Contents

Displaying 13771-13780 of 25139 results.
Content: 14119
Category: 10
Sub Category:
Heading: പതിനഞ്ചാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ബംഗ്ലാവില്‍ രഹസ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നുവെന്നതിന് തെളിവ്
Content: നോര്‍ഫോക്ക്: ഇംഗ്ലണ്ടിലെ മധ്യകാലഘട്ട പ്രഭു മന്ദിരത്തില്‍ നിന്നും നൂറ്റാണ്ടുകളായി മറഞ്ഞുകിടന്നിരുന്ന നിരവധി ക്രിസ്തീയ പുരാവസ്തുക്കള്‍ കണ്ടെത്തി. നോര്‍ഫോക്കിലെ ഓക്സ്ബര്‍ഗ് ഹാളില്‍ നിന്നുമാണ് അമൂല്യ നിധിശേഖരം കണ്ടെത്തിയത്. 1558-ല്‍ എലിസബത്ത് I കത്തോലിക്ക വിശ്വാസം നിയമവിരുദ്ധമാക്കിയ സമയത്ത് ആത്മീയ ജീവിതം അനുഷ്ടിച്ചിരുന്നവര്‍ രഹസ്യമായി സൂക്ഷിച്ചതാകാം പുരാവസ്തുക്കളെന്നാണ് അനുമാനിക്കപ്പെടുന്നത്. കത്തോലിക്ക വിശ്വാസം നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും മധ്യകാലഘട്ടത്തിലെ ഇംഗ്ലീഷ് വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം രഹസ്യമായി കാത്തു സൂക്ഷിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. ലാറ്റിന്‍ വള്‍ഗേറ്റ് ബൈബിളില്‍ നിന്നുള്ള മുപ്പത്തിയൊന്‍പതാമത് സങ്കീര്‍ത്തന ഭാഗം രേഖപ്പെടുത്തിയ പേജ്, തുകല്‍ ചട്ടയോട് കൂടിയ 1568-ലെ ‘കിംഗ്സ് സങ്കീര്‍ത്തനം’ എന്നറിയപ്പെട്ടിരുന്ന ബൈബിള്‍ പ്രതി തുടങ്ങിയവ നിധിശേഖരത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 1476-ല്‍ സര്‍. എഡ്മണ്ട് ബെഡിങ്ഫെല്‍ഡ് പരമ്പരാഗതമായി ലഭിച്ച എസ്റ്റേറ്റില്‍ നിര്‍മ്മിച്ചതാണ് ഈ കൂറ്റന്‍ ബംഗ്ലാവ്. കെട്ടിടത്തില്‍ 60 ലക്ഷം പൗണ്ട് ചിലവ് വരുന്ന പുനരുദ്ധാരണ പണികള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് കണ്ടെത്തല്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമയത്ത് മച്ചില്‍ ഒറ്റക്ക് തിരച്ചില്‍ നടത്തിയ മാറ്റ് ചാംബ്യന്‍ എന്ന പുരാവസ്തുഗവേഷകനാണ് ഈ പുരാവസ്തു ശേഖരം കണ്ടെത്തിയത്. കടുത്ത കത്തോലിക്കാ വിശ്വാസികളായിരുന്നു ഓക്സ്ബര്‍ഗ് ഹാളിന്റെ ഉടമസ്ഥര്‍. 1559-ലെ യൂണിഫോമിറ്റി നിയമം അനുസരിക്കാത്തതിന്റെ പേരില്‍ അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെട്ട സമയത്ത് ഓക്സ്ബര്‍ഗ് ഹാള്‍ കത്തോലിക്കാ വൈദികര്‍ക്ക് അഭയ കേന്ദ്രമാവുകയും, ഇവിടെ വെച്ച് രഹസ്യമായി കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് രേഖകളുണ്ട്. സര്‍ എഡ്മണ്ട് ബെഡിങ്ഫെല്‍ഡിന്റെ അനന്തരാവകാശികള്‍ ഇപ്പോഴും ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് താമസിക്കുന്നുണ്ട്. എലിസബത്തന്‍ കാലഘട്ടത്തിലെ തുണികള്‍, സംഗീത ശകലങ്ങള്‍, കയ്യെഴുത്ത് പ്രതികള്‍, അച്ചടി പേജുകള്‍ തുടങ്ങിയവയും കണ്ടെടുക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. രഹസ്യ കുര്‍ബാനക്കായി ഉപയോഗിച്ചിരുന്ന ചെറിയ പ്രാര്‍ത്ഥനാ പുസ്തകത്തിന്റെ ഭാഗമായിരിക്കണം സങ്കീര്‍ത്തന ഭാഗം രേഖപ്പെടുത്തിയ പേജെന്നാണ് മധ്യകാലഘട്ട കയ്യെഴുത്ത് രേഖകളില്‍ വിദഗ്ദനായ ജെയിംസ് ഫ്രീമാന്റെ അഭിപ്രായം. ചുണ്ണാമ്പ് പാളികള്‍ കൊണ്ട് മച്ച് പൊതിഞ്ഞിരുന്നതിനാലാണ് ഇവ കേട്കൂടാതെ സംരക്ഷിക്കപ്പെട്ടതെന്നു ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നാ ഫോറസ്റ്റ് പറഞ്ഞു. ഇനിയും കൂടുതല്‍ രഹസ്യങ്ങള്‍ കെട്ടിടത്തില്‍ നിന്നും പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഓക്സ്ബര്‍ഗ് ഹാളിന്റെ ജെനറല്‍ മാനേജറായ റസ്സല്‍ ക്ലമന്റ്.
Image: /content_image/News/News-2020-08-22-16:52:05.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Content: 14120
Category: 1
Sub Category:
Heading: ചൈനയില്‍ ഓണ്‍ലൈന്‍ ബൈബിള്‍ പരിശീലനം സംഘടിപ്പിച്ച ക്രൈസ്തവ വിശ്വാസിക്ക് കടുത്ത പിഴ
Content: ബെയ്ജിംഗ്: ഓണ്‍ലൈന്‍ ബൈബിള്‍ പരിശീലനം സംഘടിപ്പിച്ചതിന്റെ പേരില്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ക്രൈസ്തവ വിശ്വാസിക്ക് കടുത്ത പിഴശിക്ഷ. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ് ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന്റെ പേരില്‍ 20,000 ആര്‍.എം.ബി (ഏതാണ്ട് 2870 ഡോളര്‍) പിഴ വിധിച്ചുകൊണ്ടുള്ള ‘ലോക്കല്‍ എത്ത്നിക് ആന്‍ഡ്‌ റിലീജിയസ് അഫയേഴ്സ് ബ്യൂറോ’ (ഇ.ആര്‍.എ.ബി)യുടെ നോട്ടീസ് ‘ചൈനീസ് ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പ് ഓഫ് റൈറ്റിയസ്നസ്സ്’ സഭാംഗമായ ബ്രദര്‍ സാങ് വെന്‍ലിക്ക് ലഭിച്ചത്. പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തുവാനും എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഇ.ആര്‍.എ.ബി മുന്‍പാകെ അപ്പീല്‍ എഴുതി നല്‍കുവാനും നോട്ടീസില്‍ പറയുന്നുണ്ട്. ചൈനയിലെ ജീവിതം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഓരോ ദിവസം കഴിയും തോറും ദുസ്സഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സംഭവം സൂചിപ്പിക്കുന്നത്. 2018-ലെ മതപരമായ കാര്യങ്ങള്‍ സംബന്ധിച്ച നിയമത്തിലെ നാല്‍പ്പത്തിയൊന്നാമത്തെ വകുപ്പിനെക്കുറിച്ച് നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. മതേതര സംഘടനകള്‍, മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ പ്രവര്‍ത്തികള്‍ക്കല്ലാത്ത താല്‍ക്കാലിക വെബ്സൈറ്റുകള്‍ എന്നിവക്ക് വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ, സംഭാവനകള്‍ സ്വീകരിക്കുവാനോ, വിശ്വാസ പരിശീലനം നടത്തുവാനോ കഴിയില്ലെന്നാണ് വകുപ്പില്‍ പറയുന്നത്. ബ്രദര്‍ സാങ് സംഭാവന ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും, ഓണ്‍ലൈനില്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന്റെ പേരിലാണ് കടുത്ത പിഴയെന്നും ഫാ. ഫ്രാന്‍സിസ് ലിയു പറഞ്ഞതായി ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി)-ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ഉള്‍പ്പെടാത്തവരെ പാട്രിയോട്ടിക് സഭയില്‍ ചേര്‍ക്കുവാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഇത്തരം അടിച്ചമര്‍ത്തലിന്റെ പിന്നിലെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സഭയുടെ മേലുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസത്തിന്റെ ആരംഭം മുതല്‍ സഭ അച്ചടിക്കുന്ന ബുക്കുകള്‍, ഫോട്ടോകള്‍, ആല്‍ബങ്ങള്‍, വാര്‍ത്താപത്രങ്ങള്‍, സാഹിത്യം മുതലായവ പരിശോധിക്കുവാനും തുടങ്ങിയിട്ടുണ്ടെന്ന് സി.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ക്ക് ഉന്നത സ്ഥാപനങ്ങളില്‍ നിന്നുള്ള സമ്മതവും വേണ്ടിവരും. ദേവാലയങ്ങളിലേയും ഭവനങ്ങളിലേയും കുരിശുരൂപങ്ങളും, മതപരമായ അടയാളങ്ങളും മാറ്റി ചൈനീസ് പ്രസിഡന്റിന്റേയും മാവോയുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ലെന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ് ഏറെ വിവാദമായതിനിടെയാണ് പുതിയ സംഭവവും ചര്‍ച്ചയാകുന്നത്. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഒരു പ്രവിശ്യയില്‍ നിന്നുമാത്രം ഏതാണ്ട് ഇരുന്നൂറ്റിയന്‍പതോളം കുരിശുകളാണ് ഭരണകൂടം നീക്കം ചെയ്തത്.
Image: /content_image/News/News-2020-08-22-19:13:19.jpg
Keywords: ചൈന, ചൈനീ
Content: 14121
Category: 18
Sub Category:
Heading: കര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും സംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ വേണം: സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും രൂക്ഷമായ വന്യമൃഗശല്യവും മൂലം പരിതാപകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും സംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നു സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ 28ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിന്റെ അവസാന ദിവസമാണ് കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തത്. ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച കര്‍ഷകരുടെ നിലനില്‍പിനെത്തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ജനവാസമേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു വീണ്ടും ഉണ്ടാകുന്നത് അപലപനീയമാണ്. കാര്‍ഷിക വായ്പകളുടെ പലിശയെങ്കിലും എഴുതിത്തള്ളി കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരണം. വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ ഒതുക്കിനിര്‍ത്തി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണം. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു ന്യായമായ താങ്ങുവില പ്രഖ്യാപിച്ചു കര്‍ഷകര്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താന്‍ ഇടപെടണം. വനപാലകരുടെ കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചിറ്റാറിലെ പി.പി. മത്തായിയുടെ മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യങ്ങളൊരുക്കി ആ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നും സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാലു ദിവസമായി ഓണ്‍ലൈനായി സമ്മേളിച്ചിരുന്ന മെത്രാന്മാരുടെ സിനഡ് വെള്ളിയാഴ്ച വൈകുന്നേരം സമാപിച്ചു. റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ പ്രത്യേക അനുമതി പ്രകാരം സഭാചരിത്രത്തില്‍ ആദ്യമായാണ് ഓണ്‍ലൈനായി സിനഡ് സമ്മേളിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡ് സമ്മേളനത്തില്‍ 62 മെത്രാന്മാര്‍ പങ്കെടുത്തെന്ന് പിആര്‍ഒ റവ. ഡോ. ഏബ്രഹാം കാവില്പു രയിടത്തില്‍ അറിയിച്ചു.
Image: /content_image/India/India-2020-08-23-07:34:24.jpg
Keywords: സീറോ
Content: 14122
Category: 18
Sub Category:
Heading: മരിയ ഷഹ്ബാസ്: മനുഷ്യാവകാശ സംഘടനകളുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കെ‌സി‌ബി‌സി
Content: കൊച്ചി: മരിയ ഷഹ്ബാസ് എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിക്കു നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരേ ലോകമെങ്ങും പ്രതിഷേധസ്വരം അലയടിക്കുമ്പോഴും നിശബ്ദത തുടരുന്ന പാക്കിസ്ഥാന്റെ സമീപനവും ഇടപെടാന്‍ മടിക്കുന്ന അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും നിലപാടുകളും പ്രതിഷേധാര്‍ഹമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. പാക്കിസ്ഥാനില്‍, അന്യമതസ്ഥരായ പെണ്‍കുട്ടികള്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങള്‍ എണ്ണമറ്റതാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. നിരവധി പെണ്‍കുട്ടികളുടെ വ്യത്യസ്തങ്ങളായ ദുരന്തകഥകള്‍ ലോകമെമ്പാടും ചര്‍ച്ചയായിട്ടും ശക്തമായി പ്രതികരിക്കാന്‍ ആഗോള മതേതരസമൂഹം തയാറാകാത്തത് ഖേദകരമാണ്. സമാനസ്വഭാവമുള്ള സംഭവങ്ങള്‍ പ്രണയക്കെണികളുടെ രൂപത്തില്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്ന വാസ്തവവും കൂടുതല്‍ ജാഗ്രതയോടെ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരള കത്തോലിക്കാ സഭയുടെ ആശങ്കകള്‍ അറിയിക്കുന്നതിനൊപ്പം കേരളത്തിലെ മതേതരസമൂഹത്തിന്റെയും ലോകരാഷ്ട്രങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും അടിയന്തരശ്രദ്ധ വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-08-23-07:42:09.jpg
Keywords: മരിയ, പാക്ക
Content: 14123
Category: 18
Sub Category:
Heading: കെസിബിസി സമിതി പെട്ടിമുടി ദുരന്തമേഖല സന്ദര്‍ശിച്ചു
Content: കോട്ടയം: കേരള കത്തോലിക്ക സഭയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ നിയോഗിച്ച ഡിസാസ്റ്റര്‍ കണ്‍സള്‍ട്ടേഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെസിബിസി വിദ്യാഭ്യാസ, പിന്നാക്കവിഭാഗ വികസന കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതി പെട്ടിമുടി ദുരന്തമേഖല സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുവാന്‍ മനുഷ്യസാധ്യമായ എല്ലാ പ്രയത്‌നവും നടത്തുന്നവര്‍ക്കു സംഘം പിന്തുണയും അഭിവാദ്യവും അറിയിച്ചു. മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുള്ള കുഴിമാടത്തില്‍ പ്രാര്‍ത്ഥന നടത്തി. സമിതിയംഗങ്ങളായ ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍, ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Image: /content_image/India/India-2020-08-23-07:50:59.jpg
Keywords: പെട്ടിമുടി
Content: 14124
Category: 1
Sub Category:
Heading: സമീപകാല പ്രോലൈഫ് തീരുമാനങ്ങള്‍ക്കു ഭരണകൂടത്തിന് അഭിനന്ദനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനും അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കും അഭിനന്ദനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി (യു.എസ്.സി.സി.ബി). സര്‍ക്കാരിന്റെ ഗര്‍ഭഛിദ്ര നയങ്ങള്‍ സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവന്ന സാഹചര്യത്തിലാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജോസഫ് നൗമാൻ അഭിനന്ദനം അറിയിച്ച് രണ്ടു പ്രസ്താവനകള്‍ പുറത്തിറക്കിയിരിക്കുന്നത്. നാഷ്ണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എന്‍.ഐ.എച്ച്) ഹ്യൂമന്‍ ഫെറ്റല്‍ ടിഷ്യു റിസര്‍ച്ച് എത്തിക്സ് അഡ്വൈസറി ബോര്‍ഡിന്റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ആദ്യ പ്രസ്താവന. ‘എത്തിക്സ് ഓഫ് ഹ്യൂമന്‍ ഫെറ്റല്‍ ടിഷ്യു റിസര്‍ച്ച്’ എന്ന വിഷയവുമായി ബന്ധപ്പെട്ട 14 ഗവേഷണ പരിപാടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 14 നിര്‍ദ്ദേശങ്ങളിലെ 13 നിര്‍ദ്ദേശങ്ങള്‍ക്കുള്ള ധനസഹായം നിറുത്തുവാന്‍ 15 അംഗ അഡ്വൈസറി ബോര്‍ഡ് വോട്ടിംഗിലൂടെ തീരുമാനിച്ചു. നാഷ്ണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് കര്‍ദ്ദിനാള്‍ ജോസഫ് നൗമാൻ പ്രസ്താവിച്ചു. മെഡിക്കല്‍ നീതിയേയും, നിഷ്കളങ്ക ജീവനുകളേയും പരിഗണിക്കുന്ന നടപടിയെന്നാണ് മെത്രാപ്പോലീത്ത ഇതിനെ വിശേഷിപ്പിച്ചത്. വ്യാഴാഴ്ച തന്നെ പുറത്തുവിട്ട മറ്റൊരു പ്രസ്താവനയിലൂടെ, 'പ്രൊട്ടക്ട്ടിംഗ് ലൈഫ് ഇന്‍ ഗ്ലോബല്‍ ഹെല്‍ത്ത് അസിസ്റ്റന്‍സ്' (പി.എല്‍.ജി.എച്ച്.എ) നയത്തിന്റെ പേരിലും ട്രംപ് ഭരണകൂടത്തേ മെത്രാപ്പോലീത്ത അഭിനന്ദിക്കുകയുണ്ടായി. ‘അമേരിക്കയിലെ നികുതിദായകരുടെ പണം ഗര്‍ഭചിദ്രം ചെയ്യുകയോ അതിനെ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വിദേശ സന്നദ്ധ സംഘടനകള്‍ക്കായി ഉപയോഗിക്കുകയില്ല’ എന്നതാണ് പി.എല്‍.ജി.എച്ച്.എ നയത്തിന്റെ കാതല്‍. അബോര്‍ഷന്‍ പ്രചാരണത്തിനല്ല, ശരിയായ ആരോഗ്യപരിപാലനത്തിനും, മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി അമേരിക്കയുടെ സാമ്പത്തിക സഹായം വിനിയോഗിക്കുകയെന്നത് ഉറപ്പുവരുത്തിയതിനേയും കന്‍സാസ് സിറ്റി മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ ജോസഫ് നൗമാന്‍ അഭിനന്ദിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-23-08:59:45.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 14125
Category: 9
Sub Category:
Heading: വൈദികര്‍ക്കും സന്യസ്ഥര്‍ക്കുമായി ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ ധ്യാനം
Content: വൈദികര്‍ക്കും സന്യസ്ഥര്‍ക്കുമായി ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ ധ്യാനവുമായി മേഘാലയയിലെ ഷില്ലോംഗ് ഉംറോയി ഹോളി റെഡീമര്‍ ധ്യാനകേന്ദ്രം. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഗൂഗിള്‍ മീറ്റ്, സൂം ആപ്ലിക്കേഷനുകള്‍ വഴിയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. എം‌എസ്‌എഫ്‌എസ് വൈദികരായ ഫാ. റെജി മാണി, ഫാ. ജൂഡ്, ഫാ. തോമസ് പോള്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്കും. ** രെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക: +91 8787811205 ** ഇ മെയില്‍: holyredeemershillong@gmail.com
Image: /content_image/Events/Events-2020-08-23-15:53:20.jpg
Keywords: ധ്യാന
Content: 14126
Category: 1
Sub Category:
Heading: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്: രണ്ടു പതിറ്റാണ്ടിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് 96,000 ക്രൈസ്തവർ
Content: അബൂജ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഒരുലക്ഷത്തോളം ക്രൈസ്തവർ കൊല്ലപ്പെട്ടതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ഇന്റർനാഷ്ണൽ ഓർഗനൈസേഷൻ ഫോർ പീസ് ബിൽഡിങ് ആൻഡ് സോഷ്യൽ ജസ്റ്റിസ്, ഇന്റർനാഷ്ണൽ കമ്മിറ്റി ഓൺ നൈജീരിയ, ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഫോർ ഇന്റർനാഷ്ണൽ ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫ് എന്നീ സംഘടനകൾ ചേർന്ന് സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ബൊക്കോഹറാം തീവ്രവാദികളും, മുസ്ലിം ഫുലാനി ഗോത്ര വർഗ്ഗക്കാരും അല്‍ക്വയ്ദയും മറ്റ് തീവ്ര സംഘടനകളും നടത്തിയ 21,000 വ്യത്യസ്ത ആക്രമണങ്ങളിൽ നിന്നാണ് 96,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകൾ ഇതുവരെ കൊല്ലപ്പെട്ടുവെന്നും, നിരവധി പേർക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നുവെന്നും, ഈ സാഹചര്യത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഇന്റർനാഷ്ണൽ ഓർഗനൈസേഷൻ ഫോർ പീസ് ബിൽഡിങ് ആൻഡ് സോഷ്യൽ ജസ്റ്റിസിന്റെ ചീഫ് എക്സിക്യൂട്ടീവ് അയോ അഡിഡോയിൻ പറഞ്ഞു. അതിക്രമങ്ങളുടെ നേർക്ക് കണ്ണടയ്ക്കുന്ന നൈജീരിയൻ രാഷ്ട്രീയക്കാരുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് തീവ്രവാദികൾ ആക്രമണങ്ങൾ നടത്തുന്നതെന്ന് ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഫോർ ഇന്‍റര്‍നാഷണൽ ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫിന്റെ സഹ അധ്യക്ഷൻ ലോഡ് ആൾട്ടൺ ആരോപിച്ചു. ക്രൈസ്തവ വിശ്വാസത്തെ തുടച്ചു നീക്കാനുള്ള ശ്രമം ആണോ നടക്കുന്നത് എന്ന സംശയവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മാർക്കറ്റ് റിസർച്ച് കൺസൾട്ടൻസിയായ സാവന്ത കോംറസ് പുറത്തുവിട്ട ജനഹിത പരിശോധനയുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തിയ വ്യക്തികളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ബ്രിട്ടനിലെ അഞ്ചിൽ മൂന്ന് പൗരന്മാരും പിന്തുണയ്ക്കുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്ന് 39% ആളുകളും ആഗ്രഹിക്കുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ പീഡനം ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ. രാജ്യത്തെ സാഹചര്യം അതീവ ദയനീയമാണെങ്കിലും അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും വിഷയത്തില്‍ നിശബ്ദത തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-23-16:39:22.jpg
Keywords: നൈജീ
Content: 14127
Category: 14
Sub Category:
Heading: വരയും വര്‍ണങ്ങളാലും മനോഹര ചിത്രങ്ങള്‍ സൃഷ്ടിച്ച് ഒരു വൈദികന്‍
Content: പത്തനാപുരം: വരയും വര്‍ണങ്ങളാലും മനോഹര ചിത്രങ്ങള്‍ സൃഷ്ടിച്ച് വൈദികന്‍ ശ്രദ്ധ നേടുന്നു. കോവിഡ് കാലത്ത് ലഭിച്ച അധികസമയവും വരയുടെ ലോകത്താണ് തലവൂര്‍ നടുത്തേരി സ്വദേശിയായ ഫാ. മാത്യൂസ് റ്റി ജോര്‍ജെന്ന ജിനു അച്ചന്‍. സ്‌കൂള്‍ പഠനകാലത്ത് പെന്‍സില്‍ ചിത്രങ്ങളൊക്കെ വരയ്ക്കുമായിരുന്നെങ്കിലും അന്നത് ഗൗരവമായിരുന്നില്ല. മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ബോട്ടണി ബിരുദകാലയളവിലാണ് വര തനിക്ക് വഴങ്ങുമെന്ന തിരിച്ചറിവുണ്ടാകുന്നത്. കോട്ടയം വൈദിക സെമിനാരിയിലെ പഠനകാലത്തും ചില ചിത്രങ്ങളൊക്കെ വരച്ചു. വരവഴിയില്‍ ഗുരുക്കന്‍മാരോ ശാസ്ത്രീയ പഠനമോ ഇല്ലാതെ ചിത്രകാരനായി മാറിയ അച്ചന്‍, വരച്ച ചിത്രങ്ങള്‍ പല ദേവാലയങ്ങളിലും ഇടം പിടിച്ചു. ലാഭമല്ല ആത്മസംതൃപ്തിയാണ് വലുതെന്നാണ് ജിനു അച്ചന്റെ വാദം. മാതൃ ഇടവകയിലെ വികാരിയായിരുന്ന ഫാ.ഐപ്പ് നൈനാനാണ് ഓയില്‍ പെയിന്റിംഗിന്റെ സാധ്യതകളെപ്പറ്റി പറഞ്ഞത്. അവിടെയും ഗുരുക്കന്‍മാരുടെ സഹായമില്ലാതെ പരിശ്രമിക്കാനായിരുന്നു ജിനു അച്ചന്റെ തീരുമാനം. ഓയില്‍ പെയിന്റില്‍ ആദ്യമായി വിടര്‍ന്നത് തിരുവത്താഴം. അതാകട്ടെ പത്തനാപുരം മാര്‍ ഗ്രീഗോറിയോസ് ചെറിയ പള്ളിയുടെ അള്‍ത്താരയെ അലങ്കരിക്കുന്നു. പിന്നീട് നിരവധി ദേവാലയങ്ങളില്‍ നിന്നായി ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുമെത്തി. നീണ്ട പരിശ്രമവും ക്ഷമയും ശ്രദ്ധയും വേണ്ട കലയാണ് ഓയില്‍ പെയിന്റിംഗ്. ഈര്‍പ്പം അല്‍പ്പം തട്ടിയാല്‍പോലും അതുവരെയുള്ള പരിശ്രമങ്ങള്‍ പാഴ് വേലയാകും. അതുകൊണ്ട് തന്നെ സൂക്ഷ്മത ഏറെ വേണം. നിലവിലുള്ള ചിത്രങ്ങളുടെയോ നെറ്റില്‍ ലഭ്യമായ ചിത്രങ്ങളുടെയോ സഹായം തേടാതെ ബൈബിള്‍ വായിച്ച് ലഭ്യമാകുന്ന അനുഭൂതിയുടെയും വിവരണങ്ങളുടെയും അടിസ്ഥാനത്തിലാണ് വരയ്ക്കുക. അതുകൊണ്ട് നിലവില്‍ പരിചരിച്ചുപോകുന്ന ചിത്രങ്ങളില്‍ നിന്നും ഏറെക്കുറെ വ്യത്യാസങ്ങളും അച്ചന്റെ ചിത്രങ്ങള്‍ക്കുണ്ട്. ഓയില്‍ പെയിന്റും കാന്‍വാസും ലഭ്യമാകാന്‍ഏറെ ബുദ്ധിമുട്ടാണ്. തിരുവനന്തപുരത്തോ എറണാകുളത്തോ പോയാണ് ഇവ വാങ്ങുന്നത്. പട്ടാഴി തെക്കേത്തേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായ ജിനു അച്ചന്‍ ലോക്ക്ഡൗണ്‍ കാലത്തും നിരവധി ചിത്രങ്ങള്‍ വരച്ചു. ത്രീഡി ചിത്രങ്ങളും ഐക്കണ്‍ ചിത്രങ്ങളുമൊക്കെ കാന്‍വാസില്‍ പകര്‍ത്തും. വീടിന്റെ ചുമരുകളിലും ആ വൈഭവം തിരിച്ചറിയാം.സിനിമാ കായിക താരങ്ങളുമൊക്കെ ആ ചിത്രശേഖരങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനിടെ അബുദാബിയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് പോയ അച്ചന്‍ യുഎഇ രാഷ്ട്രപിതാവ് ഷെയ്ക്ക് സെയ്ദിന്റേയും ഭരണാധികാരികളുടെയും ചിത്രം വരച്ചും ശ്രദ്ധ നേടിയിരുന്നു.
Image: /content_image/India/India-2020-08-24-07:56:26.jpg
Keywords: വൈദിക
Content: 14128
Category: 9
Sub Category:
Heading: സെഹിയോൻ നാലാം വെള്ളിയാഴ്ച നൈറ്റ് വിജിൽ 28ന്
Content: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ എല്ലാ നാലാം വെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന നൈറ്റ് വിജിൽ ശുശ്രൂഷ ഈമാസം 28 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. http://www.sehionuk.org/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. 00447722328733 എന്ന ഫോൺ നമ്പറിലോ prayersintercession@gmail.com എന്ന ഇമെയിൽ വഴിയോ പ്രാർത്ഥനാ അപേക്ഷകൾ സെഹിയോൻ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ് .
Image: /content_image/Events/Events-2020-08-24-08:34:37.jpg
Keywords: സെഹിയോ