Contents

Displaying 13611-13620 of 25139 results.
Content: 13959
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യ നില 'ഗുരുതരമല്ല': വത്തിക്കാൻ
Content: വത്തിക്കാൻ സിറ്റി: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമല്ലെന്ന് വത്തിക്കാൻ. പാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയ്നാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുന്‍ പാപ്പയുടെ മുഖത്ത് ചുവന്ന പാടിനും കടുത്ത വേദനക്കും കാരണമായേക്കാവുന്ന വൈറസ് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ നില ദുര്‍ബലമാണെന്നും പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ദരിച്ച് ഇന്നലെ ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇത് പിന്നീട് ആഗോള തലത്തിൽ ചർച്ചയായി മാറി. ഇതിനുപിന്നാലെയാണ് വത്തിക്കാൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 93 വയസുള്ള പാപ്പയ്‌ക്കു രോഗത്തിന്റെ വേദനകളും അസ്വസ്ഥതകളും നിലനിൽക്കുന്നുണ്ടെങ്കിലും ഗുരുതരമല്ലായെന്നു ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയ്ൻ വ്യക്തമാക്കി. സ്ട്രെപ്റ്റോകൊക്കസ് ബാക്റ്റീരിയ മൂലമുണ്ടാകുന്നതും വളരെയധികം ശാരീരിക വേദന ഉണ്ടാകുന്നതുമായ സാംക്രമിക ത്വക്കുരോഗം എറിസിപ്പെലസാണ് പാപ്പയ്ക്കു ബാധിച്ചിരിക്കുന്നതെന്ന് ജര്‍മ്മന്‍ പത്രമായ ‘പാസ്സൌര്‍ ന്യൂനെ പ്രസ്സെ’ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 2013-ല്‍ മാര്‍പാപ്പ പദവിയില്‍ നിന്നും വിരമിച്ച ബെനഡിക്ട് പതിനാറാമന്‍ പാപ്പ വത്തിക്കാനിലെ മാറ്റര്‍ എക്ലേസിയ ആശ്രമത്തില്‍ വിശ്രമ ജീവിതം നയിച്ചുവരികയാണ്. രണ്ടാഴ്ച മുന്‍പ് സഹോദരനായ മോൺ. ജോര്‍ജ്ജ് റാറ്റ്സിംഗറിനെ കാണാൻ ജർമ്മൻ സന്ദർശനം നടത്തിയതിന് ശേഷമാണ് പാപ്പയുടെ ആരോഗ്യ നില വഷളായതെന്ന് റിപ്പോർട്ടുകളുണ്ട്. മുൻ പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുവാൻ പ്രാർത്ഥനയിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-04-14:19:30.jpg
Keywords: ബെനഡിക്ട്
Content: 13960
Category: 13
Sub Category:
Heading: വചനം എഴുതി, നാഷ്ണൽ ടോപ്പറെന്ന് കുറിച്ചു: ദേശീയ തലത്തിൽ രണ്ടാം റാങ്കുമായി ആന്‍ മരിയ
Content: നേര്യമംഗലം: തിരുവചനം എഴുതി പ്രാര്‍ത്ഥിച്ച് നവോദയ പത്താം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആന്‍ മരിയ ബിജുവാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ താരം. ഇക്കഴിഞ്ഞ ദിവസം ഷെക്കെയ്‌ന ടെലിവിഷനാണ് ആന്‍മരിയയുടെ വിശ്വാസത്തിലധിഷ്ഠിതമായ കഠിന പ്രയത്നം കൊണ്ട് ദേശീയ തലത്തിൽ റാങ്കു നേടിയ സാക്ഷ്യം പങ്കുവെച്ചത്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ദേശീയ അംഗീകാരം ലഭിച്ചതെന്ന് ഈ പെൺകുട്ടി പറയുന്നു. നേര്യമംഗലം നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആന്‍മരിയ പത്താംക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വചനം എഴുതി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയിരിന്നു. 18 ാം സങ്കീര്‍ത്തനത്തിന്റെ ഇരുപത്തിയൊന്‍പതാം വചനഭാഗമാണ് ആന്‍മരിയ എഴുതി പ്രാര്‍ത്ഥിച്ചത്. "അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ ദൈവത്തിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും" (സങ്കീര്‍ത്തനങ്ങള്‍ 18:29) എന്നെഴുതി നാഷ്ണൽ ടോപ്പർ എന്നുകൂടി ചേർത്തു പ്രാർത്ഥിക്കുമായിരിന്നുവെന്നും അതിന്റെ ഫലമായി ദൈവകൃപയാലാണ് റാങ്ക് ലഭിച്ചതെന്നും ആൻ മരിയ പറഞ്ഞു. പരീക്ഷ ദിനങ്ങളില്‍ പ്രാര്‍ത്ഥനയും പിന്തുണയും നല്‍കി കുടുംബാഗങ്ങൾ ഒപ്പം നിന്നിരുന്നുവെന്നും ആന്‍മരിയ പറയുന്നു. കോതമംഗലം അടക്കാമുണ്ടക്കല്‍ ബിജു എബ്രാഹം ദമ്പതികളുടെ മകളായ ആന്‍മരിയ അന്തരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെ കുറിച്ച് പഠിക്കുവാനാണ് ലക്ഷ്യമിടുന്നത്. ദേശീയ തലത്തിൽ നേടിയ വിജയത്തിന് ഇടവകാംഗങ്ങളും തിരുഹൃദയ സന്യാസിനി സമൂഹവും വിവിധ സംഘടനകളും ആൻ മരിയയ്ക്കു ഉപഹാരങ്ങൾ കൈമാറിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-04-16:38:09.jpg
Keywords: വചന
Content: 13961
Category: 1
Sub Category:
Heading: ഗർഭഛിദ്ര ഭ്രൂണങ്ങൾ ഉപയോഗിച്ച വാക്സിനുകൾ നിരോധിക്കണം: ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാൻഡ്
Content: ടെക്‌സാസ്: ഗർഭഛിദ്ര ഭ്രൂണങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച വാക്സിനുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ക്ലാൻഡ് രംഗത്ത്. ഗർഭഛിദ്രം ചെയ്ത ശിശുക്കളെ ഉപയോഗിച്ച് വികസിപ്പിച്ച ഏതെങ്കിലും വാക്സിൻ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കണമെന്ന തന്റെ ആഹ്വാനം പുതുക്കുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. വിഷയത്തിൽ ബിഷപ്പ് ഇതിനു മുൻപും തന്റെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കത്തോലിക്കർക്ക് പ്രതിരോധ വാക്സിൻ നൽകാനുള്ള പ്രഥമദൃഷ്ട്യാ ചുമതലയുണ്ടെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് കഴിഞ്ഞയാഴ്ച പ്രസ്താവിച്ച സാഹചര്യത്തിലാണ് ബിഷപ്പ് തന്റെ നിലപാട് ആവർത്തിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഇത് ഉത്ഭവിച്ചതെങ്കിൽ പോലും ഒരു കുട്ടിയുടെ ജീവിതം ജനനത്തിന് മുമ്പ് അവസാനിപ്പിക്കുകയും അവരുടെ ശരീര ഭാഗങ്ങൾ സ്പെയർ പാർട്സ് ആയി ഉപയോഗിക്കുകയും ചെയ്യുന്നത് തിന്മ തന്നെയാണെന്ന് ബിഷപ്പ് കുറിച്ചു.
Image: /content_image/News/News-2020-08-04-19:24:07.jpg
Keywords: ഗർഭ, ഭ്രൂണ
Content: 13962
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം: സർക്കാർ നിസംഗത വെടിയണമെന്ന് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്
Content: കോ​​ട്ട​​യം: സാ​​മ്പത്തി​​ക സം​​വ​​ര​​ണം അ​​ട്ടി​​മ​​റി​​ക്ക​​രു​​തെ​​ന്നും സ​​മു​​ദാ​​യ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​​ള്ള ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് സ​​മ​​ര​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ ഗൗ​​ര​​വ​​ത്തോ​​ടെ പ​​രി​​ഗ​​ണി​​ക്കാ​​ത്ത പ​​ക്ഷം ക്രൈ​​സ്ത​​വ​​ർ ഒ​​റ്റ​​ക്കെ​​ട്ടാ​​യി പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നു മാ​​ർ​​ഗ​​ങ്ങ​​ൾ തേ​​ടു​​മെ​​ന്നും ആ​​ർ​​ച്ച് ബിഷപ്പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്. ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​ന്നി​​ല​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം പൂ​​ർ​​ണ​​മാ​​യും ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ട​​ത്തി​​യ ഉ​​പ​​വാ​​സം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ താ​​ഴ​​ത്ത്. കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന സാ​​ന്പ​​ത്തി​​ക പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന മു​ന്നാ​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള പ​​ത്തു ശ​​ത​​മാ​​നം സം​​വ​​ര​​ണം നി​​ബ​​ന്ധ​​ന​​ക​​ൾ കൂ​​ടാ​​തെ ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച് ബിഷപ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഉ​​യ​​ർ​​ത്തു​​ന്ന സ​​മു​​ദാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ നി​​ല​​നി​​ൽ​​പ്പി​​ന് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നു കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് പ​​റ​​ഞ്ഞു. സ​​മ​​ര​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന ബി​​ജു പ​​റ​​യ​​ന്നി​​ല​​ത്തി​​നെ അ​​ദ്ദേ​​ഹം ഷാ​​ൾ അ​​ണി​​യി​​ച്ചു. സാ​​ജു അ​​ല​​ക്സ്, തോ​​മ​​സ് പീ​​ടി​​ക​​യി​​ൽ, പ്ര​​ഫ. ജാ​​ൻ​​സ​​ണ്‍ ജോ​​സ​​ഫ്, ബെ​​ന്നി ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ ഉ​​പ​​വാ​​സം അ​​നു​​ഷ്ഠി​​ച്ചു. ടോ​​ണി പു​​ഞ്ച​​ക്കു​​ന്നേ​​ൽ, പി.​​ജെ. പാ​​പ്പ​​ച്ച​​ൻ, ഫാ. ​​മ​​നോ​​ജ് പാ​​ല​​ക്കു​​ടി, വ​​ർ​​ഗീ​​സ് കാ​​യൂ​​ക്ക​​ര, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ദേ​​വ​​സ്യ കൊ​​ങ്ങോ​​ല, ബി​​ജു കു​​ണ്ടു​​കു​​ളം, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, തോ​​മ​​സ് ആ​​ന്‍റ​​ണി, ജോ​​മി കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ൽ, ബേ​​ബി മു​​ള​​വേ​​ലി​​പ്പു​​റം, രാ​​ജേ​​ഷ് ജോ​​ണ്‍, ത​​ങ്ക​​ച്ച​​ൻ പൊ​ന്മാ​ങ്ക​​ൽ, ജ​യിം​​സ് പെ​​രു​​മാ​​കു​​ന്നേ​​ൽ, ജോ​​യ് കെ. ​​മാ​​ത്യു, ജോ​​ണ്‍ മു​​ണ്ട​​ൻ​​കാ​​വി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​യോ ക​​ട​​വി നാ​​ര​​ങ്ങാ​​നീ​​രു ന​​ൽ​​കി ഉ​​പ​​വാ​​സം അ​​വ​​സാ​​നി​​പ്പി​​ച്ചു.
Image: /content_image/India/India-2020-08-05-10:43:56.jpg
Keywords: സംവര
Content: 13963
Category: 18
Sub Category:
Heading: ലോഗോസ് പരീക്ഷ ഡി​​​സം​​​ബ​​​ര്‍ 27ലേക്ക് മാറ്റി: രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വരെ
Content: കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ള്‍ സൊ​​​സൈ​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഈ ​​​വ​​​ര്‍​ഷ​​​ത്തെ ലോ​​​ഗോ​​​സ് ക്വി​​​സ്, കോ​​​വി​​​ഡ്-19​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 27നു (​​​വ​​​ച​​​ന​​​ഞാ​​​യ​​​ര്‍) ന​​​ട​​​ത്തും. ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ള്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ തു​​​ട​​​രു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​ള​​​വ​​​നു​​​വ​​​ദി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തു​​​മു​​​ള്ള 40 രൂ​​​പ​​​ത​​​ക​​​ളി​​​ലെ ആ​​​റു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ലോ​​​ഗോ​​​സ് പ​​​രീ​​​ക്ഷ മ​​​ല​​​യാ​​​ള​​​ത്തി​​​നു പു​​​റ​​​മേ, ത​​​മി​​​ഴ്, ക​​​ന്ന​​​ഡ, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​ക​​​ളി​​​ലും ന​​​ട​​​ത്തും. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ​​​യ്ക്കും സൗ​​​ക​​​ര്യ​​​മു​​​ണ്ട്. സെ​​​പ്റ്റം​​​ബ​​​ര്‍ 27നു ​​​പ​​​രീ​​​ക്ഷ ന​​​ത്താ​​​നാ​​​ണു നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.
Image: /content_image/India/India-2020-08-05-10:55:54.jpg
Keywords: ലോഗോസ്
Content: 13964
Category: 10
Sub Category:
Heading: ബെയ്റൂട്ട് സ്ഫോടനം: വിശുദ്ധ ചാർബലിന്റെ മാധ്യസ്ഥം തേടി ലെബനീസ് ജനത
Content: ബെയ്റൂട്ട്: ലെബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ നൂറിലേക്ക്. സ്ഫോടന കാരണം ഇപ്പോഴും അവ്യക്തമാണെങ്കിലും, ലെബനോനിലെ ക്രൈസ്തവ നേതാക്കൾ പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്തു. സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ ക്രൈസ്തവർ വിശുദ്ധ ചാർബലിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥന ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ചാർബൽ, മുസ്ലിം മതവിശ്വാസികളും  ആദരിക്കുന്ന വിശുദ്ധനാണ്. ബെയ്റൂട്ടിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും, നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും,  പരുക്കേൽക്കുകയും ചെയ്തുവെന്നും താൻ വിശുദ്ധ ചാർബലിന്റെ മാധ്യസ്ഥം യാചിക്കാൻ ഒരുങ്ങുകയാണെന്നും റെയ്മണ്ട് നാടർ എന്ന മാരോണൈറ്റ് വിശ്വാസി കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. 1828-1898 കാലയളവിൽ ജീവിച്ച വിശുദ്ധ ചാർബൽ തികഞ്ഞ സന്യസ്ത ജീവിതമായിരുന്നു നയിച്ചത്. വിശുദ്ധന്റെ കബറിടത്തിൽ പ്രാർത്ഥിക്കാൻ എത്തുന്ന ക്രൈസ്തവരും, ഇസ്ലാം മതവിശ്വാസികളും നിരവധി അത്ഭുത രോഗശാന്തികൾക്ക് സാക്ഷികളാണ്.  വിശുദ്ധ ചാർബലിന്റെ മധ്യസ്ഥ സഹായം വഴി ഒന്നും അസാധ്യമല്ലെന്നും, പ്രാർത്ഥനയ്ക്കു ഉത്തരം നൽകാൻ വിശുദ്ധൻ ഇടപെടുമെന്നും അന്നയായിൽ  സ്ഥിതിചെയ്യുന്ന വിശുദ്ധ ചാർബലിന്റെ നാമധേയത്തിലുള്ള തീർത്ഥാടനം കേന്ദ്രത്തിന്റെ സംഘാടക ചുമതല വഹിക്കുന്ന ഫാ. ലൂയിസ് മട്ടർ കാത്തലിക് ന്യൂസ് ഏജൻസിയോട് 2018ൽ പറഞ്ഞിരുന്നു. വിശുദ്ധ ചാർബൽ ഇരുപതു വർഷത്തോളം ജീവിച്ചിരുന്ന തീർത്ഥാടന കേന്ദ്രത്തിൽ ഒരു വർഷം ഇസ്ലാം മതവിശ്വാസികളടക്കം 40 ലക്ഷത്തോളം തീർത്ഥാടകർ എത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.  ഇസ്ലാം മത വിശ്വാസികൾക്കും നിരവധി രോഗസൗഖ്യങ്ങൾ ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  1950നു ശേഷം 29000 അത്ഭുതങ്ങൾ തീർത്ഥാടന കേന്ദ്രത്തിൽ  ഔദ്യോഗികമായ രേഖപ്പെടുത്തിയിട്ടുണ്ട്. 1898 ഡിസംബർ 24നു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ചാർബലിനെ 1977ൽ പോൾ ആറാമൻ മാർപാപ്പയാണ് വിശുദ്ധപദവിയിലേക്ക് ഉയർത്തിയത്. അതേസമയം പ്രധാനമന്ത്രി ഹസൻ ഡിയാബ് ഇന്നു ബുധനാഴ്ച ബെയ്റൂട്ടിൽ വിലാപ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ അറുപതു  ശതമാനത്തോളം ജനങ്ങളും ഇസ്ലാം മത വിശ്വാസത്തെ പിന്തുടരുമ്പോൾ ക്രൈസ്തവർ ജനസംഖ്യയുടെ 35 ശതമാനമാണുള്ളത്.  ക്രൈസ്തവരിൽ ഭൂരിപക്ഷവും മാരോണൈറ്റ് കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-05-12:51:03.jpg
Keywords: ലെബനോ
Content: 13965
Category: 24
Sub Category:
Heading: 'ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക': കൂപ്പുകരങ്ങളോടെ ലെബനീസ് വൈദികന്റെ വീഡിയോ
Content: ബെയ്‌റൂട്ട്: ഇരട്ട സ്‌ഫോടനങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്ന ലെബനീസ് ജനതയ്ക്കു വേണ്ടി കൂപ്പുകരങ്ങളോടെ ആഗോള സമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ച് മാരോണൈറ്റ് വൈദികൻ ഫാ. ചാർബൽ ബെയ്‌റൂത്തിയുടെ വീഡിയോ. സ്ഫോടനം രാജ്യത്തു സൃഷ്ടിച്ച കടുത്ത അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ്, സെന്റ് ചാർബൽ തീർത്ഥാടന കേന്ദ്രത്തിന്റെ മുൻ ഡയറക്ടറായ ഇദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആഗോള സമൂഹത്തിന്റെ പ്രാർത്ഥന യാചിച്ചത്. നമ്മുടെ കർത്താവായ ക്രിസ്തുവിന് സ്തുതി എന്ന വാക്കുകളോടെയാണ് വൈദികന്റെ സന്ദേശം ആരംഭിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="es" dir="ltr"> VIDEO | El P. Charbel Beirouthy, ex superior del santuario de Saint Charbel en Annaya, Líbano, indicó que gran parte de la ciudad está destruida por la explosión en el puerto de Beirut y pidió a los fieles sus oraciones. <a href="https://twitter.com/hashtag/PrayForBeirut?src=hash&amp;ref_src=twsrc%5Etfw">#PrayForBeirut</a> <a href="https://twitter.com/hashtag/PrayForLebanon?src=hash&amp;ref_src=twsrc%5Etfw">#PrayForLebanon</a> <a href="https://t.co/n4vQjJ1FDP">pic.twitter.com/n4vQjJ1FDP</a></p>&mdash; ACI Prensa (@aciprensa) <a href="https://twitter.com/aciprensa/status/1290788257278693376?ref_src=twsrc%5Etfw">August 4, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യമായ ലെബനോനു വേണ്ടി പ്രാർത്ഥനാസഹായം യാചിച്ചാണ് ഞാൻ ഈ വീഡിയോ നിർമ്മിക്കുന്നത്. നിങ്ങൾക്കറിയാവുന്നതുപോലെ, ബെയ്‌റൂട്ടിൽ ഒരു വലിയ സ്‌ഫോടനം നടന്നു. നഗരത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെട്ടു. ചിലർക്ക് ജീവൻ നഷ്ടപ്പെട്ടു, ധാരാളം ആളുകൾക്ക് പരിക്കേറ്റു. ഞാൻ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ പിന്തുണയ്ക്കുക, കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ. ” ഫാ. ചാർബൽ കൂപ്പുകരങ്ങളോടെ പറഞ്ഞു. അതേസമയം ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിലേക്ക് കുതിക്കുകയാണ്. ഇതിനോടകം 78 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഭരണകൂടം നൽകുന്ന സൂചന. നാലായിരത്തോളം പേർക്ക് പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായത്. അതേസമയം സ്ഫോടന കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-05-14:13:06.jpg
Keywords: ലെബ
Content: 13966
Category: 7
Sub Category:
Heading: CCC Malayalam 56 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അന്‍പത്തിയാറാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിയാറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിയാറാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13967
Category: 7
Sub Category:
Heading: CCC Malayalam 57 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അന്‍പത്തിയേഴാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിയേഴാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13968
Category: 18
Sub Category:
Heading: ബലിയർപ്പണത്തിനിടയ്ക്ക് വിളിച്ചിറക്കി വൈദികനെതിരെ കേസെടുത്ത നടപടി: പ്രതിഷേധം ശക്തമാകുന്നു
Content: തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് അൽഫോൻസാ ഇടവക ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിരുന്ന വൈദീകനെ ബലി വേദിയിൽ നിന്ന് വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം. നടപടി അത്യന്തം അപലപനീയവും, പ്രതിഷേധാർഹവുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി പ്രസ്താവനയിൽ കുറിച്ചു. ചായ്യോത്ത് അൽഫോൻസാ ഇടവക വികാരി ഫാ. ലൂയി മരിയദാസിനെതിരെയാണ് നീലേശ്വരം പോലീസ് തെറ്റിദ്ധരിപ്പിച്ച് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിച്ച് കൊണ്ട് തിരുക്കർമ്മം ചെയ്തു കൊണ്ടിരുന്ന വൈദികനെ, തിരുക്കർമ്മങ്ങൾക്കിടയിൽ നിന്നും യാതൊരു മുന്നറിയിപ്പും ഇല്ലാതെ പള്ളിയുടെ മുൻവശത്തെക്ക് വിളിച്ചു വരുത്തുകയും, തെറ്റിദ്ധരിപ്പിച്ച് കൊണ്ട് അച്ചന്റെയും വിശ്വാസികളുടേയും ഒപ്പ് വാങ്ങുകയും ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകൾ നിർത്തി വെക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ വൈദികൻ എല്ലാ ചടങ്ങുകളും നിർത്തി ഉദ്യോഗസ്ഥരുമായി സഹകരിച്ചു. എല്ലാ സുരക്ഷാ മുൻകരുതലും എടുത്ത് സാമൂഹിക അകലം പാലിച്ച് നടത്തിയ തിരുക്കർമ്മങ്ങൾ തടസ്സപ്പെടുത്തി കേസെടുത്തതിനു പിന്നിലെ ചേതോവികാരം വ്യക്തമാകേണ്ടതുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന്റെ കാര്യത്തിൽ പോലിസ് കാണിക്കുന്ന ഈ ഉത്സാഹം എല്ലാ വിഭാഗങ്ങളുടെ കാര്യത്തിലും ഉണ്ടാകുന്നുണ്ടോ എന്നത് വലിയൊരു ചോദ്യചിഹ്നമായി നിയമപാലകർക്കും, സർക്കാരിനും മുന്നിൽ ഒരിക്കൽ കൂടെ കെസിവൈഎം സംസ്ഥാന സമിതി ഉന്നയിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു പ്രസ്താവിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ചായ്യോത്തെ ഇടവക സമൂഹത്തിന്, കെസിവൈഎം പ്രസ്ഥാനത്തിന്റെ പൂർണ്ണ പിന്തുണ നൽകും. സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, വൈസ് പ്രസിഡന്റ്മാരായ ജെയ്സൺ ചക്കേടത്ത്, ലിമിന ജോർജ്ജ്, ട്രഷറർ ലിജീഷ് മാർട്ടിൻ, സെക്രട്ടറി മാരായ അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജയൻ, സിബിൻ സാമുവേൽ, അബിനി പോൾ തുടങ്ങിയവർ സംസാരിച്ചു. സീറോ മലബാർ യൂത്ത് മൂവ്മെന്റ് അബുദാബി യൂണിറ്റും പോലീസ് നടപടിയെ അപലപിച്ചിട്ടുണ്ട്.
Image: /content_image/India/India-2020-08-05-16:09:04.jpg
Keywords: പോലീ