Contents

Displaying 14051-14060 of 25135 results.
Content: 14400
Category: 18
Sub Category:
Heading: പാവങ്ങള്‍ക്ക് ഒന്‍പത് പുതിയ വീടുകൾ, 30 വീടുകള്‍ക്കു നവീകരണം: കരുതലിന്റെ മുഖമായി അരുവിത്തുറ ഇടവക
Content: അരുവിത്തുറ: ഭവനരഹിതരേയും നിർധനരേയും ചേര്‍ത്തുപിടിച്ച് അരുവിത്തുറ സെന്റ ജോർജ് ഫൊറോന ഇടവകയിൽ പുത്തൻ വീടുകളുടെ താക്കോൽ ദാനം. സ്വന്തമായി വീട് ഇല്ലാതെ വേദനിക്കുന്ന ഇടവകയിലെ നിർധനരായ കുടുംബങ്ങൾക്ക് പുതിയ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയാണ് സെന്റ് ജോർജ് ഫൊറോന കരുതലിന്റെ മുഖമായത്. 600 സ്ക്വയര്‍ ഫീറ്റ് വിസ്തീർണവും എല്ലാ സൗകര്യങ്ങളുമുള്ള ഒൻപത് വീടുകളാണ് പുതുതായി നിർമ്മിച്ചു നൽകിയത്. ഇതോടൊപ്പം 30 വീടുകളുടെ നവീകരണവും നടന്നു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പള്ളിയുടെ വരുമാനത്തിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് വീടുകളുടെ നിർമാണം. വിൻസെന്റ് ഡി പോൾ സൊസൈറ്റി, എസ്എം വൈഎം, പ്രൊവിൻഷ്യൽ ഹൗസ്, പിത്യവേദി തുടങ്ങിയവർ ഇതിൽ പങ്കാളികളായി. ഭവനരഹിതർക്കായി പാലാ രൂപത ആവിഷ്ക്കരിച്ച പാലാ ഹോംസ് പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമ്മിച്ചത്. പുതിയ വീടുകളുടെ താക്കോൽ ദാനം പാലാ രുപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പള്ളിയുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാറ്റി വച്ച് പുതിയ വീടുകൾ നിർമ്മിച്ചു നൽകിയത് വലിയ കാര്യമാണെന്നും ഇത് ദരിദ്രരരോടും നിസഹായരായവരോടുമുള്ള അരുവിത്തുറ ഇടവകയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പളളികളോടനുബന്ധിച്ചുുള്ള പ്രസ്ഥാനങ്ങളും സംരംഭങ്ങളും പാവപ്പെട്ടവർക്ക് ഉപകാരപ്രദമാകുമെന്ന ചിന്തയോടെ നടപ്പിലാക്കണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എംഎൽഎ പി. സി ജോർജ്, അസി. വികാരിമാരായ ഫാ. ജോർജ് പൈമ്പള്ളിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, പ്രോവിൻഷ്യൽ സിസ്റ്റർ ആനി കല്ലറങ്ങാട്, ജയ്സൺ കൊട്ടുകാപ്പളിൽ എന്നിവർ പങ്കെടുത്തു. വീട് നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകിയ സെന്റ് ജോർജ് ഹയര്‍ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജി സെബാസ്റ്റ്യനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. കൈക്കാരന്മാരായ ചാക്കോച്ചൻ വെള്ളുക്കുന്നേൽ, ബോസ് പ്ലാത്തോട്ടം, ജോർജി മുണ്ഡപത്തിൽ, അരുൺ താഴത്തുപറമ്പിൽ നിർമ്മാണ കമ്മറ്റിയംഗങ്ങളായ സിബി പാലാത്ത്, ബെന്നി വെട്ടത്തേൽ, സാബു പ്ലാത്തോട്ടം എന്നിവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-25-10:54:50.jpg
Keywords: ഭവന, വീട
Content: 14401
Category: 13
Sub Category:
Heading: മണിപ്പൂരില്‍ നിന്നുള്ള കത്തോലിക്ക സന്യാസിനിയ്ക്കു രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം
Content: ന്യൂഡല്‍ഹി: സാമൂഹ്യ സേവന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കുകയും ‘ശുചിത്വഭാരത പദ്ധതി’ക്ക് പ്രചാരണം നല്‍കുകയും ചെയ്ത കത്തോലിക്കാ കന്യാസ്ത്രീക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ്. ഇന്നലെ സെപ്റ്റംബര്‍ 24ന് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദില്‍ നിന്നും ‘നാഷ്ണല്‍ സര്‍വീസസ് സ്കീം’ അവാര്‍ഡ് സ്വീകരിച്ച 42 പേരിലാണ് മണിപ്പൂരില്‍ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റര്‍ വില്ല്യം പര്‍മാറും ഉള്‍പ്പെട്ടിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ വിര്‍ച്വല്‍ മാര്‍ഗ്ഗത്തിലൂടെ നടത്തിയ അവാര്‍ഡു ദാന ചടങ്ങില്‍ കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജു ഉള്‍പ്പെടെയുള്ള പ്രമുഖരും അവാര്‍ഡ് ജേതാക്കളും പങ്കെടുത്തു. മണിപ്പൂരിലെ സാമൂഹ്യ സേവന രംഗത്ത് നല്‍കിയ എടുത്ത് പറയേണ്ട സംഭാവനകളാണ് വെഡ്രൂണ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന കാര്‍മ്മലൈറ്റ്‌ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ പര്‍മാറിനെ അവാര്‍ഡിനര്‍ഹയാക്കിയതെന്നു കേന്ദ്ര യുവജനകാര്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ മാരാമിലുള്ള ഡോണ്‍ ബോസ്കോ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഒന്നിന്റെ പ്രോഗ്രാം ഓഫീസറാണ് മുപ്പത്തിയൊന്‍പതുകാരിയായ സിസ്റ്റര്‍ പര്‍മാര്‍. പൊതുശൌചാലയങ്ങള്‍, മൂത്രപ്പുരകള്‍, വെയിറ്റിംഗ് ഷെഡ്‌, മാലിന്യ നിര്‍മ്മാര്‍ജന കനാലുകള്‍, മാലിന്യ സംസ്കരണ പ്ലാന്റുകള്‍, കുളങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുവാന്‍ സിസ്റ്റര്‍ പര്‍മാര്‍ മുന്‍കൈ എടുത്തിരിന്നു. ടിന്നുകളും, മുളയും കൊണ്ട് ഏതാണ്ട് മുന്നൂറോളം ഡസ്റ്റ് ബിന്നുകളാണ് ഇവരുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയത്. കേരളത്തിലുണ്ടായ പ്രളയത്തിലും ഇരകളായവരെ സഹായിക്കുവാന്‍ സിസ്റ്റര്‍ പര്‍മാര്‍ ധനസമാഹരണം നടത്തിയിരിന്നു. എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഒഫീസറിന്റെ സേവനങ്ങള്‍ക്ക് പുറമേ, സലേഷ്യന്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയാണ് ഈ യുവ സന്യാസിനി. “നോട്ട് മി ബട്ട് യു” എന്ന ‘നാഷണല്‍ സര്‍വീസ് സ്കീമിന്റെ’ ആപ്തവാക്യം പ്രാവര്‍ത്തികമാക്കുവാനാണ് താന്‍ ശ്രമിച്ചതെന്നു സിസ്റ്റര്‍ പര്‍മാര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ശുചിത്വഭാരത പദ്ധതിയുടെ ഭാഗമായി കോളേജിലെ എന്‍.എസ്.എസ് യൂണീറ്റ് ദത്തെടുത്ത റാംലുങ് എന്ന ഗ്രാമത്തില്‍ പ്രദേശവാസികളുടേയും, കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. കെ.ഒ. സെബാസ്റ്റ്യന്റേയും സഹായത്തോടെ പൊതു കക്കൂസുകളും, ജല സംഭരണികളും നിര്‍മ്മിക്കുകയുണ്ടായി. ഇതിനുപുറമേ, മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലില്‍ നിന്നും 85 കിലോമീറ്റര്‍ അകലെ സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും, 19,900 വൃക്ഷതൈകള്‍ നട്ടതും, അയല്‍ ഗ്രാമങ്ങളിലെ ശുചിത്വബോധവത്കരണം, ആരോഗ്യപ്രതിരോധ ബോധവത്കരവത്കരണം, എച്ച്.ഐ.വി/എയിഡ്സ് ബോധവത്കരണം, മലേറിയ നിര്‍മ്മാജ്ജനം, സാമൂഹ്യ അവബോധ റാലികള്‍ തുടങ്ങിയവയും സിസ്റ്റര്‍ പര്‍മാറിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഒരു രജിസ്റ്റേര്‍ഡ് അവയവദാതാവായ സിസ്റ്റര്‍ 8 പ്രാവശ്യമാണ് തന്റെ രക്തം ദാനം ചെയ്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-09-25-12:24:18.jpg
