Contents

Displaying 13991-14000 of 25138 results.
Content: 14340
Category: 7
Sub Category:
Heading: CCC Malayalam 93 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിമൂന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിമൂന്നാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14341
Category: 1
Sub Category:
Heading: ഇറാഖി സർക്കാരിന്റെ ദേശീയ നിക്ഷേപ വകുപ്പിന്റെ പ്രസിഡന്‍റ് പദവിയില്‍ ക്രിസ്ത്യന്‍ വനിത
Content: ബാഗ്ദാദ്: ദേശീയ സാമ്പത്തിക പുനരുദ്ധാരണത്തിനും, സംഘർഷം മൂലം തകർക്കപ്പെട്ട പ്രദേശങ്ങളുടെ പുനർനിർമാണത്തിനുമായി പ്രവർത്തിക്കുന്ന ഇറാഖി സർക്കാരിന്റെ ദേശീയ നിക്ഷേപ വകുപ്പിന്റെ ഉന്നത പദവിയില്‍ ക്രിസ്ത്യന്‍ വനിത. നാഷ്ണല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ പുതിയ പ്രസിഡന്‍റായി കല്‍ദായ ക്രിസ്ത്യന്‍ വിഭാഗത്തിൽപ്പെട്ട സുഹ ദാവൂദ് ഏലിയാസ് അൽ നജറാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നടപ്പാക്കിയ സാമ്പത്തിക ഭരണ സൈനിക സ്ഥാപനങ്ങളുടെ നേതൃമാറ്റത്തിന്റെ ഭാഗമായാണ് സുഹ അൽ നജ്ജറിന്റെ നിയമനവും. പ്രധാനമന്ത്രി അൽ കാദിമിയുടെ സാമ്പത്തിക കാര്യങ്ങളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന സുഹ അൽ നജർ, ഇറാഖി പ്രധാനമന്ത്രി സർക്കാരിലേക്ക് തെരഞ്ഞെടുത്ത ഉന്നത ഉദ്യോഗസ്ഥരിൽപ്പെട്ട രണ്ടാമത്തെ വനിതയാണ്. കഴിഞ്ഞ ജൂണിൽ കല്‍ദായ ക്രൈസ്തവ വിശ്വാസിയായ ഇവാൻ ഫായിക്ക് യാക്കൂബ് ജാബ്രോയെ അൽ കാദിമി കുടിയേറ്റ മന്ത്രാലയത്തിന്റെ തലപ്പത്ത് നിയമിച്ചിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രൈസ്തവ വിശ്വാസമെത്തിയ ഇറാഖില്‍ ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. ഐ‌എസ് തീവ്രവാദികളുടെ ശക്തമായ ആക്രമണം മൂലം ഒന്നരലക്ഷത്തിലധികം ക്രൈസ്തവര്‍ പലായനം ചെയ്തിരിന്നു. രാജ്യത്തെ ശേഷിക്കുന്ന ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നിയമനം. ഒരു വർഷത്തിലേറെയായി ഇറാഖി നഗരങ്ങളിൽ നടക്കുന്ന അഴിമതിക്കെതിരായ പോരാട്ടത്തിന്റെയും, തെരുവുകളിൽ നടക്കുന്ന പ്രതിഷേധങ്ങളുടെയും ഫലമായാണ് നിയമനങ്ങളെ നോക്കികാണേണ്ടതെന്ന് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പുതിയ ഉത്തരവാദിത്വമേറ്റെടുക്കുന്നതിന് മുന്‍പ് സെപ്റ്റംബർ 14 തിങ്കളാഴ്ച അൽ നജ്ജർ കൽദായൻ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-17-18:57:27.jpg
Keywords: ഇറാഖ
Content: 14342
Category: 18
Sub Category:
Heading: ഉമ്മന്‍ ചാണ്ടിയ്ക്കു ആശംസകളുമായി കേരള മെത്രാന്‍മാര്‍
Content: കോട്ടയം: അന്‍പതു വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന്‌ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിയ്ക്കു ആശംസകളുമായി കേരള മെത്രാന്‍മാര്‍. മലയാളികളുടെ ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഉമ്മന്‍ ചാണ്ടിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ആഴമായ ദൈവവിശ്വാസത്തിനുടമയാണ് അദ്ദേഹം. തന്റെ ദൈവ വിശ്വാസം പ്രഘോഷിക്കുവാനും അദ്ദേഹത്തിനു മടിയില്ല. ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ച് ജനങ്ങള്‍ക്കു സേവനം ചെയ്യാനാണ് അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്. അതുകൊണ്ടാണ് അടിപതറാതെ ഇപ്പോഴും ജനസേവനം തുടരുന്നതും ഇനിയുള്ള വര്‍ഷങ്ങളില്‍ തുടരാന്‍ ഇടയാകുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കേരള സമൂഹം ആദരവോടുകൂടി നോക്കിക്കാണുന്ന വ്യക്ത്വമാണ് ഉമ്മന്‍ചാണ്ടിയെന്ന് മലങ്കര കത്തോലിക്ക സുറിയാനി സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലി യോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ക്കു പൊതുസമൂഹത്തിന്റെ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ സമീപനങ്ങള്‍ക്കു വലിയ സ്വീകാര്യതയുമുണ്ട്. പൊതുജീവിതത്തില്‍ അദ്ദേഹം കാത്തു സൂക്ഷിക്കുന്ന മനുഷ്യരോടുള്ള അടുപ്പവും കാരുണ്യത്തിന്റെ മൃദുവായ സമീപനവും ഏറെ പ്രശംസനീയമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും മര്യാദകള്‍ പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ഉമ്മന്‍ ചാണ്ടിയെ ഞാന്‍ പരിചയപ്പെടുന്നത് എസ്ബി കോളജില്‍ വച്ചാണ്. അവിടെ ഞാനപ്പോള്‍ അധ്യാപകനായിരുന്നു. ഉമ്മന്‍ ചാണ്ടി കോളജിലെത്തിയ ആദ്യവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സിന്റെ പരീക്ഷയില്‍ ആ ക്ലാസില്‍നിന്നും ഉമ്മന്‍ചാണ്ടി മാത്രമാണു വിജയിച്ചത്. പിന്നീട് രാഷ്ട്രീയക്കാരന്റെ പരിവേഷത്തില്‍ വന്നപ്പോള്‍ പ്രശംസയറിയിക്കാന്‍ സാധിച്ചെന്നും മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.
Image: /content_image/India/India-2020-09-18-07:15:14.jpg
Keywords: ഉമ്മ
Content: 14343
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ജോസഫ് ചേന്നോത്തിന് ജപ്പാന്റെ ആദരാഞ്ജലി
Content: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ടോക്കിയോയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും സര്‍ക്കാരിന്റെ ആദരവ് അര്‍പ്പിക്കലും നടത്തി. ഇന്നലെ രാവിലെയായിരുന്നു ചടങ്ങുകള്‍. അവിടുത്തെ കര്‍ദ്ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, സഭാ മേലധ്യക്ഷര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരുകര്‍മ്മങ്ങള്‍. ജപ്പാന്‍ രാജാവിന്റെ പ്രതിനിധി, അംബാസിഡര്‍മാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പിന്റെ ഭൗതികശരീരവുമായി 19നു വിമാനം പുറപ്പെടും. 21ന് രാവിലെ 9.40ന് കൊച്ചി വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ലിസി ആശുപത്രിയിലേക്കു മാറ്റും. 22ന് രാവിലെ എറണാകുളം അങ്കമാലി അതിരൂപതയുടെ കത്ത്രീഡലായ സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് കോക്കമംഗലം ചേന്നോത്ത് വീട്ടിലെത്തിച്ച് അവിടെ നിന്നു പള്ളിയിലേക്ക് എത്തിക്കും. ശുശ്രൂഷകള്‍ക്കു ശേഷം പള്ളിക്കകത്തു പ്രത്യേക കല്ലറയില്‍ മൃതദേഹം കബറടക്കും. മേയ് എട്ടിനുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന മാര്‍ ചേന്നോത്ത്, സെപ്റ്റംബര്‍ ഏഴിനാണു കാലംചെയ്തത്. ഭൗതികദേഹം ടോക്കിയോയിലെ സഭയുടെ മിഷന്‍ ആശുപത്രിയിലാണു സൂക്ഷിച്ചിട്ടുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-18-07:53:32.jpg
Keywords: ജപ്പാ, ചേന്നോ
Content: 14344
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷവും സഭാസംഗമവും ഇന്നുമുതല്‍
Content: പുന്നമൂട് (മാവേലിക്കര): മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷവും സഭാസംഗമവും ഇന്നുമുതല്‍ 21 വരെ മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ ഓണ്‍ലൈനായിട്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നു മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ 11നു കൊല്ലം തങ്കശേരി അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന നടക്കും. മലങ്കര സുറിയാനി കത്തോലിക്കാ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. കൊല്ലം ബിഷപ്പ് ഡോ. പോള്‍ മുല്ലശേരി, ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പുനരൈക്യ നവതിസന്ദേശം അറിയിച്ചുകൊണ്ട് എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് വിളംബര റാലിക്കും ഛായചിത്ര പ്രയാണങ്ങള്‍ക്കും പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രല്‍ അങ്കണത്തില്‍ സ്വീകരണം നല്‍കും. മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് നവതി ആഘോഷങ്ങള്‍ക്ക് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. നാളെ രാവിലെ ഏഴിനു ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ മാതൃ ഇടവകയായ പുതിയകാവ് സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധകുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് മതസൗഹാര്‍ദ സമ്മേളനം നടക്കും.
Image: /content_image/India/India-2020-09-18-08:14:29.jpg
Keywords: മലങ്കര
Content: 14345
Category: 18
Sub Category:
Heading: അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
Content: തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടതും എട്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ മാത്രമേ എപിഎല്‍ വിഭാഗത്തെ പരിഗണിക്കൂ. 60 ശതമാനം മാര്‍ക്ക് നേടുന്ന ബികോം അല്ലെങ്കില്‍ മറ്റു ബിരുദധാരികളില്നിപന്നും മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിപിഎല്‍ വിഭാഗക്കാര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.{{ http://www.minoritywelfare.kerala.gov.in/ ‍-> http://www.minoritywelfare.kerala.gov.in/}} ല്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് ഫോണ്‍: 04712300524.
Image: /content_image/India/India-2020-09-18-08:32:09.jpg
Keywords: സ്കോള
Content: 14346
Category: 10
Sub Category:
Heading: വിശ്വാസികളുടെ എണ്ണത്തില്‍ പത്തു മടങ്ങ് വര്‍ദ്ധനവ്: പുതിയ സെമിനാരി തുറന്ന് അമേരിക്കന്‍ രൂപത
Content: നോര്‍ത്ത് കരോളിന: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കത്തോലിക്ക സമൂഹത്തിന്റെ സേവനത്തിനായി കൂടുതല്‍ വൈദികരെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ സംസ്ഥാനമായ നോര്‍ത്ത് കരോളിനയിലെ ചാര്‍ലോട്ടെ രൂപത പുതിയ സെമിനാരി തുറന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ചാര്‍ലോട്ടെ രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ ജൂഗിസാണ് മൗണ്ട് ഹോള്ളിയില്‍ പോപ്ലാര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട 86 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച സെന്റ്‌ ജോസഫ് കോളേജ് സെമിനാരിയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്. ഇതോടെ 2018ല്‍ തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ടം ഔദ്യോഗികമായി പൂര്‍ത്തിയായി. സെമിനാരിയുടെ നിര്‍മ്മാണത്തിന് ചിലവായ രണ്ടു കോടിയില്‍ ഒന്നര കോടി ഡോളര്‍ സംഭാവനയായി ലഭിച്ചതാണ്. </p> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><style>.mcclatchy-embed{position:relative;padding:40px 0 56.25%;height:0;overflow:hidden;max-width:100%}.mcclatchy-embed iframe{position:absolute;top:0;left:0;width:100%;height:100%}</style><div class="mcclatchy-embed"><iframe src="https://www.charlotteobserver.com/news/local/article245764130.html/video-embed" width="640" height="400" frameborder="0" allowfullscreen="true"></iframe></div> <p> ചാര്‍ലോട്ടെ രൂപതയിലെ കത്തോലിക്കരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് സെമിനാരി പണിയുവാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് നാല് ലക്ഷത്തോളം കത്തോലിക്കരാണ് ഇപ്പോള്‍ രൂപതയിലുള്ളത്. 1972ല്‍ രൂപത രൂപീകരിച്ചപ്പോള്‍ ഉണ്ടായതിന്റെ പത്തു മടങ്ങ് വര്‍ദ്ധനവാണിത്. സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഈ വര്‍ദ്ധനവ് പ്രകടമാണ്. 2016-ല്‍ സെന്റ്‌ ആന്‍സ് കത്തോലിക്കാ ദേവാലയത്തില്‍ സെമിനാരി ആരംഭിക്കുന്ന സമയത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ മൂന്നു മടങ്ങ് കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോഴുള്ളത്. ചാര്‍ലോട്ടെ രൂപതയുടെ ചരിത്രത്തിലെ പ്രധാന നാഴികകല്ലെന്നാണ് സെന്റ്‌ ജോസഫ് സെമിനാരിയെ ബിഷപ്പ് ജുഗിസ് വിശേഷിപ്പിച്ചത്. ഉദ്ഘാടനത്തിന് ശേഷം സെമിനാരി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് തിരുക്കുടുംബത്തിന്റെ സ്നേഹത്തെക്കുറിച്ച് പറയുന്ന സാല്‍വെ പാറ്റര്‍ എന്ന ലാറ്റിന്‍ സ്തുതിഗീതം ആലപിച്ചു. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന മനോഹര നിര്‍മ്മിതി പടിഞ്ഞാറന്‍ കരോളിനയിലെ കത്തോലിക്ക തലമുറകള്‍ക്ക് സുവിശേഷം പകരുവാനുള്ള തങ്ങളുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നു സെന്റ്‌ ജോസഫ് സെമിനാരിയുടെ റെക്ടര്‍ ഫാ. മാത്യു കോത്ത് പറഞ്ഞു. ഗോത്തിക്ക് ശില്‍പ്പചാരുതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സെമിനാരിയില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുവാനുള്ള സൗകര്യമുണ്ട്. കോണ്‍ഫറന്‍സ് റൂം, ഊട്ടുപുര, അടുക്കള, ക്ലാസ് മുറികള്‍, ഭരണനിര്‍വഹണ കാര്യാലയം, അതിഥി മുറികള്‍, താല്‍ക്കാലിക ചാപ്പല്‍, പ്രാര്‍ത്ഥനാ ഹാള്‍ എന്നിവയും സെമിനാരിയുടെ ഭാഗമായുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-18-12:05:22.jpg
Keywords: വര്‍ദ്ധന, അമേരി
Content: 14347
Category: 13
Sub Category:
Heading: ക്രൈസ്തവരുടെ പ്രതികരണങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളെ തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും സജീവമായിരിക്കെ ഇതിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സമുദായ ബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയത പ്രോത്സാഹിപ്പിക്കുകയോ എന്നത് സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണെന്ന ആമുഖത്തോടെ ആരംഭിക്കുന്ന കുറിപ്പ് ഇന്നു ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ക്രിസ്ത്യാനിയ്ക്കു ഇന്നത്തെ കാലത്തു ഏറ്റവും ആവശ്യം അവന്റെ സ്വത്വത്തെക്കുറിച്ചുള്ള ഈ അഭിമാനബോധമാണെന്നും എല്ലാ വംശങ്ങളെയും രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ക്രിസ്തീയതക്ക് എങ്ങനെയാണു വർഗീയതയും വംശീയതയും പറയാനാവുകയെന്നും ബിഷപ്പ് ചോദ്യമുയര്‍ത്തി. ക്രിസ്ത്യാനിക്കു ഈ അഭിമാനബോധമില്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് ക്രിസ്ത്യാനിയെ ആക്രമിക്കാനും അപമാനിക്കാനും സാധിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. #{black->none->b->ബിഷപ്പിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‍}# സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈയടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണിത്. സമുദായബോധവും