Contents

Displaying 13651-13660 of 25139 results.
Content: 13999
Category: 7
Sub Category:
Heading: CCC Malayalam 60 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപതാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 14000
Category: 18
Sub Category:
Heading: മാർ ജോസഫ് കല്ലറങ്ങാട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി
Content: പാലാ: തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദർശിച്ചു. ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനും നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിനുമായി പൂർവ്വികർ കെട്ടിപ്പടുത്ത സ്കൂളുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുറന്നു നൽകുന്നതിൽ അഭിമാനിക്കുന്നതായും കൂടുതൽ സ്ഥാപനങ്ങൾ അടിയന്തര ഘട്ടങ്ങളിൽ വിട്ടു നൽകുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. തീക്കോയി സെന്റ് മേരിസ് ഫൊറോനാ ഇടവകയുടെയും പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് ഇടവകയുടെയും സ്കൂളുകൾ ആണ് തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകളുടെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും വോളണ്ടിയേഴ്സിനെയും പോലീസ് അധികാരികളെയും ഇടവകാധികൃതരെയും ബിഷപ്പ് അഭിനന്ദിച്ചു. ബിഷപ്പിന്റെ സന്ദർശനം ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കും ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നവർക്കും വലിയ ആശ്വാസമായി. തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. തോമസ് മേനാച്ചേരി, പെരിങ്ങളം പള്ളി വികാരി ഫാ. മാത്യു പാറത്തൊട്ടി, പാലാ രൂപതാ സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ, പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ജോയൽ പണ്ടാരപറമ്പിൽ, ലേബർ മൂവ്മെന്റ് ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, എസ് എം വൈ എം ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, അടിവാരം പള്ളി വികാരി ഫാ. ജിസിൽ കോലത്ത്, തീക്കോയി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പുരയിടത്തി മാട്ടേൽ എന്നിവർ ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. പി. സി. ജോർജ് എംഎൽഎ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുറപ്പന്താനം, മെമ്പർ പയസ് കവളംമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി, പൂഞ്ഞാർ പഞ്ചായത്ത് മെമ്പർമാരായ സജി സിബി, ഷൈനി, എസ് ഐ സുരേഷ്, എ എസ് ഐ ബിനോയി എന്നിവർ മെത്രാന്റെ സന്ദർശക സംഘത്തെ സ്വാഗതം ചെയ്തു. സ്കൂളുകൾ, കോളേജ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള ക്രൈസ്തവ സ്ഥാപനങ്ങളും പള്ളികളോടനുബന്ധിച്ചുള്ള പാരിഷ് ഹോളുകൾ ഉൾപ്പെടെയുള്ള മറ്റു കെട്ടിടങ്ങളും കോവിഡ് പ്രവർത്തനങ്ങൾക്കും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വിട്ടുനൽകി വീണ്ടും മാതൃകയാവുകയാണ് പാലാ രൂപത.
Image: /content_image/India/India-2020-08-09-20:44:37.jpg
Keywords: പാലാ
Content: 14001
Category: 18
Sub Category:
Heading: മാർ ജോസഫ് കല്ലറങ്ങാട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി
Content: പാലാ: തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദർശിച്ചു. ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനും നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിനുമായി പൂർവ്വികർ കെട്ടിപ്പടുത്ത സ്കൂളുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുറന്നു നൽകുന്നതിൽ അഭിമാനിക്കുന്നതായും കൂടുതൽ സ്ഥാപനങ്ങൾ അടിയന്തര ഘട്ടങ്ങളിൽ വിട്ടു നൽകുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. തീക്കോയി സെന്റ് മേരിസ് ഫൊറോനാ ഇടവകയുടെയും പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് ഇടവകയുടെയും സ്കൂളുകൾ ആണ് തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകളുടെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും വോളണ്ടിയേഴ്സിനെയും പോലീസ് അധികാരികളെയും ഇടവകാധികൃതരെയും ബിഷപ്പ് അഭിനന്ദിച്ചു. ബിഷപ്പിന്റെ സന്ദർശനം ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കും ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നവർക്കും വലിയ ആശ്വാസമായി. തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. തോമസ് മേനാച്ചേരി, പെരിങ്ങളം പള്ളി വികാരി ഫാ. മാത്യു പാറത്തൊട്ടി, പാലാ രൂപതാ സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ, പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ജോയൽ പണ്ടാരപറമ്പിൽ, ലേബർ മൂവ്മെന്റ് ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, എസ് എം വൈ എം ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, അടിവാരം പള്ളി വികാരി ഫാ. ജിസിൽ കോലത്ത്, തീക്കോയി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പുരയിടത്തി മാട്ടേൽ എന്നിവർ ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. പി. സി. ജോർജ് എംഎൽഎ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുറപ്പന്താനം, മെമ്പർ പയസ് കവളംമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി, പൂഞ്ഞാർ പഞ്ചായത്ത് മെമ്പർമാരായ സജി സിബി, ഷൈനി, എസ് ഐ സുരേഷ്, എ എസ് ഐ ബിനോയി എന്നിവർ മെത്രാന്റെ സന്ദർശക സംഘത്തെ സ്വാഗതം ചെയ്തു. സ്കൂളുകൾ, കോളേജ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള ക്രൈസ്തവ സ്ഥാപനങ്ങളും പള്ളികളോടനുബന്ധിച്ചുള്ള പാരിഷ് ഹോളുകൾ ഉൾപ്പെടെയുള്ള മറ്റു കെട്ടിടങ്ങളും കോവിഡ് പ്രവർത്തനങ്ങൾക്കും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വിട്ടുനൽകി വീണ്ടും മാതൃകയാവുകയാണ് പാലാ രൂപത.
Image: /content_image/India/India-2020-08-09-21:20:40.jpg
Keywords: പാലാ
Content: 14002
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത ബോട്ട്‌ജെട്ടിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
Content: ചങ്ങനാശേരി: അടിയന്തര സഹായമെത്തിക്കാന്‍ ചങ്ങനാശേരി ബോട്ട്‌ജെട്ടിയില്‍ ഹെല്‍പ്പ് ഡെസ്‌ക് യുവദീപ്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. (ഫാ. റിജോ ഇടമുറിയില്‍ 9497801968 ). ബന്ധുവീടുകളില്‍ പോകാനാകാത്തവര്‍ക്ക് സൗകര്യമൊരുക്കണമെങ്കില്‍ വികാരിമാര്‍ ഈ വിവരം ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. ജെന്നി കായംകുളത്തുശേരി എന്നിവരെ അറിയിക്കാവുന്നതാണ്. ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തില്‍ എസി റോഡില്‍ ടോറസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും മാര്‍ തോമസ് തറയിലും ചങ്ങനാശേിയിലെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശനം നടത്തി. വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത്, ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, ഡിഎഫ്‌സി അതിരൂപതാ ഡയറക്ടര്‍ ഫാ.ജോര്‍ജ് മാന്തുരുത്തില്‍, ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, യുവദീപ്തി ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും അല്മായ നേതാക്കളും ബിഷപ്പുമാര്‍ക്കൊപ്പമുണ്ടായിരുന്നു. കോട്ടയം ജില്ലാ കളക്ടര്‍, ചങ്ങനാശേരി, കുട്ടനാട് തഹസീല്‍ദാര്‍മാര്‍ എന്നിവരുമായി സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തതായി സഹായമെത്രാന്‍ പറഞ്ഞു.
Image: /content_image/India/India-2020-08-10-09:28:35.jpg
Keywords: ചങ്ങനാ
Content: 14003
Category: 18
Sub Category:
Heading: മാര്‍ച്ച് മുതല്‍ മരണമടഞ്ഞവരെ സ്മരിച്ച് ചങ്ങനാശേരി അതിരൂപത ഒരേസമയം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും
Content: ചങ്ങനാശേരി: കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ നാളിതുവരെ മരണമടഞ്ഞ വൈദികരെയും സന്യസ്തരെയും അല്‍മായരെയും അനുസ്മരിച്ച് ചങ്ങനാശേരി അതിരൂപത ഒരുമിച്ച് 14നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 14ന് രാവിലെ 6.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതേ സമയത്തു തന്നെ അതിരൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപതയുടെ യൂട്യൂബ് ചാനലായ മാക്ക് ടിവിയിലൂടെ സംപ്രേഷണം ചെയ്യും. കോവിഡ് ബാധിതരായി മരിച്ചവര്‍, സഭാപരമായ മൃതസംസ്‌കാര ശുശ്രൂഷകള്‍ ലഭിക്കാത്തവര്‍, മരണമടഞ്ഞ പ്രിയപ്പെട്ടവരെ കാണുവാന്‍ സാധിക്കാത്തവര്‍, മാനസിക പിരിമുറുക്കം സഹിക്കാനാവാതെ മരണപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരേയും അന്നത്തെ കുര്‍ബാനയില്‍ പ്രത്യേകമായി ഓര്‍ക്കും. പ്രളയദുരിതങ്ങളില്‍നിന്നും ജനങ്ങള്‍ രക്ഷനേടുന്നതിനും കൃഷിയിടങ്ങളുടെയും വിളകളുടെയും സംരക്ഷണത്തിനും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ദിനമായ അന്ന് അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനുവേണ്ടിയുള്ള നിയോഗങ്ങളും വിശുദ്ധ കുര്‍ബാനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു.
