category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമൊസാംബിക്കില്‍ ജിഹാദി ആക്രമണത്തെ തുടര്‍ന്ന് കാണാതായ സന്യാസിനികളെ ഇതുവരെ കണ്ടെത്താനായില്ല
Contentമൊസാംബിക്ക്: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് കാണാതായ ബ്രസീൽ വംശജരായ സന്യാസിനിമാരുടെ തിരോധാനത്തില്‍ ക്രൈസ്തവ സമൂഹം ആശങ്കയിൽ. മൊസാംബിക്കിലെ മസിംബോയ ഡി പ്രേയ തുറമുഖത്ത് ആഗസ്റ്റ് മാസം തുടക്കത്തിൽ ജിഹാദികൾ നടത്തിയ ആക്രമണത്തിനു ശേഷമാണ് സെന്റ് ജോസഫ് ഓഫ് ചെമ്പേരി സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ഇനേസ് റാമോസ്, സിസ്റ്റര്‍ എലിയാന ഡാ കോസ്റ്റ എന്നീ രണ്ട് പേരെ ഇവര്‍ താമസിച്ചിരുന്ന കോൺവെന്റിൽ നിന്നും കാണാതാകുന്നത്. പ്രായമായവരും, കുട്ടികളുമടക്കം മറ്റ് അറുപതു ആളുകൾ കോൺവെന്റിൽ ഈ സമയമുണ്ടായിരുന്നു. ഇവര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. കാണാതായ ആളുകളുടെ കാര്യത്തിൽ അധികൃതർ വിശദീകരണമൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഉത്തര മൊസാംബിക്കിലെ പെമ്പാ രൂപതയിലെ വൈദികനായ ഫാ. ക്വരിവി ഫോൺസെക്ക ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് വെളിപ്പെടുത്തി. ആക്രമണത്തിനുശേഷം സന്യാസിനിമാരെ ഫോണിൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. മസിംബോയ ഡി പ്രേയ തുറമുഖം മറ്റ് പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ടാണ് ഇപ്പോൾ കിടക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് അഞ്ചാം തീയതി ആരംഭിച്ച ആക്രമണം ഓഗസ്റ്റ് പതിനൊന്നാം തീയതി വരെ നീണ്ടു നിന്നുവെന്ന് ഫാ. ക്വരിവി പറഞ്ഞു. പിന്നാലെ ഇസ്ലാമിക തീവ്രവാദികള്‍ മസിംബോയ ഡി പ്രേയ തുറമുഖവും കീഴടക്കി. തീവ്രവാദികളുടെ സാന്നിധ്യം മൂലം വലിയ പ്രതിസന്ധിയാണ് മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യ അഭിമുഖീകരിക്കുന്നത്. അക്രമത്തെ തുടര്‍ന്നു നിരവധി പേർ കൊല്ലപ്പെടുകയും, ഭവനരഹിതരാവുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ച തീവ്രവാദി സംഘടനയാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-03 12:02:00
Keywordsജിഹാദ, ഇസ്ലാമി
Created Date2020-09-03 17:33:13