Contents

Displaying 13631-13640 of 25139 results.
Content: 13979
Category: 18
Sub Category:
Heading: ആത്മീയ തിരുക്കര്‍മങ്ങളെ അവഹേളിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയം: സീറോ മലബാര്‍ കുടുംബ കൂട്ടായ്മ സമിതി
Content: കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചു വിവിധ ഇടവകകളില്‍ നടത്തുന്ന ആത്മീയ തിരുക്കര്‍മങ്ങളെ ബോധപൂര്‍വം അവഹേളിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് അപലപനീയമാണെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ സമിതി. തലശേരി അതിരൂപതയിലെ ചായ്യോത്ത് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ, ബലിയര്‍പ്പിച്ചിരുന്ന വൈദികനെ അള്‍ത്താരയില്‍നിന്നു വിളിച്ചിറക്കി കേസെടുത്തത് ന്യായീകരിക്കാനാവാത്തതാണ്. ഇതിനു പോലീസ് അധികാരികളെ നയിച്ച ചേതോവികാരം നമ്മുടെ മതേതര രാജ്യത്തിനുതന്നെ തീരാകളങ്കമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചും നിയമവിധേയമായും നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനെതിരേ അങ്ങിങ്ങായി ഉണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രസമിതി യോഗം പ്രതിഷേധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ചായ്യോത്ത് ഇടവകയ്ക്ക് പൂര്‍ണ പിന്തുണ യോഗം പ്രഖ്യാപിച്ചു. കുടുംബ കൂട്ടായ്മ ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-08-07-08:40:03.jpg
Keywords: കുര്‍ബാന
Content: 13980
Category: 18
Sub Category:
Heading: സംവരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കരുത്: കത്തോലിക്ക കോണ്‍ഗ്രസിന്റെ ഉപവാസ സമരം ഇന്ന്
Content: കൊച്ചി: സംവരണേതര വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണം കേരള സര്‍ക്കാര്‍ അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് രൂപത കമ്മിറ്റികള്‍ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. ചങ്ങനാശേരി അതിരൂപതയില്‍ പ്രസിഡന്റ് വര്‍ഗീസ് ആന്റണി നേതൃത്വം നല്‍കുന്ന ഉപവാസ സമരം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതയില്‍ പ്രസിഡന്റ് ബേബി പെരുമാലില്‍ നേതൃത്വം നല്‍കും. മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. പാലായില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ നേതൃത്വം നല്‍കുന്ന സമരം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. പാലക്കാട് രൂപതയില്‍ പ്രസിഡന്റ് തോമസ് ആന്റണി നേതൃത്വം നല്‍കും. മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതയില്‍ ഗ്ലോബല്‍ സെക്രട്ടറി ജോര്‍ജ് കോയിക്കല്‍ നേതൃത്വം നല്‍കുന്ന സമരം കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2020-08-07-08:59:42.jpg
Keywords: സംവരണ
Content: 13981
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ; ഫാ.ഷൈജു നടുവത്താനി, ഫാ.മടുക്കമൂട്ടിൽ, ബ്രദർ ഫ്രാൻസിസ് നിലമ്പൂർ എന്നിവർ നയിക്കും
Content: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഓൺലൈനിൽ നാളെ നടക്കും. സെഹിയോൻ യുകെയുടെ ആത്മീയനേതൃത്വം റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ, സീറോ മലങ്കര സഭയുടെ യുകെ കോ ഓർഡിനേറ്റർ റവ.ഫാ.തോമസ് മടുക്കമൂട്ടിൽ, അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും പ്രശസ്ത വചനപ്രഘോഷകനും കുടുംബ പ്രേഷിതനുമായ ബ്രദർ ഫ്രാൻസിസ് നിലമ്പൂർ , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവർത്തകയും സെഹിയോൻ യുകെ ശുശ്രൂഷകയുമായ ബാർബറ ലാംബ്രോസ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ 1 മണിമുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും .3 മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും. https://www.sehionuk.org/LIVE/ എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. >>>>>> രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ➤ #{black->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700,‬ ബിജുമോൻ മാത്യു ‭07515 368239
Image: /content_image/Events/Events-2020-08-07-09:45:13.jpg
Keywords: രണ്ടാം ശനി
Content: 13982
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ; ഫാ.ഷൈജു നടുവത്താനി, ഫാ.മടുക്കമൂട്ടിൽ, ബ്രദർ ഫ്രാൻസിസ് നിലമ്പൂർ എന്നിവർ നയിക്കും
Content: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഓൺലൈനിൽ നാളെ നടക്കും. സെഹിയോൻ യുകെയുടെ ആത്മീയനേതൃത്വം റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ, സീറോ മലങ്കര സഭയുടെ യുകെ കോ ഓർഡിനേറ്റർ റവ.ഫാ.തോമസ് മടുക്കമൂട്ടിൽ, അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും പ്രശസ്ത വചനപ്രഘോഷകനും കുടുംബ പ്രേഷിതനുമായ ബ്രദർ ഫ്രാൻസിസ് നിലമ്പൂർ , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവർത്തകയും സെഹിയോൻ യുകെ ശുശ്രൂഷകയുമായ ബാർബറ ലാംബ്രോസ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ 1 മണിമുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും .3 മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും. https://www.sehionuk.org/LIVE/ എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. >>>>>> രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ➤ #{black->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700,‬ ബിജുമോൻ മാത്യു ‭07515 368239
Image: /content_image/Events/Events-2020-08-07-09:45:49.jpg
Keywords: രണ്ടാം ശനി
Content: 13983
Category: 1
Sub Category:
Heading: വിദേശ ക്രിസ്ത്യാനികളെ രാജ്യത്ത് നിന്നും പുറത്താക്കുവാനുള്ള നീക്കവുമായി തുര്‍ക്കി ഭരണകൂടം
Content: ഇസ്താംബൂള്‍: വര്‍ഷങ്ങളായി തുര്‍ക്കിയില്‍ താമസിച്ചു വരുന്ന വിദേശ ക്രൈസ്തവര്‍ രാജ്യം വിടുവാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ സമൂഹത്തെ ഇല്ലായ്മ ചെയ്യുവാനുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ അജണ്ടയെ തുടര്‍ന്നു ദശകങ്ങളായി തുര്‍ക്കിയില്‍ സ്വന്തം വീടും കുടുംബവുമായി താമസിച്ചുവരുന്ന വിദേശ ക്രിസ്ത്യാനികള്‍ തുര്‍ക്കിയില്‍ നിന്ന് പുറത്തുപോകാനും വിദേശത്തേക്ക് പോയവര്‍ക്ക് രാജ്യത്തേക്ക് തിരികെ വരുവാനോ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ (എം.ഇ.സി) എന്ന സംഘടനയിലെ നിരീക്ഷകന്‍ പറയുന്നു. തുര്‍ക്കിയില്‍ സേവനം ചെയ്തുവരുന്ന ഏതാണ്ട് മുപ്പതിലധികം വിദേശ ക്രൈസ്തവര്‍ക്ക് ഇത്തരത്തിലുള്ള നിരോധനങ്ങള്‍ ലഭിച്ചിട്ടുള്ളതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 19 വര്‍ഷമായി തുര്‍ക്കിയില്‍ താമസിച്ചു വരുന്ന കാര്‍ലോസ് മാഡ്രിഗാല്‍ എന്ന സ്പെയിന്‍ സ്വദേശി ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ഒരു വിശ്വാസിയാണെന്ന് 'ക്രിസ്ത്യന്‍ ഹെഡ്‌ലൈന്‍സ്‌' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്താംബൂള്‍ പ്രൊട്ടസ്റ്റന്റ് ഫൌണ്ടേഷന്റെ (ഐ.പി.സി.എഫ്) നേതാവായ അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. പാസ്പോര്‍ട്ടില്‍ തുര്‍ക്കിവിട്ടാല്‍ വീണ്ടും രാജ്യത്തേക്ക് തിരികെ വരുന്നത് തടഞ്ഞുകൊണ്ട് സീല്‍ ചെയ്തിരിക്കുന്ന വിവരം ഈ അടുത്തകാലത്താണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വിദേശികളായ പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകര്‍ക്ക് തുര്‍ക്കിയില്‍ കഴിയുന്നത് ഓരോ ദിവസവും ദുസഹമായി കൊണ്ടിരിക്കുകയാണെന്ന്‍ ഐ.പി.സി.എഫ് സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ വചനപ്രഘോഷകന്റെ ഭാര്യയും മൂന്ന്‍ കുട്ടികളുടെ അമ്മയുമായ അന്ന സുബാസിഗുല്ലര്‍ എന്ന അമേരിക്കന്‍ സ്വദേശിനിയുടെ ഫാമിലി വിസ നിരോധിച്ച കാര്യം ജര്‍മ്മന്‍ മാധ്യമം പുറത്തുവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 24ന് തന്റെ കുടുംബത്തോടൊപ്പം ഇസ്താംബൂളിന് പുറത്തുപോകുവാന്‍ തയ്യാറെടുത്തിരുന്ന മറ്റൊരു അമേരിക്കന്‍ വചനപ്രഘോഷകനും തിരികെ വരുവാന്‍ കഴിയില്ലെന്നറിഞ്ഞതോടെ തന്റെ യാത്ര റദ്ദാക്കിയിരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി തുര്‍ക്കിയില്‍ താമസിച്ചു വന്നിരുന്ന ഹാന്‍സ് ജുര്‍ഗന്‍ ലൌവാന്‍ എന്ന ജര്‍മ്മന്‍ സ്വദേശിയുടെ റെസിഡന്‍സ് വിസ പുതുക്കുന്നതിനുള്ള അപേക്ഷയും പിന്തള്ളപ്പെട്ടു. ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന തുര്‍ക്കി ക്രൈസ്തവ പീഡനത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-07-10:48:50.jpg
Keywords: തുര്‍ക്കി
Content: 13984
Category: 10
Sub Category:
Heading: അരനൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഫിലിപ്പീന്‍സ് ദേവാലയത്തില്‍ വീണ്ടും വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: അര നൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങി കിടന്നതിനു ശേഷം സമീപ കാലത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട പുരാതന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ഫിലിപ്പീന്‍സിലെ മിഷ്ണറി വൈദികന്‍ ശ്രദ്ധ നേടുന്നു. നുയേവ എസീജ പ്രവിശ്യയിലെ പാന്റാബാങ്ങന്‍ മുനിസിപ്പാലിറ്റിയിലെ 300 വര്‍ഷങ്ങള്‍ പഴക്കമുള്ള പട്ടണത്തിലെ ദേവാലയാവശേഷിപ്പില്‍ ഇക്കഴിഞ്ഞ ജൂലൈ 29ന് ഫാ. അര്‍ണോള്‍ഡ് അബെലാര്‍ഡോയാണ് ബലിയര്‍പ്പിച്ചത്. അര നൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്ന ഈ ദേവാലയം സമീപകാലത്താണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. 1970-ല്‍ പുതുതായി പണികഴിപ്പിച്ച പാന്റബാങ്ങന്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്‍ വെള്ളത്തിനടിയിലായ പട്ടണവും ദേവാലയവും വരള്‍ച്ച മൂലം ജലനിരപ്പ് താണതിനെ തുടര്‍ന്നാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡാമുകളില്‍ മൂന്നാമതാണ് പാന്റബാങ്ങന്‍ ഡാം. പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ദേവാലയത്തിന്റെ മണിമാളിക മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. മുങ്ങിപ്പോയതിന് ശേഷം 1983ലും പിന്നീട് 2014ലും ദേവാലയം ഇതുപോലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ ഒറ്റപ്പെടല്‍ മാറ്റുവാനും, അവര്‍ക്ക് പ്രത്യാശ പകരുവാനുമാണ് വിശുദ്ധ കുര്‍ബാനക്കായി സ്ഥലം തിരഞ്ഞെടുത്തതെന്നു ഫാ. അബെലാര്‍ഡോ ലൈറ്റ് ഓഫ് കാത്തലിക് ഇന്‍ ഏഷ്യ (ലിക്കാസ്) എന്ന കത്തോലിക്കാ മാധ്യമത്തിന് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുവാന്‍ വിവിധ കത്തോലിക്ക ദേവാലയങ്ങളിലൂടെയുള്ള തന്റെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടുകൂടിയാണ് പ്രത്യേക പട്ടണവും ദേവാലയവും തിരഞ്ഞെടുത്തതെന്നും ഫാ. അബെലാര്‍ഡോ പിന്നീട് വെളിപ്പെടുത്തി. ഇത്തരത്തിലുള്ള അസാധാരണ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് തന്റെ പതിവാണെന്നും അദ്ദേഹം പറയുന്നു. “രാവിലെ പൂന്തോട്ടത്തിലാണ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതെങ്കില്‍ ഉച്ചകഴിഞ്ഞ് ഫിലിപ്പീന്‍സിലെ അരായത്ത് പര്‍വ്വതത്തിന് മുകളിലായിരിക്കും കുര്‍ബ്ബാന അര്‍പ്പിക്കുക” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുയേവ എസിജ പ്രവിശ്യയിലെ പുതിയ കൊറോണ കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്ന ‘നുയേവ എസിജ ഇന്റര്‍ ഏജന്‍സി ടാക്സ് ഫോഴ്സ് ഓണ്‍ കൊവിഡ്-19’ ടാസ്ക് ഫോഴ്സിന്റെ ഔദ്യോഗിക വക്താവ് കൂടിയാണ് ഫാ. അബെലാര്‍ഡോ.
Image: /content_image/News/News-2020-08-07-12:48:57.jpg
Keywords:
Content: 13985
Category: 13
Sub Category:
Heading: പ്രോലൈഫ് പര്യടനത്തിന് ആരംഭം കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്
Content: ഫ്ലോറിഡ: അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് 'ലൈഫ് വിൻസ്' എന്ന് പേരിട്ടിരിക്കുന്ന പ്രോലൈഫ് പര്യടനത്തിന് ഫ്ലോറിഡയിൽ നിന്ന്  ആരംഭം കുറിച്ചു. ആഗസ്റ്റ് അഞ്ചാം തീയതി ബുധനാഴ്ച ഫ്ലോറിഡയിലെ താംബയിലുളള ക്ലിനിക്ക് സന്ദർശിച്ചുകൊണ്ട് ആരംഭിച്ച പര്യടനം മറ്റു സംസ്ഥാനങ്ങളിലൂടെയും കടന്നുപോകും. പ്രോലൈഫ് സംഘടനയായ സൂസൻ ബി അന്തോണിയുടെ സഹകരണത്തോടെയാണ് മൈക്ക് പെൻസിന്റെ വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.  ഫ്ലോറിഡയിലെ വുമൺസ് പ്ലേസ്  മെഡിക്കൽ ക്ലിനിക്കിൽ ഏതാനും സമയം ചെലവഴിച്ച പെൻസ്‌, ഭ്രൂണഹത്യ ചെയ്യാൻ ഉറപ്പിച്ചതിനുശേഷം ക്ലിനിക്കിലെത്തി തീരുമാനം മാറ്റിയ കിയ എന്നൊരു അമ്മയുമായും കൂടിക്കാഴ്ച നടത്തി. നിരപരാധികളായ ഗർഭസ്ഥശിശുക്കളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി വുമൺസ് പ്ലേസ് മെഡിക്കൽ ക്ലിനിക്ക് നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറയുന്നുവെന്ന് സന്ദർശനത്തിനുശേഷം