Content | കൊച്ചി: കൊറോണ ബാധിച്ചു മരിച്ച കൂനമ്മാവ് കർമലീത്താ കോൺവെന്റിലെ സിസ്റ്റര്‍ എയ്ഞ്ചൽ സി.എം.സി.(86) ന്റെ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരമുള്ള മൃതസംസ്കാര കർമത്തിന് സന്നദ്ധ സേവകരായത് സഹൃദയ സമരിറ്റൻസിലെ അംഗങ്ങളായ യുവ വൈദികർ. കൂനമ്മാവ് കർമലീത്താ ആശ്രമം സിമിത്തേരിയിൽ നടത്തിയ സംസ്കാര കർമങ്ങൾക്ക് സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെളളിൽ, ഫാ.ജിനോ ഭരണികുളങ്ങര, ഫാ.പോൾ ചെറുപിള്ളി, ഫാ.ഡൊമിനിക് കാച്ചപ്പിള്ളി, ഫാ.മാത്യു തച്ചിൽ, ഫാ.ജയ്സൺ കൊളുത്തുവെള്ളിൽ, ഫാ.പെറ്റ്സൺ തെക്കിനേടത്ത് എന്നിവർ നേതൃത്വം നൽകി. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സിസ്റ്റര്‍ എയ്ഞ്ചല്‍ (80) ഇന്നലെയാണ് മരിച്ചത്. സിസ്റ്റര്‍ എയ്ഞ്ചലിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുമുണ്ടായിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|