Contents

Displaying 13761-13770 of 25139 results.
Content: 14109
Category: 7
Sub Category:
Heading: CCC Malayalam 70 | കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപതാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14110
Category: 1
Sub Category:
Heading: ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി ഉയര്‍ത്തുന്നത് ആശ്ചര്യമെന്ന് സുപ്രീംകോടതി
Content: ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിടുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ വിമര്‍ശനം നടത്തിയിരിക്കുന്നത്. സാമ്പത്തിക കാര്യം മാത്രം നോക്കി ഇളവുകള്‍ പ്രഖ്യാപിക്കുന്നുവെന്നും ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി ഉയര്‍ത്തുന്നുവെന്നത് ആശ്ചര്യമുള്ള നിലപാടാണെന്നും ചീഫ് ജസ്റ്റീസ് കൂട്ടിചേര്‍ത്തു. ചില ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ അത് വിവേചനം അല്ലേയെന്നും സുപ്രീംകോടതി ചോദ്യമുയര്‍ത്തി. നിരവധി ലോക്ക്ഡൌണ്‍ ഇളവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിരീക്ഷണത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-21-16:17:08.jpg
Keywords: സുപ്രീ
Content: 14111
Category: 1
Sub Category:
Heading: വത്തിക്കാന്‍ അംഗീകാരത്തോടെ ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭക്ക് ആറാമത് മെത്രാന്‍
Content: ബെയ്ജിംഗ്: ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭക്ക് വത്തിക്കാന്‍ അംഗീകാരത്തോടെ പുതിയൊരു മെത്രാന്‍ കൂടി. മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍വന്ന വത്തിക്കാന്‍ - ചൈന കരാറിന് ശേഷം നിയമിക്കപ്പെടുന്ന ആറാമത്തെ മെത്രാനാണ് കിഴക്കന്‍ ചൈനയിലെ സേജിയാങ് പ്രവിശ്യയിലെ നിങ്ബൊ രൂപതാ മെത്രാനായി അഭിഷിക്തനായ ബിഷപ്പ് ജിന്‍ യാങ്ങ്കെ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഓഗസ്റ്റ് 18) ചൈനീസ് കാത്തലിക് പാട്രിയോടിക് അസോസിയേഷന്റേയും (സി.സി.പി.എ), ചൈനീസ് മെത്രാന്‍ സമിതിയുടേയും (ബി.സി.സി.സി.സി) സാന്നിധ്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് അഭിഷേക കര്‍മ്മം നടന്നത്. 2018 സെപ്റ്റംബറിലുണ്ടാക്കിയ വത്തിക്കാന്‍-ചൈന കരാറിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളുടെ ഫലമാണ് അറുപത്തിരണ്ടുകാരനായ ബിഷപ്പ് ജിന്‍ യാങ്ങ്കെയുടെ നിയമനം. ബി.സി.സി.സി.സി ചെയര്‍മാനും, സി.സി.പി.എ വൈസ് ചെയര്‍മാനുമായ ബിഷപ്പ് ജോസഫ് മാ യിംഗ്ലി അഭിഷേക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 30 വീതം വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ ഏതാണ്ട് നൂറ്റിയന്‍പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 2012ല്‍ വത്തിക്കാന്‍ അംഗീകൃത സഭാംഗമായിരുന്ന ബിഷപ്പ് മാത്യു ഹു സിയാണ്ടെ ‘യാങ്ങ്കെ’യെ രഹസ്യമായി സഹായ മെത്രാനായി നിയമിച്ചിരിന്നു. ബിഷപ്പ് ഹു’വിന്റെ നിര്യാണ ശേഷം യാങ്ങ്കെ നിങ്ബൊ രൂപതയുടെ മെത്രാനായി തുടര്‍ന്നു. പുതിയ നിയമനത്തോടെ വത്തിക്കാന്റേയും സര്‍ക്കാരിന്റേയും അംഗീകാരമുള്ള മെത്രാനായി മാറിയിരിക്കുകയാണ് അദ്ദേഹം. 1990ല്‍ തിരുപ്പട്ടം സ്വീകരിച്ച യാങ്ങ്കെ സേജിയാങ് പ്രവിശ്യാ ചര്‍ച്ച് അഫയേഴ്സ് വൈസ് ഡയറക്ടറായും, നിങ്ബൊ രൂപതാ സി.സി.പി.എ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ - ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-21-17:10:14.jpg
Keywords: വത്തി, ചൈന
Content: 14112
Category: 13
Sub Category:
Heading: രാജ്യത്തിന് യേശുവിനെ ആവശ്യമുണ്ട്: ‘ജീസസ് 2020’ നെഞ്ചിലേറ്റി അമേരിക്ക
Content: അലബാമ: പകര്‍ച്ചവ്യാധിയ്ക്കും ബി‌എല്‍‌എം പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ഞെരുങ്ങുന്ന രാജ്യത്തിന് പ്രതീക്ഷ നല്‍കുകയെന്ന ലക്ഷ്യത്തോടെ ‘ജീസസ് 2020’ പ്രചാരണം അമേരിക്കയില്‍ ശക്തമാകുന്നു. അലബാമയിലെ മോണ്ടഗോമെറി കൗണ്ടിയിലെ റാമെറിലുള്ള ‘സാംപെ മെമ്മോറിയല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്’ അംഗങ്ങളായ രണ്ട് സുഹൃത്തുക്കള്‍ ആരംഭിച്ച 'ജീസസ് 2020' പ്രചാരണം പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. പ്രചാരണ പരിപാടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരങ്ങളാണ് ‘ജീസസ് 2020’ ബോര്‍ഡുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഒഹിയോ, പെന്നിസില്‍വാനിയ, ടെക്സാസ് എന്നീ സംസ്ഥാനങ്ങളിലേക്കായി ഇതിനോടകം തന്നെ അയ്യായിരത്തിലധികം പ്രചാരണ ബോര്‍ഡുകളാണ് കയറ്റി വിട്ടിരിക്കുന്നത്. ‘ജനങ്ങള്‍ യേശുവിനെ തിരഞ്ഞെടുക്കും’ എന്ന പേരോടെ ആരംഭിച്ച പ്രചാരണ പരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ കൂടാതെയാണ് തരംഗമായിക്കൊണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജോയ്സ് ഹബ്ബാര്‍ഡ്, മാര്‍ത്താ സൈക്സ് എന്നിവരാണ് ക്യാംപെയിന് പിന്നില്‍. അമേരിക്കയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങള്‍ക്കിടെ ജനങ്ങള്‍ക്ക് യേശുവിനെ ആവശ്യമുണ്ടെന്ന് ജോയ്സ് ഹബ്ബാര്‍ഡ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. നമുക്ക് ആശ്രയിക്കാവുന്നത് യേശുവിനെ മാത്രമാണ്. അവന്‍ തന്റെ വാഗ്ദാനം നിറവേറ്റും. അവന്‍ ഇതിനോടകം തന്നെ വിജയിച്ചുകഴിഞ്ഞു. യേശുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ കാര്യങ്ങളെല്ലാം ക്രമീകരിക്കപ്പെടുമെന്നും യേശുവിന്റെ നാമം എല്ലാസ്ഥലത്തും ഉണ്ടായിരിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-21-19:12:05.jpg
