Contents

Displaying 13861-13870 of 25139 results.
Content: 14209
Category: 13
Sub Category:
Heading: അമേരിക്കന്‍ ചരിത്രത്തിലെ പതിനൊന്നാമത് മെത്രാന്‍ സഹോദരന്മാരാകാന്‍ പാര്‍ക്സ് സഹോദരങ്ങള്‍
Content: സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ്: ആദ്യം പാര്‍ക്സ് സഹോദരന്മാര്‍, പിന്നീട് പാര്‍ക്സ് ഫാദേഴ്സ്, അധികം താമസിയാതെ പാര്‍ക്സ് മെത്രാന്‍മാര്‍. വരുന്ന സെപ്റ്റംബര്‍ 23ന് സാവന്ന രൂപതയുടെ മെത്രാനായി ഫാ. സ്റ്റീഫന്‍ പാര്‍ക്സ് അഭിഷിക്തനാകുന്നതോടെ അമേരിക്കന്‍ സഹോദര മെത്രാന്‍ ചരിത്രത്തിലേക്ക് പുതിയ ഒരേടു കൂടി. ഏതാണ്ട് അഞ്ചു ലക്ഷത്തോളം വിശ്വാസികളുള്ള സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഗ്രിഗറി പാര്‍ക്സിനു പിന്നാലെയാണ്, സഹോദരന്‍ ഫാ. സ്റ്റീഫന്‍ പാര്‍ക്സും മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. അമേരിക്കന്‍ കത്തോലിക്ക സഭ ചരിത്രത്തില്‍ മെത്രാന്മാരാവുന്ന പതിനൊന്നാമത്തെ സഹോദരങ്ങളാണ് ഇരുവരും. വിശ്വാസം നിറഞ്ഞ ഒരു കുടുംബത്തിലാണ് തങ്ങള്‍ ജനിച്ചു വളര്‍ന്നതെന്നു ബിഷപ്പ് ഗ്രിഗറി പാര്‍ക്സ് പറയുന്നു. ഇതൊരു മഹത്തായ ദൈവാനുഗ്രഹമാണെന്ന്‍ നിയുക്ത ബിഷപ്പ് സ്റ്റീഫന്‍ പാര്‍ക്സും പറഞ്ഞു. ഗ്രിഗറി പാര്‍ക്സ് ഫ്ലോറിഡ സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയപ്പോള്‍ സഹോദരന്‍ ഫാ. സ്റ്റീഫന്‍ പാര്‍ക്സ് തെക്കന്‍ ഫ്ലോറിഡ സര്‍വ്വകലാശാലയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ് ബിരുദം സ്വന്തമാക്കി. എന്നാല്‍ ദൈവവിളിയ്ക്കു ആദ്യം പ്രത്യുത്തരം നല്‍കിയത് അനിയനായ ഫാ. സ്റ്റീഫനാണ്. അദ്ദേഹം 1998-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. ബിഷപ്പ് ഗ്രിഗറി പിറ്റേ വര്‍ഷം 1999-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. ഒര്‍ലന്‍റോ മേഖലയില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം ആദ്യം പെന്‍സാക്കൊള-ടള്ളഹാസീ രൂപതയുടേയും പിന്നീട് സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ് രൂപതയുടെയും മെത്രാനായി നിയമിതനാവുന്നത്. ഫാ. സ്റ്റീഫന്‍ 22 വര്‍ഷക്കാലം വൈദികനായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ഇപ്പോള്‍ മെത്രാനായി അഭിഷിക്തനാകുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുവാന്‍ കഴിവതും ശ്രമിച്ചിട്ടുണ്ടെന്ന് ഈ സഹോദരങ്ങള്‍ പറയുന്നു. കഴിഞ്ഞ രണ്ടു പാപ്പമാരും തന്റെ ഉയരത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് ആറടി എട്ടിഞ്ച് ഉയരക്കാരനായ ബിഷപ്പ് ഗ്രിഗറി പറഞ്ഞു. അനിയന്‍ സ്റ്റീഫനും ആറടിക്കടുത്ത് ഉയരമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കഷ്ടതകളും, ബുദ്ധിമുട്ടും നിറഞ്ഞ ഒരു വര്‍ഷമാണെങ്കിലും, തങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം വഴി ജനങ്ങള്‍ക്ക് പ്രത്യാശയും പ്രചോദനവും പകരുവാനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരന്മാര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-02-18:00:29.jpg
Keywords: സഹോദര, ബിഷപ്പ
Content: 14210
Category: 14
Sub Category:
Heading: കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസയിക്ക് ചിത്രം നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയിലേക്ക്
