category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതിരുസഭയെ കെട്ടിപ്പടുക്കുക എന്നത് ഓരോ അല്‍മായന്റെയും ധർമ്മം: ജസ്റ്റിസ് കുര്യൻ ജോസഫ്
Contentബിർമിങ്ങ്ഹാം: തിരുസഭയുടെ ദൗത്യത്തിൽ സഭാ ഗാത്രത്തോട് ചേർന്ന് നിന്ന് ദൃശ്യവും സ്പർശ്യവുമായ രീതിയിൽ ഓരോരുത്തരും ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മാതൃകകളാകുക എന്നതാണ് ഓരോ അല്‍മായന്റെയും ദൗത്യവും കടമയുമെന്നു മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വൈദികരെയും, സന്യസ്തരെയും, അല്‍മായ പ്രതിനിധികളെയും ഉൾപ്പെടുത്തികൊണ്ടു നൂറ്റിഅറുപത്തിയൊന്ന് പ്രതിനിധികൾ ഉൾപ്പെട്ട പ്രഥമ പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി ഓണ്‍ലൈനിലൂടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. തിരുസഭയെ കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് ഓരോ അല്‍മായന്റെയും ധർമ്മമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലും, വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും ഉള്ള അന്യാദൃശ്യമായ സൗന്ദര്യം മനസിലാക്കി വരും തലമുറകളിലേക്ക് അത് കൈമാറി നൽകുവാനും അതിലൂടെ സഭയെ കെട്ടിപ്പടുക്കുവാനും ഉള്ള വലിയ വിളി ഏറ്റെടുത്തു നടപ്പിലാക്കുക എന്നത് ഓരോ അല്മായന്റെയും കടമയും ഉത്തരവാദിത്വവും ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നതായുള്ള പ്രഖ്യാപനം നടത്തിയത്. സീറോ മലബാർ സഭ അംഗങ്ങൾ എന്ന നിലയിൽ ആഗോള സഭയെ ശക്തിപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വം ആണ് യുകെയുടെ പ്രത്യേക സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിക്ഷിപ്‌തമായിരിക്കുന്നതെന്നു മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിശ്വാസത്തിൽ ഉള്ള ഉറപ്പും പ്രത്യാശ നിറഞ്ഞ ജീവിതവും സഭാ ആധ്യാത്മികതയിൽ ഉള്ള ആഴപ്പെടലും വഴി പരസ്പര സ്നേഹത്തിൽ രൂപതയേയും സഭയെയും കെട്ടിപ്പടുക്കാനും അതുവഴി നവ സുവിശേഷവൽക്കരണത്തിന്റെ വക്താക്കൾ ആകാനും പുതിയ പാസ്റ്ററൽ കൗൺസിലിന് കഴിയട്ടെയെന്നും ബിഷപ്പ് പറഞ്ഞു. പ്രഥമ അഡ്‌ഹോക്ക് കമ്മറ്റിയുടെ സെക്രട്ടറിയായി ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവക അംഗം റോമിൽസ് മാത്യുവിനേയും, ജോയിന്റ് സെക്രെട്ടറിയായി മിഡിൽസ് ബറോ സെന്റ് എലിസബത്ത് മിഷനിൽ നിന്നുള്ള ജോളി മാത്യുവിനേയും നിയമിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട് പാസ്റ്ററൽ കൗൺസിലിന്റെ പ്രവർത്തന രീതികൾ വിശദീകരിച്ചു. വികാരി ജനറാൾമാരായ റവ. ഫാ. ജോർജ് ചേലക്കൽ, റവ. ഫാ. ജിനോ അരീക്കാട്ട്, റവ.ഫാ. സജിമോൻ മലയിൽ പുത്തൻപുര, വൈസ് ചാൻസിലർ റവ. ഫാ. ഫാൻസ്വാ പത്തിൽ, റോമിൽസ് മാത്യു , ജോളീ മാത്യു തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-10 12:52:00
Keywordsജസ്റ്റിസ്, കുര്യന്‍ ജോസഫ
Created Date2020-08-10 18:22:44