category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകുന്നതില്‍ സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ പ്രതിഷേധം രേഖപ്പെടുത്തി
Contentചങ്ങനാശേരി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകുന്നതില്‍ സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്‍ഡ് ഡെസ്‌ക് ഫോര്‍ എക്യുമെനിസം ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വളരെ മോശമാണെന്നും വയോധികനായ ഈ വൈദികനോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എത്രയും വേഗം ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മാര്‍ ജോസഫ് പെരുന്തോട്ടം രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഇ മെയില്‍ സന്ദേശം അയച്ചു. അധസ്ഥിതരായവര്‍ക്കുവേണ്ടി വൈദികര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്ക്കുത തടയിടാനുള്ള ഇത്തരം സമീപനങ്ങള്‍ സാമൂഹിക ഉന്നമനത്തിനായുള്ള സഭയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള മാര്‍ഗങ്ങളായി കരുതുന്നതായി ഡയലോഗ് കമ്മീഷന്‍ അംഗങ്ങളായ റവ.ഡോ. തോമസ് ദാബ്രെ, റവ.ഡോ. റാഫി മഞ്ഞളി, റവ.ഡോ. ചെറിയാന്‍ കറുകപ്പറന്പില്‍ എന്നിവര്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-11 07:23:00
Keywordsസി‌ബി‌സി‌ഐ
Created Date2020-11-11 07:24:24