category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകമ്മ്യൂണിസ്റ്റ് ഭീകരത തുടര്‍ക്കഥ: ചൈനയില്‍ ആറ് മാസത്തിനിടെ നീക്കം ചെയ്തത് 900 കുരിശുകള്‍
Contentബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി വീണ്ടും സ്ഥിരീകരിച്ചു പുതിയ റിപ്പോര്‍ട്ട്. 2020-ന്റെ ആദ്യ ആറ് മാസത്തിനിടെ തൊള്ളായിരം കുരിശുകള്‍ നീക്കം ചെയ്യപ്പെട്ടതായി ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്റർ മാസിക ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നു ക്രിസ്തീയ പ്രതീകങ്ങളും ചിത്രങ്ങളും മാറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നങ്ങളും ചിത്രങ്ങളും സ്ഥാപിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് വത്ക്കരണ പരിപാടിയുടെ ഭാഗമായാണ് കുരിശ് നീക്കം ചെയ്യല്‍ തുടരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് കുരിശ് നീക്കംചെയ്യല്‍ വ്യാപകമായി നടക്കുന്നത്. അന്‍ഹുയില്‍ മാത്രം 250 പള്ളികളിൽ നിന്ന് ഭരണകൂടം കുരിശുകൾ നീക്കം ചെയ്തു. ചൈനയിലെ രണ്ടാമത്തെ വലിയ ക്രിസ്ത്യൻ ജനസംഖ്യയുള്ള പ്രവിശ്യയാണ് അന്‍ഹുയി. സർക്കാർ കെട്ടിടങ്ങളെക്കാൾ ഉയരത്തില്‍ കുരിശുകൾ സ്ഥാപിച്ചാല്‍ പൊളിച്ചുമാറ്റണമെന്ന് ഹൻഷാൻ കൗണ്ടിയിലെ പള്ളിയിൽ നിന്ന് കുരിശ് നീക്കം ചെയ്ത യുണൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞെന്നും വിശ്വാസികളെ ഉദ്ധരിച്ച് ബിറ്റർ വിന്റർ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ചൈനീസ് പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കുകയും കൊറോണക്കെതിരായ ചൈനീസ് പോരാട്ടത്തിന്റെ വീര കഥകള്‍ വിവരിക്കുകയും വേണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഭരണകൂടം ഉത്തരവിറക്കിയിരിന്നു. ഇതിനിടെയാണ് കുരിശുകള്‍ നീക്കം ചെയ്യലും തകൃതിയായി നടക്കുന്നത്. മതസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കടുത്ത നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനിടയുള്ളതിനാല്‍ കുരിശുകള്‍ മാത്രം നീക്കം ചെയ്യുന്ന തീരുമാനത്തോട് സഭാധികാരികള്‍ പരോക്ഷമായി യോജിക്കുകയാണെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-02 09:22:00
Keywordsചൈന, ചൈനീ
Created Date2020-09-02 14:53:29