Contents

Displaying 13951-13960 of 25138 results.
Content: 14299
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ യുവ കത്തോലിക്ക വൈദികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Content: മനില: ഫിലിപ്പീന്‍സിലെ മനില അതിരൂപതയുടെ ഭാഗമായ ആന്റിപോളോ രൂപതയില്‍ യുവ കത്തോലിക്ക വൈദികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മനിലയ്ക്കടുത്തുള്ള റിസാൽ പ്രവിശ്യയിലെ ടെയ്ടെയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ ഇടവക വികാരിയായിരുന്ന ഫാ. നോമർ ഡെ ലുമെൻ (32) എന്ന വൈദികനെയാണ് സ്വന്തം മുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നു ഒരുതോക്കും രണ്ടുതിരകളും കണ്ടെത്തിയിട്ടുണ്ട്. വൈദികന്റെ അപ്രതീക്ഷിത മരണം പ്രാദേശിക കത്തോലിക്കാ സമൂഹത്തെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഫാ. നോമറിന്റെ മരണം സമൂഹത്തിന് ഗുരുതരമായ നഷ്ടമാണെന്നും കൂടുതൽ അജപാലന മിഷ്ണറി ശുശ്രുഷകൾ നൽകാൻ കഴിയുമായിരുന്നതുമായ ഒരു വൈദികനായിരിന്നു അദ്ദേഹമെന്നും സോഷ്യൽ മീഡിയയിൽ വിശ്വാസികളിൽ ഒരാൾ കുറിച്ചു. 2019 ഡിസംബറിലാണ് അദ്ദേഹം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പാരിഷിൽ അസിസ്റ്റന്റ് ഇടവക വികാരി ആയി നിയമിതനായത്. ആന്റിപോളോ രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ഡയറക്ടര്‍ കൂടിയായിരിന്നു അദ്ദേഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-13-07:25:57.jpg
Keywords: ഫിലിപ്പീ, വൈദിക
Content: 14300
Category: 1
Sub Category:
Heading: മഹാമാരിക്ക് നടുവില്‍ ഇംഗ്ലണ്ടിലെ ഗർഭഛിദ്ര നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയില്‍
Content: ലണ്ടന്‍: കൊറോണ മഹാമാരിക്കിടയിലും ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഗർഭഛിദ്രങ്ങളുടെ എണ്ണം 2020 ആദ്യ പകുതിയിൽ കുതിച്ചുയർന്നതായി പുതിയ കണക്കുകള്‍. ജനുവരി ഒന്നിനും ജൂൺ 30നും ഇടയിൽ 109,836 ഗർഭച്ഛിദ്രങ്ങൾ നടന്നതായാണ് ആരോഗ്യ വകുപ്പ് സെപ്റ്റംബർ 10ന് പ്രസിദ്ധീകരിച്ച പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 2019 ലെ ആദ്യത്തെ ആറുമാസത്തേക്കാൾ 4296 കൂടുതലാണ്. നിരക്ക് അടുത്ത പകുതിയിലും ഇതുപോലെ തുടർന്നാൽ പുതിയ റെക്കോർഡായിരിക്കും 2020 സൃഷ്ടിക്കുക. കോവിഡ് മഹാമാരിയിൽ നിന്ന് ദുർബലരായവരെ സംരക്ഷിക്കുന്നതിന് ഒരു രാഷ്ട്രമായി ഒത്തുചേർന്ന് വലിയ ത്യാഗങ്ങൾ ചെയ്തുവെങ്കിലും ഒരു സമൂഹമെന്ന നിലയിൽ ഗർഭഛിദ്രത്തിലൂടെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതങ്ങളും തങ്ങള്‍ നശിപ്പിച്ചെന്ന് റൈറ്റ് ടു ലൈഫ് പ്രോലൈഫ് സംഘടനയുടെ വക്താവായ കാതറിൻ റോബിൻസൺ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി അവസാനിക്കുന്നതുവരെ വീട്ടിൽ തന്നെ ഗർഭഛിദ്രം നടത്താൻ അനുവദിക്കുന്ന താൽക്കാലിക നടപടികൾക്കു അംഗീകാരം ലഭിച്ചതോടെയാണ് ഈ വർദ്ധനയെന്ന് റോബിൻസൺ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ ഗർഭഛിദ്രങ്ങൾ 2020 ഏപ്രിലിലാണ് നടന്നത്. 20,546 ഗർഭഛിദ്രങ്ങൾ. മാർച്ച് 30ന് അവതരിപ്പിച്ച താൽക്കാലിക പദ്ധതി പ്രകാരം, ഗർഭഛിദ്രം ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഗർഭാവസ്ഥയുടെ പത്താം ആഴ്ച വരെ മൈഫെപ്രിസ്റ്റോൺ, മിസോപ്രോസ്റ്റോൾ എന്നിങ്ങനെയുള്ള ഗർഭഛിദ്ര ഗുളികകൾ വീട്ടിൽവെച്ച് എടുക്കാൻ അനുവാദമുണ്ട്. ഗർഭിണികൾ ഡോക്ടർമാരുമായി ടെലിഫോൺ അല്ലെങ്കിൽ വീഡിയോ വഴി സംസാരിച്ചതിന് ശേഷം അവർക്കു തപാലിൽ മരുന്ന് എത്തിച്ചു കൊടുക്കും. ഇതിനു മുൻപുണ്ടായിരുന്ന നിയമമനുസരിച്ചു, ഗർഭിണികൾ ആദ്യത്തെ മരുന്ന് ക്ലിനിക്കിൽവച്ച് കഴിക്കണമായിരുന്നു. രണ്ടാമത്തെ മരുന്ന് വീട്ടിൽ വച്ച് കഴിക്കാമായിരുന്നെങ്കിലും അതിനു മുൻപ് രണ്ടു ഡോക്ടർമാരുടെ അനുവാദം വേണമായിരുന്നു. നിയമത്തിലുള്ള ഈ മാറ്റം ഗര്‍ഭഛിദ്രങ്ങളുടെ കണക്കിൽ പത്തു ശതമാനത്തിന്റെ വർദ്ധനയാണ് രണ്ടു മാസം കൊണ്ട് ഉണ്ടാക്കിയത്. മാർച്ച് 21-നു ആരോഗ്യ വകുപ്പിൽ നിന്ന് ചോർന്ന ഒരു ഇമെയിൽ കണക്കു അനുസരിച്ചു 13 സ്ത്രീകൾ വീട്ടിൽ വച്ച് ഗർഭഛിദ്രം നടത്തി. ഇത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. ഗവൺമെന്റിന്റെ ഗർഭഛിദ്ര പദ്ധതി പ്രകാരം രണ്ട് സ്ത്രീകളുടെ ജീവിതം അവസാനിച്ചതും, പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്നതും വളരെ ദാരുണമാണെന്നും റോബിൻസൺ കൂട്ടിച്ചേര്‍ത്തു. വീട്ടിൽ തന്നെ മെഡിക്കൽ ഗർഭഛിദ്രം സ്ഥിരമായ അടിസ്ഥാനത്തിൽ അനുവദിക്കണമോ എന്നതിനെക്കുറിച്ച് ഓഗസ്റ്റ് അവസാനത്തിൽ പൊതുജനാഭിപ്രായം തേടുമെന്ന് ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പ്രോലൈഫ് സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-13-09:13:02.jpg
Keywords: ലത്തീന്‍, ലാറ്റി
Content: 14301
Category: 18
Sub Category:
Heading: ഹൃദയാഘാതം: ബിജ്നോറില്‍ മലയാളി വൈദികന്‍ അന്തരിച്ചു
Content: ബിജ്നോര്‍: ബിജ്നോര്‍ രൂപതയുടെ കീഴിലുള്ള സെന്‍റ് ജോണ്‍സ് പ്രോവിന്‍സില്‍ സേവനം ചെയ്തുകൊണ്ടിരിന്ന മലയാളി വൈദികന്‍ ഫാ. ജയിന്‍ കാളാംപറമ്പില്‍ അന്തരിച്ചു. സി‌എം‌ഐ സഭാംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്നലെയായിരിന്നു അന്ത്യം. എറണാകുളം അങ്കമാലി അതിരൂപതയിലെ നീലേശ്വരം ഇടവകാംഗമായ അദ്ദേഹം 2016-ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. മൃതസംസ്കാര വിവരങ്ങള്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-13-13:21:57.jpg
Keywords: വൈദിക
Content: 14302
Category: 10
Sub Category:
Heading: വിശുദ്ധ കുര്‍ബാനയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങേണ്ടത് അത്യാവശ്യം: മെത്രാന്മാര്‍ക്ക് കര്‍ദ്ദിനാള്‍ സാറയുടെ കത്ത്
Content: വത്തിക്കാന്‍ സിറ്റി: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണെന്നും, സഭയുടെ കൂട്ടായ്മയിലൂടെയും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലൂടെയും അല്ലാതെ ക്രിസ്തീയ ജീവിതം നിലനില്‍ക്കുകയുമില്ലെന്നും വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. വേള്‍ഡ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ക്കയച്ച കത്തിലൂടെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറക്ക് എത്രയും പെട്ടെന്ന്‍ തന്നെ സാധാരണ ക്രിസ്തീയ ജീവിതത്തിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. “ആനന്ദത്തോടുകൂടി നമുക്ക് വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങാം” എന്ന തലക്കെട്ടോട് കൂടി ഓഗസ്റ്റ് 15ന് കര്‍ദ്ദിനാള്‍ സാറ എഴുതിയ കത്ത് സെപ്റ്റംബര്‍ മൂന്നിന് ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മെത്രാന്മാരുടെ കൈകളില്‍ എത്തിയത്. പകര്‍ച്ചവ്യാധിയെ കണക്കിലെടുത്തുകൊണ്ട് സിവില്‍ അധികാരികളുമായി സഹകരിച്ച് വേണം നടപടിയെടുക്കാനെന്നും കര്‍ദ്ദിനാള്‍ പറയുന്നു. ആരാധനാപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സിവില്‍ അധികാരികളല്ല, സഭാധികാരികളാണെങ്കിലും ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ താല്‍ക്കാലികമായി ഉള്‍പ്പെടുത്തുവാനും അതനുസരിക്കുവാനും മെത്രാന്മാര്‍ക്കവകാശമുണ്ടെന്ന്‍ കത്തില്‍ പറയുന്നു. വിശുദ്ധ കുര്‍ബാന കൂടാതെ യേശുവിന്റെ വിരുന്നില്‍ പങ്കെടുക്കുവാനോ ക്രൈസ്തവരായിരിക്കുവാനോ സാധ്യമല്ലെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈനിലൂടെയും ടെലിവിഷനിലൂടെയും സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനകള്‍ വലിയൊരു സേവനമാണ് ചെയ്തതെന്നും, എന്നാല്‍ ഓണ്‍ലൈന്‍ ശുശ്രൂഷ നേരിട്ടുള്ള കുര്‍ബാന അര്‍പ്പണത്തിനു പകരമാകില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മുന്‍രുതലുകള്‍ ഒരുക്കിക്കൊണ്ട് വളരെക്കാലമായി ദേവാലയങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നവരുടെ ഭയം അകറ്റുകയും ദേവാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുകയുമാണ്‌ വേണ്ടതെന്നും കര്‍ദ്ദിനാള്‍ കത്തില്‍ ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-13-17:58:42.jpg
Keywords: സാറ, റോബര്‍ട്ട് സാറ
Content: 14303
Category: 18
Sub Category:
Heading: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി
Content: കുടമാളൂര്‍ (കോട്ടയം): കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ ചങ്ങനാശേരി അതിരൂപതയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. ഇന്നലെ രാവിലെ 11ന് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേസീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ചുള്ള കല്‍പന ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കര്‍ദ്ദിനാള്‍ കൈമാറി. ഇംഗ്ലീഷിലുള്ള കല്‍പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ റവ.ഡോ. വിന്‍സെന്റ് ചെറുവത്തൂരും മലയാളത്തിലുള്ള പരിഭാഷ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് പാടിയത്തും വായിച്ചു. വികാരി റവ.ഡോ. മാണി പുതിയിടത്തെ ആര്‍ച്ച് പ്രീസ്റ്റായി നിയമിച്ചുകൊണ്ടുള്ള കല്പന ചാന്‍സലര്‍ റവ.ഡോ. വിന്‍സെന്റ് ചെറുവത്തുര്‍ വായിക്കുകയും ആര്‍ച്ച് പ്രീസ്റ്റിനു കൈമാറുകയും ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസകളര്‍പ്പിച്ചു. എട്ടുനോന്പു തിരുനാളിനോടനുബന്ധിച്ച് മാതാവിനെ സ്തുതിച്ച് എട്ടു ഗാനങ്ങള്‍ രചിച്ച് ഈണം പകര്‍ന്ന് സംഗീത വിരുന്നൊരുക്കിയ അസിസ്റ്റന്റ് വികാരി ഫാ. മിന്റോ മൂന്നുപറയിലിനു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉപഹാരം സമര്‍പ്പിച്ചു. റവ.ഡോ.മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിന്റോ മൂന്നുപറയില്‍, ഫാ.തോമസ് അഞ്ചുപങ്കില്‍, ഫാ. തോമസ് ചേക്കോന്തയില്‍, കൈക്കാരന്‍മാരായ പി.എസ് ദേവസ്യ പാലത്തൂര്‍, എ.സി. കുര്യന്‍ ആറേക്കാട്ടില്‍, ജയിംസ് ജോസഫ് മറ്റത്തില്‍, കെ.ജെ. സോമി കണ്ണമ്മത്ര, പിആര്‍ഒ സണ്ണി ജോര്‍ജ് ചാത്തുകുളം, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2020-09-14-05:54:58.jpg
Keywords: ആര്‍ക്കി എപ്പിസ്‌കോപ്പല്‍
Content: 14304
Category: 18
Sub Category:
Heading: കോവിഡ് കാലത്തു ബാറുകള്‍ തുറക്കാനുള്ള നീക്കം ആത്മഹത്യാപരം: കെ‌സി‌ബി‌സി
Content: കാലടി: കോവിഡ് കാലത്തു ബാറുകള്‍ തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍. ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരേ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാലടി എക്സൈസ് റേഞ്ച് ഓഫീസിനു മുന്നില്‍ നടത്തിയ നില്‍പ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യശാലകള്‍ അടഞ്ഞുകിടന്ന 64 ദിവസം കേരളത്തിലെ കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും ഉണ്ടായിരുന്നു. എന്നാല്‍ ബിവറേജസ് മദ്യ വില്‍പനശാലകള്‍ തുറന്നതിനെത്തുടര്‍ന്ന് സംസ്ഥാനം അരാജകത്വത്തിലേക്കെത്തി. കൊലപാതകങ്ങളും ആത്മഹത്യകളും അക്രമങ്ങളും വീണ്ടും ഗണ്യമായി വര്‍ധിച്ചു. കോവിഡ് വ്യാപനത്തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികാരി ഫാ. ജോണ്‍ പുതുവ മുഖ്യസന്ദേശം നല്‍കി.
Image: /content_image/India/India-2020-09-14-06:05:02.jpg
Keywords: കെ‌സി‌ബി‌സി
Content: 14305
Category: 13
Sub Category:
Heading: ദേവാലയത്തില്‍ പോകുന്നതില്‍ നിന്നും വിലക്കുന്നത് മതപീഡനം തന്നെ: നടന്‍ ജിം കാവിയേസല്‍
Content: കൊറോണ വൈറസിന്റെ പേരില്‍ അമേരിക്കന്‍ ക്രൈസ്തവരെ ദേവാലയത്തില്‍ പോകുവാന്‍ അനുവദിക്കാത്തത് മതപീഡനം തന്നെയാണെന്ന് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രത്തിലെ ക്രിസ്തുവിന്റെ വേഷത്തിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍. ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്നുണ്ട്. അത് ഇറാനിലോ ചൈനയിലോ ആകട്ടെ, അതിനുള്ള ഉദാഹരണം തേടി മറ്റെങ്ങും പോകണ്ട, ദേവാലയത്തില്‍ പോകുവാന്‍ അനുവാദമില്ലാതെ അമേരിക്കയില്‍ തന്നെ ക്രൈസ്തവര്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്നും കാവിയേസല്‍ പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച തന്റെ പുതിയ സിനിമയായ ‘ഇന്‍ഫിഡെല്‍’നെ ക്കുറിച്ച് ‘ബ്രേറ്റ്ബര്‍ട്ട് ന്യൂസ്’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവകാശങ്ങളും, സ്വാതന്ത്ര്യവും, ജീവിതവും, സന്തോഷത്തിന്റെ പിന്തുടരലും എല്ലാമുണ്ട്. പക്ഷേ എന്തുകൊണ്ടാണ് എനിക്ക് പള്ളിയില്‍ പോകുവാന്‍ കഴിയാത്തത്? നടന്‍ ചോദ്യമുയര്‍ത്തി. “നിങ്ങള്‍ ഒരു വിമാനത്തിലേക്ക് പോകൂ. അതിനുള്ളില്‍ നിരവധി യാത്രക്കാരുണ്ട്. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നു. പക്ഷേ എന്തോ കാരണം കൊണ്ട് കൊറോണ അവിടെ പടരുന്നില്ല. എന്നാല്‍ പള്ളിയില്‍ നിങ്ങള്‍ പോകുമ്പോള്‍ കൊറോണ എല്ലായിടത്തും പടരുന്നു. കൊറോണ ബുദ്ധിമാനാണ്” തമാശ രൂപേണ കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ സാംസ്കാരിക മൂല്യച്യുതിയെക്കുറിച്ചും നടന്‍ സംസാരിച്ചു. താന്‍ സിനിമയില്‍ വരുമ്പോള്‍ ആളുകള്‍ പുസ്തകം വായിക്കലും, പരസ്പര സംഭാഷണങ്ങളും എല്ലാം ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാവരും മൊബൈലില്‍ ആണെന്നും താരം ചൂണ്ടിക്കാട്ടി. അഭിമുഖത്തിന്റെ അവസാനത്തില്‍, ‘ദി പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ രണ്ടാം പതിപ്പും ലോക ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയാകാന്‍ സാധ്യതയുമുള്ള ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്; ദി റിസറക്ഷന്‍’ എന്ന ഭാവി സിനിമയെക്കുറിച്ചും അദ്ദേഹം തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചു. മെല്‍ ഗിബ്സന്റെ ‘ദി പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയില്‍ യേശുവിന്റെ റോള്‍ കൈകാര്യം ചെയ്തതിലൂടെ ലോകപ്രശസ്തനായ ജിം കാവിയേസല്‍ ഇതിനു മുന്‍പും തന്റെ ക്രൈസ്തവ വിശ്വാസത്തോടുള്ള ആഴമായ ആഭിമുഖ്യം പരസ്യമാക്കിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-14-08:13:54.jpg
Keywords: നടന്‍ ജിം,കാവി
Content: 14306
Category: 7
Sub Category:
Heading: CCC Malayalam 89 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയൊന്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയൊന്‍പതാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14308
Category: 10
Sub Category:
Heading: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി വിശുദ്ധ കൊറോണയുടെ മാധ്യസ്ഥം തേടി മിഷിഗണിലെ വിശ്വാസികള്‍
Content: മിഷിഗണ്‍: കോവിഡ് 19 വൈറസ് പടരുന്നതിനിടെ വിശുദ്ധ കൊറോണയോട് മാധ്യസ്ഥം തേടാൻ ഒരുങ്ങുകയാണ് അമേരിക്കയിലെ മിഷിഗണിലെ സേക്രട്ട് ഹാർട്ട് ബൈസന്റൈൻ കത്തോലിക്ക ദേവാലയം. വിശുദ്ധ കൊറോണയുടെയും, ഭർത്താവ് വിശുദ്ധ വിക്ടറിന്റെയും തിരുശേഷിപ്പ് ദേവാലയത്തിൽ വണക്കത്തിനായിവെച്ചാണ് വിശ്വാസി സമൂഹം മാധ്യസ്ഥം യാചിക്കുക. മാസാവസാന ശനിയാഴ്ച പുലർച്ചെയുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം രണ്ട് മണിക്കൂർ വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാർത്ഥന നടത്താനാണ് തീരുമാനം. സേക്രട്ട് ഹാർട്ട് ദേവാലയത്തിലെ തീർത്ഥാടന കേന്ദ്രത്തിലേക്കായിരിക്കും തിരുശേഷിപ്പുകൾ എത്തിക്കുക. 149 വിശുദ്ധരുടെ ഇരുന്നൂറോളം തിരുശേഷിപ്പുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ജോസഫ് മാർക്കുസ് എന്ന വൈദികനാണ് ഇത് ശേഖരിക്കുന്നത്. പ്രതിസന്ധിയുടെ ഈ നാളുകളിൽ വൈറസിനെതിരെ മധ്യസ്ഥം അപേക്ഷിക്കാൻ രക്തസാക്ഷിയും, വിശുദ്ധയുമായ ഒരാളെ നൽകിയത് ദൈവഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധരോടുള്ള സ്നേഹം നന്നേ ചെറുപ്പത്തിൽ തുടങ്ങിയ ജോസഫിന് ആദ്യമായി ലഭിച്ചത് വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പാണ്. പിന്നാലെ അദ്ദേഹം കൂടുതൽ തിരുശേഷിപ്പുകൾ ശേഖരിക്കാനായി ആരംഭിക്കുകയായിരിന്നു. അടുത്തിടെയാണ് റോമൻ സാമ്രാജ്യത്തിലെ സൈനികനായിരുന്ന വിശുദ്ധ വിക്ടറിന്റെ തിരുശേഷിപ്പ് അദ്ദേഹത്തിന് ലഭിക്കുന്നത്. എഡി 170ല്‍ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവിലാണ് വിക്ടറും, ഭാര്യ കൊറോണയും രക്തസാക്ഷിത്വം വരിക്കുന്നത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന വിക്ടറിനെ സഹ സൈന്യാധിപൻ സെബാസ്റ്റ്യൻ എന്ന ക്രിസ്തു വിരുദ്ധനായ ന്യായാധിപന് ഒറ്റി കൊടുക്കുകയായിരുന്നു. ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും വിശുദ്ധൻ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. ഇതേസമയംതന്നെ കൊറോണയെയും ഭർത്താവിന്റെ മരണം കാണിക്കാനായി അവർ കൊണ്ടുവന്നു. വളച്ചു കെട്ടിയ രണ്ട് എണ്ണപ്പനകളില്‍ ബന്ധിക്കപ്പെട്ടിരുന്ന വിശുദ്ധ, എണ്ണപ്പനകള്‍ സ്വതന്ത്രമാക്കിയപ്പോള്‍ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ചരിത്രം. 1910-ല്‍ ജർമനിയിലെ ആച്ചൻ കത്തീഡ്രലിൽ നിന്ന് ഇരുവരുടെയും തിരുശേഷിപ്പുകൾ ലഭിക്കുന്നത്. 2002ൽ സാർസ് വൈറസ് വ്യാപിച്ച നാളുകളില്‍ രോഗബാധയില്‍ നിന്ന്‍ വിടുതല്‍ യാചിച്ച് വിശ്വാസികള്‍ വിശുദ്ധയുടെ മാധ്യസ്ഥം തേടിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-14-12:41:29.jpg
Keywords: വിശുദ്ധ കൊറോ
Content: 14309
Category: 10
Sub Category:
Heading: ഇറാഖിലും സിറിയയിലും നിരവധി ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായി വെളിപ്പെടുത്തല്‍
Content: ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ശക്തമായ ആക്രമണം നടത്തിയ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ ഇറാഖിലും സിറിയയിലും നിരവധി ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഡേവ് യൂബാങ്ക് എന്ന മിഷ്ണറി ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡേവ് യൂബാങ്കും, ഭാര്യ കാരനും തങ്ങളുടെ മിഷ്ണറി പ്രവർത്തനം ആരംഭിക്കുന്നത് ബർമയിലായിരുന്നു. അവിടെ നിന്ന് സുഡാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച അവര്‍ ഒടുവില്‍ സിറിയയിൽ എത്തിച്ചേരുകയായിരിന്നു. തനിക്ക് അറിയാവുന്ന രണ്ടു മുസ്ലിം സമൂഹങ്ങൾ ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയെന്നും ഡേവ് വെളിപ്പെടുത്തി. സിറിയയിലെ സഭ വളർച്ചയുടെ പാതയിലാണ്. നിരവധി പേർക്ക് സ്വപ്നത്തിൽ യേശു പ്രത്യക്ഷപ്പെട്ടുവെന്നും അവര്‍ അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 2015 ലാണ് ഇറാഖിന്റെയും, കുർദിസ്ഥാന്റെയും, സിറിയയുടെയുമടക്കമുളള വലിയൊരു പ്രദേശം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കീഴടക്കുന്നത്. ആയിരക്കണക്കിനാളുകളെയാണ് തീവ്രവാദികൾ കൊന്നൊടുക്കിയത്. നിരവധി പേർ ഭവനരഹിതരായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ ഇതിനിടയിൽ ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താനുള്ള പോരാട്ടമാരംഭിച്ചു. ഡേവ് യൂബാങ്കിന്റെ 'ഫ്രീ ബർമ റേഞ്ചേഴ്സ്' എന്ന മിഷ്ണറി സംഘം ഇക്കാലയളവിലാണ് പശ്ചിമേഷ്യയിലേക്ക് തങ്ങളുടെ പ്രവർത്തനം മാറ്റുന്നത്. "ഇസ്ലാമിക് സ്റ്റേറ്റ് കൊടികൾ നാട്ടിയ സ്ഥലത്തുനിന്ന് ദൈവമേ നീ എന്നിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു" എന്നുള്ള തന്റെ ചോദ്യത്തിന് "നീ നിന്റെ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ഈ മനുഷ്യരെ സഹായിക്കുക"എന്ന ഉത്തരമാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തന്റെ നിയോഗം മനസ്സിലാക്കിയ ഡേവ് അവിടെ പ്രവർത്തനമാരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് രാസായുധങ്ങൾ ഉപയോഗിക്കുന്നു എന്ന വിവരം അദ്ദേഹമാണ് പുറംലോകത്തെ അറിയിച്ചത്. തീവ്രവാദി ആക്രമണങ്ങളിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാനായി ഓടിനടന്ന ഡേവും, സംഘവും അനേകര്‍ക്ക് താങ്ങും തണലുമായി. ഇക്കാലയളവില്‍ നിരവധി പേര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തന്റെ പശ്ചിമേഷ്യൻ ജീവിതം വിവരിക്കുന്ന ഡു ദിസ് ഫോർ ലൗ: ദി ഫ്രീ ബർമ റേഞ്ചേഴ്സ് ഇൻ ദി ബാറ്റിൽ ഓഫ് മൊസൂൾ എന്ന പുസ്തകത്തിൻറെ പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-09-14-14:38:36.jpg
Keywords: സിറിയ, ഇസ്ലാ