Contents
Displaying 13901-13910 of 25138 results.
Content:
14249
Category: 10
Sub Category:
Heading: മഹാമാരിയുടെ കാലയളവ് ക്രൈസ്തവ വിശ്വാസം നവീകരിക്കുവാനുള്ള അവസരമെന്ന് ദക്ഷിണ സുഡാന്‍ ബിഷപ്പ്
Content: ജുബ: കൊറോണ മഹാമാരി ക്രിസ്തീയ വിശ്വാസം നവീകരിക്കുവാനുള്ള അവസരമാണെന്ന് ദക്ഷിണ സുഡാനിലെ ടോംബുറ-യാംബിയോ രൂപതയുടെ ബിഷപ്പ് ബരാനി എഡ്വേർഡോ ഹിബോറോ കുസ്സാല. രൂപതയ്ക്കു കീഴിലുള്ള വിശ്വാസികള്‍ക്ക് അയച്ച സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ദൈവം തന്നെയായ ദൈവപുത്രന്‍ വന്നത് ജീവൻ അതിന്റെ സമൃദ്ധിയിൽ നൽകുവാനാണ് . ഈ ഉറപ്പു നമുക്കുള്ളതിനാൽ മഹാമാരിയുടെ പേരിൽ ക്രൈസ്തവര്‍ പ്രത്യാശയും വിശ്വാസവും കൈവെടിയരുത്. പകരം നമ്മുടെ രക്ഷകൻ നമുക്ക് രക്ഷ നൽകിയിരിക്കുന്നു എന്ന സത്യത്തില്‍ ശക്തരായി ഉറച്ചുനിൽക്കണമെന്നും ബിഷപ്പ് പറഞ്ഞു. ആദ്യമായി നമുക്ക് നമ്മിൽ തന്നെ ഈ വിശ്വാസം നവീകരിക്കണം. അതുകൊണ്ടാണ് നമ്മോടു തന്നെയും നമ്മുടെ സൃഷ്ടാവിനോടുമുള്ള സംസർഗത്തിനുള്ള അവസരമായി കോവിഡ് കാലയളവിനെ കാണുന്നത്. ഈ ബോധ്യം തന്നെ നമ്മുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുവാൻ പര്യാപ്തമാണ്. ജീവൻ സമൃദ്ധമായി തന്ന ദൈവത്തിലുള്ള വിശ്വാസം നൽകുന്ന ബലത്തോടെയാവണം മറ്റുള്ളവരോടുള്ള നമ്മുടെ സംസാരവും ഇടപെടലുകളും. ക്രിസ്തു നൽകിയ രക്ഷയുടെ അവബോധത്തോടെ എല്ലാവരും തങ്ങളുടെ കടമകൾ നിർവഹിക്കണം. നമ്മുടെ ജോലി സ്ഥലങ്ങളിൽ സത്യസന്ധതയും ആധികാരികതയും പുലർത്തുന്നതിലൂടെ ദൈവം ഉറപ്പു നൽകിയ ജീവന്റെ സമൃദ്ധി മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാൻ നമുക്ക് സാധിക്കും. ഗുരുതരമായ പ്രതിസന്ധികളുടെ സമയത്തു - ഉദാഹരണത്തിന്, മഹാമാരി നമ്മെയോ കുടുംബാംഗങ്ങളെയോ ബിസിനസിനെയോ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ നമുക്ക് ദൈവ വിശ്വാസത്തിൽ ഉറച്ചു നില്‍ക്കാൻ കഴിയണം. ജീവിതത്തിലെ ഈ കൊടുങ്കാറ്റിലും ദൈവം നമ്മെ കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവിടുന്നിലുള്ള പ്രത്യാശ നമുക്ക് നഷ്ടമാകാതിരിക്കട്ടെ. അവിശ്വാസികൾ ചെയ്യുന്നതുപോലെ നിരാശയിലും ആത്മനിന്ദയിലും നാം ജീവിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബിഷപ്പ് ബരാനി എഡ്വേർഡോ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-07-14:06:49.jpg
Keywords: സുഡാ, വിശ്വാസ

14250
Category: 13
Sub Category:
Heading: ഓക്സിജന്‍ ട്യൂബുമായി ബലിയര്‍പ്പണം: വിശ്വാസികള്‍ക്കായുള്ള ഓണ്‍ലൈന്‍ ബലിയര്‍പ്പണം മുടക്കാതെ കോവിഡ് ബാധിതനായ വൈദികന്‍
Content: മെറിഡാ: കൊറോണ രോഗബാധിതനായിട്ടും ഓണ്‍ലൈനിലൂടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ഇടവക ജനത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്ന മെക്സിക്കന്‍ വൈദികന്‍ മാധ്യമ ശ്രദ്ധ നേടുന്നു. തെക്ക് - കിഴക്കന്‍ മെക്സിക്കോയിലെ യുകാറ്റന്റെ തലസ്ഥാനമായ മെറിഡായിലെ സാന്താ ലൂയിസ ഡെ മാരില്ലാക’ ഇടവക വികാരിയായ ഫാ. മിഗുവേല്‍ ജോസ് മെദീനയാണ് രോഗബാധിതനായി ശാരീരിക ക്ലേശങ്ങള്‍ നേരിടുമ്പോഴും തന്റെ അജഗണങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈനിലൂടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അറുപത്തിയാറുകാരനായ ഫാ. മെദീനയ്ക്കു കഴിഞ്ഞ മാസം ആരംഭത്തിലാണ് കൊറോണ സ്ഥിരീകരിക്കുന്നത്. രോഗബാധിതനായിട്ടു പോലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. ഫാ. മെദീന അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന ഇരുപതിനായിരം ഫോളോവേഴ്സുള്ള ഇടവകയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ആദ്യം തന്റെ മുറിയിലും, പിന്നീട് ചാപ്പലിലുമായി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയിലൂടെ ഇടവക ജനങ്ങളുമായുള്ള അടുപ്പം താന്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നു ഫാ. മെദീന എല്‍ യൂണിവേഴ്സലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മൂക്കില്‍ ഘടിപ്പിച്ച ഓക്സിജന്‍ ട്യൂബുകളുമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്നു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വൈദിക സന്യസ്ഥ സഹോദരങ്ങളാണ് കൊറോണയെ നേരിടുന്നതിനുള്ള തന്റെ ശക്തിയെന്നും ഫാ. മെദീന അഭിമുഖത്തില്‍ വെളിപ്പെടുത്തി. തന്റെ ഈ ത്യാഗത്തിന്റെ വിലതനിക്കറിയാമെന്നും അതാണ് തന്റെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടവക ജനങ്ങള്‍ ഓണ്‍ലൈനിലൂടെ അര്‍പ്പിക്കുന്ന ജപമാലയിലും അദ്ദേഹം പങ്കുചേരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-07-16:33:45.jpg
Keywords: മെക്സി, വൈദിക

14251
Category: 1
Sub Category:
Heading: കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കും: വത്തിക്കാൻ നിലപാട് ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ അറിയിച്ചു
Content: മെല്‍ബണ്‍/വത്തിക്കാന്‍ സിറ്റി: കുമ്പസാരമെന്ന കൂദാശയുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് ഓസ്ട്രേലിയൻ സർക്കാരിനോട് വത്തിക്കാൻ. 2017ൽ ബാല പീഡനങ്ങളെ കുറിച്ച് പഠിച്ച റോയൽ കമ്മീഷൻ കുമ്പസാര രഹസ്യങ്ങൾ പുറത്ത് വെളിപ്പെടുത്തുന്നതടക്കമുള്ള പന്ത്രണ്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇതിനു മറുപടിയായാണ് കുമ്പസാരം എന്ന കൂദാശയുടെ വിശ്വാസ്യത ഇല്ലാതാക്കില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കിയത്. ഫെബ്രുവരി ഇരുപത്തിയാറാം തീയതി കത്ത് വഴി ഓസ്ട്രേലിയൻ മെത്രാൻ സമിതിയെയാണ് വത്തിക്കാൻ തങ്ങളുടെ തീരുമാനം അറിയിച്ചത്. സഭയിൽ ബാലപീഡനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വത്തിക്കാൻ പറഞ്ഞു. വത്തിക്കാന്റെ തീരുമാനം ഈ മാസം ഓസ്ട്രേലിയൻ മെത്രാൻ സമിതി, അറ്റോണി ജനറലിനെ അറിയിക്കുകയായിരിന്നു. മാർപാപ്പ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സഭാപരമായും, സർക്കാർ സഹകരണത്തോടും കൂടി നേരിടാൻ തക്കതായ ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ കുട്ടികൾ പറയുന്ന കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തണമെന്നും പീഡനം നടത്തിയ ആളുകൾ കുമ്പസാരിക്കാൻ എത്തുമ്പോൾ അവർക്ക് പാപമോചനം നൽകാതെ അവരെ നിയമപാലകർക്ക് ഏൽപ്പിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് റോയൽ കമ്മീഷൻ ഉന്നയിച്ചിരുന്നത്. പാപ മോചനം സംബന്ധിച്ച കാര്യങ്ങളെപ്പറ്റി തീരുമാനമെടുക്കുന്ന വത്തിക്കാനിലെ പെനിറ്റൻഷറി 2019 ജൂൺ മാസം കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പരിശുദ്ധ സിംഹാസനം അയച്ച കത്തിൽ പറയുന്നു. കുമ്പസാര രഹസ്യം കാത്ത് സംരക്ഷിക്കുക എന്നത് പരമ്പരാഗതമായി സഭ പിന്തുടരുന്ന രീതിയാണെന്നും, അതൊരു ദൈവീക നിയമമാണെന്നും കത്തിലുണ്ട്. ചില കേസുകളിൽ പുറമേ നിന്നുള്ള സഹായം തേടാൻ ഇരയോട് വൈദികന് ആവശ്യപ്പെടാൻ സാധിക്കും. ചെയ്തുപോയ പാപത്തെ പറ്റി പശ്ചാത്തപിച്ചാൽ ഏതൊരാൾക്കും പാപമോചനം നൽകാനുള്ള അധികാരം വൈദികർക്ക് ഉണ്ടെന്ന് കാനോൻ നിയമം ചൂണ്ടിക്കാട്ടി വത്തിക്കാൻ പറഞ്ഞു. പാപമോചനം നൽകാൻ കുമ്പസാര രഹസ്യം പുറത്തുള്ള ഒരാളോട് വെളിപ്പെടുത്തണമെന്ന് പറയാൻ സാധിക്കില്ല. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിക്കുന്ന നിർദേശം 2009 നവംബർ മാസം ഓസ്ട്രേലിയയിലെ കേന്ദ്ര തലത്തിലും, സംസ്ഥാന തലങ്ങളിലുമുള്ള അറ്റോർണി ജനറലുമാർ അംഗീകരിച്ചിരുന്നു. വിക്ടോറിയ, ടാസ്മാനിയ, ദക്ഷിണ ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾതന്നെ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികർ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമനിർമാണത്തെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുമുണ്ട്. പൗരോഹിത്യ ബ്രഹ്മചര്യത്തെ സംബന്ധിച്ച മറ്റൊരു നിർദ്ദേശവും വത്തിക്കാൻ തള്ളിക്കളഞ്ഞു. ഇടവകകളിൽ പ്രവർത്തിക്കുന്ന വൈദികർക്ക് ബ്രഹ്മചര്യം തിരഞ്ഞെടുക്കണമോ, വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം നൽകണമെന്നാണ് റോയൽ കമ്മീഷൻ നിർദേശിച്ചത്. അത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നായിരിന്നു വത്തിക്കാന്റെ നിലപാട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-07-20:39:49.jpg
Keywords: കുമ്പസാ, ഓസ്ട്രേ

14252

Content: മെല്‍ബണ്‍/വത്തിക്കാന്‍ സിറ്റി: കുമ്പസാരമെന്ന കൂദാശയുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് ഓസ്ട്രേലിയൻ സർക്കാരിനോട് വത്തിക്കാൻ. 2017ൽ ബാല പീഡനങ്ങളെ കുറിച്ച് പഠിച്ച റോയൽ കമ്മീഷൻ കുമ്പസാര രഹസ്യങ്ങൾ പുറത്ത് വെളിപ്പെടുത്തുന്നതടക്കമുള്ള പന്ത്രണ്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇതിനു മറുപടിയായാണ് കുമ്പസാരം എന്ന കൂദാശയുടെ വിശ്വാസ്യത ഇല്ലാതാക്കില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കിയത്. ഫെബ്രുവരി ഇരുപത്തിയാറാം തീയതി കത്ത് വഴി ഓസ്ട്രേലിയൻ മെത്രാൻ സമിതിയെയാണ് വത്തിക്കാൻ തങ്ങളുടെ തീരുമാനം അറിയിച്ചത്. സഭയിൽ ബാലപീഡനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വത്തിക്കാൻ പറഞ്ഞു. വത്തിക്കാന്റെ തീരുമാനം ഈ മാസം ഓസ്ട്രേലിയൻ മെത്രാൻ സമിതി, അറ്റോണി ജനറലിനെ അറിയിക്കുകയായിരിന്നു. മാർപാപ്പ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സഭാപരമായും, സർക്കാർ സഹകരണത്തോടും കൂടി നേരിടാൻ തക്കതായ ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ കുട്ടികൾ പറയുന്ന കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തണമെന്നും പീഡനം നടത്തിയ ആളുകൾ കുമ്പസാരിക്കാൻ എത്തുമ്പോൾ അവർക്ക് പാപമോചനം നൽകാതെ അവരെ നിയമപാലകർക്ക് ഏൽപ്പിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് റോയൽ കമ്മീഷൻ ഉന്നയിച്ചിരുന്നത്. പാപ മോചനം സംബന്ധിച്ച കാര്യങ്ങളെപ്പറ്റി തീരുമാനമെടുക്കുന്ന വത്തിക്കാനിലെ പെനിറ്റൻഷറി 2019 ജൂൺ മാസം കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പരിശുദ്ധ സിംഹാസനം അയച്ച കത്തിൽ പറയുന്നു. കുമ്പസാര രഹസ്യം കാത്ത് സംരക്ഷിക്കുക എന്നത് പരമ്പരാഗതമായി സഭ പിന്തുടരുന്ന രീതിയാണെന്നും, അതൊരു ദൈവീക നിയമമാണെന്നും കത്തിലുണ്ട്. ചില കേസുകളിൽ പുറമേ നിന്നുള്ള സഹായം തേടാൻ ഇരയോട് വൈദികന് ആവശ്യപ്പെടാൻ സാധിക്കും. ചെയ്തുപോയ പാപത്തെ പറ്റി പശ്ചാത്തപിച്ചാൽ ഏതൊരാൾക്കും പാപമോചനം നൽകാനുള്ള അധികാരം വൈദികർക്ക് ഉണ്ടെന്ന് കാനോൻ നിയമം ചൂണ്ടിക്കാട്ടി വത്തിക്കാൻ പറഞ്ഞു. പാപമോചനം നൽകാൻ കുമ്പസാര രഹസ്യം പുറത്തുള്ള ഒരാളോട് വെളിപ്പെടുത്തണമെന്ന് പറയാൻ സാധിക്കില്ല. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിക്കുന്ന നിർദേശം 2009 നവംബർ മാസം ഓസ്ട്രേലിയയിലെ കേന്ദ്ര തലത്തിലും, സംസ്ഥാന തലങ്ങളിലുമുള്ള അറ്റോർണി ജനറലുമാർ അംഗീകരിച്ചിരുന്നു. വിക്ടോറിയ, ടാസ്മാനിയ, ദക്ഷിണ ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾതന്നെ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികർ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമനിർമാണത്തെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുമുണ്ട്. പൗരോഹിത്യ ബ്രഹ്മചര്യത്തെ സംബന്ധിച്ച മറ്റൊരു നിർദ്ദേശവും വത്തിക്കാൻ തള്ളിക്കളഞ്ഞു. ഇടവകകളിൽ പ്രവർത്തിക്കുന്ന വൈദികർക്ക് ബ്രഹ്മചര്യം തിരഞ്ഞെടുക്കണമോ, വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം നൽകണമെന്നാണ് റോയൽ കമ്മീഷൻ നിർദേശിച്ചത്. അത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നായിരിന്നു വത്തിക്കാന്റെ നിലപാട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-07-20:41:54.jpg

14253
Category: 1
Sub Category:
Heading: നാലു ക്രിസ്ത്യന്‍ സംഘടനകളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി
Content: ന്യൂഡല്‍ഹി: വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് (എഫ്.സി.ആര്‍.എ) ലൈസന്‍സ് റദ്ദാക്കപ്പെട്ട ആറ് സന്നദ്ധ സംഘടനകളില്‍ നാല് ക്രിസ്ത്യന്‍ സംഘടനകളും. അമേരിക്ക ആസ്ഥാനമായുള്ള രണ്ടു ക്രിസ്ത്യന്‍ സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജാര്‍ഖണ്ഡിലെ എക്രിയോസോകുലിസ് വടക്ക് പടിഞ്ഞാറന്‍ ഗോസ്സ്നര്‍ ഇവാഞ്ചലിക്കല്‍, മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്‍ (ഇ.സി.എ), ജാര്‍ഖണ്ഡിലെ തന്നെ നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, മുംബൈയിലെ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് അസോസിയേഷന്‍ (എന്‍.എല്‍.എഫ്.എ) എന്നീ സംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് ഇല്ലാതെ ഒരു സംഘടനക്കോ, എന്‍.ജി.ഒക്കോ വിദേശ സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഇന്ത്യയില്‍ അനുമതിയില്ല. 22,457 എന്‍.ജി.ഒ സംഘടനകളാണ് എഫ്.സി.ആര്‍.എയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 20,674 സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടുകഴിഞ്ഞു. 6702 സംഘടനകളുടെ ലൈസന്‍സ് തീരാറായികൊണ്ടിരിക്കുകയുമാണ്. അമേരിക്ക ആസ്ഥാനമായുള്ള സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവയുടെ സംഭാവനകളെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരം. കഴിഞ്ഞ ഏപ്രില്‍. സെപ്റ്റംബര്‍ മാസങ്ങളില്‍ മുംബൈയില്‍ എന്‍.എല്‍.എഫ്.എ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ തീവ്ര ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവവിഭാഗമായ ബജ്രംഗ്ദള്‍ തടസ്സപ്പെടുത്തിയിരുന്നു. ഫെബ്രുവരി പത്തിനാണ് എന്‍.എല്‍.എഫ്.എയുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടത്. തങ്ങളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടതിനെക്കുറിച്ച് സംഘടനകള്‍ പ്രതികരണം നടത്തിയിട്ടില്ല. 1960-കളില്‍ എന്‍.എല്‍.എഫ്.എ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്‍ (ഇ.സി.എ) പ്രവര്‍ത്തനമാരംഭിക്കുന്നത് 1952-ലാണ്. ചോട്ടാനാഗ്പൂരിലെ ഗോസ്സ്നര്‍ ഇവാഞ്ചലിക്കലിന്റെ വേരുകള്‍ എത്തുന്നത് ജര്‍മ്മനിയിലെ ഗോസ്സ്നര്‍ മിഷനിലും. നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് ഇന്ത്യയിലെത്തുന്നത് 1987-ലും. രാജ്നന്ദഗാവോണ്‍ ലെപ്രസി ഹോസ്പിറ്റല്‍, ഡോണ്‍ബോസ്കോ ട്രൈബല്‍ ഡെവലപ്മെന്റ്റ് സൊസൈറ്റി എന്നിവയാണ് ലൈസന്‍സ് റദ്ദാക്കപ്പെറ്റ് മറ്റ് രണ്ടു സംഘടനകള്‍. കംപാഷന്‍ ഇന്റര്‍നാഷ്ണല്‍ എന്ന മറ്റൊരു അമേരിക്കന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ സംഭാവനകള്‍ 2017-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. ബ്ലൂംബര്‍ഗ് ഫിലാന്ത്രോപ്പീസ് എന്ന അമേരിക്കന്‍ സംഘടനയില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച രണ്ടു സംഘടനകളുടെ ലൈസന്‍സും ഇതേ വര്‍ഷം തന്നെ റദ്ദാക്കപ്പെട്ടിരുന്നു.
