Contents
Displaying 13851-13860 of 25139 results.
Content:
14199
Category: 7
Sub Category:
Heading: CCC Malayalam 79 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയൊൻപതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയൊൻപതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയൊൻപതാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14200
Category: 1
Sub Category:
Heading: ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത് 447 വൈദികർക്ക്: 22 പേര്‍ മരണപ്പെട്ടു
Content: സാവോ പോളോ: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ കുറഞ്ഞത് 447 വൈദികർക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും അവരില്‍ 22 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും നാഷ്ണല്‍ കമ്മീഷന്‍ ഓഫ് പ്രിസ്ബൈറ്റേഴ്സിന്റെ (എന്‍.സി.പി) റിപ്പോര്‍ട്ട്. രോഗബാധിതരായ രൂപത വൈദികരുടെ എണ്ണമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്നും, വിവിധ സന്യാസ സഭകളിലെ വൈദികരുടെ രോഗബാധ സംബന്ധിച്ച വിവരമൊന്നും ലഭ്യമായിട്ടില്ലെന്നും എന്‍.സി.പി യുടെ പ്രസിഡന്റായ ഫാ. ജോസ് അഡേല്‍സണ്‍ ഡാ സില്‍വാ റോഡ്രിഗസ് പറഞ്ഞു. സന്യാസ സഭകളിലേയും സ്ഥാപനങ്ങളിലേയും രോഗബാധിതരായ വൈദികരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ സാഹചര്യം ഇതിലും വഷളാകുമെന്നാണ് ഫാ. റോഡ്രിഗസ് പറയുന്നത്. സന്യാസ സഭകളിലെ രോഗബാധ സംബന്ധിച്ച വിവരങ്ങള്‍ എന്‍.സി.പി ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 17 കോടി കത്തോലിക്കരുള്ള ബ്രസീലില്‍ ഏതാണ്ട് 27,500 വൈദികരാണ് സേവനം ചെയ്യുന്നത്. ഇവരില്‍ 18,200 പേര്‍ രൂപത വൈദികരാണ്. 9,300 പേരാണ് സന്യാസ സഭകളില്‍പെട്ടവര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി വിശുദ്ധ കുര്‍ബാനകള്‍ മുടങ്ങിയിട്ടുണ്ടെങ്കിലും ഇടവക പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ നടക്കുന്നുണ്ടെന്നും ഫാ. റോഡ്രിഗസ് പറഞ്ഞു. ബ്രസീലില്‍ ഇതുവരെ 37 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 1,18,000 പേര്‍ മരണപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-01-16:58:22.jpg
Keywords: ബ്രസീ

14201
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണം: സര്‍ക്കാരിന് സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്തയുടെ കത്ത്
Content: സാന്‍ ഫ്രാന്‍സിസ്കോ: ദേവാലയത്തിന് പുറത്തുള്ള പൊതു ആരാധനകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വത്തോറെ കോര്‍ഡിലിയോണ്‍, മേയര്‍ ലണ്ടന്‍ ബ്രീഡിനോടും മറ്റ് സര്‍ക്കാര്‍ അധികാരികളോടും ആവശ്യപ്പെട്ടു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതും ദിവ്യകാരുണ്യം സ്വീകരിക്കുന്നതും വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണെന്ന് ഓഗസ്റ്റ് 31ന് എഴുതിയ കത്തില്‍ മെത്രാപ്പോലീത്ത കുറിച്ചു. 12 പേരില്‍ കൂടുതലുള്ള പൊതു കുര്‍ബാനകള്‍ നടത്താന്‍ പാടില്ലെന്നാണ് സാന്‍ ഫ്രാന്‍സിസ്കോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദ്ദേശം. പൊതു ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് ഒന്നാം ഭരണഘടന ഭേദഗതി പ്രകാരമുള്ള അവകാശങ്ങളുടേയും, വിശ്വാസികളായവരുടെ ആത്മീയ ആവശ്യങ്ങളുടേയും ലംഘനമാണെന്നും മെത്രാപ്പോലീത്തയുടെ കത്തില്‍ പറയുന്നുണ്ട്. മേഖലയില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ മാത്രമാണ് പൊതുസ്ഥലങ്ങളിലുള്ള കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടുന്നു. ഭക്ഷണശാലകള്‍ക്കും പലചരക്ക് കടകള്‍ക്കും നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ പ്രാധാന്യമാണ് ദൈവവിശ്വാസത്തിനു നല്‍കുന്നത്. കൊറോണക്കാലത്ത് ദേവാലയങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന്‍ വിദഗ്ദ ഡോക്ടര്‍മാര്‍ സമീപകാലത്ത് പുറത്തുവിട്ട ലേഖനത്തെക്കുറിച്ചും മെത്രാപ്പോലീത്ത പരാമര്‍ശിക്കുന്നുണ്ട്. ആരോഗ്യപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ പത്തു ലക്ഷത്തോളം വിശുദ്ധ കുര്‍ബാനകളിലെ വിശ്വാസികളുടെ സാന്നിധ്യം കൊറോണയുടെ പകര്‍ച്ചക്ക് കാരണമായിട്ടില്ലെന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പന്ത്രണ്ടു പേരില്‍ കൂടുതലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ വിലക്കുള്ളതിനാല്‍ നിരവധി ദേവാലയങ്ങള്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിക്കൊണ്ടിരിക്കുകയാണ്. ‘ദി ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സേക്രഡ് മ്യൂസിക്ക് ആന്‍ഡ് ഡിവൈന്‍ വര്‍ഷിപ്പ്’ എന്ന സ്ഥാപനവും ആര്‍ച്ച് ബിഷപ്പ് കോര്‍ഡിലിയോണിന്റെ ആവശ്യത്തെ പിന്താങ്ങികൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-01-18:38:54.jpg
Keywords: അമേരിക്ക

14202
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് ഭീകരത തുടര്‍ക്കഥ: ചൈനയില്‍ ആറ് മാസത്തിനിടെ നീക്കം ചെയ്തത് 900 കുരിശുകള്‍
Content: ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി വീണ്ടും സ്ഥിരീകരിച്ചു പുതിയ റിപ്പോര്‍ട്ട്. 2020-ന്റെ ആദ്യ ആറ് മാസത്തിനിടെ തൊള്ളായിരം കുരിശുകള്‍ നീക്കം ചെയ്യപ്പെട്ടതായി ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്റർ മാസിക ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നു ക്രിസ്തീയ പ്രതീകങ്ങളും ചിത്രങ്ങളും മാറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നങ്ങളും ചിത്രങ്ങളും സ്ഥാപിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് വത്ക്കരണ പരിപാടിയുടെ ഭാഗമായാണ് കുരിശ് നീക്കം ചെയ്യല്‍ തുടരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് കുരിശ് നീക്കംചെയ്യല്‍ വ്യാപകമായി നടക്കുന്നത്. അന്‍ഹുയില്‍ മാത്രം 250 പള്ളികളിൽ നിന്ന് ഭരണകൂടം കുരിശുകൾ നീക്കം ചെയ്തു. ചൈനയിലെ രണ്ടാമത്തെ വലിയ ക്രിസ്ത്യൻ ജനസംഖ്യയുള്ള പ്രവിശ്യയാണ് അന്‍ഹുയി. സർക്കാർ കെട്ടിടങ്ങളെക്കാൾ ഉയരത്തില്‍ കുരിശുകൾ സ്ഥാപിച്ചാല്‍ പൊളിച്ചുമാറ്റണമെന്ന് ഹൻഷാൻ കൗണ്ടിയിലെ പള്ളിയിൽ നിന്ന് കുരിശ് നീക്കം ചെയ്ത യുണൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞെന്നും വിശ്വാസികളെ ഉദ്ധരിച്ച് ബിറ്റർ വിന്റർ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ചൈനീസ് പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കുകയും കൊറോണക്കെതിരായ ചൈനീസ് പോരാട്ടത്തിന്റെ വീര കഥകള്‍ വിവരിക്കുകയും വേണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഭരണകൂടം ഉത്തരവിറക്കിയിരിന്നു. ഇതിനിടെയാണ് കുരിശുകള്‍ നീക്കം ചെയ്യലും തകൃതിയായി നടക്കുന്നത്. മതസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കടുത്ത നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനിടയുള്ളതിനാല്‍ കുരിശുകള്‍ മാത്രം നീക്കം ചെയ്യുന്ന തീരുമാനത്തോട് സഭാധികാരികള്‍ പരോക്ഷമായി യോജിക്കുകയാണെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-02-09:23:29.jpg
Keywords: ചൈന, ചൈനീ

14203

Content: ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി വീണ്ടും സ്ഥിരീകരിച്ചു പുതിയ റിപ്പോര്‍ട്ട്. 2020-ന്റെ ആദ്യ ആറ് മാസത്തിനിടെ തൊള്ളായിരം കുരിശുകള്‍ നീക്കം ചെയ്യപ്പെട്ടതായി ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്റർ മാസിക ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നു ക്രിസ്തീയ പ്രതീകങ്ങളും ചിത്രങ്ങളും മാറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നങ്ങളും ചിത്രങ്ങളും സ്ഥാപിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് വത്ക്കരണ പരിപാടിയുടെ ഭാഗമായാണ് കുരിശ് നീക്കം ചെയ്യല്‍ തുടരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് കുരിശ് നീക്കംചെയ്യല്‍ വ്യാപകമായി നടക്കുന്നത്. അന്‍ഹുയില്‍ മാത്രം 250 പള്ളികളിൽ നിന്ന് ഭരണകൂടം കുരിശുകൾ നീക്കം ചെയ്തു. ചൈനയിലെ രണ്ടാമത്തെ വലിയ ക്രിസ്ത്യൻ ജനസംഖ്യയുള്ള പ്രവിശ്യയാണ് അന്‍ഹുയി. സർക്കാർ കെട്ടിടങ്ങളെക്കാൾ ഉയരത്തില്‍ കുരിശുകൾ സ്ഥാപിച്ചാല്‍ പൊളിച്ചുമാറ്റണമെന്ന് ഹൻഷാൻ കൗണ്ടിയിലെ പള്ളിയിൽ നിന്ന് കുരിശ് നീക്കം ചെയ്ത യുണൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞെന്നും വിശ്വാസികളെ ഉദ്ധരിച്ച് ബിറ്റർ വിന്റർ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ചൈനീസ് പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കുകയും കൊറോണക്കെതിരായ ചൈനീസ് പോരാട്ടത്തിന്റെ വീര കഥകള്‍ വിവരിക്കുകയും വേണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഭരണകൂടം ഉത്തരവിറക്കിയിരിന്നു. ഇതിനിടെയാണ് കുരിശുകള്‍ നീക്കം ചെയ്യലും തകൃതിയായി നടക്കുന്നത്. മതസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കടുത്ത നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനിടയുള്ളതിനാല്‍ കുരിശുകള്‍ മാത്രം നീക്കം ചെയ്യുന്ന തീരുമാനത്തോട് സഭാധികാരികള്‍ പരോക്ഷമായി യോജിക്കുകയാണെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2020-09-02-09:29:09.jpg
Keywords: ചൈന, കുരിശ

14204
Category: 18
Sub Category:
Heading: ഫാ. ജോയിച്ചന്‍ പറഞ്ഞാട്ട് രാജ്കോട്ട് രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ്
Content: കാക്കനാട്: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് ആയി രൂപതാവൈദികനായ ഫാ. ജോയിച്ചന്‍ പറഞ്ഞാട്ടിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ നിയമിച്ചു. രാജ്കോട്ട് രൂപതയിലെ ഗാന്ധിധാം സെന്‍റ് തോമസ് ഇടവക വികാരിയായും എപ്പാര്‍ക്കിയല്‍ യൂത്ത് ഡയറക്ടര്‍, ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തുവരികെയാണ് പുതിയ നിയമനം. പാലാ രൂപതയിലെ മുഴൂര്‍ ഇടവകാംഗമാണ് പുതിയ വികാരി ജനറാള്‍. സഹോദരന്‍ ഫാ. മാത്യു, മേഘാലയിലെ തൂറാ രൂപതയില്‍ വൈദികനായും ഒരു സഹോദരി സി. മേഴ്സി, ഇറ്റലിയിലെ ഡോട്ടേഴ്സ് ഓഫ് സെന്‍റ് ജോസഫ്സ് എന്ന സന്ന്യാസിനി സമൂഹത്തിലെ അംഗമായും സേവനം ചെയ്യുന്നു. പറഞ്ഞാട്ട് പരേതനായ പി. എം. മാത്യുവിന്‍റെയും ത്രേസ്യാമ്മയുടെയും ആറുമക്കളിലൊരുവനായ ജോയിച്ചന്‍ വൈദിക പരിശീലനത്തിനുശേഷം 2004-ലാണ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചത്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം ഇംഗ്ലീഷിനുപുറമേ ഹിന്ദി, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്.
