Contents

Displaying 14061-14070 of 25135 results.
Content: 14410
Category: 24
Sub Category:
Heading: കേരള കത്തോലിക്ക സഭയുടെ തുറന്നുപറച്ചിലുകൾ അതിരുകടക്കുന്നുണ്ടോ? ആരോപണങ്ങള്‍ക്ക് കെ‌സി‌ബി‌സി ഐക്യജാഗ്രതാ കമ്മീഷന്റെ മറുപടി
Content: സമാനതകളില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇന്ന് കേരളസമൂഹം കടന്നുപോകുന്നത്. ഇത് അധിനിവേശങ്ങളുടെ കാലമാണ്. അന്യന്റെ അവകാശങ്ങളിലേയ്ക്കും, അവന്റെ സ്വത്തിലേയ്ക്കും സ്വകാര്യതയിലേയ്ക്കുമുള്ള കടന്നുകയറ്റങ്ങളുടെ കാലം. അന്യന്റെ ഉടമസ്ഥാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതുപോലെതന്നെ, അവന്റെ വിശ്വാസങ്ങളും ബോധ്യങ്ങളും ശിഥിലമാക്കാനുള്ള പരിശ്രമങ്ങളും ഇവിടെ നടക്കുന്നു. എന്നാല്‍, പലതും തുറന്നുപറഞ്ഞ് സംവാദങ്ങള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കേണ്ട ഈ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ഉദ്യമങ്ങള്‍ പലതും യുദ്ധപ്രഖ്യാപനങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. സാഹോദര്യവും പരിസ്ഥിതി സ്‌നേഹവും സംബന്ധിച്ച ഉദാത്ത സന്ദേശങ്ങള്‍ ലോകത്തിന് നല്‍കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനങ്ങള്‍ക്ക് വിരുദ്ധമാണ് കേരളസഭയുടെ നിലപാടുകള്‍ എന്ന പ്രചാരണങ്ങളുമുണ്ട്. #{black->none->b->സാര്‍വ്വത്രികതയുടെ പ്രാദേശികത ‍}# കത്തോലിക്കാ സഭയുടെ നിലപാടുകള്‍ സഭയുടെ സ്വഭാവം പോലെതന്നെ എക്കാലവും സാര്‍വ്വത്രികമാണ്. കാലത്തിനും ദേശത്തിനും അതീതമാണത്. സാമുദായിക മൈത്രി, സാഹോദര്യം തുടങ്ങിയവ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ക്രൈസ്തവ ആദര്‍ശങ്ങളാണ്. എന്നാല്‍, എല്ലാ മതങ്ങളോടും സമുദായങ്ങളോടും സാഹോദര്യവും സമഭാവനയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം, വിവേകപൂര്‍വ്വകമായ സാമൂഹിക ഇടപെടലുകളും സഭയുടെ ഉത്തരവാദിത്തമാണ്. ഇന്ന് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിന് പരിഹാരം വിവേകപൂര്‍ണ്ണമായ ഇടപെടലുകള്‍ മാത്രമാണ്. മുമ്പൊരിക്കലുമില്ലാത്തവിധത്തില്‍ ഈ സമൂഹം ചില പ്രതിസന്ധികളെ നേരിടുമ്പോള്‍ സഭ നിശബ്ദത പാലിക്കണം എന്ന വാദം യുക്തിസഹമല്ല. നമുക്ക് ചുറ്റുമുള്ള ഇന്നത്തെ പടപ്പുറപ്പാടുകളെ നാം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമാണ്. തുറന്നുപറയലുകള്‍ ചിലപ്പോള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാം. സങ്കീര്‍ണ്ണമായ സാമൂഹിക സംവിധാനങ്ങളിലുള്ള പതിവില്ലാത്ത ഇടപെടലുകള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായെന്നും വരാം. എന്നാല്‍, ശുഭകരമായ ഭാവിക്ക് അനിവാര്യമാണ് ചില പൊളിച്ചെഴുത്തുകളും തിരുത്തലുകളും. ഇത്തരമൊരു സങ്കീര്‍ണ്ണമായ സാമൂഹിക പശ്ചാത്തലത്തില്‍ അത്തരം സംവാദ വേദികളെ യുദ്ധമോ പോര്‍വിളിയോ ആയി കാണുന്നിടത്ത് ഗുരുതരമായ പിശകുണ്ട്. ക്രിസ്തു പകര്‍ന്നുതന്ന സാഹോദര്യം, സ്‌നേഹം തുടങ്ങിയ മൂല്യങ്ങളെ ഫ്രാന്‍സിസ് പാപ്പയോട് ചേര്‍ന്ന് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിവേകപൂര്‍വ്വം രാഷ്ട്ര പുനര്‍നിര്‍മിതിയില്‍ സഹകരിക്കുമ്പോഴാണ് സഭയുടെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുന്നത്. കരുണയുടെയും സ്‌നേഹത്തിന്റെയും ശക്തമായ സന്ദേശങ്ങള്‍ക്കൊപ്പം, ഫ്രാന്‍സിസ് പാപ്പ നിരന്തരം ആവര്‍ത്തിക്കുന്ന പദമാണ്, 'പറേസിയ' (ധീരത, തുറവി). ക്രൈസ്തവനും സഭയ്ക്കും ഉണ്ടായിരിക്കേണ്ട ധീരതയും തുറവിയുമാണ് അത് അര്‍ത്ഥമാക്കുന്നത്. സാമൂഹിക വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകളും തുടര്‍ന്നുള്ള ഇടപെടലുകളും എപ്രകാരമായിരിക്കണമെന്ന് പാപ്പായുടെ ഈ പ്രയോഗം വ്യക്തമാക്കുന്നുണ്ട്. #{black->none->b->അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ ‍}# മതമൗലികവാദ ആശയങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകള്‍ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. ക്രൈസ്തവ സമൂഹവും ഇത്തരം സാധ്യതകളില്‍നിന്നു വിമുക്തമല്ല. ഏതു സമുദായത്തിലെയും ചുരുക്കം ചില വിഭാഗങ്ങളില്‍ നിന്നാണ് മതമൗലികവാദവും തീവ്രവാദ ചിന്തകളും ഉടലെടുക്കുന്നത്. ആശയപ്രചാരണങ്ങള്‍ക്കനുസരിച്ച് കാലക്രമേണ കൂടുതല്‍ പേര്‍ അത്തരം കാഴ്ചപ്പാടുകളിലേയ്ക്ക് കടന്നുവന്നേക്കാം. എന്നാല്‍, സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ ഇതുപോലുള്ള ആശയങ്ങളുടെ സ്വാധീനത്തിലൂടെ കടന്നുപോകുന്നെങ്കില്‍ സാമൂഹികമായി അവരെ തിരുത്താനുള്ള ചുമതല അതേ സമുദായത്തിന് തന്നെയും മറ്റ് സമുദായങ്ങള്‍ക്കുമുണ്ട്. അവിടെയാണ് സംവാദങ്ങളുടെ പ്രസക്തി. അധിനിവേശ ശ്രമങ്ങള്‍ വിവിധ രീതികളില്‍ പല സ്വഭാവങ്ങളോട് കൂടിയവയുണ്ട്. ദേശീയതാവാദത്തില്‍ ഊന്നിനിന്നുള്ള മൗലികവാദവും അതിന്റെ ഫലമായ അധിനിവേശങ്ങളുമുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഇത്തരത്തില്‍പ്പെട്ട ആശയങ്ങളുടെ പിന്‍ബലത്തില്‍ നമുക്കിടയില്‍ കരുക്കള്‍ നീക്കുന്നു. ഇന്നത്തെ ജനാധിപത്യ സംവിധാനങ്ങളില്‍ ഭൂരിപക്ഷവര്‍ഗ്ഗീയ - മതാധിപത്യത്തിന്റെ കടുത്ത സ്വാധീനങ്ങള്‍ കാണാം. നീതിന്യായ വ്യവസ്ഥിതി, നിയമനിര്‍മ്മാണം, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ നീരാളിപ്പിടുത്തം പ്രകടമാണ്. അതേസമയം, ഇസ്‌ലാമിക തീവ്രവാദം ഒരു ആഗോള പ്രതിഭാസമാണ്. ഇസ്‌ലാമിക അധിനിവേശങ്ങളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങള്‍ ഒട്ടേറെയുണ്ട്. ഇത്തരം കടന്നുകയറ്റങ്ങളുടെ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വിവിധ വശങ്ങളെ അടുത്തറിഞ്ഞാല്‍ മാത്രമേ ശരിയായ വിധത്തില്‍ അവയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുകയുള്ളു. വിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയതോടെ, അനേകരുടെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒപ്പം, സഭാ നേതൃത്വങ്ങളുടെ നിശബ്ദതയില്‍ 'പ്രതിഷേധിച്ച്' പുതിയ സംഘടനാ സംവിധാനങ്ങള്‍ രൂപം കൊണ്ടിട്ടുമുണ്ട്. എന്നാല്‍, അത്തരം ചില ചെറുസമൂഹങ്ങള്‍ കൈക്കൊണ്ടുവരുന്ന തീവ്ര നിലപാടുകള്‍ അപകടകരമാണ്. സംവാദങ്ങളെയും, തുറന്നുപറയലുകളെയും തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ഈ ദിവസങ്ങളില്‍ കാണുന്നുണ്ട്. അതിന്റെ ഭാഗമായി ഈ വിഷയത്തില്‍ സഭാനേതൃത്വത്തെയും, തുറന്ന് സംസാരിക്കാന്‍ തയ്യാറാവുന്നവരെയും കടന്നാക്രമിക്കാന്‍ ചിലര്‍ മുന്നോട്ടുവരുന്നുമുണ്ട്. ഇന്ത്യയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നടന്ന സംഭവങ്ങളും യുഎന്‍ ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ടുകളും, രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വസ്തുതകളും ഇന്നത്തെ അപകടകരമായ സാഹചര്യങ്ങള്‍ക്കുള്ള സൂചനകളാണ്. കൂടാതെ, പ്രഗത്ഭരായ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകര്‍ ഒരേസ്വരത്തില്‍ ഇതേ ആശയങ്ങള്‍ കാലങ്ങളായി ആവര്‍ത്തിക്കുന്നുമുണ്ട്. അതിനാല്‍, ഈ മേഖലയില്‍ ചെറുത്തുനില്‍പ്പ് അനിവാര്യവും അടിയന്തിരവുമായ ഒരു കാലഘട്ടമാണ് ഇത് എന്നുള്ളത് നിസ്സംശയം പറയാം. ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് സഭ കൈകോര്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തി ഇത്തരം പ്രതികരണങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പതിവായി കണ്ടുവരുന്നുണ്ട്. എന്നാല്‍, ഭൂരിപക്ഷ/സവര്‍ണ്ണ വര്‍ഗ്ഗീയതയും ദേശീയതാ വാദവും സംബന്ധിച്ച് ഒട്ടേറെ അവസരങ്ങളില്‍ സഭ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരുവിധ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് സാധ്യവുമല്ല. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളുടെ ഭാഗമായി പ്രതിഷേധാര്‍ഹമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളില്‍ കേരളസഭ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്. പൗരത്വബില്‍, കാര്‍ഷിക നയങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍, നിലവിലുള്ള ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടിയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ കത്തോലിക്കാ സഭയ്‌ക്കെന്നല്ല ആര്‍ക്കും കഴിയില്ല എന്നതാണ് വാസ്തവം. ഒരുകാര്യം വ്യക്തമാണ് - തീവ്ര വര്‍ഗ്ഗീയ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനങ്ങളോട്, അവ പ്രതിപക്ഷത്തിന്റെയോ ഭരണപക്ഷത്തിന്റെയോ ഒത്താശയോടെ ആണെങ്കിലും അകല്‍ച്ച പാലിക്കുകയെന്നതുതന്നെയാണ് സഭയുടെ നിലപാട്. #{black->none->b->സംവാദത്തില്‍ ചരിത്രം വിഷയമാക്കാമോ? ‍}# പലതും കുഴിച്ചുമൂടിയിട്ടുള്ള ശവക്കുഴിയാണ് ചരിത്രം. അതില്‍നിന്ന് സമൂഹത്തിന് ഉള്‍ക്കൊള്ളാനുള്ളത് ചില പാഠങ്ങള്‍ മാത്രമാണ്. അതിനപ്പുറമുള്ള ചരിത്രത്തിന്റെ പുനര്‍വായന അനാവശ്യമായ ദിശയിലേക്ക് സംവാദങ്ങളെ നയിക്കും. അവ ഇടയ്ക്കിടെ ചര്‍ച്ച ചെയ്യപ്പെടുന്നതോ, ചര്‍ച്ചകളുടെ മറവില്‍ സമുദായങ്ങള്‍ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍ ഉയരുന്നതോ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ സല്‍ഫലങ്ങള്‍ക്കിടയാക്കുകയില്ല എന്ന് നിസ്സംശയം പറയാം. കാരണം, സാമൂഹിക സാഹചര്യങ്ങളും സംസ്‌കാരങ്ങളും പരിണാമവിധേയമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പലതും അടഞ്ഞ അധ്യായങ്ങളാണ്. എന്നാല്‍, ചരിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില സാഹചര്യങ്ങള്‍ ഉടലെടുത്തേക്കാം. വിപരീത പരിണാമത്തിനുള്ള കൊടിയ ശ്രമങ്ങളുണ്ടാകുമ്പോഴും, ചരിത്രത്തില്‍ തിരുത്തെഴുത്തുകള്‍ നടക്കുമ്പോഴും, സ്ഥാപിത താത്പര്യങ്ങള്‍ക്കായി അര്‍ദ്ധ സത്യങ്ങളെ ഉയര്‍ത്തിക്കാണിക്കുമ്പോഴും, ചില സത്യങ്ങളെ തമസ്‌കരിക്കുമ്പോഴും നിശബ്ദത യുക്തമല്ല. ഭൂതകാലത്തിലേക്ക് തിരികെ സഞ്ചരിക്കാനുള്ള ശ്രമത്തില്‍ ഹാഗിയ സോഫിയയുടെ ഒരു ഘട്ടം വരെയുള്ള ചരിത്രം വിസ്മരിക്കപ്പെട്ടത് കഴിഞ്ഞയിടെ നാം കണ്ടു. മലബാര്‍ കലാപം സംബന്ധിച്ചുള്ള സമീപ കാല വിവാദങ്ങള്‍ക്ക് പിന്നില്‍, ചരിത്രത്തിന്റെ തിരുത്തെഴുത്തലുകള്‍ക്കുള്ള ആസൂത്രിത ശ്രമങ്ങളുണ്ട്. ചരിത്രത്തെ ചരിത്രമായിത്തന്നെ നിലനില്‍ക്കാന്‍ അനുവദിക്കുകയാണ് ആധുനിക സമൂഹത്തിന് ചരിത്രത്തോട് പുലര്‍ത്താന്‍ കഴിയുന്ന നീതി. യഥാര്‍ത്ഥ ചരിത്രങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള തലമുറകളുടെ അവകാശത്തെ നിഷേധിക്കാന്‍ പാടില്ലാത്തതാണ്. അതിനപ്പുറം ചരിത്രത്തില്‍ കൈകടത്താനുള്ള ശ്രമങ്ങളുണ്ടെങ്കില്‍ അവിടെ സംവാദങ്ങള്‍ നടക്കട്ടെ. അത് പൂര്‍വ്വികരോട് പുലര്‍ത്തുന്ന നീതികൂടിയാണ്. #{black->none->b-> അധിനിവേശ ശ്രമങ്ങള്‍ കേരളത്തില്‍ ‍}# കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധിനിവേശപദ്ധതികള്‍ പലതുണ്ട്. മുഖ്യധാരാ രാഷ്ട്രീയം മുതല്‍ നാട്ടിന്‍പുറങ്ങളില്‍ വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. സമീപകാലങ്ങളായി അന്വേഷണം പുരോഗമിക്കുന്ന കള്ളക്കടത്ത് തീവ്രവാദ ഇടപാടുകള്‍ക്ക് പിന്നിലെ സഖ്യങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങള്‍ക്കുള്ള സൂചനകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുമുതലേ ഇവിടെ പ്രകടമായിരുന്നു. ഇവിടെ സംഭവിച്ച വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ തീവ്ര മുസ്‌ളീം സംഘടനകള്‍ക്കും, സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്കും വ്യക്തമായ പങ്കുണ്ട്. രാഷ്ട്രീയത്തിലേയ്ക്കും, വിവിധ ബിസിനസ് മേഖലകളിലേക്കും, സാംസ്‌കാരിക-മാധ്യമ രംഗങ്ങളിലേയ്ക്കുമുള്ള ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റം വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചു. പലപ്പോഴും യോജിച്ചു പ്രവര്‍ത്തിച്ച രാഷ്ട്രീയ - കച്ചവട - മാധ്യമ സഖ്യങ്ങള്‍, തങ്ങള്‍ ലക്ഷ്യംവച്ചതെന്തും അതീവ സൂക്ഷ്മതയോടെ നേടിയെടുക്കാന്‍ പര്യാപ്തമായിരുന്നു. പലതും മറച്ചുവയ്ക്കാന്‍ മാധ്യമങ്ങളും, സ്വാധീനം ചെലുത്താന്‍ ബിസിനസുകാരും, എന്തിനും അവസരമൊരുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധരായതോടെ കേരളം കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസം ചിലര്‍ക്ക് കൈവന്നു. തുടര്‍ന്നാണ് കേരളം അധിനിവേശങ്ങളുടെ പൂരപ്പറമ്പായി മാറിയത്. #{black->none->b->സാമുദായികമായ അധിനിവേശങ്ങള്‍ ‍}# സാമൂഹികമായി ക്രൈസ്തവര്‍ കടുത്ത അരക്ഷിതാവസ്ഥയിലേയ്ക്ക് നിപതിച്ച കാലമാണ് ഇത്. മുഖ്യമായും തീവ്ര മുസ്‌ലീം സംഘടനകളുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളാണ് കേരളത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതൊന്നും കെട്ടുകഥകളല്ല എന്ന യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് വേണം ഇത്തരം അധിനിവേശങ്ങളുടെ ആഴം വിശകലനം ചെയ്യാന്‍. 'ലൗ ജിഹാദ്' എന്ന പേരില്‍ ഒരു പദ്ധതി ഇല്ല എന്ന് സാങ്കേതികമായി സ്ഥാപിക്കാമെങ്കിലും, പ്രണയക്കുരുക്കുകളില്‍ അകപ്പെട്ട് ജീവിതം പോലും കൈവിട്ടുപോകുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട് എന്നുള്ളത് കേവലയഥാര്‍ത്ഥ്യം മാത്രമാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടുള്ള സകലര്‍ക്കും ഇത്തരമൊരു കെണി ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സംശയങ്ങളില്ല. ബൗദ്ധികമായി ക്രൈസ്തവ ആശയങ്ങള്‍ക്കും, ആദര്‍ശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങളും ഇവിടെ പ്രകടമാണ്. വിവിധ രീതികളില്‍ തങ്ങള്‍ക്കനുകൂലമായ മാധ്യമങ്ങളിലൂടെ ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്കും, കത്തോലിക്കാ സഭയുടെ സ്വത്വത്തിനും നിലപാടുകള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയപ്പോഴാണ് ചിലരെങ്കിലും അതിനെ വിശകലനം ചെയ്തുതുടങ്ങിയത്. സഭയുടെ ആന്തരിക വിഷയങ്ങളില്‍ പോലും ഇടപെടാനും അവയെ വഴിതെറ്റിച്ച് പൊതുസമൂഹത്തില്‍ അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ പതിവാകുന്നതിനെ അധിനിവേശ തന്ത്രമായല്ലാതെ എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും? #{black->none->b-> ഉപസംഹാരം }# ആശയ സംവാദങ്ങളോടും തിരുത്തല്‍ നിര്‍ദ്ദേശങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹമധ്യത്തിലാണ് നാമിന്നുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും മതമൗലികവാദവും എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നു. അതിന്റെ ദുസ്വാധീനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മുതല്‍ ഭരണകൂട നിലപാടുകളില്‍ വരെ പ്രകടമാണ്. ഇത്തരം എണ്ണമറ്റ വിഷയങ്ങളെ അന്വേഷണാത്മകമായി സമീപിച്ചപ്പോള്‍, 'നിശബ്ദത തിന്മയാണ്' എന്ന നിലപാട് സ്വീകരിക്കുകയാണ് ഇവിടെ ചിലരെങ്കിലും ചെയ്തത്. അത്തരത്തില്‍ ഉയര്‍ന്ന ശബ്ദങ്ങള്‍ ആരോഗ്യകരമായ സംവാദത്തിലേക്കുള്ള തുറന്ന ക്ഷണങ്ങളായിരുന്നു. യാഥാര്‍ത്ഥ്യ ബോധത്തിലേയ്ക്ക് ഈ സമൂഹം കടന്നെത്തുമ്പോള്‍ അവര്‍ വാസ്തവങ്ങള്‍ തിരിച്ചറിയുകയും, ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് സ്വയം സജ്ജരാവുകയും ചെയ്യും.