Keywords: അമേരിക്ക, യേശു
Content: 14113
Category: 18
Sub Category:
Heading: ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം: സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: കോവിഡ് മഹാമാരി ആശങ്കാജനകമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുന്നതായും ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണമെന്നും സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ്. ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ നാലാം ദിവസമാണ് ഇക്കാര്യം സഭാനേതൃത്വം ചര്‍ച്ച ചെയ്തത്. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഭ പൂര്‍ണ്ണമായി പിന്‍തുണ നല്കുന്നുണ്ട്. സഭയുടെ സാമൂഹിക സേവന വിഭാഗമായ സ്പന്ദന്‍ വഴി 53.3 കോടി രൂപയുടെ വിവിധ സഹായ പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഇടപെടലുകള്‍കൊണ്ട് ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ കാര്യത്തില്‍ സഭയ്ക്കു സവിശേഷമായ ശ്രദ്ധയുണ്ടാകണം. ഓരോ ഇടവകയും സഭാസ്ഥാപനവും തങ്ങള്‍ക്കു ചുറ്റുമുള്ള നാനജാതിമതസ്ഥരുടെ ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങളെ ഗൗരവമായി പരിഗണിക്കണം. തങ്ങളുടെ ചുറ്റുമുള്ള ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കു ഭക്ഷണം ഉറപ്പാക്കിയശേഷമേ ഭക്ഷണം കഴിക്കുകയുള്ളു എന്ന് സഭാംഗങ്ങള്‍ എല്ലാവരും സ്വയം തീരുമാനമെടുക്കണം. ഓരോ ഇടവകാതിര്‍ത്തിയിലും പട്ടിണിനേരിടുന്ന ഭവനങ്ങളെ കണ്ടെത്താനുള്ള നടപടി ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്. അവര്‍ക്കു ഭക്ഷണലഭ്യത ഉറപ്പുവരുത്താനുള്ള കാര്യക്ഷമവും പ്രയോഗികവുമായ സംവിധാനങ്ങള്‍ ക്രമീകരിക്കണം. പള്ളികളുടെ മുന്‍ഭാഗത്തുള്ള മോണ്ടളത്തില്‍ അരിയും പയറും മറ്റ് അവശ്യഭക്ഷ്യസാധനങ്ങളും അടങ്ങിയ കിറ്റുകള്‍ തയ്യാറാക്കിവയ്ക്കുന്ന പതിവ് നമ്മുടെ സഭയിലെ പല ഇടവകപള്ളികളിലും നിലവിലുണ്ട്. ഈ പദ്ധതി സാധിക്കുന്നടുത്തോളം സഭമുഴുവനിലും ഫലപ്രദമായി നടപ്പിലാക്കാന്‍ പരിശ്രമിക്കണം. ഭക്ഷണകാര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഈ ഭക്ഷ്യവസ്തുക്കള്‍ ആരുടെയും അനുവാദം കൂടാതെ എടുത്തുകൊണ്ടുപോകാന്‍ അവസരം നല്കണം. ദരിദ്രരുടെ പക്ഷംചേര്‍ന്ന് അവരുടെ വിശപ്പകറ്റിയ ഈശോയുടെ മാതൃകയില്‍ ദരിദ്രരോടൊപ്പം നില്‍ക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്ന ദരിദ്രരുടെ പക്ഷത്തുനില്‍ക്കുന്ന ദരിദ്രയായ സഭ എന്ന ആശയം പ്രയോഗവല്‍ക്കരിക്കാനുമുള്ള സമയമായി കോവിഡ് പകര്‍ച്ചവ്യാധിയുടെ ഈ സാഹചര്യത്തെ കണക്കാക്കണം. സാഹോദര്യവും മാനവികതയും പ്രകടമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ക്ഷം വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുക എന്നതാണ്. 'എനിക്കു വിശന്നു; നിങ്ങള്‍ എനിക്കു ഭക്ഷണം തന്നു' എന്ന് അന്ത്യനാളില്‍ ഈശോയുടെ സ്വരം കേള്‍ക്കാനിടയാകത്തക്കവിധം ഇന്നു ദരിദ്രരുടെ നിലവിളിക്കു നമുക്ക് ചെവികൊടുക്കാം. വിശക്കുന്ന വയറുകളോട് ഈശോ കാണിച്ച കരുതല്‍ നമ്മുടെ എല്ലാ ഇടവകളിലും പ്രായോഗിക പദ്ധതികളായി രൂപപ്പെടണം. അതിനുവേണ്ടി നമ്മുടെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും വരുമാനം ഉപയോഗിക്കുവാനുള്ള കടമ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നുവെന്നും സിനഡ് പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-21-19:38:04.jpg
Keywords: സീറോ മലബാര്‍
Content: 14114
Category: 1
Sub Category:
Heading: വീണ്ടും അധിനിവേശം: തുര്‍ക്കിയിലെ ഹോളി സേവ്യർ ക്രിസ്ത്യന്‍ ദേവാലയവും മോസ്കാക്കി ഏര്‍ദ്ദോഗന്റെ ഉത്തരവ്
Content: ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിനെതിരെ ആഗോളതലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ അലയടികള്‍ അവസാനിക്കുന്നതിനു മുന്‍പ് തുര്‍ക്കിയിലെ മറ്റൊരു പുരാതന ക്രിസ്ത്യന്‍ ദേവാലയം കൂടി മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തു. ഇസ്താംബൂളിലെ പ്രശസ്ത ബൈസന്റൈന്‍ നിര്‍മ്മിതിയായ കോറയിൽ സ്ഥിതിചെയ്യുന്ന ഹോളി സേവ്യർ ഓർത്തഡോക്സ് ദേവാലയമാണ് മുസ്ലീം പള്ളിയായി പരിവര്‍ത്തനം ചെയ്തുകൊണ്ടു തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ ഇന്നു പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ലോക പൈതൃക പട്ടികയിലുള്‍പ്പെട്ട ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയതിനെ തുടര്‍ന്ന്‍ ക്രൈസ്തവ ലോകത്തിനുണ്ടായ വേദന തീരും മുന്‍പ്, കേവലം ഒരു മാസത്തിനകമാണ് ഹോളി സേവ്യർ ദേവാലയവും മോസ്കാക്കി മാറ്റിയിരിക്കുന്നത്. ഇതിന്റെ നടത്തിപ്പ് ചുമതല റിലീജിയസ് അഫയേഴ്സിലേക്ക് മാറ്റുന്നുവെന്നും, ഈ മോസ്ക് മുസ്ലീം ആരാധനക്കായി തുറക്കുന്നുവെന്നുമാണ് എര്‍ദോര്‍ഗന്റെ പ്രഖ്യാപനത്തില്‍ പറയുന്നത്. എന്നാല്‍ ഇസ്ലാമിക ആരാധനകള്‍ എന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപനത്തിലില്ല. കോണ്‍സ്റ്റാന്റിനോപ്പിളിലെ പുരാതന നഗര മതിലിന് സമീപം പതിനാലാം നൂറ്റാണ്ടിലാണ് ഹോളി സേവ്യര്‍ ദേവാലയം പണികഴിപ്പിച്ചതെങ്കിലും, ഈ ദേവാലയം നിന്നിരുന്നിടത്തെ ആദ്യ ദേവാലയം നിര്‍മ്മിക്കുന്നത് നാലാം നൂറ്റാണ്ടിലാണ്. ഭൂകമ്പത്തെ തുടര്‍ന്ന്‍ ഭാഗികമായി തകര്‍ന്ന ദേവാലയം 200 വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ബൈസന്റൈന്‍ കാലഘട്ടത്തിലെ മനോഹരമായ മൊസൈക്കും, ബൈബിള്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ചുമര്‍ ചിത്രങ്ങള്‍ക്കൊണ്ടും പ്രശസ്തമാണ് ഹോളി സേവ്യര്‍ ദേവാലയം. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്‍റിനോപ്പിൾ കീഴടക്കി അരനൂററാണ്ട് പിന്നിട്ടപ്പോഴേക്കും കോറയിലെ ക്രൈസ്തവ ദേവാലയവും അവർ മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. ഇസ്ലാമിൽ ദൈവിക ചിത്രങ്ങൾ അനുവദനീയമല്ലാത്തതിനാല്‍ അവ ഓട്ടോമൻ തുർക്കികൾ മറച്ചു. ഹാഗിയ സോഫിയയില്‍ സംഭവിച്ചത് പോലെ എഴുപതില്‍പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്കാലത്തെ മതനിരപേക്ഷ സര്‍ക്കാര്‍ കോറയിലെ ദേവാലയവും മ്യൂസിയമാക്കി മാറ്റിയതിന് ശേഷമാണ് ഈ ചുവര്‍ചിത്രങ്ങള്‍ വീണ്ടും വെളിച്ചം കണ്ടത്. ദേവാലയത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മ്യൂസിയമാക്കിയ 1945-ലെ സര്‍ക്കാര്‍ ഉത്തരവ് തുര്‍ക്കിയിലെ ഒരു കോടതി കഴിഞ്ഞ വര്‍ഷം റദ്ദ് ചെയ്തിരുന്നു. ഹാഗിയ സോഫിയ ദേവാലയം മോസ്കാക്കി മാറ്റിയതോടെ ഹോളി സേവ്യര്‍ ദേവാലയവും മോസ്കാക്കി മാറ്റുമെന്നു സൂചനകളുണ്ടായിരിന്നു. ഇതാണ് ഏര്‍ദ്ദോഗന്‍ ഭരണകൂടം ഇന്നു നടപ്പിലാക്കിയിരിക്കുന്നത്. ഇസ്ലാമിക രാഷ്ട്രീയം കളിക്കുന്ന എ.കെ പാര്‍ട്ടി തലവനായ എര്‍ദോഗന്‍ ഇസ്ലാമിക വാദികളുടെ സംരക്ഷകനെന്ന്‍ വരുത്തിതീര്‍ക്കുവാനുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മോസ്കാക്കി മാറ്റിയതോടെ ഹാഗിയ സോഫിയ ദേവാലയത്തിലെ ക്രിസ്തീയ ചിത്രങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരിന്നു. ഇതിന് സമാനമായി ഹോളി സേവ്യർ ക്രിസ്ത്യന്‍ ദേവാലയത്തിലെയും പുരാതന പെയിന്‍റിങ്ങുകളും പ്രതീകങ്ങളും മറയ്ക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-21-23:26:11.jpg
Keywords: ഹാഗിയ
Content: 14115
Category: 18
Sub Category:
Heading: ആന്ധ്രയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദികന്‍റെ സംസ്‌കാരം നാളെ
Content: തിരുവനന്തപുരം: ആന്ധ്രയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. സാം പുതുവേലിലിന്റെ മൃതസംസ്കാരം നാളെ. തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതയിലെ ആര്യങ്കാവ് ഇടവകാംഗമായ ഫാ. സാം, പൂന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കട്കി പൂന രൂപതാംഗമായിരുന്നു. സംസ്‌കാര ശുശൂഷ ആര്യങ്കാവ് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ സഭ പള്ളിയില്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ആര്യങ്കാവ് പുതുവേലില്‍ ഫിലിപ്പോസ് റോസമ്മ ദമ്പതികളുടെ മകനാണ്. ഏകസഹോദരന്‍: റോബിന്‍ (അബുദാബി).
Image: /content_image/India/India-2020-08-22-10:16:24.jpg
Keywords: വൈദിക
Content: 14116
Category: 13
Sub Category:
Heading: കൊറോണ വ്യാപനം തടയാനായി കത്തോലിക്ക മെത്രാന്മാരുടെ സഹായം തേടി ദക്ഷിണ കൊറിയൻ പ്രസിഡന്റ്
Content: സിയോള്‍: കൊറോണ വ്യാപനം തടയാനായി കത്തോലിക്ക മെത്രാന്മാരുടെ സഹായം തേടി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ. കോവിഡ് 19 തടയാനായി രൂപപ്പെടുത്തിയ പദ്ധതികൾ പരാജയമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മെത്രാന്മാരുടെ സഹകരണം മൂൺ ജെ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച പ്രസിഡന്റിന്റെ വസതിയിൽ ഉച്ചഭക്ഷണത്തിനായി മെത്രാന്മാരെ അദ്ദേഹം ക്ഷണിച്ചിരുന്നു. പ്രതിസന്ധിയെ വേഗത്തിൽ തന്നെ മറികടന്ന് സാമ്പത്തിക നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പരാജയപ്പെട്ടാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുകയും, അത് സാമ്പത്തികമായ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ സഭ രോഗനിയന്ത്രണത്തിന്റെ കാര്യത്തിൽ മാതൃകയായി തീരണമെന്ന് കത്തോലിക്ക വിശ്വാസി കൂടിയായ പ്രസിഡന്റ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് ഒരുമിച്ചു നിൽക്കാൻ വേണ്ടി ധൈര്യവും, നേതൃത്വവും നൽകണമെന്ന് അദ്ദേഹം മെത്രാൻമാരോട് അഭ്യർത്ഥിച്ചു. കൂടുതൽ ക്രൈസ്തവ നേതാക്കന്മാരുമായി ചർച്ചകൾ നടത്താനുള്ള ആഗ്രഹവും മൂൺ ജെ പ്രകടിപ്പിച്ചു. സിയോള്‍ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആൻഡ്രൂ യിയോം സൂ- ജങ്, ഗങ്ജു അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഹൈജീനസ് കിം ഹി ജോങ് തുടങ്ങിയവർ വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. അതേസമയം സഭയുടെ പൂർണ പിന്തുണ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ യിയോം പ്രസിഡന്റിനെ അറിയിച്ചു. വിശ്വാസികളോട് അവരുടെ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയാനായി ദൈവം പ്രസിഡന്റിന് സോളമൻ രാജാവിന്റെ ജ്ഞാനം നൽകട്ടെ എന്ന പ്രാര്‍ത്ഥനയോടെ കൂടിയാണ് മെത്രാന്മാർ വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. രണ്ടാം തവണ പൊട്ടിപ്പുറപ്പെട്ട കൊറോണാ വൈറസ് വ്യാപനത്തിൽ രാജ്യത്ത് ഇതുവരെ 307 പേരാണ് മരണപ്പെട്ടത്. പതിനാറായിരത്തിനു മുകളിൽ ആളുകളെ രോഗം ബാധിച്ചിട്ടുണ്ട്. സിയോളിലാണ് കൂടുതൽ ആളുകൾക്കും വൈറസ് ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം ആരംഭിച്ച ഫെബ്രുവരി മാസം തന്നെ രാജ്യത്തെ 16 രൂപതകളും പൊതു ആരാധനയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ മാസം പൊതു ആരാധന പുനഃരാരംഭിച്ചെങ്കിലും അടുത്തിടെ പ്രസിഡന്റ് മൂൺ ജെ ദേവാലയങ്ങളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് വിശ്വാസികൾ ഇപ്പോള്‍ വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും പങ്കെടുക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-22-12:55:36.jpg
Keywords: കൊറോണ, കൊറിയ
Content: 14117
Category: 18
Sub Category:
Heading: ടെക്ജൻഷ്യയ്ക്കു അഭിനന്ദനം അറിയിച്ച് കെ‌സി‌ബി‌സി
Content: കൊച്ചി: സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഇന്നവേഷന്‍ ചലഞ്ചില്‍ വിജയികളായ ടെക്ജൻഷ്യ മേധാവി ജോയി സെബാസ്റ്റ്യനെയും ടീം അംഗങ്ങളെയും കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുമോദിച്ചു.ചെറിയ തോതില്‍ ആരംഭിച്ച ടെക്ജന്‍ഷ്യ നിസ്വാര്‍ത്ഥ പരിശ്രമത്തിലൂടെ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനമായി ഈ നേട്ടം മാറിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു. ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും മാര്‍ ആലഞ്ചേരി കൂട്ടിചേര്‍ത്തു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സ് പ്രൊഡക്ട് ഇന്നോവോഷന്‍ ചലഞ്ചില്‍ ടെക്ജന്‍ഷ്യ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ് വിജയികളായത് 1983 മത്സരാര്‍ത്ഥികളെയാണ് പിന്നിലാക്കിയത്.
