപ്പെടും. ഇസ്ലാമിക് സ്റ്റേറ്റ് ഇൻ സെൻട്രൽ ആഫ്രിക്ക എന്ന സംഘടന ആളുകളെ ഭവനങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും തുരത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തിക്കുന്നതെന്ന് സിസ്റ്റർ ബ്ലാങ്ക നൂബിയ സബാട്ട എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. അല്പംപോലും കരുണയില്ലാതെയാണ് കാബോ ഡെൽഗാഡോ പ്രവിശ്യയുടെ ഉത്തര ദേശങ്ങളിൽ നിന്നും വലിയൊരു ജനസംഖ്യയെ മുഴുവനായി ഉന്മൂലനം ചെയ്യാന്‍ തീവ്രവാദികൾ ശ്രമം നടത്തുന്നത്. നിരവധി ആളുകൾ തങ്ങളുടെ സഹായം അഭ്യർത്ഥിച്ചുവെന്നും, ഒരുപാട് ക്ലേശം സഹിച്ചാണ് ആളുകളെ സുരക്ഷിത മേഖലയിലേക്ക് എത്തിക്കുന്നതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. ദീർഘനാളായി മൊസാംബിക്കിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇപ്പോൾ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഇന്‍റര്‍നാഷ്ണൽ ഹെഡ് ഓഫ് പ്രൊജക്റ്റ് പദവി വഹിക്കുന്ന റെജീന ലിഞ്ച് പറഞ്ഞു. ഇസ്ലാമിക തീവ്രവാദികൾ നിരവധി ദേവാലയങ്ങളും, സന്യാസ ഭവനങ്ങളും തകർത്തു. രണ്ടു സന്യസ്തരെ അവർ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാൽ അന്താരാഷ്ട്ര സമൂഹം ക്രൈസ്തവരെയും, മുസ്ലിം മത വിശ്വാസികളെയും ഒരേപോലെ ബാധിക്കുന്ന ഈ അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇത്രയും നാൾ ചെയ്തതെന്നും റെജീന ലിഞ്ച് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് മൊസാംബിക്കിലെ മുവാറ്റിഡ, നഞ്ചാബ എന്നീ ഗ്രാമങ്ങളിലാണ് തീവ്രവാദികള്‍ നരഹത്യ നടത്തിയത്. ആയുധധാരികളായ തീവ്രവാദികൾ ഇസ്ലാമിക മുദ്രാവാക്യം മുഴക്കിയാണ് അക്രമം നടത്തിയതെന്ന് മൊസാംബിക് സർക്കാരിന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് തീവ്രവാദികൾ നടത്തിയ ഏറ്റവും ഭീകരമായ ആക്രമണമാണിത്. ആയുധധാരികളായ തീവ്രവാദികൾ മുവാറ്റിഡ ഗ്രാമത്തിൽ പ്രവേശിച്ചു പ്രാണരക്ഷാർത്ഥം പലായനം ചെയ്യാൻ ശ്രമിച്ച ഗ്രാമീണരെ പിടികൂടി ഫുട്‌ബോൾ മൈതാനത്തേക്ക് കൊണ്ടുവന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കാബോ ഡെൽഗാാഡ പ്രവിശ്യയിൽ തുടർച്ചയായി അറുനൂറു ആക്രമണങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ മാത്രം 31,000 ആളുകൾ ഭവനരഹിതരാകുകയും, രണ്ടായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-12-15:49:29.jpg
Keywords: കഴുത്ത, ആഫ്രി
Content: 14781
Category: 1
Sub Category:
Heading: മതനിന്ദ: പാക്കിസ്ഥാനില്‍ പട്ടാപ്പകല്‍ ക്രൈസ്തവ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തി
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ അമ്മയേയും അവരുടെ മകനേയും പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ കൊലപ്പെടുത്തി. ഗുജ്രന്‍വാലാ ജില്ലയിലെ അഹമദ് നഗറിലെ കാത്തോര്‍ ഗ്രാമവാസിയായ യാസ്മീന്‍ മസി എന്ന സ്ത്രീയേയും, അവരുടെ മകനായ ഉസ്മാന്‍ മസിയേയുമാണ് അയല്‍ക്കാരനായ ഹുസൈന്‍ ഷാക്കൂറിന്റെ നേതൃത്വത്തിലുള്ള ഏതാനും പേര്‍ ചേര്‍ന്നു അതിദാരുണമായി കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഹുസൈന്‍ ഷാക്കൂറിന്റെ അമ്മയായ ഇത്രത്ത് ബീബിയുമായി മാസങ്ങള്‍ക്ക് മുന്‍പുണ്ടായ മതപരമായ വാഗ്വാദത്തിന്റെ പേരിലാണ് കൊലപാതകമെന്നു യാസ്മീന്റെ ഭര്‍ത്താവായ ഷാബ്ബിര്‍ മസി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മതനിന്ദ നിഷേധിച്ച പോലീസ് വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പറയുന്നത്. യാസ്മീന് നേരെയാണ് ഹുസൈന്‍ ആദ്യം വെടിയുതിര്‍ത്തത്. അതിനുശേഷം അമ്മയുടെ സഹായത്തിനെത്തിയ മകന്റെ നെഞ്ചില്‍ വെടിവെയ്ക്കുകയായിരിന്നു. അമ്മ മരിച്ച് മിനിട്ടുകള്‍ക്ക് ശേഷമായിരുന്നു മകന്റെ മരണം. നിരവധിപേര്‍ ഈ നിഷ്ഠൂര കൊലപാതകത്തിന് സാക്ഷ്യം വഹിച്ചുവെങ്കിലും കൊലപാതകം തടയുവാനോ വെടിയേറ്റവരുടെ സഹായത്തിനായോ ആരും തന്നെ മുന്നോട്ട് വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ ഭാര്യയുടെ കയ്യില്‍ മുറുകെപ്പിടിച്ചു കൊണ്ട് മരിക്കുന്ന ഉസ്മാന്റെ ഹൃദയഭേദകമായ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമം ആഗോളതലത്തില്‍ തന്നെ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് മതനിന്ദയുടെ പേരില്‍ പുതിയ കൊലപാതകങ്ങള്‍. തങ്ങളുടെ വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ തീവ്ര നിലപാടുള്ള മുസ്ലീങ്ങള്‍ ഈ നിയമം ഒരുപകരണമാക്കി മാറ്റുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇതിനു മുന്‍പും മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിനു ചേരാത്തത് എന്ന രീതിയിലാണ് പാക്കിസ്ഥാനിലെ മതനിന്ദാനിയമത്തെ ലോകം നോക്കിക്കാണുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-12-17:40:00.jpg
Keywords: നിന്ദ
Content: 14782
Category: 1
Sub Category:
Heading: ബിഷപ്പ് റാഫി മഞ്ഞളി ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്ത
Content: ആഗ്ര: അലഹബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ ആഗ്ര മെത്രാപ്പോലീത്ത ആര്‍ച്ചു ബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസയുടെ സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചതോടെയാണ് പാപ്പ പുതിയ നിയമന ഉത്തരവ് പുറത്തിറക്കിയത്. 62 വയസ്സുള്ള ബിഷപ്പ് മഞ്ഞളി ഏഴു വര്‍ഷക്കാലം വരാണസി രൂപതയുടെ മെത്രാനായും സേവനം ചെയ്തിട്ടുണ്ട്. 1958-ലാണ് തൃശൂര്‍ അതിരൂപതയിലെ വെണ്ടോര്‍ ഇടവകാംഗമായ ഡോ. റാഫി മഞ്ഞളി ജനിച്ചത്. 1983 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് റോമിലെ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി. 2007 ഫെബ്രുവരി മുതല്‍ വാരാണസി രൂപതാധ്യക്ഷനായി സേവനം ചെയ്തു കൊണ്ടിരിന്ന അദ്ദേഹം 2013-ലാണ് അലഹബാദ് ബിഷപ്പായി നിയമിക്കപ്പെടുന്നത്.
Image: /content_image/News/News-2020-11-12-20:49:56.jpg
Keywords: മലയാളി
Content: 14783
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ഫാ.നടുവത്താനിയിലിനൊപ്പം തലമുറകൾക്ക് വഴികാട്ടിയായി നവസുവിശേഷവത്ക്കരണ രംഗത്തെ നിത്യയൗവ്വനം ബ്രദർ.സന്തോഷ് ടി; പ്രാർത്ഥനയിൽ കരങ്ങൾകോർത്ത്‌ സെഹിയോൻ കുടുംബം
Content: സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും . ക്രിസ്റ്റീൻ മിനിസ്‌ട്രിയുടെ നായകനായി തലമുറകൾക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാൻ, ഇന്ന് വിവിധ ജീവിതാന്തസ്സിലായിരിക്കുന്ന ആയിരങ്ങൾക്ക് അവരുടെ ബാല്യകാലത്തും വചനാധിഷ്ഠിത ജീവിതമൂല്യങ്ങൾ പകർന്നുനൽകിയ , നവസുവിശേഷവത്‌ക്കരണരംഗത്തെ നിത്യയൗവ്വനമായി പരിശുദ്ധാത്മാവിൽ ജ്വലിച്ച് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാൻ യേശുവിൽ ഇന്നും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ബ്രദർ സന്തോഷ് ടി ഇത്തവണത്തെ കൺവെൻഷനിൽ വചന ശുശ്രൂഷയിൽ പങ്കുചേരും. സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും, സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർത്ഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ രൂപതയിൽനിന്നും മോൺസിഞ്ഞോർ ഷോൺ ഹീലിയും പങ്കെടുക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക. കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE } എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{green->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬ <br> അനീഷ് ‭07760 254700‬ <br> ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2020-11-13-05:50:10.jpg
Keywords: രണ്ടാം