Content | ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിടുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ വിമര്‍ശനം നടത്തിയിരിക്കുന്നത്. സാമ്പത്തിക കാര്യം മാത്രം നോക്കി ഇളവുകള്‍ പ്രഖ്യാപിക്കുന്നുവെന്നും ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി ഉയര്‍ത്തുന്നുവെന്നത് ആശ്ചര്യമുള്ള നിലപാടാണെന്നും ചീഫ് ജസ്റ്റീസ് കൂട്ടിചേര്‍ത്തു. ചില ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ അത് വിവേചനം അല്ലേയെന്നും സുപ്രീംകോടതി ചോദ്യമുയര്‍ത്തി. നിരവധി ലോക്ക്ഡൌണ്‍ ഇളവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിരീക്ഷണത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |