Contents

Displaying 13601-13610 of 25139 results.
Content: 13949
Category: 1
Sub Category:
Heading: ക്രൈസ്തവ നേതാക്കളെ ഉൾക്കൊള്ളിച്ച് സിറിയയിൽ പുതിയ രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു
Content: ഡമാസ്ക്കസ്: ഭിന്നിച്ചു നിൽക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി 'ദി പീസ് ആൻഡ് ഫ്രീഡം ഫ്രണ്ട്' എന്ന പുതിയ രാഷ്ട്രീയ മുന്നണി സിറിയയിൽ പിറവിയെടുത്തു. ക്രൈസ്തവ നേതാക്കൾ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളും പുതിയ മുന്നണിയുടെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്. ഖാമിഷ്ലി നഗരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ആരംഭ ഘട്ടത്തില്‍ പ്രധാനമായും സിറിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലായിരിക്കും ദി പീസ് ആൻഡ് ഫ്രീഡം ഫ്രണ്ട് മുന്നണിയുടെ പ്രവർത്തനങ്ങൾ സജീവമാകുക. അസീറിയൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, അറബ് കൗൺസിൽ ഓഫ് ജസീറ ആൻഡ് യൂഫ്രറ്റ്സ്, സിറിയ ടുമാറോ മൂവ്മെന്റ്, കുർദിഷ് നാഷ്ണൽ കൗൺസിൽ ഇൻ സിറിയ തുടങ്ങിയ സംഘടനകൾ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കും. പാശ്ചാത്യരാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെയും, ഫ്രാൻസിന്റെയും പിന്തുണയോടുകൂടി ആയിരിക്കും പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. വലിയ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന അവസരത്തിലാണ് മുന്നണിയ്ക്കു രൂപം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഭരണത്തിൽ പിടിച്ചുനിൽക്കാൻ സൈന്യത്തെയാണ് ആസാദ് ഭരണകൂടം ആശ്രയിക്കുന്നത്. സിറിയൻ, അസീറിയൻ കൈസ്തവ പോരാളികൾ രൂപീകരിച്ച അസീറിയൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ മുന്നണിയായാണ് അറിയപ്പെടുന്നത്. പ്രതിപക്ഷ സംഘടനകളുടെ ഒപ്പമാണ് ഇതിലെ അംഗങ്ങൾ ആസാദ് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തി വന്നിരുന്നത്. ഇടയ്ക്കുവെച്ച് ഇവർ പ്രബലരായ കുർദിഷ് സേനയുമായി ഇടഞ്ഞുവെങ്കിലും പ്രശ്നങ്ങളെല്ലാം ചർച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ട്. പത്തു പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ദി പീസ് ആൻഡ് ഫ്രീഡം ഫ്രണ്ട് മുന്നണിക്കുള്ളത്. വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്ന വിധത്തിൽ ജനാധിപത്യ സംവിധാനം രൂപപ്പെടുത്തി എടുക്കുകയെന്നത് പ്രധാനപ്പെട്ട ലക്ഷ്യമായി നിരീക്ഷിക്കപ്പെടുന്നു. ബഹുസ്വരത അംഗീകരിക്കണമെന്നും പുതിയ ഒരു ഭരണഘടന രൂപീകരിക്കണമെന്നും മുന്നണി ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം സിറിയയിൽ തകര്‍ക്കപ്പെട്ടത് 120 ക്രൈസ്തവ ദേവാലയങ്ങളെന്ന് സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമായിരിന്നു. യുദ്ധത്തിനു മുമ്പ് സിറിയയിലെ രണ്ടു കോടി 30 ലക്ഷം ജനസംഖ്യയുടെ പത്തു ശതമാനം ക്രൈസ്തവ വിശ്വാസികളായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-03-12:29:23.jpg
Keywords: സിറിയ
Content: 13950
Category: 1
Sub Category:
Heading: എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരം?