Image: /content_image/India/India-2020-08-22-14:25:44.jpg
Keywords: കെ‌സി‌ബി‌സി
Content: 14118
Category: 1
Sub Category:
Heading: 'തെയ്‌സേ': ആഗോള പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് എണ്‍പതു വയസ്സ്
Content: പാരീസ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫ്രാന്‍സിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ബർഗണ്ടിയിലെ തെയ്‌സേ എന്ന ഗ്രാമത്തിൽ ആരംഭിച്ച തെയ്‌സേ ആഗോള സഭൈക്യ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കു എണ്‍പതു വയസ്സ്. 1940-ൽ ബ്രദര്‍ റോജര്‍ ഷൂള്‍സ് സ്ഥാപിച്ച തെയ്‌സേ പ്രാര്‍ത്ഥനാസമൂഹം ഇക്കഴിഞ്ഞ ആഗസ്റ്റ് 16നാണ് എണ്‍പതു വര്‍ഷത്തിന്റെ നിറവിലേക്ക് പ്രവേശിച്ചത്. 2005 ഓഗസ്റ്റ് 16-നാണ് തെയ്സേയില്‍ പതിവുള്ള സായാഹ്നപ്രാര്‍ത്ഥനായാമത്തില്‍ അജ്ഞാതനായ മാനസികരോഗിയുടെ കൈകളാല്‍ ബ്രദര്‍ റോജര്‍ കൊല്ലപ്പെട്ടത്. ഇന്ന് തെയ്‌സേ സമൂഹത്തിൽ വിവിധ രാജ്യങ്ങളില്‍നിന്നും നൂറുകണക്കിന് ആളുകള്‍ വന്നു ചേർന്നിട്ടുണ്ടെന്നും, അതിലും ഉപരിയായി, എല്ലാ വർഷവും വിവിധ ഭൂഖണ്ഡങ്ങളിൽനിന്നാ‌യി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കൂട്ടായ്മയിലേക്ക് പ്രാര്‍ത്ഥിക്കുവാനായി വന്നുചേരുന്നുണ്ടെന്നും, തെയ്‌സേയുടെ ഇപ്പോഴത്തെ ആത്മീയഗുരു ബ്രദർ അലോയിസ് വത്തിക്കാന്‍ ദിനപത്രം, “ഒസർവത്തോരേ റൊമാനോ”യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂട്ടായ്മ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരിക്കലും സംഭാവനകളോ സമ്മാനങ്ങളോ സ്വീകരിക്കുകയില്ല എന്ന നിലപാടാണ് ബ്രദർ റോജര്‍ കൈമാറിയത്. തെയ്സേയുടെ മണ്ണില്‍ കൃഷിപ്പണി ചെയ്ത് സ്വയം അദ്ധ്വാനിച്ച് മുന്നോട്ട് പോകുന്ന ശൈലിയാണ് ഇന്നും തുടരുന്നത്. രണ്ടാം ലോക യുദ്ധക്കാലത്ത് സമൂഹം, നാസികളാല്‍ അന്യവത്ക്കരിക്കപ്പെട്ട യഹൂദർക്ക് അഭയം നൽകിയത് ചരിത്രമാണ്. ഇന്നും അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽനിന്നും തെയ്സേ സമൂഹം വിട്ടുനിൽക്കുന്നില്ലെന്ന് ബ്രദര്‍ അലോയസ് പറഞ്ഞു. നിരവധി ചെറുപ്പക്കാർക്കിടയിൽ കൊറോണാ മഹാമാരി ഭാവിയെക്കുറിച്ചുള്ള ആകുലത വളർത്തിയിട്ടുണ്ടെന്നും പലരും വർദ്ധിച്ചുവരുന്ന അസമത്വങ്ങളാൽ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടികാട്ടി. അതിനാല്‍ യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ പ്രാര്‍ത്ഥനാസമൂഹം കാലികമായ പ്രതിസന്ധിയില്‍ ക്ലേശിക്കുന്നവര്‍ക്ക് അത്താണിയായി മുന്നേറുവാനാണ് എണ്‍പതാം പിറന്നാളില്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2020-08-22-15:21:55.jpg
Keywords: പ്രാര്‍ത്ഥന