Image: /content_image/News/News-2020-09-07-23:43:56.jpg
Keywords: കേന്ദ്ര

14254
Category: 1
Sub Category:
Heading: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് കാലം ചെയ്തു
Content: ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും എറണാകുളം അങ്കമാലി അതിരൂപതാംഗവുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് (77) അന്തരിച്ചു. ഇന്നലെ രാത്രി വൈകിയാണ് അന്ത്യം. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1943 ഒക്ടോബര്‍ 13ന് ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച മാര്‍ ജോസഫിന് അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. 1960ലാണ് എറണാകുളം സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചത്. ആലുവ മേജര്‍ സെമിനാരിയില്‍ ഫിലോസഫി പഠനത്തിനു ശേഷം കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ പ്രത്യേക താല്‍പര്യ പ്രകാരം 1963ല്‍ റോമില്‍ ഉപരിപഠനത്തിന് അയച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയിലും തിയോളജിയിലും ബിരുദമെടുത്തു. 1969 മെയ് നാലിന് ഓസ്ട്രിയായില്‍ വച്ച് വൈദിക പട്ടം സ്വീകരിച്ചു. 1973ല്‍ വീണ്ടും റോമിലേക്ക് പോയ മാര്‍ ജോസഫ് കാനോന്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ചൈനീസ് എന്നീ ഭാഷകളും പഠിച്ചു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മാര്‍ ജോസഫിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 1999 ഓഗസ്റ്റ് 24ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു. തുടര്‍ന്ന് ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മന്‍, ചൈനീസ് ഭാഷകള്‍ വശമായിരുന്ന അദ്ദേഹം, 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം കേരളം സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു. സംസ്‌കാരം പിന്നീട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-08-05:09:36.jpg
Keywords: ചേന്നോ

14255
Category: 18
Sub Category:
Heading: സീറോ മലബാര്‍ മാതൃവേദി പ്രതിഷേധിച്ചു
Content: കൊച്ചി: കോവിഡ് ബാധിച്ച യുവതിക്കുനേരെ ആംബുലന്‍സിലുണ്ടായ പീഡനത്തിനെതിരേ അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. സ്ത്രീസുരക്ഷയെക്കുറിച്ച് പ്രസംഗങ്ങളും സെമിനാറുകളും ബോധവത്കരണവും നിരന്തരം നടത്തപ്പെടുന്ന കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഇതാണോ എന്നു മാതൃവേദി സംശയം പ്രകടിപ്പിച്ചു. ഉത്തരവാദിക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഇനി ഒരു സ്ത്രീക്കുപോലും ഇത്തരം ദുരന്താനുഭവങ്ങള്‍ ഉണ്ടാകരുതെന്നും മാതൃവേദി ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചു. മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലവുത്തിങ്കല്‍കൂനന്‍, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, ടെസി സെബാസ്റ്റ്യന്‍, ബീന ബിറ്റി, മേഴ്സി ജോസഫ്, റിന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-09-08-05:21:59.jpg
Keywords: മാതൃവേദി

14256
Category: 18
Sub Category:
Heading: മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൃതസംസ്കാരം ഇന്ന്
Content: താമരശേരി: താമരശേരി, കല്യാണ്‍ രൂപതകളുടെ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ 11ന് താമരശേരി മേരിമാതാ കത്തീഡ്രലില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരണ സന്ദേശം നല്‍കും. തുടര്‍ന്ന് സമാപന ശുശ്രൂഷയ്ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും. ഇന്നലെ രാവിലെ എട്ടരയ്ക്ക് താമരശേരി ബിഷപ്‌സ് ഹൗസില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കു ശേഷം താമരശേരി മേരിമാതാ കത്തീഡ്രലില്‍ മാര്‍ ചിറ്റിലപ്പള്ളിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ കത്തീഡ്രലിലെത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പേര് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരെ പള്ളിയിലേക്കു കടത്തിവിട്ടത്. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപതാ സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍തോമ്മാ സഭ കുന്നംകുളം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീത്തോസ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി. എം.കെ. രാഘവന്‍ എംപി, കാരാട്ട് റസാഖ് എംഎല്‍എ, എ.പി.അനില്‍ കുമാര്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ.സി. റോസക്കുട്ടി, വി. എം. ഉമ്മര്‍, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍, ശാലോം ടിവി ഡയറടര്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ എന്നിവരും ആദരാജ്ഞ്ജലികള്‍ അര്‍പ്പിച്ചു.
Image: /content_image/India/India-2020-09-08-05:29:04.jpg
Keywords: പോള്‍ ചിറ്റിലപ്പിള്ളി

14257
Category: 1
Sub Category:
Heading: മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികൾ മോചിതരായി
Content: മാപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് സന്യാസിനികൾക്കു മോചനം. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെന്റ് ജോസഫ് ഓഫ് ചെമ്പേരി സന്യാസിനി സഭയിലെ ബ്രസീൽ വംശജരായ സിസ്റ്റര്‍ ഇനേസ് റാമോസ്, സിസ്റ്റര്‍ എലിയാന ഡാ കോസ്റ്റ എന്നീ രണ്ട് സന്യാസിനികളാണ് തിരികെ മടങ്ങിയെത്തിയത്. പെമ്പ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ലൂയിസ് ഫെർണാണ്ടോ ഡലിസ്ബോയയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 24 ദിവസം തടവറയിൽ കഴിഞ്ഞ സന്യാസിനികൾ തിരികെയെത്തിയെന്നും അവർ സുരക്ഷിതരാണെന്നും അദ്ദേഹം ഏജൻസിയ ഫിഡെഡ് മാധ്യമത്തിന് നൽകിയ കുറിപ്പിൽ പറഞ്ഞു. കാബോ ഡെൽഗാഡോ പ്രവിശ്യയിലെ മസിംബോയ ഡാ പ്രേയ എന്ന സ്ഥലത്ത് ഓഗസ്റ്റ് ഓഗസ്റ്റ് അഞ്ചു മുതല്‍ പന്ത്രണ്ടാം തീയതി വരെ ഐഎസിന് പിന്തുണയുള്ള അൽ ഷബാബ് ഇസ്ലാമിക തീവ്രവാദി സംഘം കനത്ത അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സാധിക്കാതെ പോലീസും സൈന്യവും പിന്മാറി. ഈ സമയത്താണ് സന്യാസിനികളെയും കാണാതാകുന്നത്. അന്താരാഷ്ട്ര തലത്തിലും, ദേശീയതലത്തിലും നടന്ന ചർച്ചകളിലൂടെ തട്ടിക്കൊണ്ടുപോയ ആൾക്കാരിൽ നിന്നും മോചനം സാധ്യമാകയായിരുന്നു. ഏതാനും വർഷം മുമ്പ് ദുർബലമായ ആയുധങ്ങളുമായി പോരാടിയിരുന്ന തീവ്രവാദി സംഘത്തിന് ഇപ്പോൾ ആധുനിക ആയുധങ്ങളാണ് കൈവശമുള്ളത്. എന്നാൽ ആരാണ് ഇതെല്ലാം അവർക്ക് നൽകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ജിഹാദി സംഘങ്ങളുമായി കലാപകാരികൾക്ക് ഉള്ള ബന്ധത്തേക്കാൾ, മയക്കുമരുന്ന് സംഘങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന നിരീക്ഷണവും ശക്തമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ നൂറുകണക്കിന് ആളുകളാണ് പ്രദേശ് നിന്നും പലായനം ചെയ്തത്. 2003 മുതൽ സെന്റ് ജോസഫ് ഓഫ് ചെമ്പേരി സന്യാസിനി സഭയിലെ അംഗങ്ങൾ സാധാരണക്കാര്‍ക്കിടയില്‍ സജീവ സേവനവുമായി രംഗത്തുണ്ട്. നിരവധി നഴ്സറി വിദ്യാലയങ്ങളും, സാമൂഹ്യസേവന സ്ഥാപനങ്ങളും സന്യാസികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സന്യാസിനികളുടെ ക്രിയാത്മകമായ ഇടപെടല്‍ മൂലം പ്രദേശത്തെ കുട്ടികളുടെ സാക്ഷരതാനിരക്ക് വലിയ തോതിൽ ഉയർന്നിരിന്നു. എന്നാൽ തുടർച്ചയായ കലാപങ്ങളെ തുടർന്ന് ചില വിദ്യാലയങ്ങൾ അടച്ചുപൂട്ടിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-08-11:05:43.jpg
Keywords: മൊസാംബി

14258
Category: 4
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തെ അനുകരിച്ചു വളർത്തേണ്ട 10 പുണ്യങ്ങൾ
Content: "ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവ പിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു". നിരീശ്വരനായ തത്വചിന്തകൻ ലുഡ് വിഗ് ഫോയർബാകിന്റെ വാക്കുകളാണ്. മറിയം നിത്യ പിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രിത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമ്മളെ ദൈവവുമായി അടുപ്പിക്കാൻ അവൾക്കു സവിശേഷമായ കഴിവുണ്ട്. ഇക്കാരണത്താൽ മരിയൻ ദൈവശാസ്തജ്ഞനായ വി. ലൂയീ ഡി. മോൺഫോർട്ട് പരി. മറിയത്തെ യേശുവിലേക്കുള്ള ഏറ്റവും ചെറുതും വേഗമുള്ളതും എളുപ്പമുള്ളതുമായ വഴിയായി കാണിച്ചുതരുന്നു. നമ്മൾ മറിയത്തെ അറിയാൻ ഇടയായാൽ അവളെ സ്നേഹിക്കും അവളെ സ്നേഹിച്ചാലോ അനുകരിക്കും ആ അനുകരണം അവളെ അറിയിക്കാനുള്ള ആഗ്രഹത്തിലേക്കു നയിക്കും, അവസാനം നമ്മൾ സ്നേഹിച്ചവളെപ്പോലെ ആയിത്തീരും. ആയതിനാൽ പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങി ശോഭിച്ചിരുന്ന പത്തു പുണ്യങ്ങൾ നമുക്കനുകരിക്കാം. അമ്മ നമ്മളെ സ്വർഗ്ഗത്തിലേക്കു നയിക്കും. ദൈവമാതാവിൽ വിളങ്ങി ശോഭിച്ചിരുന്ന പത്തു പുണ്യങ്ങളിൽ നിന്നു നമുക്കു പഠിക്കാം അവ ജീവിതത്തിൽ പ്രാവർത്തികമാക്കാം. 1. #{black->none->b->മഹനീയമായ വിശ്വാസം }# ജർമ്മൻ ദൈവ ശാസ്ത്രജ്ഞനായ കാൾ റാനറിന്റെ അഭിപ്രായത്തിൽ വിശ്വാസത്തിന്റെ അർത്ഥം ജീവിതകാലം മുഴുവനും ദൈവത്തിന്റെ അഗ്രാഹ്യതയോടു ചേർന്നു നിൽക്കുക എന്നതാണ്. പരിശുദ്ധമറിയം ജീവിതകാലം മുഴുവനും ദൈവത്തോടു ചേർന്നു സഞ്ചരിച്ച സ്ത്രീ ആയിരുന്നു. ഈശോ കുരിശിൽ മരിച്ചപ്പോൾ അപ്പസ്തോലന്മാരിൽ പലരുടെയും വിശ്വാസം ആടി ഉലഞ്ഞു. മറിയം വലിയ അവർണ്യങ്ങളായ വേദനകളിലൂടെ കടന്നുപോയെങ്കിലും ദൈവപുത്രനിലും അവന്റെ രക്ഷാകര പദ്ധതിയിലുള്ള വിശ്വാസത്തിലും ഒരു നിമിഷംം പോലും ചഞ്ചല ചിത്തയായില്ല. അതിനാൽ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വലിയ കോലിളക്കങ്ങളിലും കൊടുങ്കാറ്റുകളിലും മറിയത്തിലേക്കു തിരിയാം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭ എന്ന പ്രമാണ രേഖയിൽ മറിയത്തെ യേശുവിന്റെ ആദ്യ ശിഷ്യയും ഏറ്റവും വിശ്വസ്തയായ ശിഷ്യയുമായി അവതരിപ്പിച്ചിരിക്കുന്നു. പരിശുദ്ധ മാതാവേ, ദൈവ വിശ്വാസത്തിൽ ഞങ്ങളെ വളർത്തണമേ. 2. #{black->none->b-> അചഞ്ചലമായ പ്രത്യാശ }# ആഴവും ദൃഢതയുള്ളളതുമായ വിശ്വാസത്തിന്റെ ഉടമ മാത്രമായിരുന്നില്ല മറിയം, അചഞ്ചലമായ പ്രത്യാശയും മറിയത്തിൽ വിളങ്ങി ശോഭിച്ചിരുന്നു. ഉത്ഥാനം അറിയുന്ന ഒരുവനും നിരാശപ്പെടാനാവുകയില്ല എന്നു ഡിടിക് ബൊനോഫെർ എന്ന ലൂഥറൻ ദൈവശാസ്ത്രജ്ഞൻ പഠിപ്പിക്കുന്നു ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാരെ ഒന്നിച്ചു നിർത്തിയ കണ്ണി ഉത്ഥിതനെ പൂർണ്ണമായി അറിഞ്ഞ പരിശുദ്ധ മറിയമായിരുന്നു. നമ്മുടെ ആത്മാവും ശരീരവും ഹൃദയവും നമ്മുടെ ജീവിതത്തെ തന്നെയും ദൈവത്തിങ്കലേക്കും സ്വർഗ്ഗത്തിലേക്കും ഉയർത്താൻ നമ്മളെ സഹായിക്കുന്ന വഴിവിളക്കാണ് മറിയം. മറ്റെന്തിനെക്കാളും ഉപരി നമ്മൾ സ്വർഗ്ഗത്തിലെത്തണം എന്നു മറിയം ആഗ്രഹിക്കുന്നു. ഈ പ്രത്യാശ -മറിയത്തിലൂടെ സുരക്ഷിതമായി നമ്മൾ സ്വർഗ്ഗഭാഗ്യത്തിൽ പ്രവേേശിക്കും- ഒരിക്കലും മറക്കാതിരിക്കാം. ഭാഗ്യവതിയായ അമ്മേ, ദൈവത്തിലുള്ള പ്രത്യാശയിൽ അനുദിനം എന്നെ വളർത്തണമേ. 3. #{black->none->b-> അലൗകികമായ സ്നേഹവും ഉപവിയും }# പരിശുദ്ധ മറിയത്തിന്റെ പക്കൽ പരിശുദ്ധമായ ഉപവിയും അലൗകികമായ സ്നേഹവും കടലോളമുണ്ട്. പുണ്യങ്ങളിൽ ഏറ്റവും ശ്രേഷ്ഠം സ്നേഹമാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാമാവോടും പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുന്നതാണ് അലൗകികമായ സ്നേഹം. ആരും മറിയത്തെപ്പോലെ ദൈവത്തെയും അയൽക്കാരെയും ഇത്ര ഗാഢമായി സ്നേഹിച്ചട്ടില്ല. ദൈവത്തോടുള്ള അവളുടെ സ്നേഹം ജ്വലിക്കുന്ന അഗ്നി ആയിരുന്നു. ആത്മാക്കളു രക്ഷയ്ക്കു വേണ്ടിയുള്ള അവളുടെ ദാഹത്തിനു അതിർത്തി ഇല്ലായിരുന്നു. ദൈവത്തോടും അയൽക്കാരോടുമുള്ള ഉത്ക്കടമായ സ്നേഹം മൂലം മറിയം നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ തീപ്പൊരി വിതറുന്നു. മറിയമേ നിന്നെപ്പോലെ സ്നേഹിക്കാൻ , സ്നേഹം കൊണ്ടു മരിക്കുവാൻ എന്നെ പഠിപ്പിക്കണമേ. 4. #{black->none->b-> വീരോചിതമായ ക്ഷമ }# മറിയം മനുഷ്യവംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അമ്മയായതിനാൽ അവൾ വീരോചിതമായ ക്ഷമ ജീവിത്തിന്റെ എല്ലാം നിമിഷങ്ങളിലും കാത്തു സൂക്ഷിച്ചു. ദൈവത്തിനു വേണ്ടി മറിയം ക്ഷമയോടെ കാത്തിരുന്നു. അവളുടെ ജീവിതത്തിൽ ദൈവം അനുവദിച്ച സഹനങ്ങളും വിരോദാഭാസങ്ങളും കടന്നു പോകാൻ ക്ഷമയോടെ കാത്തിരുന്നു. യേശുവിന്റെ കുരിശിന്റെ വഴിയേ അവൾ ക്ഷമയോടെ അനുയാത്ര ചെയ്തു. അതിനെല്ലാം ഉപരിയായി കുരിശിന്റെ ചുവട്ടിൽ ലോക രക്ഷയ്ക്കായി യേശുവിനോടൊപ്പം മറിയം വിരോചിതമായ ക്ഷമയോടെ എല്ലാം സഹിച്ചു. മറിയമേ ക്ഷമയിൽ എന്നെ വളർത്തണമേ. 5. #{black->none->b-> അതുല്യമായ പരിശുദ്ധി }# വിശുദ്ധിയെന്നത് കുറച്ചു വ്യക്തികൾക്കു മാത്രമുള്ള ആനുകൂല്യമല്ല ഓരോ വ്യക്തികൾക്കുമുള്ള ലളിതമായ കടമയായി കൽക്കത്തയിലെ വി. മദർ തേരേസാ പറയുന്നു. എല്ലാ വിശ്വാസികളും പരിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. മറിയം അതിനു നമുക്കു ഉദാത്തമായ മാതൃക. ജഡിക പാപങ്ങൾ മൂലമാണ് ധാരാളം ആത്മാക്കൾ നരകാഗ്നിയിൽ നിപതിച്ചതെന്നു പരിശുുദ്ധ മറിയത്തിന്റെ ഫാത്തിമാ സന്ദേശത്തിൽ പറയുന്നു. അതായതു ആറും ഒൻപതും പ്രമാണങ്ങളുടെ ലംഘനം വഴി. പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിനു നമ്മളെത്തന്നെ സമർപ്പിക്കലാണ് പുണ്യത്തിൽ വളരാനുള്ള ഏറ്റവും നല്ല മാർഗ്ഗം. മറിയത്തെപ്പോലെ അടക്കത്തോടും ഒതുക്കത്തോടും കുടി ജീവിക്കുക. പരിശുദ്ധിയോടെ മരിക്കുക. ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും(മത്തായി 5 : 8 ). ഏറ്റവും പരിശുദ്ധയും അമലോത്ഭവ യുമായ മറിയമേ ജീവിത വിശുദ്ധിക്കു വേണ്ടിയുള്ള ദാഹം എന്നിൽ വളർത്തണമേ. 6. #{black->none->b-> അളവില്ലാത്ത അനുസരണം }# ഈശോ മരണത്തോളം കുരിശുമരണത്തോളം അനുസരണം ഉള്ളവനായിരുന്നു. മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി. (ഫിലിപ്പി 2 : 8 ). യേശുവിനെപ്പോലെ മറിയവും അനുസരണം എന്ന പുണ്യം ഹൃദയത്തിൽ ഏറ്റുവാങ്ങി . ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക് എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1 : 38) എന്ന വാക്കിനാൽ ദൈവഹിതത്തിനു അവൾ സ്വയം കീഴടങ്ങി. അങ്ങനെ മറിയത്തിന്റെ പ്രത്യുത്തരം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കായി മാറി. മേരി മാതാവേ, ലോകം മുഴുവൻ അനുസരണക്കേടും എതിർപ്പും നാശം വിതയ്ക്കുമ്പോൾ ദൈവത്തെയും ഉത്തരവാദിത്വപ്പെട്ടരെയും അനുസരിക്കാൻ എനിക്കു ബലം നൽകണമേ. 7. #{black->none->b-> നിരന്തരമായ പ്രാർത്ഥന }# പ്രാർത്ഥിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തെക്കുറിച്ചു സ്നേഹപൂർവ്വം ചിന്തിക്കുകയെന്നതാണ്. പരിശുദ്ധ കന്യകാ മറിയത്തിനു ദൈവവുമായി എല്ലാ സമയത്തും സ്ഥലങ്ങളിലും സ്ഥിരവും ആഴമേറിയതും ചലനാത്മകമായ ഐക്യം ഉണ്ടായിരുന്നു. പ്രാർത്ഥിക്കുക നിരന്തരം പ്രാർത്ഥിക്കുക മറിയത്തിന്റെ പ്രഥമ സന്ദേശമാണിത്. മറിയത്തിന്റെ നമുക്കു വേണ്ടിയുള്ള മധ്യസ്ഥം ശക്തമാണ്. കാനായിലെ കല്യാണ വിരുന്നിലെ യേശുവിന്റെ ആദ്യത്തെ അത്ഭുതം മറിയത്തിന്റെ ശക്തമായ മാധ്യസ്ഥ്യം വഴിയാണ് സംഭവിച്ചത്. "മറിയത്തെതെ ഭക്തിയോടെ വിളിച്ചപേക്ഷിക്കുക നിങ്ങളുടെ ആവശ്യങ്ങളിൽ അവൾ ശ്രദ്ധിക്കാതിരിക്കുകയില്ല." എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന രചിച്ച വി. ബർണാഡിന്റെ വാക്കുകൾ നമുക്കു മറക്കാതിരിക്കാം. പരിശുദ്ധ മറിയമേ, പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണമേ, പ്രാർത്ഥിക്കാനുള്ള വലിയ ആഗ്രഹം എനിക്കു തരണമേ. 8. #{black->none->b-> തീക്ഷണതയേറിയ ഇന്ദ്രനിഗ്രഹവും അനുതാപവും }# ലൂർദ്ദിലെയും ഫാത്തിമായിലെയും മരിയൻ സന്ദേശങ്ങളിൽ തീക്ഷ്ണമായ പ്രാർത്ഥനയുടെയും പരിഹാരത്തിന്റെയും ആവശ്യകത സഭ പഠിപ്പിക്കുന്നു. പാപികളുടെ മാനസാന്തരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി പാപപരിഹാരം ചെയ്യാൻ മറിയം നിരന്തരം ഉദ്ബോധിപ്പിക്കുന്നു. ശുദ്ധീകരണസ്ഥലത്തിലെ പല ആത്മാക്കളും നശിക്കാൻ കാരണം അവർക്കു വേണ്ടി പ്രാർത്ഥിക്കാനും പരിഹാരം ചെയ്യാനും ആളുകൾ ഇല്ലാത്തതിനാലാണന്നും പാപികളുടെ മാനസാന്തരത്തിനായി പ്രായശ്ചിത പ്രവർത്തികൾ വഴി പരിഹാരം ചെയ്തു പ്രാർത്ഥിക്കുവാനും ഫാത്തിമായിലെ ഇടയ കുട്ടികൾക്കു നൽകിയ തുടർ സന്ദേശങ്ങളിലൂടെ മറിയം വ്യക്തമാക്കുന്നു. ദൈവമാതാവേ, എന്റെയും മറ്റുള്ളവരുടെയും പാപങ്ങൾക്കു പരിഹാരം ചെയ്തു പ്രാർത്ഥിക്കാൻ നല്ല മനസ്സ് എനിക്കു പ്രദാനം ചെയ്യണമേ. 9. #{black->none->b-> മാലാഖമാർക്കടുത്ത മാധുര്യവും വിനയവും }# പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങിയിരുന്ന മറ്റൊരു സവിശേഷ പുണ്യം മാലാഖമാർക്കടുത്ത മാധുര്യവും വിനയവുമാണ്. മറിയം ദയയും വിനയവും സ്നേഹവും മാധുര്യവും കരുണയും അനുകമ്പയും നിറഞ്ഞവളും എപ്പോഴും ദൈവത്തിങ്കലേക്കും നയിക്കുന്നവളും ആയിരുന്നു എന്നാണ് . മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിൽ അനുകമ്പയും മര്യാദയും വിനയവും ശീലമാക്കാൻ മറിയം നമുക്കു പ്രചോദനമാകട്ടെ. തെയ്സേ എന്ന സഭൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബ്രദർ റോജർ ഷുറ്റ്സ് വാക്കുകൾ ഇവിടെ പ്രസക്തമാണ് : "സഭ തന്റെ ജീവിതം എത്ര കൂടുതൽ മറിയത്തിന്റേതുപോലെയാക്കുന്നുവോ അത്ര കൂടുതൽ അവൾ മാതൃഭാവമുള്ളവളാകുന്നു". പരിശുദ്ധ മറിയമേ, വിനയ ശീലവും സൗമ്യതയും ഞങ്ങളുടെ സ്വഭാവത്തിതിന്റെ സവിശേഷതകളായി എന്നും മാറ്റണമേ. 10. #{black->none->b->ആത്മാവിലുള്ള ദാരിദ്ര്യം }# ദൈവം സ്വത്തായിരുന്നതിനാൽ ആത്മാവിൽ ദാരിദ്യമനുഭവിച്ചവളാണ് മറിയം. അതിനാൽ അവൾ ശക്തയും അചഞ്ചലയും ആയിരുന്നു. കാലിത്തൊഴുത്തു മുതൽ കാൽവരി വരെ യേശുവിനൊപ്പം സഞ്ചരിക്കാൻ മറിയത്തിനു കരുത്തായത് ഈ സ്വത്വബോധമാണ്. നമ്മുടെ ജീവിതത്തിന്റെ പ്രശ്നസന്ധികളിൽ പ്രത്യകിച്ചു മരണസമയത്തു മറിയത്തിലേക്കു തിരിയാനുള്ള ഒരു കൃപക്കു വേണ്ടി പ്രാർത്ഥിക്കണം. പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ. ആമ്മേന്‍. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിൽ നമുക്കു അമ്മയ്ക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അമ്മയെപ്പോലെ പുണ്യത്തിൽ വളരുക എന്നതാണ്. ആയതിനാൽ പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങി ശോഭിച്ചിരുന്ന പത്തു പുണ്യങ്ങൾ നമുക്കനുകരിക്കാം. അമ്മ നമ്മളെ സ്വർഗ്ഗത്തിലേക്കു നയിക്കും. #{green->none->b->ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് }#
Image: /content_image/SocialMedia/SocialMedia-2020-09-08-12:02:04.jpg
Keywords: മറിയ