category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യ നില 'ഗുരുതരമല്ല': വത്തിക്കാൻ
Content വത്തിക്കാൻ സിറ്റി: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമല്ലെന്ന് വത്തിക്കാൻ. പാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയ്നാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുന്‍ പാപ്പയുടെ മുഖത്ത് ചുവന്ന പാടിനും കടുത്ത വേദനക്കും കാരണമായേക്കാവുന്ന വൈറസ് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ നില ദുര്‍ബലമാണെന്നും പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ദരിച്ച് ഇന്നലെ ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇത് പിന്നീട് ആഗോള തലത്തിൽ ചർച്ചയായി മാറി. ഇതിനുപിന്നാലെയാണ് വത്തിക്കാൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 93 വയസുള്ള പാപ്പയ്‌ക്കു രോഗത്തിന്റെ വേദനകളും അസ്വസ്ഥതകളും നിലനിൽക്കുന്നുണ്ടെങ്കിലും ഗുരുതരമല്ലായെന്നു ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയ്ൻ വ്യക്തമാക്കി. സ്ട്രെപ്റ്റോകൊക്കസ് ബാക്റ്റീരിയ മൂലമുണ്ടാകുന്നതും വളരെയധികം ശാരീരിക വേദന ഉണ്ടാകുന്നതുമായ സാംക്രമിക ത്വക്കുരോഗം എറിസിപ്പെലസാണ് പാപ്പയ്ക്കു ബാധിച്ചിരിക്കുന്നതെന്ന് ജര്‍മ്മന്‍ പത്രമായ ‘പാസ്സൌര്‍ ന്യൂനെ പ്രസ്സെ’ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 2013-ല്‍ മാര്‍പാപ്പ പദവിയില്‍ നിന്നും വിരമിച്ച ബെനഡിക്ട് പതിനാറാമന്‍ പാപ്പ വത്തിക്കാനിലെ മാറ്റര്‍ എക്ലേസിയ ആശ്രമത്തില്‍ വിശ്രമ ജീവിതം നയിച്ചുവരികയാണ്. രണ്ടാഴ്ച മുന്‍പ് സഹോദരനായ മോൺ. ജോര്‍ജ്ജ് റാറ്റ്സിംഗറിനെ കാണാൻ ജർമ്മൻ സന്ദർശനം നടത്തിയതിന് ശേഷമാണ് പാപ്പയുടെ ആരോഗ്യ നില വഷളായതെന്ന് റിപ്പോർട്ടുകളുണ്ട്. മുൻ പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുവാൻ പ്രാർത്ഥനയിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-04 14:18:00
Keywordsബെനഡിക്ട്
Created Date2020-08-04 19:49:30