Contents

Displaying 13741-13750 of 25139 results.
Content: 14089
Category: 1
Sub Category:
Heading: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ലൊറേറ്റോയിലെ ജൂബിലിയാചരണം 2021 വരെ നീട്ടി
Content: ലൊറേറ്റോ: ഇറ്റലിയിലെ ലൊറേറ്റോയില്‍ സ്ഥിതി ചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ സാന്‍റ കാസ ബസിലിക്കയിലെ ജൂബിലി ആചരണം 2021-വരെ നീട്ടി. ഓഗസ്റ്റ് 14ന് ലൊറേറ്റോ ദേവാലയത്തിന്റെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് ഫാബിയോ ഡാൽ സിൻ വിജിലിലാണ് പാപ്പയുടെ തീരുമാനം വിശ്വാസികളെ അറിയിച്ചത്. പൈലറ്റുമാരുടെയും ആകാശ യാത്രക്കാരുടെയും മധ്യസ്ഥ സഹായിയായി ലൊറേറ്റോ മാതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറാം വാർഷികാഘോഷം 2019 ഡിസംബർ എട്ടിനാണ് ആരംഭിച്ചത്. ഈ വർഷം ഡിസംബർ 10 ന് ജൂബിലി അവസാനിക്കാനിരിക്കെയാണ് കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2021 ഡിസംബർ 10 വരെ ജൂബിലി ആഘോഷം നീട്ടിയിരിക്കുന്നത്. ഇറ്റലിയിലെ ചെറിയ ടൗണായ ലോറെറ്റോ മധ്യകാലം മുതല്‍ക്കേ പേരു കേട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. പരിശുദ്ധ അമ്മ ജീവിച്ചിരിന്നുവെന്ന് കരുതപ്പെടുന്ന ഭവനമാണ് ലോറെറ്റോയിലെ ഡെല്ല സാന്‍റ കാസ ബസിലിക്ക. നസ്രത്തിൽ നിന്ന് ടെർസാറ്റോ (ക്രൊയേഷ്യയിലെ ട്രസാറ്റ്), തുടർന്ന് റെക്കാനാറ്റി എന്നി സ്ഥലങ്ങളിലേക്ക് മാലാഖമാര്‍ ദൈവമാതാവ് ജീവിച്ചിരിന്ന ഭവനം സംവഹിച്ചുകൊണ്ടുവെന്നാണ് പരമ്പരാഗത വിശ്വാസം. ആകാശത്തിലൂടെയുള്ള യാത്രയുടെ പേരില്‍ തീര്‍ത്ഥാടന കേന്ദ്രം പ്രസിദ്ധമായതോടെ 1920-ല്‍ ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പ, ലൊറേറ്റോ മാതാവിനെ പൈലറ്റുമാരുടെയും ആകാശയാത്രികരുടെയും മദ്ധ്യസ്ഥയായി പ്രഖ്യാപിക്കുകയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-19-15:56:59.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 14090
Category: 10
Sub Category:
Heading: ആഗോള തലത്തില്‍ ബൈബിള്‍ വിതരണത്തില്‍ വന്‍ വര്‍ദ്ധനവ്: വിതരണം ചെയ്തത് 300 മില്യണ്‍ ബൈബിളുകള്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ആഗോളതലത്തില്‍ ബൈബിളിന്റേയും വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളുടേയും വിതരണത്തില്‍ വന്‍ വര്‍ദ്ധനവ്. ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം നാലു കോടി സമ്പൂര്‍ണ്ണ ബൈബിളുകളും, 1.5 കോടിയിലധികം പുതിയ നിയമങ്ങളുമാണ് വിതരണം ചെയ്യപ്പെട്ടത്. ആകെ 31.5 കോടിയിലധികം വിശുദ്ധ ലിഖിത ഭാഗങ്ങളാണ് ലോകമെമ്പാടുമായി വിതരണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ 37 ലക്ഷം ബൈബിളുകളാണ് കഴിഞ്ഞ വര്‍ഷം വിതരണം നടത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും (12.7 ലക്ഷം) ആഫ്രിക്കയിലാണ് വിതരണം ചെയ്തതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്യപ്പെട്ട ബൈബിളുകളുടെ നാലിലൊന്നു ഭാഗവും ഡിജിറ്റല്‍ രൂപത്തിലായിരുന്നു. ഡിജിറ്റല്‍ ബൈബിളുകളുടെ കാര്യത്തില്‍ ഇതുപോലൊരു വര്‍ദ്ധനവ് മുന്‍പൊരിക്കലും രേഖപ്പെടുത്തിയിട്ടില്ല. 2018­-ല്‍ ഇത് 18% ശതമാനമായിരുന്നു. ഒരു കോടി ബൈബിള്‍ പ്രതികളാണ് ഇന്റര്‍നെറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡൌണ്‍ലോഡ് ചെയ്യപ്പെട്ടത്. ഭാഷാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് സ്പാനിഷിലും പോര്‍ച്ചുഗീസ് ഭാഷയിലുമാണ്. ഏഷ്യ, മധ്യ-തെക്കന്‍ അമേരിക്ക, യൂറോപ്പ് മദ്ധ്യപൂര്‍വ്വേഷ്യ എന്നീ മേഖലകളാണ് ഡിജിറ്റല്‍ ഡൌണ്‍ലോഡിംഗിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ബ്രസീലിലാണ് (18 ലക്ഷം) ഏറ്റവും കൂടുതല്‍ ബൈബിളുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. 2019-ല്‍ ബൈബിള്‍ സൊസൈറ്റികള്‍ ഇരുപതോളം രാജ്യങ്ങളിലെ 1,65,000 ജനങ്ങള്‍ക്കിടയില്‍ സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ 45 ലക്ഷം വിശുദ്ധ ലിഖിത ഭാഗങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമായി 148 ബൈബിള്‍ സൊസൈറ്റികളാണുള്ളത്. തങ്ങളുടെ അസോസിയേഷനില്‍ ഉള്‍പ്പെട്ട പ്രസാധകരുടേയും സംഘടനകളുടേയും കണക്കുകള്‍ മാത്രമാണ് ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ കണക്കുകളില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-19-17:22:10.jpg
Keywords: ബൈബി
Content: 14091
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പാപുവ ന്യൂ ഗിനിയ ഒരുങ്ങുന്നു
Content: പോര്‍ട്ട്‌ മോറെസ്ബി: ഭരണഘടന പ്രകാരം ക്രിസ്ത്യന്‍ രാഷ്ട്രമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നിര്‍ദ്ദേശത്തിന് തെക്ക്-പടിഞ്ഞാറന്‍ പസഫിക് ദ്വീപ് രാഷ്ട്രമായ പാപുവ ന്യൂ ഗിനിയയുടെ (പി.എന്‍.ജി) ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. ക്രൈസ്തവ വിശ്വാസത്തിന് ജന സമൂഹത്തിനു മേല്‍ നിര്‍ണ്ണായക സ്വാധീനമുള്ളതിനാല്‍ നിര്‍ദ്ദേശം അനായേസേന അംഗീകരിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി ജെയിംസ് മാറാപെ പറഞ്ഞു. കുലീന പാരമ്പര്യവും, ക്രിസ്തീയ മൂല്യങ്ങളും രാജ്യത്തിന്റെ അടിസ്ഥാനമായി ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും ഭരണഘടനയുടെ നാല്‍പ്പത്തിയഞ്ചാമത്തെ വിഭാഗത്തില്‍ മറ്റ് മതങ്ങളേയും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് ഇരുപതോളം വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങള്‍ രാജ്യത്തുണ്ട്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 60 മുതല്‍ 80 ശതമാനം വരെ സംഭാവന ചെയ്യുന്നത് ക്രിസ്ത്യന്‍ സഭകളാണ്. സഭകളുടെ പ്രവര്‍ത്തനങ്ങളെയാണ് ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നതെന്ന കാര്യവും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താത്തിടത്തോളം കാലം ഓരോ പൗരനും സ്വന്തം മതത്തില്‍ വിശ്വസിക്കുവാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക പൈതൃകം, ക്രൈസ്തവ വിശ്വാസം എന്നീ രണ്ട് അടിസ്ഥാന തത്വങ്ങളിലാണ് രാജ്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഭരണഘടനയുടെ മുഖവുരയില്‍ പറയുന്നുണ്ട്. മലയാളിയും കോട്ടയം അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലാണ് പാപുവ ന്യൂ ഗിനിയയുടെ അപ്പസ്‌തോലിക നൂണ്‍ഷ്യോ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-19-18:46:05.jpg
Keywords: ക്രിസ്ത്യന്‍, രാഷ്ട്ര
Content: 14092
Category: 18
Sub Category:
Heading: ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പിഎൽആർ
Content: ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയറിയിച്ച് പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ്. ദിനംതോറും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇന്ത്യയിൽ വന്നുക്കൊണ്ടിരിക്കുന്നത്. ഐഎസ് ഭീകരരുമായി ഒത്തുചേർന്നു ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം പടുത്തുയർത്താൻ ഒരുകൂട്ടം തിവ്രവാദികൾ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ഇന്ത്യൻ ജനതയ്ക്ക് ഭീഷണിയാണ്. ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളെയാണ് ഇസ്ലാമിക തീവ്രവാദികൾ ലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു യുവ ഡോക്ടറെ ബംഗളൂർ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ആക്രമണത്തിൽ പരിക്കേൽക്കുന്ന ഐ എസ് ഭീകരർക്ക് ചികിത്സ ലഭ്യമാക്കുക, ആയുധങ്ങൾ എത്തിച്ച് നൽകുക എന്നീ കാര്യങ്ങൾ ലക്ഷ്യംവെച്ചു മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതിനുമുള്ള ശ്രമത്തിലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടറെന്നാണ് എൻഐഎ വ്യക്തമാക്കിയിരിക്കുന്നത്. ഇദ്ദേഹം സിറിയയിലെ ഐഎസ് ക്യാന്പ് സന്ദർശിച്ചതിനും തെളിവു ലഭിച്ചിട്ടുണ്ട്. യുവഡോക്ടറെ കൂടാതെ രണ്ടു പൂനെ സ്വദേശികളും ഇന്നലെ അറസ്റ്റ്‌ ചെയ്‌യപെട്ടവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാർച്ചിൽ ഭീകര ബന്ധമുള്ള കാശ്മീരി യുവതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലം കാണിക്കുന്നത് ഇന്ത്യയിൽ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുന്നു എന്നുതന്നെയാണ്. എത്രയും വേഗം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-08-19-22:33:00.jpg
Keywords: ഇസ്ലാമിക് സ്റ്റേറ്റ
Content: 14093
Category: 18
Sub Category:
Heading: കൃഷിമന്ത്രി അടിയന്തരമായി കുട്ടനാട് സന്ദര്‍ശിക്കണമെന്നു മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: വെള്ളപ്പൊക്കവും മടവീഴ്ചയുംമൂലം ദുരിതം നേരിട്ട കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടുകണ്ട് പരിഹാരം കാണാന്‍ കൃഷിമന്ത്രി അടിയന്തരമായി കുട്ടനാട് സന്ദര്‍ശിക്കണമെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കുട്ടനാട്ടിലെ മങ്കൊമ്പ്, ചമ്പക്കുളം, അറുനൂറ്റിന്‍പാടം, കുട്ടമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ ദുരിതവും കഷ്ടപ്പാടുകളും കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്ക് അടുത്തദിവസം നിവേദനം നല്‍കുമെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. വിളവ് നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഉടന്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും 2017 മുതല്‍ നെല്ല്, പച്ചക്കറി, കന്നുകാലിവളര്‍ത്തല്‍ എന്നിവയ്ക്കായി കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള കാര്‍ഷിക വായ്പകള്‍ മുഴുവന്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017ലെ വരള്‍ച്ച, 2018ലെ മഹാപ്രളയം, 2019, 2020ലെ വെള്ളപ്പൊക്കം ഇങ്ങനെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ കുട്ടനാട്ടിലെ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിത കഴിഞ്ഞ് 60 ദിവസം മുതല്‍ 80 ദിവസം വരെ പ്രായമെത്തിയ നെല്‍ച്ചെടികളാണ് ഇത്തവണ വെള്ളത്തിനടിയിലായത്. ഒരേക്കര്‍ നിലത്തിലെ കൃഷിക്ക് പാട്ടമുള്‍പ്പെടെ 60,000 രൂപവരെ കര്‍ഷകര്‍ മുടക്കിക്കഴിയുകയും ചെയ്തിരുന്നു. പാടശേഖരങ്ങളില്‍ വീണ മടകള്‍ കുത്തിയെടുക്കാന്‍ രണ്ടുലക്ഷം മുതല്‍ ആറുലക്ഷംവരെ രൂപ വേണ്ടിവരും. കര്‍ഷകന്റെ കൈയില്‍ അതിനുള്ള പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ നേരിട്ടു ചെലവുകള്‍ വഹിക്കണം. പാടശേഖരങ്ങളിലെ പന്പിംഗ് മോട്ടോറുകളും വെള്ളത്തിലാണ്. കര്‍ഷകര്‍ എല്ലാ പാടശേഖരങ്ങളിലും പുറത്തുനിന്നും കൂടിയ പലിശയ്ക്കു പണം വാങ്ങിയാണു കൃഷിയിറക്കിയിരിക്കുന്നത്. തോടുകളിലേയും ആറുകളിലേയും ആഴം കൂട്ടാത്തതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമായതെന്നും ആഴംകൂട്ടാന്‍ അടിയന്തരമായി നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത കൃഷിക്കുള്ള വിത്തും വളവും സര്‍ക്കാര്‍ നല്‍കണം. മടവീഴ്ച മൂലം സമീപപ്രദേശങ്ങളിലെ ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടു. ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, കത്തോലിക്കാ കോണ്ഗ്രആസ് അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഫാ.ഏബ്രഹാം കാടാത്തുകളം, ഫാ.ജോര്‍ജ് പനക്കേഴം, ഫാ.തോമസ് പുത്തന്‍പുരയില്‍ എന്നിവര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു. കര്‍ഷക പ്രതിനിധികളായി ജോസി കുര്യന്‍, സി.റ്റി.തോമസ്, ഫിലിപ്പ് തോമസ് മുടന്താഞ്ഞലി, കുട്ടപ്പന്‍ പാലാത്ര, ജോസഫുകുട്ടി വളയത്തില്‍ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
Image: /content_image/India/India-2020-08-20-09:37:15.jpg
Keywords: ചങ്ങനാ, പെരുന്തോ
Content: 14094
Category: 18
Sub Category:
Heading: ഡോ. ചാള്‍സ് ലിയോണ്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി
Content: കൊച്ചി: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ ചുമതലയേറ്റു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമാണ്. ഫാ. ജോസ് കരിവേലിക്കല്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ചുമതലയേറ്റത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസിന്റെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍. ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലെ പ്രഫസറായ റവ. ഡോ. ചാള്‍സ് ലിയോണ്‍ കോഴിക്കോട് സെന്റ് സേവ്യേഴ്സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
Image: /content_image/India/India-2020-08-20-10:00:48.jpg
Keywords: കെ‌സി‌ബി‌സി
Content: 14095
Category: 18
Sub Category:
Heading: കേരള ന്യൂനപക്ഷ കമ്മീഷന്റെ ക്രൈസ്തവ വിവേചനം അവസാനിപ്പിക്കണം: കേരള കാത്തലിക് ഫെഡറേഷന്‍
Content: പത്തനംതിട്ട: ന്യൂനപക്ഷവകുപ്പിന്റെയും കമ്മീഷന്റെയും നിരവധി ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും കേരളത്തില്‍ വിതരണം ചെയ്യുന്നതില്‍ കേരള ന്യൂനപക്ഷ കമ്മീഷന്‍ ക്രൈസ്തവരോടു കാട്ടുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നു കെസിബിസി അല്മായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന നേതൃയോഗം കേരളസര്‍ക്കാരിനോടും ന്യൂനപക്ഷ കമ്മീഷനോടും ആവശ്യപ്പെട്ടു. നിയമപരമായി നിലവില്‍ ഇല്ലാത്തതും സര്‍ക്കാരിന്റെ വ്യക്തമായ ഉത്തരവുകളുടെ പിന്‍ബലമില്ലാത്തതുമായ 80:20 എന്ന അനുപാതത്തിലാണു കേരള ന്യൂനപക്ഷ കമ്മീഷന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യയ്ക്ക് അനുപാതമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നു യോഗം ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്കും കേരളത്തിലെ മറ്റു നാല് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും കൂടി വെറും 20 ശതമാനം ആനുകൂല്യങ്ങള്‍ മാത്രമാണ് കമ്മീഷന്‍ നീക്കിവച്ചിട്ടുള്ളത്. ബാക്കി 80 ശതമാനം ഒരു ന്യൂനപക്ഷ സമുദായം മാത്രമായി അനുഭവിക്കുന്നത് വിവേചനപരമാണെന്നു യോഗം ആരോപിച്ചു. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കെസിബിസി അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി കരിസ്മാറ്റിക് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, ട്രഷറാര്‍ ജസ്റ്റിന്‍ കരിപ്പാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, എംസിഎ സഭാതല പ്രസിഡന്റ് വി.പി. മത്തായി, എംസിഎ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഏബ്രഹാം പാട്ടിയാനി, അമല്‍ സിറിയക് ജോസ്, ഡോ. മേരി റെജീന, ഡേവീസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-08-20-10:20:37.jpg
Keywords: ന്യൂനപക്ഷ
Content: 14096
Category: 13
Sub Category:
Heading: ദരിദ്രരുമായി പങ്കിടുക എന്നതിനർത്ഥം പരസ്പരം സമ്പന്നമാകുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ ക്ഷേമത്തിനെന്നതിനുപരി അവരുടെ സമഗ്ര വികസനത്തിനായുള്ള സമ്പദ്‌വ്യവസ്ഥയെ നമുക്ക് വളർത്തിയെടുക്കാൻ കഴിയണമെന്നും ദരിദ്രരുമായി പങ്കിടുക എന്നതിനർത്ഥം പരസ്പരം സമ്പന്നമാകുകയാണെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ തന്‍റെ സ്വകാര്യ ലൈബ്രറിയിൽ പൊതുദർശന പരിപാടിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പകർച്ചവ്യാധിയിൽ നിന്നുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മൾ എല്ലാവരും ആശങ്കാകുലരാണ്. സാധാരണ നിലയിലേക്ക് മടങ്ങാനും, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ ഈ 'സാധാരണ' നിലയിലേക്കുള്ള മടങ്ങിപ്പോക്കിൽ സാമൂഹിക അനീതികളും പരിസ്ഥിതിയുടെ തകർച്ചയും ഉൾപ്പെടരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ലോകത്തിൽ കൊടികുത്തിവാഴുന്ന വലിയ അസമത്വത്തെയും, പാവപ്പെട്ടവർ നേരിടുന്ന ദുരവസ്ഥയെയും ഈ മഹാമാരി തുറന്നുകാട്ടി. ഈ വൈറസ് ആളുകൾക്കിടയിൽ ഒരു വേർതിരിവും വരുത്തുന്നില്ലെങ്കിലും, അതിന്‍റെ വിനാശകരമായ പാതയിൽ, കൊടിയ അസമത്വങ്ങളെയും വിവേചനങ്ങളേയും കണ്ടെത്തി. അത് പടർന്ന് പിടിച്ചു. അതിനാൽ ഈ മഹാമാരിയോടുള്ള പ്രതികരണം രണ്ട് രീതിയിലാണ്. ഒരു വശത്ത്, ലോകത്തെ മുഴുവൻ മുട്ടുകുത്തിച്ചിരിക്കുന്ന, ചെറുതും എന്നാൽ ഭയങ്കരവുമായ ഈ വൈറസിന് പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മറുവശത്ത്, സാമൂഹ്യ അനീതി, അവസരങ്ങളിലെ അസമത്വം, പാർശ്വവൽക്കരണം, ദുർബലരുടെ സംരക്ഷണത്തിലെ അലംഭാവം തുടങ്ങിയ വലിയ വൈറസിനെ നാം ചികിത്സിക്കണം. ഈ രണ്ട് രീതിയിലുള്ള പ്രതികരണത്തിനും പരിഹാരമായി പാപ്പ സുവിശേഷത്തെ ചൂണ്ടിക്കാണിച്ചത്, 'ദരിദ്രർക്ക് നൽകേണ്ട മുൻഗണനയിൽ നിന്ന് പിന്നോട്ട് പോകരുത്' എന്നാണ്. പ്രാർത്ഥനയ്ക്കും ക്രിസ്തീയ രൂപീകരണത്തിനുമായി കൂടുതൽ സമയം നീക്കിവയ്ക്കാനും, ക്രിസ്തുവിന്‍റെ വിശ്വസ്തരായ ശിഷ്യന്മാരാകാനും, അങ്ങനെ സാഹോദര്യ ഐക്യദാർഢ്യത്തിൽ വളരാനും പാപ്പ എല്ലാവരേയും ക്ഷണിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-20-11:30:39.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 14097
Category: 11
Sub Category:
Heading: മരിയ ഷഹ്ബാസിനു നീതി തേടി അന്താരാഷ്ട്ര ക്യാംപെയിനുമായി മലയാളി സമൂഹം
Content: ലാഹോര്‍: തട്ടിക്കൊണ്ടുപോയി മതംമാറ്റി പീഡിപ്പിച്ച് നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ പാക്ക് കോടതി വിധി പുറപ്പെടുവിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസിനു നീതി ലഭിക്കുന്നതിനായി ക്യാംപെയിനുമായി മലയാളി സമൂഹം. പതിനാലുകാരിയായ പെണ്‍കുട്ടിയ്ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് #JusticeForMariaShahabaz എന്ന ഹാഷ് ടാഗ് ക്യാംപെയിനും പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ പേജിലും യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്റെ പേജിലും സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായുടെ നവമാധ്യമങ്ങളിലെ അക്കൌണ്ടുകളിലുമായി നിരവധി മലയാളികളാണ് മരിയയ്ക്ക് നീതി തേടി കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. മരിയയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമാണ്. 'ജസ്റ്റിസ് ഫോര്‍ മരിയ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഓരോ ദിവസം കഴിയുംതോറും സജീവമായി വരികയാണ്. മരിയ ഷഹ്ബാസിന് നീതി തേടി പാലാ രൂപത എസ്‌എം‌വൈ‌എമ്മിന്റെ നേതൃത്വത്തിലും ക്യാംപെയിന്‍ നടക്കുന്നുണ്ട്. അതേസമയം ലോകത്തെ എല്ലാ പ്രശ്നങ്ങളിലും അഭിപ്രായം പറയുന്നവര്‍ ഈ വിഷയത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യമാണ് ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. അസമത്വങ്ങള്‍ക്കെതിരെ എപ്പോഴും പ്രതികരിക്കുന്ന മലാല യൂസഫ്ഫായി സ്വന്തം രാജ്യത്തു നടന്ന ഗുരുതരമായ പ്രശ്നത്തില്‍ അപകടകരമായ മൗനം തുടരുകയാണെന്ന് നിരവധി പേര്‍ ആരോപിക്കുന്നു. </p> <iframe class="responsive-iframe" src="https://www.youtube.com/embed/kgKOC0DH_Pk" scrolling="no" frameborder="0" allowTransparency="true" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowFullScreen="true"></iframe> <p> ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരിയെ വീട്ടില്‍ നിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ഇസ്ലാം മതസ്ഥന് ഒപ്പം പോയി ജീവിക്കുവാന്‍ വിചിത്രമായ വിധി പ്രസ്താവം ലാഹോര്‍ ഹൈക്കോടതി നടത്തിയത്. ഇസ്ലാം മതത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ഏറെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നു മൊഹമ്മദ്‌ നാകാഷ് എന്ന മുസ്ലീമും അയാളുടെ രണ്ട് അനുയായികളുമാണ് മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം മരിയയെ നിര്‍ബന്ധപൂര്‍വ്വം കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്ന്‍ ദൃക്സാക്ഷികളും മൊഴി നല്‍കിയെങ്കിലും കോടതി വിലയ്ക്കെടുത്തിരിന്നില്ല. തെളിവുകളും രേഖകളും ദൃക്സാക്ഷി മൊഴികളും കാറ്റില്‍ പറത്തിക്കൊണ്ട് കോടതി നടത്തിയ വിധി പ്രസ്താവത്തിനെതിരെ ഓരോ ദിവസവും പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-20-14:22:21.jpg
Keywords: പ്രതി, പാക്കി
Content: 14098
Category: 1
Sub Category:
Heading: സെമിത്തേരി ഹരിത മേഖലയായി പ്രഖ്യാപിച്ചു: തുർക്കിയുടെ ക്രൈസ്തവ വിരുദ്ധത വീണ്ടും
Content: സമൻഡാഗ്: തുർക്കിയിലെ സമൻഡാഗ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ക്രിസ്ത്യന്‍ സെമിത്തേരി ഹരിത മേഖലയായി പ്രഖ്യാപിച്ച് വീണ്ടും തുര്‍ക്കിയുടെ ക്രൈസ്തവ വിരുദ്ധത. പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന ഓർത്തഡോക്സ് ദേവാലയത്തിന് സമീപത്തെ സെമിത്തേരിയാണ് ഭരണകൂടം ഹരിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദീകരണത്തിനായി സഭാനേതൃത്വം മുനിസിപ്പാലിറ്റിയെ സമീപിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചിട്ടില്ല. വികസന പദ്ധതിയുടെ ഭാഗമായി സെമിത്തേരി ഹരിത മേഖലയായി പ്രഖ്യാപിച്ചതെന്നാണ് ഭരണകൂടം പറയുന്നത്. തുർക്കിയുടെ സാംസ്കാരിക ടൂറിസം വകുപ്പ് ഇതിന് അനുമതിയും നൽകി. അതേസമയം മേഖലയിൽ ക്രൈസ്തവ സെമിത്തേരിയായി ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വികസന പദ്ധതിയുടെ പേര് പറഞ്ഞ് മുൻസിപ്പാലിറ്റി സെമിത്തേരിയുടെ പദവി മാറ്റാൻ ശ്രമം നടത്തിയതിനെ സമൻഡാഗ് ഗ്രീക്കു ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫൗണ്ടേഷൻ ശക്തമായി എതിർത്തെങ്കിലും, ഇതിനു മുന്‍പത്തെ ഭരണകൂടത്തെ പഴിച്ച് അധികാരികൾ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. നിരവധി തരിശുഭൂമികൾ ജില്ലയിൽ വെറെയുണ്ടെങ്കിലും, സെമിത്തേരി ഇരിക്കുന്ന പ്രദേശം മാത്രം ഹരിത മേഖലയായി പ്രഖ്യാപിക്കാൻ ഭരണകൂടം എടുത്ത തീരുമാനമാണ് സംശയമുയര്‍ത്തുന്നത്. തുർക്കിയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ തുടർക്കഥയായാണ് സംഭവത്തെ നിരീക്ഷകർ കാണുന്നത്. തുർക്കി സർക്കാർ ക്രൈസ്തവ സഭകളെ നിയമപരമായി അംഗീകരിക്കുന്നില്ലാത്തതിനാൽ ഫൗണ്ടേഷൻ, അസോസിയേഷൻ തുടങ്ങിയ പദവികളാണ് സഭകൾക്ക് ലഭിക്കുന്നത്. പലപ്പോഴും ക്രൈസ്തവ ദേവാലയങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഭരണകൂടം പിടിച്ചെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രൈസ്തവ സഭകൾ നേരിടുന്ന പ്രതിസന്ധികളിൽ നിയമത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടങ്ങൾ ഇടപെടാറില്ല. അടുത്തിടെയാണ് അന്താരാഷ്ട്ര എതിർപ്പുകളെ അവഗണിച്ച് ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ, തുർക്കി സർക്കാർ മുസ്ലിം പള്ളിയാക്കി മാറ്റിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-20-16:25:35.jpg
Keywords: തുര്‍ക്കി