Contents
Displaying 13561-13570 of 25139 results.
Content:
13908
Category: 13
Sub Category:
Heading: ബ്ലാക്ക് ലൈവ്സ് മാറ്ററിനല്ല, ദൈവത്തിനു മുന്‍പിൽ മാത്രമേ മുട്ടുമടക്കൂ: വിശ്വാസം ഏറ്റുപറഞ്ഞ് ബേസ്ബോൾ താരം
Content: സാൻ ഫ്രാന്‍സിസ്കോ: ബ്ലാക്ക് ലൈവ്സ് മാറ്ററിനു വേണ്ടി മുട്ടുകുത്തില്ലെന്നും, ദൈവത്തിനു മുമ്പിൽ മാത്രമേ താന്‍ മുട്ടുമടക്കുകകയുള്ളൂവെന്നു പ്രശസ്ത ബേസ് ബോൾ താരം സാം കൂൺറോഡിന്റെ ഏറ്റുപറച്ചില്‍. സാൻ ഫ്രാന്‍സിസ്കോ ജയന്‍റ്സിന്റെ താരമായ കൂൺറോഡ്, മേജർ ലീഗ് ബേസ്ബോൾ ചാംപ്യൻഷിപ്പിൽ തന്റെ നിലപാട് പ്രകടമാക്കിയിരിന്നു. കഴിഞ്ഞ വ്യാഴാഴ്ച മത്സരം തുടങ്ങുന്നതിനു മുമ്പ് സാൻ ഫ്രാന്‍സിസ്കോ ജയന്‍റ്സിന്റെയും, എതിർ ടീമായ ലോസ് ആഞ്ചലസ് ഡോഡ്ജേർസിന്റെയും കളിക്കാർ ബ്ലാക്ക് ലൈവ്സ് മാറ്ററിനോടുള്ള ആദരസൂചകമായി മുട്ടുകുത്തി നിന്നിരുന്നു. മേജർ ലീഗ് ബേസ്ബോൾ സംഘടന നൽകിയ കറുത്ത റിബണും കളിക്കാർ കയ്യിൽ പിടിച്ചു. എന്നാൽ സാം കൂൺറോഡ് മുട്ടുകുത്താൻ തയ്യാറായില്ല. ഒരു ക്രിസ്ത്യാനിയായ താൻ ദൈവത്തിനു മുന്‍പില്‍ അല്ലാതെ മറ്റൊന്നിന്റെയും മുന്‍പില്‍ മുട്ടുകുത്തില്ലെന്ന് മത്സരത്തിനുശേഷമാണ് സാം കൂൺറോഡ് വെളിപ്പെടുത്തിയതെന്ന് ടിഎംഇസഡ് സ്പോർട്സ് മാസിക റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന് കമ്മ്യൂണിസത്തോടുളള ആഭിമുഖ്യം, അപ്പനും അമ്മയും കുട്ടികളും ഉൾപ്പെടുന്ന കുടുംബസങ്കല്പത്തോടുളള എതിർപ്പ് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, അവരുമായി യോജിപ്പിലെത്താൻ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മുട്ടുകുത്തി നിന്ന താരങ്ങളോട് തനിക്ക് വൈരാഗ്യമില്ലെന്നും, തനിക്കും അതേ ബഹുമാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലെന്നും സാം കൂൺറോഡ് അഭിപ്രായപ്പെട്ടു. സാമിന്റെ നിലപാട് അദ്ദേഹം വ്യക്തിപരമായി എടുത്തതാണെന്നും, അതിനെ അംഗീകരിക്കുന്നുവെന്നുമായിരിന്നു ടീമിന്റെ മാനേജറായ ഗേബ് കാപ്ലറുടെ പ്രതികരണം. എന്നാല്‍ താരത്തിന്റെ പ്രവർത്തിയെ വിമർശിച്ച് ചിലര്‍ രംഗത്തുണ്ട്. മറ്റുള്ളവരെ സ്നേഹിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന പ്രബോധനങ്ങളിൽ ഒന്നായിട്ടും നീതിക്കുവേണ്ടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമാകാൻ എന്തുകൊണ്ടാണ് സാം വിസമ്മതിക്കുന്നതെന്ന് സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് എഴുത്തുകാരനായ ഡാൻ ഗാർട്ട്ലാൻഡ് ചോദിച്ചു. സാം കൂൺറോഡ് ഒരു ഇസ്ലാം മത വിശ്വാസി ആയിരുന്നെങ്കിൽ, അദ്ദേഹം പന്നിയിറച്ചി ഉൾപ്പെട്ട ഒരു ഭക്ഷണപദാർത്ഥം നിഷേധിക്കുകയായിരുന്നുവെങ്കിൽ ഡാൻ ഗാർട്ട്ലാൻഡ് ഇങ്ങനെ അദ്ദേഹത്തെ വിമർശിക്കുമായിരുന്നോ എന്ന ചോദ്യമുയര്‍ത്തി അമേരിക്കൻ കൺസർവേറ്റീവ് മാധ്യമത്തിന്റെ സീനിയർ എഡിറ്ററായ റോഡ് ഡ്രഹർ തിരിച്ചടിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനം ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനമായതിനാൽ അവരുമായി യോജിപ്പ് പാടില്ലെന്ന്, ദി ലൈൻ ഓഫ് ഫയർ ടോക്ക് ഷോയുടെ അവതാരകനായ മൈക്കിൾ ബ്രൗൺ, 'ദി ക്രിസ്ത്യൻ പോസ്റ്റ് 'എന്ന മാധ്യമത്തിൽ അടുത്തിടെ എഴുതിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-29-10:04:20.jpg
Keywords: ബ്ലാക്ക്, ലൈവ്സ്

13909
Category: 13
Sub Category:
Heading: കോവിഡ് കാലത്ത് ബ്രസീലിലെ ഫ്രാന്‍സിസ്കന്‍ സമൂഹം വിതരണം ചെയ്തത് 5,00,000 ഭക്ഷണപൊതികള്‍
Content: സാവോപോളോ: കോവിഡ് കാലത്ത് ഭവനരഹിതര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും കുടിയേറ്റക്കാർക്കുമായി ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന് കീഴിലുള്ള സോളിഡാരിറ്റി സർവീസ് വിതരണം ചെയ്തത് അഞ്ചുലക്ഷത്തിലധികം ഭക്ഷണപൊതികള്‍. സാവോ പോളോ നഗരത്തിന്റെ മധ്യമേഖലയിലാണ് ഭക്ഷണം വിതരണം നടന്നുകൊണ്ടിരിക്കുന്നത്. മഹാമാരിയുടെ ആരംഭം മുതല്‍ അനുദിന ഭക്ഷണ മാര്‍ഗ്ഗത്തിന് യാതൊരു വഴിയുമില്ലാതെ ദുഃഖത്തിലാണ്ട ആയിരങ്ങള്‍ക്ക് ഫ്രാൻസിസ്കൻ സമൂഹം ആശ്വാസമാകുകയായിരിന്നു. ദിനം പ്രതി നാലായിരത്തോളം ഭക്ഷണ പൊതികളാണ് ഇവര്‍ വിതരണം ചെയ്തു വരുന്നത്. പദ്ധതിക്ക് സഹായവുമായി നിരവധി പേര്‍ കടന്നുവന്നുവെന്ന് ഫ്രാൻസിസ്കൻ വികാരി ജനറാള്‍ ഫാ. ഗുസ്താവോ മെഡെല്ല പറഞ്ഞു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിനിടയിലും, ഐക്യദാര്‍ഢ്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും തങ്ങളുടെ നന്മ വെളിപ്പെടുത്തുന്ന ധാരാളം ആളുകളുണ്ടെന്ന് ഫാ. ഗുസ്താവോ കൂട്ടിച്ചേര്‍ത്തു. പോഷകാഹാരത്തിനുള്ള അടിസ്ഥാന അവകാശം ധാരാളം ആളുകൾക്കു നിഷേധിക്കപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം ഭക്ഷണ വിതരണം നടത്തേണ്ട സാഹചര്യം ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണപൊതികള്‍ക്ക് പുറമെ അഞ്ഞൂറിലധികം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ആയിരക്കണക്കിന് പുതപ്പുകളും വ്യക്തിഗത ശുചിത്വ കിറ്റുകളും ഫ്രാൻസിസ്കൻ മിഷ്ണറിമാര്‍ വിതരണം ചെയ്തിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-29-11:09:31.jpg
Keywords: കോവിഡ്, ബ്രസീ

13910
Category: 1
Sub Category:
Heading: അത്ഭുതം, രോഗശാന്തി തുടങ്ങിയവ സിനിമകളില്‍ വേണ്ട: ക്രിസ്ത്യന്‍ ഉള്ളടക്കത്തിന് തടയിട്ട് ചൈന
Content: ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള ചൈനീസ് ജനതയുടെ പരിവര്‍ത്തന യാത്ര തടയുക എന്ന ലക്ഷ്യത്തോടെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ദൃശ്യ മാധ്യമ മേഖലയില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. സിനിമ, ടിവി, റേഡിയോ തുടങ്ങിയ ദൃശ്യ ശ്രാവ്യ മേഖലയില്‍ അത്ഭുതം, രോഗശാന്തി പോലെയുള്ള ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടു സര്‍ക്കാര്‍ വിഭാഗമായ ‘നാഷണല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റേഡിയോ ടിവി'യാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുറത്തുവിട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇരുപതോളം വിഭാഗങ്ങളില്‍പ്പെട്ട ഉള്ളടക്കങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രം, വിശുദ്ധ തിരുശേഷിപ്പുകള്‍, പിശാച് ബാധ തുടങ്ങിയവ നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പ്രൊഡക്ഷന്റെ പരിധി കുറയുന്നതിനാല്‍ വ്യവസായത്തിനേറ്റ 'കനത്ത തിരിച്ചടി' എന്നാണ് ഷാങ്ഹായിലെ ടെലിവിഷന്‍ പ്രൊഡ്യൂസറായ വു ഡാക്സിയോങ് നിയന്ത്രണത്തെ വിശേഷിപ്പിച്ചത്. മതസ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിട്ടിരിക്കുന്ന ചൈനയില്‍ ദൈവ വിശ്വാസത്തെ പൂര്‍ണ്ണമായും നിരോധിക്കുന്നതാണിതെന്നു ജോസഫ് എന്ന കത്തോലിക്കാ സിനിമ നിര്‍മ്മാതാവ് പ്രതികരിച്ചു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഇനിമുതല്‍ യേശുവിനെ ഒരു സാധാരണ മനുഷ്യനേപ്പോലെ അവതരിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ഗ്ഗനിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് ഷാന്‍ഡോങ്ങിലെ വൈദികനായ ഫാ. യോ രംഗത്ത് വന്നിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എഴുതിയതാണോ യഥാര്‍ത്ഥ ചരിത്രമെന്നും ജനങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നതിനായി പാര്‍ട്ടി വ്യാജ ടെലിവിഷന്‍ നാടകങ്ങള്‍ ഉണ്ടാക്കാറില്ലേയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. നിയന്ത്രണം ചൈനീസ് സിനിമകളെ മാത്രമല്ല ഹോളിവുഡ് സിനിമകളെയും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-29-12:03:36.jpg
Keywords: ചൈന, ചൈനീ

13911
Category: 1
Sub Category:
Heading: ബിഷപ്പ് നിയമന കരാര്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെ വത്തിക്കാന് നേരെ ചൈനയുടെ സൈബര്‍ ആക്രമണം
Content: ബെയ്ജിംഗ്/റോം: ചൈനീസ് ഹാക്കര്‍മാര്‍ വത്തിക്കാന്‍റെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പ് ഒപ്പിട്ട ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള ചര്‍ച്ച സെപ്റ്റംബറില്‍ തുടങ്ങാനിരിക്കുകയാണ് വത്തിക്കാന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ കടന്നാക്രമണം നടത്തിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റെഡ്ഡെല്‍റ്റ എന്ന ഗ്രൂപ്പ് നടത്തിയ ആക്രമണത്തിന് പിന്നില്‍ വത്തിക്കാനുമായുള്ള കരാര്‍ചര്‍ച്ചകളില്‍ മുന്‍കൈ നേടാന്‍ വേണ്ടിയാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ചൈനയുമായുള്ള ചര്‍ച്ചകളില്‍ വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ഹോങ്കോംഗ് സ്റ്റഡി മിഷന്‍, റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ് എന്നിവയുടെ ആസ്ഥാനങ്ങളാണ് ആക്രമണത്തിനിരയായത്. മേയ് മുതല്‍ ഈ മാസം 21 വരെ ആക്രമണം നടന്നു. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന റിക്കാര്‍ഡഡ് ഫ്യൂച്ചര്‍ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്. ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2018ല്‍ സുപ്രധാന കരാര്‍ ഉണ്ടാക്കിയത്. വത്തിക്കാന്റെ അനുമതിയില്ലാതെ ചൈന നിയമിച്ച ഏഴു മെത്രാന്മാര്‍ക്ക് ഇതുവഴി അംഗീകാരം ലഭിച്ചു. ഈ കരാര്‍ പുതുക്കാനുള്ള ചര്‍ച്ചയാണു തുടങ്ങാന്‍ പോകുന്നത്. ചര്‍ച്ചയില്‍ വത്തിക്കാന്റെ നിലപാട് മുന്‍കൂട്ടി അറിയാന്‍ വേണ്ടിയാണ് സൈബര്‍ ആക്രമണം. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ അവിടുത്തെ കത്തോലിക്കാ സ്ഥാപനങ്ങളുടെ നിലപാട് ചോര്‍ത്താനും ലക്ഷ്യമിട്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-30-04:03:10.jpg
Keywords: വത്തി, ചൈന

13912
Category: 18
Sub Category:
Heading: കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത
Content: കോട്ടയം: കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപത. ഇടവക വികാരിമാര്‍ക്കുള്ള സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥലങ്ങളില്‍ ദഹിപ്പിച്ചശേഷം ഭസ്മം അന്ത്യകര്‍മങ്ങളോടെ സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും വീടുകളില്‍ ദഹിപ്പിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അന്ത്യദര്‍ശനത്തിനും കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. പിപിഇ കിറ്റ് ധരിച്ചവരെ മൃതദേഹം കാണിക്കാമെങ്കിലും ആലിംഗനമോ, സ്പര്‍ശനമോ പാടില്ല. സംസ്‌കാര ശുശ്രൂഷകള്‍ക്കും നിര്‍ദേശങ്ങളുണ്ട്. മൃതദേഹം നേരിട്ടു സെമിത്തേരിയിലെത്തിച്ചു വേണം കര്‍മങ്ങള്‍ നടത്താന്‍. ഭവനത്തിലെയും പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകള്‍ സെമിത്തേരിയില്‍ നടത്താം. മണ്ണില്‍ കുഴിയെടുത്തോ കല്ലറയിലോ മൃതദേഹം സംസ്‌കരിക്കണം. സെല്ലാര്‍ അനുവദനീയമല്ല. കുഴികള്‍ക്ക് കുറഞ്ഞത് ആറടി താഴ്ചയുണ്ടാകണം. വീട്ടില്‍ മരിക്കുന്ന വ്യക്തിക്ക് കോവിഡാണെന്നു സംശയിക്കുന്ന പക്ഷം തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ വാര്‍ഡ് മെംബറെയും ആരോഗ്യ വകുപ്പിനെയും അറിയിച്ച് അവരുടെ നിര്‍ദേശാനുസരണം മൃതദേഹത്തില്‍ നിന്നുള്ള സ്രവം ടെസ്റ്റു ചെയ്തു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു സംസ്‌കാരം നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആളകലം പാലിച്ചു 20 പേര്‍ക്ക് പങ്കെടുക്കാം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. മൃതദേഹമടങ്ങിയ പെട്ടി വഹിക്കുന്നവര്‍ നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണമെന്നും സര്‍ക്കുലറിലൂടെ മാര്‍ പെരുന്തോട്ടം അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-30-04:16:57.jpg
Keywords: ദഹി

13913
Category: 18
Sub Category:
Heading: കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി ഉടനുണ്ടാകണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content: കോഴിക്കോട്: പത്തനംതിട്ടയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി ഉടന്‍ ഉണ്ടാവണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഒരു വശത്ത് കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമ്പോള്‍ മറുഭാഗത്ത് വനപാലകര്‍ കര്‍ഷക വേട്ട നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സി.പി. മത്തായിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്ന കര്‍ഷകസമൂഹത്തെ രക്ഷിക്കുന്നില്ലന്ന് മാത്രമല്ല രാക്ഷസീയമായ നടപടികളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരാജാണ് നിലനില്‍ക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും കോടതി ഇടപെടലുകളിലേക്ക് വരെ ചെന്നെത്തുന്ന രാജ്യത്തിന്റെ പരിഛേദമായി കേരളവും മാറുന്നു. കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ നിയമപാലകരല്ല, മറിച്ച് നിയമ നിഷേധികളാണ്. കപട മൃഗസ്‌നേഹികളും പ്രകൃതി സ്‌നേഹികളും നിറഞ്ഞാടുന്ന കേരളത്തില്‍ കര്‍ഷകദ്രോഹ നടപടികളും ഇത്തരം ദാരുണ സംഭവങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇവിടെ മനുഷ്യസ്‌നേഹിയും അവനുവേണ്ടി വാദിക്കുന്നവനും ഉണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നതെങ്കില്‍, ജനിച്ച് ജീവിക്കുന്ന മണ്ണില്‍ നിലനില്‍ക്കാനുള്ള അന്തിമ പോരാട്ടത്തിന് സുസജ്ജമായ ഒരു സമൂഹം ഇവിടെ ഉണ്ടെന്ന് ഭരണാധികാരികള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലംമാറ്റവും വകുപ്പുതല അന്വേഷണവും നടത്തി വെള്ളപൂശാനുള്ള ശ്രമം വിലപ്പോവില്ല. മാതൃകാപരമായ ശിക്ഷാനടപടികളിലൂടെ ഇത്തരക്കാരെ നിയമത്തിന് മുന്‍പില്‍ എത്തിക്കണം. ആശ്രയം നഷ്ടപ്പെട്ട കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. അപകടകരമായ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണാധികാരികള്‍ ആര്‍ജവമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആവ
Image: /content_image/India/India-2020-07-30-04:36:50.jpg
Keywords: താമര, ഇഞ്ചനാനി

13914
Category: 9
Sub Category:
Heading: നന്മ തിന്മകൾ യേശുവിൽ വിവേചിച്ചറിയാൻ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സെഹിയോനിൽ പ്രത്യേക ഓൺലൈൻ ശുശ്രൂഷ നാളെ മുതൽ
Content: ബർമിങ്ഹാം: നന്മ തിന്മകളെ യേശുമാർഗ്ഗത്തിൽ വിവേചിച്ചറിയുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ ഫാ. ഷൈജു നടുവത്താനിയും സ്‌കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ ശുശ്രൂഷ 31 ന് നാളെ മുതൽ ആഗസ്റ്റ് 2 ഞായർ വരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഓൺലൈനിൽ നടക്കും. യുകെയിലെ നൂറുകണക്കിന് വിവിധ പ്രായക്കാരായ കുട്ടികളിലൂടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തിൽ ചർച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടുന്ന ധ്യാനത്തിൽ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങൾ, ക്ലാസ്സുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു. http://www.sehionuk.org/LIVE എന്ന സെഹിയോൻ യുകെയുടെ വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബിലും ശുശ്രൂഷ ലൈവ് ആയി കാണാം. പ്രീ ടീൻസ് കുട്ടികൾക്ക് ഉച്ചയ്‌ക്ക് 1 മുതൽ 2 വരെയും ടീൻസിന് 2 മുതൽ 3 വരെയുമാണ് ശുശ്രൂഷ. മാതാപിതാക്കൾക്കായി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയാണ് "സൂം ആപ്പ് " വഴി ശുശ്രൂഷ. ZOOM ID: 8068038532 ZOOM PW: 159864 ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി മക്കളെ ഒരുക്കുന്ന, സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ നയിക്കുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകുവാൻ ടീൻസ് , പ്രീ ടീൻസ് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2020-07-30-06:22:38.jpg
Keywords: സെഹിയോ

13915
Category: 14
Sub Category:
Heading: ഗലീലിയില്‍ 1300 വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രൈസ്തവ ദേവാലയം കണ്ടെത്തി
Content: ഗലീലി: ഇസ്രായേലിലെ ലോവര്‍ ഗലീലിയിലെ ക്ഫാര്‍ കാമ ഗ്രാമത്തില്‍ നിന്നും മൊസൈക്ക് തറയോടുകൂടിയ ആയിരത്തിമുന്നൂറുവര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. ഇസ്രായേലി പുരാവസ്തു വിഭാഗമാണ് (ഐ.എ.എ) ഇക്കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 12x36 മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ദേവാലയത്തിന് വിശാലമായ അങ്കണവും, പ്രവേശന കവാടത്തോട് ചേര്‍ന്ന്‍ വിശ്രമ മുറിയും, വലിയ മധ്യ ഹാളുമുണ്ടെന്ന് ഐ.എ.എ. ഗവേഷകനായ നൂറിറ്റ് ഫെയിഗ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കണ്ടെത്തലിന് പിന്നാലെ ഇസ്രായേലിലെ ഗ്രീക്ക് കത്തോലിക്കാ സഭാ തലവന്‍ ഡോ. യൌസെഫ് മാട്ടാ മെത്രാപ്പോലീത്ത സ്ഥലം സന്ദര്‍ശിച്ചു. ഒരു കളിസ്ഥല നിര്‍മ്മാണത്തിന് മുന്‍പ് നടത്തിയ ഉദ്ഘനനത്തിലാണ് ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. പ്രധാന ഹാളിലും, പാര്‍ശ്വ മുറികളിലും വിരിച്ചിരിക്കുന്ന മൊസൈക്ക് തറയുടെ കുറച്ച് ഭാഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നീല, കറുപ്പ് എന്നീ വര്‍ണ്ണങ്ങളുടെ സമന്വയമായ ജ്യാമതീയ പാറ്റേണുകളും, ചുവന്ന പൂക്കളുടെ ചിത്രങ്ങളും കൊണ്ടുള്ള ദേവാലയത്തിന്റെ അലങ്കാരപ്പണിയും ഏറെ ശ്രദ്ധേയമാണെന്നന്നു ഗവേഷകര്‍ വെളിപ്പെടുത്തി. ദേവാലയത്തിനോട് ചേര്‍ന്ന്‍ നിരവധി മുറികളും, അനുബന്ധ അറയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോ. ഷാനി ലിബ്ബിയുടെ നേതൃത്വത്തില്‍ ഇതിനേക്കുറിച്ച് കൂടുതല്‍ പഠനം നടത്തിവരികയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയം അക്കാലത്ത് നിലനിന്നിരുന്ന ആശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നാണ് ഗവേഷണത്തില്‍ പങ്കാളിയായിരുന്ന പ്രൊഫ. മോട്ടി അവിയം കിന്നരെറ്റിന്റെ നിരീക്ഷണം. ബൈസന്റൈന്‍ കാലഘട്ടത്തില്‍ ഈ മേഖലയില്‍ ഉണ്ടായിരുന്ന ക്രിസ്ത്യന്‍ ഗ്രാമത്തിന്റെ പ്രാധാന്യത്തിലേക്കാണ് കണ്ടെത്തല്‍ വെളിച്ചം വീശുന്നത്. 1960-ല്‍ ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന മറ്റൊരു ദേവാലയത്തിന്റെ അവശേഷിപ്പുകളും ഇതേ സ്ഥലത്തു നിന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-30-06:44:51.jpg
Keywords: ഇസ്രാ, നെതന്യാ

13916
Category: 18
Sub Category:
Heading: യുഎന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: ന്യൂഡല്‍ഹി: കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അഡ്വ.വി.സി സെബാസ്റ്റ്യന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിലും രാജ്യത്തെ വിവിധങ്ങളായ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും ഇക്കൂട്ടര്‍ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ അപലപിക്കുന്നവര്‍ക്ക് ഹാഗിയ സോഫിയയെ ന്യായീകരിക്കാന്‍ എന്തവകാശം. രണ്ടും പൊതുസമൂഹത്തില്‍ തീരാകളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോളഭീകരതയില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ സ്വന്തം രാജ്യത്തെ ഭീകരത ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെരുവിലിറക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് വിരോധാഭാസവും രാജ്യദ്രോഹവുമാണ്. ഭീകരപ്രസ്ഥാനങ്ങളെ വോട്ടുബാങ്കുകളായിക്കണ്ട് അധികാരത്തിലേറുവാനും അധികാരത്തിലിരിക്കുവാനുംവേണ്ടി നിരന്തരമുപയോഗിക്കുന്ന രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ നിലപാടും മനോഭാവവും ഉത്തരവുകളും ജനാധിപത്യഭരണത്തിന് അപമാനവുമാണ്. രാജ്യത്ത് അധികാരത്തിന്റെ മറവിലുയരുന്ന മതഭീകരതയെ അടിച്ചമര്‍ത്താന്‍ ആഗോളഭീകരവാദികളെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ അടവുനയം ഇന്ത്യയുടെ ആത്മാവിനെ കുരുതികൊടുക്കും. ഭരണസംവിധാനങ്ങളുടെ സമസ്തമേഖലകളിലും ഉദ്യോഗസ്ഥതലത്തിലും ഭീകരപ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനശക്തികളാകാന്‍ വാതില്‍ തുറന്നുകൊടുത്തിരിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത് ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണര്‍ത്തുന്നു. പൗരത്വനിയമഭേദഗതിയുടെ പേരില്‍ രാജ്യത്തുടനീളം പ്രക്ഷോഭവും അക്രമവും സംഘടിപ്പിച്ചവരുടെ ഭീകരവാദ അജണ്ടകളിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നതും പൊതുസമൂഹം തിരിച്ചറിയണം. 2020 ജനുവരിയില്‍ പൗരത്വനിയമഭേദഗതി വന്നിട്ടും ഒരൊറ്റ ഇന്ത്യന്‍ പൗരനും പുറത്താക്കപ്പെട്ടില്ലെന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ജനങ്ങളെ ഭീഷണിലും ആശങ്കയിലുമാഴ്ത്തിയതെന്തിനെന്ന് ഇടതുപക്ഷപ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ രാഷ്ട്രീയനേതൃത്വങ്ങളും ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. പൗരത്വനിയമഭേദഗതിയിലെ ഇളവുകളെ ദുര്‍വ്യാഖ്യാനം ചെയ്തവര്‍ ഭാരതസമൂഹത്തില്‍ സൃഷ്ടിച്ച ഭിന്നത മാപ്പര്‍ഹിക്കുന്നതല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും ശരിയായ നടപടിയല്ല. ലോകമെമ്പാടും ക്രൈസ്തവര്‍ക്കുനേരെയുള്ള തീവ്രവാദി അക്രമങ്ങളുടെ മറ്റൊരുപതിപ്പ് ഇന്ത്യയിലും രൂപപ്പെട്ടുവരുന്നത് ക്രൈസ്തവ സമൂഹം കാണാതെ പോകരുത്. കാലങ്ങളായി കെസിബിസിയും കഴിഞ്ഞനാളില്‍ സീറോ മലബാര്‍ സഭാ സിനഡും കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ അജണ്ടകളെക്കുറിച്ച് വ്യക്തമായ പഠനങ്ങളിലൂടെ നല്‍കിയ സൂചനകള്‍ അക്ഷരംപ്രതി ശരിയാണെന്ന ദിശയിലേയ്ക്കാണ് കാര്യങ്ങളിപ്പോള്‍ നീങ്ങുന്നത്. ചിലരെ കരുവാക്കി ഭീകരപ്രസ്ഥാനങ്ങളുടെ ഇടനിലക്കാര്‍ ക്രൈസ്തവസഭകള്‍ക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറുന്നത് എതിര്‍ക്കുവാന്‍ ക്രൈസ്തവസമൂഹത്തിനാകണം. നിയമനിര്‍മ്മാണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ഇക്കൂട്ടര്‍ക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് ഭരണനേതൃത്വങ്ങള്‍ പലപ്പോഴും ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ അധികാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി പിന്നാമ്പുറങ്ങളില്‍ ഭീകരപ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നത് കേരളസമൂഹമിന്ന് കണ്ടുകൊണ്ടിരിക്കുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും മാത്രമല്ല, അയല്‍ രാജ്യമായ ശ്രീലങ്കയിലും ക്രൈസ്തവര്‍ക്കുനേരെയുണ്ടായ ഭീകരാക്രമങ്ങളുടെ അടിവേരുകള്‍ എവിടെയെന്ന് വിവിധ രാജ്യാന്തര ആഭ്യന്തര അന്വേഷണ ഏജന്‍സികള്‍ അക്കമിട്ട് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ചോദ്യം ചെയ്യപ്പെടണം. ക്രൈസ്തവ ആക്ഷേപങ്ങളിലൂടെയും സഭാസംവിധാനങ്ങളിലും സ്ഥാപനങ്ങളിലും അരക്ഷിതാവസ്ഥകള്‍ സൃഷ്ടിക്കുന്നതിലൂടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നതിലൂടെയും ഇക്കൂട്ടര്‍ തന്ത്രങ്ങള്‍ മെനയുന്നത് തിരിച്ചറിഞ്ഞ് ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ ക്രൈസ്തവര്‍ക്കാകണം. ഈ ഭീകരതയുടെ അടുത്ത ഇരകള്‍ ഇന്ത്യയിലെ ക്രൈസ്തവരാണെന്നുള്ള സൂചനകള്‍ പുറത്തുവന്നിരിക്കുമ്പോള്‍ വൈകിയ വേളയിലെങ്കിലും വീവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഭിന്നിപ്പുകള്‍ ഒഴിവാക്കി പരസ്പര സൗഹാര്‍ദ്ദത്തിന്റെ തലങ്ങള്‍ അടിയന്തരമായി കണ്ടെത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-07-30-08:08:53.jpg
Keywords: സിബിസിഐ

13917
Category: 10
Sub Category:
Heading: ബോട്ടിലൂടെയുള്ള 40 മൈല്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ലൂയിസിയാന ഒരുങ്ങി
Content: ലൂസിയാന: പതിവുപോലെ ബോട്ടിലൂടെ നാല്‍പ്പതു മൈല്‍ നീളുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഒരുക്കങ്ങളുമായി അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ലഫേയ്റ്റ് രൂപത. ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രശസ്തമായ ദിവ്യകാരുണ്യ പ്രദക്ഷിണം 'ഫെറ്റ് ഡിയു ഡേ ടെച്ചേ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ ഫ്രഞ്ച് ഭാഷയിലുളള വിശുദ്ധ കുർബാന അർപ്പണത്തോടുകൂടിയാണ് പ്രദക്ഷിണം ആരംഭിക്കുക. ലഫേയ്റ്റ് രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ഡഗ്ലസ് ഡെസ്ഹോട്ടൽ ലിയോൺവില്ലയിലെ സെന്റ് ലിയോ ദേവാലയത്തിൽ ദിവ്യബലി അർപ്പണത്തിനു നേതൃത്വം നൽകും. ശേഷം ബോട്ടില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിക്കും. ദിവ്യകാരുണ്യം വഹിച്ചുള്ള യാത്രാമദ്ധ്യേ ബയൂ നദിക്കരയിലുളള വിവിധ ദേവാലയങ്ങളിൽ ആരാധനയ്ക്കും ജപമാല പ്രാർത്ഥനയ്ക്കുമായി ബോട്ടുകൾ നിർത്തിയിടും. ഈ സ്ഥലങ്ങളിലെല്ലാം കുമ്പസാരിപ്പിക്കാനായി വൈദികരും സന്നിഹിതരായിരിക്കും. വ്യാകുല മാതാവിന്റെ ചാപ്പലില്‍ സന്ധ്യാപ്രാർത്ഥനയോടും ദിവ്യകാരുണ്യ ആശീർവാദത്തോടും കൂടിയാണ് 64 കിലോമീറ്ററോളം നീളുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം സമാപിക്കുക. 2015 ലായിരുന്നു അകേഡിയൻസ് എന്ന പേരിലറിയപ്പെടുന്ന ഫ്രഞ്ച് കുടിയേറ്റക്കാർ അമേരിക്കയിലെത്തിയതിന്റെ 250ാം വാര്‍ഷികം. ഇവരുടെ ഏറ്റവും ആദ്യത്തെ ദേവാലയമായ വിശുദ്ധ മാർട്ടിൻ ഡി പോറസ് ദേവാലയം പണിതതിന്റെ 250ാം വാർഷികവും 2015 ലായിരുന്നു. തുടര്‍ന്നാണ് ഫെറ്റ് ഡിയു ആരംഭിക്കുന്നത്. ലിംഗ നിറഭേദമന്യേ, പ്രായമായവർക്കും, കൊച്ചുകുട്ടികൾക്കും സുരക്ഷിതത്വത്തോടും, സമാധാനത്തോടും മതസ്വാതന്ത്ര്യം അനുഭവിച്ച് കര്‍ത്താവിനെ ആരാധിക്കാൻ സാധിക്കുമെന്ന് ലൂയിസിയാനയിലെ കത്തോലിക്കാ വിശ്വാസികൾ അമേരിക്കയ്ക്കും, ലോകത്തിന് മുഴുവനും കാണിച്ചു കൊടുക്കുകയാണെന്ന് രൂപതാ വൈദികനായ ഫാ. മൈക്കിൾ ചമ്പാഗ്നി പറഞ്ഞു. പകർച്ചവ്യാധികൾ ഉണ്ടായിട്ടുള്ളപ്പോൾ സഭ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്താറുണ്ടായിരുന്നുവെന്നും, കൊറോണാ വൈറസിനെ തുരത്താൻ തന്നെയാണ് ഇത്തവണ തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികൃതർ നിർദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തന്നെയായിരിക്കും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-30-08:50:29.jpg
Keywords: ദിവ്യകാരുണ്യ