Contents

Displaying 13831-13840 of 25139 results.
Content: 14179
Category: 1
Sub Category:
Heading: മിഷൻ ഞായർ ആചരണം ഒക്ടോബർ 18ന് തന്നെ: മാറ്റമില്ലെന്ന് വത്തിക്കാന്‍ പൊന്തിഫിക്കൽ കൗൺസില്‍
Content: വത്തിക്കാൻ സിറ്റി: ലോകമെമ്പാടും നടക്കുന്ന മിഷ്ണറി പ്രവർത്തനങ്ങൾക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള മിഷൻ ഞായർ ആചരണം ഇത്തവണയും പതിവ് പോലെ ആചരിക്കുമെന്ന് വത്തിക്കാന്‍. ഈ വർഷം ഒക്ടോബർ 18നാണ് മിഷൻ ഞായർ. ഒക്ടോബർ മാസത്തിലെ അവസാന ഞായറിനു തൊട്ടുമുമ്പുള്ള ഞായറാണ് ആഗോള സഭ മിഷൻ ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് സഭയുമായി ബന്ധപ്പെട്ട നിരവധി ദിനാചരണങ്ങൾ മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ മിഷൻ ഞായർ ആചരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മിഷന്‍ ഞായര്‍ ആചരണത്തില്‍ മാറ്റമില്ലെന്ന് സുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കൽ കൗൺസില്‍ സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ഒന്നിന് മിഷ്ണറിമാരുടെ മധ്യസ്ഥയായ ലിസ്യുവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാളോടെ ആരംഭിക്കുന്ന ഒക്ടോബർ മാസത്തിലെ സുപ്രധാന ദിനമാണ് മിഷൻ ഞായർ. 1926ൽ പയസ് 11-ാമൻ പാപ്പയാണ് ആഗോള മിഷൻ ഞായർ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കത്തോലിക്കാ സഭയിൽ മിഷൻ ചൈതന്യം ഉണർത്തി, ലോകമെമ്പാടുമുള്ള സുവിശേഷവൽക്കരണ പ്രവർത്തനങ്ങളെ ആത്മീയമായും സാമ്പത്തികമായും സഹായിക്കുകയാണ് മിഷൻ ഞായർ ദിനാചരണത്തിന്റെ ലക്ഷ്യം. മിഷന്‍ ചൈതന്യം സഭയില്‍ തീക്ഷ്ണമായി ഉജ്വലിക്കാനും മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാനും വേണ്ടി കഴിഞ്ഞ വര്‍ഷം അസാധാരണ മിഷന്‍ മാസമായാണ് ആചരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-29-14:34:15.jpg
Keywords: മിഷന്‍
Content: 14180
Category: 1
Sub Category:
Heading: ഫാ. ജോർജ്ജ് കുരിശുംമൂട്ടില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ
Content: കോട്ടയം: കോട്ടയം അതിരൂപതയിലെ ക്‌നാനായ മലങ്കര സമൂഹത്തിന്റെ വികാരി ജനറലായി 2019 മുതല്‍ ശുശ്രൂഷ ചെയ്‌തുകൊണ്ടിരിക്കുന്ന ഫാ. ജോർജ്ജ് കുരിശുംമൂട്ടില്‍ അതിരൂപതയുടെ സഹായമെത്രാനായി ഫ്രാന്‍സിസ്‌ പാപ്പ നിയമിച്ചു. കറ്റോട്‌ സെന്റ്‌ മേരീസ്‌ മലങ്കര ക്‌നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടില്‍ പരേതരായ അലക്‌സാണ്ടര്‍-അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്‌ നിയുക്ത മെത്രാൻ. കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹത്തിന്റെ മുന്‍ വികാരി ജനറല്‍ പരേതനായ തോമസ്‌ കുരിശുംമൂട്ടില്‍ അച്ചന്‍ അദ്ദേഹത്തിന്റെ പിതൃസഹോദരനാണ്‌. 1961 ഓഗസ്റ്റ്‌ 9ന്‌ ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം തിരുവല്ല എസ്‌.സി.എസ്‌. ഹൈസ്‌കൂളിലും മൈനര്‍ സെമിനാരി പരിശീലനം എസ്‌.എച്ച്‌.മൗണ്ട്‌ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയിലും, തത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും മംഗലാപുരം സെന്റ്‌ ജോസഫ്‌സ്‌ സെമിനാരിയിലും പൂര്‍ത്തിയാക്കി. 1987 ഡിസംബര്‍ 28-ന്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍വച്ച്‌ കുന്നശ്ശേരില്‍ പിതാവിന്റെ കൈവയ്‌പുവഴി പുരോഹിതനായി അഭിഷിക്തനായി. തുടര്‍ന്ന്‌ അതിരൂപതാ മൈനര്‍ സെമിനാരി വൈസ്‌ റെക്‌ടര്‍, ബാംഗ്ലൂര്‍ ഗുരുകുലം വൈസ്‌ റെക്‌ടര്‍ എന്നീ ചുമതലകളിലും തുരുത്തിക്കാട്‌, ഇരവിപേരൂര്‍, ചിങ്ങവനം, കുറ്റൂര്‍, ഓതറ, തെങ്ങോലി, റാന്നീ എന്നീ പള്ളികളില്‍ വികാരിയായും അതിരൂപതയിലെ ഹാദൂസ ക്രൈസ്‌തവ കലാകേന്ദ്രത്തിന്റെ ഡയറക്‌ടറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ലെബനോനിലെ (ക്ലാസിക്‌) മാരോണൈറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഐക്കണോഗ്രാഫിയില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഫാ. ജോർജ്ജ് കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസ്‌, വടവാതൂര്‍ സെമിനാരി, തിരുവല്ല സെന്റ്‌ ജോണ്‍സ്‌ കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങള്‍ തുടങ്ങിയവയില്‍ വരച്ചിട്ടുള്ള ഐക്കണുകള്‍ പ്രശസ്‌തമാണ്‌. ഗീവര്‍ഗസ്‌ മാര്‍ അപ്രേം എന്ന പേര്‌ സ്വീകരിച്ചിരിക്കുന്ന നിയുക്ത മെത്രാന്റെ മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട്‌ തീരുമാനിക്കുന്നതാണ്‌.
Image: /content_image/News/News-2020-08-29-17:29:55.jpg
Keywords: കോട്ടയ
Content: 14181
Category: 10
Sub Category:
Heading: ഐ‌എസ് തീവ്രവാദികളുടെ വെടിയേറ്റ കാസ സ്പാനിഷ് ദേവാലയങ്ങളിൽ പ്രദർശനത്തിന്
Content: മാഡ്രിഡ്/ക്വരാഘോഷ്: പീഡിത ക്രൈസ്തവ സമൂഹത്തെ സ്മരിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ വെടിയേറ്റ കാസ സ്പെയിനിലെ മലാഖ രൂപതയുടെ ദേവാലയങ്ങളിൽ പ്രദർശനത്തിന്. ഇറാഖിലെ ക്വരാഘോഷ് നഗരത്തിൽ സ്ഥിതിചെയ്യുന്ന സിറിയൻ കത്തോലിക്ക ദേവാലയത്തിൽ നിന്നാണ് കാസ കണ്ടുകിട്ടിയത്. പിന്നീട് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ശ്രമഫലമായി സ്പെയിനിൽ എത്തിക്കുകയായിരിന്നു. ക്രൈസ്തവർ വിശുദ്ധ വസ്തുവായി കാണുന്ന കാസ തീവ്രവാദികൾ വെടിവെക്കാനുളള പരിശീലന വസ്തുവായി കണക്കാക്കിയെന്ന് മലാഖയിലെ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയുടെ പ്രതിനിധി അന മരിയ അൽഡിയ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങൾ വെടിവെച്ച കാസയുടെ സാന്നിധ്യത്തിൽ വിശുദ്ധ കുർബാനയർപ്പണം നടക്കുമെന്ന് തീവ്രവാദികൾ കരുതിയില്ല. സഭയുടെ ആദ്യ നാളുകൾ മുതൽ വിശ്വാസികൾ അനുഭവിച്ച, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന മതപീഡനം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു പ്രദർശനം സംഘടിപ്പിച്ചതെന്നും അന പറഞ്ഞു. കർത്താമയിലുളള സാൻ ഇസിദോർ ദേവാലയത്തിലാണ് കാസ ആദ്യമായി വിശുദ്ധ കുർബാനയ്ക്കു ഉപയോഗിച്ചത്. സെപ്റ്റംബർ 14 വരെ മലാഖ രൂപതയിൽ കാസ പ്രദർശനത്തിനുണ്ടാകും. 2014ലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന ഉത്തര ഇറാഖ് കീഴടക്കുന്നത്. പിന്നീട് നിനവേ പ്രവിശ്യയിലേക്കും ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചു. തീവ്രവാദി സംഘടനയുടെ ആവിർഭാവത്തിനു ശേഷം ഒരു ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളാണ് പ്രവിശ്യയിൽ നിന്ന് പലായനം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് നിരവധി ക്രൈസ്തവ ഭവനങ്ങളും, ദേവാലയങ്ങളും തകർത്തു. ക്രൈസ്തവ വിശ്വാസികളെയും, മറ്റു ന്യൂനപക്ഷങ്ങളെയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലക്ഷ്യം വെക്കുന്നതിനെ വംശഹത്യയോടാണ് 2016ൽ യൂറോപ്യൻ യൂണിയനും അമേരിക്കയും, ബ്രിട്ടണും ഉപമിച്ചത്. 2017ൽ സംഘടനയെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉന്മൂലനം ചെയ്തിരിന്നു. ഇതിനു ശേഷമുള്ള ക്രൈസ്തവരുടെ മടങ്ങിവരവ് മന്ദഗതിയിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-29-19:50:08.jpg
Keywords: കാസ
Content: 14182
Category: 11
Sub Category:
Heading: 'ക്രൈസ്തവ പീഡനത്തില്‍ നിശബ്ദത പാലിക്കുന്ന ലോകം': ശ്രദ്ധേയമായ പ്രസംഗ മത്സരവുമായി മാനന്തവാടി രൂപത യൂത്ത് മിനിസ്ട്രി
Content: മാനന്തവാടി: ആഗോള തലത്തില്‍ ക്രൈസ്തവർക്ക് എതിരെഉള്ള മത പീഡനം വർദ്ധിക്കുമ്പോഴും ഐക്യരാഷ്ട്ര സഭയും ലോകനേതാക്കളും സാംസ്‌കാരിക പ്രവർത്തകരും സാമൂഹിക നീതിക്കും മനുഷ്യവകാശത്തിനും നിലകൊള്ളുന്നവരും മാധ്യമങ്ങളും നിശബ്ദത പാലിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ പ്രസംഗ മത്സരവുമായി മാനന്തവാടി രൂപത യൂത്ത് മിനിസ്ട്രി. ക്രൈസ്തവ പീഡനതിനെതിരെയുള്ള ലോകത്തിന്റെ നിശബ്ദതതയെ പറ്റി സ്വന്തം ഫേസ്ബുക് അക്കൗണ്ടിലോ പേജിലോ ലൈവായി പ്രസംഗിക്കുന്നവരില്‍ നിന്നാണ് വിജയിയെ കണ്ടെത്തുന്നത്. രൂപതകൾക്കും റീത്തുകൾക്കും അതീതമായി ആർക്കും ഇതിൽ പങ്കെടുക്കാം. പേരുകൾ രജിസ്റ്റർ ചെയ്യണം. മലയാളത്തിലാണ് പ്രസംഗിക്കേണ്ടത്. ഓഗസ്റ്റ്‌ 30 മുതൽ സെപ്റ്റംബർ 15 വരെ മത്സരിക്കാം.കുറഞ്ഞത് ആയിരം വ്യൂവേഴ്‌സും അമ്പത് ഷെയറും ലഭിച്ചിട്ടുള്ള പ്രസംഗങ്ങൾ മാത്രമേ അവസാന റൗണ്ടിൽ പരിഗണിക്കുകയുള്ളു. രെജിസ്ട്രേഷൻ നിർബന്ധമാണ്. നിബന്ധനകൾക്ക് വിധേയമായി വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് 7558981372, 8156897407 എന്നീ നമ്പറിൽ ബന്ധപെടേണ്ടതാണെന്ന് ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ, അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ എന്നിവർ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-29-21:12:13.jpg
Keywords: മാനന്തവാടി
Content: 14183
Category: 1
Sub Category:
Heading: ഭാരതത്തിന്റെ അപ്പസ്തോലിക പ്രതിനിധിക്ക് ബ്രസീലിലേക്ക് സ്ഥലമാറ്റം
Content: ന്യൂഡല്‍ഹി: ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയ്ക്കു ബ്രസീലിലേക്കു സ്ഥലം മാറ്റം. മാര്‍പാപ്പയുടെ ബ്രസീലിലെ പ്രതിനിധിയായാണു പുതിയ നിയമനം. വത്തിക്കാന്റെ ഇന്ത്യയിലെ പുതിയ സ്ഥാനപതിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ആര്‍ച്ച് ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയെ ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലേക്കു മാറ്റി നിയമിച്ചതായുള്ള പ്രഖ്യാപനം വത്തിക്കാന്‍ പ്രസ് ഓഫീസ് ഇന്നലെ ഉച്ചകഴിഞ്ഞാണ് അറിയിച്ചത്. 2017 ഫെബ്രുവരി പതിനാറിനാണ് ഇറ്റാലിയന്‍ സ്വദേശിയായ ജാംബത്തിസ്ത ദിക്വാത്രോ അപ്പസ്തോലിക പ്രതിനിധിയായി സേവനം ആരംഭിച്ചത്. പനാമ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂണ്‍ഷോ ആയിരുന്ന ശേഷമായിരുന്നു ഇന്ത്യയിലെത്തിയത്. കോവിഡിന്റെ സാഹചര്യത്തില്‍ പൊതുയാത്രയയപ്പുണ്ടാകില്ലെന്നു വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. രാജ്യത്തെ ലക്ഷകണക്കിന് വിശ്വാസികളുടെ സ്വപ്നമായ പാപ്പയുടെ ഭാരത സന്ദര്‍ശനം പൂര്‍ത്തികരിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം നിരവധി തവണ ദുഃഖം പ്രകടിപ്പിച്ചിരിന്നു.
Image: /content_image/News/News-2020-08-30-07:28:48.jpg
Keywords: ബ്രസീലി
Content: 14184
Category: 18
Sub Category:
Heading: ദേശീയ അല്‍മായ നേതൃസമ്മേളനം സെപ്റ്റംബര്‍ അഞ്ചിന്
Content: കൊച്ചി: സീറോ മലബാര്‍ സഭ അല്മായ ഫോറം സംഘടിപ്പിക്കുന്ന ദേശീയ അല്‍മായ നേതൃസമ്മേളനം വെബ് കോണ്‍ഫറന്‍സായി സെപ്റ്റംബര്‍ അഞ്ചിനു നടക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെപ്റ്റംബര്‍ 26നു നടത്തുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന് ഒരുക്കമായി നടക്കുന്ന വെബ് കോണ്‍ഫറന്‍സില്‍, ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം, ദേശീയതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അല്‍മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
Image: /content_image/India/India-2020-08-30-07:46:02.jpg
Keywords: അല്‍മായ
Content: 14185
Category: 13
Sub Category:
Heading: എല്ലാവര്‍ക്കും നന്ദി, ഞാൻ ഇപ്പോഴും എന്റെ ദൈവത്തിൽ വിശ്വസിക്കുന്നു: മരിയ ഷഹ്‌ബാസിന്റെ വീഡിയോ പുറത്ത്
Content: ലാഹോർ: തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിച്ച് ക്രൈസ്തവ സമൂഹത്തിന്റെ കണ്ണീരായി മാറിയ പാക്ക് പെണ്‍കുട്ടി മരിയ (മൈറ) ഷഹ്‌ബാസിന്റെ വീഡിയോ. രണ്ടു പേരോടൊപ്പമാണ് മരിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തന്റെ അടുത്തിരിക്കുന്ന ഇവരില്‍ ഒരാള്‍ വക്കീലും മറ്റെയാള്‍ സഹായിച്ച ഒരു സഹോദരനുമാണെന്നും വീഡിയോയില്‍ മരിയ പറയുന്നുണ്ട്. "എന്റെ പേർ മരിയ എന്നാണ്. വയസ്സ് 14. എന്നെ തട്ടിക്കൊണ്ടു പോയി ചില പേപ്പറുകളിൽ ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചു. എന്നിട്ട് അവരെന്നോട് പറഞ്ഞു 'നീ മുസ്ലിം ആയി' എന്ന്. അതുപോലെ വീണ്ടും ഭീഷണിപ്പെടുത്തി. എന്റെ മോശം വീഡിയോ ഉണ്ടാക്കി. അത് അപ്‌ലോഡ് ചെയ്യുമെന്നും പറഞ്ഞു. അതിനു ശേഷം വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു 'സാധ്യമല്ല'ന്ന്. അപ്പോൾ വീണ്ടും എന്നെ ഭീഷണിപ്പെടുത്തി. കുടുംബത്തെ പൂര്‍ണ്ണമായി നശിപ്പിക്കുമെന്ന് പറഞ്ഞു". മരിയ പറഞ്ഞു. ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ പാക്ക് ക്രിസ്ത്യന്‍ ഫേസ്ബുക്ക് പേജുകളിലാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.</p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FOPCAINT%2Fvideos%2F640598699926780%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p>മരിയ ഷഹ്ബാസിന് നേരിടേണ്ടി വന്ന പീഡനവും നീതി നിഷേധവും കെട്ടുകഥയാണെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഇതിനിടെ പ്രചരണം നടത്തിയിരിന്നു. മരിയയുടെ വീഡിയോ പുറത്തുവന്നതോടെ ഇവരുടെ കുപ്രചരണവും പൊളിഞ്ഞിരിക്കുകയാണ്. നേരത്തെ മരിയ ഷഹ്‌ബാസ് രക്ഷപ്പെട്ട വിവരം സ്ഥിരീകരിച്ച് പാക്കിസ്ഥാനി മാധ്യമ പ്രവർത്തകനും ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനുമായ സലീം ഇക്ബാല്‍ രംഗത്ത് വന്നിരിന്നു. മരിയയോടൊപ്പമുള്ള ചിത്രം സഹിതമായിരിന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് വീഡിയോയും പുറത്തുവന്നിരിക്കുന്നത്. ഒരു മാസത്തോളം നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ മൈറ (മരിയ) ഷഹ്ബാസ്, ഭര്‍ത്താവെന്ന് കോടതി വിധിച്ച മൊഹമ്മദ്‌ നാകാഷിന്റെ ഫൈസലാബാദിന് സമീപമുള്ള വീട്ടില്‍ നിന്നുമാണ് രക്ഷപ്പെട്ടതെന്നു ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നാകാഷും രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ പകല്‍ വെളിച്ചത്തില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുന്നത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് കോടതിയില്‍ എത്തിയെങ്കിലും വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോയി 'നല്ല ഭാര്യയായി ജീവിക്കുവാനായിരിന്നു' ലാഹോര്‍ ഹൈകോടതി ജഡ്ജി രാജാ മുഹമ്മദ്‌ ഷാഹിദ് അബ്ബാസിയുടെ വിധി ന്യായം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-30-10:58:19.jpg
Keywords: മരിയ, പാക്ക
Content: 14186
Category: 1
Sub Category:
Heading: 51 ഭാഷകളിൽ 'നന്മ നിറഞ്ഞ മറിയമേ' മനഃപാഠം: അത്ഭുതമായി തമിഴ്നാട്ടില്‍ നിന്നുള്ള ബാലന്‍
Content: ചെന്നൈ: യേശു സംസാരിച്ചിരിന്ന അറമായ ഭാഷ ഉള്‍പ്പെടെ അന്‍പത്തിയൊന്നു ഭാഷകളിൽ 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുന്ന തമിഴ് ബാലൻ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നു. ചെന്നൈ ഇബ്രാഹിം - ഇമ്മാകുലേറ്റ് ഷീബ ദമ്പതികളുടെ മകനായ ഫ്രാൻസിസ് അസിസ്സി എന്ന ഒന്നാം ക്ലാസുകാരനാണ് നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഓരോ ഭാഷയിലും സ്ഫുടതയോടെ വ്യക്തമായി പ്രാര്‍ത്ഥന ചൊല്ലുന്ന ഫ്രാൻസിസിന്റെ വീഡിയോ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അർപ്പുതര്‍ യേശു ടിവിയാണ് പ്രസിദ്ധീകരിച്ചത്. ഇത് നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരിന്നു. തമിഴ്, ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, അറമായ, ജാപ്പനീസ്, ചൈനീസ്, ജർമ്മൻ, ഐറിഷ്, മെക്സിക്കൻ, കെനിയ, കൊങ്കിണി, മലയാളം, തെലുങ്ക്, കന്നഡ, ബംഗാളി പഞ്ചാബി ഭാഷകളിൽ പ്രാർത്ഥന ചൊല്ലുന്നതും വിഡിയോയിൽ വ്യക്തമാണ്. യൂ ട്യൂബിൽ നിന്നുമാണ് ഓരോ ഭാഷയിലുമുള്ള 'നന്മ നിറഞ്ഞ മറിയമേ' കണ്ടെത്തി പഠിപ്പിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. അമ്മ ബി എ ഇംഗ്ലീഷ് ബിരുദധാരിയാണ്, പിതാവ് ബാങ്കിൽ ജോലി ചെയ്യുന്നു. ദൈവമാണ് തങ്ങളുടെ മകന് ജ്ഞാനം നൽകിയതെന്നു മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തി. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F645025396124190%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ചെന്നൈ ഔർ ലേഡി ഓഫ് ഗൈഡൻസ്, സെന്‍റ് ലാസറസ് ദേവാലയത്തിൽ പ്രാർത്ഥിക്കാൻ വന്നിരുന്ന കുടുംബത്തെ ഫാ. വൈ. എഫ് ബോസ്കോയാണ് ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. മാതൃഭാഷ പോലെ മറ്റു ഭാഷകളിലും പ്രാർത്ഥന പഠിച്ചെടുത്ത അത്ഭുതബാലനെ പോലെ എല്ലാ കുഞ്ഞു മക്കളെയും ആത്മീയ ജീവിതത്തിൽ വളരാൻ പ്രോത്സാഹിപ്പിക്കുവാന്‍ വീഡിയോ സഹായകമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-30-23:37:04.jpg
Keywords: ബാല
Content: 14187
Category: 13
Sub Category:
Heading: 51 ഭാഷകളില്‍ 'നന്മ നിറഞ്ഞ മറിയമേ' മനഃപാഠം: അത്ഭുതമായി തമിഴ്‌നാട്ടില്‍ നിന്നുള്ള ബാലന്‍
Content: ചെന്നൈ: അറബിയും ചൈനീസും ഉള്‍പ്പെടെ അന്‍പത്തിയൊന്നു ഭാഷകളിൽ 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുന്ന തമിഴ് ബാലൻ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നു. ചെന്നൈയില്‍ താമസിക്കുന്ന ഇബ്രാഹിം - ഇമ്മാക്കുലേറ്റ് ഷീബ ദമ്പതികളുടെ മകനായ ഫ്രാൻസിസ് അസിസ്സി എന്ന ഒന്നാം ക്ലാസുകാരനാണ് നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഓരോ ഭാഷയിലും സ്ഫുടതയോടെ വ്യക്തമായി പ്രാര്‍ത്ഥന ചൊല്ലുന്ന ഫ്രാൻസിസിന്റെ വീഡിയോ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അർപ്പുതര്‍ യേശു ടിവിയാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തുടര്‍ന്നു നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരിന്നു. തമിഴ്, ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, അറമായ, ജാപ്പനീസ്, ചൈനീസ്, ജർമ്മൻ, ഐറിഷ്, മെക്സിക്കൻ, കെനിയ, കൊങ്കിണി, മലയാളം, തെലുങ്ക്, കന്നഡ, ബംഗാളി പഞ്ചാബി ഭാഷകളിൽ പ്രാർത്ഥന ചൊല്ലുന്നതും വിഡിയോയിൽ വ്യക്തമാണ്. യൂ ട്യൂബിൽ നിന്നുമാണ് ഓരോ ഭാഷയിലുമുള്ള 'നന്മ നിറഞ്ഞ മറിയമേ' കണ്ടെത്തി പഠിപ്പിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. അമ്മ ബി എ ഇംഗ്ലീഷ് ബിരുദധാരിയാണ്, പിതാവ് ബാങ്കിൽ ജോലി ചെയ്യുന്നു. ദൈവമാണ് തങ്ങളുടെ മകന് ജ്ഞാനം നൽകിയതെന്നു മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തി. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F645025396124190%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ചെന്നൈ ഔർ ലേഡി ഓഫ് ഗൈഡൻസ്, സെന്‍റ് ലാസറസ് ദേവാലയത്തിൽ പ്രാർത്ഥിക്കാൻ വന്നിരുന്ന കുടുംബത്തെ ഫാ. വൈ. എഫ് ബോസ്കോയാണ് ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. മാതൃഭാഷ പോലെ മറ്റു ഭാഷകളിലും പ്രാർത്ഥന പഠിച്ചെടുത്ത ഫ്രാന്‍സിസിനെ പോലെ കുഞ്ഞു മക്കളെ ആത്മീയ ജീവിതത്തിൽ വളരാൻ പ്രോത്സാഹിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് വീഡിയോ പ്രചോദനമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-31-13:25:19.jpg
Keywords: ബാല
Content: 14188
Category: 18
Sub Category:
Heading: സീറോമലബാര്‍ സഭയുടെ പ്രഥമ പ്രേഷിതതാരം ബഹുമതി റ്റി. മരിയദാസിന്
Content: കാക്കനാട്: സീറോമലബാര്‍ സഭയുടെ സിനഡ് ഏര്‍പ്പെടുത്തിയ പ്രേഷിതതാരം ബഹുമതിക്ക് തക്കലരൂപതയില്‍ നിന്നുള്ള റ്റി. മരിയദാസ് അര്‍ഹനായി. സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ വെച്ച് നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യ പ്രേഷിതതാരം ബഹുമതി സമ്മാനിച്ചു. 2019 ജനുവരി മാസത്തില്‍ ചേര്‍ന്ന മെത്രാന്‍ സിനഡിലാണ് സീറോമലബാര്‍ സഭയുടെ പ്രഷിത പ്രവര്‍ത്തനങ്ങളില്‍ അനിതരസാധാരണമാംവിധം സഹകാരികളാകുന്നവര്‍ക്കുവേണ്ടി ഇങ്ങനെയൊരു ബഹുമതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, തമിഴ്നാട്ടിലെ തക്കല രൂപതയുടെ സ്ഥാപനത്തിന് മുന്‍പേതന്നെ അവിടുത്തെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സഹകാരിയാവുകയും പല മിഷന്‍കേന്ദ്രങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുകയും രൂപതയുടെ വളര്‍ച്ചയ്ക്കായി ഏറെ പരിശ്രമിക്കുകയും ചെയ്ത. റ്റി. മരിയദാസിന് ഈ ബഹുമതി നല്‍കാന്‍ 2020 ജനുവരി മാസം നടന്ന സിനഡ് സമ്മേളനത്തില്‍ തീരുമാനമായി. സഭാദിന ആഘോഷങ്ങളുടെ സമയത്ത് നടത്താനിരുന്ന ഈ ബഹുമതി നല്‍കല്‍ ചടങ്ങ്, കോവിഡ്-19 ന്‍റെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം മാറ്റിവെയ്ച്ചു. തുടര്‍ന്ന് ആഗസ്റ്റ് മാസം 28ന് സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ റ്റി. മരിയദാസിന് ഈ ബഹുമതി സമ്മാനിക്കുകയായിരുന്നു. തദവസരത്തില്‍, തക്കല രൂപതാധ്യക്ഷന്‍ മാര്‍ രാജേന്ദ്രനും സീറോമലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്കക്കലും മൗണ്ട് സെന്‍റ് തോമസില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും സന്നിഹിതരായിരുന്നു. ക്രൈസ്തവര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സീറോമലബാര്‍ സഭയുടെ ക്രൈസ്തവആത്മീയത, സഭാജീവിതം, ദൈവശാസ്ത്രം, ചരിത്രം, അജപാലനം, മിഷനറി പ്രവര്‍ത്തനം എന്നിവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി മികച്ച സംഭാവന നല്‍കിയ വ്യക്തികളെ ബഹുമാനിയ്ക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായിട്ടാണ് സീറോമലബാര്‍ സഭാസിനഡ് ബഹുമതികളും പദവികളും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദികരത്നം, മല്പാന്‍, സഭാതാരം, പ്രേഷിതതാരം എന്നിവയാണ് സഭയുടെ ബഹുമതികള്‍.
Image: /content_image/India/India-2020-08-31-06:28:27.jpg
Keywords: സീറോ