category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇഡബ്ല്യുഎസ് സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
Contentതിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ( ഇഡബ്ല്യുഎസ്) വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് പ്രവേശനത്തില്‍ 10 ശതമാനം സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതിനായുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വാങ്ങേണ്ടത്. നിലവിലുള്ള പ്ലസ് വണ്‍ ബാച്ചുകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം മാര്‍ജിനില്‍ ഇന്‍ക്രീസ് സീറ്റുകളില്‍ ഉള്‍പ്പെടെ ഈ സംവരണം നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കുടുംബ വാര്‍ഷികവരുമാനം പരമാവധി നാലു ലക്ഷം രൂപ വരെ ആകാം. ഗ്രാമപഞ്ചാ യത്തില്‍ ഭൂമി രണ്ടരയേക്കറില്‍ കവിയരുത്.അന്ത്യോദയ, അന്നയോജന, പ്രയോറിറ്റി ഹൗസ് ഹോള്‍ഡസ് എ ന്നീ വിഭാഗങ്ങളില്‍ പെടുന്ന റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മറ്റു മാനദണ്ഡകള്‍ പരിഗണിക്കാതെ തന്നെ സംവരണത്തിന് അര്‍ഹത ഉണ്ട് .അപേക്ഷകരുടെ ഭൂമി ,വരുമാനം എന്നിവ മുന്‍ വര്‍ഷത്ത അടിസ്ഥാനമാക്കിയാണു പരിഗണിക്കുക. സംവരണം ലഭ്യമാക്കുന്നതിന് വേണ്ടി കേരള കത്തോലിക്ക സഭ ശക്തമായി സമ്മര്‍ദ്ധം ചെലുത്തിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-12 08:44:00
Keywordsസംവര
Created Date2020-08-12 14:14:47