Contents

Displaying 14031-14040 of 25137 results.
Content: 14380
Category: 18
Sub Category:
Heading: മാര്‍ ജോസഫ് ചേന്നോത്തിന് നാടിന്റെ അന്ത്യാഞ്ജലി
Content: ചേര്‍ത്തല: കാലം ചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന് ജന്മനാട് വിടചൊല്ലി. മാതൃഇടവകയായ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ മദ്ബഹയ്ക്കു സമീപമൊരുക്കിയ കബറിടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും സമര്‍പ്പിച്ചു. ജപ്പാനില്‍നിന്നും തിങ്കളാഴ്ച എത്തിച്ച ഭൗതികശരീരം ഇന്നലെ രാവിലെ എറണാകുളം ലിസി ആശുപത്രി ചാപ്പലിലും എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലും പൊതുദര്‍ശനത്തിനു വച്ചു. അവിടെനിന്നു മൃതദേഹം ആംബുലന്‍സില്‍ ചേര്‍ത്തലയിലെ തറവാട്ടു വീട്ടിലെത്തിച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കോവിഡ് മാനദണ്ഡം പാലിച്ച് നിരവധി നാട്ടുകാര്‍ എത്തിയിരുന്നു. 12.30ഓടെ മാതൃ ഇടവകയായ കോക്കമംഗലം പള്ളിയില്‍ മൃതദേഹം എത്തിച്ചു പൊതുദര്‍ശനത്തിനായി വച്ചു. ഉച്ചകഴിഞ്ഞു 2.30ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. എറണാകുളംഅങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികനായി. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ചേന്നോത്തിന്റെ ബന്ധു കൂടിയായ ഫാ. സിറിയക് നീരാക്കല്‍ ഒസിഡി എന്നിവര്‍ സഹകാര്‍മികരായി. മാര്‍ ജേക്കബ് മനത്തോടത്ത് വചനസന്ദേശം നല്കി.സമാപന കര്‍മത്തിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു കാര്‍മികന്‍. പ്രാര്‍ഥനകള്‍ക്കു ശേഷം കര്‍ദിനാള്‍ മാര്‍ ചേന്നോത്തിന്റെ മൃതദേഹത്തില്‍ മുടിയണിച്ചു. തുടര്‍ന്നു നഗരികാണിക്കലിനു ശേഷം ദേവാലയത്തിന്റെ മുന്‍ഭാഗത്തു വച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് നല്കിയത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറന്പില്‍, മന്ത്രി പി. തിലോത്തമന്‍, എ.എം. ആരിഫ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ചേര്‍ത്തല മുട്ടം ഫൊറോന വികാരി റവ. ഡോ. പോള്‍ വി. മാടന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെയും പൗരസ്ത്യ തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയണാര്‍ഡോ സാന്ദ്രിയുടെയും അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജാംബാത്തിസ്ത ദി ക്വാതോ്രയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും അനുശോചന സന്ദേശങ്ങള്‍ വായിച്ചു.
Image: /content_image/India/India-2020-09-23-09:01:55.jpg
Keywords: ജപ്പാ, ചേന്നോ
Content: 14381
Category: 18
Sub Category:
Heading: മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബര്‍ 29ന്
Content: കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബര്‍ 29നു രാവിലെ 8.30നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. മെത്രാഭിഷേകത്തിനു മുന്നോടിയായുള്ള റമ്പാന്‍ പട്ടം ഒക്ടോബര്‍ 11നു രാവിലെ 8.30ന് റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലാകും നടത്തപ്പെടുക. ശുശ്രൂഷകള്‍ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരാകുമെന്ന് വികാരി ജനറാള്‍ മോണ്‍.മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2020-09-23-09:18:37.jpg
Keywords: ക്‌നാനായ
Content: 14382
Category: 1
Sub Category:
Heading: 'നരഹത്യ': ദയാവധത്തെ ശക്തമായി അപലപിച്ച് വീണ്ടും വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ദയാവധം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നരഹത്യയാണെന്നു വത്തിക്കാനിലെ വിശ്വാസ തിരുസംഘം. ഇന്നലെ ചൊവ്വാഴ്ച വിശ്വാസ തിരുസംഘം 'സമരിത്താനൂസ്‌ ബോനുസ്' അഥവാ 'നല്ല സമരിയാക്കാരൻ' എന്ന പേരിൽ ഇറക്കിയ എന്ന രേഖയിലാണ് ദയാവധത്തെ പൂര്‍ണ്ണമായും തള്ളികളഞ്ഞുകൊണ്ട് വത്തിക്കാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 17 പേജുള്ള രേഖയില്‍ ദയാവധം, ആത്മഹത്യ എന്നീ വിഷയങ്ങളിലുള്ള തിരുസഭയുടെ പരമ്പരാഗത നിലപാടുകള്‍ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. ദയാവധത്തെ 'മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യം', 'ഏത് അവസ്ഥയിലും സാഹചര്യത്തിലും അന്തർലീനമായ തിന്മ' എന്നീ വിശേഷണങ്ങളാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം നല്‍കിയിരിക്കുന്നത്. മരണത്തെ മുന്നിൽ കണ്ടുകൊണ്ട് ഗുരുതരമായ അവസ്ഥയിലായ രോഗികളെ കുറിച്ചുള്ള വിവരങ്ങളാണ് രേഖയില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒരാള്‍ ആവശ്യപ്പെട്ടാലും മറ്റൊരാളെ നമ്മുടെ അടിമയാക്കാൻ കഴിയാത്തതുപോലെ, മറ്റൊരാളുടെ ജീവൻ എടുക്കാൻ അവര്‍ ആവശ്യപ്പെട്ടാലും അവകാശമില്ലായെന്ന് വത്തിക്കാൻ പുറത്തുവിട്ട രേഖയില്‍ പറയുന്നു. വിശ്വാസ തിരുസംഘം തലവൻ കർദിനാൾ ലൂയിസ് ലെഡാരിയ ഫെററാണ് ജീവന്റെ മഹത്വം ചൂണ്ടിക്കാണിച്ച് ദയാവധത്തെ സംബന്ധിച്ച രേഖ പുറത്തിറക്കിയിരിക്കുന്നത്. മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇതേ തുടര്‍ന്നു ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 15 മാനസികാരോഗ്യ ആശുപത്രികളോട് കത്തോലിക്കാ സ്ഥാപനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത് അവസാനിപ്പിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തരവിട്ടിരിന്നു. ഏത് സാഹചര്യമാണെങ്കില്‍ പോലും ദയാവധം ഒരിക്കലും അനുവദിക്കുവാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്നായിരിന്നു അന്നും വിശ്വാസ തിരുസംഘം ആവര്‍ത്തിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-23-10:28:58.jpg
Keywords: ദയാവധ
Content: 14383
Category: 13
Sub Category:
Heading: കത്തോലിക്ക വിശ്വാസത്തിലേക്ക് മകനെ നയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍
Content: മാഞ്ചസ്റ്റർ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മകന്‍ വിൽഫ്രഡ് ജോൺസണിനു കത്തോലിക്കാ വൈദികന്‍ ജ്ഞാനസ്നാനം നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയമായ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിലാണ് ജ്ഞാനസ്നാന ശുശ്രൂഷകള്‍ നടന്നത്. കത്തോലിക്കാ സഭയിൽ മാമ്മോദീസ സ്വീകരിച്ചിട്ടുണ്ടെങ്കിലും പിന്നീട് ആംഗ്ലിക്കന്‍ സഭയില്‍ ചേര്‍ന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി നാലു മാസം പ്രായമുള്ള തന്റെ മകനെ കത്തോലിക്കാ സഭയിൽ ജ്ഞാനസ്‌നാനപ്പെടുത്തിയതാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടാന്‍ കാരണമായിരിക്കുന്നത്. സെപ്റ്റംബർ 12നാണ് ജ്ഞാനസ്നാനം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിൽ‌ഫ്രെഡിനെ സ്‌നാനപ്പെടുത്തിയ വൈദികന്‍ കത്തീഡ്രലിന്റെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ഫാ. ഡാനിയേൽ ഹംഫ്രീസാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോൺസന്റെ ആറാമത്തെ കുട്ടി ഏപ്രിൽ 29നാണ് ജനിച്ചത്. കത്തോലിക്ക സഭയില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടുണ്ടെങ്കിലും ബോറിസ് ജോൺസൺ പഠനകാലത്ത് തിരുസഭയില്‍ നിന്നു തെന്നിമാറി ആംഗ്ലിക്കൻ സഭയിൽ ചേര്‍ന്നിരിന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ക്രിസ്തീയ വിശ്വാസത്തോട് ചേർന്നുനിൽക്കാത്ത തീരുമാനങ്ങൾ വ്യക്തിജീവിതത്തിൽ കൈക്കൊള്ളുന്നു എന്ന ആരോപണം അദ്ദേഹത്തിന് നേരെ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മകനെ അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലേക്ക് ആനയിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം മാമ്മോദീസ നടന്ന വിവരം രഹസ്യമായി സൂക്ഷിക്കാൻ പ്രധാനമന്ത്രി ആദ്യം ശ്രമിച്ചിരുന്നു. വാരാന്ത്യത്തിൽ ഇറ്റലിയിൽ അവധിക്കാലം ആഘോഷിച്ചുവെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രൽ ജ്ഞാനസ്നാന വിവരങ്ങള്‍ പരസ്യപ്പെടുത്തുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-09-23-11:44:16.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Content: 14384
Category: 18
Sub Category:
Heading: ഫാ. പോൾ അച്ചാണ്ടി ബെംഗളൂരു ക്രൈസ്റ്റ് സർവ്വകലാശാലയുടെ പുതിയ ചാൻസലര്‍
Content: ബെംഗളൂരു: സി‌എം‌ഐ സഭയുടെ മുന്‍ പ്രിയോർ ജനറാൾ ഫാ. പോൾ അച്ചാണ്ടി ബെംഗളൂരുവിലെ ക്രൈസ്റ്റ് സർവ്വകലാശാലയുടെ പുതിയ ചാൻസലറായി ചുമതലയേറ്റു. സെപ്റ്റംബർ 21നാണ് അദ്ദേഹം പുതിയ ദൌത്യമേറ്റെടുത്തത്. 1995ൽ നോർത്ത് മഹാരാഷ്ട്ര സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും 2002ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിൽ നിന്ന് മാനേജ്മെൻറിൽ ഡോക്ടറേറ്റും നേടിയ അദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ മുന്‍പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ക്രൈസ്റ്റ് സര്‍വ്വകലാശാലയില്‍ 58 രാജ്യങ്ങളില്‍ നിന്നുള്ള 700 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18,000 പേര്‍ പഠനം നടത്തുന്നുണ്ട്. 2017-ലെ ഇന്ത്യാ ടുഡേ-നീൽസൺ സർവേയില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ സർവ്വകലാശാലയായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ തെരെഞ്ഞെടുത്തിരിന്നു. ക്രൈസ്റ്റ് കോളേജിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ധര്‍മ്മാരം മേജര്‍ സെമിനാരിയുടെ റെക്ടറായും ഫാ. പോൾ അച്ചാണ്ടിയെ നിയമിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-23-14:13:02.jpg
Keywords: ക്രൈസ്റ്റ്
Content: 14385
Category: 1
Sub Category:
Heading: അമൂല്യ ചരിത്രരേഖകൾ സംരക്ഷിച്ച മൊസൂൾ ആർച്ച് ബിഷപ്പിന് സാക്കറോവ് പ്രൈസിന് നാമനിർദേശം
Content: മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽപ്പെടാതെ അമൂല്യമായ ചരിത്രരേഖകൾ സംരക്ഷിച്ച മൊസൂൾ ആർച്ച് ബിഷപ്പ് നജീബ് മൗസ മൈക്കിളിനു യൂറോപ്യൻ പാർലമെന്റ് നൽകുന്ന സാക്കറോവ് പ്രൈസിനു വേണ്ടി നാമനിർദ്ദേശം. മൊസൂളിൽ ജനിച്ച ആർച്ച് ബിഷപ്പ് നജീബിന് തീവ്രവാദികളിൽ നിന്നും രക്ഷപ്പെടാൻ അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നിരുന്നു. അദ്ദേഹം വൈദികനായിരിക്കുന്ന കാലയളവിലായിരിന്നു പലായനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബി, അറമായ തുടങ്ങിയ ഭാഷകളിലുളള എണ്ണൂറോളം അമൂല്യ ചരിത്രരേഖകളും, ഗ്രന്ഥങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി ഇടപെടല്‍ നടത്തിയ അദ്ദേഹം ആദ്യം നിനവേ പ്രവിശ്യയിലേക്കും അതിനുശേഷം കുർദിസ്ഥാൻ മേഖലയിലേക്കുമാണ് പലായനം ചെയ്തത്. അമൂല്യ ചരിത്രരേഖകൾ സംരക്ഷിക്കുവാന്‍ അദ്ദേഹം എടുത്ത തീക്ഷ്ണതയാണ് സാക്കറോവ് പ്രൈസിനു വേണ്ടിയുള്ള നാമനിർദേശം ലഭിക്കാൻ കാരണമായത്. തീവ്രവാദി ആക്രമണം രൂക്ഷമായ നാളുകളിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ വേണ്ടി ആളുകളെ സഹായിക്കുന്നതിനും ആര്‍ച്ച് ബിഷപ്പ് നജീബ് മൗസ മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു. യൂറോപ്യൻ പാർലമെന്റിന്റെ ഔദ്യോഗിക നാമനിർദേശ കുറിപ്പിൽ ഇതെല്ലാം പരാമർശിക്കുന്നുണ്ട്. അദ്ദേഹം സൂക്ഷിച്ചുവെച്ച ചരിത്ര രേഖകൾ ഡിജിറ്റൽ പതിപ്പാക്കി പിന്നീട് ഇറ്റലിയിലും, ഫ്രാൻസിലും പ്രദർശനത്തിനുവെച്ചിരിന്നു. തനിക്ക് കിട്ടിയ നാമനിർദ്ദേശം ക്ലേശം സഹിക്കുന്ന ഇറാഖിലെയും, സിറിയയിലെയും, ലെബനോനിലെയും, യെമനിലെയും ജനതയ്ക്ക് വേണ്ടി സമർപ്പിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരമായ പീഡനത്തിന് ഇരകളായ യസീദികളെ സ്മരിക്കാനും നാമനിർദ്ദേശം വിനിയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് തന്നെ സഹായിച്ച ചെറുപ്പക്കാരെയും ആർച്ച് ബിഷപ്പ് നജീബ് മൗസ സ്മരിച്ചു. ഡൊമിനിക്കന്‍ വൈദികനായ അദ്ദേഹം 2019 ജനുവരിയിലാണ് മൊസൂൾ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റെടുത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-23-15:30:49.jpg
Keywords: ഇറാഖ, മൊസൂ
Content: 14386
Category: 24
Sub Category:
Heading: വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരവും അതിനു കാരണമായ ക്രൂശിത രൂപവും
Content: വിവാഹമോചനമില്ലാത്ത ഒരു ലോകം. വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ, വേർപാടിൻ്റെ വേദനകൾ അറിയാത്ത കുട്ടികൾ എത്ര സുന്ദരമായ സങ്കല്പങ്ങൾ, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ? ഈ ചോദ്യം ചെന്ന് എത്തി നിൽക്കുക യുറോപ്പിലെ ഒരു ചെറിയ നഗരത്തിലാണ്. വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം മറ്റൊന്നുമല്ല ബോസ്നിയ ഹെർസഗോവിനയിലെ (Bosnia and Herzegovina ) സിറോക്കി-ബ്രിജെഗ് ( Siroki-Brijeg) എന്ന പട്ടണമാണ്. ഈ നഗരത്തിൽ 2013 ലെ കണക്കനുസരിച്ച് 29,000 ൽ അധികം ജനങ്ങൾ അധിവസിക്കുന്നു. ഈ നഗരത്തിൽ ഒരു വിവാഹമോചനമോ തകർന്ന കുടുംബ ബന്ധത്തിൻ്റെ കഥയോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഈ നഗരത്തിൻ്റെ മഹത്വം വിളിച്ചറിയിക്കുന്നു. #{black->none->b->എന്താണ് ശക്തമായ ഈ കുടുംബ ബന്ധങ്ങളുടെ രഹസ്യം ? ‍}# നൂറു ശതമാനവും , ക്രോയേഷ്യൻ വംശജരയായ കത്തോലിക്കർ വസിക്കുന്ന സ്ഥലമാണ് സിറോക്കി-ബ്രിജെഗ്. അവരുടെ അടിയുറച്ച കത്തോലിക്കാ വിശ്വാസവും കുടുംബ ബന്ധങ്ങൾക്ക് അവർ പവിത്രതയുമാണ്. വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം എന്ന പദവിക്ക് അവരെ അർഹരാക്കിയത്. വിശ്വാസ ജീവിതം ഇവിടുത്തെ കത്തോലിക്കർക്കെന്നും വെല്ലുവിളി ആയിരുന്നു. ആദ്യം പ്രതിസന്ധി തുർക്കിയിലെ ഓട്ടോമൻ ഭരണത്തിൽ നിന്നായിരുന്നെങ്കിൽ, പിന്നീടതു കമ്മ്യൂണിസ്റ്റുകാരിൽ നിന്നായിരുന്നു. ഭീഷണികൾക്കു നടുവിൽ രക്ഷയുടെ ഉറവിടമായ ക്രിസ്തുവിന്റെ കുരിശു മാത്രമായിരുന്നു അവർക്ക് ആശ്രയം. അങ്ങനെ വിശുദ്ധ കുരിശ് അവരുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറി. അതിനാലാണ് വിവാഹ ജീവിതത്തെപ്പോലും ക്രിസ്തുവിന്റെ കുരിശുമായി അവർ ബന്ധിപ്പിക്കുന്നത്. ദൈവികജീവിതം മുളയെടുക്കുന്ന ക്രിസ്തുവിൻ്റെ മരക്കുരിശിൽ മനുഷ്യജീവിതം പിറവി കൊള്ളുന്ന വിവാഹം എന്ന കൂദാശയെ അവർ ബന്ധിപ്പിച്ചു. വിവാഹത്തിനായി വധുവും വരനും ദൈവാലയത്തിലേക്കു വരുമ്പോൾ അവർ ഒരു ക്രൂശിതരൂപവും കൈയ്യിലെടുക്കുന്നു. പുരോഹിതൻ കുരിശിനെ ആശീർവ്വദിക്കുകയും ജീവിതം പങ്കിടാൻ അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തിയെന്ന് പറയുന്നതിനു പകരം ചെയ്യുന്നതിനുപകരം അദ്ദേഹം ഇപ്രകാരം ഉദ്ബോധിപ്പിക്കും, “നിങ്ങളുടെ കുരിശ് നിങ്ങൾ കണ്ടെത്തി! ഇതു നിങ്ങൾക്കു സ്നേഹിക്കാനും എപ്പോഴും കൂടെ കൊണ്ടുനടക്കേണ്ടതുമായ കുരിശാണ്, ഇതു വലിച്ചെറിയപ്പെടാനുള്ളതല്ല, എന്നും വിലമതിക്കാനുള്ള ഒരു കുരിശാണ്.” വിവാഹ വാഗ്ദാനം പരസ്പരം നടത്തുമ്പോൾ വധു അവളുടെ വലതു കൈ കുരിശിൽ വയ്ക്കുന്നു അതിനു മുകളിൽ വരൻ തൻ്റെ വലതു കൈ വയ്ക്കുന്നു. കുരിശിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന അവരുടെ കരങ്ങളെ പുരോഹിതൻ തൻ്റെ പൗരോഹിത്യ ചിഹ്നമായ ഉറാലയാൽ മൂടി മുദ്ര ചെയ്യുന്നു. പിന്നിടു ഇന്നു മുതൽ മരണം വരെ സമ്പത്തിലും ദാരിദ്രത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും സുഖത്തിലും ദുഃഖത്തിലും ഏക മനസ്സായി വിശ്വസ്തതയോടെ ജീവിച്ചു കൊള്ളാമെന്ന് വിശുദ്ധ കുരിശിനെ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്യുന്നു. കുരിശിനെ ആദ്യം ചുംബിച്ചതിനു ശേഷമാണ് വധു വരന്മാർ പരസ്പരം ചുംബനം കൈമാറുന്നു. വിവാഹ ശേഷം ഒരാൾ മറ്റൊരാളെ ഉപേക്ഷിക്കുകയാണെങ്കിൽ, അവർ ക്രൂശിൽ കിടക്കുന്ന ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു എന്നാണ് അവർ വിശ്വസിക്കുന്നത്. അങ്ങനെ വിവാഹമോചിതർ യേശുവിനെ നഷ്ടപ്പെടുന്നവരാകുന്നു. വിവാഹ ശേഷം നവദമ്പതികൾ ഈ "വിവാഹക്കുരിശ് " അവരുടെ വീടിൻ്റെ ഉമ്മറപ്പടിയിൽ സ്ഥാപിക്കുന്നു. അന്നു മുതൽ അവരുടെ ജീവിതത്തിന്റെ റഫറൻസ് പോയിന്റായി ഈ കുരിശു മാറുന്നു. കുരിശു നോക്കിയാണ് നവദമ്പതികൾ തങ്ങളുടെ ജീവൻ കരുപിടിപ്പിക്കുന്നത്. ബന്ധങ്ങള്‍ ആകസ്മികമല്ലന്നും ജീവിത പങ്കാളി ദൈവ പദ്ധതിയുടെ ഭാഗമാണന്നുള്ള തിരിച്ചറിവു കുരിശു നൽകുമ്പോൾ ‘ദൈവം യോജിപ്പിച്ച’ ദാമ്പത്യത്തെ തകർത്തെറിയാൻ അവർക്കു കഴിയുകയില്ല. എല്ലാ മനുഷ്യബന്ധങ്ങളിലും സംഭവിക്കുന്നതു പോലെ ചില സമയങ്ങളിൽ കുടുംബ ജീവിതത്തിലും ബുദ്ധിമുട്ടും തെറ്റിദ്ധാരണകളും ഉണ്ടാകും. ആ സമയങ്ങളിൽ, പരിഹാരത്തിനായി മറ്റു മാർഗ്ഗങ്ങളിലേക്കു ആദ്യം തിരിയുന്നതിനു പകരം അവർ കുരിശിലേക്ക് തിരിയുന്നു. ക്രൂശിത രൂപത്തിനു മുമ്പിൽ മുട്ടുകുത്തി പരസ്പരം ഹൃദയം തുറക്കുമ്പോൾ പരസ്പരം മനസ്സിലാക്കാനും ക്ഷമിക്കാനും വീണ്ടും കുതിക്കാനുള്ള ശക്തി ദമ്പതികൾക്കു ലഭിക്കുന്നു. ഈ പുണ്യ ആചാരം ഈ സമൂഹത്തിൽ നിലനിൽക്കുന്നതിനാൽ കുട്ടിക്കാലം മുതലേ ദമ്പതികൾ അതു കണ്ടാണ് വളരുന്നത്. അതു അവരുടെ വിവാഹ ജീവിതത്തിനു ഭദ്രത കൊടുക്കുന്നു. ഈ ശക്തമായ ദാമ്പത്യബന്ധത്തിൽ നിന്ന് ജനിച്ച കുട്ടികൾ ചെറുപ്പം മുതലേ കുരിശിനെ സ്നേഹിക്കാനും കുരിശിൻ്റെ മുമ്പിൽ പ്രാർത്ഥിക്കുവാനും പരിശീലനം നേടുന്നു. ഉറങ്ങുന്നതിനു മുമ്പു കുരിശിനെ ചുംബിക്കുന്ന ശീലം ഈ പട്ടണത്തിലെ കുട്ടികളെ മാതാപിതാക്കൾ ചെറുപ്പത്തിലേ പഠിപ്പിക്കുന്നതിനാൽ ഈശോ തങ്ങളെ കൈകളിൽ പിടിച്ചിരിക്കുകയാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അവർ ചെറുപ്പത്തിലെ ഹൃദ്യസ്ഥമാക്കുന്നു. കുരിശിൽ വിവാഹം ജീവിതം പണിതുയർത്തുമ്പോൾ ആ ദാമ്പത്യം പുഷ്പിക്കുകയും തലമുറകൾക്കു അനുഗ്രഹമാവുകയും ചെയ്യും. അങ്ങനെയുള്ള കുടുംബങ്ങൾ ഈ ദൈവത്തിൻ്റെ ഈ ലോകത്തിലെ ഏറ്റവും മനോഹര സൃഷ്ടിയാകുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #Repost
Image: /content_image/SocialMedia/SocialMedia-2020-09-23-15:58:28.jpg
Keywords: വിവാഹ
Content: 14387
Category: 4
Sub Category:
Heading: വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 5
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍}# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍}# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14328}} ഒരു അക്രമിസംഘം ആഗസ്റ്റ് 26ന് തോതോമഹാ ഗ്രാമത്തില്‍ പ്രവേശിച്ചതോടെ, അവിടത്തെ ക്രൈസ്തവര്‍ നില്‍ക്കക്കള്ളിയില്ലാതെ ജീവനും കൊണ്ടോടി. ഇതു കേട്ടറിഞ്ഞ ലിഡിയ ഡിഗള്‍ തന്റെ ഭര്‍ത്താവ് അക്ബര്‍ ഡിഗളിനെ വിളിച്ച് വിവരം ധരിപ്പിച്ചു. തിരുവല്ല ആസ്ഥാനമായുള്ള ബിലീവേഴ്‌സ് ചര്‍ച്ചില്‍ പാസ്റ്ററായിരുന്ന അദ്ദേഹം അപ്പോള്‍ അടുത്തുള്ള സുലെസോരു ഗ്രാമത്തിലായിരുന്നു. ഭര്‍ത്താവിനോട് ഉടന്‍ സുലെസോരു വിട്ടുപോകാന്‍ ലിഡിയ അപേക്ഷിച്ചു. എന്നാല്‍ അദ്ദേഹം അത് നിരാകരിക്കുകയും അവിടെത്തന്നെ താമസിക്കുമെന്ന് ശഠിക്കുകയും ചെയ്തു. പരിഭ്രാന്തയായ ലിഡിയ അഞ്ചു വയസ്സുള്ള മകനെയും കൂട്ടി പിറ്റേന്ന് അതിരാവിലെ സുലെസോരുവിലെത്തി.തന്നോടൊത്ത് കാട്ടിലേക്ക് ഒളിച്ചോടാന്‍ ലിഡിയ കേണപേക്ഷിച്ചിട്ടും പാസ്റ്റര്‍ അക്ബര്‍ വഴങ്ങിയില്ല. 'ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അവിടുന്ന് എന്നെ സംരക്ഷിക്കും. നീ വേണമെങ്കില്‍ മകനെയുംകൂട്ടി കാട്ടിലേക്ക് ഓടിക്കൊള്ളൂ.' എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഭര്‍ത്താവിന്റെ മനസുമാറുകയില്ലെന്നു ബോധ്യമായപ്പോള്‍, പാസ്റ്ററുടെ വെള്ള വസ്ത്രം ഉപേക്ഷിക്കാമെന്ന് ഒരുകണക്കിന് സമ്മതിപ്പിച്ചു. ഭര്‍ത്താവ് മഞ്ഞള്‍ പാടങ്ങളില്‍ ഒളിച്ചിരിക്കാമെന്നും ഭാര്യ മകനെയും കൂട്ടി വനാന്തരങ്ങളില്‍ അഭയം തേടാമെന്നുമുള്ള ധാരണയില്‍ അവര്‍ പിരിഞ്ഞു. ഭാര്യയും മകനും പോയതിന്റെ പിന്നാലെ അക്രമിസംഘം ഗ്രാമത്തില്‍ എത്തി. അക്ബര്‍ ഡിഗളിനെ അന്വേഷിക്കുന്നതിനു മുമ്പേ, അവര്‍ ദൈവാലയവും ക്രൈസ്തവ ഭവനങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പാസ്റ്റര്‍ അക്ബര്‍ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞ ആ സംഘം അദ്ദേഹത്തിനുവേണ്ടി തിരച്ചില്‍ തുടങ്ങി. മഞ്ഞള്‍പാടത്ത് ഒളിച്ചിരുന്ന അക്ബറിനെ അവര്‍ ഓടിച്ചിട്ടുപിടിച്ചു. തുടര്‍ന്ന് അവിടത്തെ കമ്മ്യൂണിറ്റി ഹാളിന്റെ മുന്‍ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. അക്ബറിന്റെ കഴുത്തിലും ഉദരത്തിലെ കഠാര കുത്തിയിറക്കി. കാലുകള്‍ മഴുകൊണ്ട് വെട്ടിമാറ്റി. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍, വിവസ്ത്രനാക്കുകയും ശരീരഭാഗങ്ങള്‍ കൂട്ടിയിട്ട് തീയിടുകയും ചെയ്തു. 'സമീപത്തുള്ള ചെറുകുന്നിന്റെ മുകളില്‍ നിന്ന് ഞാന്‍ ഇതെല്ലാം കണ്ടു,' ഭീതിയും നിസ്സഹായതയും നിറഞ്ഞ മനസ്സോടെ ലിഡിയ പറഞ്ഞു. പിന്നീട് തന്റെ മകനുമൊത്ത് ആ വിധവ ഒരു ഹിന്ദു കുടുംബത്തില്‍ അഭയം തേടി. ആ കുടുംബം കാരുണ്യപൂര്‍വം അവരെ സ്വീകരിക്കുകയും അവിടെ താമസിപ്പിക്കുകയും ചെയ്തു. ലിഡിയയ്ക്കു ആ രാത്രി ഒരു പോള കണ്ണടയ്ക്കാനായില്ല. കണ്ണടയ്ക്കുമ്പോള്‍ കൊടുംക്രൂരതകളുടെ ദൃശ്യങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ വന്നു. പുലരിക്കുമുമ്പേ ഉണര്‍ന്ന് കുഞ്ഞിനേയും കൂട്ടി അവള്‍ ഭര്‍ത്താവിന്റെ കത്തിക്കരിഞ്ഞ ശരീരം കിടന്നിരുന്ന സ്ഥലത്തേക്ക് നീങ്ങി. വികൃതമായ ആ ശരീരത്തിനടുത്തുനിന്ന് കരയാനല്ലാതെ മറ്റൊന്നിനും അവള്‍ക്ക് ആവുമായിരുന്നില്ല. കുറച്ചുകഴിഞ്ഞ് അഭയം നല്‍കിയ ഹിന്ദു കുടുംബത്തിലേക്ക് ലിഡിയ മടങ്ങി. മടക്കയാത്രയില്‍, ഒരു സംഘം ആളുകള്‍ നടന്നടുക്കുന്നത് കണ്ട് ലിഡിയയും മകനും ഒളിച്ചു. 'പാസ്റ്ററുടെ ഭാര്യ ഇവിടെയുണ്ട്. അവളെയും ജീവനോടെ കത്തിച്ചുകളയണം.' എന്ന് അവര്‍ പറയുന്നതു കേട്ട് ലിഡിയ കിടിലം കൊണ്ടു. ആ മതഭ്രാന്തന്മാര്‍ അക്ബറിന്റെ അവശേഷിച്ചിരുന്ന ശരീരത്തില്‍, വീണ്ടും തീ കൊളുത്തി. പിറ്റേദിവസം സുരക്ഷാസൈന്യം ഗ്രാമത്തിലെത്തിയപ്പോള്‍ ചാരവും കരിഞ്ഞ എല്ലിന്‍ കഷണങ്ങളും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. സൈന്യം ലിഡിയയെയും മകനെയും അന്വേഷിച്ചു കണ്ടുപിടിച്ച് പോലീസ്‌സ്‌റ്റേഷനില്‍ കൊണ്ടുപോയി. ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതിനുശേഷം ഇരുവരെയും അഭയാര്‍ത്ഥിക്യാമ്പില്‍ എത്തിച്ചു. പാസ്റ്ററായ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടിട്ടും ലിഡിയ അക്ഷോഭ്യയായി, ദൃഢസ്വരത്തില്‍ എന്നോട് പറഞ്ഞു: 'എന്ത് സംഭവിച്ചാലും, ഞാന്‍ ക്രിസ്ത്യാനിയായി ജീവിക്കും.' അക്ബറിന്റെ ഘാതകര്‍ വൈകാതെ നിയമനടപടികള്‍ക്ക് വിധേയരാക്കപ്പെട്ടു. അതിവേഗ കോടതി 2009 സെപ്തംബര്‍ 23ന് മുഖ്യപ്രതികളില്‍ അഞ്ചുപേരെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. കന്ധമാലില്‍ ഏറെനാള്‍ ദീര്‍ഘിച്ച ക്രൈസ്തവവിരുദ്ധ താണ്ഡവത്തില്‍ രേഖപ്പെടുത്തിയ 828 ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച ആദ്യത്തെ കേസായിരുന്നു ഇത്. പിന്നീട് വിധി തീര്‍പ്പുകല്‍പ്പിച്ച മറ്റു 30 കൊലപാതകക്കേസുകളില്‍ ഒന്നിലും അതിവേഗ കോടതി ആരെയും ജീവപര്യന്തത്തിന് ശിക്ഷിച്ചിട്ടില്ല. കൂട്ടാളികള്‍ ജയിലിലടയ്ക്കപ്പെടാന്‍ കാരണക്കാരിയായ തന്നോട് പ്രതികാരം ചെയ്യാന്‍ കാവി അണികള്‍ തീരുമാനിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ലിഡിയ മകനെ ചണ്ഡീഗഢിലുള്ള ക്രിസ്തീയ ഹോസ്റ്റലിലാക്കി. ജീവരക്ഷയ്ക്കായി ആ വിധവയ്ക്കും കന്ധമാല്‍ വിട്ടുപോകേണ്ടിവന്നു. മകനെ പിരിഞ്ഞ് താമസിക്കുന്നത് ലിഡിയയ്ക്ക് ദുസ്സഹമായിരുന്നു. വടക്കേ ഇന്ത്യയിലെ പഞ്ചാബില്‍ ചെന്ന് മകനെ കൂടെക്കൂടെ കാണുകയെന്നത് അവള്‍ക്ക് സാമ്പത്തികമായി താങ്ങാവുന്നതായിരുന്നില്ല. 'അവന്‍ ഒഡീഷയില്‍ തന്നെ പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെയായാല്‍ ഇടയ്ക്കിടയ്ക്ക് എന്റെ മകനെ കാണാമല്ലോ?' 2011 ക്രിസ്മസ് സമയത്ത് ലിഡിയ തന്റെ ആഗ്രഹം സൂചിപ്പിച്ചു. പക്ഷേ, 2017 ഫെബ്രുവരിയില്‍ ലിഡിയയെ കണ്ടപ്പോഴും മകന്‍ ചണ്ടീഗഢില്‍ തന്നെയാണ് പഠിക്കുന്നത് എന്നാണ് അവള്‍ പറഞ്ഞത്. #{black->none->b->രക്തസാക്ഷിയായ ഫാദര്‍ ബെര്‍ണാഡ് ഡിഗള്‍ ‍}# കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതയുടെ പ്രോക്യൂറേറ്റര്‍ ഫാ. ബെര്‍ണാഡ് ഡിഗള്‍ 2008 ആഗസ്റ്റ് 23ന്, സ്വന്തം ഇടവകയായ ടിയാംഗിയയിലെ പുതിയ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള യാത്രയിലായിരുന്നു. യാത്രാമധ്യേ ഫാ. ബെര്‍ണാഡ് ഭുവനേശ്വറില്‍ 240 കി.മീ. ദൂരെയുള്ള ശങ്കരകോള്‍ പള്ളിയിലെത്തി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വന്നു. ബെര്‍ണാഡ് അച്ഛന്‍ സംഗതിയുടെ ഗൗരവം മനസ്സിലാക്കി ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കണ്ടു. തന്റെ യാത്രാ പരിപാടികളില്‍ മാറ്റം വരുത്തി. 73 വയസ്സുണ്ടായിരുന്ന മലയാളി വൈദികന്‍ ചാണ്ടി എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ചരളം കുന്നേലിന്റെ കൂടെ അന്നുരാത്രി താമസിക്കുവാന്‍ ബെര്‍ണാഡച്ചന്‍ തീരുമാനിച്ചു. പിറ്റേദിവസം സ്വാമിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ശങ്കര കോളിലൂടെ കടന്നു പോകുമെന്നറിഞ്ഞു. പക്ഷെ വിലാപയാത്ര എത്തിച്ചേര്‍ന്നത് രണ്ടാം ദിവസം ഉച്ചകഴിഞ്ഞു മാത്രമാണ്. ആയിരക്കണക്കിന് ഹിന്ദുക്കള്‍ പങ്കെടുത്ത വിലാപയാത്ര ആഗസ്റ്റ് 25 ന് ഉച്ചതിരിഞ്ഞ് ശങ്കരക്കോളില്‍ എത്തുമ്പോള്‍ അവിടത്തെ പള്ളിയും തീവച്ചു നശിപ്പിക്കുവാന്‍ ഗൂഡാലോചനയുണ്ടെന്ന് കത്തോലിക്കാ യുവജനങ്ങള്‍ക്ക് അറിവ് കിട്ടിയിരുന്നു. എന്നാല്‍, വിലാപയാത്ര ഏറെ വൈകിയതിനാല്‍ കലാപകാരികള്‍ ആക്രമണം മാറ്റിവച്ചു. സ്വാമിയുടെ മൃതസംസ്‌കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന കാവിഅണികള്‍ എത്തുന്നതിനുമുമ്പ് തന്നെ, രണ്ടു വൈദികരും സമീപത്തുള്ള മഠത്തിലെ മൂന്നു കന്യാസ്ത്രീകളും അവിടത്തെ ജോലിക്കാരും കാട്ടിലേക്ക് ജീവനും കൊണ്ടോടി. അക്രമികള്‍ എല്ലാം കൊള്ളയടിച്ച് കെട്ടിടവും അതിനോട് ചേര്‍ന്നുള്ള പള്ളിയായി ഉപയോഗിച്ചിരുന്ന വിശാലമായ ഹാളും അഗ്‌നിക്കിരയാക്കി. രണ്ട് അള്‍സേഷ്യന്‍ നായ്ക്കളെ കല്ലെറിഞ്ഞു വകവരുത്തി. ഫലവൃക്ഷങ്ങളും സസ്യലതാദികളുമെല്ലാം അരിഞ്ഞുവീഴ്ത്തി. പിന്നീട് ബെര്‍ണാഡ് അച്ചന്റെ വാന്‍ അന്വേഷിച്ചു കാട്ടിലേക്ക് നീങ്ങി. വനാന്തരത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കണ്ടെത്തി തീയിട്ടു നശിപ്പിച്ചു. രാത്രി കാട്ടില്‍ കഴിച്ചുകൂട്ടിയ വൈദികരും മറ്റും പിറ്റേന്നു രാവിലെ, എന്തെങ്കിലും ഭക്ഷിക്കാനായി, കത്തിച്ചാമ്പലായ കേന്ദ്രത്തിലേക്ക് മടങ്ങി വന്നു. പാതി കത്തിക്കരിഞ്ഞ ഭക്ഷണസാധനങ്ങള്‍ പെറുക്കിയെടുത്തതിനു ശേഷം ചാണ്ടിയച്ചനും മറ്റുള്ളവരും കാട്ടിലേക്കുതന്നെ മടങ്ങി. പ്രായാധിക്യം കാരണം ചാണ്ടിയച്ചന് നടക്കാന്‍ വിഷമമായിരുന്നു.അദ്ദേഹത്തെ എങ്ങനെയെങ്കിലും കന്ധമാലില്‍ നിന്ന് പുറത്തു കടത്തണം. അതിന് ഒരു മോട്ടോര്‍ ബൈക്ക് കിട്ടുമോ എന്ന് അന്വേഷിക്കുവാന്‍ ബെര്‍ണാഡ് അച്ചന്‍ തീരുമാനിച്ചു. (നല്ല സമരിയാക്കാരന്‍ ലൂക്കാ 10:25-37 ). (പാലാ രാമപുരം ഇടവകക്കാരനായ ചാണ്ടിയച്ചന്‍ ജീവിതകാലം മുഴുവന്‍ കന്ധമാലില്‍ സേവനം ചെയ്ത് 2015 ല്‍ വിരമിക്കുകയും 2017 ജൂലൈ 10ന് 81മത്തെ വയസ്സില്‍ കേരളത്തിലെ വിശ്രമവേളയില്‍ മരണമടയുകയും ചെയ്തു.) ആ സ്ഥലം ഏറെ പരിചയമുള്ള ബെര്‍ണാഡച്ചന്‍ തന്റെ ഡ്രൈവറെയും അയല്‍വാസിയായ ഒരു യുവാവിനെയും കൂട്ടി പുറപ്പെട്ടു. 15 കി.മീ അകലെ പദംപാഡയില്‍ മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്ന വൈദികന്റെ വസതിയായിരുന്നു ലക്ഷ്യം. 'ആ ഭവനം കത്തിയമരുന്നത് ദൂരെനിന്നു നടുക്കത്തോടെ ഞങ്ങള്‍ കണ്ടു. അതിനാല്‍ ഞങ്ങള്‍ തൊട്ടടുത്ത ക്രിസ്തീയ ഗ്രാമത്തിലേക്ക് നീങ്ങി,' ബെര്‍ണാഡച്ചന്‍ അനുസ്മരിച്ചു. അവിടെയുണ്ടായിരുന്ന മുഴുവന്‍ ക്രിസ്തീയ ഭവനങ്ങളും അഗ്‌നിക്കിരയാക്കിയിരിക്കുന്നതുകണ്ട് അച്ചനും സഹയാത്രികരും അന്വേഷണം തുടര്‍ന്നു സൂര്യന്‍ അസ്തമിച്ചതോടെ യാത്രതുടരാന്‍ നിവൃത്തിയില്ലാതായി. ദുദുര്‍ക്കഗം ഗ്രാമത്തില്‍ കത്തിച്ചാമ്പലായി ഒരു പള്ളിയുണ്ടായിരുന്നു. അവിടെ വിശ്രമിക്കാന്‍ അവര്‍ തീരുമാനിച്ചു. 'കൂടെയുള്ള ചെറുപ്പക്കാര്‍ എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍, അക്രമി സംഘത്തിന്റെ ബഹളം കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ ഓടാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, ഞാന്‍ അവരുടെ പിടിയിലായി. കിട്ടിയപാടെ അവര്‍ എന്നെ മര്‍ദ്ദിക്കാനും തുടങ്ങി,' ബെര്‍ണാഡച്ചന്‍ അന്നത്തെ കാളരാത്രിയുടെ കിടിലം കൊള്ളിക്കുന്ന ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു. അക്രമികളെ തള്ളിമാറ്റി, കൂരിരുട്ടില്‍, കുറ്റിച്ചെടികള്‍ക്കിടയിലൂടെ പ്രാണരക്ഷാര്‍ത്ഥം ഓടി. പക്ഷെ, അവര്‍ അദ്ദേഹത്തെ വീണ്ടും കീഴ്‌പ്പെടുത്തി. പിന്നെ തല്ലിന്റെ പൂരമായിരുന്നു. ആരോ ഇരുമ്പുദണ്ഡു കൊണ്ട് ശിരസ്സില്‍ ആഞ്ഞടിച്ച്. അതോടെ ബെര്‍ണാഡച്ചന്‍ അര്‍ദ്ധബോധാവസ്ഥയിലായി. 'എനിക്ക് വേദന ഇല്ലാതായി, അവര്‍ എന്നെ മര്‍ദ്ദിക്കുന്നതും എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നതും ഞാന്‍ കണ്ടു, 'ബെര്‍ണാഡച്ചന്‍ നടുക്കത്തോടെ ഓര്‍മിച്ചു. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുമ്പോള്‍, 'അവന്‍ ഉടനെ ചത്തോളും, നമുക്കു പോകാം' എന്നു പറഞ്ഞാണ് അവര്‍ സ്ഥലം വിട്ടത്. ആഗസ്റ്റ് 26ന് രാത്രി മുഴുവന്‍ ബെര്‍ണാഡച്ചന്‍ കാട്ടിനകത്ത് ചലനമറ്റ് കിടന്നു. ചുറ്റുമുണ്ടായിരുന്നത് ഓരിയിട്ടിരുന്ന വന്യമൃഗങ്ങള്‍ മാത്രം. 'എനിക്ക് മൃതസംസ്‌കാരംപോലും കിട്ടില്ലല്ലോ എന്നായിരുന്നു എന്റെ ഭയം. ചോരയില്‍ കുളിച്ചുകിടക്കുന്ന എന്നെ ഏതെങ്കിലും വന്യമൃഗം തിന്നുകളയുമെന്ന് ഞാന്‍ ഭയപ്പെട്ടു,' മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍, സെപ്റ്റംബര്‍ 10 ആം തീയതി ബര്‍ണാഡച്ചന്‍ പറഞ്ഞു. 'കാട്ടിനുള്ളില്‍ ചലനമറ്റു കിടക്കുമ്പോള്‍, ദാഹം സഹിക്കാനാവാതെ കിടന്നുതന്നെ എന്റെ മൂത്രം കയ്യിലെടുത്ത് കുടിച്ചു,' ആ വൈദികന്‍ വിതുമ്പലോടെ വിവരിക്കുകയുണ്ടായി. പ്രഭാതത്തില്‍ ബെര്‍ണാഡച്ചന്‍ സഹായം അഭ്യര്‍ത്ഥിച്ചു കരയുന്നതു കേട്ട് ആദ്യം അവിടെ എത്തിയത് ഒരു വൃദ്ധ സ്ത്രീയാണ്. നഗ്‌നനും രക്തമൊലിക്കുന്നവനുമായ അദ്ദേഹത്തിന്റെ കിടപ്പു കണ്ട ആ സ്ത്രീ ഓടിപ്പോയി. പിന്നീട് നിലവിളികേട്ട് വന്ന ബാലന്‍ ഗ്രാമീണരെ വിവരം ധരിപ്പിച്ചു. അവര്‍ അദ്ദേഹത്തെ ഏറ്റവും അടുത്ത വഴിയിലെത്തിച്ചു. അവര്‍ അറിയിച്ചതനുസരിച്ചു പോലീസ് വന്ന്, കന്ധമാല്‍ ജില്ലയുടെ ആസ്ഥാനമായ ഫുള്‍ബാനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടത്തെ തീവ്രപരിചരണത്തിനുശേഷം സഭാധികാരികള്‍ ബെര്‍ണാഡച്ചനെ അടിയന്തിരമായി ഭുവനേശ്വറിലേക്ക് കൊണ്ടുപോയി.ആ സമയത്ത് ക്രൈസ്തവ വിരുദ്ധ ആക്രമങ്ങള്‍ പരക്കെ നടന്നിരുന്നത് കൊണ്ട് വളഞ്ഞ വഴികളിലൂടെയാണ് അദ്ദേഹത്ത ഭുവനേശ്വറില്‍ എത്തിച്ചത്. പിന്നീട് ബെര്‍ണാഡച്ചനെയും ഗുരുതരമായി പരിക്കേറ്റിരുന്ന മറ്റു രണ്ടു വൈദികരെയും വിമാനമാര്‍ഗ്ഗം മുംബൈയിലെ ആശുപത്രീയിലേക്ക് കൊണ്ടുപോയി. ദിവ്യജ്യോതി പാസ്റ്ററല്‍ സെന്റെറിന്റെ ഡയറക്ടറും മലയാളി വൈദികനായ തോമസ് ചെല്ലനും (ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചന്‍', വായിക്കുക പേജ് 68) സമ്പാല്‍പൂര്‍ രൂപതയില്‍പെട്ട പദംപൂരിന് സമീപം കുന്തപ്പള്ളിയില്‍ അത്ഭുതകരമായി മരണ വക്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ട എഡ്‌വേഡ് സെക്ക്വേര അച്ചനും ('അഗ്‌നിനാളങ്ങളെ അതിജീവിച്ച വൈദികന്‍', വായിക്കുക പേജ് 59 ) ആയിരുന്നു ഈ രണ്ടു പുരോഹിതന്മാര്‍. 'ഞാന്‍ ഭാഗ്യവാനാണ്. ഇപ്പോള്‍ എനിക്കു കുഴപ്പമൊന്നുമില്ല.' ബെര്‍ണാഡച്ചന്‍ തന്നെ കാണാന്‍ വന്ന മുംബൈയിലെ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിനോട് ഹോളി സ്പിരിറ്റ് ആശുപത്രിയിലെ രോഗശയ്യയില്‍ കിടന്ന് പറഞ്ഞു. അത് പറയുമ്പോഴും ബെര്‍ണാഡച്ചന്റെ ഇരുകൈകളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. 'എന്റെ ഉത്കണ്ഠ മുഴുവന്‍ കന്ധമാലിലെ ജനങ്ങളെക്കുറിച്ചാണ്. അവരുടെ വേദനയാണ് എന്റെതിനേക്കാള്‍ എന്നെ വേദനിപ്പിക്കുന്നത്,' ബെര്‍ണാഡച്ചന്‍ പറഞ്ഞു. തന്റെ മനോവ്യഥ വിശദീകരിക്കുന്നതിനിടയ്ക്ക് ഫുള്‍ബാനി സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ സ്തബ്ധനാക്കിയ ഒരു ദാരുണരംഗം അദ്ദേഹം അനുസ്മരിച്ചു. തന്റെ അടുത്ത കട്ടിലില്‍ മാരകമായി മുറിവേറ്റ ആണ്‍കുട്ടിയും അമ്മയും ചികിത്സയിലുണ്ടായിരുന്നു. അന്നേരം ആ കുട്ടിയുടെ, കൊല്ലപ്പെട്ട പിതാവിന്റെ മൃതദേഹം, പോസ്റ്റുമോര്‍ട്ടത്തിനായി പുറത്ത് കിടക്കുകയായിരുന്നു. മുംബൈ ആശുപത്രിയിലെ ആറാഴ്ച നീണ്ട ചികിത്സയെത്തുടര്‍ന്ന് ബെര്‍ണാഡച്ചന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടു. പിന്നീട് അദ്ദേഹത്തെ സമീപത്തുള്ള കത്തോലിക്ക ആശ്രമത്തിലേക്ക് മാറ്റി. ആ അവസരത്തില്‍ കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതയുടെ വികാരി ജനറാളായ അല്‍ഫോന്‍സ് ബോളിയാര്‍സിങ് അച്ചന്‍ ചെന്നൈയില്‍ അടിയന്തിര ബൈപാസ് ശാസ്ത്രക്രിയയ്ക് വിധേയനാകുന്ന വിവരമറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ബര്‍ണാഡച്ചന്‍ പുറപ്പെട്ടു. വിമാനമാര്‍ഗ്ഗമായിരുന്നു യാത്രയെങ്കിലും, നിര്‍ഭാഗ്യമെന്നു പറയട്ടെ, തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതിന്റെ ഫലമായി ബെര്‍ണാഡച്ചന്‍ ചെന്നൈയിലെത്തിയ ഉടനെ രോഗബാധിതനായി. അബോധാവസ്ഥയിലായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ 28 ന് ചെന്നൈയിലെ സെന്റ് തോമസ് ആശുപത്രിയില്‍ മരണമടഞ്ഞു. 'രക്തസാക്ഷിയായ വൈദികന്റെ മൃതദേഹം ജന്മസ്ഥലമായ ടിയാംഗിയായില്‍ സംസ്‌കരിക്കാനായിരുന്നു സഭാധികാരികള്‍ക്ക് താല്പര്യം. പക്ഷേ, കന്ധമാല്‍ ജില്ലാ അധികാരികള്‍ അത് അനുവദിച്ചില്ല. അവിടത്തെ സ്ഥിതിഗതികള്‍ രണ്ടുമാസങ്ങള്‍ക്കു ശേഷവും സുരക്ഷിതമല്ല എന്നായിരുന്നു അവരുടെ ന്യായവാദം. ഭുവനേശ്വറില്‍ നിന്ന് ഭീതിദമായ ടിയാംഗിയയിലേക്കുള്ള ബെര്‍ണാഡച്ചന്റെ അന്ത്യയാത്രയെ അനുഗമിക്കുന്ന ആളുകള്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് അധികാരികള്‍ തുറന്നു പറഞ്ഞു. (കന്ധമാലില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരെ കശാപ്പുചെയ്ത സ്ഥലമാണ് ടിയാംഗിയ. അര ഡസന്‍ ആളുകളെ പൊതുസ്ഥലത്ത് വച്ചാണ് വകവരുത്തിയത്. പക്ഷെ, ഈ കൊലപാതകങ്ങളുമായി ബന്ധമുള്ള ഒരു പ്രതിയെപ്പോലും പോലീസ് പിടികൂടിയിരുന്നില്ല എന്നതാണ് ഏറ്റവും നാണംകെട്ട കാര്യം.) മുതിര്‍ന്ന മലയാളി വൈദികന്റെ സുരക്ഷാ ഉറപ്പുവരുത്തുവാന്‍ സ്വജീവന്‍ ഹോമിച്ച ആ വീരപുരോഹിതനാണ് അതുമൂലം അന്ത്യവിശ്രമസ്ഥാനം പോലും ലഭിച്ചില്ല. അങ്ങനെ, ബെര്‍ണാഡച്ചഛനെ ഭുവനേശ്വറില്‍ സംസ്‌ക്കരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനും സഹോദരിയും മൃതസംസ്‌ക്കാരത്തിന് എത്തിയത് കന്ധമാലിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നാണ്. ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഈ വൈദികന്റെപേര് ചേര്‍ക്കാന്‍ പോലീസ് വിസമ്മതിച്ചു. ബെര്‍ണാഡച്ചനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍കേസ് കൊലപാതകമാണ് മാറ്റണമെന്നുള്ള സഭാധികാരികളുടെ അപേക്ഷയും അവര്‍ അവഗണിക്കുകയാണ് ചെയ്തത്. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2020-09-23-19:22:18.jpg
Keywords: കന്ധമാ, കാണ്ഡ
Content: 14388
Category: 1
Sub Category:
Heading: ഇറ്റലിയിലെ സെന്‍റ് അഗത ദേവാലയത്തില്‍ ആക്രമണം: തിരുവോസ്തി ചിതറിക്കപ്പെട്ട നിലയില്‍
Content: റോം: മൂന്നാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ അഗത പുണ്യവതിയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ഇറ്റലിയിലെ കാള്‍ട്ടാണിസെറ്റായിലെ സെന്‍റ് അഗത ദേവാലയം ആക്രമിക്കപ്പെട്ടു. ദേവാലയത്തില്‍ കവര്‍ച്ച നടത്തുവാനുള്ള ശ്രമത്തിനിടെയാണ് മോഷ്ട്ടാക്കള്‍ ആക്രമണം നടത്തിയത്. ദേവാലയത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ നാണയങ്ങളും വിശുദ്ധ വസ്തുക്കളും മോഷ്ടിക്കുകയും ദേവാലയം അലംകോലമാക്കുകയും ചെയ്തു. വാഴ്ത്തിയ തിരുവോസ്തി നിലത്ത് ചിതറിക്കിടക്കുന്ന ദാരുണമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിശുദ്ധരുടെ രൂപങ്ങളും മറ്റും നശിപ്പിച്ച നിലയിലാണ്. രാത്രിയിലാണ് മോഷണം നടന്നത്. അതേസമയം സി‌സി‌ടി‌വി‌യില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നും മോഷ്ടാക്കളെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ സാല്‍വട്ടോറെ ജിയാന്നോനെ, അലെസ്സിയോ പിയോ റാവുള്‍ നാസെല്ലി എന്ന ഇരുപത്തിയഞ്ചുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ പോലീസ് വീണ്ടെടുത്ത് വൈദികനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ആഗോള തലത്തില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും മോഷണവും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കാള്‍ട്ടാണിസെറ്റായിലെ ആക്രമണം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-23-18:05:23.jpg
Keywords: രൂപം, വിശുദ്ധ അഗത
Content: 14389
Category: 18
Sub Category:
Heading: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഗ്രാമീണ ജനതയുടെ നട്ടെല്ലൊടിക്കും: മാര്‍ ഇഞ്ചനാനിയില്‍
Content: കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണന്നും ഒരു കാരണവശാലും ഈ ബില്ലുകള്‍ നടപ്പില്‍ വരുത്താന്‍ പാടില്ലന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍. കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് എറണാകുളം റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. മുന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക് മുഖ്യപ്രഭാഷണം നടത്തി. പാര്‍ലമെന്റ് പാസാക്കിയ മൂന്നു കര്‍ഷക ബില്ലുകള്‍ നേതാക്കള്‍ കത്തിച്ചു.
Image: /content_image/India/India-2020-09-24-06:01:23.jpg
Keywords: താമര, ഇഞ്ചനാനി