Contents
Displaying 14011-14020 of 25137 results.
Content:
14360
Category: 18
Sub Category:
Heading: പരിസ്ഥിതിലോല പ്രദേശം: കരടുവിജ്ഞാപനങ്ങള്‍ ആശങ്കാജനകമെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍
Content: കൊച്ചി: മലബാര്‍ വന്യജീവി സങ്കേതം, കൊച്ചിയിലെ മംഗളവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട എക്കോ സെന്‍സിറ്റീവ് സോണ്‍ കരട് വിജ്ഞാപനങ്ങള്‍ കേരളജനതയെ ആശങ്കയിലാക്കുന്നതെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. മനുഷ്യനെയും അവന്റെ ജീവിത പ്രശ്‌നങ്ങളെയും വിലമതിച്ചുകൊണ്ടുള്ള പ്രകൃതി സംരക്ഷണ നയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതിന് പിന്നാലെ, എറണാകുളത്ത് ഹൈക്കോടതിക്ക് പിന്നിലുള്ള 2.74 ഹെക്ടര്‍ വിസ്തൃതിയുള്ള മംഗളവനത്തിനു ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിക്കുന്നതിനുള്ള പുതുക്കിയ കരട് വിജ്ഞാപനവും പുറത്തിറക്കിയിരിക്കുകയാണ്. കേരളത്തിലെ തീരദേശ ജനതയും ഇത്തരം ആശങ്കകളില്‍ അകപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി
Image: /content_image/India/India-2020-09-20-07:15:58.jpg
Keywords: കെസിബിസി, സന്യാസ

14361
Category: 18
Sub Category:
Heading: ഭീകര പ്രസ്ഥാനങ്ങള്‍ക്കു താവളമൊരുക്കുന്നതു രാഷ്ട്രീയ നേതൃത്വങ്ങള്‍: ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കു താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. മതമൗലികവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീനവലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന്റെ അനന്തര ഫലമാണ് സംസ്ഥാനത്തുടനീളം അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നതും മയക്കുമരുന്നും കള്ളക്കടത്തും മാഫിയ സംഘങ്ങളും തഴച്ചുവളരുന്നതുമെന്ന് വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2020-09-20-07:36:31.jpg
Keywords: ഭീകര

14362
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവർ ഓരോ ദിവസവും തള്ളിനീക്കുന്നത് കൊല്ലപ്പെടുമെന്ന ഭയത്തില്‍: വൈദികന്‍റെ വെളിപ്പെടുത്തൽ
Content: കടൂണ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സമീപവര്‍ഷങ്ങളിലായി ക്രൈസ്തവർക്ക് നേരെയുണ്ടായ അക്രമങ്ങളിലെ വര്‍ദ്ധനവ് വിശ്വാസികളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും ഓരോ ദിവസവും തള്ളിനീക്കുന്നത് കൊല്ലപ്പെടുമെന്ന ഭയത്തിലാണെന്നും നൈജീരിയന്‍ കത്തോലിക്ക വൈദികന്റെ വെളിപ്പെടുത്തല്‍. അടുത്ത അക്രമ പരമ്പര എപ്പോഴാണെന്ന ആശങ്കയിലാണ് രാജ്യത്തെ ക്രൈസ്തവർ കഴിയുന്നതെന്നും ‘വൊക്കേഷന്‍സ് ഫോര്‍ ദി സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ ഡയറക്ടറായ ഫാ. സാം എബൂട്ടെ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍)നു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ഏഴ് ആഴ്ചകളായി തങ്ങളുടെ ഇടവകക്കാരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന തിരക്കിലാണെന്നും, സ്വന്തം വീട്ടില്‍ പോലും ഭയമില്ലാതെ കഴിയുവാന്‍ തങ്ങള്‍ക്കാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴു മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് മാത്രം 178 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളുടെ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെടുമോ എന്ന ഭീതിയില്‍ തങ്ങള്‍ പുറത്തിറങ്ങാറില്ലെന്നും, കൃഷിയിറക്കേണ്ട ഈ സമയത്ത് കൃഷിയിടത്തില്‍ പോലും പോകുവാന്‍ തങ്ങള്‍ക്കാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഹാദികളുടേയും, ഗോത്രവര്‍ഗ്ഗക്കാരുടേയും, ആക്രമണങ്ങളും, തട്ടീക്കൊണ്ടുപോകലും, കവര്‍ച്ചയും തടയുവാന്‍ നൈജീരിയന്‍ ഭരണകൂടം