Contents
Displaying 13931-13940 of 25138 results.
Content:
14279
Category: 11
Sub Category:
Heading: ലോക യുവജന ദിനത്തിനുള്ള ഒരുക്കങ്ങൾ പോർച്ചുഗലിൽ പുനഃരാരംഭിച്ചു
Content: ലിസ്ബണ്‍: കൊറോണ മഹാമാരിയെ തുടര്‍ന്നു തടസ്സപ്പെട്ട ലോക യുവജന ദിനത്തിനുള്ള ഒരുക്കങ്ങൾ പോർച്ചുഗലിൽ പുനഃരാരംഭിച്ചു. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ സെപ്റ്റംബര്‍ അഞ്ചിനാണ് പുനഃരാരംഭിച്ചത്. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു നീട്ടിവെക്കുന്നതായി വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്നതും ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ ആകർഷിക്കുന്നതുമായ ലോക യുവജനദിനം, 1985 ൽ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയാണ് ആരംഭം കുറിച്ചത്. 2019 ജനുവരി മാസത്തില്‍ പനാമ സിറ്റിയിൽ നടന്ന അന്താരാഷ്ട്ര ലോക യുവജന സമ്മേളനത്തിൽ എഴുലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഇതിന്റെ സമാപനത്തിലാണ് അടുത്ത ലോകയുവജന സമ്മേളനത്തിന്റെ വേദിയായി ലിസ്ബണിനെ മാര്‍പാപ്പ പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഫാത്തിമ, ലിസ്ബണിൽ നിന്ന് 75 മൈൽ മാത്രം അകലെയാണ്. ഓശാന ഞായറിനോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടക്കേണ്ടിയിരുന്ന പരമ്പരാഗതമായ ലോക യുവജന ദിനത്തിന്റെ കുരിശും, പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം കൈമാറൽ ചടങ്ങും മഹാമാരിയെ തുടര്‍ന്നു മാറ്റിവെച്ചിരുന്നു. ക്രിസ്തുരാജന്റെ തിരുനാളായ നവംബർ 22നു ഈ ചടങ്ങ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തീയതിയില്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവജനങ്ങളുടെ ജീവിതശൈലി, സംസ്കാര രീതി, ഭാഷ എന്നിവയ്ക്ക് അനുസൃതമായുള്ള ഒരു പരിപാടിയാണ് മുന്നിൽ കാണുന്നതെന്ന് ലിസ്ബണിലെ സഹായ മെത്രാനും, വേള്‍ഡ് യൂത്ത് ഡേ ലിസ്ബൺ 2023 ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ബിഷപ്പ് അമേരിക്കോ അഗ്യുവർ പറഞ്ഞു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ പരിശുദ്ധ കന്യാമറിയം എലിസബത്തിന്റെ സന്ദർശിച്ച ഭാഗത്തെ അടിസ്ഥാനമാക്കി “മേരി തിടുക്കത്തിൽ യാത്രയായി” എന്നതാണ് അടുത്ത ലോക യുവജന ദിനത്തിന്റെ പ്രമേയം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-10-17:08:46.jpg
Keywords: യുവജന

14280
Category: 7
Sub Category:
Heading: CCC Malayalam 87 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയേഴാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയേഴാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14281
Category: 1
Sub Category:
Heading: തിരുവോസ്തി മോഷണം പോയി: നൊവേനയ്ക്കു ആഹ്വാനവുമായി ആഫ്രിക്കന്‍ മെത്രാന്‍
Content: മാങ്ങോച്ചി: ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ സന്യസ്ഥര്‍ താമസിക്കുന്ന മഠത്തിലെ ചാപ്പലില്‍ തിരുവോസ്തിയും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയ സാഹചര്യത്തില്‍ നൊവേനക്ക് ആഹ്വാനം ചെയ്തുകൊണ്ട് പ്രാദേശിക രൂപതാ മെത്രാന്റെ പ്രസ്താവന. ദൈവ സന്നിധിയില്‍ ക്ഷമാപണം നടത്തിയും മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനും നീതി നദി പോലെ ഒഴുകുന്നതിനുമായി മാങ്ങോച്ചി രൂപതാധ്യക്ഷന്‍ മോണ്‍. മോണ്ട്ഫോര്‍ട്ട് സ്റ്റിമയാണ് പ്രാര്‍ത്ഥനാഹ്വാനം നല്‍കിയത്. വൈദികരും, സന്യസ്ഥരും സെപ്റ്റംബര്‍ ഏഴിന് നൊവേന ആരംഭിച്ചെങ്കിലും വിശ്വാസികള്‍ സെപ്റ്റംബര്‍ 14 മുതലാണ് നൊവേന ആരംഭിക്കുക. തകര്‍ന്ന ഹൃദയത്തോടും, ദൈവം നമ്മളെ തനിച്ചാക്കുകയില്ലെന്ന പ്രതീക്ഷയോടും കൂടിയാണ് താന്‍ ഇതെഴുതുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മെത്രാന്റെ പ്രസ്താവന ആരംഭിക്കുന്നത്. തിരുവോസ്തി മോഷ്ടിക്കപ്പെട്ടതിനാല്‍ കര്‍ത്താവായ യേശു ക്രിസ്തുവിനോടുള്ള ക്ഷമാപണം നൊവേനയുടെ പിന്നിലെ ലക്ഷ്യമാണെന്ന്‍ ബിഷപ്പ് കുറിച്ചു. മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതുവരെ പ്രാര്‍ത്ഥന മുടക്കരുതെന്നും പ്രസ്താവനയിലുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ‘പോവെറെല്ലെ സിസ്റ്റേഴ്സിന്റെ’ കാങ്കാവോ ഇടവകയിലുള്ള കോണ്‍വെന്റില്‍ മോഷണം നടക്കുന്നത്. മാങ്ങോച്ചി ആസ്ഥാനമാക്കിയുള്ള പോവെറെല്ലെ സിസ്റ്റേഴ്സ് 1983 മുതല്‍ മലാവിയുടെ തെക്കന്‍ മേഖലയില്‍ സേവനം ചെയ്തുവരികയാണ്. സെക്യൂരിറ്റി ഗാര്‍ഡുകളെ കീഴടക്കി ഗേറ്റ് കടന്ന ശേഷം ചാപ്പലില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സക്രാരി തുറന്ന്‍ വാഴ്ത്തിയ തിരുവോസ്തി കൈക്കലാക്കുകയായിരിന്നു. പണം, ലാപ്ടോപ്, പേഴ്സ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-10-19:03:05.jpg
Keywords: ആഫ്രി

14282
Category: 14
Sub Category:
Heading: വ്യാജ പ്രവാചകരുടെ അന്ത്യകാല പ്രവചനങ്ങള്‍ പൊളിച്ചടുക്കി പുണ്യാളന്‍: ഫിയാത്ത് മിഷന്റെ പുതിയ വീഡിയോയും വൈറല്‍
Content: കൊച്ചി: കത്തോലിക്ക സഭയിലെ കാലിക പ്രസക്തിയുള്ള സംശയങ്ങൾക്ക് ലളിതവും മനോഹരവുമായ വിധത്തില്‍ തമാശയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഫിയാത്ത് മിഷൻ പുണ്യാളന്‍ സീരീസ് വീഡിയോ പതിവുപോലെ ഇത്തവണയും വൈറല്‍. എംപറര്‍ ഇമ്മാനുവേല്‍ എന്ന പ്രസ്ഥാനത്തിന്റെ അബദ്ധ പ്രബോധനങ്ങളും അന്ത്യകാല പ്രവചനങ്ങള്‍ എന്ന പേരില്‍ പ്രചരണം നടത്തുന്നവരെയും തുറന്നുക്കാട്ടിക്കൊണ്ടാണ് ഫിയാത്ത് മിഷന്‍ പുണ്യാളന്‍ സീരീസിലെ ഏഴാം വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഒരു സാധാരണ ക്രൈസ്തവ കുടുംബത്തിലെ പരാധീനതകളോടെ ആരംഭിക്കുന്ന വീഡിയോയിൽ മദ്യപാനിയായ ഒരു പിതാവ് ആരുടെയോ നിർബന്ധത്തിനു വഴങ്ങി ഒരു ധ്യാനകേന്ദ്രത്തിൽ പോകുന്നതും തിരിച്ചു വന്നു അന്ത്യകാലമടുത്തെന്നും വീടും സ്ഥലവും ധ്യാനകേന്ദ്രത്തിനു എഴുതികൊടുക്കാൻ പോകുകയാണെന്നുള്ള തീരുമാനം കേട്ട് പുണ്യാളന്റെ അടുത്ത് അഭിപ്രായം ചോദിക്കുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം. 'അന്ത്യകാലം അടുത്തു' എന്ന പേരിൽ പലരും ഭയപ്പെടുത്തി കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നതിനെ ചൂണ്ടിക്കാണിച്ചും അതിനു വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളുടെ അടിസ്ഥാനത്തിലുള്ള മറുപടിയും 'പുണ്യാളന്‍' വീഡിയോയെ മനോഹരമാക്കുന്നു. "എന്നാല്‍, ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മര്‍ക്കോസ് 13:32) എന്ന വചനം ഉള്‍പ്പെടെയുള്ള വസ്തുതകള്‍ നിരത്തിയാണ് പുണ്യാളന്‍റെ വിശദീകരണം. ഒരു മനുഷ്യന്റെ മരണത്തോടെ അവന്റെ അന്ത്യമാകുകയും ക്രിസ്തുവിനെ നേരിൽ കാണാൻ സാധിക്കുകയും ചെയ്യും. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വീണ്ടും വരുമെന്നും വിശ്വസിക്കുന്നുവെന്നുമാണ് വിശ്വാസ പ്രമാണത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നത്. അതുവരെ ദിവ്യബലിയിൽ അവിടുത്തെ ദർശിച്ചു പ്രാർത്ഥനയോടെ ജീവിതത്തിന്റെ അവസാനത്തിനായി ഒരുങ്ങണമെന്നും പുണ്യാളൻ ഓര്‍മ്മിപ്പിക്കുന്നു. ഭൂമി നൽകി മറ്റു സഭകളിൽ ചേരുന്നതിനേക്കാൾ ക്രിസ്‌തുവിന്റെ സ്വന്തം സഭയോട് ചേർന്ന് നിൽക്കുവാനുള്ള ആഹ്വാനത്തോടെയാണ് പുണ്യാളന്റെ വിശദീകരണം അവസാനിക്കുന്നത്. നര്‍മ്മമുള്ള അനേകം ഭാഗങ്ങളും വീഡിയോയെ രസകരമാക്കുന്നുണ്ട്. യൂട്യൂബിലും വിവിധ ഫേസ്ബുക്ക് പേജുകളിലുമായി പതിനായിരങ്ങളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-10-22:18:50.jpg
Keywords: വൈറ

14283
Category: 1
Sub Category:
Heading: കാനഡയില്‍ മോഷണം പോയ സക്രാരി കനാലില്‍ നിന്ന് കണ്ടെടുത്തു
Content: ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ കത്തീഡ്രലിൽ നിന്ന് ഈ ആഴ്ചയുടെ ആരംഭത്തില്‍ മോഷണം പോയ സക്രാരി കണ്ടെടുത്തു. കത്തീഡ്രലിനടുത്തുള്ള സെന്‍റേനിയൽ പാർക്കിൽ നിന്നാണ് നഷ്ട്ടപ്പെട്ട സക്രാരി ഇടവകാംഗങ്ങള്‍ കണ്ടെത്തിയത്. സക്രാരി ഭാഗികമായി കനാലിൽ മുങ്ങിയ നിലയിലായിരുന്നു. സക്രാരിയിൽ വിശുദ്ധ കുർബാനയും കുർബാന സൂക്ഷിച്ചിരുന്ന കുസ്തോതിയുടെ ചില ഭാഗങ്ങളും കണ്ടെത്താനായില്ല. വിശുദ്ധ കുർബാന ജലാശയത്തിലെ വെള്ളത്തിൽ അലിഞ്ഞു പോയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചതിരിഞ്ഞ് വിശുദ്ധ കുർബാനക്ക് ശേഷം, ഒരാൾ സക്രാരിയുടെ വാതിലുമായി വൈദികർ താമസിക്കുന്ന സ്ഥലത്തു എത്തി. തെരുവിൽ വച്ച് ഒരാൾ തനിക്കു നൽകിയതാണ് ഇതെന്നും, അയാൾക്ക് അത് സെന്‍റേനിയൽ പാർക്കിനടുത്തു വച്ച് ലഭിച്ചതാണെന്നും അറിയിക്കുകയായിരിന്നു. തുടര്‍ന്നാണ് സക്രാരി കണ്ടെത്തിയത്. സെന്റ് കാതറിൻസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാർഡ് ബെർജി, സക്രാരി തിരിച്ചു തരണമെന്നും, തിരികെ നല്‍കിയാല്‍ വേറെ നടപടികള്‍ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം പൊതു അഭ്യർത്ഥന നടത്തിയിരുന്നു. സക്രാരി ഉരുക്കു കൊണ്ട് നിർമിച്ചതാണെന്നും അതിനു വല്യ പണമൂല്യം ഇല്ലെന്നും ബിഷപ്പ് അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് സക്രാരി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ എട്ടിന് പുലർച്ചെ നാലരയോടെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറിയ പുരുഷനും, സ്ത്രീയും ആണെന്ന് കരുതുന്ന രണ്ട് പേർ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സക്രാരി മോഷ്ടിക്കാൻ മോഷ്ടാക്കൾ നേരത്തേ പദ്ധതിയിട്ടിട്ടുണ്ടാകാമെന്നു കത്തീഡ്രലിന്റെ റെക്ടറായ ഫാ. ഡൊണാൾഡ് ലിസോട്ടി പറഞ്ഞു. വളരെ ആസൂത്രിതമായ മോഷണം ആയതിനാൽ പൊലീസിന് ഇതുവരെ വിരലടയാളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ കത്തീഡ്രലിൽ ഇതിനു മുൻപും മോഷണ ശ്രമം നടന്നിട്ടുണ്ട്. 2019-ൽ രണ്ടു പോസ്റ്റ് വിളക്കുകൾ മോഷ്ടിക്കപ്പെട്ടു. എന്നാൽ പിന്നീട് അവ കണ്ടെത്തിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-11-10:47:35.jpg
Keywords: സക്രാരി

14284
Category: 18
Sub Category:
Heading: ഭദ്രാവതി രൂപതയുടെ വികാരി ജനറാള്‍ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ അന്തരിച്ചു
Content: തലശ്ശേരി: ഭദ്രാവതി രൂപതയുടെ വികാരി ജനറാളും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഭൗതിക ശരീരം ഇന്ന് (11-09-2020) ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊന്നക്കാട് പള്ളിയിൽ എത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വൈകുന്നേരം അഞ്ചു മണിക്ക് മൃത സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്നു പ്രത്യേക കല്ലറയിൽ മൃതദേഹം സംസ്കരിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുള്ളതുകൊണ്ട് വൈദികരോ മറ്റ് ആളുകളോ പങ്കെടുക്കേണ്ടതില്ലായെന്ന് തലശ്ശേരി അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ പറഞ്ഞു. എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽ ആയിരുന്നു കൊണ്ട് ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-11-11:25:05.jpg
Keywords: തലശ്ശേ

14285
Category: 18
Sub Category:
Heading: 'പ്രണയം, വിവാഹം- സമകാലിക പ്രവണതകൾ': ജീസസ് യൂത്തിന്റെ വെബിനാർ ഇന്ന്‍
Content: എറണാകുളം: ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ 'ആശയക്കൂട്ടം' നാലാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്നു നടക്കും. 'പ്രണയം, വിവാഹം- സമകാലിക പ്രവണതകൾ' എന്ന വിഷയത്തിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് വെബിനാർ നടത്തുക. കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ മാർ ക്രിസ്തുദാസ് പിതാവ് ആമുഖസന്ദേശം നൽകും. റേസ്ടു എക്സല്ലെൻസ് സി.ഇ.ഒ ജിന്റോ മാത്യുവും, റേസ്ടു ഐഎഎസ് ഡയറക്ടർ നീതു ജിന്റോയുമാണ് മോഡറേറ്റേഴ്‌സ്. ഡി.സി.എൽ കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് കണ്ണൻചിറ, യൂട്യൂബറും, ബിസിനസ് ഡയറക്ടറും, ക്രീയേറ്റീവ് ലാബ് ഐ.ടി സൊല്യൂഷൻസ് സ്ഥാപകനുമായ സാജൻ പാപ്പച്ചൻ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. നൈസിൽ റോമിസ് തോമസ് എന്നിവരാണ് പാനലിസ്റ്റുകൾ. ** {{ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക -> http://forms.gle/Upqm5P7SNPKUxRgW9 }}
Image: /content_image/India/India-2020-09-11-11:32:00.jpg
Keywords: പ്രണയ, ജീസസ് യൂ

14286
Category: 13
Sub Category:
Heading: 'ഞങ്ങളുടെ സുരക്ഷ ആയുധങ്ങളില്‍ അല്ല, അങ്ങയുടെ കരങ്ങളിലാണ്': റഫാല്‍ സമര്‍പ്പണ ചടങ്ങില്‍ യേശു നാമത്തില്‍ പ്രാര്‍ത്ഥിച്ച് വൈദികന്‍
Content: അംബാല: ഫ്രാന്‍സില്‍ നിന്നെത്തിച്ച റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ സങ്കീര്‍ത്തന വചനങ്ങളും പ്രാര്‍ത്ഥനകളുമായി ക്രിസ്ത്യന്‍ വൈദികനും. ഇന്നലെ അംബാലയിലെ എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന ചടങ്ങിലാണ് ഒരു വൈദികന്‍ നാല്‍പ്പത്തിയാറാം സങ്കീര്‍ത്തനം ചൊല്ലിയും യേശു നാമത്തില്‍ യാചന നടത്തിയും പ്രാര്‍ത്ഥിച്ചത്. വൈദികന്റെ പേര് വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും പ്രാര്‍ത്ഥനയുടെയും ലഘു സന്ദേശത്തിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmiddleeastcym%2Fvideos%2F755751761943367%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> പിതാവേ, ഞങ്ങളുടെ സുരക്ഷ കൈവശമുള്ള ആയുധങ്ങളില്‍ അല്ലായെന്നും ജീവിക്കുന്ന ദൈവത്തിന്റെ കരങ്ങളിലാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. രാജ്യ സുരക്ഷയ്ക്ക് വേണ്ടിയും സമാധാനത്തിന് വേണ്ടിയും രാഷ്ട്ര നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥന നടത്തിയ വൈദികന്‍ എല്ലാ നിയോഗങ്ങളും രക്ഷകനായ യേശു ക്രിസ്തുവിനു സമര്‍പ്പിക്കുന്നുവെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരിന്നു പ്രാര്‍ത്ഥന. #{black->none->b->UPDATION: }# വൈദികന് സമാനമായ വേഷം അണിഞ്ഞിരിന്നുവെങ്കിലും പ്രാര്‍ത്ഥന നടത്തിയത് ഹെബ്രോണ്‍ ചര്‍ച്ചിലെ ബ്രദര്‍ എസക്കിയേലാണെന്നാണ് പുറത്തുവരുന്ന വിവരം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-11-14:27:58.jpg
Keywords: പ്രാര്‍ത്ഥ

14287
Category: 10
Sub Category:
Heading: ലൊറേറ്റോ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് ഇറ്റാലിയന്‍ പ്രസിഡന്‍റ്
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തരേല പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊറേറ്റോ സന്ദര്‍ശിച്ചു. മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥനായ ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഘറുടെ ഒപ്പമായിരിന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ആര്‍ച്ച് ബിഷപ്പ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം പ്രസിഡന്റ് ബസലിക്കയുടെ അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന ദീപം തെളിയിച്ചു. ലൊറെറ്റോയിലെ തീര്‍ത്ഥാടന കേന്ദ്രത്തെ “ക്രൈസ്തവ വിശ്വാസത്തിന്റെ മരിയന്‍ ഹൃദയം” എന്നാണ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചത്. ലൊറേറ്റോ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ ആര്‍ച്ച് ബിഷപ്പ് ഫാബിയോ ഡാല്‍ സിന്‍ ഇറ്റലിക്കും, ലോകം മുഴുവനും വേണ്ടിയും ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചു. പരിശുദ്ധ കന്യകാ മാതാവിനെ പൈലറ്റുമാരുടേയും വിമാന യാത്രക്കാരുടേയും മാധ്യസ്ഥയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം. 2020 ഡിസംബര്‍ 10ന് അവസാനിക്കാനിരുന്ന ജൂബിലി ആഘോഷം മഹാമാരിയെ തുടര്‍ന്ന്‍ ഫ്രാന്‍സിസ് പാപ്പ 2021 ഡിസംബര്‍ 10 വരെ നീട്ടിവെക്കുകയായിരുന്നു. മാതാവിന്റെ ജനനതിരുനാള്‍ ലൊറേറ്റോയിലെ സാന്റാ കാസ ബസലിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. പരിശുദ്ധ അമ്മ ജീവിച്ചിരിന്നുവെന്ന് കരുതപ്പെടുന്ന ഭവനമാണ് ലോറെറ്റോയിലെ ഡെല്ല സാന്‍റ കാസ ബസിലിക്ക. നസ്രത്തിൽ നിന്ന് ദൈവമാതാവ് ജീവിച്ചിരിന്ന ഭവനം ടെർസാറ്റോ (ക്രൊയേഷ്യയിലെ ട്രസാറ്റ്), തുടർന്ന് റെക്കാനാറ്റി എന്നി സ്ഥലങ്ങളിലേക്ക് മാലാഖമാര്‍ ആകാശ മാര്‍ഗ്ഗം വഹിച്ചുകൊണ്ടുവന്നുവെന്നാണ് പാരമ്പര്യം. ഈ ആകാശ യാത്രയുടെ പേരില്‍ തീര്‍ത്ഥാടന കേന്ദ്രം പ്രസിദ്ധമായതോടെ 1920-ല്‍ ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പ, ലൊറേറ്റോ മാതാവിനെ പൈലറ്റുമാരുടെയും ആകാശയാത്രികരുടെയും മധ്യസ്ഥയായി പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇറ്റാലിയന്‍ വായു സേന വെഞ്ചരിപ്പും ഉണ്ടായിരുന്നു. ലൊറേറ്റോ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ മുന്‍പ് ഇറ്റാലിയന്‍ പ്രസിഡന്റ് മിലാനിലെ ദേവാലയവും സന്ദര്‍ശിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-11-16:19:30.jpg
Keywords: ലൊറേറ്റോ, ഇറ്റാ

14288
Category: 1
Sub Category:
Heading: ആസിഫിനും മതനിന്ദാ നിയമത്തിന്റെ ഇരകള്‍ക്കും നീതി ലഭിക്കണം: പാക്ക് ക്രൈസ്തവരുടെ നിരാഹാരസമരം
Content: കറാച്ചി: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിനെതിരെ നാഷ്ണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടി ചെയര്‍മാന്‍ ഷാബ്ബിര്‍ ഷഫ്കാത്തിന്റെ നേതൃത്വത്തില്‍ പാക്ക് ക്രൈസ്തവര്‍ സെപ്റ്റംബര്‍ ഒന്‍പതിന് കറാച്ചിയില്‍ നിരാഹാര സമരം നടത്തി. വ്യാജ മതനിന്ദ കേസിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ ആസിഫ് പെര്‍വേസ് മസീഹ് എന്ന യുവാവിനെ വധശിക്ഷക്ക് വിധിച്ച സാഹചര്യത്തിലാണ് ക്രൈസ്തവരുടെ നിരാഹാര സമരം. ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിനാണ് വ്യാജ മതനിന്ദ കേസ് ആരോപിക്കപ്പെട്ടതെന്ന് ആസിഫിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിന്നു. ശരിയായ രീതിയിലുള്ള യാതൊരു അന്വേഷണം നടന്നിട്ടില്ലെന്നും തെളിവുകളില്ലാത്ത വ്യാജ ആരോപണത്തിന്റെ പേരിലായിരുന്നു പോലീസ് നടപടിയെന്നും ഷഫ്കാത്ത് ആരോപിച്ചു. ആസിഫ് പെര്‍വേസിന് വധശിക്ഷ വിധിച്ചതിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ക്രൈസ്തവരുമായി പ്രസ് ക്ലബ്ബിലെത്തിയ ഷഫ്കാത്ത് നിരാഹാരമിരിക്കുകയായിരുന്നു. ലാഹോറിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന ആസിഫ് തന്റെ മുസ്ലീം സുപ്പര്‍വൈസറിന് മതനിന്ദാപരമായ സന്ദേശങ്ങള്‍ അയച്ചുവെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് വധശിക്ഷക്ക് വിധിക്കപ്പെടുന്നത്. ഇതിന്റെ പേരില്‍ 2013 മുതല്‍ ജയില്‍ കഴിഞ്ഞുവരികയാണ് ആസിഫ്. ഗാര്‍മെന്റ് ഫാക്ടറിയിലെ തന്റെ ജോലി വിട്ടതിന് ശേഷമാണ് ആസിഫിനെതിരെ മതനിന്ദാ ആരോപണമുയരുന്നതെന്നതും ശ്രദ്ധേയമാണ്. തീവ്ര നിലപാടുള്ള ഇസ്ലാം മതസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്ന കടുത്ത സമ്മര്‍ദ്ധത്തെ ഭയന്നിട്ടാണ് കോടതി വിധിയെന്നു നിരീക്ഷിക്കപ്പെടുന്നു. ഇതിനിടെ മതനിന്ദയുടെ പേരില്‍ അന്യായമായി ജയിലില്‍ കഴിയുന്ന 25 ക്രൈസ്തവരുടെ പേരടങ്ങിയ പട്ടിക ഷഫ്കാത്ത് പുറത്തുവിട്ടു. നദീം സാംസണ്‍, പാട്രുസ് മസി, ഹാമ്യോന്‍ ഫൈസല്‍, സാവന്‍ മസി, അന്‍വര്‍ മസി, ആസിഫ് സ്റ്റീഫന്‍, അമൂണ്‍ അയൂബ്, സഫര്‍ മസി, ഷഹ്ബാസ് മസി, കൈസര്‍ അയൂബ്, ഇമ്രാന്‍ ഗഫൂര്‍, നോമന്‍ അസ്ഘര്‍, ഇഷ്ഫാക് മസി, അദ്നാന്‍ പ്രിന്‍സ്, ഡേവിഡ്, സണ്ണി മുഷ്താക്, നോബീല്‍ മസി, സലിം മസി, നദീം ജെയിംസ്, ഫഫ്കാത്ത് ഇമ്മാനുവല്‍, സ്റ്റീഫന്‍ മസി, യാക്കൂബ് ബാഷിഫ്, ഷഗുഫ്ത കൊസര്‍ തുടങ്ങിയവരുടെ പേരുകള്‍ പട്ടികയിലുണ്ട്. പാക്കിസ്ഥാനിലെ മതനിന്ദാനിയമം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണം ആഗോളതലത്തില്‍ തന്നെ ശക്തമാണ്. യു.എന്‍ മനുഷ്യാവകാശ കാര്യാലയം ഇതിനെതിരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെങ്കിലും നിലപാടില്‍ ഉറച്ചാണ് പാക്ക് ഭരണകൂടം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-11-18:54:06.jpg
Keywords: പാക്ക്, പാക്കി