category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗർഭഛിദ്ര ഭ്രൂണങ്ങൾ ഉപയോഗിച്ച വാക്സിനുകൾ നിരോധിക്കണം: ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാൻഡ്
Contentടെക്‌സാസ്: ഗർഭഛിദ്ര ഭ്രൂണങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച വാക്സിനുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ക്ലാൻഡ് രംഗത്ത്. ഗർഭഛിദ്രം ചെയ്ത ശിശുക്കളെ ഉപയോഗിച്ച് വികസിപ്പിച്ച ഏതെങ്കിലും വാക്സിൻ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കണമെന്ന തന്റെ ആഹ്വാനം പുതുക്കുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. വിഷയത്തിൽ ബിഷപ്പ് ഇതിനു മുൻപും തന്റെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കത്തോലിക്കർക്ക് പ്രതിരോധ വാക്സിൻ നൽകാനുള്ള പ്രഥമദൃഷ്ട്യാ ചുമതലയുണ്ടെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് കഴിഞ്ഞയാഴ്ച പ്രസ്താവിച്ച സാഹചര്യത്തിലാണ് ബിഷപ്പ് തന്റെ നിലപാട് ആവർത്തിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഇത് ഉത്ഭവിച്ചതെങ്കിൽ പോലും ഒരു കുട്ടിയുടെ ജീവിതം ജനനത്തിന് മുമ്പ് അവസാനിപ്പിക്കുകയും അവരുടെ ശരീര ഭാഗങ്ങൾ സ്പെയർ പാർട്സ് ആയി ഉപയോഗിക്കുകയും ചെയ്യുന്നത് തിന്മ തന്നെയാണെന്ന് ബിഷപ്പ് കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-04 19:23:00
Keywordsഗർഭ, ഭ്രൂണ
Created Date2020-08-05 00:54:07