Keywords: സന്യാ, പുരസ്
Content: 14402
Category: 14
Sub Category:
Heading: ലക്ഷ്യം ക്രിസ്തീയ അവഹേളനം? 'ട്രാന്‍സ്' ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയെന്ന് പ്രമുഖ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
Content: തൃശൂര്‍: മലയാള സിനിമയില്‍ അടുത്തിടെ പ്രദര്‍ശനത്തിനെത്തി ഏറെ വിവാദം സൃഷ്ടിച്ച 'ട്രാന്‍സ്' ചലച്ചിത്രം ക്രൈസ്തവ വിശ്വാസത്തെ മനഃപൂര്‍വ്വം അധിക്ഷേപിക്കുകയായിരുന്നുവെന്ന് വ്യക്തമായി സൂചന നല്‍കി പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ആദ്യ തിരക്കഥയില്‍ നിന്നും ക്ലൈമാക്‌സ് മാറ്റിയാണ് സിനിമ നിര്‍മിച്ചതെന്ന് പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സിബി തോട്ടുപ്പുറമാണ് ഷെക്കെയ്‌ന ടെലിവിഷന്റെ ബിഗ് ഡിബേറ്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തിരക്കഥയുമായി തന്നെ സമീപിച്ചിരിന്നുവെന്നും പുറത്തിറങ്ങിയ ചലച്ചിത്രത്തില്‍ നിന്നു വിഭിന്നമായിരിന്നു തന്നെ അറിയിച്ച ക്ലൈമാക്സ് ഭാഗമെന്നും അദ്ദേഹം വ്യക്തമാക്കി. "ബാംഗ്ലൂർ നിന്ന് ഒരു ചെറുപ്പക്കാരൻ ലിജിൻ ജോസ് എന്ന ഡയറക്ടറുടെ കൂടെ എന്റെ അടുക്കൽ വന്ന് കഥ പറഞ്ഞു. ധ്യാനങ്ങൾ നടത്തി പണം തട്ടുന്ന ഒരു റാക്കറ്റിന്റെ കഥയായിരുന്നു. അവരുടെ എല്ലാ ധ്യാനങ്ങളിലും ഒരു പെൺകുട്ടി തന്റെ സഹോദരനെ വീൽചെയറിൽ ഇരുത്തി കൊണ്ടുവരും. എന്നാൽ സൗഖ്യം ലഭിക്കാതെ വരുമ്പോൾ ധ്യാനഗുരു തന്നെ തനിക്കു കഴിവില്ലെന്നും ഇത്‌ തട്ടിപ്പാണെന്നും വെളിപ്പെടുത്തുന്നു. ഇനി വരരുതെന്നും പറഞ്ഞു വെച്ചു. എന്നാൽ അന്നേ ദിവസം അത്ഭുതം നടക്കാൻ പോകുന്നു എന്ന് പറഞ്ഞ സമയം വീൽ ചെയറിൽ നിന്നും പെൺകുട്ടി എഴുന്നേൽക്കുന്നതും അങ്ങനെ ക്രിസ്തു ഉണ്ടെന്നു പാസ്റ്റർ വിശ്വസിക്കുന്നതുമാണ് തന്നെ അറിയിച്ച കഥ". അദ്ദേഹം പറഞ്ഞു. ചിലരുടെ തെറ്റായ പ്രവണതകളെ ചൂണ്ടി കാണിക്കുന്നതിനുമപ്പുറം ദുരുദ്ദേശത്തോടെ ക്രൈസ്തവ വിശ്വാസത്തെ കടന്നാക്രമിക്കാന്‍ ശ്രമിച്ച സിനിമയായിരിന്നു ട്രാന്‍സ്. ഇതില്‍ വിമര്‍ശനം വ്യാപകമായിരിന്നു. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ സിനിമ ബോക്സോഫീസില്‍ പരാജയമായിരിന്നു. ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്ന വിധത്തില്‍ മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ പുറത്തുവരുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ട്രാന്‍സിനെ ഏവരും നിരീക്ഷിക്കുന്നത്. അതേസമയം സിബി തോട്ടുപ്പുറം നല്‍കിയ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു കാരണമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന ബിഗ് ഡിബേറ്റ് ഇന്നു (25/09/20) രാത്രി ഒന്‍പതിന് ഷെക്കെയ്ന ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-09-25-13:46:40.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 14403
Category: 13
Sub Category:
Heading: "ഗോത്ര ദേവതയെ ആരാധിക്കുക, അല്ലെങ്കില്‍ ഗ്രാമം വിടുക": ഭീഷണിയുടെ നടുവില്‍ ഛത്തീസ്ഗഢിലെ ക്രൈസ്തവര്‍