വർഗീയതയും വളരെ വ്യത്യസ്തങ്ങളാണ്. ഞാൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധമാണ് സമുദായബോധം. അതാരോഗ്യകരമാണെന്നു മാത്രമല്ല, നമ്മിലേക്കുമാത്രം ഒതുങ്ങുന്നതുമല്ല. ഈ അഭിമാനബോധം ഇല്ലെങ്കിൽ അത് നമ്മുടെ ആത്മാഭിമാനത്തെയും തകർക്കും. ക്രിസ്ത്യാനിക്കു ഇന്നത്തെ കാലത്തു ഏറ്റവും ആവശ്യം അവന്റെ സ്വത്വത്തെക്കുറിച്ചുള്ള ഈ അഭിമാനബോധമാണ്. അതില്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് ക്രിസ്ത്യാനിയെ ആക്രമിക്കാനും അപമാനിക്കാനും സാധിക്കുന്നത്. ഒറ്റപ്പെട്ട അപചയങ്ങളുടെ പേരിൽ അതിക്രൂരമായി സഭയെ ആക്രമിക്കുന്നത് ആസ്വദിക്കുന്നത്തിന്റെ കാരണം സഭയുടെ നന്മയുടെ ചരിത്രത്തെക്കുറിച്ചും വർത്തമാനകാലത്തെ കുറിച്ചും അഭിമാനമില്ലാത്തതുകൊണ്ടാണ്. ഈശോ സമുദായബോധത്തെ എതിർത്തോ? സമരിയക്കാരും യഹൂദരും തമ്മിലുള്ള പ്രശ്നം സമുദായത്തിന്റെ ആയിരുന്നോ അതോ വംശീയതയുടേതായിരുന്നോ? വംശീയതയുടെ എന്നാണുത്തരം. വംശശുദ്ധിയെ കുറിച്ചുള്ള അവരുടെ മിഥ്യാധാരണയെ ഈശോ തിരുത്തി. എല്ലാ വംശങ്ങളെയും രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ക്രിസ്തീയതക്ക് എങ്ങനെയാണു വർഗീയതയും വംശീയതയും പറയാനാവുക? നാം പറയുന്നത് വിശ്വാസികളുടെ സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധത്തെകുറിച്ചാണ്. അത് പറഞ്ഞില്ലെങ്കിൽ നാളെ ഈ സമൂഹം തന്നെ ദുർബലമാകും. മറ്റുള്ളവരുടെ ദുഷ്പ്രചാരണങ്ങളുടെ നടുവിൽ എല്ലാവരെയും പ്രീതിപ്പെടുത്തി സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുന്നതാവരുത് സഭ. ലോകത്തെ വിശുദ്ധീകരിക്കുന്ന സഭക്ക് സ്വന്തം ദൗത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും അഭിമാനമുണ്ടാകണം. വർഗീയത അപകര്‍ഷതയിൽ നിന്നാണ് വരുന്നത്. സമുദായബോധമാകട്ടെ അഭിമാനബോധത്തിൽനിന്നും. ആരോഗ്യകരമായ സമുദായബോധം ഇല്ലാത്തപ്പോഴാണ് മറ്റുള്ളവർക്ക് വർഗീയമായി മുതലെടുപ്പ് നടത്താൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ സഭാമക്കളിൽ സഭയെക്കുറിച്ചുള്ള അഭിമാനബോധം വർധിപ്പിക്കാൻ സഭാനേതൃത്വം പരിശ്രമിക്കണം. സമുദായബോധം എന്നാൽ അഭിമാനബോധം എന്ന് മാത്രം. സഭാമക്കൾക്കൊരിക്കലും വർഗീയമാകാൻ സാധിക്കില്ല. കാരണം ജീവിതത്തിൽ മുഴുവൻ സ്നേഹിക്കാനും സഹോദരനുവേണ്ടി കുരിശെടുക്കുവാനുമാണ് അവർ പരിശീലിക്കപ്പെടുന്നത്. സഭയുടെ നന്മയെ മുതലെടുത്തു സഭാമാക്കളെ ദുര്ബലപ്പെടുത്തുവാൻ സമൂഹത്തിൽ പരിശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെകൂറിച്ചു മുന്നറിയിപ്പ് കൊടുക്കാനും "സർപ്പങ്ങളുടെ വിവേകത്തോടെ" സഭാനേതൃത്വം തയ്യാറാകണം. കാരണം അറിവ് ചൂഷണത്തെ തടയും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-18-14:07:57.jpg
Keywords: തറയി
Content: 14348
Category: 13
Sub Category:
Heading: 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ ബെനഡിക്ട് പാപ്പയെ വരവേറ്റ യുവാവ് തിരുപ്പട്ടം സ്വീകരിച്ചു
Content: ലണ്ടന്‍: പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പയെ സ്വീകരിക്കുവാനും അദ്ദേഹവുമായി കുശലാന്വേഷണം നടത്തുവാനും ഭാഗ്യം ലഭിച്ച ബ്രിട്ടീഷ് പൗരനായ നൈജീരിയന്‍ യുവാവ് ‘പാസ്കല്‍ ഊച്ചെ’ തിരുപ്പട്ടം സ്വീകരിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ എസ്സെക്സിലെ ബ്രെന്റ്വുഡ് കത്തീഡ്രലില്‍വെച്ച് ബിഷപ്പ് അലന്‍ വില്ല്യംസില്‍ നിന്നുമാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്ക വൈദികനായത്. 2010 സെപ്റ്റംബര്‍ 18ന് മുന്‍ പാപ്പയെ വരവേല്‍ക്കുവാന്‍ ലഭിച്ച ഭാഗ്യം, അന്ന് ഇരുപത്തിയൊന്നു വയസുണ്ടായിരിന്ന ഊച്ചെയെ ബ്രിട്ടീഷ് കത്തോലിക്ക യുവത്വത്തിന്റെ ഒരു പ്രതീകമാക്കി മാറ്റുകയായിരുന്നു. ആ ഭാഗ്യം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചതും. തന്റെ ജീവിതം മാറിമറിയുവാന്‍ പോകുന്നു എന്നറിയാതെയാണ് ഊച്ചെ സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ ബെനഡിക്ട് പതിനാറാമന് സ്വീകരണമൊരുക്കുന്ന വേദിയിലെത്തിയത്. ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം പ്രാര്‍ത്ഥിക്കുകയായിരുന്ന ഊച്ചെയുടെ തോളില്‍ ആരോ തട്ടുകയും “യുവജനങ്ങളുടെ പേരില്‍ പാപ്പയെ സ്വാഗതം ചെയ്യൂ” എന്ന് പറയുകയുമായിരുന്നു. പാപ്പയെ വരവേല്‍ക്കുന്നതിനായി 2500 യുവജനങ്ങള്‍ക്കൊപ്പം കത്തീഡ്രലിന്റെ പടികളില്‍ ഊച്ചെയും നിലയുറപ്പിച്ചു. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ യുവത്വത്തിന്റെ പ്രതിനിധിയായി പാപ്പയെ അഭിവാന്ദ്യം ചെയ്തുകൊണ്ട് ഊച്ചെ പറഞ്ഞ സന്ദേശത്തിന് ആളുകള്‍ ആഹ്ലാദാരവം മുഴക്കി. “പരിശുദ്ധാത്മാവിന്റെ നിമിഷം” എന്നാണ് മുന്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷത്തെ ഊച്ചെ വിശേഷിപ്പിച്ചത്. പരിശുദ്ധ പിതാവേ, ഇതിനു മുന്‍പ് ഞങ്ങളില്‍ പലരും അങ്ങയുടെ മുഖം ടിവിയിലും ചിത്രങ്ങളിലുമാണ് കണ്ടിട്ടുള്ളതെന്നും അങ്ങയുടെ സന്ദര്‍ശനം ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാപ്പയുടെ അരികിലേക്ക് ആനയിക്കപ്പെട്ട ഊച്ചെയെ, പാപ്പ തോളില്‍ തട്ടി കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു. സംഭാഷണത്തിനിടയില്‍ വൈദികനാകാനുള്ള തന്റെ ആഗ്രഹം പാപ്പയോട് പറഞ്ഞുവെന്നും, പാപ്പ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് ഉറപ്പ് നല്‍കിയതായും മറ്റൊരു അഭിമുഖത്തില്‍ ഊച്ചെ വെളിപ്പെടുത്തിയിരുന്നു. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഊച്ചെയുടെ തിരുപ്പട്ട സ്വീകരണത്തിന് മുന്‍ പാപ്പ അയച്ച സന്ദേശം മെത്രാന്‍ വില്ല്യംസ് തിരുപ്പട്ട കര്‍മ്മങ്ങള്‍ക്കിടെ വായിച്ചു. ഊച്ചെക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്ന്‍ പാപ്പ സന്ദേശത്തില്‍ പറയുന്നുണ്ട്. വാന്‍സ്റ്റഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദില്‍ വേനല്‍ക്കാല ശുശ്രൂഷ നിര്‍വ്വഹിച്ച ശേഷം സെന്റ്‌ ജെയിംസ് ലെസ്സ്, സെന്റ്‌ ഹെലന്‍ ക്ളോച്ചെസ്റ്റര്‍ ഇടവകയില്‍ ഈ നവവൈദികന്‍ സേവനം ചെയ്യും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-18-15:47:44.jpg
Keywords: തിരുപ്പട്ട
Content: 14349
Category: 1
Sub Category:
Heading: ഈജിപ്തിൽ ക്രിസ്ത്യന്‍ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് തുടര്‍ക്കഥ: റിപ്പോർട്ടുമായി കോപ്റ്റിക് സംഘടന
Content: കെയ്റോ: ഈജിപ്തിൽ ഭൂരിപക്ഷമായ ഇസ്ലാം മതസ്ഥരിലെ ചിലര്‍ ക്രിസ്ത്യന്‍ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെ പറ്റിയുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. കോപ്റ്റിക് ക്രൈസ്തവ വിശ്വാസികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന 'കോപ്റ്റിക് സോളിഡാരിറ്റി' എന്ന സന്നദ്ധ സംഘടന 'ജിഹാദ് ഓഫ് ദി വേമ്പ്: ട്രാഫിക്കിംഗ് ഓഫ് കോപ്റ്റിക് വുമൺ ആൻഡ് ഗേൾസ് ഇൻ ഈജിപ്ത്' എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിലാണ് രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ദുരവസ്ഥ വിവരിച്ചിരിക്കുന്നത്. കോപ്റ്റിക്ക് വിശ്വാസികളായ സ്ത്രീകളെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും തുടർച്ചയായി തട്ടിക്കൊണ്ടു പോകുമ്പോഴും രാജ്യത്തെ സർക്കാരും വിദേശ രാജ്യങ്ങളും സർക്കാർ ഇതര സംഘടനകളും വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈജിപ്ഷ്യൻ സർക്കാർ തീർത്തും നിഷ്ക്രിയരാണ്. അന്വേഷിക്കാൻ താല്പര്യമില്ലാത്തതിനാൽ, തട്ടിക്കൊണ്ടുപോയ സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരമായിരിക്കും കുടുംബത്തിൽ നിന്ന് പോയതെന്നു അടക്കമുളള മുടന്തൻ ന്യായങ്ങളാണ് ഭരണനേതൃത്വം പറയുന്നത്. തന്റെ സമീപത്ത് താമസിക്കുന്ന പതിനഞ്ചു പെൺകുട്ടികളെങ്കിലും ഓരോ വർഷവും കാണാതാകപ്പെടുന്നുണ്ടെന്ന് മിന്യ പ്രവിശ്യയിൽ താമസിക്കുന്ന ഒരു വൈദികൻ കോപ്റ്റിക്ക് സോളിഡാരിറ്റിയോട് വെളിപ്പെടുത്തി. വിവാഹിതനായ അദ്ദേഹത്തിന്റെ കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെങ്കിലും സമയോചിതമായ ഇടപെടൽ മൂലം തടുക്കാനായി. ഭൂരിപക്ഷം പേരും തിരികെ കുടുംബത്തിലേക്ക് മടങ്ങി വരാറില്ലായെന്നും പോലീസ് ഇതിനായി ഇടപെടല്‍ നടത്തുകയാണെന്നും ആരോപണമുണ്ട്. സമ്മാനങ്ങൾ നല്‍കിയും, കരുണ പ്രകടിപ്പിച്ചുമാണ് രാജ്യത്തെ ക്രൈസ്തവ പെൺകുട്ടികളെ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ വലയിലാക്കുന്നതെന്ന് ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കിന്റെ അന്താരാഷ്ട്ര ലേഖകൻ ഗാരി ലേയ്ൻ പറഞ്ഞു. ക്രൈസ്തവർക്ക് പോലീസ് അധികൃതരിൽനിന്ന് യാതൊരു സഹായവും ലഭിക്കാറില്ലെന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. ഈജിപ്ഷ്യൻ മാധ്യമങ്ങളിൽ നിന്നും, സഭയിൽനിന്നും, തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെ കുടുംബാംഗങ്ങളിൽ നിന്നും വിവരം ശേഖരിച്ചാണ് കോപ്റ്റിക്ക് സോളിഡാരിറ്റി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഐക്യരാഷ്ട്ര സംഘടനയ്ക്കും, മനുഷ്യ കടത്തിനെതിരെ പ്രവർത്തിക്കുന്ന യുഎസ് ഓഫീസ് ഫോർ ട്രാഫിക്കിങ് ഇൻ പേർസണും കൈമാറും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-18-19:13:05.jpg
Keywords: ഈജി