Contents

Displaying 13691-13700 of 25139 results.
Content: 14039
Category: 7
Sub Category:
Heading: CCC Malayalam 64 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിനാലാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14040
Category: 13
Sub Category:
Heading: ന്യൂനപക്ഷമെങ്കിലും കോവിഡ് പോരാട്ടത്തില്‍ ബംഗ്ലാദേശിലെ ക്രൈസ്തവ സംഘടനകളുടെ സേവനം നിസ്തുലം
Content: ധാക്ക: കോവിഡിനെതിരായ ബംഗ്ലാദേശിന്റെ പോരാട്ടത്തില്‍ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ കാഴ്ചവെയ്ക്കുന്നത് നിസ്തുലമായ സേവനം. രാജ്യത്തെ ഇസ്ലാം ഭൂരിപക്ഷത്തിന്റെ ഒരു ശതമാനത്തിന്റെ പകുതിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള ക്രൈസ്തവര്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ആരേയും അമ്പരിപ്പിക്കുന്നതാണ്. മഹാമാരിയുടെ മധ്യേ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളാണ് പാവങ്ങള്‍ക്ക് താങ്ങും തണലുമായി രംഗത്തുള്ളത്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് അരലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സാമ്പത്തിക സഹായവും ഭക്ഷണവും ആരോഗ്യ പരിപാലന സാമഗ്രികളും വിതരണം ചെയ്തിരിക്കുന്നത്. ഇതുവരെ പതിനെട്ടായിരത്തിലധികം കുടുംബങ്ങള്‍ക്കു ‘വേള്‍ഡ് വിഷന്‍’ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. മുപ്പത്തിഅയ്യായിരത്തോളം ഭക്ഷണ പൊതികളും വിതരണം ചെയ്തു കഴിഞ്ഞു. ക്രിസ്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം ഏതാണ്ട് ഇരുപതോളം ആശുപത്രികളും എഴുപതോളം ക്ലിനിക്കുകളും ക്രൈസ്തവ സഭകളുടെ കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുനൂറോളം ക്രിസ്ത്യന്‍ ഡോക്ടര്‍മാരും നാലായിരത്തോളം നേഴ്സുമാരുമാണ് കൊറോണക്കെതിരെയുള്ള ബംഗ്ലാദേശിന്റെ പോരാട്ടത്തിന്റെ കര്‍മ്മനിരതരായിരിക്കുന്നതെന്നു പ്രീമിയര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പരിശോധനക്കായി സുസജ്ജമായ ലബോറട്ടറിയും കോവിഡ് ഐസൊലേഷന്‍ സെന്ററും ദി മെമ്മോറിയല്‍ ക്രിസ്ത്യന്‍ ഹോസ്പിറ്റലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-13-19:56:10.jpg
Keywords: ബംഗ്ലാ
Content: 14041
Category: 18
Sub Category:
Heading: 'ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ': കെയ്റോസിന്റെ അന്താരാഷ്ട്ര വെബിനാർ ഇന്ന്
Content: ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ആശയക്കൂട്ടം എന്ന രണ്ടാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്നു നടക്കും. 'ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ', 'ശാസ്ത്രത്തിൻ്റെ വളർച്ചയിൽ സഭയുടെ സംഭാവനകൾ" എന്നീ വിഷയത്തിൽ വൈകിട്ട് 7 മണി മുതൽ 8.30 വരെയാണ് സൂം മീറ്റിങ്ങിൽ വെബിനാർ സംഘടിപ്പിക്കുന്നത്. തലശ്ശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പ്ലാംപ്ലാനി ആമുഖ സന്ദേശം നൽകും. ഫോബ്സോലൂഷൻസ് സി. ഇ. ഒ ഡോ.സണ്ണി ജോർജാണ് മോഡറേറ്റർ. ജ്യോതി കോളേജ് പ്രിൻസിപ്പൾ ഫാ.ഡോ. ജയ്സൺ പോൾ മുല്ലേരിക്കൽ, കത്തോലിക് വെബ്സ് ചാനൽ സ്ഥാപകൻ ആൻ്റണി സച്ചിൻ വി.ആർ, എഴുത്തുകാരൻ ജോബി തോമസ്, സോഫ്റ്റ് വെയർ എൻജിനിയർ സിൻ്റോ വർഗ്ഗീസ് എന്നീവരാണ് പാനലിസ്റ്റുകൾ. Zoom meeting ID: 92676183109 Passcode: 332408 റെജിസ്ട്രേഷനും അനുബന്ധ വിവരങ്ങൾക്കായി ബന്ധപ്പെടുക: മെബിൻ 9496793046 അൽഫ്രഡ് 8590834155
Image: /content_image/India/India-2020-08-14-09:17:23.jpg
Keywords: ജീസസ്
Content: 14042
Category: 18
Sub Category:
Heading: ഫാ. ഷിന്റോ ഇപ്പോള്‍ അടുക്കളയിലാണ്
Content: മൂന്നാര്‍: കോവിഡ് മഹാമാരി കാരണം ദേവാലയ അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ ഫാ.ഷിന്റോ അടുക്കളയിലെത്തി. ആപത്ഘട്ടങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണമൊരുക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഭക്ഷണമൊരുക്കുന്നത് പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍ പ്രതികൂല കാലാവസ്ഥയില്‍ അക്ഷീണം യത്‌നിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടാണ്. കഴിഞ്ഞ മൂന്നു മാസമായി വിജയപുരം രൂപതയുടെ കീഴിലുള്ള മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ മിസ്റ്റിന്റെ ഡയറക്ടറായ ഇദ്ദേഹം പുതിയൊരു ദൗത്യത്തിലാണ്. കിടപ്പുരോഗികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുവാനുള്ള ദൗത്യം അച്ചന്‍ ഏറ്റെടുക്കുകയായിരുന്നു. അച്ചന്റെ നേതൃത്വത്തില്‍ ഭക്ഷണം തയാറാക്കി വീടുകളില്‍ എത്തിച്ചു നല്‍കി. 2018 ലെ പ്രളയ സമയത്ത് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാന്പില്‍ കഴിഞ്ഞിരുന്ന സുബ്രഹ്മണ്യന്‍ മരിച്ചതോടെ സംസ്‌കാരം നടത്താന്‍ പള്ളി സെമിത്തേരിയില്‍ സ്ഥലം നല്‍കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നാറിന്റെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായ അച്ചന്‍ ഇപ്പോള്‍ പള്ളിവാസല്‍ സെന്റ് ആന്‍സ് ഇടവക വികാരിയായും സേവനമനുഷ്ടിച്ചു വരുന്നു.
Image: /content_image/India/India-2020-08-14-09:43:12.jpg
Keywords: അടുക്കള, വൈദിക
Content: 14043
Category: 10
Sub Category:
Heading: പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 13 വ്യാഴാഴ്ച ട്വിറ്ററിലാണ് പാപ്പ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഐക്യത്തിന്‍റെ വഴി തെളിയിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്കു മാത്രമേ കഴിയൂയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മെപ്പോലെ ചിന്തിക്കാത്തവരെയും, നമ്മുടെ മുഖത്ത് വാതില്‍ കൊട്ടിയടച്ചവരെയും, നമുക്കു ക്ഷമിക്കാന്‍ ബുദ്ധിമുട്ടുള്ളവരെപ്പോലും പ്രത്യേകം ഓര്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. കാരണം പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂ! പ്രാര്‍ത്ഥനയ്ക്കു മാത്രമേ ഐക്യത്തിന്‍റെ വഴി തെളിയിക്കുവാനാകൂ". 'പ്രാര്‍ത്ഥന' എന്ന ഹാഷ് ടാഗോട് കൂടിയാണ് ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-14-10:35:11.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 14044
Category: 18
Sub Category:
Heading: പെട്ടിമുടി ദുരന്തം: വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു
Content: മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു. മരണമടഞ്ഞ എല്ലാവർക്കുമായി രൂപതാധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിലും വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മോൺ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ എന്നിവരടക്കം ഇരുപതോളം വൈദികരും മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ് തെരേസാസ് ദേവാലയത്തിൽ പരേതർക്കായി ദിവ്യബലി അർപ്പിച്ചു. സ്വർഗ്ഗീയ പിതാവിൻറെ തിരുവിഷ്ടം നിറവേറ്റപ്പെടുവാനായി ദുഃഖത്തോടെ തന്നെയെങ്കിലും തന്നെ പൂർണമായി ദൈവഹിതത്തിന് സമർപ്പിച്ച പുത്രനായ യേശുവിനെ പോലെ ജീവിച്ചിരിക്കുന്നവരായ നാമും നമ്മുടെ പ്രിയപ്പെട്ടവരുടെ ഈ വേർപാട് ദൈവഹിതത്തിന് വിട്ടു കൊടുത്തു അംഗീകരിച്ചാൽ മാത്രമേ തുടർന്ന് നമുക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂയെന്ന് ബലി മധ്യേയുള്ള സന്ദേശത്തില്‍ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ ഉദ്ബോധിപ്പിച്ചു. മരണമടഞ്ഞവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം രൂപത നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലിയർപ്പണത്തിനുശേഷം ദുരന്തത്തിൽ മരണമടഞ്ഞവരെ സംസ്കരിച്ച രാജമല മൈതാനത്തിൽ എത്തിയ ബിഷപ്പും സംഘവും പ്രാർത്ഥന നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-14-10:59:37.jpg
Keywords: വിജയപുര
Content: 14045
Category: 24
Sub Category:
Heading: പീറ്ററച്ചൻ: ആഫ്രിക്കയിലെ വിശുദ്ധ വിയാനി ഇനി ഓര്‍മ്മ
