Contents
Displaying 14111-14120 of 25133 results.
Content:
14460
Category: 13
Sub Category:
Heading: മിഷന്‍ ഞായറില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പാടുമുള്ള പത്തു ലക്ഷം കുട്ടികള്‍
Content: ലണ്ടന്‍: ആഗോള സഭ മിഷന്‍ ഞായറായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബർ 18നു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പത്തു ലക്ഷം കുട്ടികള്‍ ഒരുങ്ങുന്നു. ആഗോള തലത്തില്‍ പീഡിത ക്രൈസ്തവർക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ ആണ് ലോകമെമ്പാടുമുള്ള പത്തു ലക്ഷം കുഞ്ഞുങ്ങളെ കണ്ണിചേര്‍ത്തു ജപമാലയത്നം നടത്തുന്നത്. ഐക്യത്തിനും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥനാനിയോഗം. കുട്ടികളുടെ നിഷ്കളങ്കമായ പ്രാർത്ഥന തൊടുത്തു വിട്ട അമ്പ് പോലെ നേരെ ദൈവത്തിന്റെ ഹൃദയത്തിലേക്കെത്തും എന്നതിനാൽ അതിന്റെ സ്വാധീനം വലുതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദൌത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. ഭീകര പ്രവർത്തകരിൽ നിന്നും യുദ്ധങ്ങൾ മൂലവും ക്രൈസ്തവര്‍ അനുഭവിക്കുന്ന യാതനകൾ എത്രയെന്ന് തങ്ങൾക്ക് നേരിട്ടറിവുള്ളതാണെന്നും ദൈവത്തിനു മാത്രമേ സമാധാനം നൽകുവാൻ കഴിയൂവെന്നും സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നു. 2005ൽ വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലാണ് കുട്ടികളുടെ ജപമാലയത്നത്തിന് തുടക്കം കുറിച്ചത്. വഴിയരികിലെ ഒരു ദേവാലയത്തിലിരുന്ന് കുറേ കുട്ടികൾ ജപമാല ചൊല്ലിയപ്പോൾ അടുത്തുണ്ടായിരുന്ന അനേകം സ്ത്രീകൾക്ക് കന്യാമേരിയുടെ സാന്നിധ്യം ശക്തമായി അനുഭവപ്പെട്ടതും “ഒരു ദശ ലക്ഷം കുട്ടികൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ലോകത്തിന് മാറ്റം സംഭവിക്കും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളുമാണ് ജപമാലയത്നത്തിന് വഴിക്കാട്ടിയായത്. തുടർന്നുള്ള ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കുട്ടികളാണ് ഈ പ്രാർത്ഥനയിൽ പങ്കു ചേരുവാനായി കടന്നു വന്നു കൊണ്ടിരിക്കുന്നതെന്ന് സംഘടന പറയുന്നു. പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നതിന്റെ ഫലമായി ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്ന് ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും അനുഭവിച്ചറിയാറുണ്ടെന്നും കുട്ടികളുടെ പ്രാർത്ഥനയുടെ ഫലമായി മുതിർന്നവരായ അനേകം പേർ ജപമാല സ്ഥിരമായി ചൊല്ലുവാനാരംഭിച്ചെന്നും സംഘടന അവകാശപ്പെട്ടു. ഒക്ടോബർ ജപമാല മാസമായതു കൊണ്ടും ഈശോയുടെ ബാല്യത്തെ കുറിച്ചുള്ള വിവരണങ്ങൾ നല്‍കുന്നതും ദൈവമാതാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതുമായ വിശുദ്ധ ലൂക്കായുടെ തിരുനാള്‍ ഒക്ടോബർ 18നു ആഘോഷിക്കുന്നതിനാലുമാണ് ഈ ദിവസം തന്നെ സംഘടന പ്രാര്‍ത്ഥനയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. ഇത്തവണ മിഷന്‍ ഞായറായി തിരുസഭ പ്രഖ്യാപിച്ചിരിക്കുന്നതും ഒക്ടോബര്‍ 18നാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-02-14:59:48.jpg
Keywords: ജപമാല

14461
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന കുടുംബത്തിന് ഹിന്ദുത്വവാദികളുടെ ഭീഷണി
Content: ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമത്തില്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന കുടുംബത്തിന് നേരെ തീവ്രഹിന്ദുത്വവാദികള്‍ ഭീഷണി ഉയര്‍ത്തുന്ന വീഡിയോ പുറത്ത്. ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെ തുറന്നുക്കാട്ടുന്ന 'പെര്‍സിക്യൂഷന്‍ റിലീഫ്' സംഘടനയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മയെ ചോദ്യം ചെയ്യുന്ന യുവാക്കളാണ് വീഡിയോയില്‍ കാണുന്നത്. ക്രിസ്തു ആരാണെന്ന് ചോദിക്കുന്ന പ്രവര്‍ത്തകര്‍ യേശു ഒരു സാധാരണ മനുഷ്യനാണെന്നും അവനില്‍ വിശ്വസിച്ചാൽ സൗഖ്യം ലഭിക്കുകയില്ലെന്നും സമർത്ഥിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് ഇവരെ പറഞ്ഞു മനസിലാക്കുവാനാണ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മ ശ്രമിക്കുന്നത്. ഇവരെ പ്രകോപിതരാക്കുവാന്‍ ഹിന്ദുത്വവാദികള്‍ ശ്രമം നടത്തുന്നത് ദൃശ്യമാണ്. പ്രാർത്ഥിക്കാൻ ആരും ഇവിടെ വരരുതെന്നും ഭവനത്തിൽ പ്രാർത്ഥിക്കരുതെന്നും താക്കീതു നൽകിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇത് ലംഘിച്ചാല്‍ ഗുരുതരമായ പ്രശ്നം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ഗ്രാമത്തിന്റെ പേര് വ്യക്തമല്ലെങ്കിലും ക്രൈസ്തവ വിശ്വാസത്തിലേക്ക് അനേകര്‍ ചേക്കേറുന്നത് വര്‍ഗ്ഗീയ നിലപാടുള്ള അനേകരെ ചൊടിപ്പിക്കുന്നുണ്ടെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-02-17:03:08.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

14462
Category: 1
Sub Category:
Heading: കോവിഡിനെതിരെ കുടുംബ ജപമാലയജ്ഞത്തിന് ആഹ്വാനവുമായി ഐറിഷ് ആര്‍ച്ച് ബിഷപ്പ്
Content: ഡബ്ലിന്‍: ഒക്ടോബർ മാസത്തിൽ കുടുംബമൊന്നിച്ച് ജപമാല ചൊല്ലി കോവിഡിനെ പ്രതിരോധിക്കാൻ ഐറിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷനും അര്‍മാഗ് അതിരൂപത ആർച്ച് ബിഷപ്പുമായ ഈമോൻ മാര്‍ട്ടിന്റെ ആഹ്വാനം. കൊറോണ വൈറസിന്റെ ഈ കാലയളവിൽ ദൈവീക സംരക്ഷണത്തിനായി ഒക്ടോബറിലെ എല്ലാ ദിവസവും വീട്ടിലിരുന്ന് ഒരുമിച്ച് കൊന്തചൊല്ലവാൻ അയർലണ്ടിലെ എല്ലാ കുടുംബങ്ങളേയും ക്ഷണിക്കുന്നുവെന്ന് പറഞ്ഞ ആര്‍ച്ചു ബിഷപ്പ് വിശ്വാസത്തിലും പ്രാർത്ഥനയിലും