യാതൊരു നടപടിയും കൈകൊള്ളാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും ഫാ. എബൂട്ടെ ചൂണ്ടിക്കാട്ടി. തന്റെ ഇടവകാംഗങ്ങളായ 21 പേരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തു കഴിഞ്ഞു. കുംകും ഡാജി ഗ്രാമത്തിലുണ്ടായ ആക്രമണത്തിലും കവര്‍ച്ചയിലും കൊല്ലപ്പെട്ടവരാണിവര്‍. യുവജന കൂട്ടായ്മയിലേക്ക് വെടിയുതിര്‍ത്തുകൊണ്ട് ഇരമ്പികയറിയ കൊള്ളക്കാര്‍ വെറും രണ്ടു മണിക്കൂറിനുള്ളില്‍ യുവതികള്‍ ഉള്‍പ്പെടെ 17 പേരെയാണ് കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ബാക്കി നാലു പേര്‍ മരണമടഞ്ഞത്. ഫാ. എബൂട്ടെയുടെ വെളിപ്പെടുത്തലിന് സമാനമായ വസ്തുത തന്നെയാണ് കടൂണയിലെ മെത്രാന്മാര്‍ 'എ.സി.എന്‍’നു അയച്ച പ്രസ്താവനയിലും പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ നിരന്തരം ആക്രമങ്ങള്‍ക്കും, കവര്‍ച്ചക്കും ഇരയായികൊണ്ടിരിക്കുകയാണെന്നു മെത്രാന്‍മാര്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമിന്റേയും, ഗോത്രവര്‍ഗ്ഗക്കാരുടേയും, കവര്‍ച്ചക്കാരുടേയും സ്ഥിരം ഇരകളായി തങ്ങള്‍ മാറിയിരിക്കുന്നുവെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നുണ്ട്. നൈജീരിയയിലെ ക്രൈസ്തവർക്കു നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിന് ലോക രാഷ്ട്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് ഈ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനം ദിനംപ്രതി രൂക്ഷമാകുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-20-09:19:54.jpg
Keywords: നൈജീ

14363
Category: 11
Sub Category:
Heading: കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ
Content: അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ തുടർന്ന് കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് എന്ന സഹോദരന്റെ പേരിൽ പ്രചരിക്കുന്ന ജീവിതാനുഭവമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ എത്തിയ വിവേകിന്റെ കാബിൻ ബാഗ് മോഷണം പോകുകയായിരിന്നു. ഇതേ തുടർന്ന് എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന യുവാവിനു ആശ്വാസവും സഹായവുമായി രംഗത്ത് വന്നത് മലയാളിയായ കത്തോലിക്ക കന്യാസ്ത്രീയായിരുന്നു. പോലീസിൽ പരാതി നൽകാൻ സഹായിച്ചതിന് പുറമെ തന്നെ ഞെട്ടിപ്പിച്ചുകൊണ്ട് താമസ സൗകര്യവും അത്താഴവും ഒരുക്കി നൽകി സഹോദരനെ പോലെ തന്നെ കന്യാസ്ത്രീകൾ ചേർത്തുപിടിച്ചു. പുതിയ ഫോൺ വാങ്ങാനുള്ള തുകയും ലഘു ഭക്ഷണവും നൽകിയാണ് യാത്രയാക്കിയതെന്നും വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീകളുടെ സമരം നടന്നപ്പോൾ ജീവിതം പാഴാക്കുന്ന ജന്തുക്കൾ എന്നു ചിന്തിച്ച തന്റെ സകല മുൻധാരണകളെയും പൂർണ്ണമായും തുടച്ചു നീക്കുന്നതായിരിന്നു അവരുടെ പെരുമാറ്റമെന്നും കുറിപ്പിൽ പറയുന്നു. #{blue->none->b->വൈറൽ കുറിപ്പ് പൂർണ്ണമായും വായിക്കാം }# ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ ജർമ്മനിയിലേയ്ക്ക് യാത്ര തിരിച്ചത്. പഠനം കഴിഞ്ഞും എങ്ങനെയെങ്കിലും പിടിച്ചുനിന്നു വീടൊന്നു കരകയറ്റാൻ വേണ്ടിമാത്രമാണ് ഇല്ലാത്ത പണമുണ്ടാക്കി ഞാൻ ബിരുദാനന്തര ബിരുദ പഠനത്തിന് വിദേശത്തു പോയത്...! അങ്ങനെ ഞാൻ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ വന്നിറങ്ങി. നാട്ടിലെ കൂട്ടുകാരന്റെ ഒരു പരിചയക്കാരൻ എയർപോർട്ടിൽ വരാമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടുവലിയ പെട്ടികളും ഒരു കാബിൻ ബാഗും ഒരു ഹാൻഡ് ബാഗുമുണ്ട്. തൂക്കം കൂടിയതുകൊണ്ട് രണ്ടുമൂന്നു ഷർട്ട് ദേഹത്തുമുണ്ട്. എല്ലാംകൂടി താങ്ങാൻ പറ്റാത്തതുകൊണ്ട് ഹാൻഡ് ബാഗെടുത്ത് കാബിൻ ബാഗിൽ വച്ചു. കൂടെ പാസ്സ്പോർട്ടും മൊബൈലുമെല്ലാം... ഇനി ട്രോളി എടുക്കണം. അതിനായി മുൻപോട്ട് നീങ്ങി. ട്രോളി എടുക്കാൻ 50 പൈസ ( യൂറോപ്യൻ നാണയം) വേണമെന്ന് എഴുതിവച്ചിരിക്കുന്നു... അതെടുക്കാൻ ഒന്ന് തിരിഞ്ഞതാണ്, കാബിൻ ബാഗ് കാണുന്നില്ല... നെഞ്ചിൽ വെള്ളിടി വെട്ടിയ അവസ്ഥയായി...!!! മറ്റു രണ്ട് ബാഗുകളും എടുത്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറെ ഓടി... കുറെ പേരോടൊക്കെ ചോദിച്ചു... മനസൊക്കെ മരവിച്ച പോലെയായിരുന്നു...!!! തപ്പിപ്പിടിച്ച് എയർപോർട്ട് പോലീസ് കൗണ്ടറിൽ എത്തി... 'ഇതൊക്കെ സ്വയം നോക്കേണ്ടേ' എന്നായിരുന്നു ആദ്യ മറുപടി... പരാതി എഴുതിക്കൊടുത്തു. വിലാസം പോയിട്ട് ഡോക്യുമെന്റ് നമ്പറും മൊബൈലും ഒന്നുമില്ല... കുറച്ചറിയാവുന്ന ഇംഗ്ലീഷ് വാക്കുകൾക്കൊക്കെ പുറത്തുചാടാൻ എന്തൊക്കെയോ പ്രയാസം ഉള്ളതുപോലെ...... ഫോണും പാസ്സ്പോർട്ടും ബാഗിനകത്ത് വച്ച എന്റെ മണ്ടത്തരത്തെപ്പറ്റി പരസ്പരം പറഞ്ഞും ദേഷ്യപ്പെട്ടും അവർ എന്തൊക്കെയോ കമ്പ്യൂട്ടറിൽ നോക്കുന്നുണ്ട്. ഒന്നുമിണ്ടാൻ പോലും പറ്റാത്ത അവസ്ഥയായി എനിക്ക്....!!! പെട്ടെന്ന് പിറകിൽ നിന്ന് കേട്ട സ്ത്രീ ശബ്ദത്തിനു നന്നേ പ്രായം തോന്നി. ഒരു കന്യാസ്ത്രീയാണ്. കയ്യിൽ താങ്ങുവടിയും പിടിച്ച് പാർക്കിങ് സ്ഥലത്തേക്ക് പോകാനുള്ള വീൽചെയറും കാത്തുള്ള നിൽപ്പാണ്. മലയാളിയാണെന്ന് ഒറ്റനോട്ടത്തിൽ മനസിലായി. പക്ഷെ വളരെ സ്വാഭാവികമായി ജർമ്മൻ സംസാരിക്കുന്നതു കാണുമ്പോൾ ചെറിയ സംശയവുമുണ്ട്. "മോന്റെ പേരെന്താ ? നാട്ടിലെവിടെയാ??" "വിവേക്, നാട്ടിൽ തൃപ്പൂണിത്തുറ ആണ്. എറണാകുളത്ത് "..... എന്താണ് നടന്നതെന്നൊക്കെ ആ വൃദ്ധ കന്യാസ്ത്രീ വിശദമായി ചോദിച്ചു മനസിലാക്കി. സംഭവിച്ചതൊക്കെ വ്യക്തമായി പറഞ്ഞുകൊടുത്തു. പിന്നെ പോലീസുകാരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞത് അവരാണ്... വിറയ്ക്കുന്ന വലതുകൈകൊണ്ട് എന്തൊക്കെയോ എഴുതിക്കൊടുക്കുന്നതും കണ്ടു. "ഞാൻ ഞങ്ങളുടെ മഠത്തിന്റെ അഡ്രസ്സും ഫോൺനമ്പറും കൊടുത്തിട്ടുണ്ട്. വിവരമെന്തെങ്കിലും കിട്ടിയാൽ അവർ നമ്മളെ വിളിക്കും... മോൻ പേടിക്കണ്ട, ഇനിയിപ്പോൾ ഇവിടെ ഒന്നും ചെയ്യാനില്ല... മോൻ ഞങ്ങളുടെ കൂടെപ്പോരേ, വീട്ടിലെത്തിയിട്ട് നാട്ടിലോട്ട് വിളിച്ചു അഡ്രസ്സ് ഒക്കെ ചോദിക്കാം...." മനസാകെ അങ്കലാപ്പിലായി... ഞാനെന്തിന് ഇവരുടെ കൂടെപ്പോകണം? പോരാത്തതിന് ഞാൻ ഒരു ക്രിസ്ത്യാനി ഒന്നുമല്ലല്ലോ. ചിലപ്പോഴൊക്കെ ടിവി വച്ചിട്ട് അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്, "കണ്ടില്ലേ ഈ കന്യാസ്ത്രീകളും അച്ചന്മാരുമൊക്കെ കള്ളജാതികളാണ്". കഴിഞ്ഞ തവണ വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീകളുടെ സമരം നടന്നപ്പോൾ അതുകാണാൻ കൂട്ടുകാരുടെ കൂടെ പോയത് മനസ്സിലോർത്തു. അന്നും കുറെ കുറ്റംപറഞ്ഞതാണ്. വെറുതെ ജീവിതം പാഴാക്കുന്ന ജന്തുക്കൾ...!! ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഇവറ്റകളോട് ദേഷ്യമാണ്. കാരണം എല്ലാ മത്സരങ്ങൾക്കും ഈ തല മൂടിവച്ച പെണ്ണുങ്ങൾ കൊണ്ടുവരുന്ന കുട്ടികൾക്കായിരിക്കും ഒന്നാം സമ്മാനം. പാന്റ്സിനു ഇറക്കം കൂടിയതിനും, കുറഞ്ഞതിനും, ക്ലാസ്സിൽ പോകാത്തതിനും ഒക്കെ പുറത്തു നിർത്താറുണ്ടെന്ന് ഇവറ്റകളുടെ സ്കൂളിൽ പഠിക്കുന്ന കൂട്ടുകാർ പറയാറുണ്ട്...! വീൽചെയൽ വന്നു... "വാ മോനെ നമുക്ക് പോകാം." ഒന്നും തിരിച്ചുപറയാൻ തോന്നിയില്ല. എന്തോ അവരുടെ കൂടെ പോകാൻ തോന്നി. കാറുമായി വന്നിരിക്കുന്നതും രണ്ടു ജർമ്മൻ കന്യാസ്ത്രീകളാണ്... അപ്പോൾ മലയാളികൾ മാത്രമല്ല ഈ പണിക്ക് ഇറങ്ങുന്നത് അല്ലേ എന്ന് മനസ്സിൽ ഓർത്തു.... അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു... സഹതാപത്തോടെ നോക്കി എന്തൊക്കെയോ പറഞ്ഞു... അവർ തന്നെയാണ് ലഗേജ് മുഴുവൻ കാറിൽ കയറ്റിയതും......! യാത്ര തുടങ്ങി. "ഞാൻ സിസ്റ്റർ ഇസിദോർ" അവർ സ്വയം പരിചയപ്പെടുത്തി. അതൊരു പേരാണെന്ന് പോലും മനസിലായത് വളരെ വൈകിയാണ്. എനിക്ക് മനസിലായില്ല എന്ന് തോന്നിയപ്പോൾ അവർ പറഞ്ഞു, "മനസിലായില്ല അല്ലേ, ത്രേസ്യാമ്മ സിസ്റ്റർ എന്ന് വിളിച്ചാലും മതി..! ഇസിദോർ എന്നത് സിസ്റ്ററായപ്പോൾ മാറ്റിയ പേരാണ്. ഇവിടെ വന്നിട്ട് ഇന്നേയ്ക്ക് 60 വർഷമാകും....." എന്റെ വയസ്സിന്റെ ഇരട്ടിനോക്കിയാലും അത്രവരില്ലെന്ന് ഓർത്തു. സംസാരത്തിനിടയിൽ സ്ഥലമെത്തിയതറിഞ്ഞില്ല. കാർ വലിയ ഒരു മതിൽക്കെട്ടിനുള്ളിൽ കയറി. കാറിന്റെ സ്വരം കേട്ട് കുറച്ചു കന്യാസ്ത്രീകൾ ഇറങ്ങി വന്നു. ത്രേസ്യാമ്മ സിസ്റ്റർ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തുന്നതോടൊപ്പം ഉണ്ടായതൊക്കെ വിവരിച്ചു കൊടുത്തു. ത്രേസ്യാമ്മ സിസ്റ്ററിനു നൽകാനായി അവർ കൊണ്ടുവന്ന പൂവ് എനിക്ക് തന്നു ഒരു ജർമ്മൻ സിസ്റ്റർ. "ഇത് സിസ്റ്റർ ഫ്‌ളാവിയ, ഞങ്ങളുടെ സുപ്പീരിയർ ആണ്". 'Herzliche welcommen....' ജർമ്മൻ ഭാഷയിൽ അവരെന്നെ സ്വാഗതം ചെയ്തു.! കൂട്ടത്തിൽ വേറെയും കുറെ മലയാളി കന്യാസ്ത്രീകളെ കണ്ടു. പക്ഷെ പേരുകളെല്ലാം ഇംഗ്ലീഷ് സിനിമകളിൽ കേൾക്കുന്ന പോലാണ്...! "അവനു വിശക്കുന്നുണ്ടാകും, വല്ലതും കഴിക്കാൻ കൊടുക്ക്" ത്രേസ്യാമ്മ സിസ്റ്റർ പറഞ്ഞു. ഞാൻ അപ്പോഴും ഭാവി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അങ്കലാപ്പിലാണെന്ന് മനസിലാക്കിയ ത്രേസ്യാമ്മ സിസ്റ്റർ പറഞ്ഞു, "മോനെ ഇതാ ഫോൺ... വീട്ടിലേക്ക് വിളിച്ച് സുഖമായി എത്തിയെന്നു പറഞ്ഞാൽ മതി. അല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും വിഷമമാകും" വീട്ടിലേക്ക് വിളിച്ചു. അനിയത്തിയോട് സൂത്രത്തിൽ പാസ്പോർട്ട് നമ്പറും പരിചയക്കാരന്റെ ഫോൺ നമ്പറും ചോദിച്ചുവാങ്ങി. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ മനസിന് ചെറിയ ആശ്വാസമായി. "വിഷമിക്കണ്ട, ദൈവം എല്ലാം നല്ലതിനെ വരുത്തൂ. അത് മോന് തിരിച്ചുകിട്ടും.." കാണുന്ന സിസ്റ്റേഴ്സ് എല്ലാം അതുതന്നെ ആവർത്തിച്ചു കൊണ്ടിരുന്നു. ഭക്ഷണം കഴിക്കാൻ വലിയൊരു ഊട്ടുമുറിയിലേക്ക് അവർ എന്നെ കൊണ്ടുപോയി. വിശാലമായ ഇരിപ്പിടം. കത്തിയും മുള്ളും ഒക്കെ ഉണ്ട്. എനിക്കും ഒരു സ്ഥലം തന്നു. ആദ്യമായാണ് ഒരു കന്യാസ്ത്രീ മഠത്തിൽ കയറുന്നത്. അതും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സാഹചര്യത്തിൽ..... അന്ന് പത്രത്തിൽ വാർത്ത നിറഞ്ഞ സമയത്ത് ഇങ്ങനെ ഒരിടത്തു ഒന്ന് കയറി കാണണം എന്ന് ഓർത്തിട്ടുള്ളതാണ്. മനസ്സിൽ സർവ്വ ഈശ്വരന്മാരെയും വിളിച്ചുകൊണ്ടിരുന്നു..... ഭക്ഷണത്തിനു മുമ്പ് അവർ ചില പ്രാർത്ഥനകൾ ചൊല്ലുന്നത് കണ്ടു. ശേഷം എല്ലാവരും ഇരുന്നു. പ്രായമായ ഒരു കന്യാസ്ത്രീ വലിയ കനം ഉള്ള ഒരു പുസ്തകമെടുത്ത് വായന തുടങ്ങി... അതിനുശേഷം അവരെന്തോ പറഞ്ഞ് എല്ലാവരും ഏറ്റുചൊല്ലിയ ശേഷമാണ് അവരൊക്കെ സംസാരിക്കാൻ തുടങ്ങിയത്....! അമ്മമാരുടെ സ്നേഹത്തോടെ ഓരോരുത്തരായി ഒരൊന്നു കൊണ്ടുവന്നു വിളമ്പി തന്നു. ത്രേസ്യാമ്മ സിസ്റ്റർ ഇച്ചിരി മാങ്ങാ അച്ചാറുമായി വന്നു. "ജർമ്മൻ ഭക്ഷണം ഇങ്ങനെ ആണ്. ഇച്ചിരി അച്ചാർ കൂട്ടി കഴിച്ചോ.. ഇനി ഇതൊക്കെ ശീലമായിക്കോളും...." ശരിക്കും സ്വന്തം വീടുപോലെ തോന്നി... എന്റെ അമ്മയെ പോലെ ഒരുപാട് സ്നേഹമുള്ള അമ്മമാരുടെ വീട്! ഭക്ഷണത്തിനിടയിൽ കേക്ക് മുറിക്കാനായി സിസ്റ്റർ ത്രേസ്യാമ്മയെ വിളിച്ചു. ജർമ്മനിയിൽ എത്തിയതിന്റെ അറുപതാം വർഷത്തിന്റെ ആഘോഷമാണ്. ത്രേസ്യാമ്മ സിസ്റ്റർ മാത്രമല്ല, അവിടെ ഉള്ള മലയാളികൾ ഭൂരിഭാഗവും മുപ്പത്, നാല്പത് ,അമ്പത്തിമൂന്ന് എന്നിങ്ങനെ വർഷങ്ങൾക്ക് മുമ്പ് അവിടെ വന്നവരാണ്. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ താൻ അറുപത് വർഷം മുമ്പ് ജർമ്മനിയിൽ വരാൻ നടത്തിയ കപ്പൽ യാത്രയെക്കുറിച്ച് സിസ്റ്റർ വാചാലയായി. വന്നിട്ട് 11 വർഷങ്ങൾ കഴിഞ്ഞാണ് നാട്ടിൽ പോയതെന്ന് കേട്ടപ്പോൾ വിഷമം തോന്നി. അപ്പോഴും ത്രേസ്യാമ്മ സിസ്റ്റർ ചിരിക്കുകയാണ്. "നാട്ടിൽ തിരിച്ചു പോകണം എന്ന് തോന്നിയിട്ടില്ലേ ? , മടുപ്പല്ലേ ഇതൊക്കെ ?" അങ്ങനെ എന്റെ ഉള്ളിലെ സംശയരോഗി പതിയെ ഉണർന്നുതുടങ്ങി... "സ്വന്തം ഇഷ്ടത്തോടെ വന്നതല്ലേ.... ആദ്യമൊക്കെ വീട്ടിൽനിന്നു നല്ല എതിർപ്പുണ്ടായിരുന്നു. അവസാനം ഞാനും ഈശോയും ജയിച്ചു". "പിന്നെ, കഷ്ടപ്പാട് തോന്നിയാലും എല്ലാം ഇഷ്ടത്തോടെ ചെയ്താൽ മതി", ത്രേസ്യാമ്മ സിസ്റ്റർ പറഞ്ഞു. തുടർന്ന് ഞങ്ങളൊത്തിരി സംസാരിച്ചു. എന്റെ എല്ലാ കുനിഷ്ട് ചോദ്യങ്ങൾക്കും ത്രേസ്യാമ്മ സിസ്റ്റർ വ്യക്തമായി ഉത്തരം തന്നു. സിനിമയിലും പുറത്തും പെരുപ്പിച്ച് വൃത്തികേടാക്കി കാണിക്കുന്നതല്ല ഇവരുടെ ജീവിതമെന്നു എനിക്ക് ബോധ്യമായി.... ഒരാൾ ചെയ്യുന്ന തെറ്റിന് എന്തിനു ഇതുപോലുള്ള വിശുദ്ധ ജീവിതങ്ങളെ പഴിക്കണം! നിരന്തരമായ പരിശ്രമത്തിനു ഒടുവിൽ എന്റെ കൂട്ടുകാരന്റെ പരിചയക്കാരനായ സുനിലിനെ ലൈനിൽ കിട്ടി. "ഇവിടെനിന്നു നാലുമണിക്കൂർ യാത്ര ഉണ്ട്. ഇന്നിവിടെ വിശ്രമിച്ചിട്ട് നാളെ യാത്രയാകാം" ഞാൻ തലയാട്ടി. "മോൻ ഇനി വിശ്രമിച്ചോളൂ... ഇന്ന് ഞങ്ങളെല്ലാരും പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം ശരിയാകും... ആവശ്യമുള്ളതെല്ലാം വച്ചിട്ടുണ്ട് മുറിയിൽ, എന്തേലും വേണമെങ്കിൽ ആ ഫോണെടുത്ത് 143 ൽ വിളിച്ചാൽ മതി. യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേ. കിടന്നോളൂ... ഗുട്ടൻ നാഹ്റ്റ്". വിശാലമായ ഒരു മുറിയാണ് എനിക്ക് കിടക്കാൻ ലഭിച്ചത്. ടൂത്ത് പേസ്റ്റ് മുതൽ രാത്രി വിശന്നാൽ കഴിക്കാൻ പഴങ്ങൾ വരെ മുറിയിൽ ഒരുക്കി വച്ചിരിക്കുന്നു. ഇങ്ങനെയായിരുന്നോ ഈ തല മൂടിയ പെണ്ണുങ്ങളെന്നു ഒരു നിമിഷം ഓർത്തുപോയി....! മുത്തശ്ശി പഠിപ്പിച്ച രാമനാമവും ജപിച്ചു കട്ടിലിലേക്ക് ചായുമ്പോൾ തലയ്ക്ക് മുകളിൽ യേശുദേവന്റെ ഒരു രൂപം തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.....!! രാവിലെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്... സമയം ഒമ്പതര ആയി... ചാടിയെണീറ്റ് വാതിൽ തുറന്നു... ത്രേസ്യാമ്മ സിസ്റ്ററാണ്. "മോനെ ഒരു ഗുഡ് ന്യൂസ് ഉണ്ട്. സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു.. പാസ്‌പോർട്ടും ഡോക്യുമെന്റ്സും അവർക്ക് കിട്ടിയിട്ടുണ്ട്.... ആരോ കൊണ്ടുവന്ന് ഏല്പിച്ചതാണെന്ന്... ഫോണൊക്കെ പോട്ടെ. ഇനിയും വാങ്ങാമല്ലോ.... മോന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടുകാണണം......" സന്തോഷവും സങ്കടവും ഒരുപോലെ വരുന്നത് പോലെ തോന്നി... തലേ ദിവസം അമ്മമാരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞതാണ്.... ഇത്രയും പെട്ടെന്ന് ഇവരുടെ പ്രാർത്ഥന കേൾക്കാൻ ഇവരാര് എന്ന ചിന്തയായിരുന്നു മനസുനിറയെ. വൈകാതെ സുനിലും എത്തിച്ചേർന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞ് എന്നെ യാത്രയാക്കാൻ സിസ്റ്റർമാർ എല്ലാവരും മുൻവരാന്തയിൽ വന്നു നിൽപ്പുണ്ടായിരുന്നു.... നന്ദി പറയാനൊന്നും എനിക്ക് തോന്നിയില്ല. മനസ്സനുവദിക്കാത്ത പോലെ... ത്രേസ്യാമ്മ സിസ്റ്റർ അടുത്ത് വന്ന് ഒരു കവർ കയ്യിൽത്തന്നു. "ഇത് ഞങ്ങളുടെ ഒരു ചെറിയ സമ്മാനമാണ്. ഒരു പുതിയ ഫോണൊക്കെ വാങ്ങാനുള്ള കാശൊക്കെ ഇതിൽ കാണും. അത് ഇപ്പോൾ അത്യാവശ്യമാണ്...." വേണ്ട എന്ന് പലതവണ പറഞ്ഞെങ്കിലും അവസാനം അത് വാങ്ങേണ്ടിവന്നു. "എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാട്ടോ". ഒരു ജർമ്മൻ സിസ്റ്ററുടെ വാക്കുകൾ ത്രേസ്യാമ്മ സിസ്റ്റർ തർജ്ജമ ചെയ്തു. ഞാൻ തലയാട്ടി.. ലഗേജും യാത്രയ്ക്കിടയിൽ കഴിക്കാനുള്ള ലഘു ഭക്ഷണമടക്കം അവർതന്നെ കാറിൽ വച്ചുതന്നു. കാറിൽ കയറുമ്പോഴും യാത്ര തുടങ്ങുമ്പോഴും മനസ്സിൽ ത്രേസ്യാമ്മ സിസ്റ്ററുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു. "കഷ്ടപ്പാടുകളൊക്കെ ഒത്തിരി ഇഷ്ട്ടം തോന്നി സ്വന്തമാക്കുക....."
Image: /content_image/News/News-2020-09-20-16:27:03.jpg
Keywords: വൈറൽ

14364
Category: 18
Sub Category:
Heading: മലങ്കര സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ഇന്നു സമാപനം
Content: മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ഇന്നു സമാപനം. രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്യും. ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആമുഖസന്ദേശം നല്‍കും. പൗരസ്ത്യതിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി, മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. ജാംബസ്ത്തീത്ത ഡിക്വാത്രോ, കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്, കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നിവര്‍ പങ്കെടുക്കും. ഇന്നലെ വിവിധ സഭകളുടെ അധ്യക്ഷ്യന്മാര്‍ പങ്കെടുത്ത എക്യുമെനിക്കല്‍ സമ്മേളനം നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണ്‍ലൈനായിട്ടാണ് സമ്മേളനംസംഘടിപ്പിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷതവഹിച്ചു. മാര്‍ത്തോമ്മ സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് അലക്‌സിയോസ് മാര്‍ യൗസേബിയോസ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലം,കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ്പ് ജോര്‍ജ് ഉമ്മന്‍, പുനലൂര്‍ രൂപത ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, പുനരൈക്യ നവതി ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫാ. ബനഡിക്ട് കുര്യന്‍ പെരുമുറ്റത്ത് എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-09-21-07:49:08.jpg
Keywords: മലങ്കര

14365
Category: 10
Sub Category:
Heading: അത്ഭുതം ആവർത്തിച്ചു: ലോകത്തെ വീണ്ടും അമ്പരപ്പിച്ച് വിശുദ്ധ ജാനുയേരിയസിന്റെ രക്തം ദ്രാവക രൂപത്തിലായി
Content: നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷി വിശുദ്ധ ജാനുയേരിയസിന്റെ ഖരരൂപത്തിലുള്ള രക്തം തിരുനാള്‍ ദിനത്തില്‍ വീണ്ടും ദ്രാവക രൂപത്തിലായി. വിശുദ്ധന്റെ തിരുനാൾ ദിനമായ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19 ശനിയാഴ്ചയാണ് ഖരരൂപത്തിലുള്ള രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം പതിവ് തെറ്റിക്കാതെ വീണ്ടും ആവര്‍ത്തിച്ചത്. അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവെച്ച് രക്തം ദ്രാവകരൂപത്തിലായെന്ന് നേപ്പിള്‍സ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പെ പ്രഖ്യാപനം നടത്തി. പകര്‍ച്ചവ്യാധി നിയന്ത്രണങ്ങൾ മൂലം വളരെ കുറച്ച് ആളുകൾ മാത്രമേ ഈ സമയത്ത് കത്തീഡ്രൽ ദേവാലയത്തിൽ ഉണ്ടായിരുന്നുള്ളൂ. സ്നേഹിതരെ, നമ്മുടെ രക്തസാക്ഷിയും, മധ്യസ്ഥനുമായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം ദ്രാവകരൂപത്തിലായത് ഒരുപാട് സന്തോഷത്തോടെ ഞാൻ അറിയിക്കുന്നുവെന്നായിരിന്നു പ്രഖ്യാപനം. ഈ അത്ഭുതം ദൈവത്തിന്റെ നന്മയുടെയും, കരുണയുടെയും, സ്നേഹത്തിന്റെയും, വിശുദ്ധന്റെ സൗഹൃദത്തിന്റെയും, സാഹോദര്യത്തിന്റെയും അടയാളമാണെന്നും കർദ്ദിനാൾ സെപ്പെ പറഞ്ഞു. നേപ്പിൾസിന്റെ മധ്യസ്ഥനാണ് വിശുദ്ധ ജാനുയേരിസ്. മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. വിശുദ്ധന്റെ എല്ലിൻ കഷണങ്ങളും നേപ്പിള്‍സ് കത്തീഡ്രൽ ദേവാലയത്തിൽ സൂക്ഷിക്കുന്നുണ്ട്. 2015-ല്‍ നേപ്പിൾസിൽ ആർച്ച് ബിഷപ്പ് ആസ്ഥാനത്തെത്തിയ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് അടങ്ങിയ പേടകം പ്രാർത്ഥനാപൂർവ്വം ചുംബിക്കുന്ന സമയത്ത് കട്ടപിടിച്ച രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിച്ചതു വലിയ വാര്‍ത്തയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-21-10:53:58.jpg
Keywords:

14366
Category: 11
Sub Category:
Heading: ലോക്ക്ഡൗണിലെ 104 ദിവസം: ബൈബിള്‍ പകര്‍ത്തിയെഴുതി മണിപ്പൂരില്‍ നിന്നുള്ള കൗമാരക്കാരി
Content: ഇംഫാൽ: കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിലെ 104 ദിവസം കൊണ്ട് ബൈബിള്‍ പകര്‍ത്തിയെഴുതി മണിപ്പൂരിൽ നിന്നുള്ള എൻഗാഹ്മിന്നി ഖോൾഹോ എന്ന കൗമാരക്കാരി ശ്രദ്ധയാകര്‍ഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള അറിവും, ജ്ഞാനവും വർദ്ധിക്കുന്നതിന് വേണ്ടിയാണ് അമ്മയുടെ നിർദ്ദേശമനുസരിച്ചു കൊറോണ കാലത്തു വിശുദ്ധ ഗ്രന്ഥം പകര്‍ത്തിയെഴുതാന്‍ ഈ പതിനാറു വയസ്സുകാരി തീരുമാനിക്കുന്നത്. മെയ് 18നു ആരംഭിച്ച ദൗത്യം ആഗസ്റ്റ് 29 വരെ നീണ്ടു. പഴയനിയമം 1603 പേജുകളിലും പുതിയനിയമം 626 പേജുകളിലും എഴുതിയാണ് ഈ മിടുമിടുക്കി ബൈബിള്‍ പകര്‍ത്തിയെഴുതല്‍ പൂര്‍ത്തിയാക്കിയത്. തുടക്കത്തിൽ ദിവസത്തിൽ കുറഞ്ഞത് 10 മണിക്കൂറെങ്കിലും ഇതിനായി ചെലവഴിക്കുമായിരിന്നുവെന്നും ജൂലൈ 20ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനുശേഷം ഇത് ഏഴു മണിക്കൂറായി കുറച്ചുവെന്നും ഇപ്പോൾ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന എൻഗാഹ്മിന്നി ഖോൾഹോ പറഞ്ഞു. ഒരു ഡോക്ടറായി സമൂഹത്തെ സേവിക്കാനാണു താൽപ്പര്യമെന്നും ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നാം മാതൃകാപരമായ ജീവിതം നയിക്കുകയും, സമൂഹത്തിന് കഴിയുന്ന സംഭാവന നൽകുകയും വേണമെന്നും എൻഗാഹ്മിന്നി കൂട്ടിച്ചേര്‍ത്തു. കാങ്‌പോക്പി ക്രിസ്ത്യൻ ചർച്ചിന്റെ ലൈബ്രറിയിലേക്ക് വിശുദ്ധ ഗ്രന്ഥത്തിന്റെ കയ്യെഴുത്തു പ്രതി നൽകാനാണ് എൻഗാഹ്മിന്നിയുടെ തീരുമാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-21-13:02:30.jpg
Keywords: കൗമാര

14367
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കുള്ള നിയന്ത്രണങ്ങള്‍ ദൈവത്തോടുള്ള പരിഹാസം: സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത
Content: കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോ നഗരത്തില്‍ പൊതു ജനപങ്കാളിത്തതോടെയുള്ള കുര്‍ബാനകള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ദൈവനിന്ദയും വിശുദ്ധ കുര്‍ബാനയോടുള്ള പരിഹാസവുമാണെന്ന് സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വത്തോറെ കോര്‍ഡിലിയോണ്‍. സെപ്റ്റംബര്‍ 14 മുതല്‍ പൊതു ആരാധനകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുവാനുള്ള സാന്‍ഫ്രാന്‍സിസ്കോ മേയര്‍ ലണ്ടന്‍ ബ്രീഡിന്റെ തീരുമാനത്തോടുള്ള എതിര്‍പ്പ് അറിയിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ ദിവ്യകാരുണ്യ പ്രദിക്ഷിണത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഈ മഹത്തായ കത്തീഡ്രലില്‍ ഒരു സമയം ഒരാള്‍? എന്തൊരു അപമാനം. ഇത് പരിഹാസമാണ്. അവര്‍ നിങ്ങളെ കളിയാക്കുകയാണ്. അവര്‍ ദൈവത്തേകൂടി കളിയാക്കുകയാണെന്നതാണ് ഏറ്റവും നിന്ദ്യമായ കാര്യം”. മെത്രാപ്പോലീത്ത തുറന്നടിച്ചു. “വിശുദ്ധ കുര്‍ബാനക്ക് വേണ്ടി മാസങ്ങളായി ഞാന്‍ നഗരത്തിലെ അധികാരികളോട് അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സിറ്റി ഹാള്‍ അതെല്ലാം അവഗണിച്ചു. അവര്‍ നിങ്ങളെ കാര്യമായെടുക്കുന്നില്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. കുറച്ചു കാലമായി നമ്മള്‍ ഇത് സഹിക്കുകയാണ്. നമ്മുടെ വിശ്വാസത്തിനും, ദൈവത്തിനും വേണ്ടി സാക്ഷ്യം വഹിക്കുവാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ കത്തോലിക്കര്‍ പൗരത്വത്തിന്റെ ഉത്തരവാദിത്വം കൂടി നിറവേറ്റണമെന്നും ആരോഗ്യപരമായ മുന്‍കരുതലുകള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സെന്റ് ആന്റണി, സെന്റ് പാട്രിക്, സ്റ്റാര്‍ ഓഫ് ദി സീ എന്നീ മൂന്ന്‍ ഇടവകകളില്‍ നിന്നും ആരംഭിച്ച പ്രദിക്ഷിണങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് സാന്‍ ഫ്രാന്‍സിസ്കോ സിറ്റി ഹാളിനു സമീപമുള്ള യുണൈറ്റഡ് നേഷന്‍സ് പ്ലാസായില്‍വെച്ച് ഒരുമിക്കുകയും സാന്‍ഫ്രാന്‍സിസ്കോ കത്തീഡ്രലിന് പുറത്തുവച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കുകയുമായിരുന്നു. കോവിഡിനെ തുടര്‍ന്നു അമേരിക്കയില്‍ വിശുദ്ധ കുര്‍ബാനക്ക് ഏറ്റവും കര്‍ക്കശമായ നിയന്ത്രണങ്ങളുള്ള നഗരമാണ് സാന്‍ഫ്രാന്‍സിസ്കോ. ദേവാലയത്തിന് പുറത്തുവെച്ചുള്ള ആരാധനകളില്‍ അന്‍പതു പേരില്‍ കൂടുതല്‍ പാടില്ലെന്നും, ദേവാലയത്തിനകത്ത് ഒരു സമയത്ത് ഒരാള്‍ക്ക് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുകയുള്ളുവെന്നുമാണ് മേയറുടെ പ്രഖ്യാപനത്തില്‍ പറയുന്നത്. ഒക്ടോബര്‍ മുതല്‍ 25 പേരായി ഉയര്‍ത്താമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് സാന്‍ഫ്രാന്‍സിസ്കോ കത്തീഡ്രലിന്റെ ശേഷിയുടെ 1% മാത്രമാണെന്നാണ് മെത്രാപ്പോലീത്ത പറയുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ഹോട്ടലുകള്‍ക്ക് പൂര്‍ണ്ണമായി തുറക്കുവാനും, ഇന്‍ഡോര്‍ ജിമ്മുകള്‍ക്കും, റിട്ടെയില്‍ സ്റ്റോറുകള്‍ക്കും, ജിമ്മുകള്‍ക്കും, ബ്യൂട്ടി സലൂണുകള്‍ക്കും ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഭരണകൂടം ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-21-14:33:47.jpg
Keywords: ദിവ്യകാരുണ്യ, അമേരി

14368
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ചേന്നോത്തിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു: മൃതസംസ്കാരം നാളെ
Content: കൊച്ചി: സെപ്തംബര്‍ ഏഴിന് ദിവംഗതനായ ജപ്പാനിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന്റെ (76) ഭൗതികദേഹം കൊച്ചിയിലെത്തിച്ചു. ടോക്കിയോയില്‍ നിന്നു ദോഹ വഴി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ഇന്നു രാവിലെ 11.40നാണു ഭൗതികദേഹം നെടുമ്പാശേി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. എറണാകുളം അങ്കമാലി അതിരൂപത കാര്യാലയത്തില്‍ വൈദികരും മാര്‍ ചേന്നോത്തിന്റെ കുടുംബാംഗങ്ങളും ചേര്‍ന്നു ഭൗതികദേഹം ഏറ്റുവാങ്ങി. അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജോയ് ഐനിയാടന്‍, പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന്‍ കൈപ്രംപാടന്‍, മാര്‍ ചേന്നോത്തിന്റെ സഹോദരപുത്രന്‍ ഡോ. മാര്‍ട്ടിന്‍ ചേന്നോത്ത് എന്നിവര്‍ മൃതശരീരം ഏറ്റുവാങ്ങി. ആര്‍ച്ച് ബിഷപ്പ് ചേന്നോത്തിന്റെ സഹോദരങ്ങളായ പ്രഫ. സി.ജെ. പോള്‍, ഡോ. സി.ജെ. തോമസ്, സഹോദരപുത്രന്മാരായ ജോസഫ് ആന്റണി സോണി ചേന്നോത്ത്, അതിരൂപത വൈദിക സമിതി സെക്രട്ടറി റവ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍, അകപ്പറമ്പ് പള്ളി വികാരി റവ.ഡോ. ജോര്‍ജ് നെല്ലിശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജരാര്‍ദ്ദ് എന്നിവരും വിമാനത്താവളത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. എറണാകുളം ലിസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന ഭൗതികദേഹം നാളെ രാവിലെ ഏഴു മുതല്‍ എട്ടുവരെ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നുള്ള ഒരു മണിക്കൂര്‍ 09.30 വരെ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍ പള്ളിയിലും പൊതുദര്‍ശനത്തിനുവയ്ക്കുന്നുണ്ട്. 11.30 നു ഭൗതികദേഹം ചേര്‍ത്തല കോക്കമംഗലത്തുള്ള മാര്‍ ചേന്നോത്തിന്റെ വസതിയിലെത്തിക്കും. 12.30നു മാതൃ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിലേക്കു കൊണ്ടുവരും. കോക്കമംഗലം പള്ളിയകത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക കല്ലറയിലാണു ഭൗതികദേഹം കബറടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30നു ദിവ്യബലിയോടു കൂടി സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൃതസംസ്കാരത്തിന്റെ സമാപനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-21-17:01:12.jpg
Keywords: ജപ്പാ, ചേന്നോ

14369
Category: 10
Sub Category:
Heading: അനുതാപത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല: ഫ്രാങ്ക്ളിൻ ഗ്രഹാമിന്റെ മുന്നറിയിപ്പ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലായെന്നും ലോക പ്രശസ്ത വചനപ്രഘോഷകന്‍ ഫ്രാങ്ക്ളിൻ ഗ്രഹാം. ഈ ശനിയാഴ്ച വാഷിംഗ്‌ടണ്‍ ഡി.സിയില്‍വെച്ച് നടക്കുന്ന ദേശീയ പ്രാര്‍ത്ഥനാറാലിയെ കുറിച്ച് ക്രിസ്ത്യന്‍ പോസ്റ്റിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അന്തരിച്ച പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്ളിൻ ഗ്രഹാം ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള ലോക്ക്ഡൌണ്‍ മൂലമുണ്ടായ തൊഴിലില്ലായ്മയും, കച്ചവട സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുമാണ് ദേശീയ പ്രാര്‍ത്ഥനാറാലി സംഘടിപ്പിക്കുവാനുള്ള പ്രധാന കാരണമെന്നു അദ്ദേഹം വെളിപ്പെടുത്തി. “ദൈവവും, ദൈവീക വഴികളും ഗവണ്‍മെന്റുകളില്‍ നിന്നും, വിദ്യാലയങ്ങളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. അമേരിക്കയെ ചുറ്റിപ്പറ്റിയുള്ള ആത്മീയ അന്ധകാരം നീക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. റിപ്പബ്ലിക്കന്‍സിനോ, ഡെമോക്രാറ്റുകള്‍ക്കോ ഇത് പരിഹരിക്കുവാന്‍ കഴിയുകയില്ല”. ഫ്രാങ്ക്ലിന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ തെരുവുകളിലും, ചില സമൂഹങ്ങളിലും അസ്വസ്ഥതകള്‍ ഉണ്ടെന്നും, ജനങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ മുറവിളി ആരും കേള്‍ക്കുന്നില്ലെന്നും ഇതെല്ലാം ഒരു സമയത്ത് തന്നെ തിളച്ചു മറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ അനുതപിക്കുകയും സര്‍വ്വശക്തനായ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ അമേരിക്കക്ക് മുന്നോട്ട് പോകുവാന്‍ കഴിയില്ല. "പ്രാര്‍ത്ഥിക്കുന്ന ആളുകള്‍ ഇപ്പോഴും അമേരിക്കയില്‍ ഉണ്ടോ? ഒരു വലിയ ഉയര്‍ത്തെഴുന്നേല്‍പ്പിന് സാധ്യതയുണ്ടോ?" എന്ന ചോദ്യത്തിന്, ‘വിരളം’ എന്നായിരുന്നു ഫ്രാങ്ക്ലിന്റെ മറുപടി. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും പ്രസിഡന്‍റാണ് ഫ്രാങ്ക്ലിന്‍. സെപ്റ്റംബര്‍ 26ന് വാഷിംഗ്‌ടണ്‍ ഡിസി യില്‍ വെച്ച് നടക്കുന്ന ‘പ്രാര്‍ത്ഥനാ റാലി 2020’യില്‍ പങ്കുചേരുവാന്‍ അമേരിക്കന്‍ ജനതയെ ക്ഷണിച്ചുകൊണ്ടുള്ള ലഘു വീഡിയോ ഫാങ്ക്ലിന്‍ ട്വിറ്ററില്‍ നേരത്തെ പോസ്റ്റ് ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-21-18:08:16.jpg
Keywords: ഫ്രാങ്ക്