Image: /content_image/SocialMedia/SocialMedia-2020-09-26-14:32:55.jpg
Keywords: കെ‌സി‌ബി‌സി
Content: 14411
Category: 1
Sub Category:
Heading: യു‌എന്‍ ജനറല്‍ അസംബ്ലിയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ ഫ്രാന്‍സിസ് പാപ്പയുടെ ശക്തമായ പ്രതികരണം
Content: വത്തിക്കാന്‍ സിറ്റി: അമ്മയുടെ ഉദരത്തില്‍ വളരുന്ന കുരുന്നു ജീവനുകളുടെ നിലനില്‍പ്പിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത് കൊറോണ മഹാമാരിക്കൊരു പരിഹാരമാര്‍ഗ്ഗമല്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബര്‍ 25ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കൊറോണ പകര്‍ച്ചവ്യാധിയോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതികരണത്തിന്റെ അത്യാവശ്യ ഘടകമായി ചില രാഷ്ട്രങ്ങളും, അന്താരാഷ്ട്ര സ്ഥാപനങ്ങളും ഭ്രൂണഹത്യയെ ഉയര്‍ത്തിക്കാട്ടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, മാനുഷികാന്തസ്സിനെ ബഹുമാനിക്കാത്തതാണ് ഇന്നത്തെ സാംസ്കാരിക അധഃപതനത്തിന്റെ കാരണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അമ്മക്കും കുഞ്ഞിനും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഗര്‍ഭഛിദ്രത്തെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത് ആശങ്കാജനകമാണെന്ന്‍ പാപ്പ പറഞ്ഞു. “മനുഷ്യ ജീവനെതിരെയുള്ള ആക്രമണം” എന്ന വിശേഷണമാണ് പാപ്പ ഇതിന് നല്‍കിയത്. മാനുഷികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഇത്തരം ലംഘനങ്ങളുടെ പട്ടിക വളരെ നീണ്ടതാണെന്നും, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതവിശ്വാസികള്‍ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളും വംശഹത്യയും ഇതിന്റെ ഭാഗമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ പ്രകൃത്യാപരമായ അടിസ്ഥാന ഘടകം കുടുംബമാണെന്ന്‍ മനുഷ്യാവകാശം സംബന്ധിച്ച ആഗോള പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയ പാപ്പ കുട്ടികളുടെ ആദ്യത്തെ ഗുരു അവരുടെ മാതാപിതാക്കളാണെന്ന്‍ പറഞ്ഞു. സാമ്പത്തിക അനീതി അവസാനിപ്പിക്കുവാന്‍ ഒരുമിക്കണമെന്നും പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. കോവിഡ് 19 വാക്സിന്റെ വിതരണത്തില്‍ ദരിദ്രരാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അവരുടെ കടബാധ്യതകള്‍ എഴുതിത്തള്ളണമെന്നും പാപ്പ ആവര്‍ത്തിച്ചു. കോവിഡ് കാലയളവില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ സജീവമായി രംഗത്തുണ്ടായിരിന്നു. ഈ സാഹചര്യത്തില്‍ പാപ്പയുടെ പ്രതികരണത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് രണ്ടാം പ്രാവശ്യമാണ് ഫ്രാന്‍സിസ് പാപ്പ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-26-15:24:42.jpg
Keywords: പാപ്പ, ഗര്‍ഭഛിദ്ര
Content: 14412
Category: 1
Sub Category:
Heading: ജാര്‍ഖണ്ഡില്‍ ഏഴു ക്രൈസ്തവര്‍ക്ക് ക്രൂര മര്‍ദ്ദനം: തല മുണ്ഡനം ചെയ്തു 'ജയ് ശ്രീറാം' വിളിപ്പിച്ചു
Content: റാഞ്ചി: ജാര്‍ഖണ്ഡില്‍ വ്യാജ ഗോവധ ആരോപണമുന്നയിച്ച് ആദിവാസികളായ ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ക്രൂരമായ ആക്രമണം. ഏഴോളം ക്രൈസ്തവരെ ക്രൂരമായി മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ തലമുണ്ഡനം ചെയ്ത് നിര്‍ബന്ധപൂര്‍വ്വം 'ജയ് ശ്രീറാം' വിളിപ്പിച്ചെന്നുമാണ് ദേശീയ മാധ്യമമായ ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശുവിനെ കൊല്ലുകയോ, പശുവിന്റെ മാംസം കൈവശം വെക്കുകയോ ചെയ്തുവെന്ന തെളിയിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലായിരുന്നു ഈ ക്രൂരത. സെപ്റ്റംബര്‍ 16ന് നടന്ന സംഭവത്തെക്കുറിച്ച് തൊട്ടടുത്ത ദിവസം തന്നെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും മുന്‍ ജില്ലാ പരിഷദ് അംഗവും, പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകനുമായ നീല ജസ്റ്റിന്‍ ബെക്ക് സെപ്റ്റംബര്‍ 25ന് പ്രാദേശിക മാധ്യമത്തോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. രാജ്, ദീപക്, ഇമ്മാനുവല്‍ ടെറ്റെ, സുഗാഡ് ഡാങ്ങ്, സുലിന്‍ ബര്‍ളാ, സോഷന്‍ ഡാങ്ങ്, സെം കിഡോ എന്നീ ക്രൈസ്തവരാണ് ആള്‍ക്കൂട്ട അക്രമത്തിനിരയായവര്‍. വടികളുമായെത്തിയ ഇരുപത്തിയഞ്ചുപേരടങ്ങുന്ന അക്രമിസംഘം രാജ് സിംഗ് കുല്ലു എന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ പത്നിയായ ജാക്വലിന്‍ കുല്ലുവിനേയും ആക്രമിക്കുകയും താനുള്‍പ്പെടെയുള്ളവരെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതായി സിംഡേഗ ജില്ലയിലെ ബേരികുദാര്‍ ഗ്രാമവാസിയായ ദീപക് കുല്ലു വെളിപ്പെടുത്തി. തങ്ങള്‍ ആരും പശുവിനെ കൊന്നിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും, പശുവിനെ കൊല്ലുന്നത് താന്‍ കണ്ടതായി അയല്‍ ഗ്രാമവാസിയായ വൃദ്ധന്‍ പറയുന്ന വ്യാജ വീഡിയോ കാണിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് പുറമേ ആറു പേരെക്കൂടി അര കിലോമീറ്റര്‍ ദൂരെയുള്ള മഹാട്ടോ ടോലാ എന്ന സ്ഥലത്തേക്ക് വലിച്ചിഴച്ച ജനക്കൂട്ടം അവരെ ക്രൂരമായി മര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയായിരുന്നുവെന്ന് ദീപക് വിവരിച്ചു. ഇതിനു പുറമേ, ഇവരുടെ തല ഭാഗികമായി മുണ്ഡനം ചെയ്യുകയും ചെയ്തു. നാരായണന്‍ കേഷ്രി, സോനു സിംഗ്, സോനു നായക്, തുള്‍സി സാഹു, ശ്രീകാന്ത് പ്രസാദ്, ദീപക് പ്രസാദ്, അമന്‍ കേഷ്രി, രാജേന്ദ്ര പ്രസാദ്, നകുല്‍ പടാര്‍ എന്നിവരാണ് അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് തങ്ങളുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും പശുവിനെ കൊന്നതിന്റെ യാതൊരു തെളിവും ലഭിച്ചില്ലെന്ന് ദീപക് ചൂണ്ടിക്കാട്ടി. ജാക്വലിന്‍ കുല്ലുവിന്റെ പരാതിപ്രകാരം എസ്.സി/എസ്.റ്റി നിയമമനുസരിച്ചാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റാരോപിതരായ 9 പേരില്‍ 4 പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തുവെന്നും മറ്റുള്ളവരെ ഉടന്‍ തന്നെ പിടികൂടുമെന്നും സിംഡേഗാ ജില്ലാ പോലീസ് മേധാവി ഷാംസ് തബ്രേസ് പറഞ്ഞു. കണ്ടാലറിയാവുന്ന പത്തു പേരുടെ കാര്യവും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. കോവിഡ് മഹാമാരിക്കിടയിലും രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിടുന്നത് ഓരോ ദിവസം കഴിയും തോറും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-26-18:53:34.jpg
Keywords: ജാര്‍ഖ, ഹിന്ദുത്വ
Content: 14413
Category: 11
Sub Category:
Heading: ഐ‌എസ് കാലം പൗരോഹിത്യ വിളിക്ക് ഊര്‍ജ്ജമായി: ദൈവവിളി യാത്ര വിവരിച്ച് ഇറാഖി സെമിനാരി വിദ്യാർത്ഥി
Content: നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലെ തെൽസ്കൂഫ് ഗ്രാമത്തിൽ ഉൾപ്പെടെ ആക്രമണം നടത്തിയപ്പോൾ ഉണ്ടായ അനുഭവം തന്റെ ദൈവവിളി യാത്രയില്‍ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നുവെന്ന് ഇറാഖി സെമിനാരി വിദ്യാർത്ഥിയുടെ വെളിപ്പെടുത്തല്‍. ഇറാഖിലെ അൻഗാവയിലുളള സെന്റ് പീറ്റേഴ്സ് കൽദായ സെമിനാരിയിലെ വിദ്യാർത്ഥിയായ വാമിദ് ഖാലിദാണ് ഏഷ്യാ ന്യൂസ് മാധ്യമവുമായി തന്റെ ദൈവവിളി യാത്ര പങ്കുവെച്ചത്. തെൽസ്കൂഫ് എന്ന നിനവേ പ്രവിശ്യയിലെ ക്രൈസ്തവ ഗ്രാമത്തിലാണ് ഖാലിദ് ഫ്രാൻസിസ് ജനിക്കുന്നത്. ഒരു സഹോദരനും, നാലു സഹോദരിമാരും അടങ്ങുന്നതായിരിന്നു കുടുംബം. പന്ത്രണ്ടാം വയസ്സിലാണ് ആദ്യമായി വൈദികനാകാനുള്ള മോഹം ഫ്രാൻസിസിന്റെ ഹൃദയത്തിൽ മുളയിട്ടത്. എല്ലാദിവസവും ഖാലിദ് ദേവാലയത്തിൽ പോകുകയും, അൾത്താര ശുശ്രൂഷിയായി സേവനം ചെയ്യുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഇടവകയിലെ വൈദികനോടൊപ്പം സന്യാസ ആശ്രമം കാണാനായി അവൻ പോയി. വൈദികനാകാനുള്ള ആഗ്രഹം തീക്ഷ്ണമായി തുടരുകയാണെങ്കിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരികെ വരാൻ ആ വൈദികൻ പറഞ്ഞു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് തെൽസ്കൂഫ് ഗ്രാമത്തിൽ ഉൾപ്പെടെ ആക്രമണം നടത്തിയപ്പോൾ അവിടുത്തെ വൈദികൻ നടത്തിയ ത്യാഗോജ്വലമായ സേവനം വൈദികനാകാൻ കൂടുതൽ പ്രേരണ നൽകുകയായിരിന്നുവെന്ന് ഖാലിദ് പറയുന്നു. "മിഷൻ" എന്ന വാക്കിന്റെ അർത്ഥം ആ സന്ദർഭത്തിലാണ് കൂടുതൽ മനസ്സിലായതെന്ന് ഖാലിദ് സ്മരിച്ചു. ഇപ്പോഴത്തെ ഇറാഖിൽ ആഭ്യന്തര സംഘർഷങ്ങളും അഴിമതിയും വ്യാപകമാണെന്നും ഇതിനിടയിൽ തങ്ങളുടെ വിശ്വാസം കാത്തു സംരക്ഷിക്കുന്നതിനു വേണ്ടി ക്രൈസ്തവ വിശ്വാസികൾക്ക് നല്ല പ്രയാസം സഹിക്കേണ്ടിവരുന്നുണ്ടെന്നും ഈ യുവാവ് വെളിപ്പെടുത്തി.സുവിശേഷം അതിന്റെ പൂർണ്ണതയിൽ ജീവിച്ചു കാണിക്കുന്നതാണ് സുവിശേഷവൽക്കരണത്തിനു വേണ്ടി ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്നും ഖാലിദ് പറയുന്നു. ജിഹാദി ആക്രമണത്തിതിന്റ ഇകളായവർക്ക് സഹായം നൽകാൻ സുവിശേഷം ജീവിച്ചു കാണിക്കുന്ന തെൽസ്കൂഫിലുണ്ടായിരുന്ന വൈദികനെ പോലുള്ളവരെ ആവശ്യമാണെന്നും ഫ്രാൻസിസ് പറഞ്ഞു. രാജ്യത്തിനും, സഭയ്ക്കും ദൈവവിളികൾ ആവശ്യമാണെന്ന് കൽദായ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ അടുത്തിടെ പറഞ്ഞിരുന്നു. കുട്ടികൾക്ക് വൈദിക ജീവിതം തിരഞ്ഞെടുക്കാൻ ആഗ്രഹം തോന്നുന്നതിനു വേണ്ടി മികച്ച വിശ്വാസപരിശീലനം കുടുംബങ്ങൾ നൽകണമെന്നും അദ്ദേഹം കുടുംബങ്ങളോട് ആഹ്വാനം ചെയ്തു. നിരവധി കൽദായ സഭയിലെ അംഗങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പൗരസ്ത്യ ദേശത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് പാശ്ചാത്യരാജ്യങ്ങളിലുള്ളവരോട് അഭ്യർത്ഥിച്ചു കൊണ്ടാണ് ഖാലിദ് ഫ്രാൻസിസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. സെന്റ് പീറ്റേഴ്സ് കൽദായ സെമിനാരിയില്‍ പതിനഞ്ചു വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-26-20:12:34.jpg
Keywords: ഇറാഖ, ഇസ്ലാമിക്
Content: 14414
Category: 10
Sub Category:
Heading: മാതൃസഭയിലേക്ക് മടക്കം: വ്യക്തി സഭ ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് മടങ്ങാന്‍ പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും
Content: രണ്ടു പതിറ്റാണ്ടിലേറെയായി കത്തോലിക്ക സഭയുടെ പടിയിറങ്ങി വ്യക്തി സഭ സ്ഥാപിക്കുകയും അതിന്റെ പാസ്റ്ററായി ശുശ്രൂഷ ചെയ്യുകയും ചെയ്തിരുന്ന പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും തിരുസഭയിലേക്ക് മടങ്ങുന്നു. ‘വീണ്ടും ജനന സഭ’, ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരുകളില്‍ ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിക്കാനും ശുശ്രൂഷകൾ നടത്താനും ആരംഭിച്ച പാസ്റ്റർ ടൈറ്റസ് ഇന്ത്യയിൽ മാംഗ്ലൂർ കേന്ദ്രമാക്കിയും ഒപ്പം ഗൾഫ്‌ നാടുകൾ, ന്യൂസിലാൻഡ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിച്ചിരിന്നു. ശുശ്രൂഷകളും സ്‌നാനവും അഭിഷേകവുമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും ജീവിതത്തില്‍ തുടര്‍ച്ചയായി അലട്ടിയ അസംപ്തൃതിയാണ് കത്തോലിക്ക സഭയിലേക്ക് മടങ്ങുവാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാ ദേവാലയത്തിലെ മതാധ്യാപകനും ദേവാലയ ശുശ്രൂഷയുമൊക്കെയായി സേവനം ചെയ്തിരുന്നെങ്കിലും ഒരനുഭവം ഒരു വ്യക്തിഗത പെന്തക്കോസ്ത് സഭ ഒരുക്കിയ ധ്യാനത്തിൽ ലഭിച്ചെന്നും ഇതാണ് പില്‍ക്കാലത്ത് വ്യക്തി സഭ ആരംഭിക്കുവാന്‍ കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. 1996 ഡിസംബറില്‍ നടന്ന ധ്യാനത്തിന് പിന്നാലെ ‘വീണ്ടും ജനന സഭ’ എന്ന പേരിൽ സഭയും ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരിൽ ശുശ്രൂഷകളും ആരംഭിക്കുകയായിരിന്നു. ഇത് പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വളര്‍ന്നു. അബുദാബിയിൽ മാത്രം വിവിധ ജോലിക്കായെത്തിയ 300ൽപ്പരം ശ്രീലങ്കക്കാരെ ഇദ്ദേഹം സ്‌നാനപ്പെടുത്തി. എന്നാല്‍ എന്തെന്നില്ലാത്ത ഒരു സംതൃപ്തിക്കുറവ് വേട്ടയാടുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. കാഞ്ഞങ്ങാട് നടന്ന ഒരു എക്യുമെനിക്കൽ കൺവെൻഷനിൽ ശുശ്രൂഷയ്‌ക്കെത്തിയപ്പോഴാണ് മാതൃസഭയെ കുറിച്ചുള്ള ചിന്ത വീണ്ടും മനസില്‍ നിറയുവാന്‍ ആരംഭിച്ചത്. താന്‍ തേടുന്ന പലതും കത്തോലിക്കാസഭയിൽ ഉണ്ടല്ലോ എന്ന ചിന്ത ആ ദിവസങ്ങളില്‍ നിറയുകയായിരിന്നു. തുടർന്ന്, ലക്ഷക്കണക്കിന് ജനങ്ങളെ ക്രിസ്തുവിനായി നേടിയ വിശുദ്ധ ഫ്രാൻസിസ് സേവ്യറും വിശുദ്ധ പാട്രിക്കുമെല്ലാം എന്റെ പഠനവിഷയവും പ്രാർത്ഥനാവിഷയവുമായി. ക്രിസ്തുവിന്റെ സജീവ സാന്നിധ്യവും അപ്പസ്‌തോലന്മാരുടെ തുടർച്ചയും കത്തോലിക്കാസഭയിലാണെന്ന് ഗ്രഹിക്കാൻ തുടങ്ങിയെന്നും സ്വീഡനിലെ പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഉൾഫ് എക്മാനും സംഘവും കത്തോലിക്കാസഭയിലേക്ക് മടങ്ങിയ കാരണങ്ങൾ അടക്കമുള്ളവ പിന്നീട് പഠനവിധേയമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏതാനും നാളുകൾക്കു മുന്‍പ് സഹോദരന്റെ മകളുടെ കല്യാണത്തിന് കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധ കുർബാനയിൽ വീണ്ടും പങ്കെടുത്തതു തന്റെ ചിന്തകളെ മാറ്റിമറിക്കുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. വിശുദ്ധ കുർബാനയിലെ ഓരോവാക്കും വചനമാണെന്നും അത് വലിയ ദൈവാനുഭവത്തിന്റെ സമയമായിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു. പത്രോസിന്റെ പിൻഗാമി നയിക്കുന്ന സഭയിൽ തനിക്കു തിരിച്ചെത്തണമെന്നുംതന്റെ ശുശ്രൂഷകരെയെല്ലാം പതുക്കെ പതുക്കെ ഈ വഴിയിലേക്ക് കൊണ്ടുവരണമെന്നുമുള്ള ഒറ്റ ആഗ്രഹത്തിലാണ് ടൈറ്റസ് കാപ്പന്‍. ഇപ്പോള്‍ എല്ലാ ദിവസവും മുടക്കം വരുത്തിക്കാതെ ശാലോം ടിവിയിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കുചേരാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുന്‍ പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കൊസ്തു സമൂഹത്തിലുള്ള നിരവധി അംഗങ്ങളും കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കത്തോലിക്ക സഭയിലേക്ക് തിരിച്ചെത്തിയിരിന്നു. ഇത്തവണത്തെ ഡിസംബര്‍ ഇതിന് സമാനമായ അനുഗ്രഹത്തിന്റെ മറ്റൊരു വേദിയാക്കാനാണ് ടൈറ്റസ് കാപ്പന്റെ തീരുമാനം. ഭാര്യ സുശീലയും മൂന്നു മക്കളും ഉൾപ്പെടുന്ന പാസ്റ്റർ ടൈറ്റസിന്റെ കുടുംബം കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുമായി ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ട്. പുനലൂർ ബിഷപ്പ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തനുമായി ഈ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-26-23:01:52.jpg
Keywords: പ്രൊട്ടസ്റ്റ, പെന്ത
Content: 14415
Category: 18
Sub Category:
Heading: സഭാതലവനെതിരെ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും
Content: സീറോമലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസ്താവന. പി.ആർ.ഒ ഫാ. എബ്രഹാം കാവിൽപുരയിടത്തിലാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. 2015ൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി ബന്ധപ്പെടുത്തിയാണ് ചില തൽപ്പര കക്ഷികൾ വ്യാജവാർത്ത സൃഷ്ടിക്കുകയും ദുരുദ്ദേശപരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയിൽ പിതാവിൻറെ പേരിൽ അങ്കമാലിയടുത്തു മറ്റൂരിൽ വാങ്ങിയിരിക്കുന്ന സ്ഥലത്തിൻറെ രേഖകൾ കാണിച്ചുകൊണ്ട് ഈ കച്ചവടത്തിൽ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കി എന്നതാണ് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണം. ഇത്തരം പ്രചരണങ്ങൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഇവ തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇതിനാൽ അറിയിക്കുന്നു. സഭയെയും സഭാതലവനെയും അപകീർത്തിപ്പെടുത്തവാൻ നിരന്തരം നടത്തുന്ന ഗൂഢശ്രമങ്ങളുടെ തുടർച്ചയാണ് ഈ പ്രചരണവും. ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഇതിനാൽ അറിയിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2020-09-27-07:44:49.jpg
Keywords: ആലഞ്ചേ
Content: 14416
Category: 1
Sub Category:
Heading: ആന്ധ്രയിൽ യേശുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ തകർക്കപ്പെട്ടു
Content: എലൂർ: ആന്ധ്രപ്രദേശിലെ എലൂർ രൂപതയുടെ കീഴിലുള്ള മാണ്ടെപ്പെട്ടയിലുള്ള വിശുദ്ധ മേരി മഗ്ദലീൻ കത്തോലിക്ക ദേവാലയ കവാടത്തിൽ സ്ഥാപിച്ചിരിന്ന യേശുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ തകർക്കപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ചുറ്റിക കൊണ്ട് അടിച്ചാണ് അജ്ഞാതൻ രൂപം വികൃതമാക്കിയിരിക്കുന്നത്. സിസിടിവിയിൽ സംശയിക്കപ്പെടുന്ന ആളുടെ ദൃശ്യം പതിച്ചിട്ടുണ്ടെങ്കിലും കുറ്റവാളിയെ സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങളായി ഹിന്ദു ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി ദേവാലയങ്ങൾ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പട്ടണത്തിലെ പ്രധാന വീഥിയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. വീഡിയോ ദൃശ്യങ്ങളിൽ തിരുസ്വരൂപങ്ങളെ ചുറ്റിക കൊണ്ട് അടിക്കുന്നയാളെ ദൃശ്യമാണെങ്കിലും വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ക്രിസ്തീയ ദേവാലയങ്ങൾക്കും രൂപങ്ങൾക്കും നേരെ തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ വിശ്വാസികൾ കടുത്ത ആശങ്കയിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-27-08:02:03.jpg
Keywords: രൂപം, തകര്‍
Content: 14417
Category: 13
Sub Category:
