category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'സാരമില്ലെന്നേ, ഇതും കടന്നു പോകും': കെയ്റോസ് മീഡിയായുടെ അഞ്ചാമത് വെബിനാര്‍ ഇന്ന്
Contentഎറണാകുളം: യുവജനങ്ങൾക്കും ടീൻസിനുമായി വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ അഞ്ചാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്ന് നടക്കും. വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് 'സാരമില്ലെന്നേ, ഇതും കടന്നു പോകും' എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. മാധ്യമപ്രവർത്തകനും, കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റും, സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ പ്രവർത്തനനിരതനുമായ സാബു ജോസ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യും. യുവജന പ്രവർത്തകനും, റേസ്ടു എക്സല്ലെൻസ് അക്കാദമി സി.ഇ.ഒയുമായ ജിന്റോ മാത്യു സെഷൻ നയിക്കും. ആകുലതകളും, ആശങ്കകളും നിറഞ്ഞ നിലവിലെ സാമൂഹിക സാഹചര്യത്തിൽ പ്രതിസന്ധികളെ എങ്ങനെ ക്രിയാത്മകമായി കൈകാര്യം ചെയ്യാം എന്ന മാർഗ്ഗനിർദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് വെബിനാറിന്റെ ലക്ഷ്യം. ** റജിസ്ട്രേഷനും അനുബന്ധ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: ബിലാസ്: 9645395997 {{ Register here for webinar link: ->http://forms.gle/Upqm5P7SNPKUxRgW9}} {{ Kairos Media YouTube link: ->https://www.youtube.com/c/kairosmedia}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-26 10:46:00
Keywordsവെബിനാര്‍
Created Date2020-09-26 16:18:56