കുട്ടികളുടെ പ്രാഥമിക അധ്യാപകരും വഴി കാട്ടികളുമാകാനുള്ള മാതാപിതാക്കളുടെ ദൈവവിളിയുടെ പ്രാധാന്യത്തെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു. മുഴുവൻ ജപമാല അല്ലെങ്കിൽ ഒരു രഹസ്യമെങ്കിലും ദിവസവും ചൊല്ലണമെന്നും കുടുംബത്തിനു വേണ്ടിയും പ്രിയപ്പെട്ടവർക്കു വേണ്ടിയും കൊറോണ വൈറസിന്റെ പ്രതിസന്ധി മൂലം ആരോഗ്യവും ഉപജീവന മാർഗവും നഷ്ടപ്പെട്ട എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും ബിഷപ്പ് പറഞ്ഞു. ജപമാലയജ്ഞത്തിന് ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചാരണം കൊടുക്കുവാനും അദ്ദേഹം ആഹ്വാനം നല്‍കിയിട്ടുണ്ട്. #FamilyRosaryCrusade അഥവാ #OctoberFamilyRosary എന്ന ഹാഷ് ടാഗ് സഹിതം കുടുംബം ഒരുമിച്ചു ചൊല്ലുന്ന സ്വർഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയം, ത്രിത്വസ്തുതി എന്നിവയുടെ ലഘു വീഡിയോ ഓഡിയേ ക്ലിപ്പുകളോ ചിത്രങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചു. ആർമാഗിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റി യുടെ കേന്ദ്രം സന്ദർശിച്ചതിന് പിന്നാലെയാണ് ജപമാല യജ്ഞത്തിന് ആർച്ച് ബിഷപ്പ് ആഹ്വാനം നല്‍കിയത്. “വള്ളി മരത്തിൽ ചുറ്റിക്കയറുന്നതു പോലെ നാം കൊന്ത മുറുകെ പിടിക്കണം. കാരണം മാതാവിനെ കൂടാതെ നമുക്ക് നില്ക്കാനാവില്ല” എന്ന മദർ തെരേസയുടെ വാക്കുകൾ സിസ്റ്റേഴ്സ് അദ്ദേഹത്തോട് പങ്കുവെച്ചിരിന്നു. സിസ്റ്റേഴ്സിനൊപ്പം നന്മനിറഞ്ഞ മറിയം ചൊല്ലുന്ന വീഡിയോ അദ്ദേഹം യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-02-19:07:19.jpg

14463
Category: 18
Sub Category:
Heading: കന്യാസ്ത്രീകളെ അശ്ലീലപദങ്ങള്‍ ഉപയോഗിച്ച് അവഹേളിച്ച സാമുവലിനെതിരെ വനിത കമ്മീഷൻ കേസെടുത്തു
Content: പത്തനംതിട്ട: അനേകരുടെ ജീവിതങ്ങള്‍ക്ക് താങ്ങും തണലുമായ കന്യാസ്ത്രീകളെ വളരെ മോശം ഭാഷയിൽ അവഹേളിച്ചുകൊണ്ടു വീഡിയോ പുറത്തിറക്കിയ യൂട്യൂബർ സാമൂവൽ കൂടലിനെതിരെ വനിത കമ്മീഷൻ കേസെടുത്തു. പത്തനംതിട്ട കൂടൽ സ്വദേശിയായ സാമുവൽ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്കിലൂടെയും കന്യാസ്ത്രീകളെയും വൈദികരേയും അപകീര്‍ത്തിപരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 139 പരാതികളാണ് ഇതുവരെ കിട്ടിയത്. എല്ലാ പരാതികളുടേയും ഉള്ളടക്കം ഒന്നാണ്. ആദ്യമായാണ് ഒരാൾക്കെതിരെ വനിത കമ്മീഷന്‍റെ മുന്നിൽ ഇത്രയും പരാതികൾ വരുന്നത്. ഈ മാസം അഞ്ചാം തീയതി ചേരുന്ന വനിത കമ്മീഷന്‍റെ കമ്മിറ്റിയിൽ പരാതി പരിഗണിക്കും. വിജയ് പി നായർക്കെതിരായ നടപടികൾ ഇയാൾക്കെതിരെയും സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ക്രൈസ്തവർക്കും, കത്തോലിക്കാ സഭയ്ക്കും, വിശിഷ്യാ സന്യസ്തർക്കും എതിരെ പതിവായി അസത്യ പ്രചാരണവും അവഹേളനങ്ങളും നടത്തിയിരുന്ന സാമുവൽ കൂടലിനെതിരെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിലെ സന്യാസിനിമാരും അല്‍മായരും വനിതാകമ്മീഷന് പുറമെ വിവിധ പോലീസ് സ്റ്റേഷനുകളിലും നിരവധി തവണ പരാതികള്‍ നല്‍കിയിരിന്നു. സന്യസ്ത സമൂഹങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകളും, പരദൂഷണ കഥകളും പതിവായി പ്രചരിക്കപ്പെടുന്നതിലൂടെ അനേക ലക്ഷങ്ങൾ തെറ്റിദ്ധാരണകളിലകപ്പെടുന്ന സാഹചര്യത്തിലാണ് അവർ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-02-22:10:03.jpg
Keywords: നിന്ദ, അവഹേളന

14464
Category: 1
Sub Category:
Heading: 'എല്ലാവരും സഹോദരര്‍': ചാക്രിക ലേഖനത്തില്‍ ഒപ്പുവെയ്ക്കാന്‍ പാപ്പ ഇന്ന് അസീസ്സിയിലേക്ക്
Content: റോം: സാഹോദര്യത്തെയും സാമൂഹ്യസൗഹാർദത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ചിന്തകളുമായി ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രിക ലേഖനം 'ഫ്രത്തേല്ലി തൂത്തി' (എല്ലാവരും സഹോദരര്‍) വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ശവകുടീരത്തില്‍വെച്ചു ഇന്നു പ്രകാശനം ചെയ്യും. വത്തിക്കാനിൽ നിന്ന് നൂറ്റിഎണ്‍പതിലേറെ കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന അസീസ്സി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരിക്കും പുതിയ ചാക്രികലേഖനത്തിൽ ഒപ്പുവയ്ക്കുക. മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കിയാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് (ഇന്ത്യന്‍ സമയം ആറ് മണി) അസീസ്സിയിൽ എത്തുന്ന പാപ്പ വിശുദ്ധ കുർബാനന്തരം ചാക്രികലേഖനം ഒപ്പുവച്ചു കഴിഞ്ഞാലുടൻ വത്തിക്കാനിലേക്കു മടങ്ങും. ഓരോ മനുഷ്യനും ദൈവമക്കളും പരസ്പരം സഹോദരീസഹോദരന്മാരുമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുളവാകുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ചുമതലകളാണ് ചാക്രികലേഖനത്തിന്റെ ഉള്ളടക്കമെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. ചാക്രിക ലേഖനത്തിൽ പാപ്പ ഇന്നു ഒപ്പുവയ്ക്കുമെങ്കിലും വിശുദ്ധ ഫ്രാൻസീസ് അസീസ്സിയുടെ തിരുന്നാൾ ദിനമായ നാളെ നാലാം തീയതി ഞായറാഴ്ച (04/10/20) ആയിരിക്കും പരസ്യപ്പെടുത്തുക. വിവിധ ഭാഷകളില്‍ ചാക്രിക ലേഖനം ലഭ്യമാക്കുന്നുണ്ടെന്ന് വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-03-10:09:00.jpg
Keywords: പാപ്പ

14465
Category: 13
Sub Category:
Heading: കോവിഡ്: കത്തോലിക്ക സഭയുടെ സേവനങ്ങള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്
Content: ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ ധീരമായി പോരാടുന്ന കത്തോലിക്ക സമൂഹത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്ക് അതിരൂപത സംഘടിപ്പിച്ച എഴുപത്തിയഞ്ചാമത് വാര്‍ഷിക എഐ സ്മിത്ത് ധനസമാഹരണ പരിപാടിയ്ക്കായി റെക്കോര്‍ഡ് ചെയ്ത സന്ദേശത്തിലാണ് ട്രംപ് അഭിനന്ദനം അറിയിച്ചത്. കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും പ്രസിഡന്റു സ്ഥാനാര്‍ത്ഥിയുമായിരുന്ന ജോ ബൈഡനും ആശംസ അറിയിച്ചിട്ടുണ്ട്. മതസ്വാതന്ത്ര്യത്തേയും ദേശീയ തലത്തില്‍ ദൈവ വിശ്വാസവും, വിശ്വാസാധിഷ്ഠിത സംഘടനകളും വഹിക്കുന്ന പങ്കിനേയും സംരക്ഷിക്കുക എന്നതു തന്റെ പ്രധാന മുന്‍ഗണനകളിലാണെന്ന് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് അതിരൂപതയിലെ കത്തോലിക്ക സമൂഹം കത്തോലിക്ക വിശ്വാസത്തിന്റെ സത്ത ലോകത്തിനു കാണിച്ചു കൊടുത്തുവെന്നും അവശ്യ സമയത്ത് കത്തോലിക്കര്‍ കാണിച്ച ഉദാരമനസ്കതക്ക് താന്‍ നന്ദി പറയുന്നുവെന്നും ട്രംപ് പറഞ്ഞു. കത്തോലിക്ക സഭയേക്കാള്‍ ന്യൂയോര്‍ക്കിനും, അമേരിക്കയ്ക്കും ലോകത്തിനുമായി നല്ലത് ചെയ്തവര്‍ ചരിത്രത്തില്‍ കുറവാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളും ഇന്ന്‍ അധികമാണെന്നും ട്രംപ് പറഞ്ഞു. സഹപൗരന്‍മാരേ സേവിക്കുവാനും, മാനുഷികതയെ ഉയര്‍ത്തിപ്പിടിക്കുവാനുമുള്ള കത്തോലിക്ക സഭയുടെ ശ്രമങ്ങളെ അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ താന്‍ സംരക്ഷിക്കുമെന്ന വാഗ്ദാനത്തോടെയാണ് ട്രംപിന്റെ സന്ദേശം അവസാനിക്കുന്നത്. കത്തോലിക്ക സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും നടത്തിവരാറുള്ള ധനസമാഹരണ പരിപാടിയാണ് ‘എഐ സ്മിത്ത് ഡിന്നര്‍’ എന്നറിയപ്പെടുന്ന ആല്‍ഫ്രഡ് ഇ. സ്മിത്ത് മെമോറിയല്‍ ഫൗണ്ടേഷന്‍ ഡിന്നര്‍. മഹാമാരിയെ തുടര്‍ന്നു വിര്‍ച്വലായിട്ടാണ് ഇക്കൊല്ലത്തെ പരിപാടി സംഘടിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-03-12:26:25.jpg
Keywords: ട്രംപ, യുഎസ് പ്രസി

14466
Category: 13
Sub Category:
Heading: മരണം വരിക്കേണ്ടിവന്നാലും ഭ്രൂണാവശിഷ്ടങ്ങള്‍ കൊണ്ടുണ്ടാക്കിയ വാക്സിന്‍ ക്രൈസ്തവർ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡർ
Content: പാരീസ്: രക്തസാക്ഷിത്വം വരിക്കേണ്ടിവന്നാലും ഭ്രൂണഹത്യ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരകോശങ്ങൾ കൊണ്ടുണ്ടാക്കിയ കൊറോണ പ്രതിരോധ വാക്സിൻ ക്രൈസ്തവർ ഉപയോഗിക്കരുതെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഖസാഖിസ്ഥാനിലെ അസ്താന അതിരൂപതയുടെ സഹായ മെത്രാനുമായ അത്താനേഷ്യസ് ഷ്നീഡർ. ഫ്രാൻസിൽ നടത്തിയ സന്ദർശന വേളയിൽ ലൈഫ് സൈറ്റ് ന്യൂസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രൈസ്തവ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയത്. മനുഷ്യന് ചിന്താശേഷി പോലും ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിലുള്ള വികലമായ നടപടികളിലൂടെ അടിമത്തം സൃഷ്ടിക്കാനാണ് ഈ നാളുകളിൽ ശ്രമം നടക്കുന്നതെന്ന് ബിഷപ്പ് ഷ്നീഡർ ചൂണ്ടിക്കാട്ടി. പലവിധ നിയന്ത്രണങ്ങളിലൂടെ ഏകലോക ഭരണകൂടം എന്ന ആശയം നടപ്പിലാക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് തനിക്ക് ഭയമുണ്ടെന്നും ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡർ പറഞ്ഞു. കൊറോണ വൈറസ് നിരവധി ജീവനുകൾ അപഹരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും പ്രധാനമായി നിത്യജീവനു ലോകത്തിന്റെ മുന്നിൽ സാക്ഷ്യം നൽകാൻ നമ്മൾ തയ്യാറാകണം. നശ്വരമായ ജീവിതത്തെ മാത്രം ഓർത്ത് ഭയപ്പെടരുത്. ഒരു അനശ്വരമായ ജീവിതമുണ്ട്. നിയന്ത്രണങ്ങളുടെ നാളുകളിൽ പലസ്ഥലങ്ങളിലും ദിവ്യകാരുണ്യം പലവിധത്തിൽ അപമാനിക്കപ്പെട്ടുവെന്നും, ഇതിന് പരിഹാരമെന്നോണം ജൂലൈ മാസം താൻ ആരംഭിച്ച യൂക്കരിസ്റ്റിക്ക് ക്രൂസേഡ് മുന്നോട്ടു കൊണ്ടുപോകണമെന്നും ബിഷപ്പ് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഗർഭസ്ഥശിശുക്കളുടെ ശരീരകോശങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ നിർബന്ധമാക്കിയാൽ വിവിധ സർക്കാരുകളും, ജനങ്ങളും ഭ്രൂണഹത്യയെ അംഗീകരിക്കേണ്ട സാഹചര്യം സംജാതമാകുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. അതിനാൽ രക്തസാക്ഷിത്വം വരിച്ചും ഇതിനെ പ്രതിരോധിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഗർഭഛിദ്ര ഭ്രൂണങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച വാക്സിനുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ക്ലാൻഡ് അടക്കമുള്ള നിരവധി ബിഷപ്പുമാര്‍ നേരത്തെ രംഗത്തെത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-03-14:44:02.jpg
Keywords: അത്താനേഷ്യ ഷ്നീ

14467
Category: 10
Sub Category:
Heading: ‘പ്രാർത്ഥനയുടെ നിമിഷം’: ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയില്‍ ഒന്നിക്കാന്‍ അമേരിക്ക
Content: വാഷിംഗ്ടൺ ഡിസി: അശാന്തിയും അനിശ്ചിതത്വവും നിലനിൽക്കുന്ന ഇക്കാലഘട്ടത്തില്‍ അമേരിക്കയിലുടനീളമുള്ള വിശ്വാസികളെ പ്രാർത്ഥനയിൽ ഒന്നിപ്പിക്കാനായി അമേരിക്കന്‍ കത്തോലിക്ക ബിഷപ്പുമാരുടെ കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസ് ആഹ്വാനം ചെയ്ത വിര്‍ച്വല്‍ ജപമാലയജ്ഞം ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്‌ടോബർ 7നു നടക്കും. “പ്രാർത്ഥനയുടെ ഒരു നിമിഷം” എന്ന പേരിലാണ് ഓണ്‍ലൈന്‍ വഴി പ്രാര്‍ത്ഥനായത്നം ക്രമീകരിക്കുന്നത്. അമേരിക്കയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ജപമാല ചൊല്ലാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിഷപ്പുമാരെ ആര്‍ച്ച് ബിഷപ്പ് ഗോമസ് ക്ഷണിച്ചു. ഒക്ടോബർ 7ന് ഈസ്റ്റേൺ സമയം വൈകുന്നേരം 3 മണിക്ക് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും, ഫേസ്ബുക്ക് പേജിലും ഇത് സംപ്രേഷണം ചെയ്യും. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയുള്ള ഈ പ്രാർത്ഥനയുടെ നിമിഷത്തിൽ പങ്കുചേരാനും, ജപമാലരാജ്ഞിയുടെ തിരുനാൾ ദിനത്തില്‍ രാജ്യത്തിൻറെ സൗഖ്യത്തിനായി ദൈവമാതാവിന്റെ സഹായം തേടാനും, അതുവഴി യേശുവിലേക്കു നയിക്കപ്പെടാനും മെത്രാന്‍ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജപമാലയിൽ പങ്കുചേരുന്നതിന്റെ ഫോട്ടോയും രാജ്യത്തിന് വേണ്ടിയുള്ള ഒരു നിയോഗവും, എവിടെനിന്നാണ് ജനങ്ങൾ പ്രാർത്ഥനയിൽ പങ്കുചേരുന്നത് എന്ന വിവരവും #RosaryForAmerica എന്ന ഹാഷ് ടാഗ് സഹിതം നവമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാനും ആഹ്വാനമുണ്ട്.
Image: /content_image/News/News-2020-10-03-18:20:37.jpg
Keywords: ജപമാല, അമേരിക്ക

14468
Category: 1
Sub Category:
Heading: ഏഴു മാസങ്ങള്‍ക്ക് ശേഷം ഇറാഖിലെ ക്രൈസ്തവ ദേവാലയങ്ങള്‍ നാളെ തുറക്കും
Content: ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലെ ദേവാലയങ്ങള്‍ നാളെ ഒക്ടോബര്‍ 4 ഞായറാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്കായി തുറക്കുമെന്ന് ബാഗ്ദാദിലെ കല്‍ദായ പാത്രിയാര്‍ക്കേറ്റ്. ഓരോ ദേവാലയത്തിന്റേയും സ്ഥലപരിമിതിയും സൗകര്യവും അനുസരിച്ച് സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും വിശ്വാസികളെ ദേവാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുകയെന്ന്‍ ബാഗ്ദാദിലെ കല്‍ദായ പാത്രിയാര്‍ക്കേറ്റിലെ സഹായ മെത്രാന്‍ ബാസെല്‍ യെല്‍ദോ അറിയിച്ചു. സര്‍ക്കാരിന്റെ ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 550 പേരെ ഉള്‍കൊള്ളുവാന്‍ ശേഷിയുള്ള ദേവാലയങ്ങളില്‍ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നു മെത്രാന്റെ അറിയിപ്പില്‍ പറയുന്നു. കാലങ്ങളോളം കൊറോണ വൈറസിനൊപ്പം ജീവിക്കേണ്ടി വരുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും, പലകാര്യങ്ങളും പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ബിഷപ്പ് ബാസെല്‍ യെല്‍ദോ പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില്‍ കൊറോണ മഹാമാരി ഏറ്റവും രൂക്ഷമായ രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇറാഖാണ്. ഐഎസ് ഇടപെടലിനെ തുടര്‍ന്നു മാസങ്ങളോളം കൂദാശകളില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ടിരിന്ന ഇറാഖി ക്രൈസ്തവര്‍ക്കു വിശ്വാസ ജീവിതത്തില്‍ കടുത്ത ആഘാതം സൃഷ്ട്ടിച്ച നാളുകളായിരിന്നു കോവിഡിന്റെ കഴിഞ്ഞ എഴു മാസങ്ങള്‍. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായി വിവരിക്കപ്പെടുന്ന ഇറാഖില്‍ ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-03-20:26:33.jpg
Keywords: ഇറാഖ

14469
Category: 1
Sub Category:
Heading: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ക്രിസ്ത്യൻ സഭാനേതൃത്വങ്ങള്‍ സംയുക്ത പ്രാര്‍ത്ഥന നടത്തി
Content: കോട്ടയം: യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യയുടെ (യുസിപിഐ) ആഭിമുഖ്യത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സഭാനേതാക്കന്മാരും സഭകളും ഒക്ടോബര്‍ രണ്ടിന് സംയുക്ത പ്രാർത്ഥന നടത്തി. റവ.ജോഷ്വ മാർ ഇഗ്നേഷ്യസ് അദ്ധ്യക്ഷനായിരുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് - 19 രോഗവ്യാപനം അതി രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭാരതത്തിലെ എല്ലാ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭാ മേലദ്ധ്യക്ഷന്മാരും നേതാക്കളും മുതിർന്ന സഭാപ്രവർത്തകരും പങ്കെടുത്തു. വെർച്ച്വൽ മീറ്റിംഗിലൂടെ നടന്ന സംയുക്ത പ്രാർത്ഥനയിൽ കേന്ദ്ര സർക്കാരിനായും കേരളാ ഗവണർ, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി.മാർ, എം എൽ എ മാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ, ഐഎഎസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ഡോക്ടർമാർ, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി ഗ്രാമപഞ്ചായത്ത് തലത്തിലുള്ളവർക്കായി പ്രാർത്ഥിച്ചു. വിവിധ സഭാ മേലദ്ധ്യക്ഷന്മാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യാ ഭാരവാഹികളായ മോസ്റ്റ് റവ.ജോഷ്വ മാർ ഇഗ്നേഷ്യസ്, റവ.ഡോ.ജോൺസൺ തേക്കടയിൽ, റൈറ്റ് റവ.ഡോ.ഉമ്മൻ ജോർജ്, റൈറ്റ് റവ.ഏബ്രഹാം മാർ പൗലോസ്, ആർച്ച് ബിഷപ്പ് ജോർജ് ഞരളക്കാട്ട്, റവ.ഡോ.തോമസ് ഏബ്രഹാം, റൈറ്റ് റവ.ഡോ.സാം യേശുദാസ്, റവ.ഡോ. പി. എസ് ഫിലിപ്പ്, റൈറ്റ് റവ.വിൻസെൻ്റ് സാമുവേൽ, മോസ്റ്റ് മാർ ജോസഫ് പെരുംന്തോട്ടം, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് മാർതോമസ്, റൈറ്റ് റവ.ഏബ്രഹാം ചാക്കോ, മോസ്റ്റ് റവ.തോമസ് മാർ തിമത്തോയ്സ്, റൈറ്റ് റവ.ഡോ.വി.എസ് ഫ്രാൻസിസ്, ആർച്ച് ബിഷപ്പ് സൂസപാക്യം, ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, റവ.ഡോ.വി.ടി.ഏബ്രഹാം, റവ.ഡോ.കെ.സി.ജോൺ, റവ. എൻ.പി. കൊച്ചുമോൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് തുടങ്ങിയവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കി. വിവിധ സഭകൾ ഗാന ശുശ്രൂഷ നിർവഹിച്ചു. യുസിപിഐ കേരള ഘടകം ചുമതലയുള്ള റവ. ജോഴ്സൺ, റവ. മോഹൻ വി പോൾ, ജോയ് സേവ്യർ എന്നിവർ നേതൃത്വം നല്കി.
Image: /content_image/India/India-2020-10-04-10:13:12.jpg
Keywords: കൊറോ, കോവിഡ്