Content: മ്യൂണിച്ച്/ വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുന്‍ പാപ്പയുടെ മുഖത്ത് ചുവന്ന പാടിനും കടുത്ത വേദനക്കും കാരണമായേക്കാവുന്ന വൈറസ് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ നില ദുര്‍ബലമാണെന്നും പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് പറഞ്ഞതായിട്ടാണ് ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ട്രെപ്റ്റോകൊക്കസ് ബാക്റ്റീരിയ മൂലമുണ്ടാകുന്നതും വളരെയധികം ശാരീരിക വേദന ഉണ്ടാകുന്നതുമായ സാംക്രമിക ത്വക്കുരോഗം എറിസിപ്പെലസാണ് പാപ്പയ്ക്കു ബാധിച്ചിരിക്കുന്നതെന്ന് ജര്‍മ്മന്‍ പത്രമായ ‘പാസ്സൌര്‍ ന്യൂനെ പ്രസ്സെ’യുടെ ഇന്നത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവചരിത്രം കൈമാറാനായി സീവാള്‍ഡ് ഇക്കഴിഞ്ഞ ശനിയാഴ്ച ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ നിലയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കും, ബുദ്ധിക്കും യാതൊരു കുഴപ്പവുമില്ലെങ്കിലും ശബ്ദം വളരെയധികം നേര്‍ത്തുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ താന്‍ വീണ്ടും പേന കയ്യിലെടുക്കുമെന്ന് മുന്‍ പാപ്പ പറഞ്ഞതായും സീവാള്‍ഡിനെ ഉദ്ധരിച്ച് ‘പാസ്സൌര്‍ ന്യൂനെ പ്രസ്സെ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മുന്‍ പാപ്പയുടെ ആരോഗ്യ നിലയെ കുറിച്ച് വത്തിക്കാന്‍ പ്രതികരണം നടത്തിയിട്ടില്ല. 2013-ല്‍ മാര്‍പാപ്പ പദവിയില്‍ നിന്നും വിരമിച്ച ബെനഡിക്ട് പതിനാറാമന്‍ പാപ്പ വത്തിക്കാനിലെ മാറ്റര്‍ എക്ലേസിയ ആശ്രമത്തില്‍ വിശ്രമ ജീവിതം നയിച്ചുവരികയാണ്. രണ്ടാഴ്ച മുന്‍പ് സഹോദരനായ മോൺ. ജോര്‍ജ്ജ് റാറ്റ്സിംഗറിനെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹം ജര്‍മ്മനിയിലേക്ക് പോയിരിന്നു. സന്ദര്‍ശനത്തിന് ഒരാഴ്ചയ്ക്കു ശേഷം മോൺ. ജോര്‍ജ്ജ് അന്തരിച്ചു. 2013ൽ പാപ്പാ സ്ഥാനത്തുനിന്ന് രാജിവെച്ചശേഷം ആദ്യമായി ബെനഡിക്ട് 16-ാമൻ ഇറ്റലിക്ക് പുറത്തേക്ക് നടത്തിയ യാത്രയായിരിന്നു ഇത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-03-14:55:38.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 13951
Category: 7
Sub Category:
Heading: CCC Malayalam 55 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |അന്‍പത്തിയഞ്ചാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിയഞ്ചാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13952
Category: 13
Sub Category:
Heading: മഹാമാരിയിലും രോഗികളുടെ ആത്മീയ ആവശ്യങ്ങള്‍ ആശുപത്രിയില്‍ നിറവേറ്റി വിശുദ്ധ കാമിലസിന്റെ പ്രേഷിതര്‍
Content: സുക്രേ: മഹാമാരിയുടെ കാലഘട്ടത്തിലും കൊറോണയെപ്പോലും വകവെക്കാതെ പ്രേഷിത പ്രവര്‍ത്തനങ്ങളുമായി വിശുദ്ധ കാമിലസിന്റെ പ്രേഷിതര്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ ആശുപത്രികളില്‍ സജീവം. “രോഗികളില്‍ ക്രിസ്തുവിനെ കാണുക, നിങ്ങളില്‍ ക്രിസ്തുവിനെ കാണുവാന്‍ രോഗികളെ അനുവദിക്കുക” എന്ന വിശുദ്ധ കാമിലസിന്റെ വാക്യവും നെഞ്ചിലേറ്റിക്കൊണ്ട് ആത്മീയ സേവനത്തിനായി സദാസന്നദ്ധരാണ് ഇതിലെ അംഗങ്ങള്‍. സമൂഹത്തിനു കീഴിലുള്ള അഗ്രൂപാസിയോണ്‍ എന്ന സന്നദ്ധ സംഘടനയിലേയും, സ്കൈ അസോസിയേഷനിലേയും സന്നദ്ധ പ്രവര്‍ത്തകരാണ് കൊറോണയെ വകവെക്കാതെ വിശുദ്ധ കുര്‍ബാന അര്‍പ്പണവും ദിവ്യകാരുണ്യ സ്വീകരണവും ഉള്‍പ്പെടെയുള്ള രോഗികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് ആശുപത്രികളില്‍ കര്‍മ്മനിരതരായിരിക്കുന്നത്. ബൊളീവിയയിലെ പതിനെട്ടോളം ആശുപത്രികളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. രോഗികളെ വിശുദ്ധ കുര്‍ബാനയിലേക്ക് ക്ഷണിക്കുകയും, കുമ്പസാരിക്കേണ്ടവര്‍ക്ക് കുമ്പസാരിക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനുമുള്ള സൗകര്യവും രോഗിലേപനം ആവശ്യമുള്ളവര്‍ക്ക് അതും ഒരുക്കിക്കൊടുക്കുകയാണ് സന്നദ്ധ പ്രവര്‍ത്തകരുടെ പ്രഥമ കര്‍ത്തവ്യം. രോഗികള്‍ക്കും, മരണശയ്യയില്‍ കിടക്കുന്നവര്‍ക്കും ശരിക്കും യേശുവിനെ ആവശ്യമുണ്ടെന്നും, ‘നിങ്ങള്‍ ഒറ്റക്കല്ല, ദൈവം നിങ്ങള്‍ക്കൊപ്പമുണ്ട്, ധൈര്യമായിരിക്കുവിന്‍’ എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് അവരുടെ ആത്മീയത സംരക്ഷിക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും അഗ്രൂപാസിയോണ്‍ സംഘടനയുടെ സ്ഥാപകനായ ലൂയിസ് മാര്‍സെലോ പാറ്റിനോ ക്രൂസ് പറഞ്ഞു. താന്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധ കാമിലോയുമായുണ്ടായ ആത്മീയ ഐക്യമാണ് ഇത്തരമൊരു സംഘടന സ്ഥാപിക്കുവാന്‍ തനിക്ക് പ്രചോദനമേകിയതെന്നും ലൂയിസ് മാര്‍സെലോ പാറ്റിനോ ക്രൂസ് കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-03-17:02:33.jpg
Keywords: പ്രേഷി
Content: 13953
Category: 1
Sub Category:
Heading: ബൈബിള്‍ അഗ്നിക്കിരയാക്കി: ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധത്തിലെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടം
Content: പോര്‍ട്ട്‌ലാന്‍ഡ്: അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധ മറവില്‍ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നു. പ്രതിഷേധത്തിന്റെ പേരില്‍ പോര്‍ട്ട്‌ലാന്‍ഡില്‍ ഫെഡറല്‍ കോര്‍ട്ട്ഹൗസിന് മുന്നില്‍ പ്രക്ഷോഭകര്‍ ബൈബിള്‍ പരസ്യമായി കത്തിച്ചെന്നുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. അതേസമയം പോലീസിന്റെ ക്രൂരതക്കെതിരെയുള്ള പ്രതിഷേധവും ബൈബിളും തമ്മിലുള്ള ബന്ധമെന്തെന്നാണ് സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യം. സംഭവത്തോടെ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധങ്ങളുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങള്‍ വീണ്ടും ബലപ്പെട്ടിരിക്കുകയാണ്. ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി ഫെഡറല്‍ കോര്‍ട്ട്ഹൗസിന്റെ മുന്നിലുള്ള തെരുവില്‍ തടിച്ചുകൂടിയ ഒരു സംഘം ആളുകള്‍ തീകത്തിച്ച് അതിലേക്ക് ബൈബിളുകളും അമേരിക്കന്‍ പതാകയും എറിയുകയായിരുന്നു. ഹ്യൂമന്‍ ഇവന്റ്സിന്റെ മാനേജിംഗ് എഡിറ്ററായ ഇയാന്‍ ചിയോങ്ങു ഹീനമായ പ്രവര്‍ത്തിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധരായ ഇടതുപക്ഷവാദികളാണ് ഇതിന്റെ പിന്നിലെന്ന്‍ ഇയാന്‍ ചോങ്ങ് ആരോപിച്ചു. നൂറ്റാണ്ടുകളായി ഉയര്‍ത്തിക്കൊണ്ടുവന്ന പാശ്ചാത്യ നാഗരികതയേയും, പാരമ്പര്യത്തേയും, മതസ്വാതന്ത്ര്യത്തേയും തകര്‍ക്കുന്നതാണ് പ്രതിഷേധമെന്നും ചോങ്ങിന്റെ ട്വീറ്റില്‍ പറയുന്നു. യു‌എസ് പ്രസിഡന്റിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും നടപടിയെ അപലപിച്ചിട്ടുണ്ട്. മെയ് 25ന് ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ മരണത്തെ തുടര്‍ന്ന്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം, അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴുതിമാറി ക്രിസ്തീയ വിരുദ്ധതയിലേക്ക് തിരിഞ്ഞിരിക്കുന്ന രീതിയിലാണ് നിലവിലെ പ്രതിഷേധത്തിന്റെ പോക്ക്. യേശു ക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും അനേകം വിശുദ്ധരുടെയും രൂപങ്ങള്‍ പ്രതിഷേധത്തിനിടെ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ അനുയായികള്‍ തകര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ച തെരുവ് സുവിശേഷകനെതിരെ ഭീഷണി മുഴക്കുന്ന ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ അനുയായികളായ ആന്റിഫ പ്രതിഷേധക്കാരുടെ വീഡിയോ പുറത്ത് വന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-03-18:29:34.jpg
Keywords: ബ്ലാക്ക്, ലൈവ്സ്
Content: 13954
Category: 18
Sub Category:
Heading: പാലാ രൂപതയുടെ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതസംസ്കാരം നടത്തി
Content: പാലാ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലാ രൂപതയിൽ രൂപീകൃതമായ പാലാ സമരിറ്റൻസ് എന്ന പേരിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതശരീരം പൂർണ്ണ ബഹുമതികളോടെ സംസ്കരിച്ചു. കോവിഡ് രോഗബാധിച്ചു മരിക്കുന്നവരുടെ മൃതസംസ്കാരത്തിനായി ഗവൺമെന്റ് പുറപ്പെടുവിച്ച പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് 12 അടി താഴ്ചയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ്ണമായും മതപരമായ ചടങ്ങുകളോടെയാണ് മൃതദേഹം സംസ്കരിച്ചത്. അടിയന്തര ഘട്ടങ്ങളിലെ നേരിടാനുള്ള ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്ന് വൈകാതെ തന്നെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം വഹിക്കാനായത് ഫോഴ്സിലെ അംഗങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാവുന്ന വ്യക്തികളുടെ എണ്ണം, സാമൂഹിക അകലം, പി‌പി‌ഇ കിറ്റ് ശാസ്ത്രീയമായി ധരിച്ചുള്ള വോളണ്ടിയേഴ്സിന്റെ നേതൃത്വം എന്നിവ ശ്രദ്ധേയമായി. കോതനല്ലൂർ, കുറവലങ്ങാട് ഫൊറോനകളിലെ അല്മായരും വൈദികരുമടങ്ങുന്ന രണ്ട് ടീമുകളിലെ വ്യക്തികളാണ് മൃതസംസ്കാര ശുശ്രൂഷകൾ നടത്തിയത്. ഫാ. ജോസഫ് മഠത്തിക്കുന്നേൽ, ഫാ. മാത്യു എണ്ണക്കാപ്പിള്ളിൽ, ഫാ. ജോസഫ് കുറുമുട്ടം, ഫാ. ജോസഫ് താന്നിക്കാപ്പാറ, ഫാ. തോമസ് സിറിൽ തയ്യിൽ, ടോമി ചാത്തംകുന്നേൽ, ബിജു കണ്ണംതറപ്പേൽ എന്നിവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-03-20:59:40.jpg
Keywords: പാലാ
Content: 13955
Category: 18
Sub Category:
Heading: ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് മോണ്‍. മാത്യു എം. ചാലിലിനും ജോണ്‍ കച്ചിറമറ്റത്തിനും
Content: ഇരിട്ടി: സാമൂഹ്യ വികസന രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മോണ്‍. മാത്യു എം. ചാലിലിനും ജോണ്‍ കച്ചിറമറ്റത്തിനും ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ്. ദിവംഗതനായ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ 109ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ ഡോ. ജോസ്ലറ്റ് മാത്യു, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സണ്ണി ആശാരിപറമ്പില്‍, ഡി.പി. ജോസ്, മാത്യു പ്ലാത്തോട്ടം, പ്രഫ. അക്കാമ്മ ജോര്‍ജ്, ഡോ. ജിന്‍സി മാത്യു എന്നിവര്‍ പങ്കെടുത്തു. മോണ്‍. മാത്യു എം. ചാലിലിന് സഭയ്ക്കും സമൂഹത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മിഷണറി ആയും വിദ്യാഭ്യാസവിചക്ഷണനായും പത്രമേധാവിയായും സാമൂഹ്യ പ്രവര്‍ത്തകനായും സേവനം ചെയ്ത അപൂര്‍വം വ്യക്തികളിലൊരാളാണ് മോണ്‍. മാത്യു എം. ചാലില്‍. 1963 മുതല്‍ 2018 വരെ 55 വര്‍ഷം തലശേരി അതിരൂപതയില്‍ സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ കരുവഞ്ചാല്‍ വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുന്നു. ഏഴു പതിറ്റാണ്ടിലേറെയായി സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രശോഭിക്കുന്ന അധ്യാപകനും സാഹിത്യകാരനും ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമാണ് ജോണ്‍ കച്ചിറമറ്റം. രാഷ്ട്രീയസാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വം നല്‍കുകയും കുടിയേറ്റ കര്‍ഷകരുടെ അവകാശ സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം എകെസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നാല്‍പ്പതിലധികം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 65 ആധികാരിക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
Image: /content_image/India/India-2020-08-04-09:41:12.jpg
Keywords: പുരസ്
Content: 13956
Category: 18
Sub Category:
Heading: കോവിഡ് കാലത്തു കരുതലോടെ സംരക്ഷിക്കുന്നവരെ മറക്കരുത്: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: കൊച്ചി: കോവിഡ് കാലം ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയില്‍ നമ്മെ കരുതലോടെ സംരക്ഷിക്കുന്നവരെ മറക്കരുതെന്ന് സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. എസ്എംവൈഎം സംസ്ഥാന സമിതി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ദ്വിദിന വെബിനാറില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആതുരശുശ്രൂഷാ രംഗത്തു സേവനം ചെയ്യുന്നവരെ നാം ആദരവോടെ കാണേണ്ട കാലമാണിതെന്നും ഏതു കരിയര്‍ തെരഞ്ഞെടുത്താലും അതു സമൂഹനന്മയ്ക്കായി ഉപകാരപ്പെടുത്തുന്നില്ലെങ്കില്‍ നമ്മുടെ ജോലിക്കു മൂല്യമുണ്ടാകില്ലെന്നും ബിഷപ്പ് പറഞ്ഞു. യുവജനങ്ങള്‍ക്കു സ്വപ്നമുണ്ടാകണമെന്നും ആ സ്വപ്നങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍ തയാറാകണമെന്നും സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശേരില്‍ സന്ദേശത്തില്‍ പറഞ്ഞു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ജലീഷ് പീറ്റര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സംബന്ധിച്ചു. എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍, ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, വൈസ് പ്രസിഡന്റ് അഞ്ജുമോള്‍ ജോണി, സിസ്റ്റര്‍ ജിസ്ലെറ്റ്, ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ കവലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി
Image: /content_image/India/India-2020-08-04-10:01:48.jpg
Keywords: വാണിയ
Content: 13957
Category: 24
Sub Category:
Heading: പട്ടം കിട്ടിയ ഉടനേ മരിക്കണമെന്നാഗ്രഹിച്ച ആ നാളുകൾ..!
Content: മരിക്കണമെന്നാഗ്രഹിച്ച നാളുകൾ- അങ്ങനെയൊരു ചിന്ത എനിക്കുണ്ടായിരുന്നു; വൈദികനായ ആദ്യ ദിവസങ്ങളിൽ മരിച്ചിരുന്നെങ്കിൽ എത്ര അനുഗ്രഹപ്രദമായിരുന്നു എന്ന ചിന്ത. കാരണം മറ്റൊന്നുമല്ല; വരപ്രസാദ അവസ്ഥയിൽ ആയിരിക്കുമ്പോൾ മരിക്കാനായാൽ സ്വർഗ്ഗത്തിലെത്താൻ കഴിയുമല്ലൊ എന്ന ആഗ്രഹമായിരുന്നു മനംനിറയെ. ഞാനീ കാര്യം എൻ്റെ ഒരു ബന്ധുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസിലുണ്ട്: ''അച്ചൻ എന്ത് മണ്ടത്തരമാണീ പറയുന്നത്, പട്ടം കിട്ടി ആദ്യ ദിവസങ്ങളിൽ തന്നെ മരിക്കുകയോ....? ശരിയാണ്, അതുവഴി അച്ചൻ ചിലപ്പോൾ സ്വർഗ്ഗത്തിൽ പോകുമായിരിക്കും. എന്നാൽ അച്ചൻ്റെ ശുശ്രൂഷകളിലൂടെ സ്വർഗ്ഗത്തിലെത്തേണ്ടവരുടെ സ്ഥിതി എന്തായിരിക്കും? ഞങ്ങൾ അല്മായർ മരിച്ചാൽ അത്ര കുഴപ്പമില്ല. കുടുംബ ജീവിതം തിരഞ്ഞെടുക്കുന്ന ധാരാളം പേരുള്ളതുകൊണ്ട് സൃഷ്ടികർമ്മം തുടരുക തന്നെ ചെയ്യും. എന്നാൽ അങ്ങനെയാണോ അച്ചന്മാരുടെ കാര്യം? പത്തും പന്ത്രണ്ടും ചിലപ്പോൾ അതിലധികവും വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമല്ലേ തിരുസഭയ്ക്ക് ഒരു വൈദികനെ കിട്ടുന്നത്? ഒരച്ചൻ മരിച്ചാൽ അതിന് പകരം ഒരാൾ അഭിഷിക്തനാകണമെങ്കിൽ ദൈവജനം വർഷങ്ങളേറെ കാത്തിരിക്കേണ്ടെ? അതു കൊണ്ട്, പെട്ടന്ന് മരിക്കാൻ വേണ്ടിയല്ല പ്രാർത്ഥിക്കേണ്ടത് മറിച്ച്, ഏറെക്കാലം വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്ത്, അനേകം മക്കളെ ദൈവത്തിലേക്കടുപ്പിച്ച് വിശുദ്ധിയോടെ മരിക്കാൻ വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്." എന്തായാലും അങ്ങനെ പറഞ്ഞ ബേബി പേപ്പനും, ശ്രവിച്ച ഞാനും ഇന്നും ജീവിച്ചിരിപ്പുണ്ട്. അന്നു മുതൽ മരിക്കണം എന്ന ആഗ്രഹത്തേക്കാൾ കർത്താവ് അനുവദിക്കുന്ന കാലമത്രയും നല്ലരീതിയിൽ ജീവിക്കണം എന്നാണ് ആഗ്രഹവും പ്രാർത്ഥനയും. ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ. 'വിളവധികം, വേലക്കാരോ ചുരുക്കമെന്ന് ' (മത്തായി 9 : 37). അതു കൊണ്ട് വിശുദ്ധിയിൽ ജീവിക്കുന്ന ധാരാളം വൈദികരെയും സന്യസ്തരെയും ലഭിക്കാൻ വേണ്ടി വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കാം. ആ ജീവിതാന്തസുകളിലേക്കുള്ള ദൈവവിളികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളിൽ എത്ര പേർ വഴുതി വീണാലും ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു വൈദികനാകണമെന്നു തന്നെയാണ് എൻ്റെ ആഗ്രഹം. അത്രയ്ക്കിഷ്ടപ്പെട്ടുപോയി ഈ ദൈവവിളിയെ. ഒന്നുറപ്പാണ് കർത്താവിൻ്റെ കൃപ മാത്രമാണ് ഈ വിളിയിൽ തുടരാൻ ശക്തി നൽകുന്നത്. ഞാനുൾപ്പെടെയുള്ള എല്ലാ വൈദികർക്കും സന്യസ്തർക്കും വേണ്ടി ഒരു ചെറിയ പ്രാർത്ഥന ചൊല്ലാമോ? നന്ദി! വൈദികരുടെ മധ്യസ്ഥനായ വിയാനി പുണ്യാളൻ്റെ തിരുനാൾ മംഗളങ്ങൾ!
Image: /content_image/SocialMedia/SocialMedia-2020-08-04-10:34:40.jpg
Keywords: പട്ട
Content: 13958
Category: 13
Sub Category:
Heading: കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്കു ശേഷം റഷ്യയില്‍ ആദ്യമായി തദ്ദേശീയ മെത്രാൻ
Content: മോസ്കോ: കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്കുശേഷം റഷ്യയില്‍ ആദ്യമായി തദ്ദേശീയ മെത്രാനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. കൺവെച്വൽ ഫ്രാൻസിസ്കൻ സഭാംഗമായ ഫാ. നിക്കോളെയ് ഡുബിനിനെയാണ് മോസ്കോയിലെ മദർ ഓഫ് ഗോഡ് അതിരൂപതയുടെ സഹായമെത്രാനായി പാപ്പ നിയമിച്ചത്. ഓർത്തഡോക്സ് ഭൂരിപക്ഷമുള്ള റഷ്യയിലെ കത്തോലിക്ക സഭയുടെ ആത്മീയ, സാമൂഹിക ഉയർത്തെഴുന്നേൽപ്പിന്റെ അടയാളമായാണ് പുതിയ നിയമനത്തെ ഏവരും നോക്കികാണുന്നത്. കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് ശേഷം 1993ൽ മോസ്കോയിൽ പ്രവർത്തനമാരംഭിച്ച മേജർ സെമിനാരിയുടെ ആദ്യത്തെ ബാച്ച് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു നിക്കോളെയ് ഡുബിനിൻ. 1995ലാണ് ഡുബിനിൻ കൺവെച്വൽ ഫ്രാൻസിസ്കൻ സഭയിൽ അംഗമാകുന്നത്. ഫാ. ഗ്രിഗോറിയോസ് സിയറോച്ചാണ് ആ കാലയളവിൽ സെമിനാരിയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. 2001ൽ ഫ്രാൻസിസ്കൻ പ്രൊവിൻസിന്റെ കസ്റ്റോഡിയനായി നിയമനം ലഭിച്ച സിയറോച് ഏതാനും വർഷങ്ങൾക്കു ശേഷം വാഹനാപകടത്തിൽ മരണമടഞ്ഞു. റഷ്യയിൽ ഫ്രാൻസിസ്കൻ പബ്ലിഷിംഗ് ഹൗസ് തുടങ്ങുകയും റഷ്യൻ കാത്തലിക് എൻസൈക്ലോപീഡിയയ്ക്കു പിന്നിൽ പ്രവർത്തിക്കുകയും ചെയ്തത് സിയറോചായിരുന്നു. ഗ്രിഗോറിയോസ് സിയറോചിനോടുള്ള ആദരസൂചകമായിട്ടു കൂടിയാണ് ഫ്രാൻസിസ്കൻ മിഷ്ണറിയായ ഡുബിനിന് പ്രധാനപ്പെട്ട ചുമതല ലഭിച്ചിരിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. സെന്റ് പീറ്റേഴ്സ് ബർഗും, മോസ്കോയും ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ സുപ്രധാന നഗരങ്ങളിലും, കത്തോലിക്കാ വിശ്വാസികളുടെ സാന്നിധ്യമുണ്ട്. ഓർത്തഡോക്സ് സഭയുമായി കത്തോലിക്കാസഭയ്ക്കു നല്ല ബന്ധമാണ് തുടരുന്നത്. അതേസമയം അടുത്തിടെ മിഷ്ണറി പ്രവർത്തനം നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന ബില്ലുകളും, സമാനമായ നിയന്ത്രണങ്ങളും കത്തോലിക്ക വിശ്വാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിശ്വാസികളുടെ ഇടയിൽ പ്രവർത്തിക്കാൻ ആവശ്യത്തിന് വൈദികർ ഇല്ലാത്തതിന്റെ കുറവും റഷ്യന്‍ കത്തോലിക്ക സഭ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. മോസ്കോ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് പൗളോ പെസിയുടെ കീഴിലാണ് നിയുക്തമെത്രാന്‍ സേവനം ചെയ്യേണ്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-04-12:05:49.jpg
Keywords: കമ്യൂ