Contents
Displaying 14181-14190 of 25133 results.
Content:
14534
Category: 18
Sub Category:
Heading: ഉത്തരേന്ത്യയില്‍ കോവിഡ് ബാധിച്ച് കപ്പൂച്ചിൻ വൈദികൻ അന്തരിച്ചു
Content: ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കപ്പൂച്ചിൻ വൈദികന്‍ കോവിഡ് 19 ബാധിച്ചു മരിച്ചു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരിന്ന ഫാ. അർണോൾഡ് റിബെലോയാണ് കോവിഡിനെ തുടര്‍ന്നു മരണമടഞ്ഞത്. തൊണ്ണൂറ് വയസുണ്ടായിരുന്നു. ലക്നൗവിലെ സെന്റ് ഫിഡെലിസ് ആശ്രമ സെമിത്തേരിയിൽ കോവിഡ് നിബന്ധനകൾ പാലിച്ച് മൃതസംസ്കാരം നടത്തി. സംസ്ക്കാരവേളയിൽ ചുരുക്കം ചില കപ്പൂച്ചിൻ സന്യാസിമാർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിഞ്ഞതെന് ഫാ. ജോസഫ് പ്രസാദ് പിന്റോ പറഞ്ഞു. അധ്യാപകനായും, പ്രധാനാധ്യാപകനായും, ഇടവക വൈദികനായും, സെമിനാരി വിദ്യാർത്ഥികളുടെ ഫോർമേറ്ററായും, ധ്യാന പ്രസംഗകനായും, കുമ്പസാരക്കാരനായും ആത്മീയ പിതാവുമായും വ്യത്യസ്ത നിലകളിൽ ഫാ. അർനോൾഡ് സേവനം ചെയ്തിരുന്നു. ലളിത ജീവിതത്തിലൂടെ അദ്ദേഹം പാവങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിന്നുവെന്ന് സഹസന്യാസിനികള്‍ അനുസ്മരിച്ചു. ഫാ. റിബെല്ലോയുടെ രണ്ടു സഹോദരങ്ങള്‍ വൈദികരാണ്. ഇവര്‍ നേരത്തെ മരണമടഞ്ഞിരിന്നു.
Image: /content_image/India/India-2020-10-11-14:20:15.jpg
Keywords: കപ്പൂ, വൈദിക

14535
Category: 1
Sub Category:
Heading: കാര്‍ളോ വഴികാട്ടിയായി: ബ്രാഹ്മണ സമുദായംഗമായ രാജേഷ് മോഹർ യേശുവിനെ രക്ഷകനായി സ്വീകരിച്ചു
Content: റോം: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്‍റര്‍നെറ്റും കംപ്യൂട്ടറും ഉപയോഗിച്ച് വിശുദ്ധ പദവിയ്ക്കരികെ എത്തിയിരിക്കുന്ന കാർളോ അക്യുട്ടിസിനെ കുറിച്ചുള്ള പോസ്റ്റുകളാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. തിരുവോസ്തിയില്‍ സജീവ സാന്നിധ്യമുള്ള കര്‍ത്താവിനെ തന്റെ കൊച്ചു പ്രായത്തില്‍ ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുവാന്‍ കാര്‍ളോ കാണിച്ച തീക്ഷ്ണത വഴി അനേകരാണ് സത്യവിശ്വാസം സ്വീകരിക്കുവാന്‍ കാരണമായത്. കാര്‍ളോ കര്‍ത്താവിനു വേണ്ടി നേടിയ ആത്മാക്കളില്‍ അവന്റെ സന്തതസഹചാരിയായിരിന്ന ഗുജറാത്തിലെ ഉദയ്പൂര്‍ സ്വദേശിയും ബ്രാഹ്മണ സമുദായംഗവുമായ രാജേഷ് മോഹർ എന്നയാളും ഉള്‍പ്പെട്ടിരിന്നുവെന്നത് അധികം പേരും അറിയാത്ത ഒരു കാര്യമാണ്. കാര്‍ളോയുടെ വീടിന്റെ അടുത്തു താമസിച്ചിരുന്ന രാജേഷ് മോഹർ ഹിന്ദു മതാചാരങ്ങള്‍ അനുഷ്ഠിച്ചുപോരുകയായിരുന്നു. ജോലി അന്വേഷണത്തിനിടെ കാർളോയുടെ പിതാവ് ആൻഡ്രിയ അക്യുട്ടിസിനെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയാന്‍ കാരണമായത്. അങ്ങനെ ജോലിയ്ക്കപ്പുറത്ത് കാര്‍ളോയുടെ കുടുംബത്തിലെ ഒരു അംഗമായി രാജേഷും മാറി. സംസാരം കൊണ്ടും പ്രവര്‍ത്തികൊണ്ടും അനേകരെ സ്വാധീനിച്ച കാര്‍ളോ തന്റെ ശ്രദ്ധേയമായ വ്യക്തിത്വം കൊണ്ട് രാജേഷിനെയും സ്പര്‍ശിക്കുവാന്‍ തുടങ്ങി. അങ്ങനെ ഇടവേളകളിലെ കാര്‍ളോയുടെ സംസാരം 'സത്യം അന്വേഷിക്കുവാന്‍' ഈ ഹൈന്ദവ സഹോദരനെയും പ്രേരിപ്പിക്കുകയായിരിന്നു. സംസാരത്തിന് ഇടയില്‍ ഈശോയെപ്പറ്റിയും ദിവ്യകാരുണ്യ അത്ഭുതങ്ങളെയും കുറിച്ച് കാർളോ സംസാരിച്ചിരിന്നു. അവന്റെ വാക്കുകളും സഹജീവികളോടുള്ള പെരുമാറ്റവും രാജേഷില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ക്രിസ്തുവിനെ പ്രതിയുള്ള ചെറിയ നന്മ പ്രവര്‍ത്തിയില്‍ പോലും കാര്‍ളോ കണ്ടെത്തുന്ന സന്തോഷം രാജേഷിന്റെ പൂര്‍വ്വകാല വിശ്വാസ ബോധ്യങ്ങള്‍ക്ക് മുന്നില്‍ വലിയ ചോദ്യമാണ് ഉയര്‍ത്തിയത്. ഇത്തരത്തില്‍ കാര്‍ളോ ചെലുത്തിയ ശക്തമായ സ്വാധീനത്തിനു ഒടുവില്‍, ജീവിതത്തില്‍ ലഭിച്ച വ്യക്തമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയായിരിന്നു. യേശു ക്രിസ്തുവിനോട് കൂടുതൽ ബന്ധപ്പെടുമ്പോള്‍ ജീവിതത്തിൽ ആനന്ദം ലഭിക്കുമെന്ന കാർളോയുടെ വാക്കുകളാണ് തന്നെ ക്രിസ്തീയ വിശ്വാസവുമായി കൂടുതല്‍ അടുപ്പിച്ചതെന്നു രാജേഷ് ഇന്നു പറയുന്നു. പത്തു വര്‍ഷത്തോളമാണ് ഈ മനുഷ്യന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ച ഈ കൗമാര വിശുദ്ധന്റെ ഒപ്പം സമയം ചെലവിട്ടത്. തന്റെ പ്രിയപ്പെട്ട കാര്‍ളോ വിടവാങ്ങിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷവും കാര്‍ളോയുടെ കുടുംബവുമായുള്ള ബന്ധം രാജേഷ് സജീവമായി തുടരുന്നുണ്ട്. അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ് ബസിലിക്കയില്‍ നടന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങില്‍ രാജേഷും പങ്കെടുത്തിരിന്നു. < Repost < Updated on 12th October 2024 < Originally published on 11th October 2020
Image: /content_image/News/News-2020-10-11-16:30:30.jpg
Keywords: കാര്‍ളോ, ഹൈന്ദവ

14536
Category: 24
Sub Category:
Heading: ധന്യ പദവിയിലെ ഞങ്ങളുടെ സ്വന്തം അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ
Content: കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യമനുസരിച്ച് ദൈവരാജ്യത്തിന്റെ സംസ്ഥാപനത്തിനും പ്രപഞ്ചസൃഷ്ടാവായ സർവ്വേശ്വരന്റെ ആത്മീയഫലങ്ങള്‍ക്ക് ഭൂമിയില്‍ പ്രായോഗികതയുണ്ടാക്കുന്നതിനും വിശ്വാസ കേന്ദ്രീകൃതമായ ആത്മീയതയോടൊപ്പം സാമൂഹ്യ വീക്ഷണത്തോടെ ഞങ്ങളുടെ നാട്ടിൽ ധീരതയോടെ ജിവിച്ചു മരിച്ച പുണ്യചരിതനായിരുന്നു, 2018 ഡിസംബറിൽ ഫ്രാൻസീസ് പാപ്പ, ധന്യ പദവിയിലേയ്ക്ക് പേരെടുത്തു വിളിച്ച അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്‍. സത്യത്തിന്റെ ചുവടുപിടിച്ച്, സമൂഹത്തിന്റെ നീതിബോധത്തിന് ജീവനേകി, ധാർമ്മികതയുടെ പടവാൾ കൈകളിലേന്തിയ അദ്ദേഹം ശബ്ദമില്ലാത്തവരുടെ ശബ്ദവും കാഴ്ചയില്ലാത്തവന്റെ കണ്ണും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവന്റേയും മാറ്റി നിറുത്തപ്പെട്ടവന്റേയും വഴികാട്ടിയുമായി മാറുകയായിരുന്നു. ക്രിസ്തുവിന്റെ ചെയ്തികളെയും ചൊല്ലുകളെയും ആത്മീയ സ്വപ്‌നങ്ങളും നിമന്ത്രണങ്ങളുമാക്കിയ അദ്ദേഹം, താമസിക്കുന്ന ഭൂപ്രദേശത്തെ അനേകരില്‍ ഇരുട്ടിന്റെ മറ നീക്കി പ്രകാശത്തിന്റെ പാതയോരങ്ങള്‍ തുറന്നിട്ടു. സഹനങ്ങളെ ഏറ്റുവാങ്ങി, അവ ജീവിതത്തിലും സമൂഹത്തിലുമുണ്ടാക്കിയ നെരിപ്പോടുകള്‍ക്ക് ആത്മീയവും സ്വർഗ്ഗീയവുമായ നിർവചനം നൽകിയ ഊക്കനച്ചന്‍ കാലാതീതനായ കര്‍മയോഗിയും ആത്മിയാചാര്യനേക്കാളുപരി തൃശ്ശിവപേരൂർ പ്രദേശവും വിശിഷ്യ കുന്നംകുളവും കണ്ട മാനവികതയുടെ പര്യായവും ഈ പ്രദേശത്തെ എക്കാലത്തേയും സാമൂഹ്യ പരിഷ്ക്കർത്താവും സഭയിലെ നവോത്ഥാന നായകനുമായിരുന്നു. അവിഭക്ത തൃശൂര്‍ രൂപതയില്‍, ഞങ്ങളുടെ നാടായ പറപ്പൂര്‍ ഗ്രാമത്തിൽ താമസമാക്കിയ ഊക്കന്‍ അന്തപ്പന്‍ -അന്നമ്മ ദമ്പതികളുടെ ദ്വിതീയ സന്താനമായി 1880 ഡിസംബര്‍ 19ന് ജോണ്‍ ജനിച്ചു. ഇടവകയുടെ പേരിനു തന്നെ കാരണഭൂതനായ വൈദിക തീക്ഷ്ണതയിൽ ജ്വലിച്ചു നിന്നിരുന്ന വി. ജോൺ നെപുംസ്യാൻ്റെ പേരു തന്നെ മാതാപിതാക്കൾ ജോണിനു നൽകിയത് വെറുതെയായില്ല. കുടുംബത്തിലെ ആത്മീയ അന്തരീക്ഷവും പ്രാർത്ഥന ഔൽസുക്യവും അതോടൊപ്പം മാതാപിതാക്കളുടെ നല്ല മാതൃകയും ആ പിഞ്ചുഹൃദയത്തെ ചെറുപ്പത്തില്‍ നന്നേ സ്വാധീനിച്ചിരുന്നുവെന്ന് മാത്രമല്ല; ദൈവകരത്തോട് ഭക്ത്യാധിഷ്ഠിതമായി ഏറെ ചേർത്തു നിറുത്തിയിരുന്നു. നിർഭാഗ്യവശാൽ മാതൃപരിലാളനയുടെ വാൽസല്യകരങ്ങള്‍ ഇളംപ്രായത്തിൽ തന്നെ (രണ്ടര വയസില്‍)അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. മാതൃവിയോഗത്തിന്റെ അനാഥത്വമറിയിക്കാതെ വാത്സല്യത്തോടെ കാത്തുസംരക്ഷിച്ച സ്‌നേഹ നിധിയായ പിതാവും രോഗത്തിന്റെ പിടിയിലമര്‍ന്ന് ജോണിന്റെ ചെറുപ്രായത്തിൽ (ആറ് വയസായപ്പോള്‍) യാത്ര പറഞ്ഞു. കുടുംബത്തിന്റെ ആത്മീയാന്തരീക്ഷം, കുഞ്ഞുപ്രായത്തില്‍ തന്നെ അനാഥനായി തീര്‍ന്ന അദ്ദേഹത്തിന്റെ സ്‌നേഹം മുഴുവന്‍ ഈശോയിലും മാതാവിലും നിക്ഷേപിക്കാൻ സ്വാഭാവികമായും അവസരമൊരുക്കി. ക്രിസ്തുവാൽസല്യത്തിലും പരിശുദ്ധ അമ്മയുടെ പരിലാളനയിലും വളർന്ന ജോണിന്റെ മാനസികാവസ്ഥ, അദ്ദേഹത്തെ സമൂഹത്തില്‍ വേദനിക്കുന്ന സഹോദരങ്ങളെ ലാഭേച്ഛയൽപ്പം കൂടാതെ സ്‌നേഹിക്കാനും ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും അവരോടൊപ്പം നിലയുറപ്പിക്കാനുമുള്ള പ്രേരണയേകി. മാതാപിതാക്കൾ നഷ്ടപ്പെട്ട തന്നെ സനാഥയാക്കിയ അമ്മായിയുടെ (പിതൃസഹോദരി) വാത്സല്യപൂര്‍വമായ പരിചരണത്തില്‍, പറപ്പൂരിലെ പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാലയ പ്രവേശനം നടത്തിയ ജോണിന് സാഹചര്യവശാൽ മൂന്നാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ദീർഘ വീക്ഷിയും ജോണിന്റെ ആത്മീയതയെ നേരിട്ടറിഞ്ഞിട്ടുള്ളയാളുമായ അന്നത്തെ പറപ്പൂര്‍ പള്ളി വികാരി കുറ്റിക്കാട് ഔസേപ്പച്ചന്‍, സമര്‍ത്ഥനായ ജോണിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഒരു പക്ഷേ, പറപ്പൂർ പള്ളിയിലെ എക്കാലത്തേയും, വൈദികനല്ലാത്ത ഒരേയൊരു അന്തേവാസി. അച്ചനോടൊപ്പം താമസമാക്കിയ ജോൺ ഇടവകയിലും വിശിഷ്യ കുട്ടികളിലും പ്രാർത്ഥനാ ചൈതന്യവും നല്ല സ്വഭാവവും വളര്‍ത്തിയെടുക്കുവാന്‍ വികാരിയച്ചന്റെ പിന്തുണയോടെ അക്ഷീണം പ്രയത്‌നിച്ചു. ഇടയ സന്ദർശനത്തിനെത്തിയ അന്നത്തെ മെത്രാന്റെ പ്രത്യേക വാത്സല്യവും വികാരിയച്ചന്റെ ദിശ പൂർണ്ണമായ ഒത്താശയും ചേര്‍ന്നപ്പോള്‍ 1898 ഏപ്രില്‍ 17ന് ജോണിനെ കാന്റി സെമിനാരി വൈദികാർത്ഥിയായി സ്വീകരിച്ചു.. ”തന്റെ അസ്തിത്വത്തിന്റെയും ജീവിതത്തിന്റെയും സർവ്വോത്മുഖമായ ലക്ഷ്യം ദൈവത്തെ അറിയുകയും സ്‌നേഹിക്കുകയും മറ്റുള്ളവരെ ദൈവത്തിലേയ്ക്കടുപ്പിക്കുകയാണ്” എന്ന് ഗ്രഹിച്ച അദ്ദേഹം പൗരോഹിത്യ രൂപീകരണ പ്രക്രിയയില്‍ തനിക്ക് ലഭിച്ചവയെല്ലാം, ദൈവസന്നിധിയിൽ സ്വര്‍ഗീയ നിക്ഷേപങ്ങളായി സ്വരുകൂട്ടി. അങ്ങനെ 1907 ഡിസംബര്‍ 21ന് വൈദികനായി അഭിഷിക്തനായ ജോണച്ചന്‍ തൃശൂര്‍ സെന്റ് തോമസ് സ്‌കൂളിന്റെ അസിസ്റ്റന്റ് മാനേജരായി നിയമിതനായി. ദൈവത്തിന്റെ വിളഭൂമിയിലേക്ക് ഇറങ്ങിയ അദ്ദേഹം, പതിരുകളെ കതിരുകളാക്കുകയും കതിരുകളെ കനമുള്ള വിളവുകളാക്കാനും തീവ്രയത്‌നം നടത്തി. എല്ലാ കാര്യങ്ങളിലും പരിശുദ്ധ അമ്മയുമായി ആലോചന നടത്തിയിരുന്ന ഊക്കനച്ചന് എപ്പോഴും ആ മാതൃസഹായം ഉണ്ടായിരുന്നു. ആലങ്കാരികമായ ഭക്ത്യാഭ്യാസങ്ങൾക്കപ്പുറത്ത് ക്രിസ്തുവിനും തനിക്കുമിടയിലുള്ള പാലമായിട്ടാണ് പരി. അമ്മയെ അഗസ്റ്റിൻ ജോണെന്ന കുട്ടിയും ജോണെന്ന വൈദികാർത്ഥിയും പിന്നിടു ജോണച്ചനും നോക്കിക്കണ്ടത്. അമ്മയുടെ ആശ്രയമില്ലാതിരുന്ന ശൈശവക്കാലത്തും അപ്പനെ നഷ്ടപ്പെട്ട ബാല്യത്തിലും ജോണിനു കൂട്ടായിരുന്നതും പരി.അമ്മ തന്നെ. പുത്രനിർവ്വിശേഷമായ സ്നേഹം പരി. അമ്മയോട് ജോണിന് ഉണ്ടായിരുന്നതുകൊണ്ടാകണം, "പ്രിയപ്പെട്ട മമ്മാ" എന്നാണ് ജോൺ വി.മറിയത്തെ അഭിസംബോധന ചെയ്തിരുന്നത്. പരി. അമ്മയുടെ ത്യാഗവും വിധേയത്വമുൾപ്പടെയുള്ള വിശുദ്ധ ഗുണങ്ങൾ സ്വാംശീകരിക്കാനും അതനുസരിച്ച് തന്റെ വ്യക്തിത്വം രൂപപ്പെടുത്താനും ജോണച്ചനായിയെന്നതും അദ്ദേഹത്തിന്റെ ജീവചരിതം പരിശോധിച്ചാൽ നമുക്കു ബോധ്യപ്പെടാവുന്നതാണ്. മറിയത്തിലൂടെ ക്രിസ്തുവിലേക്കെന്ന ആപ്തവാക്യം മുറുകെ പിടിച്ചതുകൊണ്ടാകണം തന്റെ ജീവിതത്തിന്റെ സുപ്രധാന അവസരങ്ങളിലും പ്രതിസന്ധികളിലും ജപമാല മുറുകെ പിടിക്കാനും ജപമാല ഭക്തി പ്രചരിപ്പിക്കുന്നതിനും അദ്ദേഹം സദാ ഉൽസുകനായിരുന്നു.ഇതിന്റെ ഉത്തമോദാഹരണമാണ് വൈദികനായതിനു ശേഷം അദ്ദേഹത്തിന്റെ രൂപീകരിച്ച "സൊഡാലിറ്റി " സംഘടന. പരി. അമ്മയുടെ അമലോൽഭവം ലോകം അംഗീകരിക്കുന്നതിനു മുൻപേ അതിനായി വൈദികാർത്ഥിയായിരുന്ന അഗസ്റ്റിൻ ജോൺ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും മാനസികമായി ഒരുങ്ങുകയും ചെയ്തിരുന്നതായി സെമിനാരിയിലെ അദ്ദേഹത്തിന്റെ സമകാലീനർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നവപൂജാർപ്പണം പരി. അമ്മയുടെ അമലോൽഭവ പ്രഖ്യാപനത്തിന്റെ നന്ദി പ്രകടനമാകണമെന്ന് ഒരു വൈദികാർത്ഥി ആഗ്രഹിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന് "പരി. അമ്മ"യോട് എത്രമാത്രം വിലമതിക്കാനാകാത്ത ആത്മബന്ധം ഉണ്ടായിരുന്നുവെന്നതിന് വേറെന്തു സാക്ഷ്യം വേണം. വൈദികനായതിനു ശേഷം, മാതാവിനു വേണ്ടി പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ട മാസങ്ങളായ മെയ് - ഒക്ടോബർ മാസങ്ങളിൽ, ഇടവക തലത്തിൽ പ്രത്യേകിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ മാതൃഭക്തി പ്രചരിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചിരുന്നുവെന്നതും പ്രത്യേകം സ്മരണാർഹമാണ്. തന്റെ മുഴുവൻ പ്രവർത്തനമണ്ഡലങ്ങളും പരി. അമ്മയുടെ മാധ്യസ്ഥം നേടുന്നതും തന്റെ എല്ലാ പ്രവർത്തികളും അവസാനിക്കുന്നതിനു മുൻപ് മാതാവിനെ സ്തുതിച്ചു പാടുന്നതും ജോണച്ചന് ഏറെ പ്രിയതരമായിരുന്നു. മാതാവിനു സമർപ്പിതരായ ഉപവിസന്യാസ സമൂഹത്തിന്റെ രൂപീകരണവും ഇതോടൊപ്പം ചേർത്തു വായിച്ചാൽ പരി. അമ്മയുടെ സ്വാധീനം ആ പുണ്യ പിതാവിന്റെ ജീവിതത്തിൽ എത്രമാത്രം ഉണ്ടായിരുന്നുവെന്നതിന് വേറെന്തു തെളിവു വേണം. നേരത്തെ പള്ളിയിലെത്തുകയും താമസിച്ച് പള്ളിയില്‍ നിന്നു പോവുകയും എന്ന പതിവ് അദ്ദേഹത്തിനു സ്വന്തമായിരുന്നു. എല്ലാ ദിവസങ്ങളിലും ഒരു മണിക്കൂര്‍ ധ്യാനിക്കുകയും ദൈവിക നിവേശനങ്ങളെ കുറിച്ചുവയ്ക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം തൽപ്പരനും ദത്തശ്രദ്ധനുമായിരുന്നു. ”ഒരു പുരോഹിതന്‍ ക്രിസ്തുവിന്റെ സുഗന്ധ പരിമളമാണെന്ന വീക്ഷണം അദ്ദേഹം മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുകയും അതിനു വേണ്ടി അവതു പരിശ്രമിക്കുകയും ചെയ്തു. ഉയര്‍ന്ന ചിന്തകളും ആത്മീയ കാഴ്ചപ്പാടുകളും ലാളിത്യത്തിന്റെ മുഖമുദ്രയായ ഊക്കനച്ചനില്‍ നിറഞ്ഞുനിന്നപ്പോള്‍ രൂപതയിലെ ഉന്നതപദവികള്‍ സ്വാഭാവികമായും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ ദൈവം തന്നില്‍ നിക്ഷേപിച്ച ഗാഢമായ സ്‌നേഹം കരകവിഞ്ഞൊഴുകേണ്ടത് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട അവശരും നിരാലംബരുമായ ദരിദ്രസഹോദരങ്ങളിലേക്കാണ് എന്ന തിരിച്ചറിവ്, അദ്ദേഹത്തെ വൈദികരിൽ വേറിട്ടവനാക്കി. അനിതരസാധാരണമായ സ്ഥൈര്യത്തോടെയും അഭിവാഞ്ചയോടെയും, തികഞ്ഞ ആത്മീയ ഉണര്‍വോടെ അദ്ദേഹം തന്റെ കര്‍മഭൂമിയിലേക്കിറങ്ങി. സമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും പാവപ്പെട്ടവരുടേയും അശരണരുടേയും പക്ഷം ചേരുന്ന പ്രവർത്തനങ്ങളിലും ഇടപെട്ട് ആർജിച്ചെടുത്ത ആത്മീയ പ്രചോദനം ഊക്കനച്ചന് കുന്നംകുളം - ചൊവ്വന്നൂർ പ്രദേശത്തെ സാമൂഹ്യ നേതാവാക്കി. ഈ പ്രത്യേക സാഹചര്യം കൊണ്ട്, അദ്ദേഹം ആ പ്രദേശത്തിന്റെ ”അച്ചന്‍ തമ്പുരാനായി”. പൗരോഹിത്യത്തിന്റെ വഴിയിലെ ഈ വ്യത്യസ്ത ശൈലി ‘വില്ലേജ് കോര്‍ട്ട് ജഡ്ജി’ എന്ന സ്ഥാനത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. തൃശ്ശൂർ രൂപതയില്‍ അന്ന് നിലനിന്നിരുന്ന മുഴുവൻ സന്യാസസമൂഹങ്ങളും പ്രാര്‍ഥനയില്‍ മാത്രം ഒതുങ്ങി നിന്നപ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ധ്യാനാത്മകതയില്‍ നിന്നു ഉരുതിരിയുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യബോധത്തിലും അധിഷ്ഠിതമായ ഒരു സന്യാസ സമൂഹം രൂപീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹ സാക്ഷാൽക്കാരമായി 1944 നവംബര്‍ 21ന് ഒരു സന്യാസസമൂഹ രൂപീകരണത്തിലേക്ക് നയിച്ചു. അങ്ങനെ ചാരിറ്റി സന്യാസിനി സമൂഹം രൂപീകൃതമായി.1944ൽ മൂന്ന് അംഗങ്ങളുമായി ആരംഭിച്ച ചാരിറ്റി സന്യാസിനി സമൂഹം 1995ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1956 ഒക്‌ടോബര്‍ 13ന് പരലോകപ്രാപ്തനായ അദ്ദേഹത്തിന്റെ നന്മ പ്രവൃത്തികളുടേയും വിശുദ്ധിയുടെയും നറുമണം ഇന്നും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലവും കബറിടം സ്ഥിതി ചെയ്യുന്നയിടവുമായ ചൊവ്വന്നൂരിനെ വ്യത്യസ്തമാക്കുന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥ ശക്തിയിലൂടെ അനുഗ്രഹവും രോഗശാന്തിയും പ്രാപിച്ചവര്‍ ഇന്ന് കേരളത്തിൽ ധാരാളമുണ്ട്. 2008ല്‍ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തെ, 2018 ഡിസംബറിൽ പരിശുദ്ധ ഫ്രാൻസീസ് പാപ്പ ധന്യ പദവിയിലേയ്ക്കുയർത്തി. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കും വിശുദ്ധപദവിയിലേയ്ക്കും ജോണച്ചന്റെ പേര് വിളിക്കുന്ന സമയം ആഗതമാകുവാന്‍ ജനഹൃദയങ്ങളും വിശ്വാസ സമൂഹവും പ്രാര്‍ഥനയോടും ത്യാഗത്തോടും കാത്തിരിക്കുകയാണ്. ജോണച്ചൻ്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് വീണ്ടുമൊരു ശ്രാദ്ധ ദിനം (ഒക്ടോബർ 13) വന്നെത്തുകയാണ്. ജനകീയനായ ഒരു ആത്മീയാചാര്യൻ; അതായിരിക്കും കാലം ജോണച്ചനു കരുതി വെച്ച നാമകരണം. ഒരു നാടിനു വേണ്ടി ജീവിച്ച്, ആ നാടിൻ്റെ ആത്മീയവും സാമൂഹ്യപരവും വികസനപരവും ആയ കാര്യങ്ങൾക്കു വേണ്ടി തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച ജോണച്ചൻ, വൈദിക സമൂഹത്തിന് എന്നുമൊരു വഴിവിളക്കാണ്. നമുക്കും നമ്മുടെ നാടിന്റെ പുത്രനായ ജോണച്ചന്റെ മധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും അദ്ദേഹം പടുത്തുയർത്തിയ ആത്മീയ സിംഹാസനത്തിൽ അഭിമാനിക്കുകയും ചെയ്യാം.കാരണം അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പതിയാത്ത ഇടനാഴികളും വഴിത്താരകളും ഞങ്ങളുടെ നാടായ പറപ്പൂരിൽ ഉണ്ടാകാനിടയില്ല. #{black->none->b->(ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ പറപ്പൂർ സെൻ്റ്.ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെക്രട്ടറിയും കോളേജ് പ്രൊഫസറുമാണ്) }#
Image: /content_image/SocialMedia/SocialMedia-2020-10-11-18:35:24.jpg
Keywords: വിശുദ്ധ

14537
Category: 13
Sub Category:
Heading: 'ഞാന്‍ ഇപ്പോള്‍ യേശുവിന് ഒപ്പമാണ്': ഇസ്ലാമില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയ അനുഭവം വിവരിച്ച് ഇറാന്‍ സ്വദേശി
Content: മാഡ്രിഡ്/ടെഹ്റാന്‍: ബൈബിള്‍ കൈവശം വെച്ചാല്‍ വധശിക്ഷയ്ക്കു വരെ വിധിക്കപ്പെടുന്ന കിരാത നിയമമുള്ള ഇറാനില്‍ നിന്ന്‍ ഇസ്ലാമിക വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയ യുവാവിന്റെ സാക്ഷ്യം മാധ്യമശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ വേണ്ടി സ്വന്തം രാജ്യം ഉപേക്ഷിച്ച് സ്പെയിനിലേക്ക് പലായനം ചെയ്ത സയ്യദ് മൊഹമ്മദ് മഹദി എന്ന ഇറാന്‍ സ്വദേശിയുടെ ജീവിത സാക്ഷ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നു നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്തുവിലേക്കുള്ള തന്റെ ജീവിതകഥ മഹദി വിവരിച്ചത്. ഇറാനില്‍ ഒരു സാധാരണ ജീവിതമായിരുന്നു താന്‍ നയിച്ചിരുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം ബൈബിളിലെ വാക്കുകള്‍ ലക്ഷ്യവും, ശക്തവുമാണെന്നും അത് തന്നെ സഹായിച്ചിട്ടുണ്ടെന്നും മുപ്പത്തിയെട്ടു വയസ്സുള്ള മഹദി പറയുന്നു. തന്റെ സാധാരണ ജീവിതത്തെ മാറ്റി മറിച്ചതെന്താണെന്ന ചോദ്യത്തിന്, ഒരു ക്രൈസ്തവനാകണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും, പക്ഷേ അതത്ര എളുപ്പമല്ലെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നുമാണ് മഹദി മറുപടി നല്‍കിയത്. ഇറാനില്‍ മുസ്ലീങ്ങള്‍ക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ അനുവാദമില്ലാത്തതിനാലാണ് തനിക്ക് രാജ്യം ഉപേക്ഷിക്കേണ്ടി വന്നത്. തന്റെ തീരുമാനത്തിന്റെ പേരില്‍ പോലീസിനേയും, പ്രദേശവാസികളെയും പേടിച്ച് ദിവസങ്ങളോളം ഭക്ഷണവും, വെള്ളവുമില്ലാതെ മലയും പുഴയും താണ്ടി യാത്ര ചെയ്യേണ്ടിവന്നു. പിന്നീട് അഭയാര്‍ത്ഥിയായി സ്പെയിനില്‍ എത്തിയപ്പോള്‍ ബുര്‍ഗോസിലെ മെത്രാപ്പോലീത്ത ഫിദേല്‍ വെഗാസില്‍ നിന്നാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. മാമ്മോദീസ ജലം തലയില്‍ വീണപ്പോള്‍ ഞാന്‍ പരിപൂര്‍ണ്ണമായും മാറി. ഞാന്‍ ഇപ്പോള്‍ യേശുവിന് ഒപ്പമാണ്. നിലവില്‍ താന്‍ സുരക്ഷിതനാണെന്നും, തന്റെ വിശ്വാസത്തോടൊപ്പം സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് യേശുവിനോടൊപ്പം ജീവിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിന്റെ ഊര്‍ജ്ജമായ ബൈബിളിന് പുറമേ, ബുര്‍ഗോസിലെ സെന്റ് കൊസ്മാസ് ഇടവക വികാരിയും സുഹൃത്തുമായ വൈദികന്‍ സമ്മാനിച്ച ജപമാല കഴുത്തില്‍ എപ്പോഴും ഉണ്ടാകുമെന്നു അദ്ദേഹം വെളിപ്പെടുത്തി. നിരന്തരം ജപമാല ചൊല്ലാറുണ്ടെന്ന്‍ വെളിപ്പെടുത്തിയ മഹദി തന്റെ സ്വന്തം രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ക്ക് ജപമാല ധരിക്കുന്നതിനോ, ബൈബിള്‍ കൈവശം വെക്കുന്നതിനോ സാധിക്കുകയില്ലെന്നും കൂട്ടിച്ചേര്‍ത്തു. കടുത്ത ഇസ്ലാമിക നിയമങ്ങളുള്ള രാജ്യമായ ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായ മഹമ്മുദ് അലവി രംഗത്ത് വന്നത് മാധ്യമശ്രദ്ധ നേടിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-11-19:51:02.jpg
Keywords: ഇറാന്‍, ഇസ്ലാ

14538
Category: 18
Sub Category:
Heading: മനുഷ്യാവകാശ ധ്വംസനങ്ങൾ ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
Content: കണ്ണൂർ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക് കളങ്കമാണ് ഈ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങളെന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. റാഞ്ചിയിലെ ആദിവാസികളുടെ സമുന്നതമായ ഉന്നമനത്തിനു വേണ്ടി പാവപെട്ടവനോട് കാരുണ്യം കാണിച്ചു കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാൻ ഈശോസഭാ വൈദികനായ ഫാ. സ്റ്റാൻ സ്വാമി നടത്തിവരുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു നടത്തിയ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ കഴിഞ്ഞ കുറെ നാളുകൾ ആയി ഇന്ത്യയിൽ നടമാടുന്ന തീവ്രമനുഷ്യാവകാശ ലംഘനങ്ങൾ തീർത്തും രാജ്യത്തിന് നാണക്കേടാണെന്നും, അത് ലോകത്തിൽ നമ്മുടെ പൈതൃകത്തിനും അഭിമാനത്തിനും കളങ്കം ഏൽപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹത്രാസിലെ ദളിത് പെൺകുട്ടിക്കുണ്ടായ ക്രൂര പീഡനവും, അതേതുടർന്ന് അരങ്ങേറിയ നീതി നിഷേധവും എല്ലാം ഇന്നിന്റെ വലിയ തിന്മകളാണെന്നു അദ്ദേഹം ഓർമിപ്പിച്ചു. മെഴുകുതിരി കത്തിച്ചു കൊണ്ട് കണ്ണൂർ കാൽട്ടെക്സ് ഗാന്ധി സ്‌ക്വറിൽ നടത്തിയ കൂട്ടായ്മയിൽ ഈശോസഭ സന്യാസസഭാംഗം ഫാദർ ജോ മാത്യു, കെ.ൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ശ്രീ ആന്റണി നൊറോണ, കെ എൽ. സി. എ രൂപത പ്രസിഡണ്ട് രതീഷ് ആൻറണി, എൻ. കെ. ഡി. സി. എഫ്. രൂപത ട്രഷറർ ജെറി, ഉർസുലിൻ സന്യാസസഭ പ്രൊവിൻഷ്യൽ സിസ്റ്റർ വീണ, സെൻറ് മൈക്കിൾസ് സ്ക്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺ ഫ്രാൻസിസ് എസ്. ജെ എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2020-10-12-06:59:34.jpg
Keywords: സ്റ്റാൻ സ്വാമി

14539
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: ഭീമകൊറേഗാവു സംഭവവുമായി ബന്ധമുണ്ടെന്നാരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. വയോധികനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയില്‍ മോചിതനാക്കുകയും അദ്ദേഹത്തിന്റെ വസതിയിലേക്കു തിരികെ അയയ്ക്കുകയും ചെയ്യണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഫാ. സ്റ്റാന്‍ സ്വാമി ഏതാനും ദശകങ്ങളായി ആദിവാസികളുടെ ഇടയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആദിവാസികളുടെ അവകാശങ്ങള്‍, പ്രത്യേകിച്ചു ഭൂസ്വത്തിന്മേലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളന്നതിനും അദ്ദേഹം തന്റെ ഇടപെടലുകളിലൂടെ അവരെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടെയുള്ള ചില വ്യക്തികളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. ഇത്തരക്കാരുടെ ഗൂഢാലോചനയാണു ഫാ. സ്റ്റാന്‍ സ്വാമിയുടെ മേലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്. ഈ കോവിഡ് കാലത്തു പ്രായവും മറ്റു രോഗങ്ങളുമുള്ള ഈ വൈദികന് മാനുഷിക പരിഗണന നല്‍കാതെ സ്വീകരിച്ചിരിക്കുന്ന നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്. പാവപ്പെട്ടവരുടെയും പ്രതികരണശേഷിയില്ലാത്തവരുടെയും പക്ഷം ചേര്‍ന്ന് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ശൈലിയാണു കത്തോലിക്കാ സഭയുടേത്. ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെ ആത്മാര്‍ഥതയും സമര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള അനേകായിരം വ്യക്തികളിലൂടെയാണു സഭ പാവപ്പെട്ടവര്‍ക്കും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കുംവേണ്ടി രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നത്. ദേശീയ അന്വേഷണ സമിതിയെപ്പോലെ ഉത്തരവാദപ്പെട്ട ഒരു ഏജന്‍സി ഇക്കാര്യങ്ങള്‍ കണക്കിലെടുത്തു ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയിലില് നിന്നു മോചിപ്പിക്കണം. രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട പൗരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടാനും എല്ലാവരുടെയുമിടയില്‍ സമാധാനവും ഐക്യവും നിലനില്‍ക്കാനും ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-10-12-06:40:11.jpg
Keywords: ആലഞ്ചേ

14540
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം: സിഎംഐ സഭ രാഷ്ട്രപതിക്കു കത്തയച്ചു
Content: കൊച്ചി: ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമായി അഞ്ചു പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതില്‍ ആശങ്ക രേഖപ്പെടുത്തി സിഎംഐ സന്യാസസഭ. ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, ഭാരതത്തിലെ പ്രഥമ ഏതദ്ദേശീയ സന്യാസ സഭയായ സിഎംഐ സഭ രാഷ്ട്രപതിക്കു കത്തയച്ചു. ഒക്ടോബര്‍ അഞ്ചു മുതല്‍ 11 വരെ നടന്ന സിഎംഐ സഭയുടെ പരമോന്നത സമിതിയായ മുപ്പത്തെട്ടാം പൊതുസംഘത്തിന്റെ രണ്ടാം സമ്മേളനത്തില്‍ ഈ വിഷയത്തില്‍ നടുക്കം രേഖപ്പെടുത്തുകയും ജെസ്യൂട്ട് സഭാ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗ സമൂഹത്തിന്റെയും മറ്റ് അവഗണിക്കപ്പെട്ടവരുടെയും സാമൂഹ്യനീതിക്കും അതുവഴി രാഷ്ട്ര പുരോഗതിക്കും ഉതകുന്ന വിദ്യാഭ്യാസ, സാമൂഹ്യസേവന കര്‍മങ്ങള്‍ ചെയ്യുന്ന ഫാ. സ്റ്റാന്‍ സ്വാമി ഏവര്‍ക്കും പ്രചോദനം നല്‍കുന്ന ജീവിതത്തിനുടമയാണ്. 83 വയസുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അനാരോഗ്യം പരിഗണിച്ചും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ മാനിച്ചും രാഷ്ട്രപതി അടിയന്തരമായി ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നു സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍ പറഞ്ഞു.
Image: /content_image/India/India-2020-10-12-06:46:15.jpg
Keywords: സിഎംഐ

14541
Category: 18
Sub Category:
Heading: ക്രൈസ്തവ മിഷ്ണറിമാരെ മാവോയിസ്റ്റുകളായി ക്രൂശിച്ച് ജയിലിലടയ്ക്കുന്ന ക്രൂരത ചോദ്യം ചെയ്യപ്പെടണം: സിബിസിഐ
Content: കൊച്ചി: പീഡിതരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നാക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ ജീവിതം സമര്‍പ്പിച്ച് നിസ്വാര്‍ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷ്ണറിമാരെ മാവോയിസ്റ്റുകളായി ക്രൂശിച്ച് ജയിലിലടയ്ക്കുന്ന ക്രൂരത ചോദ്യംചെയ്യപ്പെടണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ക്രൈസ്തവ സ്‌നേഹത്തിന്റെയും ശുശ്രൂഷകളുടെയും ചരിത്രം പഠിക്കാത്തവരുടെ നീതി നിഷേധങ്ങളും അധികാര ദുര്‍വിനിയോവും ജനാധിപത്യ ഭാരതത്തിന് കളങ്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിവാസി, ദളിത്, പിന്നാക്ക സമൂഹത്തിനുവേണ്ടി ജീവിച്ച് പ്രായാധിക്യ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ഇന്ത്യയിലെ പൊതുസമൂഹം പ്രതികരിക്കണം. ഭീമ കൊറോഗാവ് പ്രക്ഷോഭവുമായും എല്‍ഗാര്‍ പരിഷത്ത് സമ്മേളനവുമായും അദ്ദേഹത്തെ ബന്ധപ്പെടുത്തി കുറ്റവാളിയായി ആരോപിച്ച് പലതവണ ചോദ്യം ചെയ്യലുകള്‍ നടത്തിയിട്ടും ആസൂത്രിത അജന്ഡകകള്‍ ലക്ഷ്യംകാണാതെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫാ. സ്റ്റാന്‍ സ്വാമിക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. 'സ്റ്റാന്‍ഡ് വിത്ത് സ്റ്റാന്‍' മുദ്രാവാക്യമുയര്‍ത്തി വിവിധ സാമുദായിക സാമൂഹ്യ പ്രസ്ഥാനങ്ങളും നേതാക്കളും പങ്കുചേരും. ഫാ. സ്റ്റാന്‍ സ്വാമിയെ ജയില്‍ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-12-06:53:47.jpg
Keywords: സ്റ്റാന്‍, ആദിവാസി

14542
Category: 14
Sub Category:
Heading: ഉണ്ണീശോയെ കൈയ്യിലേന്തിയുള്ള ദൈവമാതാവിന്റെ ചിത്രം സ്റ്റാമ്പായി പുറത്തിറക്കുവാന്‍ അമേരിക്ക
Content: ക്ലീവ്ലാന്‍ഡ്: പതിനെട്ടാം നൂറ്റാണ്ടില്‍ പെറുവിലെ അജ്ഞാതനായ കലാകാരന്‍ വരച്ച ഗ്വാപുലോ മാതാവിന്റെ ചിത്രവുമായി ക്രിസ്തുമസ് സ്റ്റാമ്പ് പുറത്തിറക്കുവാന്‍ അമേരിക്കന്‍ പോസ്റ്റല്‍ സര്‍വ്വീസ് (യു.എസ്.പി.എസ്). ഒക്ടോബര്‍ 20 മുതല്‍ അമേരിക്കയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ ഈ സ്റ്റാമ്പ് വില്‍പ്പനക്കെത്തും. മനോഹരമായ മേലങ്കിയും ആഭരണങ്ങളും ധരിച്ച്, വലതുകയ്യില്‍ റോസാപൂക്കളോടുകൂടിയ ശിഖരവുമേന്തി, ഇടതു കയ്യില്‍ ഉണ്ണിയേശുവിനേയും എടുത്തുകൊണ്ട് നില്‍ക്കുന്ന ദൈവമാതാവിന്റെ ചിത്രമാണ് സ്റ്റാംപിലുള്ളത്. കര്‍ത്താവിനോടുള്ള മാതാവിന്റെ അഗാധമായ സ്നേഹത്തേയാണ് പെയിന്റിംഗില്‍ മാതാവിന്റെ കയ്യിലുള്ള റോസാപൂക്കളോട് കൂടിയ ശിഖരം സൂചിപ്പിക്കുന്നത്. 1584-ല്‍ ക്വിറ്റോയിലെ(ഇക്വദോർ) ക്രിസ്ത്യന്‍ കച്ചവടക്കാരുടെ കൂട്ടായ്മ കമ്മീഷന്‍ ചെയ്ത മനോഹരമായ ഉടയാടകളോട് കൂടിയ ഈ ചിത്രം ഗ്വാഡലൂപ്പ മാതാവിന്റെ മറ്റൊരു പതിപ്പാണെന്നാണ് പെയിന്റിംഗിനെ കുറിച്ച് മെട്രോപ്പൊളിറ്റന്‍ മ്യൂസിയത്തിന്റെ വിവരണത്തില്‍ പറയുന്നത്. കുസ്കോയില്‍ നിന്നും രണ്ടായിരം മൈല്‍ അകലെയുള്ള ക്വിറ്റോയിലെ ഒരു ഇടവകയാണ് ഗ്വാപുലോ. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ‘ഔര്‍ ലേഡി ഓഫ് ഗ്വാപുലോ’ ഗ്രോട്ടോയിലെ മാതാവിന്റെ രൂപമാണ് പെയിന്റിംഗിന്റെ പ്രചോദനമായി നിരീക്ഷിക്കപ്പെടുന്നത്. സ്റ്റാംപിന് ആധാരമായ പെയിന്റിംഗ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മെട്രോപ്പൊളിറ്റന്‍ മ്യൂസിയത്തിലാണുള്ളത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ഒരു പുതിയ ഗ്രോട്ടോയുടെ നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിനായി ‘ഔര്‍ ലേഡി ഓഫ് ഗ്വാപുലോ മാതാവിന്റെ രൂപത്തിന്റെ പതിപ്പുമായി ആന്‍ഡെസ് മേഖലയിലൂടെ നടത്തിയ പര്യടനം അനേകരെ ആകര്‍ഷിച്ചിരിന്നുവെന്നും മ്യൂസിയത്തിന്റെ വിവരണത്തില്‍ പറയുന്നു. ഇത്തരത്തില്‍ ഏതോ കലാകാരന്‍ വരച്ച ചിത്രമാണ് അമേരിക്കന്‍ സ്റ്റാമ്പായി രൂപാന്തരപ്പെടാന്‍ പോകുന്നത്. കലാ സംവിധായകനായ ഗ്രെഗ് ബ്രീഡിംഗാണ് പുതിയ സ്റ്റാംപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഉണ്ണിയേശുവിനോടോത്തുള്ള മാതാവിന്റെ ചിത്രങ്ങത്തോട് കൂടിയ ക്രിസ്മസ് സ്റ്റാംപുകള്‍ പുറത്തിറക്കുന്നത് അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസിന്റെ പതിവാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-12-07:25:02.jpg
Keywords: സ്റ്റാമ്പ, സ്റ്റാംപ

14543
Category: 1
Sub Category:
Heading: അര്‍മേനിയ അസര്‍ബൈജാന്‍ സംഘര്‍ഷം: പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അര്‍മേനിയയ്ക്കും അസര്‍ബൈജാനുമിടയില്‍ പ്രശ്നം പരിഹരിക്കപ്പെടാനും സമാധാനം സംജാതമാകാനും പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വെടിനിര്‍ത്തല്‍ ധാരണ ദുര്‍ബലമാണെന്നു തനിക്കും ബോധ്യമുണ്ടെന്ന്, ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. നാഗാര്‍ണോ കരാബാക് പ്രദേശത്തെ ചൊല്ലി രണ്ടാഴ്ച യുദ്ധം ചെയ്ത ഇരു രാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയില്‍ താത്കാലിക വെടിനിര്‍ത്തലിനു തയാറായതിനെ മാര്‍പാപ്പ സ്വാഗതം ചെയ്തു. യുദ്ധത്തിന്റെ ദുരിതം നേരിടുന്ന സാധാരണക്കാരെ ഓര്‍ത്തും ഭവനങ്ങളും ആരാധനാലയങ്ങളും നശിക്കുന്നതോര്‍ത്തും വെടിനിര്‍ത്തല്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു. യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാനും മാര്‍പാപ്പ ആഹ്വാനം നല്‍കി. വിഷയം രമ്യമായി പരിഹരിക്കുവാന്‍ പാപ്പ നേരത്തെയും ആഹ്വാനം നല്‍കിയിരിന്നു. അതേസമയം സംഘര്‍ഷത്തില്‍ പട്ടാളക്കാരും പൌരന്മാരും ഉള്‍പ്പെടെ മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച അസര്‍ബൈജാന്‍ പട്ടാളം നാഗാര്‍ണോ കരാബാക്ക് മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രധാനമായ അര്‍മേനിയന്‍ ക്രൈസ്തവ കത്തീഡ്രലിനു വ്യാപകനാശം സംഭവിച്ചിരിന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സമാധാന ആഹ്വാനവുമായി ലോക രാജ്യങ്ങള്‍ സജീവമാണെങ്കിലും ആക്രമണം രൂക്ഷമായി തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-12-07:40:00.jpg
Keywords: അര്‍മേനി, ആക്രമ