Contents
Displaying 13671-13680 of 25139 results.
Content:
14019
Category: 7
Sub Category:
Heading: CCC Malayalam 62 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിരണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിരണ്ടാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14020
Category: 14
Sub Category:
Heading: ലിമായിലെ വിശുദ്ധ റോസിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ചലച്ചിത്രം ആഗസ്റ്റ് 23ന് റിലീസ് ചെയ്യും
Content: ലിമാ: അമേരിക്കയിലെ ആദ്യത്തെ വിശുദ്ധയായ ലിമായിലെ വിശുദ്ധ റോസിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന 'സാന്താ റോസ ഡി ലിമ' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വിശുദ്ധയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 23നു ഓൺലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. പെറു ആസ്ഥാനമായുള്ള അസുൽ കോർപറേഷനും, കത്തോലിക്ക മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വര്‍ക്കും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധ റോസ് പാവപ്പെട്ടവരുടെ ഇടയിൽ നടത്തിയ ശുശ്രൂഷകളും, അനീതിക്കെതിരെ നടത്തിയ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1586ൽ തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിലാണ് റോസ് ജനിക്കുന്നത്. വിശുദ്ധയുടെ ചെറുപ്പത്തിലെ പേര് ഇസബെൽ ഫ്ലോറസ് ഡി ഒലീവിയ എന്നായിരുന്നു. സൗന്ദര്യവതിയായിരുന്ന ഇസബെല്ലിന് റോസ് എന്ന പേര് നിർദ്ദേശിച്ചത് വീട്ടുജോലിക്കാരിയാണ്. 1597ൽ ലിമയിലെ ആർച്ച് ബിഷപ്പാണ് അവൾക്ക് സ്ഥൈര്യലേപനം നൽകിയത്. ക്രിസ്തുവിനോടുള്ള അഗാധ സ്നേഹം മൂലം ചെറിയ പ്രായത്തിൽ തന്നെ റോസ് ബ്രഹ്മചര്യവ്രതമെടുത്തു. സൗന്ദര്യം ഒരു ഭീഷണിയാണെന്ന് മനസ്സിലാക്കിയ റോസ് അത് മറയ്ക്കാനായി ത്വക്കിൽ മുളക് തേക്കുമായിരുന്നു. കര്‍ത്താവിന്റെ മുള്‍ക്കിരീടത്തിനോട് സമാനതയുള്ള ഒരു മുൾക്കിരീടവും വിശുദ്ധ റോസ് അണിഞ്ഞിരുന്നു. വിവാഹം ചെയ്യണമെന്ന വീട്ടുകാരുടെ നിർബന്ധത്തെ അതിജീവിച്ച് 1606ൽ റോസ് ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു. ഒരു വൈദികന്റെ നിർദ്ദേശപ്രകാരം അവൾ റോസ ഡി സാന്താ മരിയ എന്ന ഔദ്യോഗിക പേര് സ്വീകരിച്ചു. സ്വർഗീയ അനുഭവങ്ങൾ നിരന്തരമായി വിശുദ്ധയുടെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നു. സമയത്തിന്റെ വലിയൊരു പങ്ക് അടിമകളെയും, രോഗികളെയും ശുശ്രൂഷിക്കാൻ വേണ്ടിയാണ് വിശുദ്ധ റോസ് ചെലവഴിച്ചത്. ഇതിനായി വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ സഹായവും വിശുദ്ധയ്ക്കു ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ, നിന്നും സുഹൃത്തുക്കളിൽ നിന്നും കുറ്റപ്പെടുത്തലുകളും, സഹനങ്ങളും റോസ് നേരിടേണ്ടിവന്നു. 1617ൽ മുപ്പത്തിയൊന്നാമത്തെ വയസ്സിൽ വിശുദ്ധ റോസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1671ൽ ക്ലെമന്റ് മാർപാപ്പയാണ് റോസിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. റോസിനെ അമേരിക്കയുടേയും, ഫിലിപ്പീൻസിന്റെയും, വെസ്റ്റ് ഇൻഡീസിന്റെയും മാധ്യസ്ഥയായി പ്രഖ്യാപിച്ചതും ക്ലെമന്റ് പാപ്പ തന്നെയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-11-21:04:11.jpg
Keywords: സിനിമ, ചലച്ചിത്ര

14021
Category: 18
Sub Category:
Heading: ഇഡബ്ല്യുഎസ് സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
Content: തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ( ഇഡബ്ല്യുഎസ്) വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് പ്രവേശനത്തില്‍ 10 ശതമാനം സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതിനായുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വാങ്ങേണ്ടത്. നിലവിലുള്ള പ്ലസ് വണ്‍ ബാച്ചുകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം മാര്‍ജിനില്‍ ഇന്‍ക്രീസ് സീറ്റുകളില്‍ ഉള്‍പ്പെടെ ഈ സംവരണം നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കുടുംബ വാര്‍ഷികവരുമാനം പരമാവധി നാലു ലക്ഷം രൂപ വരെ ആകാം. ഗ്രാമപഞ്ചാ യത്തില്‍ ഭൂമി രണ്ടരയേക്കറില്‍ കവിയരുത്.അന്ത്യോദയ, അന്നയോജന, പ്രയോറിറ്റി ഹൗസ് ഹോള്‍ഡസ് എ ന്നീ വിഭാഗങ്ങളില്‍ പെടുന്ന റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മറ്റു മാനദണ്ഡകള്‍ പരിഗണിക്കാതെ തന്നെ സംവരണത്തിന് അര്‍ഹത ഉണ്ട് .അപേക്ഷകരുടെ ഭൂമി ,വരുമാനം എന്നിവ മുന്‍ വര്‍ഷത്ത അടിസ്ഥാനമാക്കിയാണു പരിഗണിക്കുക. സംവരണം ലഭ്യമാക്കുന്നതിന് വേണ്ടി കേരള കത്തോലിക്ക സഭ ശക്തമായി സമ്മര്‍ദ്ധം ചെലുത്തിയിരിന്നു.
Image: /content_image/India/India-2020-08-12-08:44:47.jpg
Keywords: സംവര

14022
Category: 18
Sub Category:
Heading: കുട്ടനാട്ടില്‍ റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപത
Content: കോട്ടയം: പ്രളയദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങള്‍ക്കു കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഭക്ഷണമായി റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ചു. കെസിബിസി ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലിന്റെ നിര്‍ദേശപ്രകാരം മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലുമായി ചേര്‍ന്നാണു സഹായപദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് ഏറെപ്പേര്‍ വീടുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. കെഎസ്എസ്എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ വിതരണം ഫ്‌ളാഗ് ഓഫ് ചെയ്തു. വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മാവേലിക്കര ചേതന എന്നിവയുടെ സഹകരണത്തോടെയാണ് സഹായസംരംഭം നടപ്പാക്കുന്നത്.
Image: /content_image/India/India-2020-08-12-08:52:44.jpg
Keywords: സഹായ

14023
Category: 18
Sub Category:
Heading: പരിസ്ഥിതി ആഘാത വിലയിരുത്തല്‍: കെസിബിസിയുടെ നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചു
Content: കൊച്ചി: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു നിര്‍ദേശങ്ങളില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം ആരാഞ്ഞുള്ള അറിയിപ്പില്‍ കെസിബിസിയുടെ നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചു. കരടു വിജ്ഞാപനം കോര്‍പറേറ്റു മുതല്‍മുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതും വ്യവസായവല്‍കരണത്തെ ത്വരിതപ്പെടുത്തുന്നതുമാണ്. ഇത് രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള നയസമീപനമാണെന്നു സര്‍ക്കാരിനു ന്യായീകരിക്കാമെങ്കിലും പാരിസ്ഥിതികമായും മാനുഷികമായും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ല. പല വ്യവസായങ്ങളുടെയും വികസനസംരംഭങ്ങളുടെയും കാര്യത്തില്‍ പൊതുസമൂഹത്തിനുള്ള ഉത്കണ്ഠയും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതിനും അവയ്ക്കു പരിഹാരം കാണുന്നതിനുമുള്ള മാര്‍ഗം ഇല്ലാതായിരിക്കുന്നു. ബി 2 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സംബന്ധിച്ച് കൃത്യമായ പാരിസ്ഥിതിക വിലയിരുത്തല്‍ നടത്തുന്നതിനും പരിഹാരം നേടുന്നതിനുമുള്ള വകുപ്പുകള്‍ ഡ്രാഫ്റ്റില്‍ തുടര്‍ന്നും ഉണ്ടാകണം. നിലവിലുള്ള സംരംഭങ്ങളുടെ വികസനത്തിനും വിപുലീകരണത്തിനും പരിസ്ഥിതി വിലയിരുത്തല്‍ ആവശ്യമില്ല എന്ന നിര്‍ദേശവും പദ്ധതികളുടെ നടത്തിപ്പിനുശേഷം പാരിസ്ഥിതിക പഠനത്തിനുള്ള അനുമതി നേടിയാല്‍ മതിയെന്ന നിര്‍ദേശവും പുനഃപരിശോധിക്കപ്പെടേണ്ടതാണ്. പാരിസ്ഥിതിക അനുമതിയോടെ മാത്രമേ വന്‍വികസനപദ്ധതികളും വ്യവസായ സംരംഭങ്ങളും തുടങ്ങാവൂ എന്ന നിബന്ധന തുടര്‍ന്നും നിലനിര്‍ത്തണം. ആഗോളതലത്തില്‍ നിലനില്ക്കുന്ന പാരിസ്ഥിതിക മാനദണ്ഡങ്ങളും മനുഷ്യാവകാശങ്ങളും മാനിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും 'പാരിസ്ഥിതിക ധാര്‍മികത' ഗൗരവമായി പരിഗണിക്കപ്പെടുകയും വേണം. രണ്ടു ഹെക്ടറിലധികം വ്യാസമുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി നേടണമെന്ന നിര്‍ദേശം കേരളംപോലെയുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ തുടര്‍ന്നും പാലിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ഖനനം, ഡാമുകളുടെ നിര്‍മാണം തുടങ്ങിയ സംരംഭങ്ങളില്‍ എറ്റവും കൂടുതല്‍ ആഘാതമേല്ക്കുന്നത് ആദിവാസിഗോത്രവര്‍ഗ സമൂഹങ്ങള്‍ക്കാണ്. വികസനത്തിന്റെ പേരില്‍ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടാന്‍ ഇടയാകരുത്. വ്യവസായിക സംരംഭങ്ങള്‍ക്കുവേണ്ടി കുടിയിറക്കപ്പെടുകയും കിടപ്പാടവും ജീവിതമാര്‍ഗവും നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നഷ്ടപരിഹാരത്തിനു മാത്രമല്ല, കുടിയിറക്കപ്പെടുന്നവരുടെ മാന്യമായ പുനരധിവാസത്തിനും വ്യവസ്ഥയുണ്ടാകണമെന്നും കെസിബിസിയുടെ നിര്‍ദേശങ്ങളില്‍പ്പെടുന്നു.
Image: /content_image/India/India-2020-08-12-09:10:51.jpg
Keywords: കെസിബിസി

14024
Category: 1
Sub Category:
Heading: പ്രതീക്ഷ നല്‍കി റഷ്യ: ലോകം കാത്തിരിന്ന കോവിഡ് വാക്സിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
Content: മോസ്‌കോ: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോവിഡ് മഹാമാരിക്കെതിരെ പ്രതീക്ഷയുടെ വാര്‍ത്തയുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയെന്നാണ് റഷ്യ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. പുടിന്റെ മകള്‍ക്കു ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതായും പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്നും വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു സൂചന. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉൽപാദിപ്പിക്കുന്ന തരം വാക്സിനിലാണ് റഷ്യയുടെ പരീക്ഷണം. ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി ‘സ്പുട്നിക് 5’ എന്ന പേരാണ് കോവിഡ് വാക്‌സിനു നൽകിയത്. മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു. 38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്സിൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെന്നാണ് അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്‌സിന്‍ ഉപയോഗിക്കാൻ അനുമതി നൽകിയത്. കോവിഡ് വാക്സിനായി ലോകമെമ്പാടും പ്രാര്‍ത്ഥനായത്നങ്ങള്‍ സംഘടിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2020-08-12-10:08:33.jpg
Keywords: റഷ്യ, പുടി

14025
Category: 1
Sub Category:
Heading: എല്‍ സാല്‍വദോറില്‍ സെമിനാരി റെക്ടറായ വൈദികന്‍ കൊല്ലപ്പെട്ടു
Content: സക്കാടെകോലുക്ക: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ അജ്ഞാതരുടെ വെടിയേറ്റ് സെമിനാരി റെക്ടര്‍ കൊല്ലപ്പെട്ടു. സക്കാടെകോലുക്കയിലെ സാന്റിയാഗോ ഡെ മരിയ മുനിസിപ്പാലിറ്റിയിലെ സെന്റ് ഓസ്കാര്‍ അര്‍ണൂള്‍ഫോ റൊമേറോ മേജര്‍ സെമിനാരിയുടെ റെക്ടറായ ഫാ. റിക്കാര്‍ഡോ അന്റോണിയോ കോര്‍ട്ടെസ് ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സാന്‍ സാല്‍വദോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ എല്‍ ലിറ്റോറല്‍ ഹൈവേയുടെ അരികില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനരികിലായിട്ടാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈദികന്റെ മൃതദേഹം സംസ്കരിച്ചു. അതേസമയം വൈദികന്റെ മരണം സംബന്ധിച്ച യാതൊരു വിവരവും ഇതുവരെ സാല്‍വദോറിയന്‍ സെക്യൂരിറ്റി അതോറിറ്റി പുറത്തുവിട്ടിട്ടില്ല. ഫാ. കോര്‍ട്ടെസിന്റെ അകാല മരണത്തില്‍ സക്കാടെകോലുക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് ഏലിയാസ് സാമുവല്‍ ബൊലാനോസ് അവേലാര്‍ അനുശോചനം രേഖപ്പെടുത്തി. തന്റെ അജഗണങ്ങള്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു ഫാ. കോര്‍ട്ടെസെന്നു കൊലപാതകത്തെ അപലപിച്ചുകൊണ്ട് മെത്രാന്‍ പറഞ്ഞു. കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ. കോര്‍ട്ടെസ്. ലോകത്ത് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് എല്‍ സാല്‍വദോര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-12-12:01:26.jpg
Keywords: സെമിനാ, കൊല്ല

14026
Category: 9
Sub Category:
Heading: പ്രമുഖ വചന പ്രഘോഷകര്‍ നയിക്കുന്ന ഓണ്‍ലൈന്‍ യുവജന ധ്യാനം 14 മുതല്‍ 16 വരെ
Content: കൊച്ചി: സീറോ മലബാര്‍ സഭ യൂത്ത് കമ്മീഷന്‍, യുവജനസംഘടനയായ എസ്എംവൈഎമ്മിന്റെ ഗ്ലോബല്‍ സംസ്ഥാന സമിതികളുടെ നേതൃത്വത്തില്‍ ആഗോള തലത്തില്‍ ഓണ്‍ലൈന്‍ യുവജന ധ്യാനം നടത്തുന്നു. കോവിഡ് മഹാമാരിമൂലം യുവജനങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ആത്മീയപ്രതിസന്ധികള്‍ക്കും ആശ്വാസം പകരുകയും പ്രത്യാശ നല്‍കുകയുമാണ് ധ്യാനത്തിന്റെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സമയക്രമത്തിലുള്ള യുവജനങ്ങള്‍ക്കു പങ്കെടുക്കത്തക്കവിധം ഉച്ചകഴിഞ്ഞും വൈകുന്നേരവുമായിട്ടാണ് ധ്യാനം. 14 മുതല്‍ 16വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ധ്യാനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 14നു വൈകുന്നേരം ആറു മുതല്‍ എട്ടു വരെയും 15ന് വൈകുന്നേരം ആറു മുതല്‍ 7.45 വരെയും 16നു ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് ധ്യാനം. ഷംഷബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ ധ്യാനം നയിക്കും. ജപമാലയോടെ ആരംഭിക്കുന്ന ധ്യാനം ആരാധനയോടെ സമാപിക്കും. ആരാധനയ്ക്ക് ഫാ. ഫ്രാന്‍സീസ് ഇടത്തിനാല്‍, ഫാ. മാണി കുഴുപ്പന്‍കുറ്റി എന്നിവര്‍ നേതൃത്വം നല്‍കും. മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ആശംസകള്‍ നല്‍കും. ധ്യാനത്തിനു ഫാ. ജോസഫ് ആലഞ്ചേരില്‍ എസ്എംവൈഎം ഗ്ലോബല്‍, സംസ്ഥാന ഭാരവാഹികളായ അരുണ്‍ ഡേവിസ്, ബിവിന്‍ വര്‍ഗീസ്, വിപിന്‍ പോള്‍, ജൂബിന്‍ കൊടിയംകുന്നേല്‍, മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, അഞ്ജുമോള്‍ ജോണി, ആല്‍ബിന്‍, ദിവ്യ, ജിബിന്‍, ആല്‍വിന്‍, ജിതിന്‍, ജോസ്‌മോന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ** {{ രജിസ്‌ട്രേഷന്‍ ലിങ്ക്:-> https://docs.google.com/forms/d/e/1FAIpQLScpXh2JBbCDuilEbNzaBfSjWuATks_x-3txKqI9eAe7xexbOA/viewform }} ** #{black->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# 7025611780, 9495038417.
Image: /content_image/India/India-2020-08-12-12:28:08.jpg
Keywords: യുവജന

14027
Category: 1
Sub Category:
Heading: എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആശങ്കകള്‍ക്ക് അയവ് വരുത്തിക്കൊണ്ട് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നു വെളിപ്പെടുത്തല്‍. പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയ്നാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. കടുത്ത വേദനയുള്ള അസുഖമായിരുന്നു മുന്‍ പാപ്പയ്ക്കുണ്ടായിരുന്നതെന്നും ഇപ്പോള്‍ രോഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ജന്മനാടായ ജര്‍മ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റില്‍ അവധിക്കാലം ചിലവഴിച്ചുകൊണ്ടിരിക്കുന്ന മോണ്‍. ഗാന്‍സ്വെയ്ന്‍ ‘സഡ്കിയര്‍’ എന്ന വാര്‍ത്താമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിംഗറിന്റെ മരണത്തോടെയാണ് മുന്‍പാപ്പയ്ക്കു മാരകമല്ലെങ്കിലും, കടുത്ത വേദനയുളവാക്കുന്ന രോഗം ബാധിച്ചതെന്നാണ് മോണ്‍. ഗാന്‍സ്വെയിന്‍ പറയുന്നത്. പാപ്പയ്ക്കു ഗുരുതരമായ രോഗബാധയുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ധരിച്ച് ‘പാസ്സൌര്‍ ന്യൂനെ പ്രസ്സെ’ എന്ന ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മുന്‍ പാപ്പയുടെ ആരോഗ്യപ്രശ്നങ്ങള്‍ അത്ര ഗുരുതരമല്ലെന്ന് ഓഗസ്റ്റ് മൂന്നിന് വത്തിക്കാന്‍ വ്യക്തമാക്കി. ബെനഡിക്ട് പാപ്പ വളരെയധികം ശാരീരിക വേദന ഉണ്ടാകുന്നതുമായ സാംക്രമിക ത്വക്കുരോഗം 'എറിസിപ്പെലസ്' രോഗത്തിനടിമയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. താന്‍ മരിക്കുകയാണെങ്കില്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ അടക്കിയിരിക്കുന്ന കല്ലറയില്‍ തന്നേയും അടക്കണമെന്ന് മുന്‍ പാപ്പ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
Image: /content_image/News/News-2020-08-12-13:48:32.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്

14028
Category: 7
Sub Category:
Heading: CCC Malayalam 63 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിമൂന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിമൂന്നാം ഭാഗം.