Content: ഞാൻ ഏറെ അത്ഭുതത്തോടും ആദരവോടും കണ്ടിരുന്ന ഒരു വലിയ മിഷനറി ഇന്നലെ (2020 Aug.13) ഈ ലോകത്തോട് യാത്ര പറഞ്ഞ് പിതാവിൻറെ പക്കലേക്ക് യാത്രയായി. ഇന്ന് (Aug14) വാഴക്കുളം ആശ്രമ ദേവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം അടക്കം ചെയ്യപ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് മൗനമായി പറയുന്നുണ്ട് 'എൻ്റെ ക്രിസ്തുവിനായി ഞാൻ അധ്വാനിച്ചു, ഇനി എന്റെ പിതാവിൻറെ പക്കലേക്ക് ഞാൻ യാത്രയാവുകയാണ്'. ബഹുമാനപ്പെട്ട പീറ്റർ അച്ചൻ 1942 ൽ വാഴക്കുളം ആക്കപ്പടി കുടുംബത്തിൽ ജനിച്ചു. 1974ൽ സിഎംഐ വൈദികനായി പട്ടം സ്വീകരിച്ചു. സഭയുടെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായും സഭയുടെ വിവിധ കർമ്മമണ്ഡലങ്ങളിലെ സേവനങ്ങൾക്കുശേഷം 1997ൽ തന്റെ ദൈവവിളിയിലെ സവിശേഷമായ ഉൾവിളിയെ തിരിച്ചറിഞ്ഞ ഒരു ആഫ്രിക്കൻ മിഷനറിയായി സൗത്ത് ആഫ്രിക്കയിലേക്ക് യാത്രതിരിച്ചു തന്റെ പ്രിയപ്പെട്ടവരെയും പ്രിയമുള്ള നാടിനെയും വിട്ട് ആഫ്രിക്കൻ മണ്ണിൽ കാലു കുത്തുമ്പോൾ ഇനിയുള്ള തന്റെ ജീവിതം പൂർത്തിയാക്കാൻ ദൈവം ഒരുക്കിയ സ്ഥലമാണതെന്നു അദ്ദേഹം അറിഞ്ഞിരുന്നില്ല. ആർസിലെ വിശുദ്ധനായ വിയാനി എന്ന വൈദികൻ നടന്നുകയറിയത് പോലെയുള്ള യാത്രയായിരുന്നു അത്. ആധ്യാത്മിക കാര്യത്തിൽ യാതൊരു താൽപര്യവും അറിവുമില്ലാത്ത, ധാർമികമായി അധ:പതിച്ച കുടുംബങ്ങളും ഇടവകകളും. സാമ്പത്തികമായ അരക്ഷിതാവസ്ഥ. ശൂന്യമായ ദേവാലയങ്ങൾ. അവിടേക്കാണ് ഈ വൈദികൻ തൻറെ മിഷനറി യാത്ര ആരംഭിക്കുന്നത്. അദ്ദേഹം ജോലി ചെയ്ത Rustenburg രൂപതയുടെ മെത്രാൻ ഒരിക്കൽ പറയുകയുണ്ടായി പീറ്ററച്ചനെ ഏത് ഇടവകയിലേക്ക് വിട്ടാലും അവിടെ പുതിയ ദേവാലയം പണിയേണ്ടി വരും. കാരണം ജനങ്ങൾക്ക് നിൽക്കാൻ ദേവാലയത്തിൽ ഇടം ഉണ്ടാകില്ല. ആഫ്രിക്കയിൽ ഒരിക്കൽ ശൂന്യമായിരുന്ന ദേവാലയങ്ങൾ ജനങ്ങളെ കൊണ്ട് നിറഞ്ഞത് എങ്ങനെയാണ്? ഒരിക്കലും പ്രാർത്ഥിക്കാത്ത ജനം ദേവാലയത്തിലും സന്ധ്യാസമയത്ത് കുടുംബങ്ങളിലും പ്രാർത്ഥിക്കാൻ തുടങ്ങിയത് എങ്ങനെയാണ്? അദ്ദേഹത്തിൻറെ പ്രാർത്ഥനക്കും ആശീർവാദത്തിനുമായി ജനം പള്ളിമുറ്റത്ത് ക്യൂ നിൽക്കുവാൻ കാരണമെന്താണ്? പീറ്ററച്ചൻ എന്ന വിശുദ്ധനായ മിഷനറി വൈദികനെ നാം തിരിച്ചറിയണം...! അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ബിജു പുളിന്താനത് അച്ചൻ അദ്ദേഹത്തെകുറിച്ചു പറഞ്ഞത് ഇപ്രകാരമാണ് 'ജോലി ചെയ്ത എല്ലാ ഇടവകകളിലും ആത്മാവും ജീവനും 100% പകർന്നുനൽകിയ ഒരു പുണ്യ പുരോഹിതനാണ് അദ്ദേഹം '. ശൂന്യമായ ദേവാലയത്തിൽ ഏകനായി പ്രാർത്ഥിച്ചതിനുശേഷം ജാതിമതഭേദമെന്യേ എല്ലാവരെയും അന്വേഷിച്ച് അദ്ദേഹം എല്ലാ ഭവനങ്ങളിലും കയറിയിറങ്ങി, പ്രാർത്ഥിച്ചു. ഇങ്ങനെ ഒരു വൈദികനെ ആഫ്രിക്കൻ ജനങ്ങൾക്ക് പരിചയമില്ലായിരുന്നു. ഹൃദയം നിറഞ്ഞ സ്നേഹിക്കുന്ന, പ്രാർത്ഥിക്കുന്ന ഈ വൈദികനെ ആ കറുത്ത ജനവും ഹൃദയത്തിൽ സ്നേഹിച്ചു. ആരെയും നിർബന്ധിച്ചില്ലെങ്കിലും അവരെല്ലാം ദേവാലയത്തിലേക്ക് കൂട്ടമായി വന്നു. ദേവാലയം നിറഞ്ഞു. അസമാധാനവും അധാർമികതയും നിറഞ്ഞ കുടുംബങ്ങൾ ദൈവ സ്നേഹത്തിൻറെ കോവിലുകളായി. തീക്ഷ്ണതയേറിയ ആ വൈദീകനു ദൈവം കനിഞ്ഞു നൽകിയ ഒരു കൃപയായിരുന്നു രോഗ സൗഖ്യത്തിനുള്ള വരം. അദ്ദേഹം പ്രാർത്ഥിച്ചാൽ സൗഖ്യം കിട്ടുമെന്നറിഞ്ഞ് നൂറുകണക്കിനാളുകൾ എല്ലാ ദിവസവും അദ്ദേഹത്തെ ദേവാലയത്തിൽ വന്നുകണ്ടുകൊണ്ടിരുന്നു. സ്വന്തം ഭക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കാതെ അദ്ദേഹം അവർക്കായി ജീവിച്ചു. അഭയാർത്ഥികളായ പാവങ്ങൾ ഈ പുണ്യവാനായ വൈദികനെതേടി വരുമ്പോൾ ദേവാലയത്തിൽ കാഴ്ചയായി കിട്ടിയിരുന്ന വസ്തുവകകൾ സൂക്ഷിച്ചു വച്ച് അദ്ദേഹം പങ്കുവെച്ചു. രൂപതയിലെ ഏറ്റവും വലിയ ദേവാലയമായ Tlhabanaയിൽ 12 വർഷം അദ്ദേഹം ജോലി ചെയ്തു. വളരെ കുറച്ചു ജനങ്ങൾ മാത്രം വി. കുർബാനയ്ക്കു വന്നിരുന്ന ദേവാലയത്തിൽ അദ്ദേഹം എത്തി അധികം താമസിയാതെ ജനങ്ങളെ കൊണ്ട് നിറഞ്ഞു. ഈ ദൃശ്യം കാണാനായി മെത്രാൻ വിശുദ്ധ കുർബാന മധ്യേ ദേവാലയത്തിൽ വരുമായിരുന്നു. വ്യാഴാഴ്ചകളിൽ ഒരാളുമായി തുടങ്ങിയ ദിവ്യകാരുണ്യആരാധന ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ദേവാലയം നിറയെ ജനമായി. ജനം അദ്ദേഹത്തെ ഓർക്കുന്നത് ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച വൈദികൻ എന്നാണ്. ഞങ്ങൾക്ക് സൗഖ്യം നൽകിയ വൈദികൻ എന്നാണ്. ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവസ്നേഹം നിറച്ച വൈദികൻ എന്നാണ്. ഞങ്ങളുടെ ദൈവവിശ്വാസം ആഴപ്പെടുത്തി ഞങ്ങളുടെ ഇടവകയെ ദൈവവിശ്വാസത്തിൻറെ കേന്ദ്രമാക്കിയ വൈദികൻ എന്നാണ്. കേരള ഭൂവിന് നഷ്ടമായ ഈ ആത്മീയ തേജസ് ആഫ്രിക്കയിലെ പാവപ്പെട്ട മനുഷ്യർക്ക് ആത്മീയ ഗോപുരമായിത്തീർന്നു. കാൽനൂറ്റാണ്ട് നീണ്ട തന്റെ സുവിശേഷവേലയ്ക്കുശേഷം അദ്ദേഹം തന്റെ പ്രിയ പിതാവിൻറെ പക്കലേക്ക് യാത്രയാവുകയാണ്. ജീവിതത്തിൻറെ അവസാന ദിവസങ്ങളിൽ തനിക്ക് കൂട്ടായിരുന്ന വേദനകളും ബുദ്ധിമുട്ടുകളും അദ്ദേഹം പുഞ്ചിരിയോടെ സ്വീകരിച്ചു. അദ്ദേഹത്തിൻറെ രോഗക്കിടക്കയിൽ അനുഗ്രഹത്തിനായി ആളുകൾ മുട്ടുകുത്തി നിന്നു. പ്രിയപ്പെട്ട പീറ്ററച്ചാ, അങ്ങയുടെ തീക്ഷ്ണമായ ക്രിസ്തു സ്നേഹവും ലളിതജീവിതവും സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കമായ ജീവിതമാതൃകയും അനേകർക്ക് ക്രിസ്തുവിലേക്കുള്ള വഴിയായിരുന്നു. പുണ്യവാനായ വൈദികാ, സ്വർഗ്ഗത്തിൽ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...!
Image: /content_image/SocialMedia/SocialMedia-2020-08-14-11:57:01.jpg
Keywords: ആഫ്രി
Content: 14046
Category: 13
Sub Category:
Heading: സിഎംസി സന്യാസ സമൂഹത്തില്‍ ആദ്യമായി അമേരിക്കന്‍ സ്വദേശിനിയായ സന്യാസാര്‍ത്ഥിനി
Content: ഷിക്കാഗോ: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയില്‍ വനിതകള്‍ക്കു വേണ്ടിയുള്ള പ്രഥമ തദ്ദേശീയ സമര്‍പ്പിത സമൂഹമായ സിഎംസി സന്യാസിനി സമൂഹത്തിലേക്ക് ആദ്യമായി അമേരിക്കന്‍ സ്വദേശിനിയായ സന്യാസാര്‍ത്ഥിനി. അമേരിക്കയിലെ കെനോഷ ഹോളി റോസറി ഇടവകാംഗമായ ഡിയാനന്‍ ലവാണ് നാളെ ശനിയാഴ്ച സിഎംസി സന്യാസി സമൂഹത്തിലേക്ക് പ്രവേശിക്കുന്നത്. ഗാരിയിലുള്ള സിഎംസി മഠത്തിലാണ് ഡിയാനന്‍ ലവ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിലെ പഠനമാണ് തന്റെ ജീവിതത്തിൽ ആത്മീയതയുടെ വിത്തുകൾ പാകിയതെന്ന് ഡിയാനന്‍ പറയുന്നു. വിസ്കോണ്‍സിലെ കെനോഷ പട്ടണത്തിൽ ആറുമക്കളുള്ള കുടുംബത്തിലാണ് ഡിയാനന്‍റെ ജനനം. ഹോം ബിസിനസ് നടത്തുന്ന അമ്മയും ടെക്‌നോളജി മീഡിയ ഫീൽഡിൽ ജോലി ചെയ്യുന്ന അപ്പനും ആറ് സഹോദരങ്ങളും അടങ്ങുന്ന കുടുംബമാണ് ഡിയാനയുടേത്. ജീവിതത്തിൽ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് നിത്യാരാധനയുടെ മുൻപിൽ സമയം ചിലവഴിച്ചപ്പോള്‍ ഉത്തരം ലഭിച്ചുവെന്നും അങ്ങനെയാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതെന്നും ഡിയാനന്‍ പറയുന്നു. 2016ലാണ് പരിശീലനത്തിനായി ഡിയാനന്‍ ലവ് മഠത്തില്‍ ചേര്‍ന്നത്. നാളെ ഷിക്കാഗോയില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷയില്‍ ഡിയാനന്‍ ലവ് സഭാവസ്ത്രം സ്വീകരിക്കും. 1866ല്‍ വിശുദ്ധ ചാവറയച്ചനാല്‍ സ്ഥാപിതമായ സീറോ മലബാര്‍ സഭയിലെ ആദ്യത്തെ സന്യാസി സമൂഹമായ സിഎംസി, രാജ്യത്തിനു പുറത്തേക്കും തങ്ങളുടെ പ്രേഷിത പ്രവര്‍ത്തന ശൃംഖല ഇതിനകം വിപുലപ്പെടുത്തിയിട്ടുണ്ട്. ആറായിരത്തിയഞ്ഞൂറോളം അംഗങ്ങളാണു സന്യാസിനി സമൂഹത്തില്‍ ഇപ്പോഴുള്ളത്. ഇതില്‍ ഇരുന്നൂറിലധികം പേര്‍ ഇന്ത്യയ്ക്കു പുറത്താണു സേവനം ചെയ്യുന്നത്. പെറു, ഇംഗ്ലണ്ട്, ഇറ്റലി, ജര്‍മനി, യുഎസ്എ, കാനഡ, ഇറാഖ് എന്നിവിടങ്ങളിലും ആറ് ആഫ്രിക്കന്‍ രാജ്യങ്ങളിലും സിഎംസി സന്യാസിനികള്‍ സജീവമായി സേവനം ചെയ്യുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-14-12:55:37.jpg
Keywords: സി‌എം‌സി, സന്യാസ
Content: 14047
Category: 10
Sub Category:
Heading: ബെയ്റൂട്ട് സ്ഫോടനം: അത്ഭുതമായി പരിശുദ്ധ കന്യകാമാതാവിന്റെ രൂപം
Content: ബെയ്റൂട്ട്: കൂറ്റന്‍ കെട്ടിടങ്ങളെപ്പോലും നിലംപരിശാക്കിയ മാരകമായ ബെയ്റൂട്ട് സ്ഫോടനത്തെ അതിജീവിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. സ്ഫോടനം നടന്ന പ്രദേശത്തിന് സമീപമുണ്ടായിരുന്ന ഒരു കെട്ടിടത്തിനുള്ളിലെ ഗ്രോട്ടോയില്‍ പ്രതിഷ്ഠിച്ചിരുന്ന കന്യകാമാതാവിന്റെ രൂപത്തിനാണ് യാതൊരു കേടുപാടും എല്‍ക്കാതെ സ്ഥിതി ചെയ്യുന്നത്. നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ദൈവമാതാവിന്റെ രൂപത്തിന് പിറകിലുള്ള എല്ലാം നശിച്ചെങ്കിലും രൂപം മാത്രം യാതൊരു കേടുപാടും കൂടാതെ രക്ഷപ്പെട്ടിരിക്കുന്നു എന്നാണ് ചിത്രങ്ങള്‍ സഹിതം ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. “അവസാനം എന്തുകൊണ്ടാണ് മാതാവ് മാത്രം നിലനിന്നത്, പരിശുദ്ധ ത്രിത്വത്തോടൊപ്പം ദൈവമാതാവിന്റെ മാതൃത്വ ഹൃദയം വിജയിക്കുമെന്ന് യാതൊരു മടിയും കൂടാതെ പറയാം”- ഒരാളുടെ കമന്റില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഉച്ചകഴിഞ്ഞാണ് ബെയ്റൂട്ട് തുറമുഖത്തില്‍ സ്ഫോടനമുണ്ടായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-14-15:34:05.jpg
Keywords: ലെബന, ലെബനോ
Content: 14048
Category: 13
Sub Category:
Heading: അമേരിക്കയിലെ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു മുന്നില്‍ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും
Content: മേരിലാന്‍ഡ്: ദിവ്യകാരുണ്യ ഭക്തിയിലൂടെ പ്രസിദ്ധയായ വിശുദ്ധ ക്ലാരയുടെ തിരുനാള്‍ ദിനമായ ഓഗസ്റ്റ്‌ പതിനൊന്നിന് അമേരിക്കയിലെ കുപ്രസിദ്ധമായ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു മുന്നില്‍ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ഫ്രാന്‍സിസ്കന്‍ വൈദികനായ ഫാ. അന്റോണിയോ മരിയ സി.എഫ്.ആറിന്റെ നേതൃത്വത്തില്‍ ‘ലെറോയ് കാര്‍ഹാര്‍ട്ട്’സ് ഗര്‍ഭഛിദ്ര കേന്ദ്രത്തിന് സമീപമാണ് ‘മാസ് ഫോര്‍ ലൈഫ്’ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തിയത്. ഗര്‍ഭധാരണം മുതല്‍ ഒന്‍പതു മാസം വരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അബോര്‍ഷന്‍ കേന്ദ്രമാണ് ലെറോയ് കാര്‍ഹാര്‍ട്ട്’. ഇതിനു സമീപമുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു വിശുദ്ധ കുര്‍ബാന നടന്നത്. ഇതേ അബോര്‍ഷന്‍ കേന്ദ്രത്തിനു സമീപം നടത്തപ്പെടുന്ന പതിനൊന്നാമത് വിശുദ്ധ കുര്‍ബാന അര്‍പ്പണമാണിത്. ദിവ്യബലിക്ക് ശേഷം അബോര്‍ഷന്‍ കേന്ദ്രമിരിക്കുന്ന സ്ഥലത്തിന് ചുറ്റും നടന്ന നിശബ്ദ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ ഇരുപതിലേറെ വിശ്വാസികള്‍ പങ്കെടുത്തു. പരിശുദ്ധ കന്യകാമാതാവിന്റെ സ്തുതിഗീതത്തോടെയാണ് പരിപാടി അവസാനിച്ചത്. 25 ആഴ്ചകള്‍ പൂര്‍ത്തിയാക്കിയ രണ്ട് കുരുന്നുകളെയാണ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കാര്‍ഹാര്‍ട്ട് അബോര്‍ഷനിലൂടെ ഇല്ലാതാക്കിയത്. ഗര്‍ഭഛിദ്രത്തിന് വിധേയരായ സ്ത്രീകളുടെ ജീവന് തന്നെ ഇത് ഭീഷണിയാണെന്നും അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി ‘ഓപ്പറേഷന്‍ റെസ്ക്യു’വിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-14-16:37:17.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍ഷ