Contents

Displaying 13661-13670 of 25139 results.
Content: 14009
Category: 7
Sub Category:
Heading: CCC Malayalam 61 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയൊന്നാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14010
Category: 1
Sub Category:
Heading: തുര്‍ക്കിയോടുള്ള പ്രതിഷേധം: ക്രിസ്ത്യന്‍ ആശ്രമത്തിന്റെ വികസനത്തിനായി 40 മില്യണ്‍ പൗണ്ടിന്റെ പദ്ധതിയുമായി ഈജിപ്ത്
Content: കെയ്റോ: ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന ഇസ്താംബൂളിലെ ബൈസന്റൈന്‍ കത്തീഡ്രലായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കി നടപടിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ പുരാതന ക്രിസ്ത്യന്‍ ആശ്രമത്തിന്റെ വികസനത്തിനു സഹായവുമായി ഈജിപ്ത്. ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ ആശ്രമങ്ങളിലൊന്നായ ഈജിപ്തിലെ തെക്കന്‍ സീനായി മേഖലയിലുള്ള സെന്റ്‌ കാതറിന്‍ ആശ്രമത്തിന്റെ പുനരുദ്ധാരണവും, വികസനവും നടത്തുമെന്ന പ്രഖ്യാപനവുമായാണ് ഈജിപ്ത് രംഗത്ത് വന്നിരിക്കുന്നത്. നാലു കോടി ഈജിപ്ഷ്യന്‍ പൗണ്ട് (25 ലക്ഷം ഡോളര്‍) ചിലവഴിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഹാഗിയ സോഫിയയുടെ ചെറുപതിപ്പ് നിര്‍മ്മിക്കുമെന്ന്‍ സിറിയന്‍ ഭരണകൂടം പ്രഖ്യാപിച്ച് അധികം ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് മറ്റൊരു ഇസ്ലാമിക രാഷ്ട്രമായ ഈജിപ്തും തുര്‍ക്കിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 24ന് സെന്റ്‌ കാതറിന്‍ ആശ്രമം സന്ദര്‍ശിച്ച ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലി സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി ആശ്രമത്തിന്റേയും തൊട്ടടുത്തുള്ള പട്ടണത്തിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കി. ആശ്രമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജൂലൈ 28ന് മാഡ്ബൗലി ഹൗസിംഗ് & സിവില്‍ ഏവിയേഷന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിന്റെ പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഈജിപ്ത് ആന്റിക്വിറ്റീസ് മന്ത്രാലയം ആശ്രമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടു. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട സെന്റ്‌ കാതറിന്‍ ദേവാലയം ലോക പ്രശസ്ത ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. നിരവധി ക്രിസ്ത്യന്‍ ചരിത്ര സ്മാരകങ്ങളുടെ കേന്ദ്രമാണ് ഈ ആശ്രമം. ആശ്രമത്തിലെ ദേവാലയങ്ങള്‍ക്ക് പുറമേ, പ്രസിദ്ധമായ ലൈബ്രറിയുടേയും, ആശ്രമത്തിനടുത്തുള്ള സെന്റ്‌ കാതറിന്‍ എയര്‍പോര്‍ട്ടിന്റേയും വികസനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെറോദേസിന്റെ പട്ടാളക്കാരെ ഭയന്ന്‍ ഈജിപ്തിലെത്തിയ തിരുക്കുടുംബം സഞ്ചരിച്ച പാത വീണ്ടെടുക്കുവാനുള്ള മറ്റൊരു പദ്ധതിയും ഈജിപ്ത് സര്‍ക്കാരിനുണ്ട്. മതത്തെ കൂട്ടുപിടിച്ച് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിച്ച തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്തവിമര്‍ശനവുമായി ഈജിപ്തിലെ മാധ്യമങ്ങളും രംഗത്തുണ്ടായിരുന്നു. 'ഇസ്ലാമിന്റെ പ്രതിച്ഛായയും, പ്രബോധനങ്ങളും നശിപ്പിച്ചു' എന്ന കടുത്ത ആരോപണമാണ് ഈജിപ്തിലെ പ്രമുഖ ടിവി അവതാരകനായ അഹമദ് മൗസാ തുര്‍ക്കി പ്രസിഡന്റിനെതിരെ ഉന്നയിച്ചത്. ഇസ്ലാമിക സംബന്ധിയായ കാര്യങ്ങളില്‍ ഈജിപ്ത് സര്‍ക്കാരിന്റെ ഉപദേശക സമിതിയായ ദാര്‍ അല്‍-ഇഫ്തയും ഹാങ്ങിയ സോഫിയ വിഷയത്തില്‍ തുര്‍ക്കിയുടെ നടപടിയെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-10-18:28:21.jpg
Keywords: ഈജി, ഹാഗി
Content: 14011
Category: 13
Sub Category:
Heading: പൊതിച്ചോറിലെ ‘കോടി’ വിലയുള്ള നൂറു രൂപയ്ക്കു പിന്നില്‍ മേരി സെബാസ്റ്റ്യന്‍
Content: പള്ളുരുത്തി: ചെല്ലാനത്തെ ദുരിതബാധിതര്‍ക്കു പൊതിച്ചോറില്‍ നൂറു രൂപ നോട്ടു ഭദ്രമായിവെച്ച ആ കാരുണ്യമുഖം ആരാണെന്ന് അറിയാനുള്ള തന്ത്രപ്പാടിലായിരിന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ അതിനു മറുപടി ലഭിച്ചിരിക്കുകയാണ്. കുമ്പളങ്ങി കോയബസാറിനു സമീപത്തെ കാറ്ററിംഗ് തൊഴിലാളിയായ വേലംപറമ്പില്‍ മേരിയാണ് ആ കാരുണ്യഹസ്തത്തിന് പിന്നില്‍. മേരിക്കു ലോക്ക് ഡൗണിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ടപ്പോള്‍ തൊഴിലുറപ്പ് ജോലിയില്‍നിന്നു ലഭിച്ച 200 രൂപയില്‍ നൂറു രൂപയാണ് പൊതിച്ചോറില്‍ വച്ചു നല്‍കിയത്. നേരത്തെ കടല്‍ക്ഷോഭവും ട്രിപ്പിള്‍ ലോക്ക്ഡൗണും മൂലം ദുരിതത്തിലായ ചെല്ലാനം നിവാസികള്‍ക്കു പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണു കുമ്പളങ്ങിയില്‍നിന്നു പൊതിച്ചോറുകള്‍ ശേഖരിച്ചത്. ഒരു ചെറിയ സന്തോഷത്തിനുള്ള വക പൊതിച്ചോറില്‍ കരുതി വച്ചിട്ടുണ്ടെന്നു വാര്‍ഡ് മെമ്പര്‍ എം.പി. രത്തനു ഭക്ഷണപ്പൊതി കൈമാറുന്‌പോള്‍ മേരി പറഞ്ഞിരുന്നു. പക്ഷേ അതെന്താണെന്നു വെളിപ്പെടുത്തിയിരുന്നില്ല. ഭക്ഷണപ്പൊതികളിലൊന്ന് തുറന്ന പോലീസുകാരിൽ ഒരാളാണ് നൂറു രൂപ കണ്ടതും വിവരം സിഐ പി.എസ്. ഷിജുവിനെ അറിയിച്ചതും. ഇത് അദ്ദേഹം 'കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട്' എന്ന ആമുഖത്തോടെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരിന്നു. ‘ഒരു പഴം കൊടുത്താൽ പോലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസിനു മുന്നിൽ നമിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. ഇത് വൈറലായി. ഇതോടെയാണ് 'കോടി' മൂല്യമുള്ള ആ നൂറു രൂപ പൊതിച്ചോറില്‍വെച്ചത് ആര് എന്ന ചോദ്യം ഉയര്‍ന്നത്. ഇത് മുഖ്യധാര മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. ഇതിന്റെ ചിത്ര സഹിതം മകൻ സെബിൻ ‘അമ്മയുടെ മകനായതില്‍ അഭിമാനിക്കുന്നു’ എന്നു ഫേസ്ബുക്കിലെഴുതിയതോടെ ഇത് മേരി സെബാസ്റ്റ്യന്‍ തന്നെയാണെന്ന്‍ ഉറപ്പിക്കുകയായിരിന്നു. "ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സിഐ സാറ് വന്നു സമ്മാനം നൽകി. സംഗതി വാർത്തയായതോടെ ഒരുപാട് അച്ചൻമാർ വിളിച്ചു". മേരി വെളിപ്പെടുത്തി. "തണുപ്പുകാലമായാൽ ഞാൻ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയിൽ ദുരിതത്തിലുള്ള ഒരാൾക്കെങ്കിലും ചായകുടിക്കാൻ സഹായകമാകുമല്ലോ, ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോൾ മോനോടു പറഞ്ഞു ഒരു കപ്പലണ്ടി വാങ്ങാൻ. അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കിൽ നനവ് പടർന്നാലോ? കഴിഞ്ഞ തവണ അടുക്കളയിലും മുറികളിലും വെള്ളം കയറി, കോലായിൽ മാത്രം വെള്ളം കയറിയില്ല. കടൽ കയറി നിൽക്കുമ്പോൾ ഞങ്ങളെല്ലാം ഇത് അനുഭവിക്കുന്നതാണ്. ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാൽ അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ ഞങ്ങൾ കുമ്പളങ്ങിക്കാർ ഉള്ളതിൽ ഒരു പങ്ക് വരുന്നവർക്കും കൊടുക്കും. അത് ഭക്ഷണമായാലും."– മേരിയുടെ വാക്കുകളില്‍ നിറഞ്ഞ സന്തോഷം. സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന ഈ വീട്ടമ്മയ്ക്ക് അഭിനന്ദന പ്രവാഹം തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-11-09:19:31.jpg
Keywords: പാവങ്ങളുടെ വയര്‍ മാത്രമല്ല, സഹായ
Content: 14012
Category: 18
Sub Category:
Heading: ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അപലപനീയം: കെസിബിസി
Content: കൊച്ചി: പൗരന്മാരുടെ സംരക്ഷണത്തിനും നാടിന്റെ സുരക്ഷിതത്വത്തിനുംവേണ്ടി നിലകൊള്ളേണ്ട ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കര്‍ഷകനായ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായിയുടെ ദാരുണാന്ത്യവും, 14 ദിവസങ്ങള്‍ക്കുശേഷവും ശരിയായ നടപടികള്‍ സ്വീകരിക്കാതെ തുടരുന്ന സാഹചര്യവും കേരളത്തിനു നാണക്കേടാണ്. ഒന്‍പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായ മത്തായിയെ കസ്റ്റഡിയിലെടുക്കാനും മരണത്തിനു വിട്ടുകൊടുക്കാനും ഇടയാക്കിയ പശ്ചാത്തലത്തെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ ഇതുവരെ നല്കിയ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുന്നതല്ല. ഇതേകാരണത്താല്‍ രണ്ടു വനപാലകരെ സസ്‌പെന്‍ഡ് ചെയ്യുകയും അഞ്ചു പേരെ സ്ഥലം മാറ്റുകയും മാത്രമാണു ചെയ്തിട്ടുള്ളത്. സാധാരണക്കാരായ കര്‍ഷകര്‍ വനപരിപാലനത്തിന്റെ പേരില്‍ ഇന്ന് അഭിമുഖീകരിക്കുന്ന നിരവധി പീഡനങ്ങള്‍ക്ക് ഉദാഹരണം കൂടിയാണ് മത്തായിയുടെ മരണം. വനം പരിപാലിക്കപ്പെടുകതന്നെ വേണം എന്നതില്‍ സംശയമില്ല. എന്നാല്‍, മനുഷ്യജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വമാണ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും പ്രാഥമികമായുള്ളത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എതിരെയുള്ള അനീതികള്‍ വനം പോലീസ് അധികൃതരില്നിരന്നു പതിവായ സാഹചര്യത്തില്‍ ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കുകയില്ല എന്ന ഉറപ്പ് കേരളസമൂഹത്തിനു ലഭിക്കണം. ഈ സംഭവത്തില്‍ കേരള കത്തോലിക്കാ സഭയുടെ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം അന്തരിച്ച മത്തായിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Image: /content_image/India/India-2020-08-11-09:56:23.jpg
Keywords: വനം, പാലകര്‍
Content: 14013
Category: 13
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ: ഏറ്റവും കൂടുതല്‍ പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പത്രോസിന്റെ പിന്‍ഗാമി
Content: വത്തിക്കാൻ സിറ്റി: ഏറ്റവും കൂടുതല്‍ പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പത്രോസിന്റെ പിന്‍ഗാമി ഫ്രാന്‍സിസ് പാപ്പ. പ്രമുഖ കത്തോലിക്ക മാധ്യമമായ ‘റോം റിപ്പോർട്ട്‌സാ’ണ് ഏറ്റവും കൂടുതൽ വിശുദ്ധ പദവി പ്രഖ്യാപനം നിർവഹിച്ചത് ഫ്രാൻസിസ് പാപ്പയാണെന്ന വാർത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27 വര്‍ഷം തിരുസഭയെ നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ 482 പേരെയാണ് വിശുദ്ധരായി നാമകരണം ചെയ്തത്. അതേസമയം ഫ്രാൻസിസ് മാർപാപ്പ വിശ്വാസത്തിന് സാക്ഷ്യം നല്‍കിയ 898 അതുല്യ വ്യക്തിത്വങ്ങളെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്. ഇതില്‍ അത്ഭുതമില്ലെന്നും ഒട്രാന്റോയിൽ നിന്നുള്ള എണ്ണൂറിലധികം പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നതിനാലാണ് എണ്ണം വര്‍ദ്ധിച്ചതെന്നും വിശുദ്ധരുടെ നാമകരണത്തിനായുള്ള കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു പറഞ്ഞു. 2013-ല്‍ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായി രണ്ടു മാസം പിന്നിട്ടപ്പോഴാണ് (2013 മേയ് 13) ഒട്രാന്റോയിൽ നിന്നുള്ള അന്റോണിയോ പ്രിമാള്‍ഡോ ഉള്‍പ്പെടെ 813 രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്ക് ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തിയത്. തെക്കൻ ഇറ്റലിയിലെ ഒട്രാന്റോയിലെ സാലന്റൈൻ നഗരം ഓട്ടോമൻ ചക്രവർത്തി ഗെഡിക് അഹമ്മദ് പാഷ പിടിച്ചടുക്കിയപ്പോൾ, ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നു രക്തസാക്ഷിത്വം വരിച്ചവരാണ് 813 പേരും. 1480 ഓഗസ്റ്റ് 14നാണ് യേശുവിലുള്ള വിശ്വാസത്തെ പ്രതി ഇവര്‍ മരണം ഏറ്റുവാങ്ങിയത്. ഇവരെ 1771ൽ ക്ലമന്റ് പതിനാലാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. 2007ൽ ബനഡിക്ട് 16-ാമൻ പാപ്പ ഇവരുടെ രക്തസാക്ഷിത്വം യേശുവിലുള്ള വിശ്വാസത്തെ പ്രതിയാണെന്ന് പ്രഖ്യാപിക്കുന്ന ഡിക്രി പുറപ്പെടുവിച്ചിരിന്നു. ഇവരെ കൂടാതെ 85 പേരെ കൂടി ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചതോടെയാണ് ആകെ വിശുദ്ധന്മാരുടെ എണ്ണം 898 ആയി മാറിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-11-12:37:31.jpg
Keywords: പാപ്പ, വിശുദ്ധ
Content: 14014
Category: 24
Sub Category:
Heading: പീലാത്തോസിനെ പോലെ കൈകഴുകാൻ നിന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടോ?
Content: "ദേവാലയം പോലും അശുദ്ധമാക്കാന്‍ ഇവന്‍ ശ്രമിക്കുകയുണ്ടായി" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 24 : 6). അതേ ഈ നാളുകൾ, ക്രിസ്തീയ ദേവാലയങ്ങൾ പോലും കൊള്ളയടിക്കപ്പെടുന്ന കാലം! ദൈവീക പ്രതിപുരുഷരെയും, സമർപ്പിതരെയും, ഏതു വിധത്തിലും താറടിച്ചു കാണിക്കുന്ന കാലം! ദൈവവും, ദൈവവിശ്വാസവും വിലയില്ലാത്തതായി കരുതുന്ന കാലം! മതസൗഹാർദ്ദത്തിന്റെ പേരിൽ, സ്വന്തം ദൈവത്തെ വെറും ഏഴാംകൂലിയായി, തരം താഴ്ത്തുന്ന, വിശ്വാസികളുടെ കാലം! ദൈവമേ, ഒരു വേള, തിരുസഭയെയും, തിരുസഭാ പഠനങ്ങളെയും, ദൈവവചനത്തെയും, ദേവാലയത്തെയും എത്രയോ ലാഘവത്തോടെയാണ് ഞാനും കണ്ടു പോയിട്ടുള്ളത്! പല ദേവാലയങ്ങളിലും പോയത്, കൊത്തുപണികൾ കാണാനും, ഫോട്ടോ എടുത്തു രസിക്കാനും മാത്രമായിരുന്നോ? ദൈവമേ, ദേവാലയം "ദൈവത്തെ കണ്ടുമുട്ടാനുള്ള ഇഷ്ടമാണെന്ന്" ഓർക്കാതെ പോയതിന് മാപ്പ്..! ഈ നാളുകളിൽ, എന്തു കൊണ്ടാണ് സഭ ഇത്രമാത്രം അവഹേളിക്കപെടുന്നത്?സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്ന ക്രിസ്തുവിന്റെ സഭയെ എന്തിനാണ് ശത്രുക്കൾ ഇത്രമാത്രം പേടിക്കുന്നത്? ദിനംപ്രതി വാർത്തകളിൽ നാം കാണുന്നുണ്ട്, ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളും, ആക്രമണങ്ങളും!! ദേവാലയങ്ങളിൽ മറ്റു മതസ്ഥരുടെ കടന്നുകയറ്റം, ദേവാലയങ്ങൾക്ക് തീപിടുത്തം, ദേവാലയങ്ങൾക്കു നേരെ ബോംബാക്രമണം, വിശുദ്ധ വസ്തുക്കൾ നശിപ്പിക്കൽ, പുരോഹിതരെ തട്ടിക്കൊണ്ടുപോകൽ, ക്രൈസ്തവരെ വെടിവെച്ചു കൊല്ലൽ! അതേ ചരിത്രത്തിൽ വേറൊരു മതവിഭാഗവും ഇതുപോലെ മർദ്ദനങ്ങളിലൂടെ കടന്നുപോയിട്ടില്ല, ക്രൈസ്തവ സഭയല്ലാതെ..! ആദിമ ക്രൈസ്തവരുടെ നാളിൽ, റോമാ സാമ്രാജ്യത്വത്തിന്റെ മതമർദ്ദനമായും, പിന്നീട് വിശ്വാസ പ്രതിസന്ധി തീർക്കുന്ന പാഷണ്ഡതകളായും, സഭയെ പിളർക്കാനുള്ള വിപ്ലവങ്ങളായും, നാരകീയ ശക്തികൾ സഭക്കെതിരെ ആഞ്ഞടിച്ചു. കോടിക്കണക്കിന് രക്തസാക്ഷികളുടെ ചുടുനിണംവീണു..! അപ്പോഴും അവയ്ക്കൊന്നും സഭയെ തകർക്കാൻ പറ്റിയില്ല. കാരണം നശിക്കാതിരിക്കാൻ "ദൈവത്തിന്റെ ആശീർവാദം" കിട്ടിയവളാണ് തിരുസഭ. അതേ സുഹൃത്തേ, ഞാനും നീയും വിശ്വസിക്കുന്ന, ആശ്വസിക്കുന്ന, ശ്വസിക്കുന്ന, സഭയുടെ ശിരസ്, ക്രിസ്തുവാണ്. പത്രോസാകുന്ന പാറമേലാണ് തിരുസഭ സ്ഥാപിച്ചിരിക്കുന്നത്. ഒരു നാരകീയ ശക്തിക്കും, ഒരു നാളിലും, ഈ തിരുസഭയെ തകർക്കാൻ പറ്റില്ല...! അതുകൊണ്ട് തന്നെ, ദൈവവിശ്വാസികളുടെ, രക്തസാക്ഷികളുടെ ചുടുനിണം വീഴുന്ന ഈ മണ്ണിൽ തിരുസഭ തഴച്ചുവളരുക തന്നെ ചെയ്യും. ഈ അടുത്ത നാളിൽ, ഹാഗിയ സോഫിയ ക്രൈസ്തവ ദൈവാലയത്തിൽ, മുസ്ലിം ബാങ്ക് വിളികൾ മുഴുകിയപ്പോൾ ഓരോ വിശ്വാസികൾക്കും അത് വിലാപത്തിന്റെ ദിനമായി മാറി. !! പക്ഷെ ഇന്ന് ചിന്തിക്കുമ്പോൾ ഒരു ഹാഗിയ സോഫിയയെ കുറിച്ച് മാത്രമല്ല നാം കരയേണ്ടതും, വിലപിക്കേണ്ടതും! ഒപ്പം, തകർക്കപ്പെട്ടതും, കൊള്ളയടിക്കപ്പെട്ടതും, വിറ്റതും, വിൽക്കാത്തതുമായ, ലോകത്തിലുള്ള എല്ലാ ക്രൈസ്തവ ദൈവാലയങ്ങളെ കുറിച്ചും കരയേണ്ട, വിലപിക്കേണ്ട സമയം അതിക്രമിച്ചു! ഒരിക്കൽ, "യൂറോപ്പിൻ രാജ്യങ്ങളിൽ ദേവാലയങ്ങൾ വിൽക്കപ്പെടുന്നു" എന്ന വാർത്ത പത്രത്തിൽ കണ്ടപ്പോൾ ഞാനും വിചാരിച്ചു തമാശ ആണെന്ന്.! എന്നാൽ ഇപ്പോൾ ഇറ്റലിയിൽ വന്നപ്പോൾ മനസ്സിലായി, ദേവാലയത്തിൽ ദിവ്യബലിക്കായി, പുതിയ തലമുറയെ കാണാൻപോലും ഇല്ല! പ്രായമായ കുറച്ചുപേർ, വല്ലപ്പോഴും ദൈവാലയത്തിൽ വരും. ഇങ്ങനെ പോയാൽ, ഇരുപതു വർഷത്തിനുള്ളിൽ, മറ്റു അത്ഭുതമൊന്നും നടന്നില്ലങ്കിൽ യൂറോപ്പിലെ എല്ലാ ദേവാലയവും അടച്ചു പൂട്ടും! അതെ, പല രാജ്യങ്ങളിലും, പരിശുദ്ധ കുർബാന അർപ്പിച്ച ദേവാലയങ്ങളിപ്പോൾ ഡാൻസ് ബാറുകളും, ക്ലബ്ബുകളും ജിംനേഷ്യങ്ങളും, വ്യഭിചാര ശാലകളും, ബ്ലാക്ക് മാസ് കേന്ദ്രങ്ങളും ഒക്കെയായി മാറിക്കഴിഞ്ഞു. സുഹൃത്തേ, ആരാണ് ഇതിന് ഉത്തരവാദി ! പീലാത്തോസിനെ പോലെ കൈകഴുകാൻ നിന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടോ? "ഓ, നമ്മുടെ നാട്ടിൽ അങ്ങനെയൊന്നും സംഭവിക്കില്ല"എന്നല്ലേ നീയും ഇപ്പോൾ ചിന്തിക്കുന്നത്? കൊറോണ, മറ്റു രാജ്യങ്ങളിൽ വന്നപ്പോൾ, 'ഓ പിന്നെ, നമ്മുടെ നാട്ടിലും, പഞ്ചായത്തിലും, വരില്ല' എന്ന് ചിന്തിച്ചതു പോലെ തന്നെയാണ് ഇതും !!ഓർക്കുക, നിന്റെ ഇടവക പള്ളിയും പൂട്ടും, ഇങ്ങനെ പോയാൽ! അല്ല ചോദിക്കട്ടെ, എത്ര നാളായി, നീ പള്ളിയിൽ പോയിട്ട്? അതേ, തുടക്കം ഇങ്ങനെ തന്നെയാ!!! പല കാരണങ്ങളാൽ, ദേവാലയങ്ങൾ അവഗണിക്കുമ്പോൾ, തകർച്ച ഒരു കല്ലേറ് ദൂരം എത്തിയെന്നു ഓർത്താൽ നല്ലത്..! ഒത്തിരി വേദനിപ്പിക്കുന്ന ഒരു സത്യമാണ്, ഇന്ന്, കേരളത്തിൽ പോലും പല ക്രിസ്ത്യൻ ദേവാലയങ്ങളും, മതസൗഹാർദ്ദത്തിന്റെ പേരിൽ മുസ്ലിം സഹോദരങ്ങൾക്കു നമസ്കാരം നടത്താൻ തുറന്നു കൊടുക്കുന്നു. ഹിന്ദു സഹോദരങ്ങൾക്കു പൂജിക്കാൻ വിട്ടുകൊടുക്കുന്നു. ഒപ്പം വിശുദ്ധമായ ദേവാലയത്തിൽ, മറ്റു മതസ്ഥരുടെ രീതിയിൽ തിരുക്കർമങ്ങളെ വളച്ചൊടിക്കുന്നു, ചില ദൈവശാസ്ത്രം പഠിച്ചവർ! ഇതെല്ലാം കണ്ട് സോഷ്യൽ മീഡിയയിലൂടെ, സഭയെ പൊങ്കാല ഇടുന്ന കുറേ പേർ..! ദേവാലയത്തിൽ ദൈവത്തിനു സ്ഥാനം നിഷേധിക്കുന്നത് പലപ്പോഴും അറിവില്ലായ്മയോ, അഹങ്കാരമോ, ആളാകാൻ ഉള്ള ആഗ്രഹമോ, കാരണം എന്തുതന്നെ ആയാലും ശരി, പരിണതഫലം എന്താകും എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. "എന്‍െറ പിതാവിന്‍െറ ആലയം നിങ്ങള്‍ കച്ചവടസ്‌ഥലമാക്കരുത്‌" (യോഹന്നാന്‍ 2 : 16). മറക്കരുത്, 'ദൈവം വേണ്ട' എന്ന് ചിന്തിക്കുന്ന ഒരു തലമുറ നമ്മുക്കു ചുറ്റും ഉയർന്നു വരുന്നു. ആരാണ്‌ ദൈവം? എന്ത് ദൈവം? എന്തിനാണ് ദൈവം? ദൈവം മനുഷ്യനെ പറ്റിക്കാനുള്ള ഒരു 'സങ്കൽപം' മാത്രം! ദൈവം വെറും ഒരു 'തോന്നൽ' മാത്രം ! പലരും ഇങ്ങനെ ചിന്തിച്ചു ദൈവത്തിൽ നിന്നും അകലുമ്പോൾ, ആരാണ് ഇതിനു കാരണക്കാർ? ആരെ കുറ്റം വിധിക്കും? "ഓരോരത്തര്‍ക്കും ദൈവത്തെ ആവശ്യമുണ്ടെന്നും അവിടുത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് മിഥ്യയാണെന്നും" ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പ ആഗസ്റ്റ് എട്ടാം തിയ്യതി, ശനിയാഴ്ച, ട്വിറ്ററിൽ പങ്കുവച്ചു! ഇനി, മലയാളത്തിൽ മാർപാപ്പ പറയാത്തത് കൊണ്ടാണോ പലർക്കും മനസ്സിലാകാതെ പോയത്? കഴിഞ്ഞ ദിവസം ഒരു വാർത്ത കേട്ടു, 'ആരാധനാലയങ്ങള്‍ അത്യാവശ്യമല്ല' എന്ന പെന്നിസില്‍വാനിയയുടെ ഗവര്‍ണര്‍ ടോം വൂള്‍ഫിന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ക്രൈസ്തവ വിശ്വാസികള്‍ വാള്‍മാര്‍ട്ടിനുള്ളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി, തങ്ങളുടെ വിശ്വാസം ഭരണകൂടത്തിന് മുന്നില്‍ പ്രകടിപ്പിച്ചു എന്ന്‌! അതേ ഇതുപോലെ ചങ്കൂറ്റം ഉള്ളവർ സഭയിൽ തീർച്ചയായും കടന്നുവരും. സുഹൃത്തേ, നീ മൂലം സഭ വളരുന്നോ, അതോ..? ഇന്ന് ക്രിസ്തുവിന്റെ സഭയെ തകർക്കാൻ പറ്റാത്ത നാരകീയശക്തികൾ, പിശാചുകൾ, ഗാർഹീക സഭയായ കുടുംബത്തെ തകർക്കാനുള്ള ശ്രമത്തിലാണ്. മനുഷ്യരുടെ ഉള്ളിൽ വഞ്ചനയും, കാപട്യവും, വിദ്വേഷവും, പകയും, അനീതിയും, അവിശ്വസ്തതയും, അക്രമങ്ങളും, കുത്തിനിറച്ചുകൊണ്ട് ! ഓർക്കുക, ജീവിത പങ്കാളിയോട്, മാതാപിതാക്കളോട്, മക്കളോട്, സഹോദരങ്ങളോട് ഒക്കെ സ്നേഹമില്ലാതെ, വിശ്വസ്തതയില്ലാതെ, പുണ്യമില്ലാതെ, ജീവിക്കുമ്പോൾ തകരുന്നത് സഭ തന്നെയാണ്! ഐ എസ് ഭീകരർ തകർക്കാൻ നോക്കിയിട്ടും, തകരാത്ത തിരുസഭയെ, വിളിയോട് വിശ്വസ്തത ഇല്ലാത്ത ജീവിതം വഴി, സിമ്പിളായി തകർക്കാൻ നീയും ശ്രമിക്കുന്നുണ്ടോ? "യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്‌ധരിക്കും" (യോഹന്നാന്‍ 2 : 19). സുഹൃത്തേ, പത്രോസിനെ പോലെ വിജാതിയരുടെ മുൻപിൽ ക്രിസ്തുവിനെ, "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു" എന്ന് പ്രഖ്യാപിക്കുവാൻ ചങ്കുറ്റം ഉണ്ടോ? ഇതൊരു തിരിച്ചറിവിന്റെ നിമിഷം ആണ്. ഒരിക്കൽ കൂടി, ദേവാലയത്തിലേക്ക് കടന്നുവരാം. ദൈവത്തെ കണ്ടുമുട്ടാം. കുരിശിൽ നിനക്കുവേണ്ടി പ്രാണൻ വെടിഞ്ഞ ക്രിസ്തുവിലേക്ക് നോക്കാം. കാരണം വചനം പറയുന്നു, "അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല" (സങ്കീര്‍ത്തനങ്ങള്‍ 34 : 5). ദൈവജനം ഉണരട്ടെ! ദേവാലയങ്ങൾ തുറക്കട്ടെ..!
Image: /content_image/SocialMedia/SocialMedia-2020-08-11-14:02:00.jpg
Keywords: ദേവാലയ, ആരാധനാ
Content: 14015
Category: 13
Sub Category:
Heading: കുഞ്ഞിന്റെ വരവില്‍ ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന സങ്കീർത്തന ഭാഗവുമായി ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്
Content: ന്യൂയോര്‍ക്ക്: കുഞ്ഞിന്റെ വരവില്‍ ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന സുവിശേഷത്തിലെ സങ്കീർത്തന ഭാഗങ്ങൾ ഉൾപ്പെടുത്തി ഹോളിവുഡ് താരം ക്രിസ് പ്രാറ്റിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഇന്നലെയാണ് ക്രിസ് പ്രാറ്റ്- കാതറിൻ ഷ്വാർസ്‌നെഗർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഇത് നവമാധ്യമങ്ങളിലൂടെ അറിയിക്കാന്‍ അദ്ദേഹം കൂട്ടുപിടിച്ചത് ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന സങ്കീർത്തന ഭാഗങ്ങളായിരിന്നു. മകൾ ലൈല മരിയ ഷ്വാർസ്‌നെഗർ പ്രാറ്റിന്റെ ജനനം പങ്കുവെക്കുന്നതിൽ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും അങ്ങേയറ്റം അനുഗൃഹീതരായിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുറിച്ചതിന് ശേഷമാണ് സങ്കീര്‍ത്തനങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. "കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; ഞങ്ങൾ സന്തോഷിക്കുന്നു" (സങ്കീർത്തനം 126:3), "കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും. യൗവനത്തിൽ ജനിക്കുന്ന മക്കൾ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങൾ പോലെയാണ്. അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവൻ ഭാഗ്യവാൻ; നഗരകവാടത്തിങ്കൽവച്ച് ശത്രുക്കളെ നേരിടുമ്പോൾഅവനു ലജ്ജിക്കേണ്ടിവരുകയില്ല"(സങ്കീർത്തനം 127:3-5) എന്നതായിരിന്നു ക്രിസ് കുറിച്ച സങ്കീര്‍ത്തനങ്ങള്‍. ചുരുങ്ങിയ സമയം കൊണ്ട് രണ്ട് മില്യണിലധികം ആളുകളാണ് പോസ്റ്റു ലൈക്ക് ചെയ്തിരിക്കുന്നത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CDttZcOpOLG/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="12" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CDttZcOpOLG/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div></a> <p style=" margin:8px 0 0 0; padding:0 4px;"> <a href="https://www.instagram.com/p/CDttZcOpOLG/?utm_source=ig_embed&amp;utm_campaign=loading" style=" color:#000; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none; word-wrap:break-word;" target="_blank">We are beyond thrilled to announce the birth of our daughter, Lyla Maria Schwarzenegger Pratt. We couldn’t be happier. Both mom and baby are doing great. We are extremely blessed. Love Katherine and Chris Psalm 126:3 The LORD has done great things for us, and we are filled with joy. Psalm 127:3-4 Behold, children are a heritage from the Lord, the fruit of the womb a reward. Like arrows in the hand of a warrior are the children of one&#39;s youth. Blessed is the man who fills his quiver with them! He shall not be put to shame when he speaks with his enemies in the gate.</a></p> <p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;">A post shared by <a href="https://www.instagram.com/prattprattpratt/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px;" target="_blank"> chris pratt</a> (@prattprattpratt) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2020-08-10T15:42:10+00:00">Aug 10, 2020 at 8:42am PDT</time></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ക്രിസ് പ്രാറ്റ്. എം ടി‌വി സിനിമ & ടി‌വി അവാര്‍ഡ് ദാന ചടങ്ങില്‍ ദൈവം യാഥാര്‍ത്ഥ്യമാണെന്നും നമ്മുക്ക് ആത്മാവുണ്ടെന്ന് തിരിച്ചറിയണമെന്നും ക്രിസ് പ്രാറ്റ് പരസ്യമായി പ്രസ്താവിച്ചിരിന്നു. 2017-ല്‍ ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് തന്റെ വിശ്വാസം പ്രകടമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-11-14:54:44.jpg
Keywords: ക്രിസ് പ്രാറ്റ, ഹോളിവു
Content: 14016
Category: 18
Sub Category:
Heading: പെട്ടിമുടി ദുരന്തഭൂമിയിൽ സഹായവും പ്രാർത്ഥനകളുമായി വിജയപുരം രൂപത വൈദികർ
Content: രാജമല: രാജമല പെട്ടിമുടി ദുരന്തഭൂമിയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി വിജയപുരം രൂപതയിലെ വൈദികര്‍. മൂന്നാർ മൗണ്ട് കാർമൽ ഇടവകാംഗങ്ങളായ തെരേസമ്മാള്‍, പേരകുട്ടികളായ സഞ്ജയ്, ജെനിറ്റ എന്നിവര്‍ക്ക് ക്രൈസ്തവോചിതമായ സംസ്കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിയ വൈദികര്‍ ദുരന്തത്തില്‍ മരണപ്പെട്ട ഇതര മതസ്ഥര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു. എല്ലാവരെയും ഒരുമിച്ചാണ് അടക്കം ചെയ്തത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും വൈദികരും വിശ്വാസികളും സജീവമായി രംഗത്തുണ്ടായിരിന്നു. മൂന്നാർ ഫൊറോന വികാരിയായ ഫാ. വിൻസൻറ് പാറമേലിന്റെ നേതൃത്വത്തിൽ മൂന്നാർ മറയൂർ ഫൊറോനകളിൽ നിന്നുള്ള ഫാ. ഷിന്റോ വെളിപ്പറമ്പില്‍, ഫാ. ആന്റണി രാജ് കന്നിശ്ശേരി, ഫാ. വിക്ടര്‍ മേജര്‍, ഫാ. അഗസ്റ്റിന്‍ അസീര്‍, ഫാ. സോജന്‍ കല്ലേല്‍, ഫാ. ജോഷി, ഫാ. ടിജോ എന്നിവരും മൂന്നാർ ഇടവക ജനങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കുകൊണ്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-11-16:12:55.jpg
Keywords: സഹായ
Content: 14017
Category: 13
Sub Category:
Heading: അമ്മയുടെ ആഗ്രഹം സഫലമായി: സയാമീസ് ഇരട്ടകളായ കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയത് പാപ്പ
Content: റോം: സയാമീസ് ഇരട്ടകളായ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയമായതിന്റെ സന്തോഷത്തിന് പിന്നാലെ പാപ്പയുടെ കൈവെയ്പ്പു വഴി തന്റെ കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം ലഭിച്ചതിന്റെ ഇരട്ടി ആഹ്ലാദത്തിലാണ് ഏര്‍മൈന്‍ എന്ന അമ്മ. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വത്തിക്കാന്റെ കീഴിലുള്ള ജെസ്സു ബംബീനോ ആശുപത്രിയിൽ ആഫ്രിക്കൻ വംശജരായ സയാമീസ് ഇരട്ടകളായ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായി നടന്നത് വലിയ ശ്രദ്ധ നേടിയിരിന്നു. 18 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ഏറെ സങ്കീര്‍ണ്ണമായിരിന്നു. ശസ്ത്രക്രിയാനന്തരം തന്റെ മക്കൾക്ക് മാർപാപ്പ മാമ്മോദീസാ നൽകിയിരിന്നെങ്കില്‍ എന്ന ആഗ്രഹം അമ്മ ഏര്‍മൈന്‍ പ്രകടിപ്പിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് ഫ്രാൻസിസ് പാപ്പ ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു. ഏർവിന, പ്രെഫീന എന്ന് വിളിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് മാർപാപ്പ മാമ്മോദീസാ നൽകി. രണ്ടു വയസ് പിന്നിട്ട കുഞ്ഞുങ്ങളുടെ മാമ്മോദീസ പേപ്പൽ വസതിയിലെ സാന്താ മാർത്താ ചാപ്പലില്‍വെച്ചാണ് നടന്നത്. മാമ്മോദീസയില്‍ ഓപ്പറേഷന് നേതൃത്വം നൽകിയ ഡോക്ടർ കാർലോ മരാസ്സയും പങ്കെടുത്തിരുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗുയിയിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ബാംബിനോ ജെസു ആശുപത്രിയുടെ പ്രസിഡന്റ് മരിയെല്ല എനോക്കാണ് ഇവരെ കണ്ടെത്തി റോമിലേക്ക് കൊണ്ടുവന്നത്. തലയോട്ടിക്കു പുറമെ തലച്ചോറിന്റെ ഏതാനും ഭാഗങ്ങളും രക്തക്കുഴലുകൾവരെ കൂടിച്ചേർന്നിരുന്നതിനാൽ അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് ജെസ്സു ബംബീനോ ആശുപത്രിയില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം മേയ്, ജൂൺ മാസങ്ങളില്‍ നടത്തിയ ആദ്യ രണ്ടു ശസ്ത്രക്രിയകൾ വിജയകരമായതോടെ 30 ആരോഗ്യവിദഗ്ധർ പങ്കെടുത്ത മൂന്നാംഘട്ടാണ് ജൂൺ അഞ്ചിന് നടന്നത്. കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയവും പാപ്പ നല്‍കിയ മാമോദീസയിലൂടെ ലഭിച്ച അസുലഭ ഭാഗ്യത്തിന്റെയും ആഹ്ലാദത്തിലാണ് ഏര്‍മൈന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-11-17:05:53.jpg
Keywords: ഇരട്ട
Content: 14018
Category: 10
Sub Category:
Heading: 'രാഷ്ട്രത്തിന്റെ ഏക പ്രതീക്ഷ സര്‍വ്വശക്തനായ ദൈവം': അമേരിക്കയില്‍ പ്രാര്‍ത്ഥനാറാലി പ്രഖ്യാപിച്ച് ഫ്രാങ്ക്‌ലിന്‍ ഗ്രഹാം
Content: വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ വൈറസും ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ പ്രക്ഷോഭങ്ങളും കൊണ്ട് ജീവിതം ദുസഹമായ അമേരിക്കയ്ക്കു വേണ്ടി ദൈവീക ഇടപെടല്‍ യാചിച്ച് പ്രാര്‍ത്ഥനാ റാലിയുമായി ക്രിസ്റ്റ്യന്‍ ചാരിറ്റി സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും പ്രസിഡന്‍റും പ്രശസ്ത വചനപ്രഘോഷകനുമായ ഫ്രാങ്ക്‌ലിന്‍ ഗ്രഹാം. സെപ്റ്റംബര്‍ 26ന് വാഷിംഗ്‌ടണ്‍ ഡി.സിയില്‍വെച്ച് നടക്കുന്ന ‘പ്രാര്‍ത്ഥനാ റാലി 2020’ യില്‍ പങ്കുചേരുവാന്‍ അമേരിക്കന്‍ ജനതയെ ക്ഷണിച്ചുകൊണ്ടുള്ള ലഘുവീഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആയിരകണക്കിന് കുടുംബങ്ങളും, വചനപ്രഘോഷകരും വിശ്വാസികളും റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്വീറ്റില്‍ പറയുന്നു. അമേരിക്ക അസ്വസ്ഥമാണ്. പക്ഷേ നമുക്ക് പ്രതീക്ഷിക്കുവാന്‍ സര്‍വ്വശക്തനായ ദൈവമുണ്ട്. നാം കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്ന് കൊറോണ മഹാമാരിയെയും സമീപകാല പ്രക്ഷോഭങ്ങളേയും പരാമര്‍ശിച്ചുകൊണ്ട് ഫ്രാങ്ക്ലിന്റെ വീഡിയോയില്‍ പറയുന്നു. ഉച്ചക്ക് രണ്ടു മണിക്ക് ലിങ്കണ്‍ മെമ്മോറിയലില്‍ നിന്നും ആരംഭിക്കുന്ന റാലി 1.8 മൈല്‍ സഞ്ചരിച്ച് കാപ്പിറ്റോള്‍ ബില്‍ഡിംഗിലാണ് അവസാനിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് റാലിയില്‍ പങ്കെടുക്കുമെന്നറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I’m announcing today that on Sept. 26, I’m going to be in our nation’s capital to pray—&amp; I hope thousands of families, pastors, &amp; churches will join me! Our nation is in trouble, &amp; we need God’s help. Make plans now to come for <a href="https://twitter.com/hashtag/PrayerMarch2020?src=hash&amp;ref_src=twsrc%5Etfw">#PrayerMarch2020</a>. For more: <a href="https://t.co/XSqMiRVUlM">https://t.co/XSqMiRVUlM</a> <a href="https://t.co/9BpvpmV6z4">pic.twitter.com/9BpvpmV6z4</a></p>&mdash; Franklin Graham (@Franklin_Graham) <a href="https://twitter.com/Franklin_Graham/status/1292143241882669056?ref_src=twsrc%5Etfw">August 8, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. അന്‍പത് ലക്ഷം ആളുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിനിടെ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു ഉയര്‍ന്നു വന്ന ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭങ്ങളും രാജ്യത്തെ ജനജീവിതത്തെ ദുസഹമാക്കിയിരിക്കുകയാണ്. പ്രക്ഷോഭ മറവില്‍ അക്രമികള്‍ വിശുദ്ധരുടെ നിരവധി രൂപങ്ങള്‍ തകര്‍ക്കുകയും, ദേവാലയങ്ങള്‍ ആക്രമിക്കുകയും ചെയ്തതിനു പുറമേ, പോര്‍ട്ട്‌ലാന്‍ഡ് കോര്‍ട്ട്ഹൗസിന് മുന്നില്‍വെച്ച് ബൈബിളും അഗ്നിക്കിരയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്‌ലിന്‍ പ്രാര്‍ത്ഥനാറാലിക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-11-18:13:16.jpg
Keywords: ഫ്രാങ്ക, ഗ്രഹാ