Heading: അടിയുറച്ച ക്രൈസ്തവ വിശ്വാസി, ഏഴു കുട്ടികളുടെ അമ്മ: അമി ബാരറ്റിനേ സുപ്രീം കോടതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തത് അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ ഫെഡറല്‍ ജഡ്ജി അമി കോണി ബാരെറ്റിനെ. അമേരിക്കയില്‍ പ്രോലൈഫ് വിപ്ലവം ഉണ്ടാകുമെന്ന വ്യക്തമായ സൂചനകളാണ് ഈ നാമനിര്‍ദേശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. നാല്‍പ്പത്തിയെട്ടു വയസുള്ള ബാരെറ്റ് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് നിലപാടുള്ള കത്തോലിക്ക വിശ്വാസിയാണ്. കടുത്ത ഗര്‍ഭഛിദ്ര അനുകൂലിയായിരിന്ന ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ ഇരിപ്പിടത്തിലേക്കാണ് ജീവന്റെ മഹനീയതയെ ഏറെ ബഹുമാനിക്കുന്ന ബാരെറ്റ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നമ്മുടെ രാഷ്ട്രത്തിലെ ഏറ്റവും മികച്ചതും, പ്രതിഭയുള്ളതുമായ നിയമ മനസ്സുകളില്‍ ഒരാളെന്നാണ് ഇന്നലെ ശനിയാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ ട്രംപ് ബാരെറ്റിനെ വിശേഷിപ്പിച്ചത്. അമേരിക്കയോടൊപ്പം ഭരണഘടനയേയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും സുപ്രീം കോടതിയെ സേവിക്കുവാന്‍ അവസരം ലഭിച്ചതില്‍ താന്‍ ധന്യയാണെന്നും ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം റോസ് ഗാര്‍ഡനില്‍ കൂടിയിരുന്നവരോടു ബാരെറ്റ് പറഞ്ഞു. അന്തരിച്ച ജസ്റ്റിസ് അന്റോണിന് സ്കാലിയയുടെ നീതിന്യായ തത്വശാസ്ത്രം തന്നെയാണ് തന്റേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാരെറ്റിന്റെ ഏഴു കുട്ടികളില്‍ രണ്ടു പേര്‍ ദത്തെടുക്കപ്പെട്ടവരാണ്. കുട്ടികളില്‍ ഒരാള്‍ക്ക് ഭിന്നശേഷിയുമുണ്ട്. പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയ സമയത്ത് ബാരെറ്റിന്റെ ഭര്‍ത്താവും കുട്ടികളും റോസ് ഗാര്‍ഡനില്‍ സന്നിഹിതരായിരുന്നു. 22 അംഗങ്ങളുള്ള സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടർന്ന് നൂറംഗ സെനറ്റും വോട്ടെടുപ്പിലൂടെ നാമനിർദേശം അംഗീകരിച്ചാൽ സുപ്രീംകോടതിയിൽ ഒൻപതാമത്തെ ജഡ്ജിയായി ജഡ്ജ് അമി കോണി ബാരറ്റ് മാറും. സുപ്രീംകോടതിയിലേക്കുള്ള ട്രംപിന്റെ മൂന്നാമത്തെ നോമിനിയായ ബാരെറ്റ് പദവിയിലെത്തിയാല്‍ അമേരിക്കന്‍ സുപ്രീം കോടതിയിലെ ആദ്യത്തെ പ്രോലൈഫ് വനിതയാകുമെന്നതും ശ്രദ്ധേയമാണ്. സുപ്രീം കോടതി ജസ്റ്റിസുമാരില്‍ കുട്ടികളുള്ള ഒരേ ഒരാളും, സ്കൂള്‍ പ്രായമായ കുട്ടികളുടെ അമ്മയും ഇവര്‍ തന്നെയായിരിക്കും. നോട്രെഡെയിം സര്‍വ്വകലാശാലയില്‍ ബാരെറ്റ് വര്‍ഷങ്ങളോളം നിയമം പഠിപ്പിച്ചിട്ടുണ്ട്. ഉറച്ച കത്തോലിക്കാ വിശ്വാസിയായ ബാരെറ്റ് നോട്രെഡെയിം സര്‍വ്വകലാശാലയിലെ ‘ഫാക്കല്‍ട്ടി ഫോര്‍ ലൈഫ്’ ഗ്രൂപ്പില്‍ അംഗവുമായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ ഗര്‍ഭനിരോധന അനുകൂല നിര്‍ദ്ദേശങ്ങളെ അപലപിച്ചുകൊണ്ട് ‘ബെക്കെറ്റ് ലോ’ പ്രസിദ്ധീകരിച്ച കത്തില്‍ ബാരെറ്റും ഒപ്പിട്ടിരിന്നു. അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ നാമനിര്‍ദ്ദേശത്തില്‍ കടുത്ത ആഹ്ലാദത്തിലാണ് ലോകമെമ്പാടുമുള്ള പ്രോലൈഫ് സമൂഹം. നാമനിര്‍ദേശം അംഗീകരിച്ചാല്‍ അമേരിക്കന്‍ സുപ്രീം കോടതിയില്‍ ആകെ ഒൻപതു ജഡ്ജിമാരിൽ ആറു യാഥാസ്ഥിതിക നിലപാടുള്ള മൂന്നു ലിബറലുകളുമാകും. സുപ്രീം കോടതി ജഡ്ജിമാരുടെ നിയമം ആജീവനാന്തപദവി ആയതിനാൽ സുപ്രധാന വിഷയങ്ങളില്‍ പ്രോലൈഫ് സമീപനം ഉള്‍ക്കൊള്ളുന്ന മേൽക്കൈ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ ഗര്‍ഭഛിദ്ര അനുകൂല നിലപാടുള്ള ഡെമോക്രാറ്റുകള്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-27-14:40:06.jpg
Keywords: അമേരിക്ക, ഗര്‍ഭഛി
Content: 14418
Category: 1
Sub Category:
Heading: ക്രിസ്തുവിനുവേണ്ടി, ഇംഗ്ലണ്ടിലെ ജോലി ഉപേക്ഷിച്ചു; പത്തുവർഷം കൊണ്ട് ഈ പ്രവാസി നേടിയത് ലോകമെമ്പാടുമുള്ള അനേകം ആത്മാക്കളെ
Content: എല്ലാ പ്രവാസികളെയും പോലെ ജോസ് കുര്യാക്കോസിനും, ഇംഗ്ളണ്ടിലേക്കു കുടിയേറിയപ്പോൾ ഒരു നല്ല ജോലിയും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുമായിരുന്നു ലക്ഷ്യം. ഇംഗ്ലണ്ടിലെത്തി മെച്ചപ്പെട്ട ജോലിചെയ്തു ജീവിക്കുമ്പോഴാണ് സുവിശേഷ വേലക്കായി ക്രിസ്തു അദ്ദേഹത്തെ വിളിക്കുന്നത്. വലയും വള്ളവും ഉപേക്ഷിച്ചു ക്രിസ്തുവിനെ അനുഗമിച്ച അപ്പസ്തോലന്മാരെപോലെ എല്ലാം ഉപേക്ഷിച്ചു അവിടുത്തെ അനുഗമിക്കുവാൻ അദ്ദേഹത്തിന് തെല്ലും മടിയില്ലായിരുന്നു. എല്ലാം ഉപേക്ഷിച്ചു ഫുൾ ടൈം സുവിശേഷ പ്രഘോഷകനായി ജീവിതം ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിടുമ്പോൾ ബ്രദർ ജോസ് കുര്യാക്കോസിനു പറയാനുള്ളത് ജീവിതസംതൃപ്തിയുടെ കഥകൾ മാത്രം. #{red->n->b->"വിളിക്കുള്ളിലെ വിളി" എന്ന മഹാഭാഗ്യം}# <br> വിവാഹജീവിതം എന്നത് ഉന്നതമായ ഒരു ദൈവവിളിയാണ്. ആ ജീവിതാന്തസ്സിൽ ജീവിച്ചുകൊണ്ട് മുഴുവൻ സമയ സുവിശേഷ പ്രഘോഷകനായി ജീവിക്കുക എന്ന ഭാഗ്യം ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് ബ്രദർ ജോസ് കുര്യാക്കോസും, ഭാര്യ റിനോയും മക്കളായ ഗ്രേയ്‌സും റെയ്ച്ചലും എമ്മാനുവേലും. വൈക്കം സെൻറ് ജോസഫ് ഫൊറോനാ പള്ളി ഇടവകാംഗവും, മഠത്തിൽ കുടുംബാംഗവുമായ ജോസ് കുര്യാക്കോസ് ബാല്യം മുതലേ ഇടവകദേവാലയവുമായി ബന്ധപ്പെട്ട കൊച്ചുകൊച്ചു ശുശ്രൂഷകൾ ചെയ്താണ് വളർന്നത്. പിന്നീട് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഗൾഫിലേക്ക് കുടിയേറിയപ്പോഴും പൈതൃകമായി ലഭിച്ച വിശ്വാസത്തെ മുറുകെപ്പിടിച്ചു. പത്തുവർഷക്കാലത്തെ ഗർഫ് ജീവിതത്തിൽ ജോലിയോടൊപ്പം കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായി പ്രവർത്തിച്ചതിനുശേഷമാണ് അദ്ദേഹം 2005-ൽ ഇംഗ്ലണ്ടിലെത്തുന്നത്. ഇവിടെയെത്തിയതിനു ശേഷം ഏതാനും ചില കുടുംബങ്ങളെച്ചേർത്ത് അദ്ദേഹം അവിടെ ഒരു പ്രാർത്ഥനാകൂട്ടായ്മ ആരംഭിച്ചു. ഇന്നത്തേതുപോലെ മലയാളം കുർബാനകളോ, മലയാളി വൈദികരോ ലഭ്യമല്ലാതിരുന്ന യുകെ കുടിയേറ്റത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ഈ പ്രാർഥനാകൂട്ടായ്മകൾ അനേകർക്ക് ആശ്വാസമായി മാറി. ഈ ആത്മീയ കൂട്ടായ്മകളെ ദൈവം പിന്നീട് നൈറ്റ് വിജിൽ ശുശ്രൂഷകളുടെ തലത്തിലേക്കും, പ്രമുഖ വചനപ്രഘോഷകരും വൈദികരും നേതൃത്വം നൽകുന്ന ആത്മീയ ശുശ്രൂഷകൾ ക്രമീകരിക്കുന്ന തലത്തിലേക്കും ഉയർത്തി. ഈ കാലഘട്ടത്തിൽ, "ഭൂമിയുടെ അതിർത്തികൾ വരെ സുവിശേഷമെത്തിക്കുക" എന്ന യേശുവിന്റെ കല്പനയനുസരിച്ചു അദ്ദേഹം ഇന്റർനെറ്റിലൂടെയുള്ള പ്രാർത്ഥനാകൂട്ടായ്മകൾ ആരംഭിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിൽ ക്രിസ്തുവിനെ അറിയാത്ത അനേകരിലേക്ക് സുവിശേഷം എത്തിക്കാനും, വേദനിക്കുന്നവർക്ക് ആശ്വാസമായി ക്രിസ്തുവിന്റെ സന്ദേശം പകർന്നു നൽകുവാനും ഇന്റർനെറ്റിന്റെ സാധ്യതകൾ അദ്ദേഹം പ്രയോജനപ്പെടുത്തി. സ്കൈപ്പ് പോലുള്ള സംവിധാനങ്ങൾ അധികം പ്രചാരത്തിലാകുന്നതിനു മുൻപുതന്നെ അതിന്റെ സാധ്യതകൾ സുവിശേഷവേലക്കുവേണ്ടി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ദൈവം അദ്ദേഹത്തെ അനുവദിച്ചു. #{red->n->b->യൂറോപ്പിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പുത്തൻ ഉണർവ്വേകാൻ, ഫാ. സോജി ഓലിക്കൽ}# <br> ഈ കാലയളവിലാണ് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഫാ. സോജി ഓലിക്കൽ ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ ശുശ്രൂഷ ചെയ്യുവാനായി എത്തുന്നത്. അത് തന്റെ ജീവിതത്തിൽ ദൈവം നൽകിയ വലിയ ഒരു അനുഗ്രഹമായിരുന്നുവെന്ന് ബ്രദർ ജോസ് കുര്യാക്കോസ് ഓർമ്മിക്കുന്നു. പിന്നീട് സോജിയച്ചനെ പരിചയപ്പെടുവാനും അച്ചൻ നേതൃത്വം നൽകുന്ന ശുശ്രൂഷകളിൽ അച്ചനെ സഹായിക്കുവാനും അവസരം ലഭിച്ചത് തന്റെ ആത്മീയജീവിതത്തിന്റെ വലിയ വഴിത്തിരിവായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അനേകർ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും അകന്ന്, വഴിമാറി സഞ്ചരിച്ച ഒരു കാലഘട്ടത്തിലാണ്, സുവിശേഷ ദൗത്യവുമായി പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് കത്തോലിക്കാസഭ ഫാ. സോജി ഓലിക്കലിനെ ബ്രിട്ടനിലേക്ക് അയക്കുന്നത്. ദൈവം ഏൽപ്പിച്ച ദൗത്യം ഉത്സാഹത്തോടെ ഏറ്റെടുത്തുകൊണ്ട് ദൈവിക പദ്ധതികളുടെ വിജയത്തെ വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ട് നോക്കിക്കാണുന്ന സോജിയച്ചൻ തന്റെ ശുശ്രൂഷയുടെ ആദ്യനാളുകളിൽ യുകെ മുഴുവൻ ചുറ്റി സഞ്ചരിച്ചുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിച്ചു. തുടർന്ന് അദ്ദേഹം ആരംഭിച്ച രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ പിന്നീട് യൂറോപ്പിലെ തന്നെ ഒരു അത്ഭുതമായി മാറുകയായിരുന്നു. ആധുനിക കാലഘട്ടത്തിൽ സുവിശേഷം "അപ്രസക്ത"മാണെന്നു മാധ്യമങ്ങൾ വിധിയെഴുതിയ ബ്രിട്ടനിലെ മണ്ണിൽ, എല്ലാ മാസവും മൂവായിരത്തോളം ആളുകൾ ഭാഷാവ്യത്യാസമില്ലാതെ ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ ഒരുമിച്ചുചേർന്ന് ക്രിസ്തുവിനെ ആരാധിച്ചിരുന്നത് ഈ കാലഘട്ടത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ക്രൈസ്തവ സാക്ഷ്യമായി മാറുകയായിരുന്നു. സുവിശേഷത്തിനു വേണ്ടി സഹനങ്ങൾ ഏറ്റെടുക്കുവാനും എല്ലാം ത്യജിക്കുവാനും സോജി അച്ചനിൽ നിന്നും പഠിക്കുവാൻ ബ്രദർ ജോസ് കുര്യാക്കോസിനു സാധിച്ചു. ഉന്നതമായ ജോലിയും ജീവിത സാഹചര്യങ്ങളും ലക്‌ഷ്യം വച്ചു ബ്രിട്ടനിലേക്കു കുടിയേറിയവരിൽ ചിലർ ക്രിസ്തുവിനു വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിച്ചു സോജി അച്ഛനോടൊപ്പം ചേർന്നതിന്റെ തുടക്കം ജോസ് ബ്രദറിൽ നിന്നുമായിരുന്നു. പിന്നീട് ബ്രിട്ടനിൽ നിന്നുമുയർന്ന സുവിഷേശത്തിന്റെ ഒരു പുത്തൻ കൊടുങ്കാറ്റിനാണ് ലോകം സാക്ഷ്യം വഹിച്ചത്. സെഹിയോൻ യുകെ മിനിസ്ട്രീസിന്റെ ശുശ്രൂഷകർ സുവിശേഷപ്രഘോഷണവുമായി ആഫ്രിക്കയടക്കം നിരവധി രാജ്യങ്ങളിലേക്കു കടന്നുചെന്നു. വിവിധ ഭാഷകളിലും രാജ്യങ്ങളിലുമായി പ്രായദേദമന്യേ പതിനായിരങ്ങളോട് സുവിശഷം പ്രഘോഷിക്കപ്പെട്ടു. അങ്ങനെ സുവിശേഷത്തിന്റെ ഒളിമങ്ങാത്ത സൗന്ദര്യം ഭൂമിയുടെ അതിർത്തികൾ വരെ എത്തിക്കുവാനായി ഇരുപത്തി ഏഴോളം ആത്മീയ ശുശ്രൂഷാമേഖലകളെ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഉയർത്തുവാൻ ദൈവം ഫാ. സോജി ഓലിക്കൽ എന്ന വൈദികനെ ഒരു ഉപകരണമാക്കിയെങ്കിൽ അതിന് അദ്ദേഹത്തെ സഹായിക്കുവാൻ ബ്രദർ ജോസിനെപ്പോലുള്ള അൽമായരെ ദൈവം തിരഞ്ഞെടുത്തു എന്നത് ഒരു അൽമായന്റെ ദൈവവിളിയുടെ മഹത്വം വെളിപ്പെടുത്തുന്നു. #{red->n->b->ദൈവത്തിന്റെ വിളി തിരിച്ചറിയുന്നു}# <br> ഫുൾടൈം സുവിശേഷകനാകാനുള്ള ദൈവത്തിന്റെ വിളി തിരിച്ചറിയുന്നത് സോജിയച്ചനിലൂടെയായിരുന്നു എന്ന കാര്യം അദ്ദേഹം ഓർമ്മിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഈ സന്ദേശം സോജിയച്ചൻ പങ്കുവച്ചപ്പോൾ ജീവിതപങ്കാളിയോടൊപ്പം ഒരുമിച്ചിരുന്നു പ്രാർഥിക്കുവാൻ ഏതാനും ദിവസങ്ങൾ മാറ്റിവച്ചു. കുടുംബത്തിന്റെ സാമ്പത്തിക മേഖലകളിൽ നേരിടേണ്ടതായി വരുന്ന ബുദ്ധിമുട്ടുകളും, സ്വന്തക്കാരിൽ നിന്നും നേരിടേണ്ടിവരുന്ന എതിർപ്പുകളും മറികടക്കാൻ ദൈവം ശക്തി തരും എന്നു വിശ്വസിച്ചുകൊണ്ട് ജോസ് ബ്രദറിന്റെ ഭാര്യ റിനോ തന്നെ അദ്ദേഹത്തോട് പറഞ്ഞു. "ദൈവം ഇത് ആഗ്രഹിക്കുന്നുവെങ്കിൽ അവിടുത്തെ ഹിതത്തിന് വിധേയപ്പെട്ടുകൊണ്ട് നമ്മുടെ ജീവിതത്തെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കണം". ദൈവം ഇതുപോലെ ഒരു ജീവിതപങ്കാളിയെ തനിക്കു നൽകിയില്ലായിരുന്നുവെങ്കിൽ ഈ തീരുമാനമെടുക്കാൻ തനിക്കു കഴിയുകയില്ലായിരുന്നു എന്ന സത്യം അദ്ദേഹം ഓർമ്മിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് ഒരു കുടുംബനാഥൻ എന്ന നിലയിൽ സ്വന്തം കടമയാണ് എന്നിരിക്കെ, സ്വന്തം ജോലിയുപേക്ഷിച്ച് സുവിശേഷ വേലക്കായി ഇറങ്ങിത്തിരിക്കാൻ എങ്ങനെയാണ് ധൈര്യം വന്നത് എന്നു ചോദിച്ചാൽ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരിക്കും: "സിംഹക്കുട്ടികൾ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം, കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല" (സങ്കീ 34:10). "ഈ ദൈവ വചനത്തിൽ ഞാൻ വിശ്വസിച്ചു", അദ്ദേഹം പറയുന്നു. സാമ്പത്തിക മേഖലകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴൊക്കെ ദൈവം അത്ഭുതകരമായി ഇടപെട്ടതും അവസാനം ഭാര്യ റിനോയ്ക്ക് ഉയർന്ന ശമ്പളമുള്ള ജോലി നൽകി ദൈവം അനുഗ്രഹിച്ചതും, 'കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല' എന്നതിന്റെ തെളിവാണ് എന്ന് അദ്ദേഹം പറയുന്നു. ഇന്ന് ഫുൾടൈം മിനിസ്ട്രിയിൽ പത്തുവർഷം പിന്നിടുമ്പോൾ ജോസ് ബ്രദറിന്റെ ഭാര്യ റിനോ, സെഹിയോൻ യുകെ മിനിസ്ട്രീസിന്റെ ഭാഗമായി കുട്ടികളുടെ ശുശ്രൂഷ നയിക്കുകയും, മക്കളായ ഗ്രേയ്‌സും റെയ്ച്ചലും എമ്മാനുവേലും ശുശ്രൂഷകളിൽ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു കുടുംബം മുഴുവൻ ഒന്നുചേർന്ന് സുവിശേഷ വേല ചെയ്തുകൊണ്ട് കർത്താവിനെ മഹത്വപ്പെടുത്തുന്നു. #{red->n->b->ഒരുകൈയിൽ ബൈബിളും മറ്റേകൈയിൽ രണ്ടു വയസ്സുള്ള കുഞ്ഞും}# <br> മുഴുവൻ സമയ സുവിശേഷകനായി ജീവിതം ആരംഭിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇളയ മകൻ എമ്മാനുവേലിന് രണ്ടു വയസ്സു മാത്രമായിരുന്നു പ്രായം. ഭാര്യ റിനോയ്ക്ക് ജോലിയുള്ള ദിവസങ്ങളിൽ മക്കളെ നോക്കുന്ന ഉത്തരവാദിത്വവും ജോസ് ബ്രദറിനു തന്നെയാണ്. ചില ദിവസങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്തുവേണം വചനപ്രഘോഷണ വേദികളിൽ എത്താൻ. ആ ദിവസങ്ങളിൽ തന്റെ മൂന്നുമക്കളോടോപ്പമാണ് അദ്ദേഹത്തിന്റെ യാത്ര. ഇംഗ്ലണ്ട് പോലുള്ള ഒരു രാജ്യത്ത് മൂന്നു ചെറിയ കുട്ടികളെയും കൂടി മറ്റാരുടെയും സഹായമില്ലാതെ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത്തിന്റെ കഷ്ടപ്പാടുകൾ അത് അനുഭവിച്ചറിഞ്ഞവർക്ക് തീർച്ചയായും മനസ്സിലാകും. ഇപ്രകാരം യാത്രചെയ്ത് അദ്ദേഹം വേദിയിൽ എത്തി വചനപ്രഘോഷണം ആരംഭിച്ച് അൽപസമയം കഴിയുമ്പോഴേക്കും രണ്ടു വയസ്സുകാരനായ എമ്മാനുവേൽ ചുറ്റുപാടും നോക്കും. തനിക്കു പരിചയമില്ലാത്ത മുഖങ്ങൾ ചുറ്റും കാണുമ്പോൾ അവൻ കരയാൻ തുടങ്ങും. അവന്റെ മൂത്ത സഹോദരിമാർക്ക് അവനെ ആശ്വസിപ്പിക്കാൻ കഴിയാതെ വരുമ്പോൾ അവൻ വേദിയിലെ ജോസ് ബ്രദറിന്റെ അടുത്തേക്ക് ഓടിക്കയറും. പിന്നെ ഈ കൊച്ചുകൂട്ടിയെയും കൈയിൽ എടുത്തുപിടിച്ചുകൊണ്ടാണ് തുടർന്നുള്ള വചനപ്രഘോഷണം. ഇപ്രകാരം ഭൂമിയിലെ പിതാവിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലെ പിതാവിനെ കാണിച്ചുകൊടുക്കുന്ന ഒരു സുവിഷേഷകനായി അദ്ദേഹം മാറുകയായിരുന്നു. #{red->n->b->അനേകം ആത്മാക്കളെ നേടാൻ ദൈവം എടുത്തുപയോഗിക്കുന്ന വ്യക്തിത്വം}# <br> ഫാ. സോജി ഓലിക്കലിനോടൊപ്പം മുഴുവൻ സമയ സുവിശേഷകനായി പ്രവർത്തിച്ചപ്പോഴും, പിന്നീട് ഇപ്പോൾ സെഹിയോൻ യുകെ മിനിസ്ട്രിയുടെ കോഓർഡിനേറ്റർ ആയി സേവനം ചെയ്യുമ്പോഴും ഈ അൽമായ സഹോദരനിലൂടെ ദൈവം വൻകാര്യങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട അനേകരെ സാധാരണ ജീവിതത്തിലേക്കും, ആഴമായ വിശ്വാസജീവിതത്തിലേക്കും കൈപിടിച്ചു നയിക്കാൻ ദൈവം ഈ സഹോദരനെ എടുത്തുപയോഗിക്കുന്നു. മദ്യപാനം മൂലം ആത്മഹത്യചെയ്യാൻ തീരുമാനിച്ച ഒരു വ്യക്തിയെ സ്വന്തം ഭവനത്തിൽ കൂട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുകയും അയാൾക്ക് ദൈവത്തിന്റെ വചനവും അവിടുത്തെ സ്നേഹവും പകർന്ന് നൽകി മാനസാന്തരത്തിലേക്കു നയിക്കുകയും; പിന്നീട് ആ വ്യക്തിയും ക്രിസ്തുവിന്റെ ഒരു പ്രേഷിതനായി മാറുകയും ചെയ്തത് ഇത്തരം അനേക സംഭവങ്ങളിൽ ഒന്നു മാത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ടും ഇന്റർനെറ്റിലൂടെയും ഇദ്ദേഹം നടത്തുന്ന സുവിശേഷ വേലകളിലൂടെ അനേകർ ക്രിസ്തുവിന്റെ സ്നേഹം അനുഭവിക്കുന്നു. ആധുനിക തലമുറ അന്വേഷിക്കുന്ന യഥാർത്ഥ സന്തോഷത്തിന് ക്രിസ്തുവിനെ മുഖമാണെന്ന് ആയിരക്കണക്കിന് കുട്ടികളും യുവാക്കളും ജോസ് ബ്രദറിന്റെ ശുശ്രൂഷയിലൂടെ തിരിച്ചറിയുന്നു. തകർന്നുപോയ അനേകം കുടുംബങ്ങൾ സ്നേഹത്തിൽ വീണ്ടും ഒന്നാകുന്നതിനും, ഈ ലോകത്തിൽ സ്വർഗ്ഗം തീർക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ് ദാമ്പത്യ ബന്ധം എന്ന് അനേകം ദമ്പതികൾ തിരിച്ചറിയുന്നതിനും, പ്രായഭേദമന്യേ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട നിരവധിപേരെ പ്രത്യാശ നൽകി പുതു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും, മരണത്തിന്റെ വക്കിലെത്തിയ നിരവധി രോഗികൾ അത്ഭുതകരമായി സൗഖ്യം പ്രാപിക്കുന്നതിനും ദൈവത്തിന്റെ കരം ഈ അൽമായ സഹോദരനിലൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രവാസജീവിതത്തിലേയും, കുടുംബജീവിതത്തിലെയും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ചുകൊണ്ട് സുവിശേഷ വേലചെയ്യുന്ന കാര്യത്തിൽ ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് മാതൃകയാവുകയാണ് ഭർത്താവും മൂന്നുമക്കളുടെ പിതാവുമായ ബ്രദർ ജോസ് കുര്യാക്കോസ്. ** Originally published on 27 September 2020 ** Repost. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-27-16:25:12.jpg
Keywords: സെഹിയോ
Content: 14419
Category: 1
Sub Category:
Heading: കോവിഡ് മൂലം മരണമടഞ്ഞ സന്യസ്തർക്കു വേണ്ടി പ്രാർത്ഥനാദിനവുമായി സ്പാനിഷ് റിലിജിയസ് കോൺഫറൻസ്
Content: മാഡ്രിഡ്: കൊറോണ വൈറസ് പിടിപ്പെട്ട് മരണമടഞ്ഞ വൈദികർക്കും സന്യസ്തർക്കും വേണ്ടി പ്രാർത്ഥനാദിനം ആചരിക്കുവാന്‍ സ്പാനിഷ് കോൺഫറൻസ് ഓഫ് റിലിജിയസിന്റെ (കോണ്‍ഫര്‍) തീരുമാനം. സെപ്റ്റംബർ 29 മുഖ്യ ദൂതന്മാരുടെ തിരുനാൾ ദിനത്തില്‍ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ ദിനത്തിന്റെ ഭാഗമാകാൻ എല്ലാ കോൺഗ്രിഗേഷനുകളെയും സംഘടന ക്ഷണിച്ചിട്ടുണ്ട്. മരിച്ചുപോയവരുടെ വിയോഗത്തിൽ ദുഃഖമുണ്ടെങ്കിലും അവസാനം വരെ വിശ്വാസത്തിന് സാക്ഷ്യം നൽകിയതിൽ അവരോട് കൃതജ്ഞതയുണ്ടെന്നും മരണമടഞ്ഞവരെ സ്മരിക്കാനായി ഒരു ദിവസം അവർക്കുവേണ്ടി നീക്കി വെക്കുന്നതാണ് അവരുടെ ബഹുമാനാർത്ഥം ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്നും 'കോണ്‍ഫര്‍' പ്രസ്താവനയില്‍ കുറിച്ചു. എല്ലാ കോൺഗ്രിഗേഷനുകളും രാവിലെയും, ഉച്ചയ്ക്കും, വിശുദ്ധ കുർബാനക്കിടയിലും മരിച്ചുപോയ ഓരോരുത്തരുടെയും പേര് പറഞ്ഞ് പ്രാർത്ഥിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചു പോയവരുടെ പേര് ഒരു പേപ്പറിൽ എഴുതി അത് അൾത്താരയിൽ വച്ച് പ്രാർത്ഥിക്കുക, പ്രാർത്ഥനാ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയ അഭിപ്രായങ്ങളും കോൺഫർ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്പാനിഷ് കോൺഫറൻസ് ഓഫ് റിലീജിയസിന്റെ കണക്ക് പ്രകാരം ഇതുവരെ 357 വൈദികരും, സന്യസ്തരും കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്. ആകെ 7,16,000 പേരെയാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-27-18:07:39.jpg
Keywords: സ്പെയി, സ്പാനി