category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ക്രൈസ്തവ പീഡനത്തില്‍ നിശബ്ദത പാലിക്കുന്ന ലോകം': ശ്രദ്ധേയമായ പ്രസംഗ മത്സരവുമായി മാനന്തവാടി രൂപത യൂത്ത് മിനിസ്ട്രി
Contentമാനന്തവാടി: ആഗോള തലത്തില്‍ ക്രൈസ്തവർക്ക് എതിരെഉള്ള മത പീഡനം വർദ്ധിക്കുമ്പോഴും ഐക്യരാഷ്ട്ര സഭയും ലോകനേതാക്കളും സാംസ്‌കാരിക പ്രവർത്തകരും സാമൂഹിക നീതിക്കും മനുഷ്യവകാശത്തിനും നിലകൊള്ളുന്നവരും മാധ്യമങ്ങളും നിശബ്ദത പാലിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ പ്രസംഗ മത്സരവുമായി മാനന്തവാടി രൂപത യൂത്ത് മിനിസ്ട്രി. ക്രൈസ്തവ പീഡനതിനെതിരെയുള്ള ലോകത്തിന്റെ നിശബ്ദതതയെ പറ്റി സ്വന്തം ഫേസ്ബുക് അക്കൗണ്ടിലോ പേജിലോ ലൈവായി പ്രസംഗിക്കുന്നവരില്‍ നിന്നാണ് വിജയിയെ കണ്ടെത്തുന്നത്. രൂപതകൾക്കും റീത്തുകൾക്കും അതീതമായി ആർക്കും ഇതിൽ പങ്കെടുക്കാം. പേരുകൾ രജിസ്റ്റർ ചെയ്യണം. മലയാളത്തിലാണ് പ്രസംഗിക്കേണ്ടത്. ഓഗസ്റ്റ്‌ 30 മുതൽ സെപ്റ്റംബർ 15 വരെ മത്സരിക്കാം.കുറഞ്ഞത് ആയിരം വ്യൂവേഴ്‌സും അമ്പത് ഷെയറും ലഭിച്ചിട്ടുള്ള പ്രസംഗങ്ങൾ മാത്രമേ അവസാന റൗണ്ടിൽ പരിഗണിക്കുകയുള്ളു. രെജിസ്ട്രേഷൻ നിർബന്ധമാണ്. നിബന്ധനകൾക്ക് വിധേയമായി വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് 7558981372, 8156897407 എന്നീ നമ്പറിൽ ബന്ധപെടേണ്ടതാണെന്ന് ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ, അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ എന്നിവർ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-29 21:11:00
Keywordsമാനന്തവാടി
Created Date2020-08-30 02:42:13