മൈക്ക് പെൻസ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ 35 വർഷത്തിനിടയിൽ പതിനായിരം ഗർഭസ്ഥ ശിശുക്കളെയും 12 മാസത്തിനിടെ മാത്രം 500 ശിശുക്കളെയും ഭ്രൂണഹത്യ കൊലപാതകത്തിൽ നിന്ന് രക്ഷിക്കാൻ ക്ലിനിക്കിന് കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രോലൈഫ് ഭരണകൂടത്തിന്റെ ഭാഗമാകാൻ സാധിച്ചത് അഭിമാനം തോന്നുന്ന കാര്യമാണെന്നു പെൻസ് പറഞ്ഞു. ക്ലിനിക്കിലെ സന്ദർശനത്തിന് ശേഷം അമേരിക്കൻ വൈസ് പ്രസിഡന്റ് സ്റ്റാർകി റോഡ് ബാബ്റ്റിസ്റ്റ് ദേവാലയം സന്ദർശിക്കുകയും, സന്ദേശം നൽകി സംസാരിക്കുകയും ചെയ്തു.  വൈറ്റ് ഹൗസ് മുതൽ താഴെ തട്ടിലുള്ള കോടതികൾവരെയും, അമേരിക്കൻ സെനറ്റിലും, മറ്റ് നിയമനിർമ്മാണ സ്ഥലങ്ങളിലും ജീവൻ വിജയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് മൈക്ക് പെൻസ് ചൂണ്ടിക്കാട്ടി. സൂസൻ ബി അന്തോണി സംഘടന നടത്തുന്ന പ്രോലൈഫ് പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഗർഭിണിയായിരിക്കുന്ന സമയത്ത് പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളോട് കാണിച്ച അനുകമ്പയുടെയും, സ്നേഹത്തിന്റെയും ഫലമായാണ് നിരവധി ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് പെൻസ് അഭിപ്രായപ്പെട്ടു. രാജ്യത്ത്, ഗർഭിണികളായ സ്ത്രീകൾക്ക് സേവനം നൽകുന്ന ക്ലിനിക്കുകളുടെ എണ്ണം ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന ക്ലിനിക്കുകളെക്കാൾ കൂടുതലാണെന്ന്  അദ്ദേഹം ഓർമ്മപ്പെടുത്തി. ഭൂമിയിൽ ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ എല്ലാ മനുഷ്യരും ദൈവത്തിന്റെ വിശുദ്ധ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ വാക്കുകളും മൈക്ക് പെൻസ് തന്റെ സന്ദേശത്തിൽ ഉദ്ധരിച്ചു. ദൈവാനുഗ്രഹം നേർന്നു കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-07-13:50:07.jpg
Keywords: പെൻസ, വൈസ് പ്രസി
Content: 13986
Category: 10
Sub Category:
Heading: അരനൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ദേവാലയ അവശേഷിപ്പുകള്‍ക്കിടയില്‍ വീണ്ടും വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: നുഏവേ എസീജ: അര നൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങി കിടന്നതിനു ശേഷം സമീപ കാലത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട പുരാതന ദേവാലയ അവശേഷിപ്പുകള്‍ക്കിടയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ഫിലിപ്പീന്‍സിലെ മിഷ്ണറി വൈദികന്‍ ശ്രദ്ധ നേടുന്നു. നുഏവേ എസീജ പ്രവിശ്യയിലെ പാന്റാബാങ്ങന്‍ മുനിസിപ്പാലിറ്റിയിലെ 300 വര്‍ഷങ്ങള്‍ പഴക്കമുള്ള പട്ടണത്തിലെ ദേവാലയ അവശേഷിപ്പില്‍ ഇക്കഴിഞ്ഞ ജൂലൈ 29നാണ് ഫാ. അര്‍ണോള്‍ഡ് അബെലാര്‍ഡോ എന്ന വൈദികന്‍ ബലിയര്‍പ്പിച്ചത്. അര നൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്ന ഈ ദേവാലയം സമീപകാലത്താണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. 1970-ല്‍ പുതുതായി പണികഴിപ്പിച്ച പാന്റബാങ്ങന്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്‍ വെള്ളത്തിനടിയിലായ പട്ടണവും ദേവാലയവും വരള്‍ച്ച മൂലം ജലനിരപ്പ് താണതിനെ തുടര്‍ന്നാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡാമുകളില്‍ മൂന്നാമതാണ് പാന്റബാങ്ങന്‍ ഡാം. പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ദേവാലയത്തിന്റെ മണിമാളിക മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. മുങ്ങിപ്പോയതിന് ശേഷം 1983ലും പിന്നീട് 2014ലും ദേവാലയം ഇതുപോലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ ഒറ്റപ്പെടല്‍ മാറ്റുവാനും, അവര്‍ക്ക് പ്രത്യാശ പകരുവാനുമാണ് വിശുദ്ധ കുര്‍ബാനയ്ക്കായി സ്ഥലം തിരഞ്ഞെടുത്തതെന്നു ഫാ. അബെലാര്‍ഡോ, ലൈറ്റ് ഓഫ് കാത്തലിക് ഇന്‍ ഏഷ്യ (ലിക്കാസ്) എന്ന മാധ്യമത്തിന് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുവാന്‍ വിവിധ കത്തോലിക്ക ദേവാലയങ്ങളിലൂടെയുള്ള തന്റെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടുകൂടിയാണ് പ്രത്യേക പട്ടണവും ദേവാലയവും തിരഞ്ഞെടുത്തതെന്നും ഫാ. അബെലാര്‍ഡോ പിന്നീട് വെളിപ്പെടുത്തി. ഇത്തരത്തിലുള്ള അസാധാരണ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് തന്റെ പതിവാണെന്നും അദ്ദേഹം പറയുന്നു. നുഏവേ എസിജ പ്രവിശ്യയിലെ പുതിയ കൊറോണ കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്ന ‘നുഏവേ എസിജ ഇന്റര്‍ ഏജന്‍സി ടാക്സ് ഫോഴ്സ് ഓണ്‍ കോവിഡ്-19’ ടാസ്ക് ഫോഴ്സിന്റെ ഔദ്യോഗിക വക്താവ് കൂടിയാണ് ഫാ. അബെലാര്‍ഡോ.
Image: /content_image/News/News-2020-08-07-14:47:06.jpg
Keywords: ഫിലി
Content: 13987
Category: 1
Sub Category:
Heading: ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി കെസിബിസിയുടെ പുതിയ ഡപ്യൂട്ടി സെക്രട്ടറി
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ ഡപ്യൂട്ടി സെക്രട്ടറിയായും പിഒസി ഡയറക്ടറായും എറണാകുളം - അങ്കമാലി മേജര്‍ അതിരൂപതാംഗമായ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പള്ളിയെ തെരെഞ്ഞെടുത്തു. നിലവിലെ ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണു പുതിയ ഡപ്യൂട്ടി സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, എറണാകുളം - അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ കോളേജ് മാനേജര്‍, കത്തോലിക്ക കോണ്‍ഗ്രസിന്റെയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും സംസ്ഥാന ഡയറക്ടര്‍, സീറോ മലബാര്‍ സഭ വിദ്യാഭ്യാസ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി, കേരള കാത്തലിക് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കണ്‍സോര്‍ഷ്യം ചെയര്‍മാന്‍, രൂപത ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. എഴുപുന്ന, കിഴക്കമ്പലം പള്ളികളില്‍ സഹവികാരിയായും ഇല്ലിത്തോട് പെരിയാര്‍മുഖം, വരാപ്പുഴ, ചേരാനല്ലൂര്‍ എന്നിവിടങ്ങളിലും കല്യാണ്‍ രൂപതയിലെ വിവിധ പള്ളികളിലും വികാരിയായും സേവനം ചെയ്തു.
Image: /content_image/News/News-2020-08-07-17:22:45.jpg
Keywords: കെ‌സി‌ബി‌സി
Content: 13988
Category: 7
Sub Category:
Heading: CCC Malayalam 59 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അന്‍പത്തിയൊന്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിയൊന്‍പതാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര