Contents

Displaying 14141-14150 of 25133 results.
Content: 14493
Category: 1
Sub Category:
Heading: കോംഗോയിലെ കത്തോലിക്ക സന്യാസിനികൾക്ക് പൊന്തിഫിക്കല്‍ സംഘടനയുടെ സഹായം
Content: കോംഗോ: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഞെരുക്കത്തിൽ കഴിയുന്ന എഴുപതു സന്യാസിനീ സമൂഹങ്ങള്‍ക്ക് പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ സാമ്പത്തിക സഹായം. ലോക്ക്ഡൌണ്‍ കാരണം കിഴക്കന്‍ കോംഗോയിലെ ബുക്കാവു സഭാ പ്രവിശ്യയിലെ സന്യാസിനി സമൂഹങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കിയെന്ന് എ.സി.എന്‍ സ്‌പെയിൻ അറിയിച്ചു. ബുക്കാവു മെത്രാപ്പോലീത്ത ഫ്രാങ്കോയിസ്-സേവ്യര്‍ മാരോയ്യുടെ അപേക്ഷ പ്രകാരം ആറു വിവിധ സന്യാസിനി സഭകളില്‍പ്പെട്ട 464 കന്യാസ്ത്രീകള്‍ക്കായി 1,20,000 യൂറോയാണ് (1,40,000 യു.എസ് ഡോളര്‍) അടിയന്തിരമായി എ.സി.എന്‍ വകയിരുത്തിയത്. ദേവാലയങ്ങളിലെ സ്തോത്രക്കാഴ്ചയുടെ വരവ് നിലച്ചതിനാല്‍ ജീവിത ചിലവ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന വൈദികർക്കുള്ള നല്‍കികൊണ്ടിരിക്കുന്ന സഹായത്തിന്റെ അനുബന്ധമായിട്ട് തന്നെയാണ് കന്യാസ്ത്രീകള്‍ക്കുള്ള സഹായവും. വംശീയ സംഘര്‍ഷങ്ങള്‍, അരക്ഷിതാവസ്ഥ, അയല്‍രാജ്യങ്ങളുടെ സായുധാക്രമണങ്ങള്‍, പീഡന ശ്രമങ്ങൾ തുടങ്ങിയവയെ തുടർന്നു ദുരിതപൂര്‍ണ്ണമായിരുന്ന കന്യാസ്ത്രീകളുടെ ജീവിതത്തെ കൊറോണ മഹാമാരി വഷളാക്കിയത് കണക്കിലെടുത്താണ് ‘എ.സി.എന്‍’ന്റെ സഹായം. മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാലും, ഹോസ്പിറ്റലുകളില്‍ രോഗികളുടെ എണ്ണം കുറഞ്ഞതിനാല്‍ ആരോഗ്യപരിപാലന മേഖലയില്‍ സേവനം ചെയ്തുവന്നിരുന്ന സന്യാസിനികളുടെയും സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ അധ്യാപകരായ സന്യാസിനികളുടെയും വരുമാനം ഇല്ലാതായിരിക്കുകയാണെന്ന് എ.സി.എന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കോംഗോ ജനതയുടെ ഭൂരിഭാഗവും (96 ശതമാനം) തൊഴിലില്ലാത്തവരാണെന്നു മ്ബുജി-മായി രൂപതയുടെ മെത്രാനായ ബെര്‍ണാര്‍ഡ്‌ ഇമ്മാനുവല്‍ കാസണ്ട പറയുന്നു. കോംഗോയിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ കാരണം രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനകള്‍ കോംഗോ വിട്ടുവെങ്കിലും, കത്തോലിക്കാ സഭയും, കന്യാസ്ത്രീകളും ദുരിതമനുഭവിക്കുന്ന കോംഗോ ജനതക്കൊപ്പം ഉണ്ടായിരുന്നുവെന്ന്‍ കോംഗോയിലെ എ.സി.എന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ക്രിസ്റ്റീനെ ഡു കൗഡ്രേ പറഞ്ഞു. ലേബര്‍ ചാപ്ലൈന്‍സ് സഭയുടെ നൊവിസ് മാസ്റ്ററായ ഫാ. ക്ലമന്റെ വേഹു മുതേബ എ.സി.എന്നിന്റെ സാമ്പത്തിക സഹായത്തിന് നന്ദി അറിയിച്ചു.
Image: /content_image/News/News-2020-10-06-14:56:15.jpg
Keywords: എയിഡ്
Content: 14494
Category: 18
Sub Category:
Heading: ഒരേ ദിവസം രണ്ട് കോവിഡ് മൃതസംസ്കാരങ്ങൾക്ക് നേതൃത്വം നൽകി പാലാ രൂപത സമരിറ്റൻ ഫോഴ്‌സ്
Content: പാലാ: കോവിഡ് ബാധിച്ചു മരിച്ച പാലാ രൂപതാംഗങ്ങളായ രണ്ടു പേരുടെ മൃതസംസ്കാര ശുശ്രൂഷകൾ ഒരേദിവസം നടത്തി രൂപത സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്സ്. പൂവരണി, ചെമ്മലമറ്റം ഇടവകാംഗങ്ങളായ രണ്ടു വ്യക്തികൾ കോവിഡ് രോഗബാധിതരായി മരിച്ചതിനെത്തുടർന്ന് ബന്ധപ്പെട്ടവർ രൂപതയുടെ ടാസ്ക് ഫോഴ്സിന്റെ സേവനം തേടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച ഈ വ്യക്തികളിൽ ചെമ്മലമറ്റം ഇടവകാംഗത്തിന്റെ മൃതശരീരം കോട്ടയം നഗരസഭയുടെ കീഴിലുള്ള മുട്ടമ്പലത്തെ വൈദ്യുതി പൊതുശ്മശാനത്തിലും, പൂവരണി ഇടവകാംഗത്തിന്റെ മൃതശരീരം പാലാ നഗരസഭയുടെ കീഴിലുള്ള അതിതാപ പൊതുശ്മശാനത്തലും ദഹിപ്പിച്ചതിനുശേഷം ചിതാഭസ്മം പള്ളികളിൽ കൊണ്ടുവന്ന് മതാചാരപ്രകാരം സംസ്കരിക്കുകയായിരുന്നു. പൂവരണി പള്ളിയിൽ പാലാ ഫൊറോന യൂണിറ്റും ചെമ്മലമറ്റം പള്ളിയിൽ അരുവിത്തുറ ഫൊറോന യൂണിറ്റും ആണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതശരീരം ഏറ്റുവാങ്ങുന്നത് മുതലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. തോമസ് സിറിൽ തയ്യിൽ, ഫാ. തോമസ് ഓലായത്തിൽ, ഫാ. ജോസഫ് കൈതോലിൽ, ഫാ. ജോസഫ് കൂവള്ളൂർ, ബിജു കണ്ണൻതറ, ജോസഫ് പരുത്തി (ചെമ്മലമറ്റം), എസ് എം വൈ എം രൂപത പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, ജോമി ( മീനച്ചിൽ), മനു, ജോസകുട്ടി, ജയേഷ് (ളാലം ന്യൂ ), സച്ചു ( അരുണാപുരം), ടോണി (കത്തീഡ്രൽ) എന്നിവരായിരുന്നു സംഘാടക പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നത്. പൂവരണി പള്ളി വികാരി ഫാ. കുര്യൻ കാലായിൽ, ചെമ്മലമറ്റം പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് എന്നിവര്‍ ഇടവകകളിൽ ക്രമീകരണങ്ങൾ നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-06-19:02:13.jpg
Keywords: പാലാ, ടാസ്ക്
Content: 14495
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ നരഹത്യയില്‍ 'മത'ത്തിനുള്ള പങ്ക് വിശകലനം ചെയ്ത് അമേരിക്കന്‍ കമ്മീഷന്‍
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ തീവ്ര ഇസ്ളാമിക നിലപാടുള്ള മുസ്ലീം ഭൂരിപക്ഷ ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിവരുന്ന ആക്രമണങ്ങളുടെ വര്‍ദ്ധനവിന് പിന്നില്‍ മതത്തിനുള്ള പങ്കിനെക്കുറിച്ച് വിശകലനം ചെയ്യുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ വിഷയത്തില്‍ വൈറ്റ്ഹൗസിനേയും, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനേയും, കോണ്‍ഗ്രസിനും ‘വിവരങ്ങള്‍ കൈമാറുന്ന യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം’ (യു.എസ്.സി.ഐ.ആര്‍.എഫ്) ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രത്യേകിച്ച് നൈജീരിയയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പിന്നില്‍ മതം വഹിക്കുന്ന പങ്കിനെക്കുറിച്ചു വിശകലനം ചെയ്തിരിക്കുന്നത്. കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ആക്രമണങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കുകയും, വീടുകള്‍ അഗ്നിക്കിരയാക്കി, വീട്ടില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും അവരെ പുറത്താക്കുന്നത് വ്യാപിച്ച സാഹചര്യത്തിലാണ് ഇതിന്റെ പിന്നില്‍ മതത്തിനുള്ള പങ്കിനെക്കുറിച്ച് പരിശോധിക്കുവാന്‍ യു.എസ്.സി.ഐ.ആര്‍.എഫ് തീരുമാനിച്ചത്. തീവ്ര ഇസ്ലാമിക സ്വഭാവമുള്ള ഫുലാനി സമുദായങ്ങളാണ് ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളെന്ന്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്നു ആയിരകണക്കിന് ക്രൈസ്തവര്‍ ഭവനരഹിതരാവുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കാലിവളര്‍ത്തല്‍ തൊഴിലാക്കിയ ഏറ്റവും വലിയ നാടോടി ഗോത്രവര്‍ഗ്ഗമായിട്ടാണ് ഫുലാനികള്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍ തീവ്ര ഇസ്ലാമിക നിലപാടുള്ളവരാണ് ഫുലാനികളില്‍ ഭൂരിഭാഗവും. “നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ നിങ്ങളുടെ രക്തം” എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. സാഹേല്‍, പടിഞ്ഞാറന്‍ ആഫ്രിക്ക മേഖലയിലെ ഒരു ഡസനിലധികം രാജ്യങ്ങളിലായി ദശലക്ഷ കണക്കിന് ഫുലാനികളാണ് വ്യാപിച്ച് കിടക്കുന്നത്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഫുലാനികള്‍ ക്രൈസ്തവരുടെ സ്വത്തും സ്ഥലവും കയ്യടക്കുകയും അവരെ കൊന്നൊടുക്കുകയുമാണ്‌ പതിവ്. ഇതിന് ഇവര്‍ പിന്തുടരുന്ന മതം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. നേരത്തെ നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ അപലപിച്ചു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുമായി സംസാരിച്ചിരിന്നു. ഇക്കാര്യം അടുത്ത നാളില്‍ മുഹമ്മദ് ബുഹാരി സ്ഥിരീകരിച്ചിരിന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം പുറത്തുവിട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-06-19:52:11.jpg
Keywords: നൈജീ, അമേരി
Content: 14496
Category: 13
Sub Category:
Heading: ഗർഭഛിദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 14 കുഞ്ഞുങ്ങള്‍ക്ക് മാഡ്രിഡ് അതിരൂപത ജ്ഞാനസ്നാനം നല്‍കി
Content: മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡില്‍ ഗർഭഛിദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 14 കുഞ്ഞുങ്ങള്‍ക്ക് മാഡ്രിഡ് അതിരൂപതാധ്യക്ഷന്‍ കർദ്ദിനാൾ കാർലോസ് ഒസോറോ ജ്ഞാനസ്നാനം നല്‍കി. ഗര്‍ഭവതികളായ അമ്മമാർക്ക് പിന്തുണ നൽകുന്ന കത്തോലിക്കാ സംഘടനയായ മാസ് ഫ്യൂച്ചുറോയാണ് ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതകള്‍ ഉപേക്ഷിക്കാന്‍ ഇടപെടല്‍ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചത്. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് മാഡ്രിഡിലെ അരാവാക്കയിലെ വിശുദ്ധ ജോസ് മരിയ എസ്‌ക്രിവ പള്ളിയിലാണ് ജ്ഞാനസ്നാന ചടങ്ങുകള്‍ നടന്നത്. കുഞ്ഞുങ്ങളുടെ അടുത്ത ബന്ധുക്കളും രക്ഷാപ്രവർത്തനം നടത്തിയ മാസ് ഫ്യൂച്ചുറോയിലെ സന്നദ്ധപ്രവർത്തകരും ശുശ്രൂഷയില്‍ പങ്കെടുത്തു. ജ്ഞാനസ്നാനം സ്വീകരിച്ച 14 കുട്ടികളില്‍ 6 വയസ്സ് മുതൽ ഒരു മാസം വരെ പ്രായമുള്ളവരുണ്ട്. കത്തോലിക്ക സഭയിലേക്ക് രണ്ട് അമ്മമാർക്ക് പുറമെ ഒൻപത് കുട്ടികൾ ഉടൻ ജ്ഞാനസ്നാനം സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് മാസ് ഫ്യൂച്ചുറോയാണ്. കുട്ടികളെ പരിപാലിക്കാൻ ആവശ്യമായതെല്ലാം അമ്മമാർക്ക് ഒരുക്കി നല്‍കുന്ന മാസ് ഫ്യൂച്ചുറോ സംഘടന സെക്കൻഡറി വിദ്യാഭ്യാസം, ക്ലാസുകൾ, പ്രൊഫഷണൽ വർക്ക് ഷോപ്പുകൾ, തൊഴിൽ തിരയൽ, നിയമോപദേശം എന്നിവയിലും സ്ത്രീകളെ സഹായിക്കുന്നുമുണ്ട്. ഗർഭാവസ്ഥയുടെ 14 ആഴ്ച വരെ സ്പെയിനിൽ ഗര്‍ഭഛിദ്രം നിയമപരമാണ്. സമീപ വർഷങ്ങളിലായി ഗര്‍ഭഛിദ്ര നിരക്ക് താഴ്ന്നിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-06-22:30:35.jpg
Keywords: ഗര്‍ഭഛി, അബോര്‍
Content: 14497
Category: 1
Sub Category:
Heading: ആശ്വാസ വാര്‍ത്ത: വ്യാജ മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട പാക്ക് ക്രൈസ്തവന്റെ വധശിക്ഷ റദ്ദാക്കി
Content: ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദക്കുറ്റത്തിന് ഇരയാക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയുടെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. ലാഹോറിലെ സെന്റ് ജോസഫ്‌സ് ക്രിസ്ത്യന്‍ കോളനി സ്വദേശിയായ സാവന്‍ മസീഹ് എന്ന ക്രൈസ്തവ വിശ്വാസിയ്ക്കാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നീതി ലഭിച്ചിരിക്കുന്നത്. മസീഹ് സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. 2014 മാര്‍ച്ചിലാണ് മസീഹ് അറസ്റ്റിലാവുന്നത്. ഒരു മുസ്ലിമുമായുള്ള സംസാരത്തിനിടെ ഇദ്ദേഹം മതനിന്ദ നടത്തിയെന്നാണ് ആരോപിക്കപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ക്രൈസ്തവര്‍ കൂട്ടമായി അധിവസിച്ചിരിന്ന കോളനി വലിയ ആക്രമണത്തിനിരയായിരുന്നു. നൂറു ഭവനങ്ങളാണ് അഗ്‌നിക്കിരയാക്കപ്പെട്ടത്.ഇതേ തുടര്‍ന്നു സകലതും ഉപേക്ഷിച്ച് നൂറുകണക്കിന് ക്രൈസ്തവര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നത്. കോളനിയിലെ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിച്ച ചില ബിസിനസുകാര്‍ മതനിന്ദാനിയമം ദുരുപയോഗിക്കുകയായിരുന്നുവെന്ന് മസീഹ് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിന്നു. മസീഹിന്‍റെ അഭിഭാഷകന്‍ പോലീസിന്റെയും വിചാരണക്കോടതിയുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ തെളിവുകള്‍ സഹിതം വിവരിച്ചതോടെയാണ് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി മസീഹിനെ മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ലാഹോറിലെ യൂഹാനാബാദ് ക്രിസ്ത്യന്‍ കോളനി സ്വദേശി ആസിഫ് പര്‍വേസ് മസീഹ് എന്ന യുവാവിന് ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥനു മതനിന്ദക്കുറ്റത്തിനു കാരണമായ മെസേജ്' അയച്ചുവെന്ന കെട്ടിച്ചമച്ച ആരോപണത്തെ തുടര്‍ന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചിരിന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപാധിയായി മാറിയതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം. പതിറ്റാണ്ടുകളായി രാജ്യത്തെ ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ലെന്നും, പാക്കിസ്ഥാന്‍ പീനല്‍ കോഡ് സെക്ഷന്‍ 295-C യുടെ ഭേദഗതിയിലൂടെ ശക്തമായ മതനിന്ദാ നിയമം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്ന ആരോപണം വര്‍ഷങ്ങളായി പ്രബലമാണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ക്രൈസ്തവര്‍ക്ക് നേരെയുള്ളതാണെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-07-05:43:36.jpg
Keywords: പാക്ക
Content: 14498
Category: 18
Sub Category:
Heading: രാമപുരം പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു 12നു കൊടിയേറും
Content: രാമപുരം: രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോനാപള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു 12നു കൊടിയേറും. 16നാണു പ്രധാന തിരുനാള്‍. തിരുനാളിന് ഒരുക്കമായുള്ള നൊവേനയും മറ്റു തിരുക്കര്‍മങ്ങളും ഇന്നു തുടങ്ങും. കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജനപങ്കാളിത്തം കുറച്ചാണു തിരുക്കര്‍മങ്ങള്‍ നടത്തുക. ഇന്നു മുതല്‍ 15 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാനയും സന്ദേശവും നൊവേനയും ഉണ്ടായിരിക്കും. 12ന് വൈകുന്നേരം നാലിന് ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ കൊടിയേറ്റും. 15നു വൈകുന്നേരം നാലിനു ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 16നു രാവിലെ 5.15, 6.30, എട്ട്, ഉച്ചകഴിഞ്ഞ് 2.30, 3.30, വൈകുന്നേരം 4.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 10ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് റാസ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. എല്ലാ ദിവസത്തെയും തിരുക്കര്‍മങ്ങള്‍ രാമപുരം പള്ളിയുടെ യുട്യൂബ് ചാനലിലും 15, 16 തീയതികളിലെ തിരുക്കര്‍മങ്ങള്‍ പാലാ രൂപത യുട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും. 14ന് വൈകുന്നേരം നാലിന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. വിശ്വാസികള്‍ക്കു നിര്‍ദേശിച്ചിട്ടുള്ള അകലം പാലിച്ച് ഓരോരുത്തരായി വന്ന് പ്രാര്‍ഥിക്കാം. നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിന് ഓഫീസില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം എന്നിവര്‍ അറിയിച്ചു. {{https://www.youtube.com/channel/UCalkKfh6SdITgOSmp3kg_Xg ‍-> https://www.youtube.com/channel/UCalkKfh6SdITgOSmp3kg_Xg }} എന്ന ലിങ്കിലൂടെ തിരുക്കര്‍മങ്ങളുടെ സംപ്രേക്ഷണം കാണാവുന്നതാണ്.
Image: /content_image/India/India-2020-10-07-10:04:18.jpg
Keywords: കുഞ്ഞച്ച
Content: 14499
Category: 4
Sub Category:
Heading: ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ
Content: ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. " മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ, ഇന്നു തന്നെ പരിശുദ്ധ കന്യകാമറിയവും ജപമാലയും നിങ്ങളുടെ സന്തതസഹചാരിയാകും. #{black->none->b->1. നിസ്വാർത്ഥരാകും ‍}# നമ്മൾ ആരെയെങ്കിലും എന്തിനെയെങ്കിലും നമ്മുടെ മുഴു ഹൃദയത്തോടെ സ്നേഹിച്ചാൽ, നമുക്കു ആ അവസ്ഥയോടു വലിയ അഭിനിവേശമായിരിക്കും. ജപമാലയുടെ കാര്യത്തിലും ഇപ്രകാരമാണ്. നമ്മൾ ജപമാലയെ സ്നേഹിക്കുന്നുവെങ്കിൽ, അതു ചെല്ലുക എന്നത് നമ്മുടെ ആനന്ദമായി മാറും . അതിന്റെ ശക്തിയെ നമ്മൾ അറിയും. അതിനായി ദിവസത്തിൽ അല്‌പ സമയവും ഊർജ്ജവും നമ്മൾ മാറ്റി വയ്ക്കും. ഇപമാല പ്രാർത്ഥന വഴി യേശുക്രിസ്തുവിലേക്കു നമ്മുടെ ജീവിതം പുനരേകീകരിക്കും നമ്മുടെ അവസ്ഥയെക്കുറിച്ചു സ്വവബോധം ലഭിക്കുന്നതിനും അതുവഴി നിസ്വാർത്ഥനാകുന്നതിനും നമുക്കു കഴിയുന്നു. #{black->none->b-> 2. കൂടുതൽ അച്ചടക്കമുള്ളവരാകും. ‍}# ചൊല്ലുംതോറും മാധുര്യം കൂടുന്ന പ്രാർത്ഥനയാണ് ജപമാല. നമ്മൾ ക്ഷീണിച്ചിരിക്കുന്ന സമയത്താണങ്കിലും ജപമണികൾ കൈയ്യിലെടുക്കുമ്പോൾ അച്ചടക്കത്തിന്റെ വലിയ കൃപ നമ്മളെ തേടിയെത്തുന്നു, അതുവഴി നിങ്ങളുടെ ജീവിതത്തിന്റെ സമസ്ഥമേഖലകളിലും നിയന്ത്രിക്കാൻ കഴിയും. ദൈവത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ സഹായിക്കുന്ന ഏറ്റവും നല്ല കുറുക്കുവഴിയാണ് ജപമാല. #{black->none->b->3. പുതിയ ഉൾക്കാഴ്ചകൾ ലഭിക്കും ‍}# ജപമാല പ്രാർത്ഥന അനുദിനം ജപിക്കുമ്പോൾ മറഞ്ഞു കിടക്കുന്ന പല രക്ഷാകര രഹസ്യങ്ങളും വെളിപ്പെട്ടു കിട്ടും. ജപമാലയിലെ ഓരോ രഹസ്യങ്ങളെക്കുറിച്ചും തുടർച്ചയായി ധ്യാനിക്കുമ്പോൾ പരിശുദ്ധ അമ്മ യേശുവിനെക്കുറിച്ചുള്ള പല രഹസ്യങ്ങളും വെളുവാക്കിത്തരും. ഒരു പക്ഷേ ഇത്തരം ഉൾക്കാഴ്ചകളായിരിക്കാം നമ്മളെ മുമ്പോട്ടു നയിക്കുന്ന ചാലക ശക്തി. #{black->none->b->4. കൂടുതൽ ധൈര്യം ലഭിക്കും ‍}# ജപമാലയിലൂടെ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു കൊണ്ടു യാത്ര ചെയ്യുമ്പോൾ നമ്മുടെ ജീവിതം മാതൃസംരക്ഷണത്തിന്റെ സുരക്ഷിതമണ്ഡലത്തിലായിരിക്കും. അവളുടെ ഏറ്റവും വലിയ ആഗ്രഹം ക്രിസ്തുവിനെ നമുക്കു തരിക എന്നതു മാത്രമാണ്. മറിയത്തോടു ചേർന്നു നിൽക്കുന്ന ജീവിതങ്ങൾക്കു സ്വഭാവേന തന്നെ ധൈര്യം കൂടുതലായിരിക്കും ഈശോയുടെ മരണശേഷം ശിഷ്യന്മാർക്കു ധൈര്യം നൽകിയതും അവരെ ഒന്നിച്ചു നിർത്തിയതും അമ്മ മറിയമായിരുന്നു. മറിയം നമ്മുടെ കൂടെയുണ്ടെന്ന തിരിച്ചറിവ് മനുഷ്യനു നൽകുന്ന ആത്മധൈര്യം ചെറുതല്ല. മറിയത്തെ കാണുന്ന ഒരു സ്ഥലത്തും ഞാൻ ഒരു പ്രശ്നവും കാണുന്നില്ല എന്ന വി. മാക്സിമില്യാൻ കോൾബേ വാക്കുകൾ ഇവിടെ പ്രസക്തമാണ്. #{black->none->b->5. ജീവിതം ശാന്തമായി മുന്നോട്ടു നീങ്ങും. }# “ജപമാല പ്രാർത്ഥന മറിയത്തിൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ടുള്ള പ്രാർത്ഥന ആയതിനാൽ ദിവസം മുഴുവൻ ശാന്തതയും സുരക്ഷിതത്വം ദൈവസാന്നിധ്യ അവബോധവും എനിക്കു സമ്മാനിക്കും ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തൻ്റെ ഡയറിയിൽ കുറിച്ച വാക്യമാണിത്. ജപമാല പ്രാർത്ഥന ഒരു പക്ഷേ നമ്മുടെ സഹനങ്ങളെ ജീവിതത്തിൽ നിന്നു എടുത്തുകളയുകയില്ലായിരിക്കും എങ്കിലും അതു ജീവിത പോരാട്ടങ്ങളിൽ നമ്മളെ കരുത്തുള്ളവരാക്കുന്ന ആയുധമാണ്. #{black->none->b->6. പ്രലോഭന സമയങ്ങളിൽ പുതിയ അവബോധം ലഭിക്കും. }# വിശുദ്ധ ഡോമിനിക്കിനു ജപമാല ജപിക്കുന്നവർക്കു പരിശുദ്ധ മറിയം വാഗ്ദാനം ചെയ്ത പതിനഞ്ചു വാഗ്ദാനങ്ങളിൽ മൂന്നാമത്തേതിൽ “ ജപമാല നരകത്തിനെതിരായ ശക്തമായ ഒരു കവചമായിരിക്കുമെന്നും അതു തിന്മയെ നശിപ്പിക്കുമെന്നും പാപത്തെ ക്കുറയ്ക്കുമെന്നും പാഷണ്ഡതകളെ തോൽപ്പിക്കും എന്നും പറയുന്നു. ജപമാല അനു ദിനം ചൊല്ലി പ്രാർത്ഥിച്ചാൽ നമ്മുടെ അനുദിന പാപങ്ങളുടെ എണ്ണം കുറയുന്നു.പല കാര്യങ്ങളും നീട്ടിവയ്ക്കാനും കിംവദന്തികൾ പറയാനും പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ പരിശുദ്ധ മറിയം അതു വേണോ എന്ന ചോദ്യം നമ്മുടെ മനസാക്ഷിയിൽ തരുന്നു . ജപമാല പ്രലോഭനങ്ങളിൽ വിജയം വരിക്കാനുള്ള ഏറ്റവും നല്ല കുറുക്കുവഴിയാണ്. #{black->none->b->7. ലളിത ജീവിതം നയിക്കാൻ ആരംഭിക്കും }# ജപമാല പ്രാർത്ഥനയുടെ ശക്തി അതിൻ്റെ ലാളിത്യത്തിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ സങ്കീർണ്ണവും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സങ്കീർണ്ണവും ബുദ്ധിപരവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പലപ്പോഴും നമ്മൾ കരുതുന്നു. നമ്മുടെ പ്രശ്നങ്ങളുടെ അഗാധതയിലേക്ക് നോക്കി നാം നട്ടം തിരിഞ്ഞിരിക്കുമ്പോൾ , ജപമാല എന്ന എളിയ പ്രാർത്ഥന നമ്മുടെ സഹായത്തിന് എത്തുന്നു. ഏതു സാഹചര്യത്തിലും പ്രാർത്ഥിക്കാൻ കഴിയുന്ന ഈ എളിയ പ്രാർത്ഥന നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമാണ്. നമ്മുടെ ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിലും, കുടുംബങ്ങളിലും ഉണ്ടാകുന്ന ഭൗതികവും ആത്മീയവുമായ എന്തു പ്രശ്നങ്ങളുമാകട്ടെ, എത്ര വലിയ പ്രശ്നങ്ങളുമാകട്ടെ ജപമാല വഴി പരിഹരിക്കാനാവാത്ത ഒരു പ്രശ്നവുമില്ല. എന്നു ഫാത്തിമായിൽ പരിശുദ്ധ മറിയം ദർശനം നൽകിയ ഇടയകുട്ടികളിൽ ഒരാളായ സി. ലൂസി പറയുന്നു. #Repost
Image: /content_image/SocialMedia/SocialMedia-2020-10-07-11:33:17.jpg
Keywords: ജപമാല
Content: 14501
Category: 14
Sub Category:
Heading: 97 വര്‍ഷങ്ങള്‍ക്ക് ശേഷം തുർക്കിയിലെ ആദ്യ ക്രൈസ്തവ ദേവാലയം അടുത്ത വര്‍ഷം തുറക്കും
Content: ഇസ്താംബൂള്‍: 97 വര്‍ഷങ്ങള്‍ക്ക് ശേഷം ആധുനിക തുർക്കിയുടെ ചരിത്രത്തിൽ നിര്‍മ്മിക്കുന്ന ആദ്യത്തെ ക്രൈസ്തവ ദേവാലയം അടുത്ത വര്‍ഷം വിശ്വാസികൾക്കുവേണ്ടി തുറന്നു നൽകും. യിസിൽകോയി ജില്ലയില്‍ സിറിയൻ ഓർത്തഡോക്സ് സഭ പണികഴിപ്പിക്കുന്ന ദേവാലയം 2021 ഓഗസ്റ്റ് മാസം തുറന്നു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 1923-ല്‍ റിപ്പബ്ലിക്കായി മാറിയശേഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയം വിശുദ്ധ എഫ്രേമിന്റെ നാമത്തിലാണ് അറിയപ്പെടുക. ലത്തീൻ കത്തോലിക്ക സഭയുടെ കീഴിലുള്ള സ്ഥലത്തു നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണ്. 2019 ഓഗസ്റ്റ് മാസം ദേവാലയത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗനും പങ്കെടുത്തിരുന്നു. അടുത്തിടെ ക്രൈസ്തവ ദേവാലയങ്ങളായിരുന്ന ഹാഗിയ സോഫിയയും, കോറയിലുളള ദി ചർച്ച് ഓഫ് സേവ്യറും മുസ്ലിം പള്ളിയാക്കി തുർക്കി മാറ്റിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് അടുത്ത വര്‍ഷം ആഗസ്റ്റില്‍ ദേവാലയം തുറന്നു നല്‍കുമെന്ന് സ്ഥിരീകരിക്കുന്നത്. തുർക്കി ഭരണകൂടം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ തുര്‍ക്കി രണ്ടാം തരം പൗരന്മാരെ പോലെയാണ് കണക്കാക്കുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. 0.2 ശതമാനം മാത്രമാണ് തുർക്കിയിലെ ക്രൈസ്തവ ജനസംഖ്യ. രാജ്യ തലസ്ഥാനമായ ഇസ്താംബൂളിൽ പതിനെട്ടായിരത്തോളം സിറിയൻ ഓർത്തഡോക്സ് വിശ്വാസികളുണ്ട്. പുതിയ ദേവാലയത്തിനുള്ള വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-07-13:12:37.jpg
Keywords: തുര്‍ക്കി
Content: 14502
Category: 1
Sub Category:
Heading: ശ്രീലങ്കന്‍ ഈസ്റ്റർ സ്ഫോടനത്തിലെ പ്രതികളെ ജയിൽ മോചിതരാക്കി: വിമര്‍ശനവുമായി കര്‍ദ്ദിനാള്‍ മാൽക്കം രഞ്ജിത്ത്
Content: കൊളംബോ: കഴിഞ്ഞ വര്‍ഷം ഉയിർപ്പ് ഞായറാഴ്ച ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ മോചിപ്പിച്ചതിനെതിരെ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. പ്രതികളെന്നു സംശയിക്കുന്നവരെ മോചിപ്പിച്ചതോടെ ആകമണത്തെക്കുറിച്ചുള്ള അന്വേഷണം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. റിയാജ് ബദ്ദിയുദ്ദിൻ എന്നയാളെയാണ് 168 ദിവസത്തെ കസ്റ്റഡിക്ക് ശേഷം തെളിവില്ലായെന്ന് ചൂണ്ടിക്കാട്ടി മോചിപ്പിച്ചിരിക്കുന്നത്. എന്നാൽ പലവ്യക്തികൾക്കെതിരെയും തെളിവുകളുണ്ടെന്ന് അന്വേഷണ ഏജൻസിയുടെ തലപ്പത്തുള്ളവർ നേരത്തെ വെളിപ്പെടുത്തിയതായി കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. തീരുമാനം ദുഃഖകരമാണെന്നും ഒക്ടോബർ 3ന് നടത്തിയ പത്രസമ്മേളനത്തിൽ കർദ്ദിനാൾ പറഞ്ഞു. മുൻമന്ത്രി റിഷാദ് ബദിയുദ്ദിന്റെ സഹോദരനാണ് മോചിക്കപ്പെട്ടതെന്നത് സംശയത്തിന് കൂടുതല്‍ ഇട നൽകുന്നതാണെന്ന് കർദ്ദിനാളിനോടൊപ്പം ആക്രമണത്തിനിരയായവരുടെ ബന്ധുക്കളും അഭിപ്രായപ്പെട്ടു. ആക്രമണത്തിൽ ശാരീരികവും മാനസികവുമായി മുറിപ്പെട്ടവർ നീതിക്കായി കാത്തിരിക്കുമ്പോൾ അന്വേഷണം തികച്ചും തെറ്റായ വഴിയിലൂടെ നീങ്ങുന്നത് ദൗർഭാഗ്യകരമാണെന്ന് കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. സെപ്തംബർ 15ന് റിയാജ് ബദിയുദ്ദിൻ ചാവേറുകളിൽ ഒരാളെ ഹോട്ടലിൽ സന്ദർശിച്ചിരുന്നതായി പോലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നതും. റിയാജ് ബദിയുദ്ദിൻ ചില പ്രത്യേക സംഘടനകൾ രൂപീകരിക്കുകയും സ്ഫോടനം നടത്തിയവരുമായി സഹകരിക്കുകയും ചെയ്തിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷ്ണല്‍ തൗഹീദ് ജമാഅത്ത് മൂന്ന് ക്രൈസ്തവ ദേവാലയങ്ങളിലും ഒരു ആഡംബര ഹോട്ടലിലും നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 279 പേര്‍ മരിക്കുകയും അഞ്ഞൂറോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. റിയാജിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഏഴ് പ്രതികളിൽ നാല് പേരെയും കോടതിയിൽ പോലും ഹാജരാക്കാതെ വിട്ടയക്കുകയാണുണ്ടായതെന്ന് സ്ഫോടനത്തിൽ ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട എസ്. ഫെർണാൻഡോ എന്നയാൾ വെളിപ്പെടുത്തി. പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി പാസ്സാക്കിയെടുക്കുന്നതിനായി പ്രബല മുസ്ലിം നേതാവും എംപിയുമായ റിഷാദ് ബദിയുദ്ദിനുമായി രാജപക്സെ രഹസ്യധാരണയിലെത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബർ 4ന് കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷനൽകണമെന്ന് ആവശ്യപ്പെട്ട് കട്ടുവാപിടിയയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയത്തിന് മുന്‍പില്‍ ഈസ്റ്റർ സ്ഫോടനത്തിന് ഇരയായവരുടെ ബന്ധുക്കൾ പ്രകടനം നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-07-14:59:09.jpg
Keywords: ശ്രീലങ്ക
Content: 14503
Category: 1
Sub Category:
Heading: അയര്‍ലണ്ടില്‍ പൊതു ആരാധനകള്‍ക്ക് വീണ്ടും വിലക്ക്: ദുഃഖവും വിമര്‍ശനവും അറിയിച്ച് ക്രൈസ്തവ സമൂഹം
Content: ഡബ്ലിന്‍: യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടില്‍ ഇന്നു മുതല്‍ പൊതു ആരാധനകള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം നിരാശയില്‍. കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് രാഷ്ട്രം പ്രവേശിക്കുവാന്‍ പോവുകയാണെന്നും, ബുധനാഴ്ച മുതല്‍ ദേവാലയങ്ങളില്‍ പൊതു ആരാധനകള്‍ പാടില്ലെന്നും തിരുകര്‍മ്മങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്നും നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ പ്രഖ്യാപനം തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. അതേസമയം ആളുകള്‍ തടിച്ചുകൂടുന്ന കടകള്‍, ഭക്ഷണശാലകള്‍, ജിം, ഹെയര്‍പാര്‍ലര്‍ പോലെയുള്ള കച്ചവട സ്ഥാപനങ്ങള്‍ തുറക്കാമെങ്കില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു പങ്കെടുക്കുന്ന പൊതു ആരാധനകള്‍ വിലക്കുന്നതിന്റെ പിന്നിലെ യുക്തി എന്താണെന്നാണ് വിശ്വാസികളും വിമര്‍ശകരും ചോദിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ കൊറോണയുടെ ആരംഭത്തില്‍ അയര്‍ലണ്ടില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നപ്പോഴും പൊതു ആരാധനകള്‍ റദ്ദാക്കിയിരുന്നു. സഭാധികാരികള്‍ സര്‍ക്കാരുമായി സഹകരിച്ച് തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ജൂണ്‍ മുതലാണ്‌ പൊതു വിശുദ്ധ കുര്‍ബാന പുനഃരാരംഭിച്ചത്. ഇതാണ് വീണ്ടും നിര്‍ത്തലാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ നിരാശജനകമെന്ന് സെനറ്റര്‍ റോണന്‍ മുള്ളന്‍ വിശേഷിപ്പിച്ചു. ദേവാലയങ്ങള്‍ തുറക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയ ശേഷം ഇപ്പോള്‍ പൊതു ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് നിരാശാജനകം തന്നെയാണെന്നു ഐറിഷ് കാത്തലിക് ന്യൂസ് പേപ്പറിന്റെ എഡിറ്ററായ മൈക്കേല്‍ കെല്ലിയും അഭിപ്രായപ്പെട്ടു. നിലവില്‍ അനുവദനീയമായ കാര്യങ്ങളേക്കാള്‍ കൂടുതല്‍ രോഗഭീഷണി പൊതു ആരാധനയ്ക്കുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നിരിക്കെ ശുശ്രൂഷകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദേവാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഉന്നത സഭാധികാരികള്‍ കൂടുതല്‍ ശബ്ദമുയര്‍ത്തണമെന്നു അയോണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രോലൈഫ് പ്രവര്‍ത്തകന്‍ ഡേവിഡ് ക്വിന്‍ ആവശ്യപ്പെട്ടു. സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയം തുറക്കുവാനും, 25 പേരില്‍ കൂടാതെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവാഹങ്ങളും, ശവസംസ്കാര ചടങ്ങുകളും നടത്താന്‍ അനുവാദമുണ്ട്. അതേസമയം പൊതുആരാധനകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച ഐറിഷ് മെത്രാന്‍ സമിതിയുടെ പ്രതികരണം ഇന്ന്‍ പുറത്തുവരുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-07-16:32:20.jpg
Keywords: ഐറിഷ്, അയര്‍