Content: കുറവിലങ്ങാട്: ദൈവമാതാവിന്റെ പിറവിത്തിരുനാള്‍ ആചരണത്തിനിടെ ഭാരതസഭയ്ക്കാകെ ആവേശം സമ്മാനിച്ച് ഒരു സദ്വാര്‍ത്ത. കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസയിക്ക് ചിത്രം നസ്രത്തിലെ മംഗളവാര്‍ത്തയുടെ ബസിലിക്കയില്‍ മാതാവിന്റെ പിറവിത്തിരുനാള്‍ ദിനത്തില്‍ പ്രതിഷ്ഠിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ദൈവമാതാവിന്റെ ഒരു ചിത്രം ഈ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നത് ഇത് ആദ്യമാണ്. ലോകചരിത്രത്തില്‍ ആദ്യത്തേതും ആവര്‍ത്തിച്ചുള്ളതുമായ കുറവിലങ്ങാട്ടെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കണക്കിലെടുത്താണ് ഇതിനുള്ള അനുമതി നല്‍കിയിട്ടുള്ളത്. വിശുദ്ധനാട്ടിലെ പള്ളികളുടെ പൂര്‍ണചുമതലകള്‍ നിര്‍വഹിക്കുന്ന ''ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡി'' കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഇതിനുള്ള അനുമതി നല്‍കിയത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കസ്‌റ്റോഡിയന്‍ ഫ്രാന്‍സിസ്‌കോ പാറ്റണ്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന കേന്ദ്രം മുന്‍ ആര്‍ച്ച്പ്രീസ്റ്റും ഇപ്പോള്‍ പാലാ രൂപത വികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍ നസ്രത്ത് മംഗളവാര്‍ത്ത തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ മോണ്‍. ബ്രൂണോ വാരിയാനോ, കോണ്‍സലേറ്റ് അറ്റാഷേ ജോഷി ബോയ് എന്നിവരുമായി ബന്ധപ്പെട്ട് മൊസയിക്ക് ചിത്രപ്രതിഷ്ഠയ്ക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിച്ച മൊസയിക്ക് ഉപയോഗിച്ച് ജറീക്കോയിലെ മൊസയിക്ക് നിര്‍മാണശാലയില്‍ ഫ്രാന്‍സിസ്‌കന്‍ വൈദികരുടെ നേതൃത്വത്തിലാണ് ഛായാചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മംഗളവാര്‍ത്ത ദേവാലയ ചത്വരത്തിലെ ജപമാലപ്രദക്ഷിണ വീഥിയിലാണ് മുത്തിയമ്മയുടെ ചിത്രം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മാതൃചിത്രങ്ങള്‍ ഈ പ്രദക്ഷിണ വീഥിയില്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദക്ഷിണം ഓരോ ശനിയാഴ്ചയും ഈ ചിത്രത്തിന് മുന്നിലെത്തുന്‌പോള്‍ ഭാരതത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തും. കുറവിലങ്ങാട് പള്ളിയുടെ പശ്ചാത്തലത്തിലുള്ള കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രമാണ് സ്ഥാപിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ മാതൃപ്രത്യക്ഷീകരണം കുറവിലങ്ങാട്, കേരളം, ഇന്ത്യ എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. എട്ടിന് ഇന്ത്യന്‍ സമയം 12.30 മുതല്‍ മൂന്നുവരെ നീളുന്ന തിരുക്കര്‍മങ്ങള്‍ക്കിടയിലാണ് ഛായാചിത്ര പ്രതിഷ്ഠ. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയടക്കമുള്ളവര്‍ ചടങ്ങിനു സാക്ഷികളാകും. ഈ ധന്യനിമിഷത്തെ വരവേല്‍ക്കാനായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് ഇടവകയില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചുവരുന്നു. കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി ഇടവകയില്‍നിന്നുള്ള 50 അംഗ സംഘം നടത്തിയ വിശുദ്ധനാട് തീര്‍ത്ഥാടനം ഛായാചിത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയിലാക്കി. സംഘാംഗങ്ങളായിരുന്ന ഇമ്മാനുവല്‍ നിധീരി, ജോയി പനങ്കുഴ, സിന്ധു ജെരാര്‍ദ് നിധീരി, ടിക്‌സണ്‍ മണിമലത്തടത്തില്‍, മംഗളവാര്‍ത്ത ദേവാലയത്തില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ഏലിയ കട്ടക്കയം, ഷൈനി ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളിലാണ് ഛായാചിത്ര നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
Image: /content_image/India/India-2020-09-03-10:05:59.jpg
Keywords: കുറവി
Content: 14211
Category: 18
Sub Category:
Heading: 'ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20 നിരക്കില്‍ വിതരണം ചെയ്യുന്നത് അനീതി'
Content: കോട്ടയം: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20 നിരക്കില്‍ വിതരണം ചെയ്യുന്നത് അനീതി ആണെന്നും അവ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്നും കെസിവൈഎം സെനറ്റ്. സെനറ്റ് ഐക്യകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ഓണ്‍ലൈന്‍ സെനറ്റ് സമ്മേളനം ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ് മുഖ്യപ്രഭാഷണം നടത്തി. റിപ്പോര്‍ട്ടുകളും കണക്കും സെനറ്റില്‍ അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ്, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, സിറിയക് ചാഴികാടന്‍, സിസ്റ്റര്‍ റോസ്‌മെറിന്‍, സംസ്ഥാന ഭാരവാഹികളായ ലിമിന ജോര്‍ജ്, ജയ്‌സന്‍ ചക്കേടത്ത്, ലിജീഷ് മാര്‍ട്ടിന്‍, ഡെനിയ സിസി ജയന്‍,സിബിന്‍ സാമുവല്‍, അനൂപ് പുന്നപ്പുഴ, അബിനി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-09-03-10:36:46.jpg
Keywords: 80:20, ന്യൂന
Content: 14212
Category: 7
Sub Category:
Heading: CCC Malayalam 80 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പതാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14213
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ ജിഹാദി ആക്രമണത്തെ തുടര്‍ന്ന് കാണാതായ സന്യാസിനികളെ ഇതുവരെ കണ്ടെത്താനായില്ല
Content: മൊസാംബിക്ക്: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് കാണാതായ ബ്രസീൽ വംശജരായ സന്യാസിനിമാരുടെ തിരോധാനത്തില്‍ ക്രൈസ്തവ സമൂഹം ആശങ്കയിൽ. മൊസാംബിക്കിലെ മസിംബോയ ഡി പ്രേയ തുറമുഖത്ത് ആഗസ്റ്റ് മാസം തുടക്കത്തിൽ ജിഹാദികൾ നടത്തിയ ആക്രമണത്തിനു ശേഷമാണ് സെന്റ് ജോസഫ് ഓഫ് ചെമ്പേരി സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ഇനേസ് റാമോസ്, സിസ്റ്റര്‍ എലിയാന ഡാ കോസ്റ്റ എന്നീ രണ്ട് പേരെ ഇവര്‍ താമസിച്ചിരുന്ന കോൺവെന്റിൽ നിന്നും കാണാതാകുന്നത്. പ്രായമായവരും, കുട്ടികളുമടക്കം മറ്റ് അറുപതു ആളുകൾ കോൺവെന്റിൽ ഈ സമയമുണ്ടായിരുന്നു. ഇവര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. കാണാതായ ആളുകളുടെ കാര്യത്തിൽ അധികൃതർ വിശദീകരണമൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഉത്തര മൊസാംബിക്കിലെ പെമ്പാ രൂപതയിലെ വൈദികനായ ഫാ. ക്വരിവി ഫോൺസെക്ക ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് വെളിപ്പെടുത്തി. ആക്രമണത്തിനുശേഷം സന്യാസിനിമാരെ ഫോണിൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. മസിംബോയ ഡി പ്രേയ തുറമുഖം മറ്റ് പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ടാണ് ഇപ്പോൾ കിടക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് അഞ്ചാം തീയതി ആരംഭിച്ച ആക്രമണം ഓഗസ്റ്റ് പതിനൊന്നാം തീയതി വരെ നീണ്ടു നിന്നുവെന്ന് ഫാ. ക്വരിവി പറഞ്ഞു. പിന്നാലെ ഇസ്ലാമിക തീവ്രവാദികള്‍ മസിംബോയ ഡി പ്രേയ തുറമുഖവും കീഴടക്കി. തീവ്രവാദികളുടെ സാന്നിധ്യം മൂലം വലിയ പ്രതിസന്ധിയാണ് മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യ അഭിമുഖീകരിക്കുന്നത്. അക്രമത്തെ തുടര്‍ന്നു നിരവധി പേർ കൊല്ലപ്പെടുകയും, ഭവനരഹിതരാവുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ച തീവ്രവാദി സംഘടനയാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-03-12:03:13.jpg
Keywords: ജിഹാദ, ഇസ്ലാമി
Content: 14214
Category: 9
Sub Category:
Heading: യുവ ദമ്പതികൾക്കായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന ധ്യാനം സെപ്റ്റംബർ 18 മുതൽ 20 വരെ ഓൺലൈനിൽ
Content: വൈവാഹിക ജീവിതാന്തസ്സിനോട് കൂടുതൽ ചേർന്നുനിൽക്കുവാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 30 വരെ യുവ ദമ്പതികൾക്കായി പ്രത്യേക ധ്യാന ശുശ്രൂഷ ഓൺലൈനിൽ നടത്തുന്നു. സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി, യൂറോപ്യൻ സംസ്കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്നി മിനിസ്ട്രി മലയാളത്തിൽ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗിന് www.afcmuk.org/register/എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക. ജസ്റ്റിൻ: 07990623054 ജെയ്‌മിൻ: 07859902268
Image: /content_image/Events/Events-2020-09-03-12:36:02.jpg
Keywords: അഭിഷേകാഗ്നി
Content: 14215
Category: 1
Sub Category:
Heading: പാപ്പയുടെ പൊതുകൂടിക്കാഴ്ച പുനഃരാരംഭിച്ചു: അത്യാഹ്ലാദത്തില്‍ വിശ്വാസികള്‍
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് 19 മഹാമാരിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ചു മാസമായി നിര്‍ത്തിവെച്ചിരിന്ന ജനങ്ങൾക്കൊപ്പമുള്ള ഫ്രാന്‍സിസ് പാപ്പയുടെ പൊതുകൂടിക്കാഴ്ച പുനഃരാരംഭിച്ചു. ഇന്നലെ ബുധനാഴ്ചയാണ് (02/09/20) കൃത്യമായ കൊറോണ പ്രതിരോധ നടപടികൾ പാലിച്ചുകൊണ്ട്, ജനങ്ങൾക്കൊപ്പമുള്ള പാപ്പയുടെ പൊതുകൂടിക്കാഴ്ച വീണ്ടും ആരംഭിച്ചത്. വത്തിക്കാന്‍ ചത്വരത്തിന് പകരം അപ്പസ്തോലിക അരമനയുടെ പിൻവശത്തുള്ള വിശുദ്ധ ഡമാസൂസ് പാപ്പായുടെ നാമധേയത്തിലുള്ള വിശാലമായ നടുമുറ്റത്താണ് കൂടിക്കാഴ്ച ക്രമീകരിച്ചത്. അത്യാഹ്ലാദത്തോടെ പാപ്പയെ വരവേറ്റ വിശ്വാസികള്‍ക്ക് പാപ്പ അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കി. യഥാർത്ഥത്തിൽ മഹാമാരി നമ്മിലെ പരസ്പരാശ്രയത്വത്തെ എടുത്തു കാട്ടുന്നുവെന്നും, നല്ല സമയത്താണെങ്കിലും മോശം സമയത്താണെങ്കിലും നമ്മൾ എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അതിനാൽ തന്നെ ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ നാം ഒറ്റക്കെട്ടായി, ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കുകയും ചെയ്യണമെന്ന ആഹ്വാനത്തോടു കൂടിയായിരുന്നു പാപ്പയുടെ പ്രഭാഷണം ആരംഭിച്ചത്. മനുഷ്യ വംശമെന്ന നിലയിൽ നമുക്ക് ദൈവത്തിൽ പൊതുവായ ഉത്ഭവമുണ്ട്. നാം ജീവിക്കുന്നത് ഒരു പൊതുഭവനത്തിലാണ്, ദൈവം നമ്മെ പ്രതിഷ്ഠിച്ച പൂന്തോട്ട ഗ്രഹമാണ് ഭൂമി, നമുക്ക് ക്രിസ്തുവിലൂടെ പൊതുവായൊരു ലക്ഷ്യസ്ഥാനവുമുണ്ട്. എന്നാൽ, എപ്പോഴാണോ ഇതെല്ലാം നാം മറക്കുന്നത്, അപ്പോൾ നമ്മുടെ പരസ്പരാശ്രിതത്വ സ്വഭാവം ചിലർക്ക് മറ്റുള്ളവരിലേക്കുള്ള ആശ്രയമായി മാറുന്നു, അങ്ങനെ അസമത്വവും പാർശ്വവൽക്കരണവും വർദ്ധിക്കുകയും സാമൂഹ്യഘടന ദുർബലമാവുകയും പരിസ്ഥിതി തന്നെയും വഷളാവുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു. 'ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ' എന്ന വാക്കുകളോടെ അപ്പസ്തോലിക ആശീർവാദത്തോടു കൂടിയാണ് പരിശുദ്ധ പിതാവിന്‍റെ പൊതുകൂടിക്കാഴ്ച അവസാനിച്ചത്. ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന പാപ്പയുടെ പൊതു അഭിസംബോധന വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കി വീഡിയോ രൂപത്തിലാക്കി മാറ്റിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-03-13:31:54.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 14216
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ഏകദിന ഉപവാസ പ്രാർത്ഥനാ ധ്യാനം സെപ്റ്റംബർ 4ന്
Content: കുട്ടികൾക്കും ടീനേജുകാർക്കും വേണ്ടി അവരുടെ മാതാപിതാക്കൾക്കുമായി അഭിഷേകാഗ്‌നി ഗ്ലോബൽ, ലിറ്റിൽ ഇവാഞ്ചലിസ്റ്റ്, മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു ദിവസത്തെ ഉപവാസ പ്രാർത്ഥനാ ധ്യാനം ഓൺലൈനിൽ സെപ്റ്റംബർ 4ന് നാളെ നടക്കും. അഭിഷേകാഗ്നി മിനിസ്ട്രി ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുകെ സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള ശുശ്രൂഷകൾ ഓസ്‌ട്രേലിയലിൽ രാത്രി 8.30 മുതൽ 10.30 വരെയും ഇന്ത്യയിൽ വൈകിട്ട് 6 മുതൽ 4 വരെയും സെൻട്രൽ സമയം രാവിലെ 5 മുതൽ 7 വരെയുമാണ്. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നാളിതുവരെ കുട്ടികൾക്കുവേണ്ടിയുള്ള അനവധി പ്രോഗ്രാമുകളിലൂടെ കണ്ടതും കേട്ടതും വിലയിരുത്തിയതുമായ വിഷയങ്ങളും കൂടാതെ കുട്ടികളുടെ ആത്മീയ, മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പരിപാടികളും ഈ പ്രത്യേക ഉപവാസ പ്രാർത്ഥന ധ്യാനത്തിന്റെ ഭാഗമാകും. ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി എല്ലാ മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. ** കൂടുതൽ വിവരങ്ങൾക്ക്: യുകെ : തോമസ് 07877508926. ഓസ്‌ട്രേലിയ: സിബി 0061401960133 അയർലൻഡ്: ഷിബു 00353877740812. ** ഓൺലൈനിൽ 84547548386 എന്ന നമ്പറിൽ സൂം ആപ്പ് വഴിയാണ് ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടത് .
Image: /content_image/Events/Events-2020-09-03-15:21:06.jpg
Keywords: അഭിഷേകാ
Content: 14217
Category: 12
Sub Category:
Heading: ഭൂതോച്ചാടനം ചെയ്യുവാനുള്ള അധികാരം എന്തുകൊണ്ട് അല്‍മായന് നല്‍കുന്നില്ല?
Content: ഭൂതോച്ചാടനം എന്നാല്‍ പിശാചുബാധ ഒഴിപ്പിക്കുക എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. പിശാചുബാധ ഒഴിപ്പിക്കുന്ന കര്‍മ്മം കൂദാശാനുകരണമാണ്‌. അത് ഭക്‌താനുഷ്ഠാനമല്ല, കൂദാശാനുകരണങ്ങളും കൂദാശകളും പരികര്‍മം ചെയ്യാന്‍ ഏതെങ്കിലും പട്ടങ്ങള്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്ക്‌ മാത്രമേ അധികാരമുള്ളു. ഒരു രൂപതയില്‍ പിശാചുബാധ ഒഴിപ്പിക്കാൻ മെത്രാൻ നിശ്ചയിക്കുന്ന പ്രത്യേക വൈദികര്‍ക്കു മാത്രമേ അധികാരമുള്ളു. ഈ അധികാരം സഭയില്‍ വൈദികരല്ലാതെ മറ്റാര്‍ക്കും നല്കാത്തതിനു കാരണം ഇതൊരു കൂദാശാനുകരണമായതുകൊണ്ടും കൂദാശാനുകരണങ്ങള്‍ പരികര്‍മ്മം ചെയ്യാന്‍ അല്മായര്‍ക്ക്‌ അനുവാദമില്ലാത്തതുകൊണ്ടുമാണ്‌. സഭയുടെ നിയമമനുസരിച്ച്‌ എല്ലാ വൈദികര്‍ക്കും തിരുപ്പട്ടം വഴി ഇതിന് അധികാരമുണ്ടെങ്കിലും ഇത്‌ പരികര്‍മ്മം ചെയ്യാന്‍ സഭ പ്രത്യേകം നിയോഗിച്ച വൈദികര്‍ക്കു മാത്രമാണു സാധാരണമായി അനുവാദമുള്ളത്. #{black->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-09-03-15:35:38.jpg
Keywords: ഭൂതോച്ചാ
Content: 14218
Category: 7
Sub Category:
Heading: CCC Malayalam 81 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയൊന്നാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര