category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബെയ്റൂട്ട് സ്ഫോടനം: വിശുദ്ധ ചാർബലിന്റെ മാധ്യസ്ഥം തേടി ലെബനീസ് ജനത
Content ബെയ്റൂട്ട്: ലെബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ നൂറിലേക്ക്. സ്ഫോടന കാരണം ഇപ്പോഴും അവ്യക്തമാണെങ്കിലും, ലെബനോനിലെ ക്രൈസ്തവ നേതാക്കൾ പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്തു. സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ ക്രൈസ്തവർ വിശുദ്ധ ചാർബലിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥന ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ചാർബൽ, മുസ്ലിം മതവിശ്വാസികളും  ആദരിക്കുന്ന വിശുദ്ധനാണ്. ബെയ്റൂട്ടിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും, നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും,  പരുക്കേൽക്കുകയും ചെയ്തുവെന്നും താൻ വിശുദ്ധ ചാർബലിന്റെ മാധ്യസ്ഥം യാചിക്കാൻ ഒരുങ്ങുകയാണെന്നും റെയ്മണ്ട് നാടർ എന്ന മാരോണൈറ്റ് വിശ്വാസി കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. 1828-1898 കാലയളവിൽ ജീവിച്ച വിശുദ്ധ ചാർബൽ തികഞ്ഞ സന്യസ്ത ജീവിതമായിരുന്നു നയിച്ചത്. വിശുദ്ധന്റെ കബറിടത്തിൽ പ്രാർത്ഥിക്കാൻ എത്തുന്ന ക്രൈസ്തവരും, ഇസ്ലാം മതവിശ്വാസികളും നിരവധി അത്ഭുത രോഗശാന്തികൾക്ക് സാക്ഷികളാണ്.  വിശുദ്ധ ചാർബലിന്റെ മധ്യസ്ഥ സഹായം വഴി ഒന്നും അസാധ്യമല്ലെന്നും, പ്രാർത്ഥനയ്ക്കു ഉത്തരം നൽകാൻ വിശുദ്ധൻ ഇടപെടുമെന്നും അന്നയായിൽ  സ്ഥിതിചെയ്യുന്ന വിശുദ്ധ ചാർബലിന്റെ നാമധേയത്തിലുള്ള തീർത്ഥാടനം കേന്ദ്രത്തിന്റെ സംഘാടക ചുമതല വഹിക്കുന്ന ഫാ. ലൂയിസ് മട്ടർ കാത്തലിക് ന്യൂസ് ഏജൻസിയോട് 2018ൽ പറഞ്ഞിരുന്നു. വിശുദ്ധ ചാർബൽ ഇരുപതു വർഷത്തോളം ജീവിച്ചിരുന്ന തീർത്ഥാടന കേന്ദ്രത്തിൽ ഒരു വർഷം ഇസ്ലാം മതവിശ്വാസികളടക്കം 40 ലക്ഷത്തോളം തീർത്ഥാടകർ എത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.  ഇസ്ലാം മത വിശ്വാസികൾക്കും നിരവധി രോഗസൗഖ്യങ്ങൾ ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  1950നു ശേഷം 29000 അത്ഭുതങ്ങൾ തീർത്ഥാടന കേന്ദ്രത്തിൽ  ഔദ്യോഗികമായ രേഖപ്പെടുത്തിയിട്ടുണ്ട്. 1898 ഡിസംബർ 24നു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ചാർബലിനെ 1977ൽ പോൾ ആറാമൻ മാർപാപ്പയാണ് വിശുദ്ധപദവിയിലേക്ക് ഉയർത്തിയത്. അതേസമയം പ്രധാനമന്ത്രി ഹസൻ ഡിയാബ് ഇന്നു ബുധനാഴ്ച ബെയ്റൂട്ടിൽ വിലാപ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ അറുപതു  ശതമാനത്തോളം ജനങ്ങളും ഇസ്ലാം മത വിശ്വാസത്തെ പിന്തുടരുമ്പോൾ ക്രൈസ്തവർ ജനസംഖ്യയുടെ 35 ശതമാനമാണുള്ളത്.  ക്രൈസ്തവരിൽ ഭൂരിപക്ഷവും മാരോണൈറ്റ് കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-05 12:49:00
Keywordsലെബനോ
Created Date2020-08-05 18:21:03