Contents

Displaying 13781-13790 of 25139 results.
Content: 14129
Category: 1
Sub Category:
Heading: മരിയ ഭക്തിയെ സഭാവിരുദ്ധ പ്രസ്ഥാനങ്ങളില്‍ നിന്ന് മോചിപ്പിക്കണം: പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയോട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മരിയ ഭക്തിയെ സഭാവിരുദ്ധ പ്രസ്ഥാനങ്ങളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റോമിലെ പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ പ്രസിഡന്‍റ് മോണ്‍. സ്റ്റേഫനോ ചെക്കീന് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. ആഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് സഭയിലെ മരിയ ഭക്തിയുടെ വിശ്വാസപൈതൃകം സമൂഹത്തിന്‍റെ നവമായ സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ പരിരക്ഷിക്കപ്പെടണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചത്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സഭാപ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി അതിന്‍റെ മൗലിക സ്വാഭാവത്തില്‍ സംരക്ഷിക്കപ്പെടുയും, അത് സുവിശേഷ മാനദണ്ഡങ്ങളായ നീതി, സ്വാതന്ത്ര്യം, സത്യസന്ധത, ഐക്യം എന്നിവയുമായി പൊരുത്തപ്പെട്ടു പോകുകകയും വേണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചതായി മോണ്‍. സ്റ്റേഫനോ പറഞ്ഞു. സമീപകാലത്തായി സുവിശേഷ മൂല്യങ്ങള്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇണങ്ങാത്ത രീതിയില്‍ ദൈവമാതാവിനോടുള്ള ഭക്തിയെ കൈകാര്യംചെയ്യുന്ന സ്വതന്ത്ര അധികാര കേന്ദ്രങ്ങളും പ്രസ്ഥാനങ്ങളും സംഘടനങ്ങളും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ തലപൊക്കിയിട്ടുള്ളത് പാപ്പ കത്തില്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളെ വിമര്‍ശിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ചെറുസംഘങ്ങള്‍ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തലപൊക്കുന്നുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നല്‍കിയ അഭിമുഖത്തില്‍ മോണ്‍. സ്റ്റേഫനോ വിശദീകരിച്ചു. അവയിൽ നിന്നെല്ലാം വിശ്വാസികളെ മോചിപ്പിക്കാൻ സഹായമാകുന്ന വിധത്തില്‍ വെല്ലുവിളികളെക്കുറിച്ച് സഭാമക്കളെ അവബോധമുള്ളവരാക്കുകയും, തെറ്റുകള്‍ തിരുത്തുകയും വ്യക്തമായ ധാരണകള്‍ നല്‍കുകയും വേണമെന്നു പാപ്പ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദൈവമാതാവിന്‍റെ വണക്കത്തെ സംബന്ധിച്ച തെറ്റായ പ്രവണതകളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ശാസ്ത്രീയവും, ബൗദ്ധികവും, ചരിത്രപരവും, അപഗ്രഥനപരവുമായ പഠനങ്ങൾ നടത്താന്‍ മരിയന്‍ അക്കാഡമിയില്‍ ഒരു പ്രത്യേക വിഭാഗംതന്നെ രൂപീകരിച്ചിട്ടുള്ളതായി അഭിമുഖത്തില്‍ മോണ്‍. സ്റ്റേഫനോ വെളിപ്പെടുത്തി. സെപ്റ്റംബറിൽ 18ന് മരിയൻ അക്കാദമി, രാജ്യാന്തര മരിയന്‍ സമ്മേളനം ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ, വിശ്വാസപരമായി കുറ്റവാളി സ്വഭാവമുള്ള പ്രസ്ഥാനങ്ങളെയും, സംഘടനകളെയും, പ്രതിഭാസങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി താൽക്കാലികമായി രൂപീകരിക്കപ്പെട്ട വകുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സഹായകമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. സമ്മേളനത്തിൽ ദൈവശാസ്ത്രജ്ഞരും മരിയ വിജ്ഞാനീയത്തില്‍ പ്രഗത്ഭരും ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നുമുള്ള വിദഗ്ദ്ധരും നേതാക്കളും, മരിയന്‍ സംഘടനാ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കുമെന്നും മോണ്‍സിഞ്ഞോര്‍ വ്യക്തമാക്കി. 1946-ൽ ഫാ. കാർലോ ബാലിക് എന്ന കപ്പൂച്ചിന്‍ വൈദികന്‍റെ നേതൃത്വത്തില്‍ ലോകത്ത് മരിയ ഭക്തി പ്രോത്സാഹിപ്പിക്കുക, അതിന്‍റെ ദൈവശാസ്ത്രപരമായ കൃത്യത നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരിയന്‍ അക്കാദമിക്ക് തുടക്കം കുറിച്ചത്. 1959-ൽ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ലോകമെമ്പാടുമുള്ള വിവിധ മരിയന്‍ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുകയും, മരിയൻ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പ്രസ്ഥാനങ്ങള്‍ക്ക് ഐകരൂപ്യമുള്ള മാര്‍ഗ്ഗരേഖകള്‍ നല്കുവാനും അന്നത്തെ മരിയൻ അക്കാദമിയ്ക്ക് 'പൊന്തിഫിക്കൽ' പദവി നൽകി. പോള്‍ ആറാമന്‍ പാപ്പ പൊന്തിഫിക്കൽ മരിയൻ അക്കാദമിയുടെ ചട്ടങ്ങളും, നിയമങ്ങൾക്കും അംഗീകാരം നൽകി. പിന്നീട് 1995-ൽ അത് പരിഷ്കരിക്കപ്പെട്ടു. വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പായുടെ ആഗ്രഹപ്രകാരമാണ് പൊന്തിഫിക്കൽ മരിയൻ അക്കാ‍ഡമിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ലോകമെമ്പാടുമുള്ള അക്കാദമികളിലേക്കും മരിയൻ സമൂഹങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് അതിനെ ആഗോള പൊന്തിഫിക്കൽ മരിയൻ അക്കാദമിയായി ഉയര്‍ത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-24-10:07:44.jpg
Keywords: പാപ്പ, മരിയ
Content: 14130
Category: 7
Sub Category:
Heading: CCC Malayalam 71 | കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയൊന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14131
Category: 1
Sub Category:
Heading: പീഡിത ജനതയ്ക്കു വേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി വിയറ്റ്നാം
Content: ഹെനോയ്: ലോകമെമ്പാടും പീഡനമേൽക്കുന്നവരെ സ്മരിക്കാനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച 'വിശ്വാസത്തിന്റെ പേരില്‍ പീഡനമേല്‍ക്കുന്ന ഇരകളെ അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്ര ദിനം' പ്രാര്‍ത്ഥനാപൂര്‍വ്വം ആചരിച്ച് വിയറ്റ്നാമീസ് ജനത. ഓഗസ്റ്റ് 22 ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാദിനത്തില്‍ ക്രൈസ്തവ സമൂഹത്തോടൊപ്പം വിവിധ മത വിഭാഗങ്ങളും പങ്കുചേര്‍ന്നു. മതസ്വാതന്ത്ര്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലംഘിക്കപ്പെടുകയാണെന്നും, മത പീഡനത്തിന്റെ ഇരകൾ ദിനംപ്രതി വർദ്ധിക്കുകയാണെന്നും സമാധാനത്തിനും, നീതിക്കുംവേണ്ടിയുള്ള ഹാ തിൻഹ് രൂപത കമ്മറ്റി അധ്യക്ഷനായ ഫാ. പീറ്റർ ട്രാൻ ദിൻഹ് ലേയ് പറഞ്ഞു. വിശ്വാസികൾക്ക് അവരുടെ ആരാധനാലയങ്ങൾ നഷ്ടമായി, നിരവധി പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു, അടിസ്ഥാനപരമായി ജീവിക്കാനാവശ്യമായ സൗകര്യങ്ങൾ പോലും പല സ്ഥലത്തും നിഷേധിക്കപ്പെടുന്നുവെന്നും ഫാ. പീറ്റർ ട്രാൻ വിശദീകരിച്ചു. ആരാധനാലയങ്ങൾ പിടിച്ചെടുക്കുക, പണിയാൻ അനുവദിക്കാതിരിക്കുക, സുവിശേഷവൽക്കരണത്തിനു നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിയന്ത്രണങ്ങളിലൂടെയും ഇപ്പോൾ വിശ്വാസി സമൂഹം പലസ്ഥലങ്ങളിലും പീഡിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പീഡിത ക്രൈസ്തവ സമൂഹം ക്രിസ്തുവിനോട് കൂടുതൽ അടുക്കാൻ തയ്യാറാകണമെന്നും ഓഗസ്റ്റ് പതിനാറാം തീയതി പുറത്തിറക്കിയ കുറിപ്പിൽ ഫാ. പീറ്റർ ആവശ്യപ്പെട്ടിരിന്നു. വൈദികന്റെ ആഹ്വാനം സ്വീകരിച്ച് ഹാ തിൻഹ് രൂപതയിലെ വൈദികർ ഓഗസ്റ്റ് 22നു പ്രത്യേക നിയോഗംവെച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധന നടത്തുകയും ചെയ്തു. മെഴുകുതിരി പ്രദക്ഷിണവും സംഘടിപ്പിച്ചു. ഹാ തിൻഹ്, ക്വാങ് ബിൻഹ് എന്നീ രണ്ട് പ്രവിശ്യകളിലെ ദേവാലയങ്ങൾ ഹാ തിൻഹ് രൂപതയുടെ കീഴിലാണ് വരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-24-11:35:16.jpg
Keywords: പീഡിത
Content: 14132
Category: 12
Sub Category:
Heading: ഈശോ ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിച്ച പ്രാർത്ഥനകൾ എങ്ങനെ വിശുദ്ധ ബൈബിളിൽ വന്നു?
Content: ശ്രദ്ധയോടെ വിശകലനം ചെയ്യേണ്ട ഒരു ചോദ്യമാണിത്. ഇവിടെയും ഓർത്തിരിക്കേണ്ട പ്രധാനകാര്യം ബൈബിളിൻ്റെ ദൈവനിവേശിത സ്വഭാവമാണ്. സുവിശേഷകർക്ക് രചനയ്ക്കുള്ള കാര്യങ്ങൾ ലഭിച്ചത് അവരുടെ സമൂഹത്തിൽ നിന്നും അപ്പസ്തോലന്മാരടങ്ങുന്ന ആദിമ പ്രഘോഷകരിൽ നിന്നുമാണ്. ഈ പ്രഭാഷകരിൽ ചിലർ ഈശോയുടെ സഹചാരികളായിരുന്നു. അപ്പസ്തോലന്മാരുടെ പ്രത്യക്ഷസാക്ഷ്യവുമായി സുവിശേഷത്തിലെ വിവരണങ്ങൾക്ക് ഗാഢ ബന്ധമുണ്ടായിരുന്നുവെന്ന് പൊതുവെ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്. അതിനാൽ ഈശോയുടെ സ്വകാര്യ പ്രാർത്ഥനകളും അപ്പസ്തോലിക പ്രഘോഷണത്തിൻ്റെയും ദൈവ നിവേശിത സ്വഭാവത്തിൻ്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കുകയാണ് ഉചിതം. ഈശോയുടെ സ്വകാര്യ പ്രാർത്ഥനകളുടെ ശബ്ദരേഖയിൽ നിന്നോ അപ്പസ്തോലന്മാരുടെ കുറിപ്പുകളിൽ നിന്നോ അല്ല അവ രേഖപെടുത്തിയിരിക്കുന്നത്. സുവിശേഷകന്മാർ ഈശോയുടെ വാക്കുകളും പ്രവൃത്തികളും രേഖപ്പടുത്തിയത് വേറൊരു ക്രമത്തിലാണെങ്കിലും, അക്ഷരാർത്ഥത്തിലല്ലെങ്കിലും, അതൊന്നും അവയുടെ സത്യത്തെ ബാധിക്കുന്നില്ല. കാരണം ഈശോയുടെ വാക്കുകളും ജീവിതവും രേഖപ്പെടുത്തിട്ടുള്ളത് അവ അതേപടി ഓർത്തിരിക്കാൻ വേണ്ടി മാത്രമായിരിന്നില്ല. പിന്നെയോ, സഭയുടെ വിശ്വാസത്തിൻ്റെയും ധാർമ്മിക ജീവിതത്തിൻ്റെയും അടിസ്ഥാനമായിരിക്കാൻ വേണ്ടിയത്രേ അവ പ്രഘോഷിക്കപ്പെട്ടത്. ചുരുക്കത്തിൽ ഈശോയുടെ പരസ്യശുശ്രൂഷയിൽ നിന്ന് രൂപപ്പെടുന്ന വചനപ്രഘോഷണത്തിൻ്റെ ലക്‌ഷ്യം ജീവചരിത്ര രചനയോ പദാനുപദമായ ആലേഖനമോ ആയിരുന്നില്ല. മറിച്ച് പരിശുദ്ധാത്മാവിനാൽ പ്രേരിതമായി ശ്രോതാക്കളുടെ ജീവിത സാഹചര്യങ്ങൾക്കിണങ്ങും വിധം അവതരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്ത വിവരങ്ങളാണവ. ഈശോയുടെ സ്വകാര്യപ്രാർത്ഥനകളും പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചതും ദൈവം നമുക്കു നൽകിയിട്ടുള്ളതുമാണ്. ലിഖിതരൂപങ്ങൾക്കപ്പുറം പോയി അവയെ പുനരാവിഷ്കരിക്കുക സാധ്യമല്ല. ദൈവത്തിൻ്റെ പരിപാലനയിൽ ഈശോയുടെ വാക്കുകളുടെയും ചെയ്തികളുടെയും പദാനുപദവിവരണത്തിനു പകരം പരിശുദ്ധാത്മാവ് പരിണാമ വിധേയമായ പാരമ്പര്യങ്ങളുടെ സത്തെടുത്ത് വിശുദ്ധ ഗ്രന്ഥത്തിൽ നൽകിയിരിക്കുകയാണ്. മാത്രമല്ല യേശു ഒറ്റയ്‌ക്കിരുന്നു പ്രാർത്ഥിച്ചു എന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന കാര്യം ഒരു സംക്ഷിപ്ത വിവരണ രൂപമാണ് (Summary Statement ) യേശു ഒറ്റയ്ക്കിരുന്നു പ്രാർത്ഥിച്ചു; അതിപ്രകാരമായിരുന്നു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. #{black->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-08-24-13:33:49.jpg
Keywords: ?, ബൈബി
Content: 14133
Category: 18
Sub Category:
Heading: എട്ടുനോമ്പാചരണം തീക്ഷ്ണമായി ആചരിക്കണം: കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
Content: കൊച്ചി: കോവിഡിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തില്‍ സഭയില്‍ എല്ലാവരും ഈ വര്‍ഷത്തെ എട്ടുനോമ്പ്‌ തീക്ഷ്ണമായി അനുഷ്ഠിക്കണമെന്ന്‌ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. നോമ്പിനിടയിലുള്ള നാലാം തീയതി വെള്ളിയാഴ്ച സാധിക്കുന്ന എല്ലാവരും ഉപവാസം അനുഷ്ഠിക്കേണ്ടതാണെന്നും അന്നേ ദിവസം സഭയിലെ മെത്രാന്മാരും, രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിന്‌ ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. "സീറോ മലബാർ സിനഡ് തീരുമാനമനുസരിച്ച് സെപ്റ്റമ്പര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും നോമ്പ്‌ ആചരിക്കേണ്ടതാണ്‌. ഈ ദിവസങ്ങളില്‍ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള അതിജീവനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരണം. നോമ്പുദിവസങ്ങളില്‍ മാംസവും മത്സ്യവും വര്‍ജിക്കണമെന്നു പറയേണ്ടതില്ലല്ലോ. ആ വിശുദ്ധ കുര്‍ബാനയില്‍ ജനങ്ങളെല്ലാവരും ഏതെങ്കിലും രീതിയില്‍ സംബന്ധിക്കുവാന്‍ പരിശ്രമിക്കണം. അങ്ങനെ നമ്മുടെ സഭ മുഴുവന്‍ ഒരേ ദിവസം ഒന്നിച്ച്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവസന്നിധിയില്‍ അത്‌ കൂടുതല്‍ സ്വീകാര്യമാകുമല്ലോ. എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ നമുക്ക്‌ സമുചിതമായി ആഘോഷിക്കാം." പ്രസ്താവനയിൽ പറയുന്നു.
Image: /content_image/India/India-2020-08-24-15:01:52.jpg
Keywords: ആലഞ്ചേ
Content: 14134
Category: 13
Sub Category:
Heading: നാം ദൈവത്തിലേക്ക് തിരിയേണ്ടത് അത്യാവശ്യം: ബിഷപ്പ് തോമസ്‌ ടോബിന്‍
Content: പ്രോവിഡന്‍സ് റോഡ്‌ ഐലന്റ്: പ്രകൃതി ദുരന്തം, രാഷ്ട്രീയ കോളിളക്കങ്ങള്‍, പകര്‍ച്ചവ്യാധി എന്നിവ സൂചിപ്പിക്കുന്നത് ലോകാവസാന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നാണെങ്കില്‍ ദൈവത്തിലേക്ക് തിരിയുവാന്‍ ആരും വൈകരുതെന്ന ആഹ്വാനവുമായി അമേരിക്കന്‍ ബിഷപ്പ് രംഗത്ത്. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു പ്രോവിഡന്‍സ് റോഡ്‌ ഐലന്റ് ബിഷപ്പ് തോമസ്‌ ടോബിന്റെ ആഹ്വാനം. തന്റെ യാഥാസ്ഥിതിക, പ്രോലൈഫ് കാഴ്ചപ്പാടുകളുടെ പേരില്‍ പ്രസിദ്ധനാണ് എഴുപത്തിരണ്ടുകാരനായ ബിഷപ്പ് ടോബിന്‍. കാട്ടുതീ, കൊടുങ്കാറ്റ്, വരള്‍ച്ച, രാഷ്ട്രീയ വിഭാഗീയത, തെരുവുകളിലെ അശാന്തി എന്നിവ സംബന്ധിച്ച പ്രവചനങ്ങള്‍ ഞാന്‍ സബ്സ്ക്രൈബ് ചെയ്യുന്നില്ലെങ്കിലും, എന്നാല്‍ ഇപ്പോള്‍, ഈ സാഹചര്യത്തില്‍ ദൈവത്തിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലതെന്ന് ബിഷപ്പ് ടോബിന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ബിഷപ്പിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് മന്തില്‍ പങ്കെടുക്കരുതെന്ന് തന്റെ രൂപതാംഗങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ബിഷപ്പ് ടോബിന്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായിരിന്നു. ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഒരു കത്തോലിക്കനല്ലെന്ന്‍ പറഞ്ഞുകൊണ്ട് ഈ അടുത്തകാലത്ത് നടത്തിയ ട്വീറ്റിനും വലിയ പ്രതികരണമാണ് ലഭിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-24-16:49:28.jpg
Keywords: യേശു, ക്രിസ്തു
Content: 14135
Category: 7
Sub Category:
Heading: CCC Malayalam 72 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിരണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിരണ്ടാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14136
Category: 10
Sub Category:
Heading: ബൈബിള്‍ സംഭവങ്ങളുടെ ആധികാരികത വെളിപ്പെടുത്തി കൂടുതല്‍ തെളിവുകള്‍
Content: ബൈബിളില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ ആധികാരിക ചരിത്രരേഖ കൂടിയാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളുമായി വിശുദ്ധ ലിഖിത വിദഗ്ദന്‍ രംഗത്ത്. ഇസ്രായേല്‍ ഭരിച്ചിരുന്ന സോളമന്‍ രാജാവിന്റേയും, അദ്ദേഹത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വാസ്തവമാണെന്നതിന്റെ തെളിവുകള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കാലിഫോര്‍ണിയയിലെ ഷാസ്താ ബൈബിള്‍ കോളേജ് ആന്‍ഡ്‌ ഗ്രാജുവേറ്റ് സ്കൂളിലെ ബൈബിള്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസ്സറായ ടോം മേയര്‍ രംഗത്ത് വന്നിരിക്കുന്നത്. 587 ബിസിയില്‍ ബാബിലോണിയക്കാരാല്‍ നശിപ്പിക്കപ്പെടുന്നതിനു മുന്‍പത്തെ ജെറുസലേമിലെ ആദ്യ ക്ഷേത്രം നിര്‍മ്മിച്ചത് സോളമനായിരുന്നു. ഇസ്രായേലില്‍ നിന്നും ലഭിച്ചിട്ടുള്ള പുരാവസ്തുക്കള്‍ സോളമന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെളിവുകളാണെന്ന് മേയര്‍ അവകാശപ്പെടുന്നു. പൂര്‍വ്വദേശത്തെ പൗരാണിക കാലഘട്ടത്തിലെ രാജാക്കന്‍മാരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രാജകീയ ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും സോളമന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ഹാസൊര്‍, മെഗിദോ, ഗെസര്‍ എന്നീ മൂന്ന്‍ നഗരങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള പുരാവസ്തു തെളിവുകള്‍ നഗരങ്ങളെ സോളമന്‍ പുനര്‍നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട ബൈബിള്‍ വിവരണത്തെ സാധൂകരിക്കുന്നതാണെന്നു മേയര്‍ പറയുന്നു. ജെറുസലേമിലെ ആദ്യ ക്ഷേത്രവും, കൊട്ടാരവും, മൂന്നു നഗരങ്ങളും പണികഴിപ്പിച്ചത് സോളമനാണെന്നാണ്‌ ബൈബിളില്‍ പറയുന്നത്. വടക്കന്‍ ഇസ്രായേലിലെ അന്താരാഷ്ട്ര പാതക്ക് സമീപമായിരുന്നു ഹാസൊര്‍, മെഗിദോ, ഗെസര്‍ എന്നീ നഗരങ്ങള്‍ സോളമന്‍ പണികഴിപ്പിച്ചത്. ഇന്നത്തെക്കാലത്തെ അമേരിക്കയിലെ യു.എസ് ഹൈവേ 80-ക്ക് സമീപമുള്ള ന്യൂയോര്‍ക്ക്, ഷിക്കാഗോ, സാന്‍ ഫ്രാന്‍സിസ്കോ എന്നീ നഗരങ്ങളോടാണ് മേയര്‍ പുരാതന നഗരങ്ങളെ ഉപമിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കച്ചവട ബന്ധങ്ങളുള്ള ഒരു ശക്തമായ രാഷ്ട്രമാക്കി ഈ നഗരങ്ങള്‍ ഇസ്രായേലിനെ മാറ്റിയെന്നും, ഈ മൂന്നു നഗരങ്ങളിലും പൊതുവായി കാണപ്പെടുന്ന സവിശേഷതകളും, നഗരവാതിലില്‍ നിന്നും കണ്ടെത്തിയ കളിമണ്‍പാത്രങ്ങളും, കവാടനിര്‍മ്മാണത്തിലെ സാമ്യതയും, ചുറ്റു മതിലും ബൈബിളില്‍ പറയുന്നത് പോലെ തന്നെ നഗരങ്ങള്‍ സോളമന്‍ നിര്‍മ്മിച്ചതാണെന്നുള്ളതിന്റെ തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-24-18:54:09.jpg
Keywords: ബൈബി, പുരാതന
Content: 14137
Category: 18
Sub Category:
Heading: ഹാര്‍ട്ട് ലിങ്ക്‌സ് പദ്ധതി ക്രിസ്തു സ്‌നേഹത്തിന്റെ സാക്ഷാത്കാരമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
Content: കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കുന്ന ഹാര്‍ട്ട് ലിങ്ക്‌സ് പദ്ധതി പാവപ്പെട്ടവരുടെയും വേദനിക്കുന്നവരുടെയും കൂടെ നില്‍ക്കുവാന്‍ ആഹ്വാനം ചെയ്ത ക്രിസ്തു സ്‌നേഹത്തിന്റെ സാക്ഷാത്കാരമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രതിനിധി സമ്മേളനത്തില്‍ ഹാര്‍ട്ട് ലിങ്ക്‌സ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ അതിരൂക്ഷമായി വര്‍ധിക്കുകയും സര്‍ക്കാര്‍ ഇടപെടലുകള്‍ അപര്യാപ്തമാകുകയും ചെയ്യുന്‌പോള്‍ സമീപത്തുവേദനിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ ഓരോ െ്രെകസ്തവനുമുള്ള ധാര്‍മിക ഉത്തരവാദിത്വമാണ് ഹാര്‍ട്ട് ലിങ്ക്‌സില്‍ അണിചേരുന്നതിലൂടെ ഏറ്റെടുക്കുന്നത്. സന്മനസും വിശാലഹൃദയവുമുള്ളവര്‍ ഹാര്‍ട്ട് ലിങ്ക്‌സ് എന്ന സ്‌നേഹക്കൂട്ടായ്മയില്‍ പങ്കുചേരണമെന്നു ബിഷപ്പ് അഭ്യര്‍ഥിച്ചു. സീറോ മലബാര്‍ സഭയിലെ എല്ലാ കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ കമ്മിറ്റികളും വിവിധ രാജ്യങ്ങളിലെ എസ്എംസിഎ, എസ്എംസിസി തുടങ്ങിയ അഫിലിയേറ്റഡ് സംഘടനകളും സംയുക്തമായി നടത്തുന്ന ഹാര്‍ട്ട് ലിങ്ക്‌സ് പദ്ധതി സംഘടന കൂടെയുണ്ട് എന്ന സന്ദേശം സമുദായാംഗങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷെവ. ഡോ. മോഹന്‍ തോമസ് ചെയര്‍മാനായി, 26 രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഹാര്‍ട്ട് ലിങ്ക്‌സ് കമ്മിറ്റിക്ക് രൂപം നല്‍കി. രാഷ്ട്രീയ മേഖലയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കത്തോലിക്ക കോണ്ഗ്രീസ് ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ ചെയര്‍മാനായുള്ള രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തി. കേരളത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലെ അപാകതകളെ സംബന്ധിച്ചും ക്രൈസ്തവ പിന്നാക്കാവസ്ഥയെ സംബന്ധിച്ചും റിപ്പോര്‍ട്ട് തയാറാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ പി.ടി. ചാക്കോ അധ്യക്ഷനായുള്ള കമ്മീഷനെ ചുമതലപ്പെടുത്തി. ന്യൂനപക്ഷവകുപ്പിന്റെ നീതിരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരത്തിനും വേണ്ടി തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ ജിയോ കടവി സമാപന സന്ദേശം നല്‍കി.
Image: /content_image/India/India-2020-08-25-06:14:19.jpg
Keywords: താമര, ഇഞ്ചനാനി
Content: 14138
Category: 1
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നേക്ക് പന്ത്രണ്ടു വര്‍ഷം: പ്രവാചകശബ്ദത്തില്‍ ലേഖന പരമ്പര ആരംഭിക്കുന്നു
Content: കന്ധമാല്‍: ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു ഹൈന്ദവ വർഗ്ഗീയവാദികൾ ഒഡീഷയിലെ കന്ധമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നേക്ക് പന്ത്രണ്ടു വര്‍ഷം. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2008 ആഗസ്റ്റ് 25നാണ് തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നൂറ്റിഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, ദേവാലയങ്ങളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീ അടക്കം 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. എന്നാല്‍ ക്രൈസ്തവരുടെ രക്തം വീണു കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമായി ആയിരങ്ങളാണ് കലാപത്തിന് ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. വ്യാജ ആരോപണത്തിന്റെ നിഴലില്‍ ഇപ്പോഴും നീതി ലഭിക്കാതെ തടവറ വാസം അനുഭവിക്കുന്ന ക്രൈസ്തവരുണ്ട്. ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. ക്രൈസ്തവരെന്ന കാരണത്താല്‍ നീതി നിഷേധിക്കപ്പെട്ട് ഒരു ദശാബ്ദത്തോളം ജയിലില്‍ കഴിയുകയും ഇപ്പോഴും വിചാരണ നേരിടുകയും ചെയ്യുന്ന ഭാസ്കര്‍ സുനാമാജി, ബിജയ്കുമാര്‍ സന്‍സേത്, ബുദ്ധദേവ് നായക്, ദുര്‍ജോ എസ് സുനാമാജി, മുണ്ട ബഡാമാജി, ഗോര്‍നാഥ് ചാലന്‍സേത്ത്, സനാഥന ബഡാമാജി എന്നിവര്‍ കന്ധമാല്‍ ക്രൈസ്തവ പീഡനം അടുത്തറിഞ്ഞവരുടെ തീരാവേദനയാണ്. #{black->none->b->കന്ധമാല്‍ സംഭവത്തിന്റെ കാണാപ്പുറങ്ങളുമായി പ്രവാചകശബ്ദത്തില്‍ ലേഖന പരമ്പര ‍}# നിരപരാധികളും സാധുക്കളുമായ ക്രൈസ്തവരെ തടവിലാക്കിയതും ഒടുവിൽ അതിനെ ചോദ്യം ചെയ്തപ്പോൾ ജഡ്ജിയെ വരെ സ്ഥലം മാറ്റിയതും കന്ധമാല്‍ സംഭവത്തിന്റെ കാണാപ്പുറങ്ങളുടെ ഒരു വശം മാത്രമാണ്. ഇത്തരത്തില്‍ കന്ധമാല്‍ സംഭവത്തിന് മുന്‍പും ശേഷവും നടന്ന ലോകം കാണാതെ പോയ സത്യങ്ങള്‍ തുറന്നുകാട്ടി പ്രവാചകശബ്ദത്തില്‍ ലേഖനപരമ്പര തുടങ്ങുന്നു. കന്ധമാലിലെ ക്രൈസ്തവ സമൂഹത്തിന് നീതി ലഭിക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ ആന്റോ അക്കര എഴുതുന്ന ലേഖനങ്ങള്‍ എല്ലാ ബുധനാഴ്ചയുമാണ് പ്രസിദ്ധീകരിക്കുക. ലേഖന പരമ്പരയുടെ ആദ്യ ഭാഗം നാളെ (26/08/20) വെബ്സൈറ്റില്‍ ലഭ്യമാകും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-25-10:35:09.jpg
Keywords: കന്ധ, കാണ്ഡ