Image: /content_image/India/India-2020-08-10-10:04:30.jpg
Keywords: ചങ്ങനാശേരി
Content: 14004
Category: 1
Sub Category:
Heading: ക്രൈസ്തവ വംശഹത്യയില്‍ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് നൈജീരിയന്‍ ബിഷപ്പ് ഹസൻ കുക്ക
Content: അബൂജ: നൈജീരിയയിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന് ആവര്‍ത്തിച്ച് സോകോട്ടോ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസൻ കുക്ക. മൂന്ന് ക്രൈസ്തവര്‍ ഉൾപ്പെടെ അഞ്ചു സന്നദ്ധപ്രവർത്തകരെ അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയ്ക്കു നൽകിയ അഭിമുഖത്തിൽ നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥ വിവരിച്ച് ബിഷപ്പ് കുക്ക രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രോവിൻസ് ക്രൈസ്തവരെ വധിക്കുന്ന വീഡിയോയില്‍ ഭീഷണി മുഴക്കിയിരിന്നു. ഇസ്ലാം മതവിശ്വാസികളെ ക്രൈസ്തവ വിശ്വാസികളായി മാറ്റാൻ ശ്രമിക്കുന്ന കാഫിറുകളെ സഹായിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് പ്രസ്തുത കൊലപാതകങ്ങളെന്ന് വീഡിയോയിൽ പറയുന്നുണ്ട്. 2015ന് ശേഷം 12000 ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്ന് ബിഷപ്പ് പറയുന്നു. മൂന്നു ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി. അക്രമങ്ങളിലൂടെയും തട്ടിക്കൊണ്ടുപോകലൂടെയും തീവ്രവാദികൾ പണമുണ്ടാക്കുന്നു. തീവ്രവാദത്തിന് ലഭിക്കുന്ന പണത്തിന് വിവിധ ഉറവിടങ്ങളുണ്ടെന്ന് ബിഷപ്പ് കുക്ക ചൂണ്ടിക്കാട്ടി. തീവ്ര ചിന്താഗതി ഉള്ളവർ സുരക്ഷ ഏജൻസികളിൽ പോലും കടന്നുകയറിയിട്ടുള്ളതിനാൽ സർക്കാരിന്റെ പണംപോലും തീവ്രവാദത്തിന് പോകുന്നുണ്ടോയെന്ന് സംശയമുണ്ട്. തീവ്രവാദികൾ തട്ടിക്കൊണ്ട് പോകുന്നവരെ മോചിപ്പിക്കാൻ വലിയൊരു തുക സർക്കാർ ചെലവഴിക്കുന്നുണ്ട്. വിഷയത്തിൽ സൈനിക ഇടപെടൽ ആവശ്യമാണെന്നും ബിഷപ്പ് കുക്ക പറഞ്ഞു. സൈന്യത്തിന്റെ അലംഭാവമാണ് തീവ്രവാദികളെ ശക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിരുദ്ധ പീഡനത്തെ പ്രതിരോധിക്കാനായി കൂടുതൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും മാത്യു ഹസൻ കുക്ക ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-10-12:04:45.jpg
Keywords: നൈജീ
Content: 14005
Category: 13
Sub Category:
Heading: തിരുസഭയെ കെട്ടിപ്പടുക്കുക എന്നത് ഓരോ അല്‍മായന്റെയും ധർമ്മം: ജസ്റ്റിസ് കുര്യൻ ജോസഫ്
Content: ബിർമിങ്ങ്ഹാം: തിരുസഭയുടെ ദൗത്യത്തിൽ സഭാ ഗാത്രത്തോട് ചേർന്ന് നിന്ന് ദൃശ്യവും സ്പർശ്യവുമായ രീതിയിൽ ഓരോരുത്തരും ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മാതൃകകളാകുക എന്നതാണ് ഓരോ അല്‍മായന്റെയും ദൗത്യവും കടമയുമെന്നു മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വൈദികരെയും, സന്യസ്തരെയും, അല്‍മായ പ്രതിനിധികളെയും ഉൾപ്പെടുത്തികൊണ്ടു നൂറ്റിഅറുപത്തിയൊന്ന് പ്രതിനിധികൾ ഉൾപ്പെട്ട പ്രഥമ പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി ഓണ്‍ലൈനിലൂടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. തിരുസഭയെ കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് ഓരോ അല്‍മായന്റെയും ധർമ്മമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലും, വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും ഉള്ള അന്യാദൃശ്യമായ സൗന്ദര്യം മനസിലാക്കി വരും തലമുറകളിലേക്ക് അത് കൈമാറി നൽകുവാനും അതിലൂടെ സഭയെ കെട്ടിപ്പടുക്കുവാനും ഉള്ള വലിയ വിളി ഏറ്റെടുത്തു നടപ്പിലാക്കുക എന്നത് ഓരോ അല്മായന്റെയും കടമയും ഉത്തരവാദിത്വവും ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നതായുള്ള പ്രഖ്യാപനം നടത്തിയത്. സീറോ മലബാർ സഭ അംഗങ്ങൾ എന്ന നിലയിൽ ആഗോള സഭയെ ശക്തിപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വം ആണ് യുകെയുടെ പ്രത്യേക സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിക്ഷിപ്‌തമായിരിക്കുന്നതെന്നു മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിശ്വാസത്തിൽ ഉള്ള ഉറപ്പും പ്രത്യാശ നിറഞ്ഞ ജീവിതവും സഭാ ആധ്യാത്മികതയിൽ ഉള്ള ആഴപ്പെടലും വഴി പരസ്പര സ്നേഹത്തിൽ രൂപതയേയും സഭയെയും കെട്ടിപ്പടുക്കാനും അതുവഴി നവ സുവിശേഷവൽക്കരണത്തിന്റെ വക്താക്കൾ ആകാനും പുതിയ പാസ്റ്ററൽ കൗൺസിലിന് കഴിയട്ടെയെന്നും ബിഷപ്പ് പറഞ്ഞു. പ്രഥമ അഡ്‌ഹോക്ക് കമ്മറ്റിയുടെ സെക്രട്ടറിയായി ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവക അംഗം റോമിൽസ് മാത്യുവിനേയും, ജോയിന്റ് സെക്രെട്ടറിയായി മിഡിൽസ് ബറോ സെന്റ് എലിസബത്ത് മിഷനിൽ നിന്നുള്ള ജോളി മാത്യുവിനേയും നിയമിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട് പാസ്റ്ററൽ കൗൺസിലിന്റെ പ്രവർത്തന രീതികൾ വിശദീകരിച്ചു. വികാരി ജനറാൾമാരായ റവ. ഫാ. ജോർജ് ചേലക്കൽ, റവ. ഫാ. ജിനോ അരീക്കാട്ട്, റവ.ഫാ. സജിമോൻ മലയിൽ പുത്തൻപുര, വൈസ് ചാൻസിലർ റവ. ഫാ. ഫാൻസ്വാ പത്തിൽ, റോമിൽസ് മാത്യു , ജോളീ മാത്യു തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-10-12:52:44.jpg
Keywords: ജസ്റ്റിസ്, കുര്യന്‍ ജോസഫ
Content: 14006
Category: 14
Sub Category:
Heading: അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടനയുടെ പുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വിശ്വാസികളിലേക്ക്
Content: റോം: പൈശാചിക ബാധയൊഴിപ്പിക്കല്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടനയായ 'ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്' (ഐ.എ.ഇ) തയ്യാറാക്കിയ പുതിയ ലഘു ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നു. “ഗൈഡ് ലൈന്‍സ് ഫോര്‍ ദി മിനിസ്ട്രി ഓഫ് എക്സോര്‍സിസം” എന്ന പേര് നല്‍കിയിരിക്കുന്ന പുസ്തകം വത്തിക്കാന്റെ പുനപരിശോധനക്ക് ശേഷം ഈ വര്‍ഷം അവസാനത്തോടേയോ, അടുത്ത വര്‍ഷം ആരംഭത്തിലോ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതിന്റെ ഇറ്റാലിയന്‍ പതിപ്പ് മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. മെത്രാന്മാരാല്‍ പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ട വൈദികര്‍ക്ക് മാത്രമേ ഭൂതോച്ചാടന കര്‍മ്മം ചെയ്യുവാന്‍ അധികാരമുള്ളൂവെന്ന് അസോസിയേഷന്‍ പുസ്തകത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ സംഘടനയില്‍ അംഗങ്ങളായ വൈദികര്‍ക്ക് വേണ്ടി മാത്രമായി തിരുസഭ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഭൂതോച്ചാടന കര്‍മ്മങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനിലൂടെ പ്രസിദ്ധീകരിച്ചിരുന്ന ഈ പുസ്തകം, നിരവധി മെത്രാന്‍മാരുടേയും വൈദികരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് പൊതുവായി പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റായാ ഫാ. ഫ്രാന്‍സെസ്കോ ബാമോന്റെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പത്രമായ അവനീറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പൈശാചിക ബാധയൊഴിപ്പിക്കല്‍ സംബന്ധിച്ച ചില തെറ്റിദ്ധാരണകളും, ആശയകുഴപ്പങ്ങളും ദൂരീകരിക്കുവാനും പുസ്തകം വഴി കഴിയുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിശാച് ബാധയൊഴിപ്പിക്കല്‍ വെറും പ്രാര്‍ത്ഥന ഉരുവിടല്‍ മാത്രമല്ലെന്നും ഭൂതോച്ചാടന ശുശ്രൂഷയെ അസോസിയേഷന്‍ വ്യക്തമാക്കുന്നുണ്ട്. അന്ധവിശ്വാസം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങള്‍ ആളുകളെ പിശാചിന്റെ സ്വാധീനത്തില്‍ പെടുത്തുന്നുണ്ടെന്ന്‍ അസോസിയേഷന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. റോമിലെ സുപ്രസിദ്ധ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്താണ് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന് രൂപം നല്‍കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-10-15:00:31.jpg
Keywords: ഭൂതോ
Content: 14007
Category: 12
Sub Category:
Heading: വിശുദ്ധ ബൈബിളിന്റെ ഉറവിടം എങ്ങനെ?
Content: ബൈബിള്‍ എന്ന പദം 'ബിബ്ലിയ' എന്ന ഗ്രീക്ക് വാക്കില്‍നിന്നും ഉരുത്തിരിഞ്ഞതാണ്‌. ഈ വാക്കിന്റെ അര്‍ത്ഥം 'പുസ്തകങ്ങള്‍' എന്നാണ്‌. ഇതിന്റെ ഏക വചനമായ “ബിബ്ലിയോണ്‍' എന്ന പദം 'ബിബ്ലോസ്‌' എന്ന ഗ്രീക്ക്‌ പദത്തിന്റെ ഒരു രൂപമാണ്‌. ബിബ്ലോസ്‌ ലെബനോനിലെ ഒരു തുറമുഖപട്ടണമായിരുന്നു. ഈ തുറമുഖത്തിലെ ഒരു പ്രധാന കയറ്റുമതി ഉത്പന്നമായിരുന്നു പപ്പിറസ്‌. രചനയ്ക്കായി ഉപയോഗിച്ചിരുന്ന വസ്തുവായിരുന്നു പപ്പിറസ്‌. അങ്ങനെ പപ്പിറസില്‍ എഴുതിയിരുന്നവയ്ക്ക്‌ അവ കൊണ്ടുവന്ന സ്ഥലവുമായി ബന്ധപ്പെടുത്തി(ബിബ്ലോസ്‌) ബിബ്ലിയോണ്‍/ ബിബ്ലിയ എന്ന നാമം നല്‍കപ്പെട്ടു. ഇസ്രായേല്‍ ജനത്തിന്റെയും ആദിമസഭയുടെയും ഗ്രന്ഥശേഖരമാണ്‌ ഇന്ന്‌ 'ബൈബിള്‍' എന്നറിയപ്പെടുന്നത്‌. എഡി 400 മുതലാണ്‌ ബൈബിള്‍ എന്ന പേര് പ്രധാനമായും ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്‌ എന്ന്‌ കരുതപ്പെടുന്നു. ആയിരത്തിലേറെ വര്‍ഷമെടുത്താണ്‌ ബൈബിള്‍ പുസ്തകരൂപമെടുത്തത്‌, ദൈവാരൂപിയാല്‍ പ്രേരിതരായ മനുഷ്യര്‍ വ്യത്യസ്ത കാലഘട്ടങ്ങളിലും സാഹചര്യങ്ങളിലും രചിച്ചവയാണ്‌ ബൈബിളിലെ പുസ്തകങ്ങള്‍, മോശമുതല്‍ യോഹന്നാന്‍ സ്ലീഹാവരെയുള്ള കാലഘട്ടത്തിനിടയിലാണ്‌ (ബി. സി. 1300 മുതല്‍ എ. ഡി. 100 വരെ) ബൈബിളിലെ 73 ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്‌ എന്നാണ്‌ പണ്ഡിതരുടെ അഭിപ്രായം. ദൈവിക വെളിപാടാണ്‌ ബൈബിളിന്റെ ഉള്ളടക്കം, ഇത്‌ മറ്റു ഗ്രന്ഥങ്ങളില്‍നിന്ന്‌ വ്യത്യസ്ഥമാണ്‌. ഇതിലെ ലിഖിതങ്ങള്‍ ദൈവാത്മാവിന്റെ നിവേശനഫലമാണെന്ന്‌ ബൈബിളില്‍ത്തന്നെ തെളിവുകള്‍ കാണാം (2 തിമോത്തി 3:16-17, 2 പത്രോസ്‌ 1:21, 3:16) ദൈവം തന്നെ എഴുതുവാന്‍ നിര്‍ദ്ദേശിക്കുന്നതായി പഴയനിയമത്തില്‍ കാണുന്നുണ്ട്‌ (പുറപ്പാട് 17:14, 34:27 ഏശയ്യാ 30:8 ജറെമിയ 30:2, 36:2) ദൈവം തന്നെയും എഴുതിയതായിട്ടുമുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്‌ (പുറപ്പാട്‌ 32:16; 34:1). ആദിമസഭ വിശുദ്ധ ലിഖിതങ്ങളിലുള്ള ദൈവാത്മാവിന്റെ നിവേശനവും (പ്രേരണയും) ദൈവമാണ്‌ ഈ ലിഖിതങ്ങളുടെ കര്‍ത്താവും ഉറവിടവുമെന്നുള്ള വിശ്വാസവും പുലര്‍ത്തിയിരുന്നു. അതുകൊണ്ടാണ്‌ “ബൈബിള്‍ എന്നത്‌ ദൈവവചനം മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ടതാണെന്ന്‌” എന്ന്‌ പൊതുവായി പറയുന്നത്‌. കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-08-10-16:03:28.jpg
Keywords: ബൈബി
Content: 14008
Category: 18
Sub Category:
Heading: പെട്ടിമുടി ദുരന്ത മേഖലയില്‍ ഇടുക്കി രൂപതാധ്യക്ഷനും വൈദികരും സന്ദര്‍ശനം നടത്തി
Content: പെട്ടിമുടി: ഇടുക്കി രാജമല പെട്ടിമുടി ദുരന്ത ഭൂമിയില്‍ രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലും വൈദികരും സന്ദര്‍ശനം നടത്തി. വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, രൂപതാ സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ, കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, മൂന്നാർ പള്ളി വികാരി ഫാ. തോമസ് വടക്കേഈന്തോട്ടത്തിൽ എന്നിവരുടെ ഒപ്പമാണ് ബിഷപ്പ് സന്ദര്‍ശനം നടത്തിയത്. പെട്ടിമുടി ദുരന്തത്തിൽ മരണമടഞ്ഞവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി സംഘം പ്രാര്‍ത്ഥന നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-10-16:33:53.jpg
Keywords: രൂപത, ഇടുക്കി