Image: /content_image/India/India-2020-09-02-09:51:28.jpg
Keywords: വൈദിക

14205
Category: 11
Sub Category:
Heading: 'യുവജനങ്ങള്‍ മറ്റുള്ളവരുടെ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കുന്നവരാകണം'
Content: കോട്ടയം: യുവജനങ്ങള്‍ മറ്റുള്ളവരുടെ ആവശ്യം കണ്ടറിഞ്ഞ് അവര്‍ ചോദിക്കുന്നതിനു മുന്‍പേ സഹായിക്കുന്നവരാകണമെന്ന് സീറോ മലബാര്‍ സഭാ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. യുവജനങ്ങള്‍ക്ക് ഉണര്‍വും ധൈര്യവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'എവൈയ്ക്ക്' എന്ന ദ്വിദിന മോട്ടിവേഷണല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍ പണ്ടാരശേരില്‍. സീറോ മലബാര്‍ സഭാ യുവജന കമ്മീഷനും എസ്എംവൈഎം ഗ്ലോബലും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാറില്‍ യുവജനകമ്മീഷനംഗം മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍, കിഡ്‌നി ഫൗണ്ടേഷന്‍ ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മേല്‍, ടെക് ജെന്‍ഷ്യവികണ്സോണള്‍ എംഡി ജോയി സെബാസ്റ്റ്യന്‍, ബിജു തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു. ബിഷപ്പ് മാര്‍ എഫ്രേം നരികുളം, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിസ്, ഡെപ്യൂട്ടി പ്രസിഡന്റ് ബിവിന്‍ വര്‍ഗീസ്, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വിനോദ് റിച്ചാര്‍ട്‌സണ്‍, സിസ്റ്റര്‍ ജിസ്ലെറ്റ്, അഞ്ജന ട്രീസ, ജൂഡ് ജോസഫ് ജോര്‍ജ്, ജയ്‌സണ്‍ സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-09-02-10:23:33.jpg
Keywords: പണ്ടാര

14206
Category: 10
Sub Category:
Heading: കൊറോണയെ വകവെക്കാതെ വിയറ്റ്‌നാമില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ സജീവം: മാമോദീസക്കായുള്ള കാത്തിരിപ്പില്‍ ആയിരങ്ങള്‍
Content: ഹോ ചി മിന്‍ സിറ്റി: മഹാമാരിയെ വകവെക്കാതെ വിയറ്റ്‌നാമിലെ മെകോങ് നദീതട ഡെല്‍റ്റാ മേഖലയിലെ നാലു കത്തോലിക്ക രൂപതകളിലെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ സജീവം. ലോങ് സൂയെന്‍, വിന്‍ ലോങ്, കാന്‍ തൊ, മൈ തൊ എന്നീ രൂപതകളുടെ സംയുക്ത പ്രേഷിത ശുശ്രൂഷകളെ തുടര്‍ന്നു അനേകം പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. വിയറ്റ്നാമീസ് എപ്പിസ്കോപ്പല്‍ കൗണ്‍സിലിന്റെ ഇവാഞ്ചലൈസേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നദീതടമേഖലയിലെ സുവിശേഷ പ്രവര്‍ത്തനം’ എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞ ദിവസം നടത്തിയ സെമിനാറില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. മെകോങ് നദീതട മേഖലയില്‍ നിരവധി പേരാണ് യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ തയ്യാറായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടി കമ്മിറ്റി മുന്‍ സെക്രട്ടറിയായിരുന്ന ശ്രീ ചിന്‍ നേരത്തെ മാമോദീസയിലൂടെ സത്യ വിശ്വാസം