Content: റായ്പൂര്‍: ദക്ഷിണ ഛത്തീസ്‌ഗഢിലെ കൊണ്ടഗാവോണ്‍ ജില്ലയില്‍ ക്രൈസ്തവ കുടുംബങ്ങളോട് ഗ്രാമം വിട്ടുപോകുവാന്‍ സംഘടിതരായ പ്രദേശവാസികളുടെ ഭീഷണി. ജില്ലയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ച് മേഖലയിലെ ക്രൈസ്തവ കുടുംബങ്ങളോട് ഗ്രാമം വിട്ടുപോകുവാന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് താമസിക്കുന്ന ക്രൈസ്തവര്‍ ഭീതിയിലാഴ്ന്നിരിക്കുന്നത്. ക്രിസ്ത്യന്‍ ഭവനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളോടൊപ്പം താമസിക്കണമെങ്കില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് പഴയ വിശ്വാസത്തിലേക്ക് മടങ്ങി ഗോത്ര ദേവതയെ ആരാധിക്കണമെന്നും അല്ലെങ്കില്‍ ഗ്രാമം വിട്ടുപോകണമെന്നുമാണ് ഭീഷണി. പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊണ്ടഗാവോണിലെ സിങ്ങാന്‍പൂരില്‍ ഒരുമിച്ച് കൂടിയ ആയിരത്തിയഞ്ഞൂറോളം ഗ്രാമവാസികളാണ് ക്രൈസ്തവര്‍ക്കെതിരെ സംഘടിച്ചിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമം നടത്തിയെങ്കിലും വിഫലമായെന്നാണ് വിവരം. തങ്ങള്‍ക്കൊപ്പം താമസിക്കണമെങ്കില്‍ തങ്ങളുടെ ഗോത്ര വഴികളിലേക്ക് തിരികെപ്പോകുകയും, പ്രാദേശിക ദേവതകളെ പൂജിക്കുകയും വേണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. സമീപനാളുകളില്‍ പത്തോളം ക്രിസ്ത്യന്‍ കുടുംബങ്ങളാണ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസിനെ സമീപിച്ചത്. പൂര്‍ണ്ണമായും നിസ്സഹായവസ്ഥയിലാണ് കൊണ്ടഗാവോണിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ജീവിതമെന്നു ഛത്തീസ്ഗഢ്‌ ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റായ അരുണ്‍ പന്നാലാല്‍ വെളിപ്പെടുത്തി. ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന കൊണ്ടഗാവോണ്‍ ജില്ലാ കളക്ടര്‍ പുഷ്പേന്ദ്ര മീന നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറായിട്ടില്ല. ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കിയിട്ടുള്ള ഭാരതത്തില്‍ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ സ്വന്തം ഗ്രാമം വിടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതു അത്യന്തം ഗൌരവവുള്ള വിഷയമായി അധികാരികള്‍ പരിഗണിക്കണമെന്നാണ് പൊതു സമൂഹത്തില്‍ നിന്നുയരുന്ന ആവശ്യം. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-25-16:06:23.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 14404
Category: 1
Sub Category:
Heading: പോളണ്ടില്‍ ജപമാല റാലിക്കു നേരെ എൽജിബിടി പ്രവർത്തകയുടെ ആക്രമണം
Content: വാര്‍സോ: സെപ്റ്റംബർ പന്ത്രണ്ടിന് പോളണ്ടിൽ നടന്ന ജപമാല റാലിക്കിടെ എൽജിബിടി പ്രവർത്തക റാലിയിൽ പങ്കെടുക്കാനെത്തിയ കത്തോലിക്കാ വിശ്വാസിയെ ആക്രമിച്ചു. ജൂലൈ മാസം പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തു രൂപം വികൃതമാക്കാൻ ശ്രമിച്ചതിന് പാപ പരിഹാരമായി ട്രഡീഷൺ, ഫാമിലി, പ്രോപ്പർട്ടി എന്ന കത്തോലിക്ക സംഘടനയുടെ യുവജനവിഭാഗം സംഘടിപ്പിച്ച ജപമാല പ്രാർത്ഥനയ്ക്കിടെയാണ് പ്രകോപനം ഉണ്ടായത്. എൽജിബിടി പതാകയുമായി എത്തിയ പ്രവർത്തക വിസിലൂതി ആദ്യം ജപമാല പ്രാർത്ഥന തടസ്സപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് പ്രാർത്ഥനയിൽ പങ്കെടുത്തു കൊണ്ടിരുന്ന ഒരു വ്യക്തിയുടെ കൈകളിൽ കടിക്കാൻ ശ്രമിക്കുകയായിരുന്നു. സ്റ്റാനിസ്ലോ സഡോവ്സ്കി എന്ന വിശ്വാസിയാണ് ആക്രമിക്കപ്പെട്ടത്. കടിയേറ്റ കൈയിൽ ആഴത്തിലുള്ള മുറിവുണ്ടാവുകയും, രക്തം വരികയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫോൺ കൈകളിൽനിന്ന് തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ അതിന് അനുവദിക്കാതിരുന്നതാണ് എൽജിബിടി പ്രവർത്തകയെ തന്നെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്ന് സഡോവ്സ്കി വിശദീകരിച്ചു. സ്റ്റാനിസ്ലോ സഡോവ്സ്കിയുടെ കൈകളിൽ ഉണ്ടായിരുന്ന ജപമാലയും എൽജിബിടി പ്രവർത്തക നശിപ്പിച്ചിരുന്നു. കർത്താവിന്റെ രൂപം തകർക്കാൻ ശ്രമം നടത്തുമ്പോൾ നിശബ്ദരായി ഇരിക്കില്ലായെന്നും എൽജിബിടി ചിന്താഗതിയിൽ നിന്ന് കുടുംബങ്ങളെയും, രാജ്യത്തെയും രക്ഷിക്കണമെന്ന് പറഞ്ഞ് പരിശുദ്ധ മറിയത്തോട് മധ്യസ്ഥം അപേക്ഷിക്കുന്നത് തുടരാൻ കത്തോലിക്കാ യുവജനങ്ങൾ ഇനിയും ഇവിടെ എത്തുമെന്നും സഡോവ്സ്കി പറഞ്ഞു. ജൂലൈയില്‍ പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിൽ ക്രിസ്തുവിന്റെ രൂപം എൽജിബിടി പ്രവർത്തകർ വികൃതമാക്കിയ ദിവസം തന്നെ പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി സ്ഥലത്തെത്തി പ്രാര്‍ത്ഥന നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-25-18:13:33.jpg
Keywords: പോളണ്ട, പോളിഷ
Content: 14405
Category: 10
Sub Category:
Heading: "താന്‍ വലിയ ദൈവ വിശ്വാസിയായിരുന്നില്ല, ആഴപ്പെടുത്തിയത് കാര്‍ളോ": മകന്റെ വാഴ്ത്തപ്പെട്ട പദവിയ്ക്കായി പ്രാര്‍ത്ഥനയോടെ അമ്മ
Content: ആധുനികമായ ജീവിതമാണ് നയിച്ചിരുന്നതെങ്കിലും കുരിശുമരണം വരിച്ച് ഉത്ഥിതനായ യേശു ക്രിസ്തുവിലുള്ള വിശ്വാസം മകനെ സംബന്ധിച്ചിടത്തോളം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന വിശ്വാസത്തിനു സമമായിരുന്നുവെന്നു ഒക്ടോബര്‍ പത്തിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന സൈബര്‍ അപ്പസ്തോലന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കാർളോ അക്യുറ്റിസിന്റെ അമ്മ അന്റോണിയോ സൽസാനോ. ഇ.ഡബ്യു.ടി.എന്നിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. താന്‍ വലിയ ദൈവ വിശ്വാസിയായിരുന്നില്ലായെന്നും വിശ്വാസത്തില്‍ ആഴപ്പെടുത്തിയത് കാര്‍ളോയുടെ സ്വാധീനമായിരിന്നുവെന്നും ഇന്റര്‍നെറ്റിന്റേയും, സോഷ്യല്‍ മീഡിയയുടേയും ചതിക്കുഴികളില്‍ വീഴാതെ ശരിയായവിധം സാങ്കേതികവിദ്യകളെ കാര്‍ളോ ആസ്വദിച്ചിരുന്നുവെന്നും അന്റോണിയോ പറഞ്ഞു. മിലാനില്‍ ജനിച്ചു വളര്‍ന്ന കാര്‍ളോക്ക് പരിശുദ്ധ ദിവ്യകാരുണ്യത്തോട് ഒരു പ്രത്യേക ഭക്തി തന്നെയുണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ഒരുദിവസം പോലും ഒഴിവാക്കാത്ത അവന്‍ നിരന്തരം ജപമാല ചൊല്ലുകയും, ആഴ്ചതോറും കുമ്പസാരിക്കുകയും ചെയ്തിരുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സ് മുതലാണ് കാര്‍ളോ തന്റെ ഇടവകയിലെ കുട്ടികളെ വേദപാഠം പഠിപ്പിക്കുവാന്‍ തുടങ്ങിയത്. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടി. ചെറിയ പ്രായത്തിൽ തന്നെ കാർളോ ലുക്കീമിയ ബാധിതനായി. തന്റെ വേദനകൾ അവൻ മാർപാപ്പയ്ക്കും, സഭയ്ക്കുമായാണ് സമർപ്പിച്ചിരുന്നത്. അയല്‍വക്കത്തുള്ള പാവങ്ങളേയും ഭവനരഹിതരേയും സഹായിക്കുന്നതിലും അവന്‍ ആനന്ദം കണ്ടെത്തിയിരുന്നു. തനിക്ക് വേണ്ടി ഗെയിമുകള്‍ വാങ്ങിക്കുന്നതിന് പകരം ലഭിച്ചിരുന്ന ചെറിയ സമ്പാദ്യം കൂട്ടിച്ചേര്‍ത്ത് ഭവനരഹിതര്‍ക്ക് വേണ്ടി സ്ലീപ്പിംഗ് ബാഗുകള്‍ വാങ്ങിക്കുകയായിരുന്നു കാര്‍ളോ ചെയ്തിരുന്നതെന്ന് അമ്മ സല്‍സാനോ പറയുന്നു. ഇന്ന്‍ ജനങ്ങള്‍ക്ക് ആനന്ദം കണ്ടെത്തുന്നതിനുള്ള ഒരളവുകോല്‍ മാത്രമാണ് സാമൂഹ്യ മാധ്യമങ്ങള്‍. എന്നാല്‍ ജീവിതത്തില്‍ ദൈവമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നു കാര്‍ളോ പഠിപ്പിച്ചു. സ്വന്തം അയല്‍വക്കത്ത് തന്നെ നന്മ എങ്ങനെ ചെയ്യാമെന്നും കാര്‍ലോ കാണിച്ചുതന്നിരിന്നുവെന്നും പുതിയൊരു ജോടി ഷൂസ് വാങ്ങിക്കുവാന്‍ പറഞ്ഞപ്പോഴൊക്കെ, ആ പണം പാവങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നാണ് മകന്‍ പറഞ്ഞതെന്നും സല്‍സാനോ സ്മരിച്ചു. കാര്‍ളോ ജനിച്ച സമയത്ത് താന്‍ അത്ര വലിയ ദൈവ വിശ്വാസിയായിരുന്നില്ലെങ്കിലും മകന്റെ സ്വാധീനം തന്നെ ദൈവത്തോടു അടുപ്പിച്ചുവെന്ന്‍ പറഞ്ഞുകൊണ്ടാണ് സാല്‍സാനോ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിശ്വാസത്തിന് സാക്ഷ്യം നല്‍കി ജീവിച്ച് മരിച്ച ഈ കൗമാരക്കാരന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഒക്ടോബര്‍ പത്തിന് അസീസിയിൽവെച്ചാകും നടത്തപ്പെടുക. കഴിഞ്ഞ വർഷം കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-25-20:20:07.jpg
Keywords: കാര്‍ളോ, അക്യൂറ്റി
Content: 14406
Category: 18
Sub Category:
Heading: കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: പ്രതിസന്ധിയിലായ കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതു സഭയുടെ പ്രേഷിത ശുശ്രൂഷയായി കാണണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച സംസ്ഥാനതല അടുക്കള പച്ചക്കറിത്തോട്ട മത്സരത്തിലെ (ഏദന്‍ തോട്ടം) വിജയികള്‍ക്കു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ അസംഘടിതരായതിനാല്‍ അവര്‍ നിരന്തരമായ ചൂഷണത്തിനു വിധേയരാകുകയാണ്. കര്‍ഷകരുടെ അധ്വാനത്തിനു പ്രതിഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, സഭ പിആര്‍ഒ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, സെക്രട്ടറിമാരായ ബെന്നി ആന്റണി, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്നാം സമ്മാനമായ 50,000 രൂപ ഡേവിസ് എടക്കളത്തൂരും (ഖത്തര്‍), രണ്ടാം സമ്മാനമായ 25,000 രൂപ ജസ്റ്റീസ് കുര്യന്‍ ജോസഫും, മൂന്നാം സമ്മാനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമാണു സ്‌പോണ്‍സര്‍ ചെയ്തത്. പി. കെ. അലക്‌സാണ്ടര്‍, ലെനു മാത്യു എന്നിവര്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ബെസ്സി ബോബന്‍, ലൂസി ജോര്‍ജ്, സൂസി മാത്യു റെജി റിബി, റിജോഷ് എന്‍. ജോസ്, ബാബു ജോസ്, ഡെയ്‌സി കുര്യന്‍, ജോമി ജയിംസ്, ഫാ. വിന്‍സന്റ് കളപ്പുരയില്‍ എന്നിവര്‍ മൂന്നാം സമ്മാനത്തിന് അര്‍ഹരായി.
Image: /content_image/India/India-2020-09-26-06:58:01.jpg
Keywords: ആലഞ്ചേ
Content: 14407
Category: 14
Sub Category:
Heading: ഐ‌എസ് തീവ്രവാദികള്‍ കൈയടക്കിയ പുരാതന ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ കണ്ടെത്തി
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ കൈയടക്കിയ പുരാതന ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ ഇറാഖിസേന കണ്ടെത്തി. ഇറാഖിലെ വടക്കന്‍ നിനവേ ഗവര്‍ണറേറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗമെന്ന സംശയത്തെത്തുടര്‍ന്ന്‍ അറസ്റ്റ് ചെയ്ത വ്യക്തിയുടെ വീടിന്റെ അടുക്കളയില്‍ ഒളിപ്പിച്ച മുപ്പത്തിരണ്ടോളം ചരിത്രപ്രാധാന്യമുള്ള ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികളാണ് കണ്ടെത്തിയത്. ഇറാഖിലെ ഐസിസ് അധിനിവേശ കാലഘട്ടമായ 2014-2017 കാലയളവില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പരിഗണിക്കപ്പെട്ടു വന്നിരുന്ന മൊസൂളിലെ അസ്സീറിയന്‍ ദേവാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണ് സുപ്രധാനമായ കയ്യെഴുത്ത് പ്രതികള്‍. മൊസൂളിലെ പുരാതനനഗരത്തിലെ ബാബ് അല്‍ ജദീദ് ജില്ലയില്‍ നിന്നുമാണ് പുരാവസ്തുപരമായി പ്രാധാന്യമുള്ള ഈ കയ്യെഴുത്ത് പ്രതികള്‍ കണ്ടെത്തിയതെന്ന്‍ മൊസൂള്‍ പോലീസ് ചീഫ് ലെയിത്ത് അല്‍ ഹംദാനി പറഞ്ഞു. ഇസ്ലാമിക ഖലീഫേറ്റ് സ്ഥാപിക്കുമെന്ന അവകാശവാദത്തോടെ ഇറാഖിലും, സിറിയയിലും പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ മൂന്നു വര്‍ഷങ്ങളോളം നീണ്ട ആധിപത്യകാലത്ത് നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ഒന്‍പതു മാസങ്ങള്‍ നീണ്ട അന്താരാഷ്‌ട്ര സംയുക്ത സൈനീക നീക്കത്തെ തുടര്‍ന്ന്‍ 2017 അവസാനത്തോടെയാണ് മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിന് അന്ത്യം കുറിച്ചത്. ഇതിനിടെ നടന്ന ആക്രമണങ്ങളില്‍ ആയിരകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും, ഒന്‍പത് ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തു. ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നാണ് ഇറാഖി ക്രിസ്ത്യാനികള്‍. മൊസൂളിലെ ഐസിസിന്റെ അധിനിവേശം നഗരത്തിലെ ക്രൈസ്തവരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയോ, സംരക്ഷണത്തിനുള്ള നികുതി നല്‍കുകയോ ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന ജിഹാദികളുടെ ഭീഷണിയെത്തുടര്‍ന്ന്‍ ഭൂരിഭാഗം ക്രൈസ്തവരും നഗരം വിട്ട് പലായനം ചെയ്തിരിന്നു. ഇതേ തുടര്‍ന്നു രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വന്‍ കുറവാണ് യുദ്ധത്തിന് ശേഷം ഉണ്ടായത്. 2003-ന് മുന്‍പ് 15 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഐസിസിന്റെ ഭരണം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് തന്നെ 8,00,000-ത്തോളം പേര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിരുന്നു. ശേഷിച്ച ക്രൈസ്തവര്‍ ഐസിസ് ഭരണത്തോടെ മറ്റ് മേഖലകളിലേക്കും കുടിയേറുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-26-10:03:07.jpg
Keywords: ഇറാഖി
Content: 14408
Category: 18
Sub Category:
Heading: 'സാരമില്ലെന്നേ, ഇതും കടന്നു പോകും': കെയ്റോസ് മീഡിയായുടെ അഞ്ചാമത് വെബിനാര്‍ ഇന്ന്
Content: എറണാകുളം: യുവജനങ്ങൾക്കും ടീൻസിനുമായി വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ അഞ്ചാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്ന് നടക്കും. വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് 'സാരമില്ലെന്നേ, ഇതും കടന്നു പോകും' എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. മാധ്യമപ്രവർത്തകനും, കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റും, സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ പ്രവർത്തനനിരതനുമായ സാബു ജോസ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യും. യുവജന പ്രവർത്തകനും, റേസ്ടു എക്സല്ലെൻസ് അക്കാദമി സി.ഇ.ഒയുമായ ജിന്റോ മാത്യു സെഷൻ നയിക്കും. ആകുലതകളും, ആശങ്കകളും നിറഞ്ഞ നിലവിലെ സാമൂഹിക സാഹചര്യത്തിൽ പ്രതിസന്ധികളെ എങ്ങനെ ക്രിയാത്മകമായി കൈകാര്യം ചെയ്യാം എന്ന മാർഗ്ഗനിർദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് വെബിനാറിന്റെ ലക്ഷ്യം. ** റജിസ്ട്രേഷനും അനുബന്ധ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: ബിലാസ്: 9645395997 {{ Register here for webinar link: ->http://forms.gle/Upqm5P7SNPKUxRgW9}} {{ Kairos Media YouTube link: ->https://www.youtube.com/c/kairosmedia}}
Image: /content_image/India/India-2020-09-26-10:48:56.jpg
Keywords: വെബിനാര്‍
Content: 14409
Category: 13
Sub Category:
Heading: പൊതു സ്ഥലങ്ങളില്‍ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: ടെക്സാസ്: ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് പൊതു സ്ഥലങ്ങളില്‍ പ്രഘോഷിക്കുവാനും ക്രൈസ്തവരെന്ന നിലയില്‍ നമ്മുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഓര്‍മ്മപ്പെടുത്തല്‍. ടെക്സാസിലെ പ്ലാനോയിലുള്ള പ്രെസ്റ്റൺവുഡ് ബാപ്റ്റിസ്റ്റ് ചർച്ച് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. അടിസ്ഥാനപരമായി നാം അമേരിക്കക്കാർ പ്രാർത്ഥിക്കുന്നവരാണെന്നും പ്രാർത്ഥനയാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും മറ്റുള്ളവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ അത് തന്റെ ജീവിതത്തിൽ അനുഭവിച്ചറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഷ്ണറിമാരുടെ സേവനങ്ങളെക്കുറിച്ചും, അവരുടെ ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മൈക്ക് പോംപിയോ തന്റെ സന്ദേശത്തില്‍ പരാമര്‍ശം നടത്തി. "മിഷ്ണറിമാരെ നിങ്ങൾ പിന്തുണക്കണം, അത് നിങ്ങളുടെ സ്വന്തം പള്ളിയിൽ നിന്നാണേലും, പുറത്തു നിന്നാണേലും. അവർ വളരെയധികം ശ്രദ്ധേയമായ ശുശ്രൂഷകള്‍ ചെയ്യുന്നു. ഞാൻ ലോകമെമ്പാടും സഞ്ചരിക്കുമ്പോൾ അത് കാണുന്നുണ്ട്. ലോകത്തിലെ പല ഇരുണ്ട കോണുകളിലേക്കും അവർ വെളിച്ചം കൊണ്ടുവരുന്നു. നിങ്ങൾക്കും അത് ചെയ്യാൻ കഴിയും. നിങ്ങൾ ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം അത് പള്ളിയിലായാലും, ബൈബിൾ പഠനത്തിലായാലും, ജോലിസ്ഥലത്തായാലും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുക. നിങ്ങളുടെ വിശ്വാസം എന്താണെന്നു തുറന്നു കാണിക്കാൻ മടിക്കരുത്". മൈക്ക് പറഞ്ഞു. മതസ്വാതന്ത്ര്യത്തെക്കുറിച്ചും, വിശ്വാസം തുറന്നു പ്രകടിപ്പിക്കാനുള്ള അമേരിക്കക്കാരുടെ അവകാശത്തെക്കുറിച്ചും ശക്തമായ ഭാഷയിൽ ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അമേരിക്ക പോലുള്ള ഒരു സ്വതന്ത്ര രാജ്യത്തിൽ വിശ്വാസവും അവകാശങ്ങളും മൂടിവെക്കുകയാണെങ്കിൽ, വിശ്വാസം സംരക്ഷിക്കാൻ കഷ്ട്ടപ്പെടുന്ന മറ്റു സ്ഥലങ്ങളിലെ ജനങ്ങൾക്ക് നിങ്ങൾ നൽകുന്ന തെറ്റായ സന്ദേശമായിരിക്കും അതെന്ന് അദ്ദേഹം തുറന്നടിച്ചു. ഇപ്പോൾ ലോകം നമ്മെയാണ് ഉറ്റു നോക്കുന്നത്. വിമർശിക്കാനും, വേണ്ടെന്നു പറയാനും ഒരുപാടു പേർ കാണും. നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു സംസാരിച്ചാൽ അത് ശരിയായില്ലെന്ന് പറയാൻ ആളുകളുണ്ടാകും. എന്നാൽ നിങ്ങൾ നിരുത്സാഹപ്പെടരുത്,കാരണം നിങ്ങള്‍ക്ക് ലഭിച്ച ബോധ്യമാണ് നിങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത്. മൈക്ക് പോംപിയോ കൂട്ടിച്ചേര്‍ത്തു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പോംപിയോ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം നിരവധി തവണ പരസ്യമാക്കിയിട്ടുണ്ട്. അമിതമായ മതനിരപേക്ഷതയെയും സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ ധാര്‍മ്മിക അധഃപതനങ്ങളെയും നിരവധി തവണ തള്ളിക്കളഞ്ഞ അദ്ദേഹം യേശുക്രിസ്തു നമ്മുടെ രക്ഷകനും, ലോകത്തെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമാര്‍ഗ്ഗവുമാണെന്നും പ്രസ്താവിച്ചിരിന്നു. സ്ഥാനമൊഴിഞ്ഞ റെക്സ് ടില്ലേഴ്സണിന് പിന്‍ഗാമിയായി 2018 മാർച്ച് 13നാണ് യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, പോംപിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തത്. ഇത് സെനറ്റ് വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-26-12:10:22.jpg
Keywords: യു‌എസ്, പോംപിയോ