Contents

Displaying 13581-13590 of 25139 results.
Content: 13928
Category: 10
Sub Category:
Heading: കത്തോലിക്ക വിശ്വാസം പരസ്യമാക്കിയതിന് പ്രസിഡന്റിന് ശകാരം: കോടതിയ്ക്കെതിരെ കൊളംബിയന്‍ ജനത
Content: ബൊഗോട്ട: തന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ കത്തോലിക്ക വിശ്വാസം പരസ്യമാക്കിയതിന് കൊളംബിയന്‍ പ്രസിഡന്റ് ഐവാന്‍ ഡൂക്ക്വിന് കോടതിയുടെ ശകാരം. 'പരിശുദ്ധ കന്യകാമറിയം കൊളംബിയയുടെ സംരക്ഷക' എന്ന ഉള്ളടക്കമുള്ള സന്ദേശം പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് കോടതി രംഗത്തു വന്നിരിക്കുന്നത്. പോസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ച ആളുടെ അവകാശവാദത്തിന് അനുകൂലമായി വിധി പ്രസ്താവിച്ച കൊളംബിയയിലെ കാലിയിലെ സുപ്രീം കോടതി, ട്വിറ്റര്‍ സന്ദേശം 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. തന്റെ സ്വകാര്യ അക്കൗണ്ടിലാണ് പ്രസിഡന്റ് അഭിപ്രായം പോസ്റ്റ്‌ ചെയ്തിരിക്കുന്നതെങ്കിലും പോസ്റ്റിന്റെ ഉള്ളടക്കം ശരിയല്ലെന്നാണ് കോടതിയുടെ വാദം. എന്നാല്‍ കോടതി നിലപാടിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Respetando las libertades religiosas de nuestro país y en clara expresión de mi fe, hoy celebramos los 101 años del reconocimiento a nuestra Virgen de Chiquinquirá como Patrona de Colombia. Todos los días en profunda oración le doy gracias y le pido por nuestro país. <a href="https://t.co/jivyaWfBoT">pic.twitter.com/jivyaWfBoT</a></p>&mdash; Iván Duque (@IvanDuque) <a href="https://twitter.com/IvanDuque/status/1281208926076362752?ref_src=twsrc%5Etfw">July 9, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയുടെ മാധ്യസ്ഥ വിശുദ്ധയായി പരിശുദ്ധ കന്യകാമാതാവിനെ അവരോധിച്ചതിന്റെ 101-മത് വാര്‍ഷിക ദിനമായ ജൂലൈ 9നാണ് പ്രസിഡന്റ് തന്റെ മരിയന്‍ വിശ്വാസം വെളിപ്പെടുത്തുന്ന സന്ദേശം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തത്. "കൊളംബിയയുടെ രക്ഷാധികാരിയായി ചിക്വിൻ‌ക്വയറിൻറെ കന്യകയെ അംഗീകരിച്ച് നൂറ്റിയൊന്നാം വാര്‍ഷികം നാമിന്ന്‍ ആഘോഷിക്കുന്നു. എല്ലാ ദിവസവും ആഴത്തിലുള്ള പ്രാർത്ഥനയിൽ ഞാൻ നന്ദി പറയുകയും നമ്മുടെ രാജ്യത്തിനായി മാധ്യസ്ഥ സഹായം ആവശ്യപ്പെടുകയും ചെയ്യുന്നു" എന്നായിരിന്നു ട്വീറ്റ്. പരിശുദ്ധ കന്യകാമറിയത്തിന്റെ പുരാതന ചിത്രത്തോടൊപ്പമായിരിന്നു പ്രസിഡന്റിന്റെ ട്വീറ്റ്. എന്നാല്‍ മതനിരപേക്ഷ രാഷ്ട്രം, ആരാധനാ സ്വാതന്ത്ര്യം, മതവും രാഷ്ട്രവും തമ്മിലുള്ള വിഭജനം എന്നിവ സംബന്ധിച്ച തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി ഒരാള്‍ കോടതിയെ സമീപിക്കുകയായിരിന്നു. രാജ്യത്തെ പ്രഥമ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാത്ത കോടതി വിധി അക്ഷരാര്‍ത്ഥത്തില്‍ കൊളംബിയന്‍ ജനതയെ അമ്പരിപ്പിച്ചിരിക്കുകയാണ്. നീതിന്യായ മേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി പ്രമുഖരാണ് കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സന്ദേശം ഉത്തരവോ, നിര്‍ദ്ദേശമോ അല്ലെന്നിരിക്കേ, രാഷ്ട്രത്തിന്റെ പ്രസിഡന്റ് പോസ്റ്റ്‌ ചെയ്ത ട്വിറ്റര്‍ ചെയ്ത സന്ദേശം നിരോധിക്കുന്നത് യുക്തിരഹിതമാണെന്നും രാജ്യം ഭരിക്കുന്ന വ്യക്തിയുടെ മൗലീകാവകാശങ്ങള്‍ മജിസ്ട്രേറ്റുമാര്‍ മാനിക്കണമെന്നും മുന്‍ സെനറ്റര്‍ ജോസ് ഒബ്ദുലിയോ ഗാവിരിയ പ്രതികരിച്ചു. പോസ്റ്റ്‌ പിന്‍വലിക്കാന്‍ കോടതി 48 മണിക്കൂറാണ് നല്‍കിയിരുന്നതെങ്കിലും ഇതുവരെ പ്രസിഡന്റ് തന്റെ പോസ്റ്റ്‌ പിന്‍വലിച്ചിട്ടില്ല. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ 70%വും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-31-19:50:37.jpg
Keywords: കൊളംബിയ
Content: 13929
Category: 13
Sub Category:
Heading: 113 ദിവസം, 2755 പേപ്പര്‍, 32 പേന: റെജിന്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിയത് നല്ലൊരു അപ്പനാകുവാന്‍
Content: തൃശൂര്‍: പിറക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി ലോക്ക്ഡൗണ്‍ കാലത്ത് സമ്പൂര്‍ണ്ണ ബൈബിള്‍ പൂര്‍ണ്ണമായും പകര്‍ത്തിയെഴുതി ശ്രദ്ധേയനാകുകയാണ് തൃശൂര്‍ സ്വദേശിയായ റെജിന്‍. കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പേര്‍ട്ടില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ റെജിന്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ലഭിച്ച സമയം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി 113 ദിവസം കൊണ്ടാണ് വിശുദ്ധ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി ഒരുക്കിയിരിക്കുന്നത്. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ജനിക്കുവാന്‍ പോകുന്ന കുഞ്ഞിനായി, നല്ലൊരു അപ്പനാകുവാനും വേണ്ടിയുമാണ് ബൈബിള്‍ എഴുതുവാന്‍ ആരംഭിച്ചതെന്ന് റെജിന്‍ പറയുന്നു. ഏപ്രില്‍ ഒന്നിനാണ് റെജിന്‍ ബൈബിള്‍ എഴുതുവാന്‍ ആരംഭിച്ചത്. ബൈബിള്‍ പകര്‍ത്തി എഴുതുവാന്‍ പിന്തുണയും പ്രോത്സാഹനവും നല്‍കി ഭാര്യ ചോയ്സും റെജിന്റെ മാതാവ് ഷീബയും ഒപ്പമുണ്ടായിരുന്നു. സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കാനായി 2755 എഫോര്‍ ഷീറ്റ് പേപ്പറുകളും 32 പേനകളും ഉപയോഗിച്ചു. ബൈബിള്‍ എഴുതുന്നതിന് മുന്‍പ് കാരമുക്ക് സെന്റ് ആന്റണിസ് ഇടവക വികാരി ഫാ. ഫിനോഷ് കീറ്റിക്കയില്‍ നിന്ന് റെജിന്‍ അനുഗ്രഹം തേടിയിരുന്നു. ഒരാളെങ്കിലും ഇതുപോലെ ബൈബിള്‍ എഴുതുവാന്‍ ആരംഭിക്കുകയാണെങ്കില്‍ അത് തനിക്ക് ഏറെ സന്തോഷം നല്‍കുമെന്ന് മതബോധന അധ്യാപകന്‍ കൂടിയായ ഈ ചെറുപ്പക്കാരന്‍ പറയുന്നു. റെജിന്‍ പകര്‍ത്തി എഴുതിയ സമ്പൂര്‍ണ ബൈബിള്‍ തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് കൈമാറിയിട്ടുണ്ട്. ദൈവവചനത്തോടുള്ള തന്റെ ആഭിമുഖ്യം പൂര്‍ണ്ണമായും പ്രകടമാക്കി ബൈബിള്‍ എഴുതിയ റെജിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും വചനമായ ദൈവം റെജിന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ലോക മോഹങ്ങള്‍ക്ക് ഇടയില്‍ ഇന്നത്തെ യുവസമൂഹം പായുമ്പോള്‍ ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന ഈ ചെറുപ്പക്കാരന് സോഷ്യല്‍ മീഡിയായില്‍ അഭിനന്ദനപ്രവാഹമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-31-22:15:56.jpg
Keywords: പകര്‍ത്തി, ബൈബി
Content: 13930
Category: 1
Sub Category:
Heading: ഇത് ദണ്ഡ വിമോചനത്തിന്റെ മണിക്കൂറുകള്‍: 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം
Content: ഇറ്റലി: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം. ഇന്നു ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം. ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും. ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു. പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഹോണോറിയൂസ് പാപ്പാക്ക് അപേക്ഷ സമര്‍പ്പിച്ചു. അതുവരെ കേള്‍ക്കാതിരുന്ന സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുവാന്‍ പാപ്പാ ആദ്യം തയ്യാറായില്ലെങ്കിലും കര്‍ത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പാപ്പ പിന്നീട് ദണ്ഠവിമോചനം അനുവദിക്കുകയായിരുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. പോര്‍സ്യുങ്കുള ദണ്ഡവിമോചനം പൂര്‍ണ്ണമായ ഇളവാണ്. ( #{red->n->n-> പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും.}# ) നാളെ ആഗസ്റ്റ് 2നു 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക എന്നതാണ് ദണ്ഡവിമോചനം നേടുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം. നാളെ (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്നതാണ് അടുത്ത പടി. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും വേണം. (കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ കൂദാശാ സ്വീകരണവുമായി ബന്ധപ്പെട്ട് സഭ നൽകിയിട്ടുള്ള മാനദണ്ഡങ്ങളാവും ഇക്കാര്യത്തിലും ബാധകം.). നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെയായിരിന്നുവെന്നാണ് ചരിത്രം. വിശുദ്ധ പത്രോസിന്റെ ചങ്ങലകളുടെ ഓര്‍മ്മദിവസം (തടവറയില്‍ നിന്നും മോചിതനായത്) ഓഗസ്റ്റ് ഒന്ന്‍ എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവസം നിജപ്പെടുത്തിയത്. ഈ ദിവസം പാപികള്‍ക്ക് തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. ഇറ്റലിയിലെ അസീസ്സിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-01-09:06:55.jpg
Keywords: ദണ്ഡ
Content: 13931
Category: 18
Sub Category:
Heading: കോവിഡ് ബാധിച്ച് മരിച്ച സന്യാസിനിയുടെ മൃതസംസ്കാര കർമ്മത്തിന് സന്നദ്ധ സേവകരായി യുവവൈദികർ
Content: കൊച്ചി: കൊറോണ ബാധിച്ചു മരിച്ച കൂനമ്മാവ് കർമലീത്താ കോൺവെന്റിലെ സിസ്റ്റര്‍ എയ്ഞ്ചൽ സി.എം.സി.(86) ന്റെ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരമുള്ള മൃതസംസ്കാര കർമത്തിന് സന്നദ്ധ സേവകരായത് സഹൃദയ സമരിറ്റൻസിലെ അംഗങ്ങളായ യുവ വൈദികർ. കൂനമ്മാവ് കർമലീത്താ ആശ്രമം സിമിത്തേരിയിൽ നടത്തിയ സംസ്കാര കർമങ്ങൾക്ക് സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെളളിൽ, ഫാ.ജിനോ ഭരണികുളങ്ങര, ഫാ.പോൾ ചെറുപിള്ളി, ഫാ.ഡൊമിനിക് കാച്ചപ്പിള്ളി, ഫാ.മാത്യു തച്ചിൽ, ഫാ.ജയ്സൺ കൊളുത്തുവെള്ളിൽ, ഫാ.പെറ്റ്സൺ തെക്കിനേടത്ത് എന്നിവർ നേതൃത്വം നൽകി. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സിസ്റ്റര്‍ എയ്ഞ്ചല്‍ (80) ഇന്നലെയാണ് മരിച്ചത്. സിസ്റ്റര്‍ എയ്ഞ്ചലിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുമുണ്ടായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-01-10:01:36.jpg
Keywords: മൃതസം
Content: 13932
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയുടെ 32ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഇന്ന്
Content: ചങ്ങനാശേരി: അതിരൂപത മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന 32ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ ആത്മീയ തീര്‍ത്ഥാടനമായി ഇന്നു നടത്തുമെന്നു ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന്‍ പെരുന്പളത്തുശേരി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. അനീഷ് കുടിലില്‍, ഫാ. ജെയ്‌മോന്‍ വടക്കേക്കളം എന്നിവര്‍ അറിയിച്ചു. രാവിലെ 10ന് മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറന്പിലച്ചന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. 10.45ന് അല്‍ഫോന്‍സാ ഭവനില്‍ ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട് പതാക ഉയര്‍ത്തും. അതിരൂപത സഹായമെത്രാനും മിഷന്‍ ലീഗ് സഹരക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. കോവിഡ് 19 ന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നിയോഗിക്കപ്പെട്ടിരിക്കുന്ന ഭാരവാഹികള്‍ മാത്രമായിരിക്കും തിരുക്കര്‍മങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നത്. അ​​തി​രൂ​​പ​​ത​​യു​​ടെ Youtube ചാ​​ന​​ലാ​​യ MAAC TVയി​​ലൂ​​ടെ ത​​ത്​​സ​​മ​​യം ആ​​ത്മീ​യ​​മാ​​യി തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാം.
Image: /content_image/India/India-2020-08-01-10:42:30.jpg
Keywords: ചങ്ങനാ
Content: 13933
Category: 1
Sub Category:
Heading: 'യേശുവിന്റെ രക്തത്തിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്': നിക്കരാഗ്വേയിലെ ദേവാലയത്തില്‍ ബോംബാക്രമണം
Content: മനാഗ്വേ: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തിന് നേരെ അജ്ഞാതന്‍ നടത്തിയ ഫയര്‍ ബോംബാക്രമണത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രൂശിത രൂപം കത്തിനശിച്ചു. ഇന്നലെ വെള്ളിയാഴ്ചയാണ് തലസ്ഥാന നഗരമായ മനാഗ്വേയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിന് നേരെ ബോംബാക്രമണം ഉണ്ടായത്. ബ്ലഡ് ഓഫ് ക്രൈസ്റ്റ് ചാപ്പലില്‍ എത്തിയ അക്രമി 'യേശുവിന്റെ രക്തത്തിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്' എന്നലറിക്കൊണ്ട് കയ്യിലിരുന്ന ഫയര്‍ബോംബ്‌ വലിച്ചെറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന മൊഴി. തലയും മുഖവും മറയ്ക്കുന്ന വസ്ത്രം ധരിച്ചിരുന്നതിനാല്‍ പ്രതിയെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഇത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തീവ്രവാദി ആക്രമണമാണെന്ന്‍ മനാഗ്വേയുടെ കര്‍ദ്ദിനാള്‍ ലിയോപോള്‍ഡോ ബ്രെനെസ് പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Acabo de comunicarme con religiosas y sacerdotes de la Catedral de Managua. Hemos llorado juntos a causa del incendio que ha ocurrido en la capilla de la venerada imagen de la Sangre de Cristo. ¡Mi cercanía y mi oración con el pueblo de Nicaragua en este doloroso momento! <a href="https://t.co/VuDFB4jSRj">pic.twitter.com/VuDFB4jSRj</a></p>&mdash; Silvio José Báez (@silviojbaez) <a href="https://twitter.com/silviojbaez/status/1289266408002445312?ref_src=twsrc%5Etfw">July 31, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ആക്രമണത്തില്‍ നശിച്ച ബ്ലഡ് ഓഫ് ക്രൈസ്റ്റ് എന്ന ക്രൂശിത രൂപത്തിന് 382 വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. സംഭവത്തിനു മുന്‍പ് 20 മിനിട്ടോളം അക്രമി കത്തീഡ്രലിന് ചുറ്റും നടന്നു സാഹചര്യങ്ങള്‍ വിലയിരുത്തുന്നത് കണ്ടവരുണ്ട്. ഒരു ജോലിക്കാരനും, ഇടവക വിശ്വാസിയും മാത്രമായിരുന്നു ആ സമയത്ത് ദേവാലയത്തിനകത്ത് ഉണ്ടായിരുന്നത്. ആക്രമണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതും ഇവരാണ്. മനാഗ്വേയിലെ ചിലര്‍ക്കെല്ലാം അറിവുള്ളയാളാണ് ആക്രമണത്തിന് പിന്നിലെന്ന് അല്‍ബാ റാമിറെസ് എന്ന ദൃക്സാക്ഷി പറയുന്നു. പ്രത്യേക മനോഭാവത്തോടുകൂടിയ ചിലരെ സമീപകാലത്ത് ദേവാലയ പരിസരത്ത് കണ്ടിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേവാലയം ആക്രമിക്കപ്പെട്ടതെന്ന വസ്തുത പ്രസക്തമാണ്. കത്തോലിക്ക മെത്രാന്‍മാരും വൈദികരും എതിരാളികളെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഒര്‍ട്ടേഗ ഭരണകൂടം നേരത്തേ ആരോപിച്ചിട്ടുണ്ട്. ഒര്‍ട്ടേഗയെ എതിര്‍ക്കുന്നവര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ മനാഗ്വേയിലെ കത്തീഡ്രല്‍ ഉള്‍പ്പെടെ ചില ദേവാലയങ്ങള്‍ക്കെതിരെ നടപടിയും ഉണ്ടായിരുന്നു. അതേസമയം നിക്കരാഗ്വേയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയായി കൊണ്ടിരിക്കുകയാണ്. മസായജില്ലയിലെ നിണ്ടിരിയിലെ ഔര്‍ ലേഡി ഓഫ് പെര്‍പ്പെച്ച്വല്‍ ദേവാലയവും, ലേഡി ഓഫ് വെരാക്രൂസ് ദേവാലയവും ആക്രമിക്കപ്പെട്ടതും സമീപകാലത്താണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-01-12:24:54.jpg
Keywords: നിക്കരാ
Content: 13934
Category: 1
Sub Category:
Heading: ബൈബിള്‍ കൈവശംവെക്കുന്നത് കുറ്റകരം? ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച് സ്കോട്ടിഷ് ദേശീയ മെത്രാന്‍ സമിതി
Content: എഡിന്‍ബറോ: സ്‌കോട്ട്‌ലാന്‍ഡ് സര്‍ക്കാരിന്റെ വിവാദപരമായ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ദിഷ്ട ‘ഹേറ്റ് ക്രൈം ആന്‍ഡ്‌ പബ്ലിക് ഓര്‍ഡര്‍' ബില്ലില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സ്കോട്ടിഷ് ദേശീയ മെത്രാന്‍ സമിതി രംഗത്ത്. ബില്‍ നിയമമാകുകയാണെങ്കില്‍ ബൈബിളോ, കത്തോലിക്കാ മതബോധന ഗ്രന്ഥമോ കൈവശം വെക്കുന്നത് കുറ്റകരമായേക്കുമെന്ന ആശങ്കയാണ് മെത്രാന്‍ സമിതി പങ്കുവെയ്ക്കുന്നത്. ഫലത്തില്‍ കത്തോലിക്ക പ്രബോധനങ്ങള്‍ക്ക് മേലുള്ള സെന്‍സര്‍ഷിപ്പിലേക്ക് നയിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബില്ലെന്ന് ഇക്കഴിഞ്ഞ ജൂലൈ 29ന് സ്കോട്ടിഷ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിവിധ ഭാഗങ്ങളുള്ള പുതിയ നിയമനിര്‍മ്മാണത്തില്‍ 'വിദ്വേഷ ജനകം', 'ജ്വലന സഹായികളായ വസ്തുക്കള്‍ കൈവശം വെക്കല്‍' എന്നീ രണ്ട് കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. ബില്ലിലെ സെക്ഷന്‍ അഞ്ചില്‍ പറഞ്ഞിരിക്കുന്ന ജ്വലന സഹായി കൈവശം വെക്കല്‍ എന്ന വകുപ്പനുസരിച്ച് ബൈബിളും, കത്തോലിക്കാ മതബോധനഗ്രന്ഥങ്ങളും, സര്‍ക്കാര്‍ ഉപദേശത്തിനായി മെത്രാന്‍ സമിതി സമര്‍പ്പിക്കുന്ന രേഖകളും ‘ജ്വലന സഹായി’കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടുന്നു. സംസാര സ്വാതന്ത്ര്യം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, വിശ്വാസ അവബോധം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ മേല്‍ കത്തിവെക്കുന്നതാണ് നിയമനിര്‍മ്മാണമെന്ന്‍, നിയമം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുവാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കമ്മിറ്റി മുമ്പാകെ, മെത്രാന്‍ സമിതി സമര്‍പ്പിച്ച സബ്മിഷനില്‍ പറയുന്നു. മാന്യമായ സംവാദത്തിന്റേയും, സഹിഷ്ണുതയുടേയും മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് സ്‌കോട്ട്‌ലന്‍ഡിനെ അസഹിഷ്ണുതയും, സ്വതന്ത്യമില്ലാത്തതുമായ ഒരു രാഷ്ട്രമാക്കി മാറ്റുമെന്ന മുന്നറിയിപ്പും മെത്രാന്‍ സമിതി നല്‍കുന്നു. കത്തോലിക്ക മെത്രാന്‍ സമിതിക്ക് പുറമേ വിവിധ മതസമുദായ നേതാക്കളും നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-01-14:05:23.jpg
Keywords: സ്കോട്ട, ബൈബി
Content: 13935
Category: 24
Sub Category:
Heading: ബന്ധനത്തിൻ ചങ്ങലകൾ അഴിഞ്ഞിരുന്നെങ്കിൽ..!
Content: ആഗോള കത്തോലിക്ക സഭാചരിത്രത്തിൽ ആദ്യമായി ഒരു മാര്‍പാപ്പ, ഹോണോറിയൂസ് പാപ്പാ, ആദ്യമായി പ്രഖ്യാപിച്ച, 'പോര്‍സ്യുങ്കുള സമ്പൂർണ ദണ്ഡവിമോചനം' നേടാന്‍ ഇതാ സുഹൃത്തേ നിനക്കും ഒരു അവസരം, പാഴാക്കരുത്!!. ഇന്നു ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. മറക്കരുത്, 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. വിശുദ്ധ പത്രോസ് ശ്ളീഹാ, തടവറയിലെ ചങ്ങലകളിൽ നിന്നും മോചിതനായതിന്റെ ഓർമ്മദിനമാണ് ഓഗസ്റ്റ് ഒന്ന്‍. "പെട്ടെന്ന്‌ കര്‍ത്താവിന്‍െറ ഒരു ദൂതന്‍ പ്രത്യക്‌ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്‍െറ കൈകളില്‍നിന്നു ചങ്ങലകള്‍ താഴെ വീണു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 7). ഇന്നേദിനം, എല്ലാ പാപികള്‍ക്കും, തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയുന്ന ദിനമാക്കി മാറ്റാൻ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ആഗ്രഹിച്ചു. നമ്മുക്കറിയാം, പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്. ഇന്ന് ഒരു വിചിന്തനത്തിന്റെ ദിനമാകട്ടെ ! മറക്കരുത്, ഓരോരുത്തർക്കും ഓരോ ചങ്ങലകൾ ഉണ്ട്‌, തന്നെ ബന്ധനത്തിലാക്കുന്ന ചങ്ങലകൾ !! ഏസാവിനു ഒരു കോപ്പ പായസമായിരുന്നു, ദാവീദിന് ബേത്ഷബയായിരുന്നു, സാംസണ്‌ ദലീലയായിരുന്നു, യൂദാസിന് മുപ്പത് വെള്ളിനാണയങ്ങൾ ആയിരുന്നു, അവരെ ബന്ധനത്തിലാക്കിയ ചങ്ങലകൾ. !!! സുഹൃത്തേ, നീയും ഏതെങ്കിലും ബന്ധനത്തിൽ ആണോ?നിനക്കു ചുറ്റും ചങ്ങലകൾ നീ കാണുന്നോ? സത്യത്തിൽ, ഏതെങ്കിലും ഒരു കുറ്റത്താൽ പിടിക്കപ്പെട്ടു, കൈവിലങ്ങു വെച്ചു ജയിലിൽ ആയവരോട് ചോദിച്ചു നോക്ക് അതിന്റെ സുഖം!! ഞാൻ ഓർക്കുന്നു, ഒരിക്കൽ പേരാവൂർ ആശ്രമത്തിൽ ഞാൻ ആയിരിക്കുമ്പോൾ, ഒരു രാത്രിയിൽ, ഒരു മദ്യപാനിയായ വ്യക്തി കുടിച്ചു വന്നിട്ടു, കല്ലുവെച്ചെറിഞ്ഞു ജനലിന്റെ ചില്ലുകൾ പൊട്ടിച്ചു. ആകപ്പാടെ, ഭയങ്കര ഒച്ചപ്പാട്, ബഹളം!! നിവർത്തി ഇല്ലാതെ പോലീസിൽ വിവരം അറിയിച്ചു. അവർ വന്ന് അയാളെ വിലങ്ങു വെച്ച് കൊണ്ടുപോയി. പിറ്റേ ദിവസം സുഹൃത്തായ പോലീസുകാരൻ വിളിച്ചു പറഞ്ഞു, "അച്ചാ, ആ കള്ളുകുടിയൻ പോലീസ് സ്റ്റേഷനിലും ഷോ ഇറക്കി, നിവർത്തി ഇല്ലാതെ ചങ്ങലയിൽ തന്നെ മണിക്കൂറുകൾ സെല്ലിൽ നിർത്തി." കള്ള് ഇറങ്ങിയപ്പോൾ ആണ് പുള്ളിക്കാരന് ബോധം വന്നത്. അപ്പോൾ അയാൾ പോലീസുകാരനോട് കരഞ്ഞുകൊണ്ട് പറഞ്ഞു, "സാറെ, എനിക്ക് പത്തു സെന്റു സ്ഥലവും, ഒരു ചെറിയ വീടും ഉണ്ട്‌, അതു വേണമെങ്കിൽ സാറിന് എഴുതിതരാം, എന്നെ ചങ്ങലയിൽ നിന്നും മോചിക്കണേ!". പോലീസുകാരൻ പറഞ്ഞു, "നോക്ക് അച്ചാ, വെറുതെ ഒരു ജനാല പൊട്ടിക്കാൻ തോന്നിയത് കൊണ്ട്, ഇപ്പോൾ പത്തു സെൻറ് സ്ഥലവും വീടും എഴുതി കൊടുക്കാൻ തയ്യാറായി ഒരു മഹാൻ! അതേ, സത്യത്തിൽ ഒരു വ്യക്തി ചങ്ങലയിൽ അകപ്പെട്ടു കഴിയുമ്പോൾ ആണ് അതിന്റെ വിഷമം മനസ്സിൽ ആക്കുന്നത്.!! കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറയുന്നു, "ഒരു പക്ഷിയെ നൂലു കൊണ്ട് ബന്ധിച്ചാലും, ചങ്ങലകൊണ്ട് ബന്ധിച്ചാലും, ബന്ധനം ബന്ധനം തന്നെ !! സുഹൃത്തേ, നീയും അഴിച്ചു മാറ്റേണ്ട ചങ്ങലകൾ തിരിച്ചറിയുക, അത് പൊട്ടിച്ചെറിഞ്ഞ്, സ്വാതന്ത്ര്യതിന്റെ സുഖം കണ്ടെത്തുക, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ഇന്ന് നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു, പൂർണ ദണ്ഡവിമോചനം നേടാൻ ക്ഷണിക്കുന്നു. ദൈവവചനം പറയുന്നു, "പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനം എഴുതുന്നു. എന്‍െറ ചങ്ങലകള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ" (കൊളോസോസ്‌ 4 : 18). ഇറ്റലിയിലെ അസീസ്സിയിലുള്ള, സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്. ദൈവാനുഗ്രഹത്താൽ എനിക്കും അസ്സീസിയിലെ ഈ ചാപ്പലിൽ പോയി പ്രാർത്ഥിക്കാൻ അവസരം ലഭിച്ചു. ദൈവമേ, ഇനിയെങ്കിലും എല്ലാ ചങ്ങലകളും അഴിഞ്ഞിരുന്നെങ്കിൽ! ഓർക്കുക, സുഹൃത്തേ, പൂർണദണ്ഡ വിമോചനം നേടുവാൻവേണ്ടി, നാളെ ഓഗസ്റ്റ്‌ 2ന്, 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക. നാളെ (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച്‌, അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക. (കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍, കൂദാശാ സ്വീകരണത്തിനു സഭ നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുക). "ഇതാ, നിന്‍െറ കൈകളില്‍നിന്നു ഞാന്‍ ചങ്ങല അഴിച്ചു മാറ്റുന്നു." (ജറെമിയാ 40 : 4).
Image: /content_image/SocialMedia/SocialMedia-2020-08-01-15:29:42.jpg
Keywords: ബന്ധന
Content: 13936
Category: 1
Sub Category:
Heading: ഫാ. ബാബു പാണാട്ടുപറമ്പില്‍ റോമിലെ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടര്‍
Content: കാക്കനാട്: റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോമലബാര്‍ സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി തൃശൂര്‍ അതിരൂപതയിലെ വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപതയുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ ചാപ്ലെയിനായും അദ്ദേഹം നിയമിക്കപ്പെട്ടിട്ടുണ്ട്. സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരമാണ് റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാള്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് പുതിയ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. 1963-ല്‍ തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് പാണാട്ടുപറമ്പില്‍ വറീതിന്‍റെയും ത്രേസ്യാ മ്മയുടെയും ഒമ്പതു മക്കളിലൊരുവനായി ജനിച്ച ഫാ. ബാബു പ്രാഥമിക പഠനങ്ങള്‍ ക്കുശേഷം 1981-ല്‍ അതിരൂപതാ മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. 1990-ല്‍ അഭിവന്ദ്യ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നു വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ഏഴുവര്‍ഷത്തെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം റോമിലേയ്ക്ക് ഉപരിപഠനത്തിനായി അയക്കപ്പെട്ടു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 2004-ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റു കരസ്ഥമാക്കിയ അദ്ദേഹം അതിരൂപതയിലെ വിവിധ പ്രവര്‍ത്തനമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അതിരൂപത യുവജന ഡയറക്ടര്‍, മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍, അതിരൂപതാ നോട്ടറി, പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ്, അതിരൂപതാ ആലോചനാ സമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരണാട്ടുകര ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരവേയാണു റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ഉത്തരിവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇംഗ്ലീഷിനു പുറമേ ഇറ്റാലിയന്‍, ജര്‍മന്‍ എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഫാ. ബാബു പാണാട്ടുപറമ്പില്‍ അറിയപ്പെടുന്ന ഒരു പ്രഭാഷകനുമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-01-15:53:48.jpg
Keywords: റോം, റോമി
Content: 13937
Category: 1
Sub Category:
Heading: ഫാ. ഫാബിയോ സലേർണോ ഫ്രാൻസിസ് പാപ്പയുടെ പുതിയ പേഴ്സണൽ സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: ഇറ്റാലിയൻ വൈദികനായ ഫാ. ഫാബിയോ സലേർണോയെ ഫ്രാൻസിസ് മാർപാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആയി നിയമിച്ചു. ഫാ. ഫാബിയോ തെക്കേ ഇറ്റലിയിലെ കതാൻസറോ അതിരൂപതയിലെ വൈദികനായി 2011ൽ പൗരോഹിത്യം സ്വീകരിച്ച് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ സേവനം ചെയ്തു വരികയായിരുന്നു. ഈജിപ്തിൽ നിന്നുള്ള കോപ്റ്റിക് വൈദികനായ മോൺസിഞ്ഞോർ യോവാന്നിസ് ലഹാസി മാറിപ്പോകുന്ന ഒഴിവിലേക്കാണ് ഫാ. ഫാബിയോ മാർപാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആയി നിയമിതനാകുന്നത്. 2014 മുതൽ മോൺ. യോഹന്നിസ് ആയിരുന്നു ഈ ചുമതല വഹിച്ചിരുന്നത്. റോമിലെ ഉർബനിയാനും യൂണിവേഴ്സിറ്റിയിൽ നിന്നും ഫാ. ഫാബിയോ സഭാ നിയമത്തിലും, സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇന്തോനേഷ്യൻ ന്യൂണ്‍ഷ്യേച്ചറിൽ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയിതിട്ടുണ്ട് . ഫ്രാൻസിസ് പാപ്പ നേരിട്ട് വിളിച്ചാണ് ഫാ. ഫാബിയോയെ നിയമനം അറിയിച്ചത്. ഉറുഗ്വായിൽ നിന്നുള്ള മോൺ. ഗോൺസാലോ അമിലിയസ് ഈ വർഷം ജനുവരി മുതൽ പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായി സേവനം ചെയ്യുന്നുണ്ട്. മോൺ. ഗോൺസാലോ അമിലിയസും, ഫാ ഫാബിയോ സലർനോയും അടക്കം രണ്ട് പേഴ്സണൽ സെക്രട്ടറിമാരാണ് ഫ്രാൻസിസ് പാപ്പക്ക് ഉള്ളത്. വത്തിക്കാന്റെ മാനവിക സാഹോദര്യത്തിന് വേണ്ടിയുള്ള കമ്മറ്റിയിൽ മോൺ യോഹന്നിസ്‌ തന്റെ ചുമതല തുടരുമെന്ന് വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ മത്തയോ ബ്രുണി അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-01-16:38:31.jpg
Keywords: പാപ്പ