പുല്‍കി. കൊറോണ പകര്‍ച്ചവ്യാധിക്ക് മുന്‍പേ തന്നെ മൈ തൊ രൂപത കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആയിരത്തിഇരുന്നൂറോളം പേര്‍ക്ക് വേണ്ടി പ്രത്യേക വിശുദ്ധ കുര്‍ബാനയും, പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരിന്നു. രൂപതകളില്‍ വൈദിക അല്‍മായ വ്യത്യാസമില്ലാത്ത പ്രേഷിത പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. കാന്‍ തൊ രൂപതയില്‍ വൈദികരും അല്‍മായരും ഒരുമിച്ചാണ് മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ‘കാ മാവു’വിലെ കായി റാന്‍ മിഷ്ണറി കേന്ദ്രത്തിലെ ഫാ. ങ്ങോ ഫുക് ഹൌ ഇതിനോടകം തന്നെ രണ്ടായിരം പേരെയാണ് മാമോദീസ മുക്കിയത്. ഏതാണ്ട് 4,790 കോണ്‍ക്രീറ്റ് റോഡുകളും, 20 കനാല്‍ പാലങ്ങളും, ഭവനരഹിതരായവര്‍ക്ക് വേണ്ടി ആറ് ഭവനങ്ങളും, മെഡിക്കല്‍ റൂമും, 200 കിണറുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ഇടപെടല്‍ നടത്തിയിട്ടുണ്ട്. പതിനായിരത്തോളം അമേരിക്കന്‍ ഡോളറാണ് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം വര്‍ഷംതോറും ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-02-13:23:32.jpg
Keywords: വിയറ്റ്‌നാ

14207
Category: 1
Sub Category:
Heading: ദരിദ്രര്‍ക്കുള്ള ക്രിസ്ത്യന്‍ സംഘടനകളുടെ സഹായങ്ങൾ തടഞ്ഞുവെച്ച് ക്യൂബന്‍ സർക്കാർ
Content: ഹവാന: ക്യൂബയിലെ ദരിദ്ര കുടുംബങ്ങൾക്ക് അമേരിക്കയിൽ നിന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ അയച്ച ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ പിടിച്ചടക്കി ക്യൂബന്‍ സർക്കാർ. ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ വിതരണം ചെയ്യാനായി സ്വരൂപിച്ച വിഭവങ്ങളാണ് സർക്കാർ പിടിച്ചെടുത്തത്. ഫൗണ്ടേഷൻ ഫോർ പാൻ അമേരിക്കൻ ഡെമോക്രസി എന്ന സന്നദ്ധ സംഘടനയും, മനുഷ്യാവകാശ പ്രവർത്തകയായ റോസ മരിയ പായ, മയാമി മേയർ ഫ്രാൻസിസ് സുവാരസ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അമേരിക്കൻ സെനറ്റിനും ജനപ്രതിനിധി സഭയ്ക്കും കത്തയച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ എതിർപ്പിനെ അവഗണിച്ച് ഭക്ഷണസാധനങ്ങളും, സാനിട്ടറി നാപ്കിനുകളും, സോപ്പും, മറ്റ് അവശ്യവസ്തുക്കളുമുൾപ്പെടെ സംഘടനയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത പതിനയ്യായിരത്തോളം ക്യൂബൻ കുടുംബങ്ങൾക്ക് നൽകാനായാണ് സ്വരൂപിച്ചത്. ക്യൂബയിൽ എത്തിയ ഉടനെ തന്നെ ഇവയെല്ലാം സർക്കാർ അനധികൃതമായി പിടിച്ചുവെക്കുകയായിരുന്നു. ക്യൂബൻ സമൂഹത്തിന്റെ വിവിധ തുറകളിൽ പൂർണമായും നിയന്ത്രണമുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തി വരുന്നത്. സർക്കാർ നൽകുന്ന തുച്ഛമായ വിഭവങ്ങൾ വാങ്ങാനായി ആളുകൾ ക്യൂവിൽ നിൽക്കുന്നത് കൊറോണ വൈറസ് വ്യാപിക്കുന്ന ഈ നാളുകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്. അമേരിക്കയിൽ നിന്ന് അയക്കുന്ന സഹായങ്ങൾ ക്യൂബയിലെ കുടുംബങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മെയ് 25നു ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തയച്ച കാര്യവും കത്തിൽ പരാമർശിക്കുന്നുണ്ട്. കത്തോലിക്ക വിശ്വാസിയും, മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഓസ്വാൾഡോ പായയുടെ മകളാണ് റോസ മരിയ പായ. അദ്ദേഹം വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് ആരോപണമുണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-02-15:14:21.jpg
Keywords: ക്യൂബ

14208
Category: 4
Sub Category:
Heading: കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} കർഷകനായ അഭിമന്യു നായക് ഭാര്യയും നാല് മക്കളുമൊത്ത് ബൊരപാലി ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നത്. സ്വാമിയുടെ കൊലപാതകത്തിൻ്റെ പിറ്റേദിവസം മൗലികവാദികൾ ഈ ഗ്രാമത്തിലുണ്ടായിരുന്ന നാലു ക്രൈസ്തവ കുടുംബങ്ങളെ, ഹിന്ദുമതം സ്വീകരിക്കുക അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കുക എന്ന് ഭീഷണിപ്പെടുത്തി. മുമ്പും ഇത്തരം ഭീഷണികൾ നേരിട്ടിട്ടുള്ളതിനാൽ ക്രൈസ്തവകുടുംബങ്ങൾ അത് കാര്യമാക്കിയില്ല. നാല്പതുകാരനായ അഭിമന്യു ആഗസ്ത് 26-ആം തീയതി രാത്രി പതിവുപോലെ വീടിനു പുറത്താണ് കിടന്നുറങ്ങിയത്. പാതിരയോടടുത്ത്, ബഹളം കേട്ട് പ്രിയതമ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. അവൾ പുറത്തുവന്നപ്പോൾ വാതിൽപ്പടിയിൽ സായുധരായ ഒരു സംഘത്തെയാണ് കണ്ടത്. "ഹിന്ദുവാകാൻ നീ തയ്യാറുണ്ടോ?" അഭിമന്യുവിൻ്റെ കഴുത്തിൽ വാൾ വച്ചുകൊണ്ട് സംഘത്തലവൻ ചോദിച്ചു. അഭിമന്യു " ഇല്ല എന്നുപറഞ്ഞ ഉടൻതന്നെ അവർ അവൻ്റെ കൈകൾ ബന്ധിച്ച് വലിച്ചിഴച്ചു കൊണ്ടുപോകുവാൻ തുനിഞ്ഞു. ബഹളംകേട്ട് അഭിമന്യുവിൻ്റെ ജ്യേഷ്ഠൻ പവിത്രയും മകൻ ദുക്തിയും ഓടിയെത്തി. അഭിമന്യുവിനെ വിട്ടയയ്ക്കണമെന്ന് അവർ കേണപേക്ഷിച്ചു. അക്രമിസംഘം തന്നെ വിടില്ലെന്ന് ബോധ്യമായ അഭിമന്യു അവരോട് ഓടി രക്ഷപ്പെടുവാൻ പറഞ്ഞു. അക്രമികൾ അഭിമന്യുവിനെ ബലം പ്രയോഗിച്ചു കാട്ടിലേക്ക് കൊണ്ടുപോയി., മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി. അഗ്നി അവനെ വിഴുങ്ങിയപ്പോൾ അവർ ഹിന്ദുദൈവങ്ങളുടെ പേരുപറഞ്ഞ് ആർത്തുവിളിച്ചു. മരത്തിൽ കെട്ടുന്നതിന് ഉപയോഗിച്ചിരുന്ന കയറിന് തീ പിടിച്ചതോടെ അഭ്യമന്യു നിലം പതിച്ചു. തീനാളങ്ങളണയ്ക്കുന്നതിനായി അവൻ നിലത്തു കിടന്നുരുണ്ടു. അഭിമന്യുവിൻ്റെ കാര്യത്തിൽ പ്രിയതമയ്ക്കും മക്കൾക്കും വലിയ ഉത്കണ്ഠയുണ്ടായിരുന്നെങ്കിലും അക്രമികളെക്കുറിച്ചുള്ള ഭീതിമൂലം പാതിരാത്രിയിൽ കാട്ടിൽ പോയി അന്വേഷിക്കാൻ അവർ ധൈര്യപ്പെട്ടില്ല. അൽപ്പസമയം കഴിഞ്ഞപ്പോൾ വേദനകൊണ്ട് നിലവിളിച്ചു കത്തിക്കാളുന്ന ശരീരവുമായി അഭിമന്യു മുട്ടിന്മേൽ ഇഴഞ്ഞു വീട്ടിലേക്ക് വരുന്നതുകണ്ട് അവർ സ്തബ്ധരായി. പ്രിയതമ ഭർത്താവിന് വെള്ളം കൊടുത്തു. അഭിമന്യുവിനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിന് ഹിന്ദുക്കളായ അയൽവാസികളോട് അവൾ സഹായം അഭ്യർത്ഥിച്ചു. "ഞങ്ങൾ നിങ്ങളെ സഹായിച്ചാൽ, അവർ ഞങ്ങളേയും ആക്രമിക്കും." എന്ന് പറഞ്ഞു അവർ ഒഴിഞ്ഞുമാറി. ഏറെ സഹാനുഭൂതി ഉണ്ടായിരുന്നെങ്കിലും പൊള്ളലേറ്റ് മരിക്കുന്ന ക്രിസ്ത്യാനിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിലൂടെ കാവിപ്പടയുടെ ശത്രുത ഏറ്റുവാങ്ങാൻ അയൽക്കാർ തയ്യാറല്ലായിരുന്നു. വേട്ടയാടപ്പെട്ട ക്രൈസ്തവരെ സംരക്ഷിച്ചതിൻ്റെ പേരിൽ രണ്ടു ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അനേകം പേരെ ആക്രമിക്കുകയും ചെയ്തിരുന്നു. ('കോപാവേശത്തിന് ഇരകളായി ഹിന്ദുക്കളും' പേജ് 250.) പൊള്ളലേറ്റുണ്ടായ തീവ്രവേദനയ്ക്കിടയിലും അഭിമന്യു തൻ്റെ വയസുള്ള മകനായ ടുക്നയോട് ഇളയവരായ മൂന്നു പെൺകുട്ടികളെയും കൂട്ടി പലായനം ചെയ്യാൻ ആവശ്യപ്പെട്ടു. ഭാര്യമാത്രം തൻ്റെ കൂടെ നിന്നാൽ മതി. എന്നാൽ പിതാവിൻ്റെ ദയനീയാവസ്ഥ കണ്ട് ഭയചകിതരായെങ്കിലും മക്കൾ ആ അഭ്യർത്ഥന അനുസരിച്ചില്ല. അധികം വൈകാതെ അഭിമന്യു അബോധാവസ്ഥയിലായി. നേരം വെളുത്തിട്ട് മരണാസന്നനായ അഭിമന്യുവിൻ്റെ അരികിലിരുന്ന് ഭാര്യയും മക്കളും വിലപിക്കുന്നതു കണ്ടിട്ടും ആ മനുഷ്യനെ ആശുപത്രിയിലെത്തിക്കാൻ ആരും മുന്നോട്ടു വന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് ബോധം വന്നപ്പോൾ അഭിമന്യു ഭാര്യയോടു പറഞ്ഞു: "ഞാൻ എന്തായാലും മരിക്കുവാൻ പോകുകയാണ്. ഇനി നിങ്ങൾ ഇവിടെ താമസിക്കരുത്." ഉച്ചയോടുകൂടി അഭിമന്യു മരണമടഞ്ഞു. അതിനു മുൻപ് ടുക്ന മൂന്നു കി.മീ. അകലെയുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന്, തങ്ങളെ സഹായിക്കണമെന്ന് കെഞ്ചിയിരുന്നു. എന്നാൽ പോലീസിൻ്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമുണ്ടായിരുന്നില്ല. അഭിമന്യു മരിച്ചതിനുശേഷം നാട്ടുകാർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി ആവർത്തിച്ചു. മൃതദേഹം പട്ടികൾ തിന്നുകയാണെന്നു പറഞ്ഞിട്ടുപോലും പോലീസ് കേട്ടഭാവം നടിച്ചില്ല. അഞ്ചാം ദിവസമാണ് മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോലീസ് സ്ഥലത്തെത്തിയത്. "എൻ്റെ ഭർത്താവിൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം കടിച്ചുപറിക്കാൻ വട്ടംകൂടിയ പട്ടികളെ ആട്ടിയോടിക്കാൻ ഈ ഞാൻ ഏറെ കഷ്ടപ്പെട്ടു. സംസ്കാര സമയമായപ്പോഴേക്കും ഞാൻ മുഴുഭ്രാന്തിയെ പോലെയായിരുന്നു." ഈറനണിഞ്ഞ കണ്ണുകളോടെ പ്രിയതമ അനുസ്മരിച്ചു. ഗ്രാമത്തിലെ ഹിന്ദുക്കൾ സംഭവിച്ചതല്ലാം ഉലുംഗിയ ഗ്രാമത്തിൽ താമസിച്ചിരുന്ന, പ്രിയതമയുടെ സഹോദരനെ അറിയിച്ചു. മൃതദേഹം സം സ്‌കരിച്ചശേഷം അയാൾ സഹോദരിയെ തൻ്റെ വീട്ടിൽ താമസിപ്പിച്ചു. കുട്ടികളെ ഇതിനകം ടിക്കാബലിയിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റിയിരുന്നു. നൂറുകണക്കിന് ക്രൈസ്തവരെക്കൊണ്ട് ആ അഭയാർത്ഥി ക്യാമ്പ് നിറഞ്ഞിരുന്നു. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ ഭുവനേശ്വറിനു സമീപം ജൻല എന്ന സ്ഥലത്ത് നടത്തിയിരുന്ന കുഷ്ഠരോഗ കേന്ദ്രത്തിലേക്ക് ആ അമ്മയെയും മക്കളെയും മാറ്റി പാർപ്പിച്ചു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വർ ടിക്കാബലിയിൽ നിന്ന് 250 കി.മീ. അകലെയാണ്. കന്ധമാലിൽ നിന്ന് പലായനം ചെയ്യുന്നവരെ സംരക്ഷിക്കാൻ സിസ്റ്റേഴ്സ് അവിടെ ദുരിതാശ്വാസകേന്ദ്രം തുറന്നിരുന്നു. മദർ തെരേസയുടെ ചൈതന്യം തിളങ്ങിനിന്ന പ്രവൃത്തിയായിരുന്നു അത്. ഹിന്ദുകുടുംബത്തിൽ ജനിച്ചുവളർന്ന ആ വിധവ പറഞ്ഞു:" "എൻ്റെ ഭർത്താവ് സ്വന്തം വിശ്വാസത്തിനു വേണ്ടി മരണം വരിച്ചു, ഞാൻ ഒരിക്കലും ഹിന്ദുവാകില്ല." ക്രിസ്ത്യാനിയായിരുന്ന അഭിമന്യുവിനെ പ്രേമിച്ച് വീട്ടുകാരുടെ എതിർപ്പ് ഗൗനിക്കാതെ വിവാഹം കഴിച്ചതായിരുന്നു പ്രിയതമ. പിന്നീടാണ് അവളും ക്രിസ്ത്യാനിയായത്. "എന്തെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും, ഞാൻ അതൊന്നും സാരമാക്കുന്നില്ല. എൻ്റെ ഗ്രാമത്തെ മറക്കാനും എവിടെപ്പോയി ജീവിക്കാനും എനിക്ക് കഴിയും. ഒരു കാര്യം തീർച്ച, ഞാൻ എന്നും ക്രിസ്ത്യാനി ആയിരിക്കും," തൻ്റെ ഭർത്താവ് രക്തസാക്ഷിയാകേണ്ടി വന്ന വിശ്വാസത്തെ മുറുകെപ്പിടിക്കാനുള്ള നിശ്ചയദാർഢ്യം പ്രിയതമ ആവർത്തിച്ചു. അഭിമന്യുവിൻ്റെ രക്തസാക്ഷിത്വത്തിനുശേഷവും ആ കുടുംബത്തിൻ്റെ ദുരിതങ്ങൾ തുടർന്നു. തൻ്റെ പിതാവിൻ്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസിൻ്റെ തുടർ നടപടികൾക്കായി കന്ധമാലിലെ അഭയാർത്ഥി ക്യാംപിൽ തങ്ങിയിരുന്ന മകനായിരുന്നു കാവിപ്പടയുടെ അടുത്ത ലക്‌ഷ്യം. വിവിധ ഓഫീസുകൾ പലതവണ കയറിയിറങ്ങി, രേഖകൾ തയ്യാറാക്കി. സർക്കാരിൽ നിന്ന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നേടിയെടുക്കുന്നതിന്, 14 വയസ്സുമാത്രമുള്ള ടുക്ന അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്. ഹിന്ദുമതം ആശ്ലേഷിക്കണമെന്ന് മൗലികവാദികൾ ടുക്നയെ പലതവണ ഭീഷണിപ്പെടുത്തി. അവർ മകനോട് ആക്രോശിച്ച വാക്കുകൾ 'അമ്മ വെളിപ്പെടുത്തി. "നിനക്ക് നിൻ്റെ അച്ഛൻ്റെ വിധിതന്നെ വേണോ?| അപ്പോൾ തൻ്റെ മകൻ പതറാതെ കൊടുത്ത മറുപടി ആ 'അമ്മ അഭിമാനത്തോടെ ആവർത്തിച്ചു: "നിങ്ങൾ എൻ്റെ പിതാവിനെ കൊന്നു. ജീവനോടെ തിരിച്ചുകൊണ്ടുവരിക. അപ്പോൾ ഞാൻ ഹിന്ദുവാകാം." ഈ അവസ്ഥയിൽ മൂന്നു പെൺമക്കളുടെ ഭാവി സംബന്ധിച്ച് പരിഭ്രാന്തിയുണ്ടോ എന്ന ചോദ്യത്തിന്, "അവരുടെ കാര്യം ദൈവം നോക്കിക്കൊള്ളും" എന്നായിരുന്നു പ്രിയതമയുടെ പ്രതികരണം. പെൺകുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാനാകാതെ വന്നപ്പോൾ അവരെ മഠംവക ഹോസ്റ്റലിൽ ആക്കിയശേഷം പ്രിയതമ മകനോടൊത്ത് കന്ധമാലിൽത്തന്നെ താമസിച്ചു. പെൺമക്കളെ പിരിഞ്ഞിരിക്കുന്നത് കടുത്ത മനോവേദന ഉളവാക്കിയെങ്കിലും വേറെ മാർഗ്ഗമില്ലായിരുന്നു അവൾക്ക്. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: പാറക്കല്ലു കൊണ്ട് കൊല്ലപ്പെട്ട പാസ്റ്റര്‍: കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
Image: /content_image/Mirror/Mirror-2020-09-02-15:58:21.jpg
Keywords: കന്ധമാ, കാണ്ഡ