Content | അബൂജ: നൈജീരിയയിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന് ആവര്‍ത്തിച്ച് സോകോട്ടോ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസൻ കുക്ക. മൂന്ന് ക്രൈസ്തവര്‍ ഉൾപ്പെടെ അഞ്ചു സന്നദ്ധപ്രവർത്തകരെ അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയ്ക്കു നൽകിയ അഭിമുഖത്തിൽ നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥ വിവരിച്ച് ബിഷപ്പ് കുക്ക രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രോവിൻസ് ക്രൈസ്തവരെ വധിക്കുന്ന വീഡിയോയില്‍ ഭീഷണി മുഴക്കിയിരിന്നു.
ഇസ്ലാം മതവിശ്വാസികളെ ക്രൈസ്തവ വിശ്വാസികളായി മാറ്റാൻ ശ്രമിക്കുന്ന കാഫിറുകളെ സഹായിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് പ്രസ്തുത കൊലപാതകങ്ങളെന്ന് വീഡിയോയിൽ പറയുന്നുണ്ട്. 2015ന് ശേഷം 12000 ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്ന് ബിഷപ്പ് പറയുന്നു. മൂന്നു ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി. അക്രമങ്ങളിലൂടെയും തട്ടിക്കൊണ്ടുപോകലൂടെയും തീവ്രവാദികൾ പണമുണ്ടാക്കുന്നു. തീവ്രവാദത്തിന് ലഭിക്കുന്ന പണത്തിന് വിവിധ ഉറവിടങ്ങളുണ്ടെന്ന് ബിഷപ്പ് കുക്ക ചൂണ്ടിക്കാട്ടി.
തീവ്ര ചിന്താഗതി ഉള്ളവർ സുരക്ഷ ഏജൻസികളിൽ പോലും കടന്നുകയറിയിട്ടുള്ളതിനാൽ സർക്കാരിന്റെ പണംപോലും തീവ്രവാദത്തിന് പോകുന്നുണ്ടോയെന്ന് സംശയമുണ്ട്. തീവ്രവാദികൾ തട്ടിക്കൊണ്ട് പോകുന്നവരെ മോചിപ്പിക്കാൻ വലിയൊരു തുക സർക്കാർ ചെലവഴിക്കുന്നുണ്ട്. വിഷയത്തിൽ സൈനിക ഇടപെടൽ ആവശ്യമാണെന്നും ബിഷപ്പ് കുക്ക പറഞ്ഞു. സൈന്യത്തിന്റെ അലംഭാവമാണ് തീവ്രവാദികളെ ശക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിരുദ്ധ പീഡനത്തെ പ്രതിരോധിക്കാനായി കൂടുതൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും മാത്യു ഹസൻ കുക്ക ആവശ്യപ്പെട്ടു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |