Content | രാജമല: രാജമല പെട്ടിമുടി ദുരന്തഭൂമിയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി വിജയപുരം രൂപതയിലെ വൈദികര്‍. മൂന്നാർ മൗണ്ട് കാർമൽ ഇടവകാംഗങ്ങളായ തെരേസമ്മാള്‍, പേരകുട്ടികളായ സഞ്ജയ്, ജെനിറ്റ എന്നിവര്‍ക്ക് ക്രൈസ്തവോചിതമായ സംസ്കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിയ വൈദികര്‍ ദുരന്തത്തില്‍ മരണപ്പെട്ട ഇതര മതസ്ഥര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു. എല്ലാവരെയും ഒരുമിച്ചാണ് അടക്കം ചെയ്തത്.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും വൈദികരും വിശ്വാസികളും സജീവമായി രംഗത്തുണ്ടായിരിന്നു. മൂന്നാർ ഫൊറോന വികാരിയായ ഫാ. വിൻസൻറ് പാറമേലിന്റെ നേതൃത്വത്തിൽ മൂന്നാർ മറയൂർ ഫൊറോനകളിൽ നിന്നുള്ള ഫാ. ഷിന്റോ വെളിപ്പറമ്പില്‍, ഫാ. ആന്റണി രാജ് കന്നിശ്ശേരി, ഫാ. വിക്ടര്‍ മേജര്‍, ഫാ. അഗസ്റ്റിന്‍ അസീര്‍, ഫാ. സോജന്‍ കല്ലേല്‍, ഫാ. ജോഷി, ഫാ. ടിജോ എന്നിവരും മൂന്നാർ ഇടവക ജനങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കുകൊണ്ടു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |